മഞ്ജീരധ്വനിപോലെ… : ഭാഗം 39

മഞ്ജീരധ്വനിപോലെ… : ഭാഗം 39

എഴുത്തുകാരി: ജീന ജാനകി

മാധവിന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു…. ഭാമ കാൽവിരലുകളിൽ ഉയർന്നു പൊങ്ങി… അവന്റെ പല്ലുകൾ ഭാമയുടെ ചെവിയിൽ മൃദുവായി ആഴ്ന്നിറങ്ങി…. “സ്സ്….” “ചക്കീ…..” അവൻ ആർദ്രമായി അവളുടെ കാതോരം വിളിച്ചു…. “മ്…..” മാധവ് അവളുടെ വയറിലൂടെ പതിയെ കൈ ചുറ്റി അവനിലേക്ക് അടുപ്പിച്ചു…. “നിന്നിൽ നിന്നും ഒരു മോചനം എനിക്ക് വേണ്ട പെണ്ണേ….. നിന്റെ കണ്ണുകളിൽ എനിക്ക് ഒരു ലോകം തന്നെ കാണാൻ കഴിയും…. അതിൽ എനിക്കായ് മാത്രം നീ കാത്തുസൂക്ഷിക്കുന്ന തിളക്കവും…. ഈ കണ്ണുകൾ നിറയുമ്പോൾ ഞാനതിൽ ശ്വാസം കിട്ടാതെ മുങ്ങിത്താഴുകയാണ്….

എന്നിലെ അഗ്നിയെ കുളിരണിയിക്കുവാൻ മഞ്ഞുപോലെ നീ ഉരുകിയിട്ടുണ്ട്… ഇനി ഞാൻ പെയ്തിറങ്ങാം…. നിന്റെ ആത്മാവിനെ നനയ്ക്കാൻ…..” “നമുക്ക് ഒന്ന് നനഞ്ഞാലോ….” “മ്…..” ഭാമ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി… ടെറസ്സിൽ മഴവെള്ളം ചിന്നിച്ചിതറി ഒഴുകുന്നുണ്ടായിരുന്നു…. ഭാമയുടെ നനുത്ത പാദങ്ങൾ ആ വെള്ളത്തിൽ പതിഞ്ഞു…. അവൾ മുന്നോട്ട് നടന്നു… കൈകൾ വിടർത്തി മുഖമുയർത്തി മഴ നനഞ്ഞു… മാധവ് അവളെ നോക്കി നിന്നു… അരണ്ട വെളിച്ചത്തിൽ അവളെ തഴുകി ഒഴുകുന്ന മഴത്തുള്ളികളോട് അവനസൂയ തോന്നി… മാധവ് പതിയെ മഴയിലേക്ക് ഇറങ്ങി….

അവനിലേക്കും മഴ ആർത്തലച്ചു പെയ്തു… മാധവ് തന്റെ തലമുടിയെ ഇരുകൈകളും കൊണ്ട് പുറകിലേക്ക് ഒതുക്കി…. അവൻ അവളുടെ അടുത്തേക്ക് നടന്നു… ഭാമ മാധവിന്റെ വരവറിഞ്ഞ് അവന് അഭിമുഖമായി നിന്നു…. അവളുടെ നെറ്റിത്തടത്തിലൂടെ കരിമഷിപ്പൊട്ടിനെ കുതിർത്ത് മൂക്കിൻ തുമ്പിലൂടെ അധരദളങ്ങളെ തഴുകി മഴത്തുള്ളികൾ ഒഴുകിയിറങ്ങി… വെള്ളാരം കല്ലുപോലെ മുഖത്തവിടെ അവിടെയായി തിളങ്ങുന്ന നീർമുത്തുകൾ ക്ഷണം നേരത്തിൽ താഴേക്ക് ഊർന്നു വീഴുന്നുണ്ടായിരുന്നു… മാധവിന്റെ തലമുടിയിൽ നിന്നും വെള്ളം ഇറ്റ് വീണു…. അവനവളോട് ചേർന്ന് നിന്നു… പതിയെ ഇരുകൈകളും കൊണ്ട് അവളുടെ മുഖത്തെ കൈക്കുമ്പിളിൽ എടുത്ത് ഭാമയുടെ അധരങ്ങളെ കവർന്നു…..

ഉമിനീരിനൊപ്പം മഴത്തുള്ളികളും ഇടകലർന്നു…. ശ്വാസം വിലങ്ങിയപ്പോൾ അവൻ പിന്മാറി…. ഭാമയുടെ കവിളിണകൾ ചുവന്നു തുടുത്തു… ആകാശത്ത് നിന്നും പെട്ടെന്ന് ഒരിടി വെട്ടിയതും അവൾ പേടിച്ച് അവനെ ഇറുകെ പുണർന്നു…. മാധവ് ചിരിയോടെ അവളെ ചുറ്റിപ്പിടിച്ചു… മഴയുടെ ശക്തി കൂടി വന്നു… അവനവളെ ഇരുകൈകളിൽ കോരിയെടുത്തു… ഭാമ അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു… പതിയെ ഭാമയെയും കൊണ്ട് മാധവ് റൂമിലെത്തി…. അവളെ ബെഡിലിരുത്തിയ ശേഷം ഡോർ ലോക്ക് ചെയ്ത് ടൗവലും എടുത്ത് വന്നു… എന്നിട്ട് അവളുടെ തല നന്നായി തുവർത്തി…. ഭാമ അവനെ വയറിലൂടെ കൈ ചുറ്റി ചാരി ഇരുന്നു… എ.സിയുടെ തണുപ്പിൽ ഭാമ കിടുകിടാ വിറയ്ക്കാൻ തുടങ്ങി…

മാധവ് തണുപ്പ് കുറച്ച ശേഷം ബെഡിൽ വന്നിരുന്നു… അവൾ അവന്റെ ഷർട്ട് അഴിച്ചു മാറ്റി… നനഞ്ഞ കറുത്ത ബനിയൻ മാധവിന്റെ ശരീരത്തിൽ ഒട്ടിക്കിടന്നു… നെഞ്ചിലെ രോമവും സ്വർണ്ണമാലയും അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു… ഭാമ അവന്റെ നെഞ്ചിൽ ചുംബിച്ചു… മാധവ് അവളെ ബെഡിലേക്ക് കിടത്തിയ ശേഷം കട്ടിലിനടിയിൽ നിന്നും ഒരു വലിയ കവർ വലിച്ചെടുത്തു… അപ്പൊഴേ റൂം നിറയെ ചെമ്പകപ്പൂ ഗന്ധം നിറഞ്ഞു… “നിന്റെ ഏട്ടനോട് ഞാൻ പറഞ്ഞിരുന്നു… അവൻ ദേ ഒരു വലിയ കവർ നിറയെ കൊണ്ടുവന്നു…” ഭാമ ഒന്ന് പുഞ്ചിരിച്ചു… മാധവ് അവളെ ചെമ്പകപ്പൂ കൊണ്ട് മൂടി…. ബെഡ് ചെമ്പകപ്പൂമെത്ത പോലെ ആയി…. മാധവ് ലൈറ്റ് അണച്ച ശേഷം അവളുടെ അടുത്തേക്ക് വന്നു…. അവന്റെ സിരയ്ക് ചൂട് പിടിച്ചു… വളരെ ആർദ്രമായി അവനവളിലേക്ക് പടർന്നു കയറി…. കിടക്കയിലെ ചെമ്പകപ്പൂക്കൾ ഞെരിഞ്ഞമർന്നു…. ************

ഋതുവിന് എന്ത് ചെയ്യണം എന്ന് യാതൊരു രൂപവും കിട്ടിയില്ല… മാധവിനുള്ള സർപ്രൈസ് മുടങ്ങിയല്ലോ എന്നോർത്ത് അവൾക്ക് വല്ലാത്ത ദേഷ്യവും വന്നു…. ബാത്ത്റൂമിൽ പോയും ചുണ്ട് ചൊറിഞ്ഞും അവൾ ആകെ വല്ലാതെയായി…. ചുണ്ടൊക്കെ വലുതായി ചുവന്ന് പൊട്ടി… എങ്ങനെയൊക്കെയോ ഹരിയുടെ റൂമിലേക്ക് പോയി…. “മോളേ എന്തുപറ്റി… എന്ത് കോലമാ ഇത്…” “അറിയില്ല അങ്കിളേ…. അലർജി ആണെന്ന് തോന്നുന്നു… ഒന്ന് കിച്ചുവേട്ടനെ വിളിക്ക്… എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോ….” “ശരി…. ഞാനവനെ വിളിക്കട്ടെ…” ഹരി മുകളിലേക്ക് കയറിയപ്പോഴാണ് കുട്ടൻ താഴേക്ക് ഇറങ്ങി വന്നത്… “എന്താ അങ്കിൾ, എന്താ ബഹളം…”

“ഋതുവിന് തീരെ സുഖമില്ല… ഹോസ്പിറ്റൽ കൊണ്ട് പോകണം… കിച്ചൂനെ വിളിക്കാൻ പോകുവാ…” “അതെന്തിനാ അങ്കിൾ… ഞാൻ വരാം… അവരിപ്പോൾ ഉറങ്ങിക്കാണും…” “എങ്കിൽ ശരി മോൻ വാ….” കുട്ടനാണ് വരുന്നതെന്ന് അറിഞ്ഞതും അവൾക്ക് ദേഷ്യം വന്നു… പക്ഷേ അത് കാണിക്കാൻ പറ്റാത്ത സാഹചര്യം ആയോണ്ട് മിണ്ടാതിരുന്നു…. ഹോസ്പിറ്റലിൽ പോയി തിരിച്ചു വന്നപ്പോൾ രണ്ട് മണി കഴിഞ്ഞു… ഋതുവും മരുന്ന് കഴിച്ച് മയങ്ങി…. ************ ഭാമയാണ് ആദ്യം ഉണർന്നത്…. മാധവ് അവളുടെ മുടിയിൽ മുഖമമർത്തി കിടക്കുന്നുണ്ടായിരുന്നു…. ഒരു കൈ വയറിന് മുകളിൽ വച്ചിട്ടുണ്ട്… ഭാമ അവന്റെ നെറ്റിയിൽ ചുംബിച്ച ശേഷം പതിയെ എഴുന്നേറ്റു…. ഒരു നൈറ്റിയും ധരിച്ച് അവൾ ബാൽക്കണിയിലേക്ക് പോയി നിന്നു…. മഴപെയ്തു തോർന്നതേയുള്ളൂ…. ആറുമണി കഴിഞ്ഞ് കാണും…. പ്രകൃതിയും ഉണരാൻ മടിച്ച് നിൽക്കുന്നു…

മുറ്റത്ത് പെയ്തു തോർന്ന മഴയുടെ അവശേഷിപ്പ്… പെയ്യാനായി തയ്യാറെടുക്കുന്ന മരങ്ങൾ…. ഇലകളിൽ തലേദിവസം പെയ്തൊഴിഞ്ഞ മഴയുടെ ഓർമ്മശേഷിപ്പുകൾ….. രാത്രി വിടർന്ന മുല്ലപ്പൂക്കളിൽ നിന്നും നനവ് പടർത്തിയ വിശിഷ്ട സുഗന്ധം… മുറ്റത്തേക്കടർന്നു വീണ നന്ത്യാർവട്ടങ്ങളുടെ കവിൾത്തടത്തിൽ മഴയേൽപ്പിച്ച സ്നേഹചുംബനങ്ങൾ ജലകണങ്ങളായ് പതിഞ്ഞിട്ടുണ്ട്.. അവയുടെ നാണത്തിൻ നനവിലും പ്രണയസുഗന്ധം വമിച്ചിരുന്നു…. കാറ്റിൻ തലോടലിൽ ഇതളുകൾ വിറയ്ക്കുന്ന പൂക്കൾക്കും പറയാനുണ്ടായിരുന്നു…. പെയ്തൊഴിഞ്ഞ തുലാമഴയുടെ പ്രണയസംഗീതം….. രക്തച്ചുവപ്പിനെ വാരിയണിഞ്ഞ ചെമ്പരത്തിപ്പൂക്കൾ കരഞ്ഞ് കനം തൂങ്ങി നിൽക്കുന്നു…. മഴയിൽ തകർന്ന വലയെ വീണ്ടും നെയ്തെടുക്കാൻ എട്ടുകാലികൾ പണിപ്പെടുന്നു…..

ആകെ സാഹിത്യത്തിൽ ആറാടി നിന്നപ്പോഴാണ് മാധവ് ഒരു ബ്ലാങ്കറ്റ് അവളെ പുറകിലൂടെ പുതപ്പിച്ചത്…. “എന്താണ് ഭാര്യേ…. എന്ത് ആസ്വദിക്കുവാ…..” “പ്രകൃതിയെ…. നോക്കിയേ…. എന്ത് ഭംഗിയാണല്ലേ….” “അതിലും ഭംഗിയുള്ള ഒന്നുണ്ട്….” “അതെന്താ…..” മാധവ് ഭാമയെ തിരിച്ചു നിർത്തി… “നിന്റെ ഈ കണ്ണുകൾ…. ഒരിക്കൽ വീണാൽ തിരികെ കയറാനാകാതെ ആഴങ്ങളിലേക്ക് വീണ്ടും വീണ്ടും ചുഴിതീർത്ത് അനന്തതയിലേക്ക് ആണ്ട് പോകുന്നു….. തിരിച്ചു കയറാൻ ഞാനും ആഗ്രഹിക്കുന്നില്ല പെണ്ണേ…. നിന്റെ കണ്ണുകളിലും നിന്റെ ശ്വാസത്തിലും എല്ലാം എനിക്ക് എന്നെ കാണാൻ പറ്റുന്നുണ്ട്….” “ജീവിതത്തിനും ജീവനും അവകാശി നിങ്ങളല്ലേ…. അപ്പോ എന്റേതായ ഓരോ കണികയിലും മറ്റെന്താണ് കാണാൻ കഴിയുന്നത്….”

“നിനക്കിപ്പോൾ ചെമ്പകത്തിന്റെ ഗന്ധമാണ് പെണ്ണേ… ഒരോ തവണയും ഗന്ധമാസ്വദിക്കുമ്പോൾ വീണ്ടും വീണ്ടും പതിന്മടങ്ങ് അതിലേക്ക് ആകർഷിക്കപ്പെടുന്ന ചെമ്പകപ്പൂവ്….” “അതെ നന്നായി ഉറങ്ങാത്തോണ്ടാ ഈ സാഹിത്യമൊക്കെ…. പോയി ഉറങ്ങിക്കോ…” “എങ്കിൽ വാ….” “എങ്ങോട്ട്…” “കിടക്കാൻ…” “അയ്യെടാ…. തനിയേ പോയാൽ മതി…” “അത് പറ്റില്ല…. എനിക്കെന്റെ പെണ്ണിനേം വേണം….” “അച്ചോടീ വാവേ…. ദേ…. ഇങ്ങോട്ട് വാ… കിടക്ക്…. ഞാനും ഇരിക്കാം….” ഭാമ അവനെ കിടത്തിയിട്ട് ഒരു തലയിണയും എടുത്ത് കയ്യിൽ കൊടുത്തു…. “ഇതിനേം കെട്ടിപ്പിടിച്ചു കിടന്നോ…. ഞാൻ കുളിച്ച് ഫ്രഷായി വരാം….” “വേണമെങ്കിൽ കൂട്ടിന് ഞാനും കൂടി….” “വോ….വേണ്ടാഞ്ഞിട്ടാ….” “ഹും പോടീ…..” മാധവ് തലയിണയും കെട്ടിപ്പിടിച്ചു കിടന്നു… ************

രാവിലെ ഹാളിലേക്ക് ചെന്നതും അച്ചു ഒരു ആക്കിച്ചിരി….. “എന്താടീ മാക്രീ….” “നീ നിന്റെ കെട്ട്യോനൊന്നും കൊടുക്കൂലേ….” “എന്തൂട്ടാ….” “നിന്റെ കഴുത്തിലെ പാട് കണ്ട് ചോദിച്ചതാ….. ഹിക്കി….?” ചമ്മി….ചമ്മി…. അവളെ നോക്കി ഒന്നിളിച്ചുകാണിച്ച ശേഷം മുടി മുന്നിലോട്ട് പിടിച്ചിട്ടു…. ഇങ്ങേരെക്കൊണ്ട് ഞാൻ…. പതിയെ അവിടെ നിന്നും സ്കൂട്ടായി…. ഹാളിലൂടെ ഉലാത്തി ഉലാത്തി വന്നപ്പോഴാണ് കൃമി അവിടെ ഇരിക്കുന്നത് കണ്ടത്… അയ്യോടാ പാവം…. മഴത്തുള്ളിക്കിലുക്കത്തിൽ കൊച്ചിൻ ഹനീഫയുടെ ചുണ്ടിൽ കുതിര ഉമ്മ വെച്ചത് പോലുണ്ട്…. നാളെ ഓകെ ആകുമെന്ന് തോന്നുന്നു… മഞ്ജി അവൾക്ക് ചൂടൊക്കെ വെച്ച് കൊടുക്കണുണ്ട്…. പാവം…. പുട്ടിയിലൂടെ ഒഴിക്കാർന്നു…. അടുത്ത തവണ ആകട്ടെ…

ഞാൻ ചിരിയും കടിച്ചമർത്തി അവിടെ ഇരുന്നു…. അവളെന്നെ നോക്കി ഉഴപ്പിക്കുന്നുണ്ട്…. അമ്പു എന്റെ അടുത്ത് വന്നിരുന്നു… അച്ചു എന്റെ മറ്റേ സൈഡിലും… ദച്ചു ഒരു ബുക്കും കയ്യിൽ വച്ചിരിപ്പുണ്ട്…. പക്ഷേ ലുക്ക്….. എങ്ങോട്ടാ…. ഓഹ്…. എന്റെ ഏട്ടന്റെ മേലാണല്ലോ…. അവളെ പറഞ്ഞിട്ട് കാര്യമില്ല…. അവൻ നോക്കി എന്തൊക്കെയോ കോക്രി കാണിക്കുന്നുണ്ട്…. അജുവും മഞ്ജിയും എന്തോ ഒരു സ്പാർക്ക് ഇല്ലേ എന്നൊരു ഡൗട്ട്…. ഇണക്കിളികൾ ആകേണ്ട ഐറ്റങ്ങൾ അപ്പുറവും ഇപ്പുറവും ഇരുന്ന് പബ്ജി കളിക്കുന്നു…. പുല്ല്…. ഫോണെടുക്കാർന്നു…. അയ്യോ എന്റെ കാൻഡി ക്രഷിൽ അഞ്ച് ലൈഫ് വന്ന് കാണും…. ജയിക്കില്ലെങ്കിലും തോറ്റ് രണ്ടര മണിക്കൂർ കഴിഞ്ഞ് വീണ്ടും ലൈഫ് കിട്ടൂലേ…. ഒരു മനസുഖം…. ചുമ്മാ ഇരിക്കുവല്ലേ…. ഒരു പാട്ട് പാടിയാലോ…… ”

കാട്ടുവാസി കാട്ടുവാസി പച്ചയായ കടിയാ ഉമ്മയ്കായി വേഗം വന്ന് സിംഹപ്പല്ല് വിരിയാൻ…. മലമ്പാമ്പുപോൽ ഓടിവന്ന് മാൻകുട്ടിയെ പിടിയാ…. സുഖമില്ലാതായാൽ എന്നെ സൂപ്പ് വെച്ച് കുടിയാ…. അക്കക്കോ എടാ ഗിനിക്കോഴി…. അപ്പപ്പോ എടീ പിടക്കോഴി… ആഹാ….ആഹാ…..” ഞാൻ പാടിയൊക്കെ നോക്കുമ്പോൾ അമ്പു ഇരുന്നു കരയുവാ…. ശ്ശെടാ…. ഇവനിരുന്ന് മോങ്ങാൻ മാത്രം ഞാൻ അത്ര നന്നായി പാടിയാ…. വെൽഡൻ ചക്കി…. നിന്നെ സിനിമയിൽ വിളിക്കും… ബാക്കി എല്ലാം തലയ്ക്കു കയ്യും കൊടുത്താ ഇരിക്കുന്നത്… കുട്ടേട്ടൻ ആണേൽ പട്ടച്ചാരായം ഒഴിച്ചു കൊട്ടാരം നാറ്റിച്ച പോലെയും….. അമ്പുനെ ഞാൻ തോണ്ടി…. “ചങ്കേ…. നീ എന്തിനാ മോങ്ങുന്നേ…..” “എന്നാലും നീയെന്നെ ഇങ്ങനൊക്കെ പറഞ്ഞില്ലേ….”

“ങേ…. ഞാൻ എന്ത് പറഞ്ഞ്…” “നീയാ കാട്ടുവാസിയെന്ന് വിളിച്ചപ്പോളേ എനിക്ക് ഡൗട്ട് വന്നു…. എന്നിട്ട് അവസാനം നിന്റെ ആ ഗിനിക്കോഴി കേട്ടപ്പോൾ എനിക്ക് ഉറപ്പായി…. ഇത് എന്നെ ഉദ്ദേശിച്ചാണ്…. എന്നെ തന്നെ ഉദ്ദേശിച്ചാണ്…. എന്നെ മാത്രം ഉദ്ദേശിച്ചാണ്….ങീ… ങീ….ങീ….” അച്ചു – സംശയം ഉണ്ടാ…. ഭാമ – അതിനിടയിലൂടെ പാര പണിയുന്നോടീ തെണ്ടി… അമ്പു – നീ പണയണ്ട… എന്റെ അടുത്ത് നീയും ഉണ്ടായിരുന്നു… കേട്ടില്ലേ അവള് പിടക്കോഴീന്ന് വിളിച്ചത്…. അച്ചു – നീ പോടാ….. അമ്പു – നീ പോടീ… ഭാമ – സൈലൻസ്… സിനിമയിൽ ഐശ്വര്യ റായ് പാടിയാൽ ആഹാ…. ഞാൻ പാടിയാൽ ഏഹേ…. അമ്പു – യൂ മീൻ യന്തിരൻ…. ഭാമ – യായാ…. ഈ വർത്താനത്തിനിടയ്കാണ് കണ്ണേട്ടൻ താഴേക്ക് വന്നത്….

എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല… ഹേ… മനുഷ്യാ നിങ്ങൾ രാവിലെ വന്ന് റൊമാൻസിച്ച മുതല് തന്നെയാ…. എന്റെ തലയൊന്നും വെട്ടി മാറ്റീട്ടില്ല…. ഇങ്ങേരിതെങ്ങോട്ട് പോണ്…. ഓഹ്… ശീലാവതി ചുണ്ടിൽ ചെമ്പരത്തിയും വിരിയിച്ച് ഇരിക്കുവല്ലേ…. മാക്ക് മാക്കാ പുറകേ നടക്കുന്ന എന്നെ അങ്ങേര് നോക്കിയില്ല….. അമ്പു – ശ്…ശ്… ഭാമേ…. ഭാമ – എന്താടാ…. അമ്പു – നീ ഈ പിച്ചിപ്പറിച്ചെടുക്കുന്നത് എന്റെ കാലാടീ കാലമാടി…. ഭാമ – ഈ…. ഞാനാ ഫ്ലോയിൽ…. അങ്ങേരെന്തിനാ അവളുടെ അടുത്ത് പോയിരിക്കുന്നത്…. തലയൊക്കെ പിടിച്ചു നോക്കാൻ ഇങ്ങേരാരാ തലച്ചോറിസ്റ്റോ… അമ്പു – അതാര്…. ഭാമ – ഈ തലച്ചോറിന്റെ ഒക്കെ ഡോക്ടർ…. അമ്പു – ഓഹ്…. ബ്രയിനോളജിസ്റ്റ്… അച്ചു – ദാരിദ്ര്യം… ന്യൂറോളജിസ്റ്റാണത്… ഭാമ – ഓഹ്…

വല്യ ബുജ്ജി… പോടീ…. അമ്പു – അതാണ്… പോടീ… ചങ്കേ നീ പറ…. മാധവ് – ഇപ്പോ എങ്ങനെ സുഖമുണ്ടോ… ഭാമ – രണ്ട് കാന്താരി അരച്ച് തേച്ച് കൊടുക്ക്… സുഖം കിട്ടും… ഋതു – വേദനയുണ്ട് കിച്ചേട്ടാ… ഏട്ടൻ കഴിച്ചോ എന്തേലും…. ഭാമ – ടാ അമ്പു… ഇവിടുത്തെ ടാങ്ക് അവളുടെ വായിന് താഴെ കൊണ്ട് വയ്ക്…. ഒലിപ്പിച്ച് ഒലിപ്പിച്ച് അങ്ങേരൊലിച്ച് പോകോല്ലോ…. അമ്പു – അങ്ങേര് നിന്നേം കൊണ്ടേ പോകൂ…. നീ പേടിക്കേണ്ട…. ടീ നിനക്ക് വിശക്കുന്നേൽ ഫുഡ് കഴിക്ക്… നഖം കടിച്ചു തിന്നണ്ട…. ഭാമ – അങ്ങേർക്കെന്താ എന്നെ നോക്കിയാൽ…. കാലൻ…. മാധവ് – ഞാൻ പോയി വരാട്ടോ…. ഭാമ – ഈ മറുതയെ ഞാൻ തന്നെ കൊല്ലും….. കണ്ണേട്ടൻ എന്നെ ഒന്ന് നോക്കാതെ ഏട്ടനേം വിളിച്ചോണ്ട് പോയി…

ഏട്ടനിപ്പോൾ ഇവിടുത്തെ കമ്പനിയിലായി… എന്തായിരിക്കും പിണക്കം…. നോക്കുമ്പോൾ മദയാന ആക്കിച്ചിരിക്കുവാ…. വച്ചിട്ടുണ്ടെടീ ശീമപ്പന്നീ…. നീ ആദ്യം ഒന്നെഴുന്നേറ്റ് നിക്ക്… നിനക്കുള്ള പരിപ്പുവടയും ചായയും ഞാൻ തരാം… *********** “എന്താടാ കിച്ചാ….. ഭാമയോട് പിണക്കാണോ നീ….” “ഏയ്…. നാളെ അവളുടെ പിറന്നാളല്ലേ… എന്റെ കൂടെ ഉള്ള ആദ്യ പിറന്നാൾ…. അവളിന്നലെ എനിക്ക് തന്ന സർപ്രൈസിന് പകരം ഇന്ന് രാത്രി എനിക്ക് അവളെ ഞെട്ടിക്കണം…. അതിന് വേണ്ടിയാ….” “രണ്ടും കണക്ക് തന്നെ… അപ്പോ ഇന്ന് രാത്രി സർപ്രൈസ് പാർട്ടി… അവളറിയാതെ നോക്കണം…. നമുക്ക് പൊളിക്കാടാ….” ഇരുവരും സന്തോഷത്തോടെ ഓഫീസിലേക്ക് പുറപ്പെട്ടു….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 38

Share this story