മഞ്ജീരധ്വനിപോലെ… : ഭാഗം 40

മഞ്ജീരധ്വനിപോലെ… : ഭാഗം 40

എഴുത്തുകാരി: ജീന ജാനകി

ഇങ്ങേരാരെന്നാ ഇങ്ങേരുടെ വിചാരം…. ഹും…. രാത്രി ഇങ്ങോട്ട് വരുമല്ലോ ചക്കി കുക്കീന്ന് വിളിച്ചിട്ട്… “ഇതൊരു രോഗമാണ്…” ങേ…. അശരീരി ആണോ… വോ…. അച്ചുരീരി ആയിരുന്നാ…. “എന്ത് രോഗം…. ആർക്ക്….” “നിനക്ക് തന്നെ…. ഈ തനിച്ചുള്ള വർത്താനം….. നീയാ കൃമിയെ നോക്കിയോ….” “ഇടയ്ക്കിടെ അവളെ പോയി നോക്കാൻ അവളെന്താ ആഫ്രിക്കയിലെ ദേവിയാണോ…. ഓഞ്ഞ മറുത….” “എന്താടീ കിച്ചുവേട്ടൻ മിണ്ടാതെ പോയോണ്ടാണോ ഈ ദേഷ്യം….” “എടീ…. അങ്ങേർക്കൊരു വിചാരം ഉണ്ട്…. അഞ്ചടി എട്ട് ഇഞ്ചിൽ കൊലുന്നനേ ഒരു രൂപം…. നല്ല കട്ടിയുള്ള തലമുടി…. മനുഷ്യനെ കൊല്ലുന്ന രണ്ട് കണ്ണ്…

ഇച്ചിരി ഉള്ള കുഞ്ഞിമൂക്ക്… നല്ല പുരികം…. മീശയും കുറ്റിത്താടിയും…. റോസ് നിറത്തിലുള്ള ചുണ്ട്…. ചുണ്ടിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തത്…. ഇമ്മാതിരി വെള്ളമടിച്ചിട്ടും അങ്ങേരുടെ ചുണ്ടെന്താ ഇത്ര ചുവപ്പ്… നമുക്കൊന്നും അങ്ങനെ അല്ലല്ലോ…..” “നിന്റെ ഏത് കിളിയാടീ കൂട് വിട്ടു കൂട് മാറിയത്….. മാറി വന്ന കിളി ലൗ ബേർഡ് ആയിരിക്കും… ഇജ്ജാതി ഒബ്സർവേഷൻ…. സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ വായ്നോക്കാമോ….” “സ്വന്തം പ്രോപ്പർട്ടിയെ മാത്രമേ വായ്നോക്കാൻ പറ്റുള്ളൂ…. അതറിയില്ലേ… അമ്പൂനെ കുറിച്ച് നിനക്കും ഇങ്ങനെ പറയാൻ പറ്റൂലേ….”

“പിന്നേ…. കുളിക്കാത്ത രൂപം, കാണാൻ വല്യ ചന്തമൊന്നും ഇല്ലെങ്കിലും വൃത്തി അടുത്തൂടെ പോയിട്ടില്ല….” “ഉവ്വ…. അവൻ കേൾക്കണ്ട….” “ഈ… അവൻ പാവല്ലേടീ…. വട്ട് കാണിക്കും എങ്കിലും പഞ്ചപാവമാ….” “ഗാമുകി ഉണർന്നല്ലോ….” “ഞാൻ എന്റെ അമ്പേട്ടനെ കണ്ടിട്ട് വരാം….” “അമ്പേട്ടനോ….” “അമ്പു പ്ലസ് ഏട്ടൻ….. പോയി വരാട്ടോ…” അവളുടെ പോക്ക് കണ്ട് എനിക്ക് വട്ടായി…. ************ ഇതേസമയം അമ്പു എന്തോ ഭയങ്കര വർക്കിൽ ആയിരുന്നു…. അപ്പോഴാണ് അച്ചുവിന്റെ രംഗപ്രവേശനം…. “അമ്പേട്ടാ…..” അമ്പു അന്തം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി…. “ആരെയാണ്….” “നിന്നെ തന്നെയാ…. അമ്പു പ്ലസ് ഏട്ടൻ… അമ്പേട്ടൻ….”

“അമ്പല്ല…. വില്ല്…. നീ ഒന്ന് പോയേ….” “അതേ നീയെന്നെ ശരിക്കൊന്ന് നോക്കിയേ….” “എന്തിനാ….” “നോക്ക്…..” അമ്പു പഴയ സിനിമാ സ്റ്റൈലിൽ താടിയുഴിഞ്ഞ് ഒന്ന് നോക്കി…. “ഫ!…. ഇമ്മാതിരി ബാലൻ കെ നായർ നോക്കും പോലല്ല…. ഛേ… മൂഡ് കളഞ്ഞു……” “നിനക്ക് കാര്യം പറഞ്ഞൂടേ….” “അതുണ്ടല്ലോ…. ഭാമ പറഞ്ഞല്ലോ നമ്മൾ സ്നേഹിക്കുന്നവരെ നമുക്ക് നന്നായിട്ട് നോക്കുമെന്ന്… അതോണ്ട് എന്നെ നന്നായിട്ട് നോക്കി വച്ചോ…..” “ഇതിലും ഭേദം ഞാൻ വല്ല പാടത്തെ കോലത്തെ നോക്കുന്നതായിരുന്നു….” അച്ചു അവനെയും പുച്ഛിച്ചു പോകാൻ തുടങ്ങിയതും അമ്പു അവളെ വലിച്ചു ദേഹത്തേക്ക് ഇട്ടു….. “ടീ മുഖത്തേക്ക് നോക്ക്….” അച്ചുവിന്റെ കവിളുകൾ ചുവന്നു…. “നിനക്ക് നാണമൊക്കെ വരോ….

ഇങ്ങോട്ട് നോക്കെടീ….” അച്ചു അവനെ മുഖമുയർത്തി നോക്കി… “അതെ…. നിന്റെ രൂപം അതെനിക്ക് നോക്കി മനസിലാക്കണ്ട…. മനസ്സിൽ തന്നെയുണ്ട്…. എല്ലാവർക്കും അങ്ങനെയാ…. എന്റെ രൂപം നിന്റെ മനസ്സിലുള്ളത് പോലെ…. പിന്നെ ഭാമയും കിച്ചുവേട്ടനും…. അത് വേറേ ലെവലാ….. നമ്മൾ വഴക്കിട്ടാ സ്നേഹിക്കുന്നത്….. അവർ വഴക്കിട്ടും കെയർ ചെയ്തും എല്ലാം സ്നേഹിക്കുന്നുണ്ട്… എല്ലാ വികാരത്തിലും ആ സ്നേഹം നിറഞ്ഞു നിൽക്കും…. നൂറ്റാണ്ടുകളായി പ്രണയിക്കുന്നത് പോലെ തോന്നും നമുക്ക്…. ഓരോരുത്തരുടെയും പ്രണയം അത് വ്യത്യസ്തമായിരിക്കും….” “നിനക്ക് ഇത്രയൊക്കെ ചിന്തിക്കാൻ പറ്റോ…. തലയിൽ ആൾതാമസം ഉണ്ടല്ലേ…” “വേറേ ഒന്നൂടെ ഉണ്ട്….”

“എന്ത്….” അമ്പുവിന്റെ മുഖം താഴ്ന്നു വന്നു…. അച്ചുവിന് കാര്യം മനസിലാകും മുമ്പ് അവളുടെ അധരങ്ങളെ അവൻ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചിരുന്നു… അവസാനം ശ്വാസം കിട്ടാതെ അച്ചു അവനെ തള്ളിമാറ്റി…. “ടീ…. നിനക്ക് തീരെ കപ്പാസിറ്റി ഇല്ല കേട്ടോ….” “പോടാ ഉമ്മച്ചാ….” “ടീ ഞാൻ ഇച്ചിരി റൊമാന്റിക് ആയതല്ലേ…..” “ഉവ്വ…..” “ടീ കിച്ചുവേട്ടൻ വിളിച്ചിരുന്നു… നാളെ ഭാമയുടെ ബർത്ത് ഡേ അല്ലേ…. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് പാർട്ടി അറേഞ്ച് ചെയ്യണം…. അതിന് ഭാമയെ നീ ടെറസ്സിലോട്ട് വിടാതെ നിന്റെ കൂടെ പിടിച്ചിരുത്തണം….” “അതോണ്ടാണോ…. ഇന്ന് അവളോട് മിണ്ടാതെ പോയത്….”

“അതെ… നീ അവളുടെ കൂടെ ഉണ്ടാകണം…. പിന്നെ ആ കൃമി ഇതറിയാൻ പാടില്ല… എനിക്കെന്തോ അവളുടെ ചിരിയിൽ ഒരു അപകടസൂചന…” അപ്പോഴാണ് അജു അവിടേക്ക് വന്നത്… “ഗായ്സ്…. എന്താ ചർച്ച….” അച്ചു – ആ കൃമിയെ കുറിച്ച് പറയുകയായിരുന്നു…. അജു – ഞാനും നിങ്ങളോട് അതിനെ കുറിച്ചാ സംസാരിക്കാൻ വന്നത്…. അമ്പു – എന്താടാ…. അജു – ഭാമയെ തനിയെ ഇരുത്തുന്നത് അപകടമാണെന്ന് ഒരു തോന്നൽ… അവളുടെ ഇന്നത്തെ ചിരി…. ഇടയ്ക്കിടെ ഭാമയുടെ വയറിലേക്കുള്ള നോട്ടം… എന്തോ ഒരു പേടി…. ടാ ഋതു അവൾ നോർമ്മൽ പേർസൺ അല്ലെന്ന് ഒരു തോന്നൽ…. അച്ചു – നീയെന്താ ഉദ്ദേശിക്കുന്നത്… അജു – ഐ തിങ്ക് ഷീ ഈസ് എ ഡ്രഗ് അഡിക്ട്…. അമ്പു & അച്ചു – വാട്ട്….!!!!

അജു – ഞാനവളെ ഒന്ന് ശ്രദ്ധിക്കുകയായിരുന്നു… അവളുടെ കണ്ണുകൾക്ക് ചുവന്ന് കിടക്കുന്നു… പിന്നെ ആ റൂം… അതിനകത്ത് എപ്പോഴും അടച്ചിരുപ്പ്…. അവളെ ഒരു ദിവസം മഞ്ജി ഹാളിൽ പിടിച്ചിരുത്തി…. അന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വല്ലാതെ നെർവസ് ആകുന്നപോലെ തോന്നി…. പലപ്പോഴും കൈകൾ കൂട്ടിത്തിരുമ്മി മുകളിലേക്ക് നോക്കുന്നുണ്ടായിരുന്നു… മഞ്ജിയോട് ദേഷ്യപ്പെട്ട് അവൾ റൂമിലേക്ക് ഓടുകയായിരുന്നു…. പിന്നെ അവളെവിടെ കൈയുടെ മടക്കിലെ വെയിനിന്റെ ഭാഗത്തെ പാടുകൾ…. എനിക്ക് തോന്നുന്നത് അവളീ ചെയ്യുന്നതൊന്നും സ്വബോധത്തിൽ അല്ല… കിച്ചുവേട്ടനോട് അവൾക്ക് ഇഷ്ടമുണ്ടായിരുന്നിരിക്കാം…

പുറത്തൊക്കെ പഠിക്കാനായി പോയിത്തുടങ്ങിയപ്പോൾ എപ്പോഴോ തുടങ്ങിയ ശീലം… അത് ഓരോ ഘട്ടം കഴിഞ്ഞപ്പോഴും ഡോസ് കൂടി വന്നു… ഭ്രാന്തും ഭ്രമവും എല്ലാം എക്സ്ട്രീം ആയി… കിച്ചുവേട്ടൻ മറ്റൊരാൾക്ക് സ്വന്തമായപ്പോൾ അതതിന്റെ എല്ലാ പരിധിയും ലംഘിച്ചു…. ഇതാകണം റീസൺ…. അച്ചു – പക്ഷേ അവൾക്ക് അങ്ങനൊരു അഡിക്ഷൻ ഉണ്ടെങ്കിൽ അതിവരൊക്കെ അറിയില്ലേ… അജു – ഒന്നാമത്തെ കാര്യം ഋതു ഇങ്ങോട്ട് വന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ… പിന്നെ ഇവിടെ ആന്റി അടുക്കളയിലും മറ്റുമായി കഴിച്ചു കൂട്ടും… അങ്കിൾ ബിസിനസ് ആവശ്യങ്ങൾക്കായി എവിടേലും പോകും….

ദച്ചു ആരോടും അടുക്കാറില്ല…. മഞ്ജി കോളേജിൽ പോകും… കിച്ചുവേട്ടനും ഇവളും ഓഫീസിൽ പോകും… അപ്പോ ഇവളെ ആര് ശ്രദ്ധിക്കാൻ…. പെൺകുട്ടികൾക്ക് വരുന്ന മാറ്റം ആദ്യം അറിയുന്നത് അമ്മമാരാണ്… അവളുടെ അച്ഛനും അമ്മയും അവരുടെ വീട്ടിലാണ്… ഇവളുടെ ആഗ്രഹപ്രകാരമാണ് ഇവിടെ നിൽക്കുന്നത്… ഫോണിലൂടേ സംസാരിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്… ആ സംസാരത്തിൽ അവർക്കെങ്ങനെ മനസ്സിലാകും…. ഷീ ഈസ് ബ്രില്ല്യന്റ്…. അവൾക്ക് അതൊക്കെ പുഷ്പം പോലെ സോൾവ് ചെയ്യാം…. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം കിച്ചുവേട്ടനെ അറിയിക്കുക എന്നതാണ്… അത് ഭാമയോ അല്ലെങ്കിൽ കുട്ടേട്ടനോ പറയുന്നതാണ് നല്ലത്….

കുട്ടൻ അപ്പോഴാണ് അങ്ങോട്ട് വന്നത്…. കുട്ടൻ – എന്താടാ…. എന്തേലും പ്രശ്നം ഉണ്ടോ…. അവർ കുട്ടനോട് കാര്യം പറഞ്ഞു… അവൻ കുറച്ചു നേരം ആലോചിച്ചു…. കുട്ടൻ – പറയാം…. ഇന്നിപ്പോൾ അവന്റെ സന്തോഷം നശിപ്പിക്കണ്ട…. നാളെ ആകട്ടേ…. പാർട്ടിയുടെ പ്ലാൻ ആരും അറിയണ്ട…. നമ്മളിത്ര പേരും ദച്ചുവും… അമ്പു, അജു & അച്ചു – ദച്ചൂ….!!! കുട്ടൻ – എന്താ പാവം കൊച്ചല്ലേ…. അച്ചു – ഉവ്വ… രണ്ട് ദിവസായിട്ട് കൊച്ച് പാവമാകുന്നത് കാണുന്നുണ്ട്…. കുട്ടൻ – എന്റെ ഭാമയ്കൊരു നാത്തൂൻ വേണ്ടേ…. അമ്പു – അതിലും നല്ലത് നിങ്ങൾക്ക് പെണ്ണ് കെട്ടണം എന്ന് പറഞ്ഞൂടേ മനുഷ്യാ….. കുട്ടൻ – അവളുടെ കാര്യം എല്ലാം ഭാമ എന്നോട് പറഞ്ഞിരുന്നു….

സഹതാപത്തിന്റെ പുറത്തൊന്നുമല്ല… ശരിക്കും ഇഷ്ടായിട്ടാ…. അജു – നല്ല തീരുമാനം കുട്ടേട്ടാ…. എല്ലാരേയും കെട്ടിച്ച് വിട്ടിട്ട് വേണം എനിക്ക് വിശ്രമിക്കാൻ…. കുട്ടൻ – മഞ്ജീടെ കൂടെ ആയിരിക്കും… അച്ചു – ആഹാ…. കൊള്ളാല്ലോ… നീ ഈ വാരഫലം ഒന്ന് നോക്കിക്കോ… അജു – എന്തിനാ… അമ്പു – ഒട്ടുപാൽ ചവിട്ടിപ്പറിക്കുന്ന പോലെ കിച്ചുവേട്ടൻ നിന്നെ പറിക്കുന്നത് കാണാൻ…. അജു – ഏയ്…. നല്ല കൊച്ചായോണ്ട് ജസ്റ്റ് ഒന്ന് നോക്കി…. ലവിനൊന്നും ഞാനില്ലേ…. അവളെ എനിക്കാണ് വിധിച്ചതെങ്കിൽ അതെന്റെ അടുത്ത് തന്നെ വരും… ഞാനപ്പോൾ പ്രേമിച്ചോളാട്ടോ….. അമ്പു – മിസ്റ്റർ പെർഫെക്റ്റിന്റെ കിരീടം കിട്ടിയിരുന്നെങ്കിൽ ഇവന്റെ തലയിൽ വയ്കായിരുന്നു….. കുട്ടൻ – വാ..വാ… ഓരോന്ന് റെഡിയാക്കാം…. അച്ചു നീ ആരും ടെറസ്സിലേക്ക് വരാതെ നോക്കിക്കോ… ഞങ്ങൾ മുകളിൽ കാണും…. അച്ചു താഴേക്ക് പോയി…. ബാക്കി എല്ലാവരും ടെറസ്സിലേക്ക് പോയി…. ************

“ഓഹ്…. എല്ലാവരും ഒത്തു ചേർന്നുള്ള പരിപാടി ആണല്ലേ….. എങ്കിൽ പിന്നെ നടക്കട്ടെ… നിങ്ങടെ സർപ്രൈസ് പാർട്ടി… നിനക്ക് ഞാനും ഒരു സമ്മാനം തരും…” ഋതു കൈയിലൊരു ബോട്ടിൽ എടുത്തു… “ദേ…. ഇത്…. നിന്റെ കുഞ്ഞിനുള്ളതാ… മിഫെപ്രെക്സ്…. നീ ഇത് കഴിച്ച് കുറച്ചു നേരം കഴിഞ്ഞാൽ നിന്റെ കുഞ്ഞ് ഓർമ്മയാകും…. പിന്നെ നീ…. വേദനയറിഞ്ഞ് രക്തവും ഒലിപ്പിച്ച് ചാകും…. അപ്പോ എനിക്ക് എന്റെ മാധവിനെ കിട്ടും…. നീയും നിന്റെ കൂടെ നിന്നവരും അലറിക്കരയും… നിന്നെ ആ അനിരുദ്ധന് കൊടുക്കുന്നില്ല… എന്റെ കൺമുന്നിൽ കിടന്നു നീ പിടയുമെടീ…. എല്ലാവരും ആഘോഷിക്കട്ടെ…. നാളെ ഇതോരു മരണവീടാക്കും ഞാൻ….” ഋതു മയക്ക് മരുന്ന് കുത്തിവച്ചു….. ************

അച്ചുവും ദച്ചുവും ഇടവും വലവും തിരിയാൻ സമ്മതിക്കാതെ എന്റെ കൂടെ നിന്നു തിരിയണുണ്ട്…. ഇന്ന് എന്തോ അർജന്റ് വർക്കുണ്ട് അതോണ്ട് വരുമ്പോൾ ലേറ്റ് ആകും…. എന്നോട് അച്ചുവിന്റെ കൂടെ ഉറങ്ങിക്കോ എന്ന് പറഞ്ഞെന്ന് കുട്ടേട്ടൻ പറഞ്ഞു… അച്ചുവിന്റെ അടുത്ത് ഞാൻ പോയി കിടന്നപ്പോൾ ദച്ചുവും മഞ്ജിയും കൂടി വന്ന് കിടന്നു കോറം തികച്ചു…. എല്ലാവരോടും ചിരിച്ചു നിന്നെങ്കിലും എനിക്ക് നല്ല സങ്കടായി…. രാവിലെ മുതൽ ഇതുവരെ എന്നെ ഒന്ന് വിളിച്ചില്ല…. കഴിച്ചോ എന്ന് തിരക്കീല… അതൊക്കെ ടൈമിന് ഈ മൂന്നെണ്ണവും എന്നെ കഴിപ്പിക്കും… അത് കണ്ണേട്ടന്റെ ഓഡർ ആണെന്നും അറിയാം… പക്ഷേ…. എന്തോ ഒരു സങ്കടം…. ദച്ചുവാണ് എന്റെ അടുത്ത് കിടന്നത്….

ബാക്കി രണ്ടു ബോധമില്ലാതെ കാലെടുത്ത് പുറത്തിടും…. ഞാൻ ചരിഞ്ഞു കിടന്നു വയറിൽ മെല്ലെ തടവി…. (അമ്മേടെ വാവേ…. നിന്റെ അപ്പയ്ക് ഇച്ചിരി പിണക്കം കൂടുതലാ…. മ്മക്ക് അതൊക്കെ മാറ്റണ്ടേ…. എന്റെ വാവ വന്നിട്ട് വേണം അപ്പയെ പൂച്ചക്കുട്ടി ആക്കാൻ….. വാവേട അപ്പ അത്ര ഭയങ്കരൻ ഒന്നുമല്ലാട്ടോ…. ദേഷ്യം ഉണ്ടെന്നേയുള്ളൂ… അമ്മയേം വാവയേം ജീവനാ…. അമ്മയ്ക്ക് അപ്പ തന്ന ഏറ്റവും വലിയ സമ്മാനാ വാവ… അപ്പേടെ ജീവനല്ലേ എന്റെ വാവയും…. അമ്മ പൊന്നുപോലെ സൂക്ഷിച്ചോളാം… അമ്മയ്ക്ക് ഒത്തിരി ശത്രുക്കൾ ഉണ്ട്… അമ്മ വാവയുടെ കൂടെ ഉണ്ടാകും…. കേട്ടോ… പേടിക്കേണ്ട…. -ആത്മ) കണ്ണേട്ടനെ കാണാഞ്ഞിട്ടാണോ എന്നറിയില്ല ഒരു അസ്വസ്ഥത…. ഞാൻ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു…. ************

മാധവ് ഭാമ കാണാതെയാണ് വന്നത്…. ടെറസ്സിൽ നിറയെ റോസ് പെറ്റൽസും കാൻഡിലും ബലൂണും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്… ബ്ലാക്ക് ഫോറസ്റ്റിന്റെ വലിയൊരു കേക്കും… ഒരു സൈഡിൽ കുടിക്കാനായി ജ്യൂസും ഭാമയ്ക് മാത്രം കരിക്കിന്റെ വെള്ളവും മാറ്റി വച്ചിരുന്നു…. രാത്രി ആയതുകൊണ്ട് ഫുഡൊന്നും എടുത്തിരുന്നില്ല…. ബാക്കി ആഘോഷങ്ങൾ രാവിലത്തേക്ക് മാറ്റി വച്ചിരുന്നു…. എല്ലാവരും ഓരോ ജോലിയിൽ മുഴുകി നിന്നു… ഋതു പതുങ്ങി വന്നത് ആരും ശ്രദ്ധിച്ചില്ല… അവൾ ടാബ്‌ലറ്റ് പൊടിച്ചത് കരിക്കിലേക്ക് മിക്സ് ചെയ്ത ശേഷം താഴേക്ക് പോയി… ഈ സമയം ഇതൊന്നും അറിയാതെ ഭാമ തന്റെ പൊന്നോമനയേയും മനസ്സിൽ താലോലിച്ച് ഉറങ്ങുകയായിരുന്നു…തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 39

Share this story