ലിവിംഗ് ടുഗെതർ : ഭാഗം 18

ലിവിംഗ് ടുഗെതർ : ഭാഗം 18

എഴുത്തുകാരി: മാർത്ത മറിയം

എത്രനേരം അങ്ങനെ നിന്നുവെന്നു മർത്തയ്ക് അറിയില്ല. പിന്നിൽ നിന്നും ഒരു കൈ അവളുടെ വയറിൽ അമര്ന്നപ്പോള് മാർത്ത ഞെട്ടി തിരിഞ്ഞു. ഷൈൻ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു. “സോറി മാർത്ത ” “അപ്പോൾ വന്ന ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞതാണ്. ” “ഹ്മ്മ് ” വെറുതെ മൂളികൊണ്ട് അവൾ അവന്റെ കരവലയത്തിൽ നിന്നും അകന്നു മാറി. “മാർത്ത… ” അവൻ പിന്നെയും വിളിച്ചു എന്തെന്നുള്ള രീതിയിൽ അവൾ തിരിഞ്ഞു നോക്കി. “നമ്മൾ ഒരു കുഞ്ഞിനെ ആഗ്രഹികുനില്ലലോ പിന്നെ എന്താണിനാണ് നീ ആവശ്യം ഇല്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നത്…? ”

നമ്മൾ ഈ സിറ്റുവേഷൻ ഒഴിവാക്കാൻ ഉള്ള എല്ലാ സുരക്ഷയും നോക്കുന്നുണ്ടലൊ.. പിന്നെ എന്തിനാ പേടി… അവൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു. “പേടി ഒന്നും ഇല്ല വെറുതെ ചോദിച്ചെന്നോളു ” മാർത്ത നിസ്സംഗമായി പറഞ്ഞു. “മാർത്ത നമ്മൾ എല്ലാം പറഞ്ഞുകൊണ്ട് ബന്ധം തുടങ്ങിയവർ ആണ്. ഒരിക്കലും നിന്റെ ഭാഗത്തുനിന്നും എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. കൂടി പോയാൽ ഒരു വർഷം കൂടി നമ്മൾ ഇങ്ങനെ ഉണ്ടാവും അത്രയും നാൾ നല്ല സന്തോഷത്തോടെ ഇരികാം. അല്ലാതെ വേണ്ടാത്ത കാര്യങ്ങളെ പറ്റി ചിന്തിക്കണ്ട.. കേട്ടോ ” അവന്റെ ശബ്ദത്തിനു അല്പം കടുപ്പം ഏറി.

മാർത്ത മറുപടി ഒന്നും പറയാതെ വെറുതെ അവന്റെ മുഖത്തേക് നോക്കി. അവളുടെ മുഖഭാവങ്ങൾ അവനിൽ ചെറിയൊരു പേടി ഉണർത്തി. “നിന്റെ ഉള്ളിൽ എന്തോ പുകയുന്നുന്ടല്ലോ… ” ഷൈൻ സംശയത്തോടെ ചോദിച്ചു. “ഇല്ലെടാ ഞാൻ വെറുതെ പറഞ്ഞതാണ്…. ” അവൾ ആ വിഷയം അവസാനിപ്പിക്കാൻ എന്നാവണം പറഞ്ഞു. അവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്നു തോന്നി. വേണക്കിൽ ഈ കാര്യം പറഞ്ഞുകൊണ്ട് അവൻ തന്നെ ഒഴിക്കാനും മതി. ഇപ്പോൾ ഒന്നും പറയണ്ട എന്ന് തീരുമാനിച്ചുകൊണ്ട് മാർത്ത അവനെയും മറികടന്നു പോയി.

അവളുടെ സംസാരത്തിൽ എന്തൊക്കെയോ ദുരൂഹത ഉള്ളത് പോലെ ഷൈനിനു തോന്നി. പക്ഷെ അതിനെ പറ്റി കൂടുതൽ ആലോചിക്കാൻ അവൻ താല്പര്യപെട്ടില്ല. അവൻ അകത്തേക്കു ചെല്ലുമ്പോൾ മാർത്ത അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ മനസ് അവളുടെ നിയന്ത്രണത്തിൽ അല്ല എന്ന് അവളുടെ ഓരോ പ്രവൃത്തികളും സൂചിപികുന്നുണ്ടായിരുന്നു… “ഇന്ന് എന്താ സ്പെഷ്യൽ..? ” അവൻ സ്ലാബിൽ കയറിയിരുന്നു. “ബ്രെഡും മുട്ടയും” യാന്ത്രികമായി അവൾ പറഞ്ഞു. “മാർത്ത നിനക്ക് എന്താ പറ്റിയത്…? ” അവളുടെ ഉദാസീനഭാവം കണ്ടു അവനു ദേഷ്യം വന്നു.

“എനിക്ക് എന്ത് പറ്റിയാലും നിനക്ക് എന്താ..? ” നിനക്ക് എന്റെ ശരീരം മാത്രം പോരെ അത് ഞാൻ തരുന്നില്ലേ..? അതിനൊന്നും ഒരു മുടക്കവും വരുത്തുന്നില്ലല്ലോ…? പിന്നെയും കൂടുതൽ കാര്യങ്ങൾ തിരക്കുന്നത് എന്തിനാണ്…? ” മർത്തയുടെ ഉള്ളിലെ സങ്കടവും ദേഷ്യവും അണപൊട്ടി. “മാർത്ത നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് അതിന് മാത്രം എന്താ ഉണ്ടായത്….? ” അവളുടെ സംസാരത്തിൽ അവൻ പകച്ചു പോയി. ഒന്നും ഉണ്ടായില്ലേ…? നിനക്ക് എപ്പോളും നിന്റെ കാര്യം മാത്രമല്ലെ ഒള്ളു… നീ എന്നെ പറ്റി ചിന്ധിക്കാറുണ്ടോ…? എന്നിട്ടിപ്പോൾ കാര്യം അനേഷിക്കാൻ വന്നിരിക്കുന്നു…..

അവൾ അവനുനേരെ ചീറി. അവളുടെ സംസാരം അവനിൽ ദേഷ്യം ഉണർത്തി. നീ വല്യ കാര്യം പറയേണ്ട. നീയും ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ അല്ലെ കെട്ടിപുറപ്പെട്ടത്. എന്നിട്ട് ഞാൻ അനേഷിക്കുന്നില്ലപോലും. നിന്നെ ഞാൻ കല്യാണം കഴിച്ചു കൂടെ പൊറുപ്പിക്കുന്നത് ഒന്നും അല്ലല്ലോ ഇത്രകണ്ട് പരാതി പറയാൻ. പറ്റില്ലക്കിൽ പോടീ.. ഷൈൻ മര്യാദക്ക് സംസാരിക്കണം. അല്ലെകിലും നിന്റെ കൂടെ പൊറുക്കാൻ ഒന്നും എനിക്കും താല്പര്യം ഇല്ല. നിനക്ക് ഇപ്പോൾ എന്ന് മടുത്തിട്ടുണ്ടാകും അല്ലെ…?

അവൾ പുച്ഛത്തോടെ ചിരിച്ചു. “നിനക്ക് മടുത്തിട്ടുണ്ടാകും ഓരോരോ കാരണങ്ങൾ പറഞ്ഞു എന്നെ ഒഴിവാക്കി വേറെ ആണുങ്ങളുടെ കൂടെ പോവാൻ വേണ്ടി അല്ലെ നിന്റെ ഈ നാടകം….? “അല്ലാത്ത നീ ഇത്രയും ക്ഷോഭിക്കാൻ എന്താ കാരണം..? അവൻ വാശി പുറത്ത് ചോദിച്ചു. അവന്റെ വായിൽ നിന്നും ഇങ്ങനെ ഒരു സംസാരം മാർത്ത പ്രതീക്ഷിച്ചില്ല. ഷൈൻ തന്നെ പറ്റി ഇങ്ങനെ ആണ് മനസിലാക്കിയിരിക്കുന്നതിനു ഓർത്തപ്പോൾ നീറ്റുകക്ക പോലെ പൊടിഞ്ഞു. കൂടുതൽ ഒന്നും പറയാൻ നില്കാതെ കൈയിൽ കിട്ടിയതൊക്കെ വാരി ബാഗിൽ നിറച്ചിട്ട് അവൾ അവന്റെ അടുത്തേക് വന്നു. “ഇത്രനാളും ഇവിടെ താമസിച്ചതിന്റെ കൂലി എത്രയാണെന്ന് പറഞ്ഞാൽ ഞാൻ തന്നേക്കാം… അറിയിച്ചാൽ മതി… ”

മർത്തയിൽ നിന്നു അങ്ങനെ ഒരു നീക്കം ഷൈൻ പ്രതീക്ഷിച്ചില്ല. തന്നെ പേടിക്കാൻ ചെയുന്നതാണെന്നു വിചാരികൊണ്ട് അവൻ ഒന്നും മിണ്ടാതെ നിന്നു. അവന്റെ മൗനം അവളിൽ കൂടുതൽ നോവ് സൃഷ്ടിച്ചു. നിന്നോട് എനിക്ക് എന്നും നന്ദി ഉണ്ടാവും ഷൈൻ ഒന്നില്ല്ലക്കിലും എന്നിലെ പെണ്ണിനെ ആദ്യമായ്‌ തൊട്ടറിഞ്ഞത് നീയല്ലേ…. മർത്തയ്ക് വാക്കുകൾ ഇടറി… രണ്ട് തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു. ഷൈനിനു തടയാൻ കഴിയുന്നതിലും വേഗം മാർത്ത ഫ്ലാറ്റ് വിട്ടു ഇറങ്ങി. കാലുകൾ നിലത്തുറച്ച നിലയിൽ ഷൈൻ അമ്പരന്നു നിന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും അവനു മനസിലായില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤

എവിടേക് പോകുമെന്നറിയാതെ മാർത്ത ഫ്ലാറ്റിന്റെ താഴെ നിന്നു. കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്തുകൊണ്ടിരുന്നു. ആത്മഹത്യാ ചെയേണ്ടി വന്നാലും ഇനി ഒരിക്കലും ഷൈനിന്റെ അടുത്തേക് തിരിച്ചു പോയില്ല എന്ന് അവൾ തീരുമാനിച്ചു. അത്രമേൽ വാക്കുകൾ കൊണ്ട് അവൻ അവളുടെ മനസിനെ കീറി മുറിവേല്പിച്ചിരുന്നു. കണ്ണുകൾ അമർത്തി തുടച്ചിട്ട് അവൾ ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ഹോസ്റ്റലിലേക് പോയി. “ഇത്രയും നാൾ ഷൈൻ എന്നാ സൂര്യന്റെ ചുറ്റും ഭ്രമണം ചെയ്തിരുന്ന ഒരു ഉപഗ്രഹം മാത്രം ആയിരുന്നു താൻ ഇനി മുതൽ സ്വയം കറങ്ങണം എന്നോർത്തപ്പോൾ മർത്തയ്ക് ചെറിയൊരു ശ്വാസം മുട്ടൽ അനുഭവപെട്ടു.

എന്നിരുന്നാലും ഇതൊക്കെ എന്നായാലും സംഭവിക്കും ഇതിൽപോൾ കുറച്ചു നേരത്തെ ആയി അത്രയേ ഒള്ളു “അവൾ മനസിനെ സമദനിപ്പിച്ചുകൊണ്ടിരുന്നു. മമ്മി തന്ന പൈസ കൊടുത്തിട്ട് അവൾ ഹോസ്റ്റലിലെ കാര്യങ്ങൾ സെറ്റിൽ ചെയ്തു. വാര്ഡന് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു. ഒരു കണക്കിനും അതൊക്കെ തിരിത്തുകൊടുത്തിട്ട് മാർത്ത തനിക്ക് കിട്ടിയ റൂമിലേക്കു പോയി. 3 പേരുടെ റൂം ആയിരുന്നു. ബാക്കിയുള്ള 2 പേരും തന്റെ കോളേജ് ൽ ഉള്ളവർ തന്നെ ആണെന്നു അറിഞ്ഞപ്പോൾ മർത്തയ്ക് സമാധാനം ആയി. പക്ഷെ അവർ നാട്ടിൽ പോയിരിക്കുന്നത് കൊണ്ട് മാർത്ത തനിച്ചായിരുന്നു.

അത് എന്ത്കൊണ്ടും നല്ലതാണെന്നു അവൾ മനസ്സിൽ ഓർത്തു. ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം എന്നോർത്തുകൊണ്ട് അവൾ കുളിക്കാൻ കയറി. ഫോണിന്റെ റിങ് കേട്ടുകൊണ്ടാണ് അവൾ അവൾ കുളികഴിഞ്ഞു ഇറങ്ങിയത്. ഷൈൻ ആവുമെന്ന് കരുതിയാണ് മാർത്ത ഫോൺ കൈയിൽ എടുത്തത്. പക്ഷെ മമ്മി ആയിരിന്നു. ഓഹ് എത്തീട്ടു വിളികാം എന്ന് പറഞ്ഞിട്ട് വിളിചില്ലലോ എന്ന് ഓർത്തുകൊണ്ട് അവൾ ഫോൺ അറ്റൻഡ് ചെയ്ത് മമ്മയെ സമദനിപ്പിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു. താൻ അവിടെ നിന്നും പോന്നിട്ടുണ്ട് എവിടെ ആണെന്നു പോലും അവൻ വിളിച്ചു അനേഷിച്ചില്ലലോ എന്നോർത്തപ്പോൾ മർത്തയ്ക് നല്ല മനപ്രയാസം തോന്നി.

അത്രയും വിലയെ തനിക്കു അവൻ നല്കിട്ടുള്ളു എന്ന് ഓർത്തപ്പോൾ അവൾക് അവളോട് തന്നെ പുച്ഛം തോന്നി. എത്രയും വേഗം ക്യാഷ് റെഡി ആക്കി അബോർഷൻ ചെയ്യണം എന്ന് തിരുമാനിച്ചുകൊണ്ട് അവൾ കാണുകൾ അടച്ചു കിടന്നു. ഷൈനിന്റെയും തന്റെയും ഒരുപാട് ഓർമ്മകൾ അവളെ ഉറക്കത്തിൽ നിന്നും അകറ്റി കൊണ്ടിരുന്നു. കണ്ണടയ്ക്കുമ്പോൾ കണ്മുന്നിൽ അവൻ തെളിഞ്ഞു നില്കുന്നത് പോലെ അവൾക് തോന്നി. കഴിഞ്ഞ കുറെ നാളായി അവന്റെ മാറിലെ ചൂടിൽ ആണ് ഉറങ്ങിയിരുന്നത് എന്നോർത്തപ്പോൾ അവളിൽ ഒരു ഉൾ കുളിർ ഉണ്ടായിരുന്നു. ഇനി അതില്ല എന്നോർത്തപ്പോൾ ഒരു നിരാശയും.

പക്ഷെ അവൻ ഇന്ന് തന്നെ പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ ദേഷ്യവും അവളിൽ മാറി മാറി വന്നുകൊണ്ടിരുന്നു. പിന്നെയും ഫോൺ റിങ് ചെയ്തപ്പോലാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. ഷൈൻ ആയിരുന്നു അങ്ങേ തലയ്ക്കൽ. കാൾ എടുക്കണോ വേണ്ടയോ എന്ന് അവൾ ആലോചിച്ചു യാന്ത്രികമായി അവൾ ഫോൺ എടുത്തു. “എടി നീ എവിടെയാ…? ” ആധിയോടുള്ള അവന്റെ ചോദ്യം അവളുടെ കാതിൽ പതിച്ചു. ഞാൻ എവിടെ ആയാലും നിനക്ക് എന്താണ്. ഇനി മേലിൽ എന്നെ വിളിക്കരുത്.

എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് ഞാൻ പോന്നത്. ഇനി ശല്യം ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു. അവളിൽ ക്രൂരമായ ഒരു സംപൃപ്തി ഉടലെടുത്തു. പിന്നെയും രണ്ട് തവണ കൂടി അവന്റെ കാൾ അവളെ തേടി എത്തി. അവൾ അത് നിഷ്കരുണം തള്ളിക്കളഞ്ഞു…. ഇനി ഒരിക്കലും ഷൈൻ തന്റെ ലൈഫിൽ കടന്നു വരരുതേ എന്നുള്ള പ്രാർത്ഥനയോടെ അവൾ ഉറക്കത്തിലേക് പോയി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു ഷൈൻ. സിഗേരറ്റ് പുകച്ചു തള്ളികൊണ്ടവൻ ഹാളിലുടെ നടന്നു. മാർത്ത ഇനി തന്നെ തേടി വരില്ലാനുള്ള ചിന്ത അവനെ മഥിച്ചുകൊണ്ടിരുന്നു. ഇത്രയും പെട്ടന്നു അവൾ പോകുമെന്നും അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…. അവളെ തന്നെ കൊച്ചാക്കി സംസാരിച്ചപ്പോൾ ആ ദേഷ്യത്തിന് പറഞ്ഞു പോയതാണ്.

അവളെ അത്രയും സീരിയസ് ആക്കിയെടുക്കുമെന്നു വിചാരിച്ചില്ല. താഴെ വരെ പോയിട്ട് തിരിച്ചു വരുമെന്നു തന്നെയാണ് അവൻ പ്രതീക്ഷിച്ചത്. തന്റെ പ്രതീക്ഷകൾ ആസ്ഥാനത്തായിരുന്നു എന്ന് അവൾ പോയി കഴിഞ്ഞപ്പോൾ ആണ് അവനു മനസിലായത്. ഒന്നു വിളിച്ചിരുനെകിൽ അവൾ തിരിച്ചു വന്നേനെ എന്ന് അവൻ വെറുതെ ഓർത്തു. “ഇപ്പോൾ എവിടെ ആണാവോ..? ” ആദ്യമായി അവളെ ഓർത്തവന് വേദന തോന്നി. എന്തിനാണ് അവൾ അത്രേയും ദേഷ്യപ്പെട്ടത്..? തന്റെ ഭാഗത്തു നിന്നു എന്തകിലും തെറ്റ് സംഭവിച്ചോ…?

അവൻ ആലോചിച്ചു നോക്കി… ഇല്ല ഒരിക്കലും ഇല്ല. അവളെ കൂടെ ഉണ്ടായിരുന്ന കാലം അത്രയും താൻ അവളോട് നീതി പുലർത്തിയിരുന്നു. പിന്നെ എന്തിനവൾ ഇത്രയും ദേഷ്യം തന്നോട് കാണിച്ചു..? സ്വയമേ ചോദ്യങ്ങൾ ചോദിച്ചും അതിനുള്ള ഉത്തരം കണ്ടു പിടിച്ചും ഷൈൻ ആ രാത്രി തള്ളി നീക്കി. ❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ നേരത്തെ തന്നെ എഴുനേറ്റു മാർത്ത വേഗം റെഡി ആയി ഹോസ്റ്റലിൽ നിന്നും ഇറങ്ങി നേരെ ഒരു ഓട്ടോ പിടിച്ചു സ്കാനിങ് സെന്റർ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. യാത്രയിൽ ഉടനീളം അവൾ വിയർക്കുകയായിരുന്നു. അറിയാവുന്നവർ ആരെക്കിലും കണ്ടാൽ തന്റെ ഭാവി തന്നെ അവതാളത്തിൽ ആവും എന്ന് അവൾ ഭയന്നു.

പിന്നെ ആദ്യമായി സ്കാനിങ് ചെയ്യുന്നതിന്റെയും അവിടുത്തെ ഫോര്മാലിറ്റി എന്നിങ്ങനെ ഉള്ള ഒരുപാട് കാര്യങ്ങൾ അവളിൽ ഭയം നിറച്ചു. ആരെക്കിലും തന്റെ കൂടെ ഉണ്ടായിരുനെകിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. 15 മിനിറ്റ് എടുത്തു അവൾ സ്കാനിങ് സെന്ററിന്റെ മുൻപിൽ എത്താൻ. ഓട്ടോയിൽ നിന്നും ഇറങ്ങി അവൾ പരിസരം ആകെ വീക്ഷിച്ചു. സൂപ്പർ സ്പെഷ്യലിറ്റി സ്കാനിങ് സെന്റർ തന്നെ ആയിരുന്നു അത്. ഒരുപാട് ഗർഭിണികൾ അവരുടെ മാതാപിതാക്കളെയും ഭർത്താവിന്റെയും കൂടെ അവിടെ ഇരികുനുണ്ടായിരുന്നു. കുറെ പേർ വെള്ളം കുടിക്കുന്ന തിരക്കിലും വെള്ളം കുടിച്ചവർക് വയറു നിറഞ്ഞിട്ട് മൂത്രം ഒഴിക്കാൻ പറ്റാതെ ഉള്ള ബുദ്ധിമുട്ടിലും ഒക്കെ ആയി ബഹളമയം ആയിരുന്നു ആ സെന്റർ.

മാർത്ത നേരെ റിസപ്ഷൻ ഇൽ ചെന്ന് ഡോക്ടർ ഐറാ കൊടുത്ത ഷീറ്റ് അവർക്ക് കൊടുത്തു. “ഫസ്റ്റ് സ്കാനിങ് അല്ലെ ” റിസെപ്ഷനിസ്റ് ചോദിച്ചു. ആണെനുള്ള രീതിയിൽ മാർത്ത തലയാട്ടി. അവർ സിസ്റ്റത്തിൽ ന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ട് അവളുടെ ഡീറ്റെയിൽസ് ചോദിച്ചു. “വെള്ളം കുടിച്ചു ബ്ലാഡർ ഫുൾ ആകണം. എന്നാലേ സ്കാനിംഗ് ൽ ക്ലിയർ ആവു.. ” 21 എന്ന് നമ്പർ ഉള്ള ഒരു കാർഡ് അവൾക് കൊടുത്തു കൊണ്ട് അവർ പറഞ്ഞു. മാർത്ത എല്ലാം തലയാട്ടി സമ്മതിച്ചു.

1200/- രൂപയുടെ ഒരു റെസിപ്റ് എഴുതി അവർ മർത്തയുടെ കൈയിൽ കൊടുത്തു. കാർഡ് വഴി പൈസ അടച്ചിട്ടു റൂം നമ്പറും ബാക്കി ഡീറ്റെയിൽസ് ഉം ചോദിച്ചുമനസിലാക്കി അവൾ ഒരു ഒഴിഞ്ഞ മൂലയിൽ ഉള്ള കസേരയിൽ പോയി ഇരുന്നുകൊണ്ട് കൈയിൽ കരുതിയിരുന്ന വെള്ളം കുറേച്ചേ കുടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ അവൾ ഫോൺ ചെക്ക് ചെയ്തുകൊണ്ടിരുന്നു. “ഷൈനിന്റെ മെസ്സേജ് ഉണ്ടോ “എന്ന് വെറുതെ നോക്കും. ചുമ്മ ലാസ്റ്റ് സീൻ ഒക്കെ നോക്കിയിരുന്നു. അവളിൽ അപ്പോൾ നിറഞ്ഞു നിന്നിരുന്ന ഭാവം പ്രണയമായിരുന്നു. അത് ഉടനെ ദേഷ്യമാവും അങ്ങനെ സമ്മിശ്ര വികാരങ്ങൾ അവളിൽ ഉടലെടുത്തു.

അവസാനം ഇപ്പോൾ മൂത്രം പോകുമെന്ന അവസ്ഥാ ആയപോളെക്കും അവളുടെ ടോക്കൺ നമ്പർ വിളിച്ചു. ഒരു കണക്കിന് അവൾ സ്കാനിങ് റൂമിൽ കയറി. ഒരുപാട് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ട ഒരു കട്ടിലിൽ അവളോട് കയറി ടോപ് പൊക്കി കൈ ഉയർത്തി കിടക്കാൻ ആവശ്യപ്പെട്ടു. അൽപ്പം ജാള്യത തോനിയെക്കിലും അവൾ അവർ പറഞ്ഞത് പോലെ അനുസരിച്ചു. സിസ്റ്റത്തിൻറെ മുൻപിൽ ഇരിക്കുന്ന ആൾ അവളുടെ ഡീറ്റെയിൽസ് ഒന്നും കൂടി ചോദിച്ചു. മാർത്ത എല്ലാത്തിനും വെക്തമായി ഉത്തരം കൊടുത്തു. ഭർത്താവിന്റെ സ്ഥാനത്തു ഷൈനിന്റെ പേര് തന്നെ അവൾ പറഞ്ഞു.

ഒരു ജെൽ പോലുള്ള ദ്രാവകം വയറിൽ പുരട്ടിയപ്പോൾ അവൾക് ഇക്കിളി അനുഭവപെട്ടു. തണുപ് വയറിലേക് അരിച്ചിറങ്ങുന്നത് അവൾ മനസിലാവുന്നുണ്ടായിരുന്നു. സ്കെന്നെർ വെച്ച് വയറിന്റെ മുകളിലൂടെ ഉരസുന്നത് അവൾ അത്ഭുദത്തോടെ നോക്കിക്കണ്ടു. അവൾക് മനസിലാവാത്ത രീതിയിൽ അവർ ന്തൊക്കെയോ സംസാരികുനുണ്ടായിരുന്നു. കുഞ്ഞിന്റെ കാര്യം ആകുമെന്ന് അവൾ ഊഹിച്ചു. പതിയെ പതിയെ റേഡിയോളോജിസ്റ്റിന്റെ മുഖത്തു ഒരു അത്ഭുതം വിരിയുന്നത് അവൾ കണ്ടു. അവർ അപ്പുറത് നിൽക്കുന്ന ഡോക്ടറെയും കൂടി വിളിച്ചു സ്‌ക്രീനിൽ ന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു.

10 മിനിട്ടോളം അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അത്രെയും നേരം എന്താണ് സംഭവം എന്നറിയാതെ മാർത്ത പകച്ചിരുന്നു. സ്കാനിംഗ് ൽ അബോർഷന് സാധ്യത ഉണ്ടകിൽ ക്യാഷ് കൊടുക്കാതെ തന്നെ ഏതാകിലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെയാം എന്നവൾ കണക്കു കൂട്ടി. പിന്നെയും 10min എടുത്തു സ്കാനിങ് തീരാൻ. അവളോട് ബാത്‌റൂമിൽ പോയതിനു ശേഷം വെയിറ്റ് ചെയ്ത് സ്കാനിങ് റിപ്പോർട്ട്‌ വാങ്ങി അവിടെ ഉള്ള ഗൈനക്കോളജിസ്റിനെ കൂടി കണ്ടിട്ട് പോകാൻ പാടൊള്ളു എന്ന് അവർ പറഞ്ഞു കൊടുത്തു. പറഞ്ഞത് മനസിലായി എന്നുള്ള രീതിയിൽ എല്ലാം തല കുലുക്കി കേട്ടുകൊണ്ട് അവൾ ബാത്രൂം ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

ബാത്‌റൂമിൽ നിന്നും വന്നതിനു ശേഷവും 20 min വെയിറ്റ് ചെയ്തിട്ടാണ് അവൾക് സ്കാനിങ് റിപ്പോർട്ട്‌ കിട്ടിയത്. റിപ്പോർട്ട്‌ കൊടുത്ത ആളും ഡോക്ടറെ കാണാൻ അവളെ ഓർമിപ്പിച്ചു. കുഞ്ഞിന് എന്തോ കുഴപ്പം ഉണ്ട് അതുകൊണ്ട് എന്തായാലും അബോർഷൻ ന്നു എവിടന്നു തന്നെ റെഫർ ചെയ്യുമെന്നു അവൾ തീർച്ചപ്പെടുത്തി. മനസ്സിൽ തെളിഞ്ഞ സന്തോഷം മുഖത്തു വരാതിരിക്കാൻ ശ്രെമിച്ചുകൊണ്ട് അവൾ ഡോക്ടറുടെ മുറിയിലേക്കു കയറി. “ഹെലോ മാർത്ത മറിയം അല്ലെ..? ” ഡോക്ടർ ഇങ്ങോട് ചോദിച്ചപ്പോൾ അവൾക് അത്ഭുതം തോന്നി. “അതെ പക്ഷെ എങ്ങനെ എന്നെ..? ” അവൾ സംശയത്തോടെ ചോദിച്ചു.

“ഞാൻ ഇന്ന് ഇയാളെ മാത്രമേ വിളിക്കാൻ പറഞ്ഞിട്ടൊള്ളൂ.” ഒരു ചെറു പുഞ്ചിരിയോടെ അവളോട്‌ ഇരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അവർ പറഞ്ഞു. “ആ സ്കാനിങ് റിപ്പോർട്ട്‌ ഒന്നു തന്നെ… ” ഡോക്ടർ കൈ നീട്ടികൊണ്ട് ചോദിച്ചു. കസേരയിൽ ഇരുന്നുകൊണ്ട് റിപ്പോർട്ട്‌ ഡോക്ടർക് നേരെ നീട്ടി. “ഹസ്ബൻഡ് എന്താ ചെയുന്നത്…? ” അത് വായിച്ചു നോക്കിട്ട് ഡോക്ടർ അവളുടെ മുഖത്തേക്ക് നോക്കി. “ബിസ്സിനെസ്സ് ആണ്.” നേരെത്തെ കരുതി വെച്ചിരുന്ന കള്ളം അവൾ ഡോക്ടറോട് പറഞ്ഞു “ആരാ കൂടെ വന്നത്…? ” “ലവ് മാര്യേജ് ആയത്കൊണ്ട് വീട്ടുകാർ ആരും വന്നിട്ടില്ല ഒറ്റയ്ക്കു ആണ് വന്നെതെന്നു.

വിട്ടിൽ തനിച്ചാണ് താമസം…. ഹസ്ബൻഡ് ബിസ്സിനെസ്സ് ടൂറിൽ ആണെന്നൊക്കെ ” കള്ളങ്ങൾപിന്നെയും അവൾ പറഞ്ഞുകൊണ്ടിരുന്നു. അവർക്ക് മാതാവ്ന്റെ മുഖച്ഛായ പോലെ മർത്തയ്ക് തോന്നി. “ഇനി വീട്ടുകാർ ഒക്കെ തന്നെ തേടി വരും….. ” ഡോക്ടർ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. “അതെങ്ങനെ..? ” അവൾ കണ്ണുമിഴിച്ചു കൊണ്ട് ചോദിച്ചു “Congrats martha… you have triplets.. ” ഡോക്ടർ അതിയായ സന്തോഷത്തിൽ പറഞ്ഞു. ഒന്നും മനസിലാവാതെ മാർത്ത ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“അതേയ് ഇയാൾക്കു ഒരു സമയം 3 വാവകൾ ഉണ്ടാവുമെന്നു ” ഡോക്ടർ അവളുടെ സംശയം മാറ്റികൊടുത്തുകൊണ്ട് പറഞ്ഞു. പിന്നെയും ഡോക്ടർ എന്തൊക്കെയോ പറയുണ്‌ടായിരുന്നു. ചെവി കൊട്ടി അടഞ്ഞത് പോലെ തോന്നി മർത്തയ്ക് പിന്നെ ഒന്നും കേള്കുന്നുണ്ടായിരുന്നില്ല. തന്റെ ലോകം മുഴുവൻ ഇരുൾ പരകുന്നതും ഭൂമി കറങ്ങുന്നതും ഒക്കെ ആയി അവൾക് തോന്നി. തലകറങ്ങികൊണ്ട് അവൾ താഴേക്കു വീണു. ഡോക്ടർ ഓടി വരുന്നത് പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അവൾ കാണുന്നുണ്ടായിരുന്നു….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 17

Share this story