മഞ്ജീരധ്വനിപോലെ… : ഭാഗം 41

മഞ്ജീരധ്വനിപോലെ… : ഭാഗം 41

എഴുത്തുകാരി: ജീന ജാനകി

കുട്ടന് ആരോ നടന്നു മറഞ്ഞ പോലെ തോന്നി…. അവൻ തിരിഞ്ഞു നോക്കി…. അവിടെയെങ്ങും ആരെയും കണ്ടില്ല… പക്ഷേ നെഞ്ചിന്റെ ഉള്ളിലിരുന്ന് ആരോ അപകടം എന്ന് മന്ത്രിക്കും പോലെ തോന്നി…. അവൻ പതിയെ താഴേക്ക് പോകേണ്ട സ്റ്റെപ്പിനടുത്തേക്ക് പോയി…. അവിടെ ആരെയും കണ്ടില്ല…. അമ്പുവും അജുവും അവന്റെ അടുത്തേക്ക് വന്നു…. മാധവിന് ഏതോ കോൾ വന്നത് കാരണം അവൻ അതിൽ സംസാരിക്കുകയായിരുന്നു…. അമ്പു – എന്താ ഏട്ടാ…. എന്തേലും പ്രശ്നം ഉണ്ടോ… കുട്ടൻ – ആരോ നടന്ന് മറഞ്ഞപോലെ തോന്നി…. അജു – സൂക്ഷിക്കണം ഏട്ടാ…. നമ്മുടെ തോന്നലുകളെ പോലും തള്ളിക്കളയാൻ പറ്റില്ല…

കാരണം ചെറിയ ഒരു അശ്രദ്ധയ്ക് പോലും രണ്ട് ജീവന്റെ വിലയുണ്ട്…. അമ്പു – നമുക്ക് ഒന്ന് വിശദമായി ഇവിടൊക്കെ നോക്കാം…. എല്ലാവരും പരതാൻ തുടങ്ങി…. കുട്ടന്റെ കണ്ണുകൾ ജ്യൂസും കരിക്കിൻ വെള്ളവും ഇരിക്കുന്ന ഭാഗത്തേക്ക് പോയി…. ജ്യൂസ് മൂടിയിരിക്കുന്നു… ഭാമയ്ക് വച്ചിരിക്കുന്ന കരിക്കിൻ വെള്ളത്തിന്റെ മൂടി പകുതി തുറന്നിരിക്കുന്നു… താഴെയായി കുറച്ചു വെളുത്ത പൊടിയും… അവർ അതിനടുത്തേക്ക് പോയി… അജു ആ പൊടി ഒരു കുഞ്ഞ് പേപ്പറിൽ ശേഖരിച്ചു…. അമ്പു – ഭാമയ്കുള്ള വെള്ളത്തിൽ അവളെന്തോ കലർത്തിയിരുന്നു…. ശ്രദ്ധിച്ചത് നന്നായി…. അജു – എന്താണെന്നുള്ളത് നാളെ അറിയാം… ഭാമയെ അറിയിക്കേണ്ട…. അവൾക്ക് ഈ സമയം ടെൻഷൻ നല്ലതല്ല…. കുട്ടൻ – ₹#₹-###

മോളെ ഞാൻ കൊല്ലും എന്റെ പെങ്ങൾക്കെന്തേലും പറ്റിയാൽ…. വർത്താനത്തിനിടയിലാണ് മാധവ് അവരുടെ അടുത്തേക്ക് വന്നത്…. മാധവ് – ഹേയ്…. എന്താ ഒരു ഗൂഡാലോചന…. അമ്പു – അത്…. ആഹ്… ഭാമയ്കുള്ള കരിക്കിൻ വെള്ളത്തിൽ ഈച്ച വീണു… അത് പകുതി തുറന്നിരിക്കുവായിരുന്നു…. മാധവ് – എങ്കിൽ അതങ്ങ് കളഞ്ഞേക്ക്… ഫ്രിഡ്ജിൽ കരിക്കിൻ വെള്ളം വച്ചിട്ടുണ്ട്…. അതാകുമ്പോൾ ഛർദ്ദിക്കില്ല….. പന്ത്രണ്ട് ആകാറായി…. ഞാൻ അവളെ വിളിച്ചു വരാം…. കുട്ടാ നീ ഇവിടെ നിൽക്ക്… അജു എല്ലാവരെയും വിളിക്കാൻ പോയി… അമ്പു വെള്ളം മാറ്റി വച്ചു….. ************

മാധവ് അച്ചുവിന്റെ ഫോണിൽ മെസേജ് അയച്ചു…. അവൾ പതിയെ മഞ്ജിയെയും തട്ടി ഉണർത്തിയിട്ട് ശബ്ദമില്ലാതെ പുറത്തേക്ക് ഇറങ്ങി… പോകുന്ന വഴി അച്ചു മാധവിനെ കളിയാക്കി…. “കിച്ചുവേട്ടാ… വേഗം എത്തിയേക്കണേ… ബർത്ത്ഡേ ഇന്നാണ്….” “എല്ലാം ഓടിക്കോ മുകളിൽ….” അവരെല്ലാവരും ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയി…. മാധവ് റൂമിലേക്ക് ചെല്ലുമ്പോൾ ഭാമ ചുമരിനോട് ചേർന്ന് ചരിഞ്ഞ് കിടക്കുകയായിരുന്നു…. മാധവ് പതിയെ അവളുടെ അടുത്തേക്ക് ചരിഞ്ഞു കിടന്നശേഷം അവന്റെ കൈകൾ കൊണ്ട് അവളുടെ വയറിനെ തലോടി…. “കണ്ണേട്ടാ…..” ഭാമ കണ്ണ് തുറക്കാതെ വിളിച്ചു…. “നീ ഉറങ്ങീലാർന്നോ…..” “ഞാനെന്റെ കെട്ട്യോന്റെ ചൂടില്ലാതെ ഉറങ്ങില്ലെന്ന് അറിയില്ലേ…..” “ആണോ….

അതിരിക്കട്ടെ… ഞാനാണെന്ന് എങ്ങനെ മനസ്സിലായി…” “നിങ്ങളെന്റെ ഏഴയലോക്കത്ത് വന്നാലേ എനിക്കറിയാം…. പിന്നെ ഞാനീ വരവ് പ്രതീക്ഷിച്ചതാ….” “ശരിക്കും….?” “അന്നേ…. എന്നെ കാണാതെ നിങ്ങളുറങ്ങില്ലല്ലോ….” “അതേ…. ഞാനൊരു കാര്യം പറയട്ടെ….” “എന്താ….” മാധവ് വാച്ചിൽ നോക്കിയപ്പോൾ കൃത്യം പന്ത്രണ്ട് മണി….. “ഹാപ്പി ബർത്ത്ഡേ മൈ ഡിയർ….” ഭാമ ശരിക്കും ഞെട്ടി…. അവൾ കലണ്ടറിൽ നോക്കിയ ശേഷം അവനെ കെട്ടിപ്പിടിച്ചു…. “താങ്ക്യൂ…. താങ്ക്യൂ സോ മച്ച് മൈ ഡിയർ ഫോർ ബീയിംഗ് മൈ ബെറ്റർ ഹാഫ്….” “ഇനി എന്റെ പെണ്ണിന് ഗിഫ്റ്റ് വേണ്ടേ….” “ഇതിലും വലിയ ഗിഫ്റ്റ് കിട്ടാനുണ്ടോ…” “അച്ചോടീ…. എന്തായാലും എന്റെ ചുന്ദരി കണ്ണടയ്ക്….. ഞാൻ പറയാതെ കണ്ണ് തുറക്കരുത്….” “മ്…. ഓകെ….”

ഭാമ കണ്ണടച്ച് കിടന്നു….മാധവ് പതിയെ എഴുന്നേറ്റ് അവളുടെ പാദത്തിനരികെ പോയിരുന്നു…. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ബോക്സ് എടുത്തു… അതിൽ സിൽവറിൽ ഫ്ലോറൽ ഡിസൈനിൽ കളർസ്റ്റോൺ പതിപ്പിച്ച മിഞ്ചി അവളുടെ രണ്ടു കാലിലെയും രണ്ടാം വിരലുകളിൽ അവ അണിയിച്ചു കൊടുത്തു…. ഭാമയ്ക് കാൽവിരലിൽ തണുപ്പ് തട്ടി…. അവൻ കുനിഞ്ഞ് ആ വിരലുകളിൽ ചുംബിച്ചു…. ഭാമ പെട്ടെന്ന് ഒന്ന് വിറച്ച ശേഷം ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ നോക്കി…. “ടീ…. പതിയെ….” അവനവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു…. “എനിക്ക് ഇക്കിളി ആകുന്നുണ്ട് കേട്ടോ…” “ആണോ…. എങ്കിൽ എന്റെ പെണ്ണ് വാ… നമുക്ക് ടെറസ്സിൽ പോയിട്ട് അമ്പിളിമാമനെ കാണാം….” “അതെന്തിനാ….”

“അതോ…. ബർത്ത്ഡേ ദിവസം ആരംഭിക്കുന്ന സമയത്ത് ആകാശത്ത് ചന്ദ്രനെ നോക്കി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കുമെന്നാ പറയുന്നത്….” “ആര് പറഞ്ഞു….” “ഞാൻ…. ചോദ്യം ചോദിക്കാതെ വാടി… അതോ ഞാൻ എടുക്കണോ….” “അയ്യോ വേണ്ട… ഞാൻ നടന്നോളാം…” “അപ്പോ ഓകെ… ചന്ദ്രനെ കാണുന്നത് വരെ നീ വേറൊന്നും കാണണ്ട… ഞാനീ കണ്ണ് പൊത്തുവാ….” “അപ്പോ ഞാൻ വീഴില്ലേ….” “ഞാൻ ഒരു കൈ കൊണ്ട് കണ്ണ് പൊത്തും… മറ്റേ കൈ കൊണ്ട് നിന്നെ പിടിക്കും…. ഞാനുള്ളപ്പോ നീ എങ്ങനാടീ വീഴുന്നേ…. ദേ പതിയെ നടക്ക്…” ഭാമ ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ച് പതിയെ നടന്നു… മാധവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അവൾ സ്റ്റെപ്പ് കയറി….

ടെറസ്സിൽ എത്തിയതും മാധവ് കണ്ണ് മൂടിയ കൈ മാറ്റി…. ഭാമ കണ്ണുകൾ തുറന്നതും അലങ്കരങ്ങൾ കണ്ട് അവൾ അന്ധാളിച്ച് വായ പൊത്തി… എല്ലാവരും ടേബിളിന് ചുറ്റും ഉണ്ടായിരുന്നു…. അവൾ മാധവിനെ നോക്കി… അവൻ കണ്ണ് ചിമ്മി കാണിച്ച ശേഷം അവളെയും കൊണ്ട് ടേബിളിനരികിലേക്ക് പോയി… അവറൊരുമിച്ച് കേക്ക് മുറിച്ച ശേഷം ആദ്യം മാധവും പിന്നീട് കുട്ടനും അവൾക്ക് ഒരു ചെറിയ ഭാഗം മാത്രം കൊടുത്തു…. ഭാമയ്ക് ഛർദ്ദിക്കും എന്ന പേടി കാരണം അധികം കഴിച്ചില്ല…. കുട്ടൻ അവൾക്കൊരു ബ്രേസ്ലേറ്റ് കൊടുത്തു…. അമ്പു ഒരു വാച്ചും അച്ചു ഒരു സാരിയും അജു ഒരു ഗ്ലാസ് സ്ക്വയർ ഷേപ്പ്ഡ് ക്രിസ്റ്റൽ ഒരു ബ്ലാക്ക് സ്റ്റാൻഡിൽ ഉറപ്പിച്ചിരിക്കുന്നു….

ക്രിസ്റ്റലിന്റെ ഉള്ളിൽ മാധവിനോട് ചേർന്ന് നിൽക്കുന്ന ഭാമയുടെ ചിത്രം… എല്ലാവർക്കും അതൊരുപാട് ഇഷ്ടായി… ഋതു ദേഷ്യം അടക്കാൻ ഒരുപാട് പാടുപെട്ടു…. കുട്ടനും അജുവും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അവളുടെ കണ്ണുകൾ ജ്യൂസ് ഇരിക്കുന്ന ഭാഗത്തേക്ക് പോയി…. ഹരി – ഞങ്ങളോടൊന്നും ഇവർ പറഞ്ഞില്ല മോളേ… അതാ ഗിഫ്റ്റൊന്നും ഇല്ലാത്തത്…. നാളെ ഞങ്ങളുടെ വകയാ എല്ലാം…. ഭാമ – ഒന്നും വേണ്ട അച്ഛാ… ഇതൊക്കെ ധാരാളം… ചെയ്യുന്നെങ്കിൽ അടുത്തുള്ള അനാഥമന്ദിരത്തിലെ കുഞ്ഞുങ്ങൾക്ക് ആഹാരവും വസ്ത്രവും മേടിച്ച് നൽകിയാൽ മതി…. ലക്ഷ്മി – അതൊക്കെ നിന്റെ ഭർത്താവ് ഏർപ്പാടാക്കി… ആ മന്ദിരം ഇപ്പോൾ നമ്മുടെ ചാരിറ്റി ട്രസ്റ്റിന്റെ മേൽനോട്ടത്തിലാ….

അവർക്കുള്ള ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും എല്ലാം നമ്മളാ സ്പോൺസർ ചെയ്യുന്നത്… ഭാമ മാധവിനെ നോക്കി… അവൻ കണ്ണ് ചിമ്മി… അമ്പു എല്ലാവർക്കും ജ്യൂസും ഭാമയ്ക് കരിക്കും കൊടുത്തു… ഋതുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… ഭാമ കരിക്ക് മുഴുവൻ കുടിച്ചത് കണ്ട് ഋതുവിന്റെ മനസ്സ് തുള്ളിച്ചാടി…. (ഇനി ഒരു മണിക്കൂർ കഴിയുമ്പോൾ നീ അറിയും നരകവേദന…. നിന്റെ കൂട്ടുകാരന്റെ കൈ കൊണ്ട് തന്നെ നിനക്കുള്ള വിധി ഞാൻ നടപ്പിലാക്കി… ഉറങ്ങില്ല ഞാൻ…. നെഞ്ച് പൊട്ടി നീ കരയുന്നത് എനിക്ക് കേൾക്കണം… -ഋതു ആത്മ…) അവളുടെ ഭാവങ്ങൾ അമ്പുവും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു… ഭാമയും മാധവും ഒഴികെ ബാക്കി എല്ലാവരും താഴേക്ക് പോയി…. ************

എന്റെ മനസ് ശാന്തമായിരുന്നു…. ഒരു കുഞ്ഞോളം പോലും ഇല്ലാതെ…. ഞാൻ ചന്ദ്രനെ നോക്കി നിന്നു… എന്നെ പിന്നിലൂടെ പുണർന്ന് കണ്ണേട്ടനും… “എന്റെ മനസ്സ് നിറഞ്ഞു കണ്ണേട്ടാ… ഞാൻ പറയാനിരുന്നതാ കണ്ണേട്ടൻ ചെയ്തത്… എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിദ്യാഭ്യാസം കിട്ടണം… നല്ല ആഹാരം കഴിച്ച് അവർ വളരട്ടെ…” കണ്ണേട്ടൻ മിണ്ടാതെ നിന്നു…. “അതെ… ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ…” കണ്ണേട്ടൻ എന്റെ കാതിൽ മെല്ലെ കടിച്ച ശേഷം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… “ഐ ലവ് യൂ മൈ ഡിയർ….” ലോകം കീഴടക്കിയ പോലെ തോന്നി… ഞാൻ ചന്ദ്രനെ നോക്കി…. കണ്ണേട്ടൻ വെറുതെ പറഞ്ഞെങ്കിലും ഞാൻ ഉള്ളിൽ ഉരുകി ചന്ദ്രനെ വണങ്ങി…

(എന്റെ ജീവന്റെ അവസാന തുടിപ്പ് വരെയും കണ്ണേട്ടൻ കെട്ടിയ താലിയും ആ കൈകൾ ചുവപ്പിച്ച സീമന്തരേഖയും എന്നിലുണ്ടാകണം…. -ഭാമ ആത്മ) “എന്താ ഭാര്യേ…. ഒരാലോചന…. നമുക്ക് കിടക്കണ്ടേ….” “ഞാനൊരു കടുവയെ കുറിച്ച് ഓർത്തതാ…..” “അയ്യോടീ….. വാ…. തണുപ്പടിക്കണ്ട…. എന്റെ കെട്ട്യോൾ വാ…. കിടക്കാം…” ഞാനാ കൈകളിൽ തൂങ്ങി കണ്ണേട്ടനൊപ്പം നടന്നു…. ആ നെഞ്ചിലെ സ്നേഹച്ചൂടിൽ അലിഞ്ഞ് ചേരുമ്പോൾ മറ്റാരെക്കാളും ഈ ഭൂമിയിൽ സുരക്ഷിത ഞാനാണെന്ന് തോന്നി…. ************ ഋതു രാവിലെ വരെ ഉറങ്ങാതെ കാത്തിരുന്നു…. ഒരു നിലവിളി പ്രതീക്ഷിച്ച്… പക്ഷേ അതുണ്ടായില്ല… അതവളിലെ ദേഷ്യം ഇരട്ടിപ്പിച്ചു… പരിധി വിടും എന്ന് തോന്നിയപ്പോൾ അവളൊരു ഇഞ്ചക്ഷനെടുത്ത് ബെഡിലേക്ക് വീണു…. ************

അജുവും അമ്പുവും രാവിലെ തന്നെ ലാബിൽ കൊണ്ട് പോയി ആ പൊടി ടെസ്റ്റ് ചെയ്തു…. അജുവിന്റെ ഫ്രണ്ട് അഖിൽ അവിടെ ഉണ്ടായിരുന്നതിനാൽ അവർക്ക് വേഗം തന്നെ റിസൾട്ട് കിട്ടി…. അജു – എടാ ഇത് എന്താ സംഭവം…. അഖിൽ – നീ ഇതാർക്ക് കലക്കി കൊടുക്കാൻ പോകുവാ…. അമ്പു – അതല്ല ബ്രോ… ഇത് റൂട്ട് വേറെയാ…. ഒരു പെൺപിശാച് ഞങ്ങടെ ഫ്രണ്ടിന് കൊടുക്കാൻ നോക്കിയതാ… അഖിൽ – എന്നിട്ട് ആ കൊച്ച് കുടിച്ചോ… അജു – ഇല്ല…. ഞങ്ങൾ മാറ്റി… അഖിൽ – ഭാഗ്യം… ഇല്ലാർന്നേൽ എന്താകും എന്ന് പറയാൻ പറ്റില്ലായിരുന്നു… ഫ്രണ്ട് പ്രഗ്നന്റ് ആണല്ലേ.. അമ്പു – അതെങ്ങനെ മനസ്സിലായി… അഖിൽ – ഇത് ഹൈലി ഡേൻജുറസ് ആയ അബോർഷൻ ടാബ്‌ലറ്റ് ആണ്….

ഇത് കഴിക്കുന്ന ആളിന് മണിക്കൂറുകൾക്കുള്ളിൽ ഓക്കാനം, ഛർദ്ദി, തലകറക്കം, അസഹ്യമായ വേദന, ശ്വാസം മുട്ട് ഇവ ഉണ്ടാകും… മാത്രമല്ല യോനീ ഭാഗത്ത് നിന്നും അമിതമായ രക്തസ്രാവവും… അത് പെട്ടെന്ന് ഒന്നും നിൽക്കില്ല… സർജറി ചെയ്യേണ്ടി വരും… അതിനിടയിൽ കുഞ്ഞിനോടൊപ്പം അമ്മയും മരണപ്പെട്ടെന്ന് വരാം… ആ പെണ്ണിന് വല്ല പ്രാന്തും കാണും… അല്ലാതെ ആരേലും ഇങ്ങനൊക്കെ കാണിക്കോ…. അജുവും അമ്പുവും തരിച്ചു നിന്നു… കുറച്ചു നേരത്തിന് ശേഷാണ് അവർക്ക് സ്വബോധം വന്നത്… അജു – ശരിയെടാ… ഞാൻ നിന്നെ വിളിക്കാം…. അഖിൽ – ഓകെടാ… എനിക്ക് ജോലിയുണ്ട്… ബൈ…. അജുവും അമ്പുവും ബൈക്കിനടുത്തേക്ക് നടന്നു…. “അജു, ഒരു പക്ഷേ കുട്ടേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ…. നമ്മുടെ ഭാമ….”

അജുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി…. “പന്ന ₹##_##&₹ മോളെ ഞാനിന്ന് കൊല്ലും…” “അജൂ…. ഇപ്പോ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല…. അവൾ കിച്ചുവേട്ടന്റെ അമ്മായീടെ മോളാണ്… എന്തെങ്കിലും ചെയ്യണം എങ്കിൽ അത് കിച്ചുവേട്ടനാ ചെയ്യേണ്ടത്… ഇതിപ്പോ കുട്ടേട്ടനെ അറിയിക്കാം….” അജു വർദ്ധിച്ച ദേഷ്യത്തോടെ വണ്ടിയെടുത്തു…. കുട്ടനും കാര്യങ്ങൾ കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും പ്രതികരിക്കാൻ പറ്റാതെ പോയി…. അജു – നമ്മളിപ്പോൾ എന്താ ചെയ്യേണ്ടത്… കുട്ടൻ – അവൾ കിച്ചുവിനെ പ്രണയിക്കുന്നു എന്നല്ല നമ്മൾ പറയേണ്ടത്… കാരണം അതവന് ഉൾക്കൊള്ളാൻ കഴിയില്ല… ഒരുപക്ഷേ അവനവളോട് ചോദിക്കുമ്പോൾ പല രീതിയിൽ അവൾക്കത് വഴി തിരിച്ചു വിടാൻ സാധിക്കും…. അമ്പു – അപ്പോ ഇനി എന്താ ചെയ്യേണ്ടത്… കുട്ടൻ – അവന് ഒരു സൂചന കൊടുക്കുക….

ഒരു സംശയം പോലെ…. അജു – ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്… കുട്ടൻ – അവളൊരു ഡ്രഗ് അഡിക്റ്റ് ആണോ എന്ന് നമുക്ക് സംശയം ഉണ്ടെന്ന് തന്നെ പറയാം… അത് ശരിയാണെന്ന് അവന് പെട്ടെന്ന് മനസിലാകും… കാരണം അവനവളെ നമ്മളെക്കാൾ മുമ്പേ കാണാൻ തുടങ്ങിയതാണ്… അവളിലെ ഓരോ മാറ്റവും അവന്റെ മുന്നിൽ നമ്മൾ എക്സ്പോസ് ചെയ്യണം… അവൾ പരിസരം മറന്ന് റിയാക്ട് ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാക്കണം…. അവള് ചെയ്തതൊക്കെ അവൾ തന്നെ വിളിച്ചു പറയണം…. അങ്ങനെ ഉള്ള അവസരങ്ങളിൽ നമ്മൾ ഭാമയെ കൂടുതൽ ശ്രദ്ധിക്കണം…

അമ്പു – അപ്പോ മിഷൻ കൃമി…. അജു – യെസ്… ആട്ടിൻ തോലിട്ട ആ ചെന്നായയെ നമുക്ക് വലിച്ച് കീറണം… അമ്പു – അതെ…. എല്ലാവരും സൂക്ഷിക്കണം… ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് മുള്ളുന്നവനാണല്ലോ…. അജു – എന്റെ പൊന്നമ്പു…. നീ ആ വായൊന്നടയ്ക്… എന്നിട്ട് ഇതിൽ കോൺസൺട്രേറ്റ് ചെയ്യ്… കുട്ടൻ – അപ്പോ ആദ്യത്തെ സ്റ്റെപ്പ്… കിച്ചൂനെ ഇവിടെ വിളിച്ചു വരുത്തണം… ഓകെ…. അജു & അമ്പു – ഓകെ…. ⚔മിഷൻ കൃമി സ്റ്റാർട്ട്സ്…⚔ …തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 40

Share this story