മഴമുകിൽ: ഭാഗം 22

മഴമുകിൽ: ഭാഗം 22

എഴുത്തുകാരി: അമ്മു അമ്മൂസ്

അഭിയുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്… മുൻപ് അവൾ അടുത്തേക്ക് വരുമ്പോൾ പോലും വെറുപ്പോടെ മുഖം തിരിച്ചിട്ടേ ഉള്ളു… എന്നാലിപ്പോൾ എപ്പോ നോക്കിയാലും കുരിപ്പിന്റെ വിചാരമാണ് മനസ്സിൽ…ഇതാണോ ഇനി പ്രണയം… പക്ഷേ തനിക്കവളെ ഇഷ്ടമല്ലല്ലോ… അവൻ ദേഷ്യത്തോടെ കണ്ണുകൾ അടച്ചു കിടന്നു… വീണ്ടും അവളുടെ മുഖം തന്നെ മുൻപിൽ തെളിഞ്ഞു… “”നാശം പിടിക്കാൻ….. “” വീണ്ടും എഴുന്നേറ്റിരുന്നപ്പോൾ ഈ രാത്രിയും ഉറക്കം നഷ്ടപ്പെട്ടല്ലോ എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്… കുറേയേറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു… പുലർച്ചെ ആയിരുന്നു ഒടുവിൽ ഒന്ന് മയങ്ങിയപ്പോൾ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”അമ്മേടെ പൊന്നെന്താ വായിക്കുന്നെ…”” ഗൗരവത്തോടെ പത്രത്തിൽ തന്നെ കണ്ണും നട്ടിരിക്കുന്ന അല്ലു മോളോട് ദേവ ചോദിച്ചു… കള്ളം പിടിക്കപ്പെട്ട പോലെ ഇരുന്ന് പത്രം കൊണ്ട് മുഖം മൂടി കുനിഞ്ഞു ഇരുന്ന് ചിരിക്കുന്നത് കണ്ടു… “”അമ്പടി കള്ളി പെണ്ണെ….”” ഋഷി മോളെയും എടുത്തു പൊക്കി അകത്തേക്ക് നടന്നു.. പോകുന്ന വഴിക്കൊക്കെയും ദേവയെ നോക്കി വാ രണ്ടു കൈകൊണ്ടും പൊത്തി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു അല്ലു മോള്.. കണ്ണാടിയുടെ മുൻപിൽ നിന്ന് യൂണിഫോം ഷർട്ട്‌ ന്റെ ബട്ടൻസ് ഇടുമ്പോഴാണ് വാതിലിന്റെ മറവിൽ നിന്ന് എത്തി നോക്കുന്ന ആ കുഞ്ഞി തല ഋഷി കാണുന്നത്.. തിരിഞ്ഞു നോക്കുമ്പോഴേക്കും വീണ്ടും വാതിലിന്റെ മറവിൽ തന്നെ ഒളിച്ചു നിൽക്കും..

ബട്ടൻസ് ഇട്ടിട്ട് തിരിഞ്ഞു തന്നെ നിന്നു…സെക്കന്റുകൾ കഴിഞ്ഞപ്പോഴേക്കും വാതിലിന്റെ മറവിൽ നിന്നും വീണ്ടും ആ കുഞ്ഞി തല നീണ്ടു വന്നു.. ഋഷി നോക്കുന്നത് കണ്ടു തിരിഞ്ഞോടാൻ ശ്രമിക്കുമ്പോഴേക്കും അവനോടി ആ കള്ളി പെണ്ണിനെ പൊക്കി എടുത്തിരുന്നു… “”കള്ളി പെണ്ണെ…. ഒളിഞ്ഞു നോക്കുന്നോ…”” മൂക്ക് വച്ചു വയറ്റിൽ ഉരസി ഇക്കിളാക്കിക്കൊണ്ട് ഋഷി ചോദിച്ചു.. “”പോലീഷ് പോവാണോ…””. അവന്റെ ഷർട്ടിൽ പിടിച്ചു കളിച്ചു കൊണ്ട് ചോദിച്ചു… “”പോലീഷേ പോയിട്ട് വൈകുന്നേരം വരാല്ലോ…”” കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു കവിളിൽ.. “”അല്ലൂനും വരണം… “”ചിണുങ്ങിക്കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു പറഞ്ഞു… “”അച്ചോടാ… എന്റെ അല്ലൂഷിനും പോലീഷ് ആകണോ…. “”

ആവേശത്തോടെ തലയാട്ടി… “”അല്ലൂസേ നിറയെ പാലൊക്കെ കുടിച്ചു വലിയ കുട്ടി ആവുമ്പോൾ നമുക്ക് പോലീഷ് ആവാല്ലോ…. എന്നിട്ട് കള്ളന്മാരെ ഒക്കെ ഇടിച്ചു സൂപ്പ് ആക്കണം… “”വായുവിൽ മുഷ്ടി ചുരുട്ടി ഇടിക്കും പോലെ ആംഗ്യം കാണിച്ചു ഋഷി പറഞ്ഞു.. അപ്പോഴേക്കും മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടു… മോളെയും എടുത്തു ഉമ്മറത്തേക്ക് നടക്കുമ്പോൾ ദേവ ഉച്ചക്കലത്തേക്കുള്ള ഊണ് പൊതിഞ്ഞു കവറിൽ വെക്കുന്നത് കണ്ടു… കുറച്ചു നേരം അത് നോക്കി നിന്നു…തികച്ചും പുതുമയുള്ള ഒരു കാഴ്ചയായിരുന്നു അത്… ഊണ് പൊതി വൃത്തിയായി കവറിൽ കെട്ടി ഋഷിയുടെ ബാഗിലേക്ക് വച്ചു… നെറ്റിയിലെ വിയർപ്പ് തുടച്ചു തിരിഞ്ഞപ്പോളാണ് അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കാണുന്നത്..

അവനെ നോക്കി പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി… ആകെ ഒരു ചമ്മൽ തോന്നിയിരുന്നു… പക്ഷേ ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചോണ്ട് അടുത്തേക്ക് വരുന്ന ഋഷിയെ കണ്ടപ്പോൾ ടെൻഷൻ ചെറുതായി കുറയും പോലെ തോന്നി അവൾക്ക്.. “”ഞാനിറങ്ങുവാ…. ഈ കേസ് കാരണം ലീവ് ഇല്ല.. വൈകിട്ട് വരാം… “”അല്ലു മോളെ അവളുടേ കൈയിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.. “”ഹ്മ്മ്… “”അവളൊന്ന് മൂളിയതേ ഉള്ളു.. . “”ഊണ് വച്ചിട്ടുണ്ട് ബാഗിൽ…. “”ഒടുവിൽ മടിച്ചു മടിച്ചു പറഞ്ഞു.. “”അതിനെന്തിനാടോ ഇത്രയും മടി… സത്യം പറഞ്ഞാൽ എനിക്കിപ്പോ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്…. ഒരുപക്ഷേ എനിക്കിതുവരെ കിട്ടിയതിൽ വച്ചു ഏറ്റവും കൂടുതൽ…”” അവൻ ചിരിയോടെ പറഞ്ഞു… മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും അച്ഛനും അമ്മയും കൂടി അകത്തേക്ക് വന്നിരുന്നു.. “”ആഹാ നല്ല ആളാ….

ഇന്നലെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് രാവിലെ തന്നെ ജോലിക്ക് പോകുന്നോ…. “”അമ്മ കളിയായി ഇത്തിരി ദേഷ്യം ഭാവിച്ചു പറഞ്ഞു… “”എന്ത് ചെയ്യാനാ അമ്മേ… ജോലി ഇതായിപ്പോയില്ലേ…. ഈ കേസ് ഒന്ന് തീർന്നോട്ടെ അമ്മേടെ ഇഷ്ടത്തിന് ലീവ് എടുക്കാം… പോരെ.. “” ഋഷി അമ്മേടെ അടുത്ത് ചെന്ന് പറയുന്നത് നോക്കി ചിരിയോടെ നിന്നു… “”വൈകിട്ട് രണ്ടാളും കൂടി അമ്പലത്തിൽ പൊക്കോണം… അതിൽ ഒരു ജോലീടെ കാര്യവും പറയണ്ട…. ഇന്ന് രാവിലെ പോകേണ്ടതാ..””. അമ്മ ഋഷിയുടെ ചെവിയിൽ പിടിച്ചു പറഞ്ഞു.. “”ഓഹ്… ശെരി… നേരത്തെ വന്നേക്കാമെ…”” അവൻ പെട്ടെന്ന് പറഞ്ഞപ്പോഴാണ് ചെവിയിൽ നിന്ന് വിട്ടത്.. കാറിലേക്ക് കയറും മുൻപ് ഋഷി നോക്കിയപ്പോൾ ദേവയുടെ കൈയിൽ ഇരുന്ന് രണ്ടു കൈയും വീശിക്കൊണ്ട് അല്ലു മോള് ടാറ്റാ തരുന്നുണ്ട്… അടുത്തേക്ക് ചെന്ന് വീണ്ടും ആ കുഞ്ഞ് മുഖത്ത് ഒരുമ്മ കൊടുത്തു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”സർ… കാൾ ന്റെ റെക്കോർഡ് എല്ലാം കിട്ടാൻ രണ്ടു ദിവസം കൂടി ടൈം എടുക്കും… “” ശ്രീരാജ് പറയുന്നത് ശ്രദ്ധയോടെ കേട്ടു നിൽക്കുകയായിരുന്നു ഋഷി… കഴിഞ്ഞ ദിവസം പൊള്ളാലേറ്റ സ്ത്രീയുടെ വീട്ടിൽ ആയിരുന്നു പരിശോധന… വീടും പരിസരവും പോലീസ് സീൽ വച്ചിരുന്നു… പിന്നെ ഫോൺ അവരുടെ ശരീരത്തോട് തന്നെ ചേർത്തു വച്ച നിലയിൽ ആയിരുന്നു എന്ന് തോന്നുന്നു… ആകെ കത്തി പോയിട്ടുണ്ട്.. ഒരുപക്ഷേ അതിലും ഈ പറഞ്ഞ പെട്രോൾ ഒഴിച്ചു കാണണം.. “”ഹ്മ്മ്… “”ഋഷി ഒന്ന് മൂളി വീടിന്റെ അകത്തേക്ക് നടന്നു…. ഹാളിൽ വച്ചായിരുന്നു പൊള്ളലേറ്റത് തറയും ഭിത്തിയും എല്ലാം കരിഞ്ഞ നിറത്തിൽ കിടപ്പുണ്ട്… ടീവിയുടെ അടുത്തേക്ക് തീ ചെന്നിട്ടില്ലായിരുന്നു… മുറിയുടെ മറ്റൊരു മൂലയിൽ നിന്നാണ് തീ കൊളുത്തിയിട്ടുള്ളത്… ഋഷി ആ മുറി ആകെ ഒന്ന് നോക്കി…

കത്തി തുടങ്ങിയ ഒരു സോഫ സെറ്റും ടീവീ യും അല്ലാതെ മറ്റൊന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല… തീ കൊളുത്തുമ്പോൾ ഇരുന്ന പ്ലാസ്റ്റിക് കസേര കത്തിക്കരിഞ്ഞു ഒരു മൂലയിൽ കിടപ്പുണ്ടായിരുന്നു.. ഋഷി ചുറ്റും ഒന്ന് കൂടി കണ്ണോടിച്ചു വീണ്ടും അകത്തേക്ക് നടന്നു… അവരുടെ ബെഡ് റൂമിലേക്കാണ് ആദ്യം പോയത്… എല്ലാ സാധനങ്ങളും നല്ല വൃത്തിയായി അടുക്കി വച്ചിരുന്നു… ബെഡിൽ വിരിച്ചിരുന്ന ഷീറ്റിൽ പോലും ചുളിവുകൾ ഉണ്ടായിരുന്നില്ല.. മുറിയാകെ പരിശോധിച്ചു എങ്കിലും യാതൊരു വിധ കുറിപ്പുകളോ ഡയറിയോ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. അസാധാരണമായി ഒന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല… നിരാശയോടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അലമാരയുടെ മുകളിലുള്ള ഭിത്തിയിലായി പതിപ്പിച്ച ലൈറ്റ് ഋഷിയുടെ ശ്രദ്ധയിൽ പെടുന്നത്….

അങ്ങനെയൊരു ലൈറ്റ് വെക്കേണ്ട ആവശ്യം ആ മുറിയിൽ ഉണ്ടായിരുന്നില്ല… അലമാരയുടെ മുകളിൽ ആയിരുന്നത് കാരണം പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധം ആയിരുന്നു ലൈറ്റ് വച്ചിരുന്നത്.. അവൻ വേഗം തന്നെ അവിടെയുള്ള മേശ വലിച്ചു നീക്കി ഇട്ട് അതിന്റെ മുകളിലേക്ക് കയറി…. ലൈറ്റ് ന്റെ ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോളാണ് അതിൽ വളരെ ചെറിയ ഒരു bulb ആയിരുന്നു ഉണ്ടായിരുന്നത്… ബാക്കി ഭാഗത്ത്‌ കറുത്ത എന്തോ ഒരു വസ്തു ഉണ്ടായിരുന്നു.. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു ക്യാമറ യുടെ ലെൻസ്‌ പോലെ തോന്നി… “”ശ്രീരാജ്…. എത്രയും വേഗം ഒരു ടെക്‌നീഷ്യനെ വിളിക്ക്…..”” അതിലേക്ക് നോക്കിക്കൊണ്ട് തന്നെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…. മിനിറ്റുകൾക്കകം ആളെയും കൊണ്ട് മറ്റൊരു പോലീസ് വാഹനം അവിടേക്ക് എത്തിയിരുന്നു…

തന്റെ കൈയിലേക്ക് അയാൾ അഴിച്ചു തന്ന ക്യാമറയിൽ നോക്കി നിൽക്കുമ്പോൾ അടഞ്ഞു കിടന്ന വഴികൾ ഓരോന്നായി തുറക്കും പോലെ തോന്നി ഋഷിക്ക്… കൊലയാളിയിലേക്കുള്ള ദൂരം കുറയുന്നു എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അവരുടെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശ്രീയുടെ ഫോൺ ബെല്ലടിച്ചത്… സ്‌ക്രീനിൽ അഭിയുടെ പേര് കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി… ഇന്നലെ രാത്രി ഉറക്കമില്ലാതെ കിടന്നു നേരം വെളുപ്പിച്ചതായിരുന്നു ഓർമ്മയിൽ വന്നത്… കട്ട്‌ ആക്കി വിട്ടെങ്കിലും അവൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു… “”എന്തിനാടി പുല്ലേ… വീണ്ടും വീണ്ടും വിളിച്ചോണ്ട് ഇരിക്കുന്നെ….”” ഫോൺ എടുത്തതും ഉള്ള ദേഷ്യം മുഴുവൻ തീർത്തു കൊണ്ട് അലറി… “”ശ്രീയേട്ടാ… എന്നേ…

എന്നേ ഒന്ന് വിളിക്കാൻ വരുമോ…. ഇവിടെ ബസ്കാര് തമ്മിൽ എന്തോ അടി… ഇന്ന് ബസ് ഇല്ല… കുറച്ചു കഴിയുമ്പോൾ സമരം ആകും എന്നൊക്കെ പറഞ്ഞു കേൾക്കുന്നു… “” “”എനിക്ക് സൗകര്യമില്ല… ബസ് ഇല്ലെങ്കിൽ നടന്നു പൊയ്ക്കോ വീട്ടിലേക്ക്… “”അല്ലെങ്കിൽ വല്ല ഓട്ടോ യും വിളിക്ക്… അവൻ ദേഷ്യത്തോടെ പറഞ്ഞു… “”ശ്രീയേട്ടാ…. പ്ലീസ്…. “” “”എനിക്ക് പറ്റില്ല എന്ന് പറഞ്ഞില്ലേ…. നിന്റെ വിനുവേട്ടൻ ഉണ്ടല്ലോ അവനോട് പറ… “” അത് പറഞ്ഞതും കാൾ കട്ട്‌ ആകുന്ന ശബ്ദം കേട്ടു… “”നാശം പിടിക്കാൻ…””. ഋഷി ഫോൺ കുറച്ചു നേരം നെറ്റിമേൽ വച്ചു നിന്നു…. “”സർ…. ഒരു അത്യാവശ്യ കാൾ വന്നു… ഒരു അര മണിക്കൂർ എനിക്കൊന്ന് പെർമിഷൻ വേണം…”” ശ്രീയുടെ വെപ്രാളം കണ്ടപ്പോൾ ആരായിരിക്കും എന്ന് ഋഷിക്ക് തോന്നിയിരുന്നു… “”താൻ പൊയ്ക്കോടോ…

ഞാനും ഇറങ്ങുവാ… വൈകിട്ട് അമ്പലത്തിൽ കൂടെ ചെല്ലണം എന്ന് ഓർഡർ ഉണ്ട്…. ആഹ് പിന്നെ പോകും മുൻപ് അതിലെ visuals വീണ്ടെടുക്കാൻ ഏൽപ്പിച്ചിട്ട് വേണം പോകാൻ… “” “”Sure സർ… “”ഋഷിയെ ഒന്ന് കൂടി സല്യൂട്ട് ചെയ്തിട്ട് ശ്രീ വേഗം ബൈക്കിലേക്ക് കയറി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഋഷി വീട്ടിൽ എത്തിയപ്പോളേക്കും അല്ലു മോളെ ഒരുക്കി നിർത്തിയിരുന്നു ദേവ.. കറുപ്പിൽ മഞ്ഞ നിറത്തിലുള്ള പൂമ്പാറ്റകളെ പിടിപ്പിച്ച ഉടുപ്പിട്ട് നിൽക്കുന്ന അല്ലു മോളെ ഋഷി അമ്മയുടെ മടിയിൽ നിന്നും പൊക്കി എടുത്തു.. “”ആഹാ…. എന്റെ അല്ലൂസ്‌ പൂമ്പാറ്റ ആയോ… “” അത് ചോദിച്ചതും ഗർവ്വോടെ ഉടുപ്പിലുള്ള ഓരോ പൂമ്പാറ്റകളെയും തൊട്ട് നോക്കുന്നുണ്ടായിരുന്നു… “”അമ്മയും റെഡി ആയോടാ കണ്ണാ… “”മോളെയും എടുത്തു മുറിയിലേക്ക് നടക്കും വഴി ചോദിച്ചു എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഉടുപ്പിലെ പൂമ്പാറ്റകളെ എണ്ണുകയായിരുന്നു കക്ഷി..

വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ചയിൽ അവൻ കുറച്ചു നേരം അങ്ങനെ തന്നെ നോക്കി നിന്നു… സെറ്റ് സാരി ഉടുത്ത് മുടി പിന്നിലേക്ക് കെട്ടി ഇടുകയായിരുന്നു ദേവ… ഋഷി വന്നതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. മുടി കെട്ടി തിരിഞ്ഞു നോക്കിയപ്പോളാണ് അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കാണുന്നത്… അവളുടേ കഴുത്തിലെ തന്റെ പേരെഴുതിയ താലിയും നെറുകയിലെ സിന്ദൂരവും കാൺകെ അവന്റെ മനസ്സ് വല്ലാതെ നിറയുന്നുണ്ടായിരുന്നു.. തന്നെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ അഭിമുഖീകരിക്കാൻ അവൾക്ക് വല്ലാത്ത ജാള്യത തോന്നി… “”അമ്മ പറഞ്ഞു ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ പിന്നെ നട അടക്കും എന്ന്…. “”അവനെ നോക്കാതെ പറഞ്ഞൊപ്പിച്ചു…

അവളുടേ വാക്കുകൾ കേട്ടപ്പോഴാണ് ഇപ്പോഴും അവളെ നോക്കി നിൽക്കുകയാണ് എന്ന് ഋഷിക്ക് ബോധം വന്നത്.. ഒരു ചമ്മിയ ചിരി അവന്റെ മുഖത്ത് വിടർന്നു… “”താൻ മോളെ പിടിച്ചോ… ഒരു പത്തു മിനിറ്റ്…. ഞാനിപ്പോൾ റെഡി ആകാം… “” അല്ലു മോളെ വേഗം തന്നെ ദേവയുടെ കൈയിലേക്ക് കൊടുത്തു ചമ്മൽ മാറ്റാൻ വേണ്ടി വേഗം കുളിക്കാൻ കേറി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അഭിയുടെ കോളേജിന്റെ മുൻപിൽ കാത്ത് നിൽക്കുകയായിരുന്നു ശ്രീ…. ഇരുപത് മിനിറ്റോളമായി വന്നിട്ട്… സന്ധ്യ ആയി തുടങ്ങിയിരുന്നു… കോളേജിൽ അന്വേഷിച്ചപ്പോൾ എല്ലാവരും പോയെന്നാണ് അറിഞ്ഞത്…

ഇത്തവണ വിളിച്ചപ്പോഴും സ്വിച്ചഡ് ഓഫ് എന്ന് കണ്ട് അവൻ ദേഷ്യത്തോടെ ബൈക്കിൽ കേറി… എന്തെന്നറിയാത്ത ഒരു പേടി ഉള്ളിൽ നിറയാൻ തുടങ്ങിയിരുന്നു.. പരമാവധി സ്പീഡിലാണ് വീട്ടിലേക്ക് പോയത്… ചെന്ന് കേറിയതും അമ്മയും അമ്മായിയും കൂടി വാതിൽക്കൽ നിൽപ്പുണ്ട്… ശ്രീയെ കണ്ടതും സുശീലാമ്മ ഓടി അടുത്തേക്ക് വന്നു.. “”മോനെ.. നമ്മുടെ അഭി ഇത് വരെ വന്നില്ല… വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല… “” അമ്മയുടെ വാക്കുകൾ ഞെട്ടലോടെയായിരുന്നു അവൻ കേട്ടത്.. തൊണ്ടക്കുഴിയിൽ ശ്വാസം വിലങ്ങിയത് പോലെ… തുടരും

മഴമുകിൽ: ഭാഗം 21

Share this story