മിഴിയോരം : ഭാഗം 29

മിഴിയോരം : ഭാഗം 29

എഴുത്തുകാരി: Anzila Ansi

എന്തേ അമ്മേ അക്കല്ലേ…. അമ്മേ…. അത് കേട്ടതും ആദി ഒന്ന് ഞെട്ടി…. കൂടെ നിർമ്മലും…. നിവി തലകുനിച്ച് നില്കുവരുന്നു…. ആദിയുടെ കയ്യിൽനിന്നും താഴേക്ക് ഇറങ്ങിയ ആരുട്ടി പെട്ടെന്ന് തന്നെ മയങ്ങി വീണു…. മോളെ.. എന്ന് വിളിച്ച് നിവി ഓടി ചെന്ന് ആരുട്ടിയെ എടുത്തു മടിയിൽ കിടത്തി….നിവി ആരുട്ടിയെ കരഞ്ഞുകൊണ്ട് വിളിച്ചുണർത്താൻ നോക്കി… ആരുവേ…. നിവി ആ കുഞ്ഞികവിളിൽ പതിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു…. ആരു….. ആരുട്ടി… അമ്മയഡാ വിളിക്കുനെ… എഴുന്നേറ്റേ അമ്മയുടെ പൊന്നൂട്ടി….. അമ്മേനെ കളിപ്പിക്കാതെ വേഗം എഴുന്നേറ്റേ……

ദേ എന്റെ വാവേ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നേന്ന് നോക്കിക്കെ… നിവി ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു… ആദിയും നിർമ്മലും കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു… ആൽബി ഇച്ചായ….വേഗം മോളെ ഹോസ്പിറ്റലിൽ എത്തിക്കണം… അന്നാമ്മ ഇച്ചായനോട്‌ പറഞ്ഞു… ആദിയും നിർമ്മലും ആരുട്ടിയുടെ അടുത്തേക്ക് വന്നു…. നിവിയുടെ കൈയിൽനിന്ന് ആദി കുഞ്ഞിനെ എടുത്തു… തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആദി പുറത്തേക്കോടി…. കൂടെ നിവിയും ആൽബിയും നിർമ്മലും ഉണ്ടായിരുന്നു…

അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കുഞ്ഞിനെ എത്തിച്ചു…. പെട്ടെന്നുണ്ടായ ഷോക്കിൽ ബോധം പോയതാണ്…. കുഞ്ഞിന് വേറെ എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ആദിയോട് ഡോക്ടർ ചോദിച്ചു… അവൻ നിവി ഒന്ന് നോക്കി… ആൽബി കുഞ്ഞിന്റെ റിപ്പോർട്ട് ഒക്കെ ഡോക്ടറെ കാണിച്ചു കൊടുത്തു… ഡോക്ടർ ഫയൽ മേടിച്ചു നോക്കി… സർജറി ഫിക്സ് ചെയ്തോ…. അത് കേട്ടതും ആദിയും നിർമ്മലും ഒരു പോലെ ഞെട്ടി…. ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല…. ആൽബി പറഞ്ഞു….. ട്രിപ്പ്‌ ഇട്ടിട്ടുണ്ട്…എന്തായാലും വേറെ മെഡിസിൻസ് ഒന്നും കൊടുക്കുന്നില്ല…. ഇത് കഴിഞ്ഞ് മോളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ ഒന്ന് കാണിക്കണം…. അതും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി….

എന്താ എന്റെ മോൾക്ക് പറ്റിയത്… ആരുടേയും മുഖതെക്ക് നോക്കാതെ ആദി ചോദിച്ചു…. അൽബി പറയാൻ തുടങ്ങിയതും ആദി അവനെ തടഞ്ഞു…. ആദി നിവിയുടെ നേരെ തിരിഞ്ഞു… നിന്നോട ചോദിച്ചേ എന്റെ കുഞ്ഞിന്ന് എന്താ പറ്റിയെന്ന്….? നിവി കരഞ്ഞുകൊണ്ട് തലകുനിച്ചു നിന്നു… നിന്റെ വായിൽ എന്തെങ്കിലും കേറി ഇരിക്കുന്നുണ്ടോ…. ഞാൻ മര്യാദയ്ക്കണ് നിന്നോട് ചോദിച്ചത് എന്റെ കൊച്ചിന് എന്താ പറ്റിയെന്ന്….. നിവി വിറച്ച് നിറകണ്ണുകളോടെ ആദിയെ നോക്കി… നിന്റെ പൂവ് കണ്ണീര് കാണാനല്ല ഞാനിവിടെ നിൽക്കുന്നേ….. വാ തുറന്ന് എന്താണെന്ന് വെച്ച പറ.. മോൾടെ ബ്രെയിനിൽ ഒരു ട്യൂമർ ഉണ്ട്…. അതിന്റെ സർജറിയാണ് അടുത്തമാസം… ഡേറ്റ് എടുത്തിട്ടില്ല…..

അതുകേട്ടതും ആദിയുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകി…. അവൻ സംയമനം പാലിച്ച് നിവിക്ക് നേരെ ചെന്നു… നീയൊരു സ്ത്രീയാണോ ഡി….? സ്വന്തം കുഞ്ഞിനെ അതിന്റെ അച്ഛനിൽനിന്ന് അകറ്റിയ നീയൊരു അമ്മയാണോ…? നീ ഈ ചെയ്തുകൂട്ടിയതിന് ഇനി എന്തൊക്കെ ന്യായം നിരത്തിയാലും അതൊന്നും വിലപ്പോകില്ല…. അ..ത് ഞാ…ൻ… നിവി പറയാൻ തുടങ്ങിയതും ആദിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു… മിണ്ടിപ്പോകരുത് നീ…. നിവി തലകുനിച്ചു നിന്നു…. മുഖത്തേക്ക് നോക്കഡി…. ആദി നിവിയുടെ കവിളിൽ കുത്തി പിടിച്ചു…. ഇത് ഹോസ്പിറ്റലായിപ്പോയി അല്ലെങ്കിൽ ഇതൊന്നുമല്ല നിന്നെ ചെയ്യേണ്ട…. ആദി ദേഷ്യത്തോടെ പറഞ്ഞു നിർത്തി.. ഒരു നേഴ്സ് പുറത്തേക്ക് വന്നു…

ആരോഹിക്ക് ബോധം വന്നിട്ടുണ്ട്… ആദി ഓടി അകത്തേക്ക് കയറി…. കൂടെ നിർമ്മലും കേറി…. അവരെ കണ്ട് ആരുട്ടി കരയാൻ തുടങ്ങി…. ആദി കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു… നിറകണ്ണുകളോടെ അവൻ ആ കുഞ്ഞിനെ നോക്കിയിരുന്നു….തനിക്ക് ഒരു കുഞ്ഞ് ഉണ്ടന്ന് പോലും അറിയാതെ ജീവിക്കേണ്ടി വന്ന നിർഭാഗ്യവനായ അച്ഛൻ…. സ്വന്തം കുഞ്ഞിനെ adopt ചെയ്യണമെന്ന് പോലും ആഗ്രഹിച്ച ലോകത്തെ ആദ്യ അച്ഛനായിരിക്കും ഞാൻ…അവന്ന് അവനോട് തന്നെ പുച്ഛം തോന്നി….. നിവി… നീ ഈ ചെയ്തതിന് മാപ്പില്ല… എന്റെ അവകാശങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച നിന്നോട് ഞാൻ ക്ഷമിക്കില്ല….. ആദി മനസ്സിൽ പറഞ്ഞു..

ആക്കിലെ മ്മേ…. നിവി ആരുട്ടിയുടെ അടുത്തേക്ക് ചെന്നു… ആദി നിവിയെ ഒന്ന് കടുപ്പിച്ച് നോക്കി… നിർമ്മൽ അവിടെ നിൽക്കുന്നത് കണ്ട ആരുട്ടി ചുണ്ടു കൂർപ്പിച്ച് അവളുടെ അമ്മയെ ഇറുകെ പിടിച്ചു…. നിർമ്മൽ അടുത്തേക്ക് വന്നതും…. ആരുട്ടി വീണ്ടും കരയാൻ തുടങ്ങി… അമ്മയുടെ പൊന്ന് എന്തിനാ കരയുന്നു….? ആ ആക്കിൽ ചീത്തയാ…അമ്മേ അച്ചില്ലേ… ആരുട്ടി അത് വെറും അങ്കിൾ അല്ല…വിധു മാമ്മനാണ്… ആരുട്ടി നിർമ്മലിനെ ഒന്നുകൂടി നോക്കി… അവൻ ആ കുഞ്ഞിനെ നോക്കി ഒന്നു പുഞ്ചിരിച്ചു… അവൾ വീണ്ടും ചുണ്ടു കൂർപ്പിച്ചു… ബിടു മാമ്മൻ എൻചിന അമ്മേ അച്ചേ…. ബിടു മാമ്മൻ ചിത്തയാ… അത് അമ്മ തെറ്റ് ചെയ്തോണ്ടല്ലേ മാമ്മൻ അമ്മേ അടിച്ചേ…. അനോ….

നിർമ്മലിനെ നോക്കി അവൾ ചോദിച്ചു… അവൻ ആരുട്ടിയുടെ അരികിലേക്ക് വന്നു നെറുകിൽ തലോടി ഒന്നു ചുംബിച്ചു… അമ്മേ.. ഇച്ചാ ആരുട്ടി പഞ്ഞ ആക്കിൾ ആരുട്ടി ആദിയെ നിവിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.. ആദി നിവിയെ ഒന്ന് സൂക്ഷിച്ചു നോക്കി… ഒന്ന് പുച്ഛിച്ചു… നീ എന്താടി മിഴിച്ചുനോക്കി ഇരിക്കുന്നെ…. പറഞ്ഞു കൊടുക്കഡി എന്റെ കൊച്ചിന് ഞാൻ ആരാണെന്ന്…. ഇനി എന്റെ കുഞ്ഞ് എന്നെ അങ്കിൾ എന്ന് വല്ലോം വിളിച്ച… നേരത്തെ കിട്ടിയതിന്റെ ബാക്കി ആയിരിക്കും ഇനി കിട്ടാൻ പോകുന്നത്…. അരുട്ടി ഇതു മോൾടെ അങ്കിൾ അല്ല… അന്ന് അമ്മേ…ഇടു തന്നയ മ്മേ…. ആരുട്ടി ഇ…തു… എന്താടി നിനക്ക് വിക്കൽ ഉണ്ടോ…,?

നിവിയെ വഴക്കു പറയുന്നത് കേട്ട ആരുട്ടി അവളുടെ കൈയ്യിൽ നിന്നു ആദിയുടെ കൈതട്ടി മാറ്റി….. ആക്കിൽ അമ്മേ ബാക്ക് പഞ്ഞണ്ട.. നിവി എനിക്ക് ഇതുകേട്ട് നിൽക്കാൻ വയ്യ…. മര്യാദയ്ക്ക് കുഞ്ഞിന്ന് തിരുത്തി കൊടുക്ക്.. ആരുട്ടി ഇതു വാവേടെ അച്ഛായാണ്… ആരുട്ടി നിവിയെയും ആദിയേയും മാറി മാറി നോക്കി… അമ്മേ എനിച്ചു ചാച്ചന്നം…. ആരുട്ടി നിവിക്ക് നേരെ കൈ ഉയർത്തി…. ആരുട്ടിയുടെ ആ പ്രവൃത്തി ആദിയിൽ സങ്കടം ഉണർത്തി… നിവിയോട് അവന് വല്ലാത്ത ദേഷ്യം തോന്നി.. തന്റെ സ്വന്തം കുഞ്ഞ് അച്ഛാ എന്ന് വിളിച്ചു കൂടി ഇല്ല… ആ വിളി കേക്കാൻ അവന്റെ കാതുകൾ കൊതിച്ചു….

നിവി ആരുട്ടിയെ ഉറക്കി ബെഡ്ഡിൽ കിടത്തി തിരിഞ്ഞതും വാതിക്കൽ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ആദിയെ നിവി കണ്ടു…. നിവി മുഖം താഴ്ത്തി നിന്നു…. നിവേദിത കൃഷ്ണദാസ് എന്താ അങ്ങനെ നിൽക്കുന്നെ… ആദിയുടെ ആ വിളി നിവിയിൽ ഞെട്ടലുണ്ടാക്കി അവൾ മുഖമുയർത്തി ആദിയെ നോക്കി…. മൂന്നുകൊല്ലം മുമ്പ് എല്ലാം വേണ്ടെന്നുവച്ചു നീ ഇറങ്ങി പോയതല്ലേ ഇനിയും അങ്ങനെതന്നെ മതി….. ആ സമയത്ത് ആൽബി അകത്തേക്ക് കേറി വന്നു… ആദി… നിങ്ങൾക്കിടയിൽ സംസാരിക്കാമോ എന്നെനിക്കറിയില്ല….. പക്ഷേ നീ വാക്കുകൊണ്ട് നിവിയെ കുത്തിനോവിക്കരുത്… മൂന്നുകൊല്ലം സ്വന്തം അനിയത്തിയായിട്ട് കൊണ്ടു നടന്നവനാണ് ഞാൻ …

നിവിയെ അടുത് അറിയാവുന്നത് കൊണ്ട് പറയുവ നിനക്ക് വേണ്ടി കരയാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല അവളുടെ ഈ മൂന്നു വർഷത്തെ വനവാസത്തിൽ…. അവളെ നിനക്ക് ശിക്ഷിക്കാം.. അവൾ തെറ്റ് ചെയ്തില്ല എന്ന് ഞാൻ പറയില്ല… പക്ഷേ അവളുടെ ഭാഗതും ന്യായമുണ്ട്… അത് അവളെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും……സമാധാനത്തോടെ അവളെ ഒന്ന് കേൾക്കാൻ ആദ്യം മനസ്സു കാണിക്ക്…. അവൾ ഇത്രയും കാലം മരിക്കാതെ ജീവിച്ചത് നിന്റെ കുഞ്ഞിനു വേണ്ടി മാത്രമാ….. അവളെ കേട്ടുകഴിഞ്ഞു നിനക്ക് തീരുമാനിക്കാം…. എനിക്കറിയാം ആദി…. നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ…. നീ ഇപ്പോൾ ചിന്തിച്ചു കൂട്ടുന്നത് എല്ലാം ഒരു അച്ഛനായി മാത്രമാണ്…

അതുകൊണ്ട് ആ ഹൃദയം നീറുന്നത് എനിക്ക് കാണാം… നീ നിവിയോട് പറഞ്ഞതെല്ലാം മനസ്സിൽ തട്ടി ആണെന്ന് ഞാൻ കരുതുന്നില്ല…. സമയമെടുതെങ്കിലും അവളെ അറിയാൻ ഒന്ന് ശ്രമിക്ക്….. അത്രയും പറഞ്ഞ് ആൽബി മുറി വിട്ടിറങ്ങി…. കുറച്ചുനേരം അവിടെ നിന്നതിനു ശേഷം ആദിയും പുറത്തേക്കിറങ്ങി…. പിറ്റേന്ന് ആരുട്ടിയെ ഡിസ്ചാർജ് ചെയ്തു അവർ നേരെ പോയത് ആൽബിയുടെ വീട്ടിലെക്കാണ്….. വീട്ടിൽ ചെന്ന് കയറിയതും അന്നാമ്മ ആരുട്ടിയെ നിവിടെ കയ്യിൽ നിന്ന് മേടിച്ച് മുറിയിലേക്ക് കൊണ്ടുപോയി…. നിർമ്മൽ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു….. നിവി നിർമ്മലിന്റെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു….. അവളുടെ കണ്ണീർ തുള്ളികൾ അവന്റെ കാലിനെ പൊളിച്ചു….

നിർമ്മൽ അവളെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത്….. എന്തിനാഡി ഇത്രയും വർഷം നീ എന്നെ ഇങ്ങനെ തീ തീറ്റിച്ചേ…. നിനക്ക് എല്ലാം പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ … നിന്നെ ഞാൻ അനിയത്തി മാത്രമായിട്ടാണോ കണ്ടത്… ആർക്കുവേണ്ടി…? എന്തിനുവേണ്ടിയായിരുന്നു നിന്റെ ഈ ഒളിച്ചോട്ടം….? പറ ഭൂമി എനിക്കറിയണം എന്തിനുവേണ്ടിയായിരുന്നു എന്ന്….? നിവിൻ അൽപനേരം മൗനത്തെ കൂട്ടുപിടിച്ചു… ഒരു ദീർഘനിശ്വാസം എടുത്തു അവൾ പറഞ്ഞു…..അപ്പുണ്ണിക്ക് വേണ്ടി… നിവി പറഞ്ഞത് കേട്ട് ആദിയും നിർമ്മലും ഒരുപോലെ ഞെട്ടി… അപ്പുന് വേണ്ടിയോ…?

നിവി നടന്നതെല്ലാം അവരോട് പറഞ്ഞു…. നിനക്ക് ഇത്രയുമൊക്കെ നടന്നിട്ടും ഒരു പ്രാവശ്യമെങ്കിലും എന്നോട് പറയാൻ തോന്നിയില്ലല്ലോ നിവി….? പറയാൻ ഒരുപാട് വെട്ടം ശ്രമിച്ചതാണ്.. ഓരോ വട്ടം ശ്രമിക്കുമ്പോഴും അയാൾ ഓരോന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി…… ഒരു ഫോൺ കോളിന്റെ പുറത്ത് നീ ഇത്രയും വലിയ ഒരു തീരുമാനമെടുത്തത് മണ്ടത്തരമായി പോയി… ഈ ചോദ്യം അന്ന് രാത്രി ഇവളെ കണ്ടു കിട്ടിയപ്പോൾ ഞാനും ചോദിച്ചതാ…. പക്ഷേ നിവി എന്റെ വീട്ടിലെത്തി മിനിറ്റുകൾക്കകം അതേ കോൾ എന്റെ ഫോണിലേക്കും വന്നു…. ആദിയും നിർമ്മലും ആൽബിയിലേക്ക് ശ്രദ്ധ തിരിച്ചു…. നിവി ഒരുമാസത്തോളം ഇവിടെ ഉണ്ടായിരുന്നു…..

നിവിക്കൊപ്പം ഞങ്ങളെ രണ്ടുപേരെയും കൂടി അയാൾ നാടുകടത്തി… നിവിക്കുള്ള പുതിയ പാസ്പോർട്ടും ഞങ്ങൾക്കുള്ള ടിക്കറ്റും വിസയും എല്ലാം അയാളായിരുന്നു എത്തിച്ചു തന്നത്…. പക്ഷേ അയാൾ പറഞ്ഞ സ്ഥലത്തേക്ക് അല്ല പോയത് മറിച്ച് കാനഡയിലേക്കണ് പോയത്… എന്റെ അങ്കിൾ അവിടെയുണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഞങ്ങൾ കാനഡയിൽ എത്തുന്നത്…. അവിടെ എത്തിയത്തിൽ പിന്നെയാണ് നിവി പ്രഗ്നന്റ് ആണ് എന്നുള്ള കാര്യം ഞങ്ങൾ അറിയുന്നത് പോലും…..ആദി നിവിയെ ഒന്ന് നോക്കി… അവൾ അപ്പോഴും നിർമ്മലിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുവായിരുന്നു…. ആരുട്ടിയുടെ പ്രഗ്നൻസി ടൈമിൽ നിവി ശരിക്കും ഡിപ്രെസ്സ് ആയിരുന്നു….

സമയത്ത് ആഹാരം കഴിക്കില്ല… ആരോടും സംസാരിക്കില്ല എന്തിന് ഒന്ന് ചിരിക്കുക കൂടിയില്ലയിരുന്നു.. വല്ലാത്ത ഒരു അവസ്ഥയായിരുന്നു…. അതെല്ലാം കുറച്ചെങ്കിലും മാറിയത് ആരുട്ടി ജനിച്ചതിനുശേഷം ആണ്…. അവളുടെ കളിചിരികളും കുസൃതികളും ഒക്കെയാണ് നിവിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് പോലും….. ആദി… നിനക്കറിയുമോ… നിന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആരുട്ടിയിൽ കണ്ടു തുടങ്ങിപ്പോൾ…അവൾക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു ….. ആരുട്ടിയിലൂടെ ആദിയുടെ പ്രസൻസാണ് നിവിക്ക് അനുഭവപ്പെട്ടുതുടങ്ങി.. അത് അവളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു….പക്ഷേ അപ്പോഴും അവളുടെ ഏട്ടനെ വല്ലാതെ മിസ് ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു…

അതിനുശേഷം നിർമ്മലിനെ പോലെ നിവിക്കൊരു ഏട്ടനായി കൂടെ നിന്നു…. എന്റെ മരണംവരെ ഇവൾ എന്റെ അനിയത്തി കുട്ടി ആയിരിക്കും…. നിവി നിർമ്മലിന്റെ നെഞ്ചിൽ നിന്ന് തല പൊക്കി ഒരു കൈ ആൽബിക്ക് നേരെ നീട്ടി…. ഇപ്പോൾ നിവിടെ ഇടവും വലവും രണ്ടു ഏട്ടന്മാരാണ്…. അവരെ കെട്ടിപ്പിടിച്ചു നിന്നു…. നിവി ഒന്ന് മുഖമുയർത്തി ആദിയെ നോക്കി.. തന്നെ കൂർപ്പിച്ചു നോക്കിനിൽക്കുന്ന ആദിയെ കണ്ടപ്പോൾ നിവിയിൽ ചിരി ഉണർന്നു…. കുശുമ്പിനു ഇപ്പോഴും ഒരു കുറവുമില്ല.. അവളുടെ മുഖത്തെ ആ ചിരി കണ്ടതും ആദി ചവിട്ടി തുള്ളി ആരുട്ടിയുടെ അടുത്തേക്ക് പോയി… ആദിയുടെ ആ പോക്ക് കണ്ട് നിർമ്മലിലും ആൽബിയിയും ചിരി പൊട്ടി…

എന്റെ മോള് ആ പോയാ മദയാനെയെ എങ്ങനെ മെരുക്കാന…. നിവി ആൽബിയെ കൂർപ്പിച്ചു നോക്കി… നീ അവന്റെ അടുത്തേക്ക് ചെല്ല്… നിനക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞു നടന്നവനാ.. ഇങ്ങോട്ട് വരാനും എന്നെ നിർബന്ധിച്ചത് അവൻ തന്നെയാണ്… അവന് ആരുട്ടിയോട് തോന്നിയ ഒരു സ്പാർക്ക് ആണ് ഞങ്ങളെ ഇവിട വരെ എത്തിച്ചത്…. പോയി അവന്റെ പിണക്കം മാറ്റ്… നിർമ്മൽ നിവിയോട് പറഞ്ഞു…. നിവി ആദിയുടെ അടുത്തേക്ക് ചെന്നു… മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ നിവി ഒന്നു നിന്നു… അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി…. ഉറങ്ങുന്ന ആരുട്ടിയോട് എന്തൊക്കെയോ പറയുന്ന ആദി…. ഇടയ്ക്കിടയ്ക്ക് അവളെ ചുംബിക്കുന്നുമുണ്ട്…

നിവി തന്റെ കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി… നീ എന്താ ഇവിടെ…. നിവിയെ കണ്ടയുടൻ ആദി ചോദിച്ചു.. ഇത് എന്റെ മുറി എന്റെ കുഞ്ഞ് എന്റെ ഭർത്താവ്…. പിന്നെ ഞാൻ ഇവിടെ വരാതെ എവിടെ പോണം… നിന്റെ മുറി അത് ശരിയാ… നിന്റെ കുഞ്ഞ് അതും ശരിയാ… പക്ഷേ നിന്റെ ഭർത്താവ് അതാരാ ഇവിടെ കണ്ടില്ലല്ലോ….. നിവിയുടെ മുഖം വാടി…പിന്നെ നിവി ആദിയെ മൈൻഡ് ചെയ്യാതെ ആരുട്ടിയുടെ അടുത്തേക്ക് നീങ്ങി… ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ വിളിച്ചുണർത്താൻ നോക്കി… നീ എന്താ ഈ കാണിക്കുന്നേ അവൾ ഉറങ്ങുന്ന കണ്ടില്ലേ… നിവി ആടിയെ മൈൻഡ് ചെയ്യാൻ പോയില്ല വീണ്ടും അവൾ ആരുട്ടിയെ വിളിക്കാൻ തുടങ്ങി… ഡീ ഇത് നിന്റെ മാത്രമല്ല എന്റെ കൂടെ കൊച്ചാണ് മര്യാദയ്ക്ക് മാറിനിൽക്കഡി….

തനിക്ക് ഇപ്പൊ എന്താ വേണ്ടേ…. താനോ….? ആ താൻ തന്നെ… കുറച്ചുമുമ്പ് അല്ലേ പറഞ്ഞെ താൻ എന്റെ ഭർത്താവ് അല്ലെന്ന്… ഭർത്താവല്ലാത്ത ഒരാളെ എന്നെക്കൊണ്ട് താൻ എന്നൊക്കെ വിളിക്കാൻ പറ്റൂ… ആദി നിവിയെ നോക്കി പല്ല് ഇറുമ്പി… നിവി വീണ്ടും ആരുട്ടിയെ വിളിക്കാൻ തുടങ്ങിയതും ആദി നിവിയുടെ കൈ പിടിച്ചു തിരിച്ചു… ആാാാ വിട് നോവുന്നു.. ആാാ.. കൈവിടാൻ…. എന്റെ കൊച്ച് ഉറങ്ങുന്നത് നീ കണ്ടില്ലേ എന്തിനാണ് ഇപ്പോൾ വിളിച്ചുണർത്തുന്നത്…. ഈ പറയുന്ന കൊച്ച് തന്റെതു മാത്രമല്ല എന്റെതു കൂടിയ… പിന്നെ ഇപ്പൊ വിളിച്ചുവരുത്തുന്നത് അവൾക്ക് മരുന്നു കൊടുക്കാൻ സമയമായി…. മാറി നിൽക്ക് അങ്ങോട്ട്….

ആദി നിവിയുടെ കൈയിലെ പിടി വിട്ടു…. ആരുട്ടി… അമ്മേടെ പൊന്നൂട്ടി എഴുന്നേറ്റേ…. ആരുട്ടി വീണ്ടും ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.. അത് കണ്ടുനിന്ന ആദി പൊട്ടിച്ചിരിച്ചു… നിവി എന്തെന്ന ഭാവത്തിൽ ആദിയെ ഒന്ന് നോക്കി.. എന്തായാലും അമ്മയുടെ ഈ സ്വഭാവം അതുപോലെ കിട്ടിയിട്ടുണ്ടല്ലോ…. നിവി ആദി ഒന്നുകൂടി കൂർപ്പിച്ചു നോക്കി… നീ കണ്ണുരുട്ടണ്ട ഞാൻ ഉള്ളത് തന്നെയല്ലേ പറഞ്ഞത്,.. ഹ്മ്മ്മ്… താൻ പോടോ…. ഡീ…നീ എന്റെ കയ്യിൽ നിന്ന് മേടിക്കും… നിവി ആദിയെ ഒന്നു പുച്ഛിച്ചിട്ട് വീണ്ടും ആരുട്ടിയെ വിളിക്കാൻ തുടങ്ങി…. ആരുട്ടി എഴുന്നേറ്റേ മരുന്ന് കഴിക്കാൻ സമയമായി… ഇത് മരുന്ന് കഴിക്കാതിരിക്കാനുള്ള അടവാണന്ന് എനിക്കറിയാം….

മര്യാദയ്ക്ക് എഴുന്നേൽക്കുന്നുണ്ടോ അല്ലെങ്കിൽ എന്റെ കയ്യിന്ന് അടി മേടിക്കും….. ഡി നീ എന്റെ കൊച്ചിനെ തല്ലുമോ…? (നല്ല ബെസ്റ്റ് തന്തപ്പടി…. നിവി പിറുപിറുത്തു..) നീ എന്താടി നിന്ന് പിറുപിറുക്കുന്നേ…? ഒന്നുമില്ലേ….. ആളെ വിട് സാമി… നിവി ആദിയെ നോക്കി തൊഴുതു പറഞ്ഞു…. അവളുടെ ആ പറച്ചിൽ ആദിയിൽ ചിരി ഉളവാക്കി…. ആദിയുടെ ആ ചിരിയിൽ നിവി മതിമറന്ന് നിന്നു…. വായ് നോക്കി ഇരിക്കാതെ എണീറ്റ് പോടീ… നിവി ഒരു ചമ്മിയ ചിരി ചിരിച്ചു… അവൾ ബാത്റൂമിൽ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വന്ന് ആരുട്ടിയുടെ മുഖത്ത് ഒന്നു തടവി…. അവൾ ഉറക്കം മുറിഞ്ഞതിന്റെ നീരസത്തോടെ എണീറ്റു..,.. അമ്മ എന്ന് വിളിച്ച് ചിണിങ്ങികൊണ്ട് നിവിയുടെ മാറിലേക്ക് ചാഞ്ഞു….

ആരുട്ടി എഴുന്നേറ്റേ മരുന്ന് കഴിക്കേണ്ടേ..? മാന്ന് ബേണ്ട….കപ്പാ…. കപ്പയോ…? കപ്പ അല്ല മരച്ചീനി…. മരുന്ന് കയർപ്പ് ആയതുകൊണ്ട് അവൾക്ക് വേണ്ടാന്ന പറഞ്ഞേ….. അതും പറഞ്ഞ് നിവി ആദിയെ നോക്കി ആക്കി ഒന്നു ചിരിച്ചു…. നീ ചിരിക്കണ്ട ആ മരുന്ന് ഇങ്ങ് താ.. ഞാൻ കൊടുത്തോളാം…. പിന്നെ… പോയി കുറച്ചു പഞ്ചസാരയോ തേനോ എന്തെങ്കിലും എടുത്തിട്ട് വാ…. നിവി പഞ്ചസാരയുമായി വന്നു…സ്പൂണിൽ മരുന്ന് പകർന്ന് ആദിയുടെ കയ്യിൽ കൊടുത്തു…. ആദി ആരുട്ടിയെ മടിയിലിരുത്തി എന്തൊക്കെയോ പറഞ്ഞു സ്പൂൺ അവളുടെ മുഖത്തിനു ചുറ്റും കാറക്കാൻ തുടങ്ങി… അതുകണ്ട് ആരുട്ടി വാ മെല്ലെ തുറന്നു…

ആ തക്കത്തിന് അവൻ മരുന്ന് അവളുടെ വായിലേക്കൊഴിച്ചു,….. നിവിയുടെ കൈയിൽനിന്നും ഒരു നുള്ള് പഞ്ചസാര അവളുടെ വായിലേക്ക് വെച്ചു കൊടുത്തു…. ആരുട്ടി ആദിയെ നോക്കി ചിരിച്ചു…. അച്ഛാ….. ആ വിളി കേട്ടതും ആദി ഒന്നു സ്തംഭിച്ചു…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ ആരുട്ടിയുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി… എന്താ മോള് വിളിച്ചേ…..ഒന്നുകൂടി വിളിച്ചേ… അച്ഛാ… ആദി ആരുട്ടിയെ ചേർത്തുപിടിച്ചു…. ആ കാഴ്ച കണ്ട് നിവിയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു……..തുടരും..

മിഴിയോരം : ഭാഗം 28

Share this story