ഗോപികാ വസന്തം : ഭാഗം 11

ഗോപികാ വസന്തം : ഭാഗം 11

എഴുത്തുകാരി: മീര സരസ്വതി

ആരും പരസ്പരം ഒന്നും മിണ്ടിയില്ല. വണ്ടിയിൽ അവളുടെ തേങ്ങലുകൾ മാത്രം മുഴങ്ങികേട്ടു.. അമ്മ ആശ്വസിപ്പിക്കാനായി തലയിൽ തലോടുന്നുണ്ട്. എല്ലാവരുടെയും മനസ്സ് കലുഷിതമായിരുന്നു. ആരോടും ഒന്നും പറയാതെ എന്റെ ദേവൂസ് ഇത്രയും കാലം അനുഭവിക്കുകയായിരുന്നോ.. ഓർക്കും തോറും വിഷമമേറിവന്നു. അമ്മയുടെ തോളിൽ തല ചായ്‌ച്ചിരിക്കുന്ന അവളുടെ തോളിലേക്ക് ഞാനും ചാഞ്ഞു. അപ്പോഴേക്കും എന്റെ കൈ അവളുടെ കൈകൾക്കുള്ളിലായിരുന്നു. ഇന്നീ രാത്രിയിൽ മനസ്സ് ശെരിയില്ലാതെ ഒരു യാത്ര വേണ്ടെന്ന് അച്ഛൻ നിർബന്ധം പിടിച്ചു. അടുത്തുള്ള ഹോട്ടലിൽ രണ്ട് മുറിയെടുത്ത് ഇന്നവിടെ കിടക്കാമെന്ന് ഉറപ്പിച്ചു.

അമ്മയുടെ കൂടെ ഒരു മുറിയിലേക്ക് നടക്കുമ്പോൾ ഞാനും നിങ്ങളോടൊപ്പമാ എന്നും പറഞ്ഞ് വാശി പിടിച്ച് അവരുടെ പിന്നാലെ നടന്നു. വസന്തേട്ടന്റെ പരിഭവം നിറഞ്ഞ നോട്ടം കണ്ടില്ലെന്ന് നടിച്ചു. അച്ഛനും വസന്തേട്ടനും കൂടെ വേറൊരു മുറിയിലേക്ക് പോയി. റൂമിലെത്തിയ ഉടനെ ബെഡിലേക്ക് ചാഞ്ഞ് ആർത്ത് കരയുന്ന ദേവുവിനെ ആശ്വസിപ്പിക്കാൻ ഞങ്ങൾ പാടുപെട്ടു. “വിഷമങ്ങൾ ഉള്ളിലടക്കി വെക്കാതെ ഒന്ന് പറയെന്റെ കുഞ്ഞേ..” അമ്മ വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു. പാവം.. എനിക്ക് സംഭവിച്ച പ്രശ്നത്തിൽ നിന്നും ഒരു വിധം കരയ്ക്കു കയറിയതേ ഉണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും അടുത്ത പ്രശ്നം.. “ഇപ്പോഴൊന്നും ചോദിക്കേണ്ട അമ്മാ.. കിടക്കാൻ നോക്കാം..

അവളുടെ മനസ്സൊന്ന് തണുത്താൽ കാര്യങ്ങൾ അവൾ പറഞ്ഞോളും..” ഞങ്ങൾ രണ്ടാളും കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ അപ്പുറവും ഇപ്പുറവുമായാണ് കിടക്കുക. ഒരിക്കൽ കൂടി ഞങ്ങളത് പോലെ അമ്മയെ കെട്ടിപിടിച്ചു കിടന്നു.. അമ്മയുടെ മനസ്സും മൗനമായി കണ്ണീർവാർക്കുന്നുണ്ടാകുമെന്ന് അറിയാം. വെറുതെയങ്ങനെ കിടന്നതല്ലാതെ മൂന്നാളും ഉറങ്ങിയില്ല. ചിന്തകൾ വല്ലാതെ വീർപ്പുമുട്ടിച്ച് തുടങ്ങിയിരുന്നു. വളരേണ്ടിയിരുന്നില്ലെന്ന് ഒരു വേള തോന്നിപോയി. പഴയത് പോലെ അമ്മകുഞ്ഞുങ്ങളായി.. അമ്മയുടെ മുത്തും പൊന്നുമായി തന്നെ ഇരുന്നാൽ മതിയായിരുന്നു… ചിന്തകൾ ചൂടുപിടിപ്പിച്ച് കിടന്ന് പുലർച്ചെ എപ്പോഴോ ആണ് ഒന്നുറങ്ങിയത്. ഞാനുണരുമ്പോഴേക്കും ദേവുവും അമ്മയും എഴുന്നേറ്റു ഫ്രഷായിരുന്നു. ഒട്ടും ഉറങ്ങിക്കാണില്ല രണ്ടാളും.

ഞാനുണർന്നത് കണ്ടതും അവളെന്റെ അടുത്ത് വന്നു കെട്ടിപിടിച്ചു കിടന്നു. അമ്മ വഴക്കു പറഞ്ഞതും എഴുന്നേറ്റു പെട്ടെന്ന് തന്നെ ഫ്രഷായി വന്നു. ബ്രേക്ഫാസ്റ്റും കഴിച്ചാണ് ഞങ്ങളിറങ്ങിയത്. ഇറങ്ങാൻ നേരത്ത് വസന്തേട്ടൻ എന്തോ പറയാനായി അടുത്ത് വന്നതും ഞാൻ കേൾക്കാൻ നിൽക്കാതെ മുന്നോട്ട് നടന്നു.എന്തിനാ അങ്ങനെ ചെയ്തതെന്ന് ചോദിച്ചാൽ അറിയില്ല. എന്തോ ആളോട് സംസാരിക്കാനൊരു പ്രയാസം പോലെ. വണ്ടിയിലിരുന്നും ഗ്ലാസിലൂടെ ആള് ശ്രദ്ധിക്കും പോലെ തോന്നിയെങ്കിലും തീർത്തും അവഗണിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ഇടയ്ക്ക് ഫുഡ് കഴിക്കാൻ റെസ്റ്റോറന്റിൽ കയറിയിരുന്നു. വസന്തേട്ടന്റെ അരികിലായി ചെയർ ഉണ്ടായിരുന്നെങ്കിലും ഞാൻ ദേവുവിനടുത്തു ചെന്നിരുന്നു.

പ്രതീക്ഷയോടെ ഇരുന്ന ആ മുഖം വലിഞ്ഞു മുറുകുന്നുണ്ട്. ഞാനത് കണ്ടതായി ഭവിച്ചതായില്ല. വൈകിട്ട് വീട്ടിലെത്തും വരെയും പല പല ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു എല്ലാവരും മൗനമായിരുന്നു. ദേവുവിനോട് ഒക്കെയും സമാധാനത്തിൽ ചോദിക്കാമെന്ന് കരുതി ഒന്നുമാരും അവളോട് ചോദിച്ചതുമില്ല. എങ്കിലും ഇനിയൊരിക്കൽ കൂടി പ്രണവിന്റെ ജീവിതത്തിലേക്കൊരു തിരിച്ചു പോക്ക് വേണ്ടെന്ന്‌ വീട്ടിലെത്തിയുടനെ അച്ഛൻ ദേവുവിനോട് പറഞ്ഞു. അവള് ശെരിവെക്കും വിധം ഒന്ന് തലയാട്ടി. പതിയെ ഓരോരുത്തരും അവരുടെ മുറികളിലേക്ക് വലിഞ്ഞു. യാത്രാ ക്ഷീണത്തോടോപ്പം മനസ്സിലെ വിഷമങ്ങളും ശരീരത്തെ തളർത്തി തുടങ്ങിയിരുന്നു. എങ്ങനേലും കിടന്നാൽ മതിയെന്നായി. 🌺🌺🌺🌺🌺🌺

വസന്തേട്ടൻ എന്റെ മുറിയിലേക്ക് കയറിപ്പോയിരുന്നു. നേരെ അടുക്കളയിലേക്ക് ചെന്ന് എല്ലാവർക്കും ചായയുമിട്ട് അച്ഛനുമമ്മയ്ക്കും ദേവുവിനും എടുത്തു കൊടുത്ത് ഞാനും മുകളിലേക്ക് നടന്നു.. തലയിൽ ഒരു കൈയ്യെടുത്ത് വെച്ച് ബെഡിൽ കിടപ്പുണ്ട് ആള്. ചെന്നിയിലൂടെ ഒഴുകുന്ന കണ്ണീർ ചാല് കണ്ടതും വല്ലാത്ത വിങ്ങൽ പോലെ. ഹൃദയം വിങ്ങിപ്പൊട്ടും പോലെ. ചായ ഗ്ലാസ് ബെഡിനരികിലുള്ള ഡ്രോയറിൽ ചെറിയൊരു ശബ്ദത്തോടെ വെച്ച് വാഡ്രോബിൽ നിന്നും ഒരു ചുരിദാറുമെടുത്ത് വാഷ്‌റൂമിലേക്ക് നടന്നു. പെട്ടെന്ന് കുളിച്ചിറങ്ങി ബാൽക്കണിയിലേക്ക് നടന്നു. മുടി തുവർത്തുമ്പോഴേക്കും ചൂടുള്ള നിശ്വാസം പിറകിലൂടെ കാതിൽ പതിഞ്ഞിരുന്നു..

പതിയെ പിന്കഴുത്തിലെ വെള്ളത്തുള്ളികൾ ആ ചുണ്ടുകൾ സ്വന്തമാകുമ്പോൾ ശരീരമാകെയും തണുപ്പ് പടർന്നിരുന്നു.. പിന്നിലൂടെ ചേർത്തണച്ചപ്പോഴും എതിർപ്പൊന്നും കൂടാതെ ചേർന്ന് നിന്നിരുന്നു. “എന്തിനാടി എന്നെയിങ്ങനെ അവോയ്ഡ് ചെയ്യുന്നേ..?? എന്തിനാ എന്റെ മോൾക്കെന്നോട് പിണക്കം.. ഏഹ്..??” ശബ്ദമിടറിക്കൊണ്ട് ആളത് ചോദിച്ചതും എന്റെ കൺ കോണുകളിലും നീർതുള്ളികൾ ഉറഞ്ഞു കൂടിയിരുന്നു.. തിരിഞ്ഞ് ആൾക്കഭിമുഖമായി നിന്നു. “ഞാൻ.. ഞാൻ നിങ്ങൾടെ ഇടയിൽ വരേണ്ടിയിരുന്നില്ല ല്ലേ വസന്തേട്ടാ..” പറയുന്നതോടൊപ്പം അറിയതൊരേങ്ങലും അകമ്പടിയായി വന്നിരുന്നു. “കൈ വീശി ഒന്ന് തന്നാലുണ്ടല്ലോ.. ചങ്ക് പറിച്ച് കാണിച്ചാലും നീയൊന്നും വിശ്വസിക്കത്തില്ലാ അല്ലേ…” പല്ലുകടിച്ച് ദേഷ്യത്തോടെ ഉറഞ്ഞുതുള്ളുന്നയാളെ ഞാൻ തെല്ലു ഭയത്തോടെയാണ് വീക്ഷിച്ചത്..

ദേഷ്യത്തോടെ ബാൽക്കണിയിലെ ചാരുപാടിയുടെ തൂണിൽ ആഞ്ഞടിക്കാൻ തുടങ്ങിയതും ഞാനാ കൈകളിൽ കയറിപിടിക്കാൻ ഒരു ശ്രമം നടത്തി. ആഞ്ഞു വീശിയ ആ കൈ ഊക്കോടെ എന്റെ മുഖത്തായിരുന്നു പതിച്ചത്. വേദനയാൽ പുളഞ്ഞു പോയിരുന്നു.. “ഗോപൂസേ..” കവിളിൽ പിടിച്ച് കണ്ണീർവാർത്തു കൊണ്ട് നിശബ്ദമായി കരയുന്ന എന്നെ ചേർത്ത് പിടിക്കാൻ ആളൊന്ന് ശ്രമിച്ചതും ആളെ ഞാൻ തള്ളി മാറ്റി. “പോ കാലമാട.. എന്തൊരാടിയാടോ അടിച്ചേ..” “സോറി മോളെ.. സോറി.. അറിയാതെ പറ്റിപോയതല്ലേ.. ഞാനൊന്ന് നോക്കട്ടെ..” ആള് മുഖം സൈഡിലേക്ക് പതിയെ തിരിച്ചു പിടിച്ച് ഊതാൻ തുടങ്ങി. അടികൊണ്ട ഭാഗത്ത് ചെറിയൊരുമ്മയും തന്ന് ഐസ് ഉണ്ടോയെന്ന് നോക്കട്ടെയെന്നും പറഞ്ഞ് ആള് പോകാൻ തുടങ്ങിയതും കൈ പിടിച്ച് വലിച്ചു അവിടെ തന്നെ നിർത്തിച്ചു.

ആളുടെ നെഞ്ചിലായി മുഖം പൂഴ്ത്തി പരസ്പരം കെട്ടിപ്പുണർന്നു നിന്നു. എന്റെ കണ്ണീർ ആളുടെ ഷർട്ട്‌ നനച്ചു തുടങ്ങി. “ഒത്തിരി വേദനിച്ചോ പെണ്ണേ..??” “മ്മ്ഹും…” നിഷേധാർത്ഥത്തിൽ തലയാട്ടിയതും ആളെന്റെ മൂർദ്ധാവിലൊന്ന് ചുംബിച്ചു. ” ഗോപൂട്ടാ.. എന്താടി നിനക്ക് പറ്റ്യെ… ??” “നിക്ക് പേടിയാ വസന്തേട്ടാ.. പോകുവോ ന്നെ വിട്ട്..?” “നിനക്ക് തോന്നണുണ്ടോ ഞാൻ നിന്നെ വിട്ട് പോകുമെന്ന്.. ജനിച്ചപ്പോൾ തൊട്ട് നീയെന്നെ കാണുന്നതല്ലേ ഗോപൂ.. ന്നെ ഇതുവരെ മനസ്സിലായില്ലേ നിനക്ക്.. മ്മ്..? നിന്റെ മനസ്സിലെന്താണെന്ന് എനിക്കറിയാം.. ഞാൻ തിരികെ ദേവുവിനടുക്കലേക്ക് പോകുമോയെന്നല്ലേ.. ഈ നെഞ്ചിൽ നിന്നും എന്നേ പടിയിറങ്ങി പോയവളാ അവൾ.. ഇപ്പൊ ഒരു നോവായിപ്പോലും ഇവിടെ ദേവുവില്ല..

എന്റെയീ കുറുമ്പിപെണ്ണ് മാത്രമേയുള്ളൂ ഇവിടം..” നെഞ്ചിൽ കൈ വെച്ച് വസന്തേട്ടൻ പറഞ്ഞതും ഞാനാളോട് ചേർന്ന് നിന്നിരുന്നു. കൈകുമ്പിളിൽ മുഖം കോരിയെടുത്ത് നേർത്ത ചുംബനങ്ങളാൽ മൂടുമ്പോൾ അതിനു അകമ്പടിയെന്നോണം രണ്ടുപേരുടെയും കണ്ണുകളും നിറഞ്ഞു വന്നിരുന്നു. തൊട്ടടുത്ത ദേവുവിന്റെ മുറിയിലെ ബാല്കണിയിൽ ഈ രംഗങ്ങൾ കണ്ട് കണ്ണ് നിറച്ച് നിൽക്കുന്ന ദേവുവിനെ കണ്ടതും വസന്തിന്റെ ഗോപുവിൻമേലുള്ള പിടികളഴിഞ്ഞു. ഗോപുവിനെ ചേർത്തു പിടിച്ച് വാശിയോടെ റൂമിലേക്ക് നടന്നൂ വസന്ത്. അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവളോട് ചേർന്ന് കിടന്നു.

വികാരങ്ങൾ സിരകളെ ചൂടുപിടിപ്പിച്ചപ്പോൾ ഉച്ചി മുതൽ പാദം വരെ നേർത്ത ചുംബനങ്ങൾ കൊണ്ട് ആ പെണ്ണിലെ വികാരങ്ങളെ തൊട്ടുണർത്തി. ആവേശത്തോടെയാ പെണ്ണിലലിഞ്ഞു ചേരുമ്പോഴും “” നിന്റെയാ.. ഈ ഗോപുവിന്റെത് മാത്രമാ..”” എന്നാ അധരങ്ങൾ മൊഴിഞ്ഞു കൊണ്ടേയിരുന്നു.. ആ പെണ്ണിലെ ആനന്ദലബ്ദിക്ക് പിന്നെയിനി എന്ത് വേണം.. 🌺🌺🌺🌺🌺🌺 🌺 “വീട്ടിൽ പോയൊന്ന് മുഖം കാണിച്ച് വരാടി.. ഒപ്പം മാറാനുള്ളതും എടുത്തിട്ട് വരാം.. ഇന്നലെ നീ അടുത്തില്ലാഞ്ഞ് ഒട്ടും ഉറങ്ങിയില്ല.. ഇന്നുമിനി പറ്റില്ല..” കുസൃതിച്ചിരിയോടെ കണ്ണിറുക്കി പറയുന്നയാളെ ചിരിയോടെ നോക്കി നിന്നു. വസന്തേട്ടൻ പോയതും ദേവുവിന്റെ മുറിയിലേക്ക് നടന്നു. ബാൽകണിയിൽ പുറത്തോട്ട് നോക്കി നിൽപ്പാണ്. പതിയെ പിന്നിലൂടെ കെട്ടിപിടിച്ച് അവളുടെ തോളിലേക്ക് മുഖം ചേർത്തു..

“വസന്തേട്ടൻ നിന്നെയൊത്തിരി സ്നേഹിക്കുന്നുണ്ടല്ലേ..?” “മ്മ്..” അപ്രതീക്ഷിതമായ ചോദ്യമായതിനാൽ വെറുതെയൊന്ന് മൂളിയതേയുള്ളൂ.. “പ്രണവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ തൊട്ട് വസന്തേട്ടനെ ഞാൻ വേറൊരു അർത്ഥത്തിൽ കണ്ടിട്ടില്ല ഗോപൂ… ഇനിയൊരിക്കലും കാണുകയുമില്ല.. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലുമൊരു കരടായി ദേവു വരില്ല.. വസന്തേട്ടന് ചേരില്ലെന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാ വേർപിരിഞ്ഞതും. അല്ലെങ്കിൽ വസന്തേട്ടനെക്കാൾ ഒരുപടി മുകളിൽ ഞാൻ പ്രണവിനെ സ്നേഹിച്ചിരുന്നു. എന്ത് കൊണ്ടും എനിക്ക് യോചിച്ചയാൾ പ്രാണവാണെന്ന് വിശ്വസിച്ചിരുന്നു.. വസന്തേട്ടനെക്കാൾ എത്രയോ മടങ്ങ് ആളെന്നെ സ്നേഹിച്ചിട്ടുമുണ്ട്..” എനിക്ക് നേരെ നിന്ന് അവളത് പറഞ്ഞതും ഒരാശ്വാസത്തിനെന്നപോൽ ഞാനവളുടെ തോളിൽ പതിയെ തട്ടിക്കൊടുത്തു.

അവരുടെ പ്രണയ കഥകളൊക്കെ ഒന്ന് പോലും വിടാതെ അവളെനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അവരുടെ കോളേജിലെ പ്രോഗ്രാമിന് ഗസ്റ്റ് ആയി പ്രണവിന്റെ അച്ഛനെ ക്ഷണിക്കാൻ പോയപ്പോഴാണ് അവർ തമ്മിലാദ്യം പരിചയപ്പെട്ടത്.. അച്ഛൻ അറിയപ്പെടുന്ന ബിസിനെസ്സ് മാനാണ് . പ്രണവ് പഠിത്തം കഴിഞ്ഞ് ബിസിനെസ്സിലേക്ക് കാൽവെച്ച സമയമായിരുന്നു. അച്ഛന്റെ ബിസിനെസ്സ് ശൃംഖലകളുടെ ഏറ്റവും നല്ല പങ്കാളി.. ബാംഗ്ളൂരിൽ യൂത്ത് എന്റർപ്രണെഴ്‌സിന്റെ ആരാധനാപാത്രം. പാരെന്റ്സ് മലയാളികളാണെങ്കിലും കാലങ്ങളായി ബാംഗ്ലൂർ സെറ്റൽഡ് ആണ് ആള്. അവർ തമ്മിലുള്ള പരിചയം പിന്നീട് എപ്പോഴോ പ്രണയമായി വളർന്നു. പ്രണവിനും അവളെന്നു വെച്ചാൽ ജീവനായിരുന്നു. ഒരേയൊരു ആൺതരിയായതിനാൽ പ്രണവിന്റെ ഇഷ്ടങ്ങൾക്ക് അച്ഛനമ്മമാർ എതിരും നിന്നിരുന്നില്ല.

ആളുടെ സഹോദരിമാർക്ക് രണ്ടാൾക്കും ദേവുവിനെ ഒത്തിരിയിഷ്ടായി. അതുകൊണ്ട്‌ തന്നെ ആ പ്രണയം വിവാഹത്തിലേക്കെത്താൻ തടസ്സമേതും ഉണ്ടായിരുന്നില്ല.. “പിന്നെ… പിന്നെ.. എന്താടാ നിങ്ങൾക്കിടയിൽ സംഭവിച്ചത്..? അയാള് നിന്നെ എപ്പഴും ഉപദ്രവിക്കാറുണ്ടോ..??” “ഇഷ്ടമായിരുന്നു.. ഒരുപാട്.. എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിട്ടുണ്ട്..എന്റെ കാര്യത്തിൽ ആള് ഭയങ്കര പൊസ്സസ്സീവ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ അധിക നേരം അച്ഛനമ്മമാരോട് സംസാരിക്കുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ചേച്ചിമാരുടെ പിള്ളേരോട് സംസാരിക്കുന്നതോ കൊഞ്ചിക്കുന്നതോ ഒന്നും ആൾക്കിഷ്ടപ്പെട്ടിരുന്നില്ല.

എപ്പോഴും ആളുടെ കൂടെ വേണം. സ്നേഹക്കൂടുതലാണെന്ന് കരുതി ഒന്നും കാര്യമാക്കിയില്ല. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം കുറച്ച് ദിവസം വീട്ടിൽ നിന്നും മാറി നിൽക്കാമെന്ന് പറഞ്ഞ് പ്രണവിന്റെ ഫ്ലാറ്റിലേക്ക് മാറി.. അനർഗ്ഗ നിർഗ്ഗളമായി ഞങ്ങളുടെ പ്രണയമവിടെ ഒഴുകി നടന്നു.. ഞങ്ങൾ മാത്രമായി താമസിച്ച ആ ഒരുമാസക്കാലം ഒരു സ്വർഗ്ഗമായിരുന്നു അവിടം. പരസ്പര മത്സരിച്ച് സ്‌നേഹിച്ചു കൊണ്ട്‌ ഞങ്ങളാഘോഷിച്ചു.. അവിടെ നിന്നും തിരികെ വീട്ടിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ ആരംഭം..”… (തുടരാം..)

ഗോപികാ വസന്തം : ഭാഗം 10

Share this story