ലിവിംഗ് ടുഗെതർ : ഭാഗം 21

ലിവിംഗ് ടുഗെതർ : ഭാഗം 21

എഴുത്തുകാരി: മാർത്ത മറിയം

ഷൈൻ പറഞ്ഞതിലും 10 മിനിട്ട് മുൻപേ മാർത്ത ഹോസ്പിറ്റലിന്റെ എൻട്രൻസിൽ എത്തി. തിരക്ക് ഒഴിഞ്ഞ സ്ഥലത്തേക്ക് ഒതുങ്ങി നിന്നുകൊണ്ടവൾ പുറത്തേക് നോക്കി നിന്നു. കറക്റ്റ് സമയത്ത് തന്നെ ഷൈനിന്റെ ബൈക്ക് എന്റ്രൻസ്സ് കടന്നു വന്നു. ബൈക്ക് പാർക്ക്‌ ചെയ്തപോലെകും മാർത്ത അവന്റെ അരികിൽ എത്തി. “വന്നിട്ട് കുറെ നേരം ആയോ…? ” “ആഹ്ഹ് 10 മിനിറ്റ് ആയി ” ഹ്മ്മ് ഒന്നു കനപ്പിച്ചു മൂളികൊണ്ടു അവൻ മുന്പോട്ട് നടന്നു. അതിന്റെ ഇടയിൽ ഫോൺ ചെയ്ത് പേപ്പനോട് അവൻ എത്തിയെന്നു വിളിച്ചു പറയാനും മറന്നില്ല. നേരെത്തെ വന്നിട്ടുള്ളത്കൊണ്ട് വേഗം തന്നെ അവർ പേപ്പന്റെ ക്യാബിനിൽ എത്തി. കുറച്ചു നേരം കാത്തിരുന്നതിനു ശേഷം അവർക്ക് പെപ്പനെ കാണാൻ കഴിഞ്ഞത്.

ആദ്യം കയറിയ ഷൈനിനെ കണ്ടപ്പോൾ സന്തോഷം തോന്നിയ പേപ്പന് പിന്നാലെ കയറിയ മാർത്തയെ കണ്ടപ്പോൾ ഒരു വലായ്മ തോന്നി. എങ്കിലും നിറഞ്ഞ ചിരിച്ചോടെ അദ്ദേഹം അവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. അദ്ദേഹം അവരോട് കാര്യങ്ങൾ ചോതിച്ചു . അല്പം മുഖാവരയോട് കൂടി ആണെകിലും ഷൈൻ കാര്യങ്ങൾ അവതരിപ്പിച്ചു. അമ്മയോ ചേച്ചിയും ഒന്നും അറിയരുത് എന്ന് അവൻ താഴ്മയോടെ അപേക്ഷിച്ചു. അത്രയും നേരം മാർത്ത തല കുമ്പിട്ടു തന്നെ ഇരിക്കുകയായിരുന്നു. ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം അവൾക് ഉണ്ടായിരുന്നില്ല.. എല്ലാം കേട്ടിട്ട് കണ്ണുമിഴിച്ചിരുന്നു ഡോക്ടർ. കുറച്ചുനേരം മാർത്ത യോടെ പുറത്തു ഇരിക്കാൻ ആവശ്യപ്പെട്ടു. ”

ഡാ നീ പറയുന്നത് സത്യം ആണോ.. ” വിശ്വാസം വരാത്തത് പോലെ അദ്ദേഹം ചോദിച്ചു “അതേ പേപ്പ ഒരു അബദ്ധം പറ്റി പോയി. ” നമ്മുടെ കുടുംബത്തെ പറ്റി ഒന്നും ആലോചിക്കാതെ നീ ചെയ്തത് ശെരിയായില്ല. അദ്ദേഹം ശാസന രൂപേണ പറഞ്ഞു. പിന്നെയും ഒരുപാട് കുറ്റപ്പെടുത്തലുകള്കും ഏറ്റുപറച്ചിലിനും ഒടിവിൽ അവരെ സഹായിക്കാം എന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു. മർത്തയെയും കൂടി വിളിക്കാൻ ഷൈനിനോട് ആവശ്യപ്പെട്ടു. അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തുടർന്നു. സംഭവിച്ചത് സംഭവിച്ചു. ഇനി ഇത് ആവർത്തിക്കരുത്. ലിവിങ് ടുഗെതർ നല്ലത് തന്നെ ആണ്. പക്ഷെ ഒരുമിച്ചു ലൈഫ് ലോങ്ങ്‌ ജീവിക്കാൻ താല്പര്യം ഇല്ലകിൽ അതിന് വേണ്ടിയുള്ള പ്രെക്യാപ്റ്റൻസ് എടുക്കണം.

അബോർഷൻ എന്ന് പറയുനതെ വലിയൊരു തെറ്റാണു അതും 3 കുട്ടികൾ എന്നൊക്കെ പറയുബോൾ….കുറച്ചും കൂടി റിസ്ക് ആണ്. പക്ഷെ ഇവന്റെ ഭാവി ക് വേണ്ടി ചെയേണ്ടി വന്നാൽ ചെയ്യണം. അദേഹത്തിന്റെ കണ്ണുകളിൽ ഷൈനിനൊടുള്ള വാത്സല്യം നിറഞ്ഞൊഴുകി. മാർത്ത പ്രതേക വികാരങ്ങൾ ഒന്നും ഇല്ലാത്തെ കേട്ടുകൊണ്ടിരുന്നു. ഷൈനിന്റെ മുഖത്തു ഒരു ആശ്വാസം കാണുന്നുണ്ടായിരുന്നു. ഡോക്ടർ ആരെയോ ഫോൺ ചെയ്തുകൊണ്ട് പുറത്തേക് പോയി. മാർത്ത മുഖം തിരിച്ചു ഷൈനിനെ നോക്കി. അവൻ വേറെ എവിടേയോ ദൃഷ്ട്ടി ഉന്നിയിരിക്കുകയായിരുന്നു. അവൾ വെറുതെ കൈകൾ കൊണ്ട് വയറിന്മേൽ ചുറ്റി പിടിച്ച സമയത്ത് തന്നെ ഷൈൻ അവളെ തിരിഞ്ഞു നോക്കി. അവളുടെ പ്രവർത്തി ഇഷ്ടപെടാത്ത രീതിയിൽ അവൻ തിരിഞ്ഞിരുന്നു.

അവളോട് എന്തോ പറയാൻ പിന്നെയും തിരിഞ്ഞ സമയത്താണ് പേപ്പൻ ഡോർ തുറന്നു വരുന്നത് കണ്ടത്. അവൻ തിരിഞ്ഞിരുന്നു. ഷൈൻ മോനെ… കുറച്ചു റിസ്ക് ആണ് എന്നാലും നിനക്ക് വേണ്ടി പേപ്പൻ ചെയുമെടാ… ഷൈൻ വെറുതെ ചിരിച്ചു. മാർത്ത എന്നൊരാൾ ഉള്ളത് പോലും അദ്ദേഹം ഗൗനിച്ചില്ല. “എവിടാണ് റൈറ്റ് നേരെ പോയാൽ ഫസ്റ്റ് റൈറ്റിൽ ഉള്ള റൂം. “ഡോക്ടർ വസുന്ധര “സീനിയർ ഗൈനക് ആണ്. ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട്. നിങ്ങൾ വിവാഹിതരാണെന്നും ഇപ്പോൾ 2 പേർക്കും അബ്രോഡ് ജോബ് റെഡി ആയതുകൊണ്ടാണ് അബോർഷൻ ചെയുന്നത് എന്നാണ് ഞാൻ പറഞ്ഞത്. അത് അത്പോലെ തന്നെ പറഞ്ഞാൽ മതി. ജോബിന്റെ കാര്യം നിങ്ങൾക് ഇഷ്ടമുള്ളത് പോലെ ഒക്കെ പറഞ്ഞോളൂ. ”

അദ്ദേഹം അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. ഒരു ഡോക്ടർ എങനെ കള്ളം പറയുമോ എന്നൊക്കെ ഓർത്തു മാർത്ത അത്ഭുതപെട്ടു. “പേപ്പ എന്തെകിലും പ്രശ്നം ഉണ്ടായാലോ ” ഷൈൻ ആധിയോടെ ചോദിച്ചു. ഒന്നും ഉണ്ടാവില്ലട നീ ധൈര്യം ആയിട്ട് പോയി നോക്ക്.. പേപ്പന് അവനു ധൈര്യം കൊടുത്തു. ഒരു നിമിഷം കൂടി അവിടെ ധൈര്യത്തിന് വേണ്ടി ഇരുന്നിട്ട് അവളെ യും കൊണ്ട് പതിയെ പുറത്തേക്കിറങ്ങി. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഡോ. വസുന്ധര ഷേണായ്.. 50 വയസിനു മുകളിൽ പ്രായം ഉള്ളൊരു സ്ത്രീ. അവരുടെ മുൻപിൽ മിടിക്കുന്ന ഹൃദയവുമായിരിക്കുകയായിരുന്നു ഷൈനും മർത്തയും. ഏത്‌ നിമിഷവും കള്ളങ്ങൾ കൊണ്ട് പണിത ത് ചിട്ടുകൊട്ടാരം പോലെ തകരുമെന്നും അവൻ പേടിച്ചു.

മാർത്ത അവന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു. ഡോക്ടർ ചോതിക്കുന്നതിനൊക്കെ മനസ്സിൽ അങ്കലാപ്പ് ഉണ്ടാകിലും അത് പുറത്ത് കാണിക്കാതെ മറുപടി പറഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ ഒരുപാട് തവണ അബോർഷൻ ചെയ്യരുത് എന്ന് അവരെ ഉപദേശിച്ചു കൊണ്ടിരുന്നു. ഓരോ തവണയും ജോബിന്റെ കാര്യം പറഞ്ഞു ആ ഉപദേശം നിരസിച്ചുകൊണ്ടിരുന്നു. “ഡോക്ടർ എഡ്വിൻ പറഞ്ഞത്കൊണ്ട് മാത്രം ആണ് ഞാൻ ഇതിനു മുതിരുന്നത്. അല്ലാത്തപക്ഷം ഇത് ഞാൻ കേസ് ആക്കിയേനെ ” ഡോക്ടർ യുടെ പറച്ചിലിൽ ഇരുവര്കും അല്പം പേടി തോന്നി. “ഇനി ഈ നഷ്ടപെടുത്തതിനെ ഓർത്തു ദുഖിക്കാൻ ഇട വരരുത് എന്ന് ഈശ്വരനോട് പ്രാർഥിക് കുട്ടികളെ… ” ബില്ല് അടച്ചു സ്കാൻ ചെയ്തിട്ട് വരാൻ പറഞ്ഞു.

ബില്ലിങ്ങും സ്കാനിംഗ് ഉം പെട്ടന്ന് പെട്ടന്നു കഴിഞ്ഞു. പിന്നെയും ഡോക്ടറുടെ മുൻപിൽ ഇരിക്കുമ്പോൾ മർത്തയുടെ ഹൃദയം എന്തിനോ വേണ്ടി കരയുണ്‌ടായിരുന്നു. “ദൈവം ആർക്കും പെട്ടന്നൊന്നും കൊടുക്കാത്ത ഭാഗ്യമാണ് നിങ്ങൾക് തന്നത്. പക്ഷെ നിങ്ങൾക് അത് വേണ്ടകിൽ എന്ത് ചെയ്യാൻ കഴിയും…” ഡോക്ടർ നെടുവീർപ്പിട്ടു. സ്കാനിംഗ് ൽ ഒരു കുഴപ്പവും ഇല്ല..perfectly alright.. ഒന്നും കൂടി ആലോചിച്ചുടെടോ… ഡോക്ടർ ഒരു വട്ടം കൂടി ശ്രമിച്ചു. ഷൈൻ തങ്ങളുടെ ജോബിന്റെ പ്രഷർ അങ്ങനെ കുറെ കാര്യങ്ങൾ അങ്ങോട്ടു പറഞ്ഞുകൊണ്ട് ഡോക്ടരുടെ വായ അടപ്പിച്ചു. ഇപ്പോൾ 10 വീക്ക്‌ വളർച്ചയെത്തിയ സ്ഥിതിക് ടാബ്ലറ്റ് കൊണ്ട് ശ്രമിച്ചു നോകാം…. നല്ല രീതിയിൽ ബ്ലീഡിങ് ഉണ്ടാവും. സഹായത്തിനു ആരെങ്കിലും ഉണ്ടാവണം. ഇല്ലിഗൽ ആയിട്ടുള്ള അബോർഷൻ കേസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യാൻ സാധികില്ല.

എന്തെകിലും തരത്തിൽ ഉള്ള കേസ് വന്നാൽ എന്റെ ക്യാരീർ തന്നെ നശിക്കും. ഡോക്ടർ മെഡിസിന്റെ പ്രിസ്ക്രിപ്ഷൻ ഷൈനിൻറ് കൈയിൽ കൊടുത്തു. ബ്ലീഡിങ് ങ്കൂടുതൽ ഉണ്ടകിൽ എന്നെ വിളിച്ചാൽ മതി. ഡോക്ടർ നമ്പർ പറഞ്ഞു. മെഡിസിൻ കഴിക്കേണ്ട വിധം ഒക്കെ ഡോക്ടർ ഒന്നു കൂടി അവരെ ഓർമപ്പെടുത്തി. ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് 2 പേരും പോകുവാൻ എഴുന്നേറ്റു. മരുന്ന് കഴിക്കുന്നതിനു മുൻപ് ഒന്നും കൂടി ആലോചിക്കാൻ ഉപദേശിച്ചുകൊണ്ട് ഡോക്ടർ അവരെ യാത്രയാക്കി. തിരിച്ചു പോകുന്ന വഴി ഷൈൻ മാത്രം കയറി പെപ്പനെ കണ്ട് കാര്യങ്ങൾ പറഞ്ഞു. സൂക്ഷിക്കണം എന്ന് മാത്രമേ പേപ്പൻ അവനോട് പറഞ്ഞോളൂ. പെപ്പനോടും യാത്ര പറഞ്ഞു ഷൈൻ അവളെയുംകൂട്ടി ഹോസ്പിറ്റലിന്റെ പുറത്തേക് നടന്നു.

മർത്തയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വരുണ്ടായിരുന്നു. എന്താ കാരണം എന്ന് അവൾക്കു പോലും വ്യക്തമായിരുന്നില്ല. വിങ്ങുന്ന മനസുമായി. അവന്റെ നിഴൽ പറ്റി അവൾ അങ്ങനെയേ നടന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ യാത്രയിൽ ഉടനീളം ഇരുവരും പരസ്പരം മൗനം പാലിച്ചു. തങ്ങൾ ചെയ്യാൻ പോകുന്ന പാപത്തെ ഓർത്തു കലുഷിതമായിരുന്നു അവരുടെ മനസ്. എല്ലാം തങ്ങളുടെ നന്മയ്ക്കു വേണ്ടി ഉള്ളതാണെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. “ഒന്നും വേണ്ടിയിരുന്ന്നില ” എന്ന് മർത്തയുടെ മനസ്അവളെ കുറ്റപെടുത്തികൊണ്ടിരുന്നു. മാനസികമായി അവൾ ഒരുപാട് തകർന്നു പോയിരുന്നു. പക്ഷെ അവനെ തന്റെ ഭർത്താവിന്റെ സ്ഥാനത്തു ഉൾക്കൊള്ളുവാൻ അവളെ കൊണ്ട് സാദിക്കുന്നില്ല.

ഇന്നലെ കണ്ട കാഴ്ച അവളിൽ അവനോടുള്ള താല്പര്യത്തെ കുറച്ചിരുന്നു. ഒട്ടും വിഭിന്നം ആയിരുന്നില്ല ഷൈനിന്റെ അവസ്ഥാ. തന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെണ്ണ് അല്ലായിരുന്നേറ്റു കൂടി ഇപ്പോൾ അവൻ അവളെ ഇഷ്ടപെടുന്നുണ്ട്. അവൾ തന്റെ കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കുന്നവൾ ആണെന്നുള്ള ബോധ്യം അവനിൽ ഉണ്ട്. പക്ഷെ മാർത്ത അമ്പിനും വില്ലിനും അടുക്കത്തെ നില്കുന്നതുകൊണ്ട് അവനും നിസ്സഹായനാണ്. ഒരുപാട് ആലോചനകൾക് ശേഷം ഇരുവരും ഫ്ലാറ്റിൽ എത്തി. അവളോട് അകത്തേക്കു കയറാൻ പറഞ്ഞുകൊണ്ട് അവൻ പിന്നെയും ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക് പോയി. ഇപ്പോളും അവിടെ ആമി യുടെ ഗന്ധം നിറഞ്ഞു നില്കുന്നത് പോലെ മർത്തയ്ക് അനുഭവപെട്ടു.

അവൾക് ഓക്കാനിക്കാൻ വന്നു. ബാത്‌റൂമിൽ ഇരുന്ന റൂം റിഫ്രഷ്‌നെർ കൊണ്ടുവന്നു അവിടെ ഒക്കെ അടിച്ചപ്പോൾ മർത്തയ്ക് സമാധാനം ആയി. ഷൈൻ മെഡിസിൻ വാങ്ങാൻ പോയതാവുമെന്ന്അവൾ ഊഹിച്ചു. അബോർഷൻ എന്നൊക്കെ കേട്ടിട്ടേ ഒള്ളു. കുറച്ചു കഴിഞ്ഞു താനും അത് നേരിടേണ്ടി വരുമെന്നോർത്തവൾക് വിറയൽ അനുഭവപെട്ടു. അവൾ മനസിന്‌ മാക്സിമം ധൈര്യം കൊടുത്തുകൊണ്ടിരുന്നു. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വയറിൽ കൈ ചേർത്തുപിടിച്ചുകൊണ്ട് അവൾ കണ്ണടച്ചു കിടന്നു. “ഇന്നും കൂടിയേ നിങ്ങൾക് എന്റെ വയറിൽ സ്ഥലം ഒള്ളു ” എന്ന് അവൾ മനസുകൊണ്ട് കുഞ്ഞുങ്ങളോട് പറഞ്ഞു. ഡോർബെൽ അടിച്ചപ്പോൾ മാർത്ത ചാടി എഴുന്നേറ്റു.

അവൾ ഓടിച്ചെന്നു ഡോർ തുറന്നു. കൈയിൽ ഒരുപാട് കവറുകളുമായി ഷൈൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ കുറച്ചു കവറുകൾ അവന്റെ കൈയിൽ നിന്നും വാങ്ങി പിടിച്ചു. അതിൽ നിന്നും മസാല ദോശയുടെ സ്വാദിഷ്ടമായത് മണം അവിടെയാകെ പരന്നു. അവൾ സംശയത്തോടെ ഷൈനിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കവറിൽ നിന്നും സാധനങ്ങൾ എടുത്തു വെയ്ക്കുന്ന തിരക്കിലായിരുന്നു. അവൾ ഓരോ കവറും പൊട്ടിച്ചു നോക്കി. മസാല ദോശ കണ്ട് അവളുടെ വായിൽ വെള്ളം വന്നു. എങനെ കഴിക്കും എന്നോർത്തവൾ അവിടെ നിന്നു പരുങ്ങി. “നിനക്ക് വേണ്ടി വാങ്ങിത്താണ്… ഗർഭിണികൾക് ഇതിനോടൊക്കെ കൊതി ഉണ്ടാവുമെന്നും കേട്ടിട്ടുണ്ട്. ” മർത്തയ്ക് നാണം വന്നു.

“വല്യ ഷോ കാണിക്കാതെ വേണമെകിൽ കഴിക്കാൻ നോക്ക് ” അവൻ ഒട്ടും മയം ഇല്ലാതെ പറഞ്ഞു. കുറച്ചു നേരം തൊട്ടും തലോടിയും നിന്നിട്ട് അവൾ അത് കൊതിയോടെ കഴിക്കാൻ തുടങ്ങി. അവളുടെ കഴിപ്പ് കണ്ട് അവനു ചിരി വന്നു. ഇതൊക്കെ എന്തിനാണ് വാങ്ങിയത് എന്ന് അവൾ ചോദിച്ചപ്പോൾ വെറുതെ കണ്ണ് ചിമ്മി കാണിച്ചു. ദോശ കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ കഴിച്ച വേഗതയിൽ അത് പുറത്തേക് വന്നു. അവൾ വാഷിംഗ്‌ ബേസിൽ ഛർദിച്ചുകൊണ്ടിരിക്കെ ഷൈൻ അവളുടെ പുറം തടവിക്കൊണ്ടിരുന്നു. ഒരുകണക്കിന് ഛർദി അവസാനിപ്പിച്ചു അവളെ അവൻ തിരികെ കൊണ്ടു വന്നിരുത്തി. കുറച്ചു ഫ്രൂട്ട്സ് മുറിച്ചു ഒരു ബൗളിൽ അവൾ കൊണ്ടു വന്നു കൊടുത്തു. ഇനിയും ഛർദിക്കുമോ എന്നുള്ള പേടിയിൽ അവൾ കഴിക്കാതിരുന്നപ്പോൾ അവൾക് അവൻ വായിൽ വെച്ചു കൊടുത്തു.

പക്ഷെ അവൻ അവളോട് ഒന്നും സംസാരികുനുണ്ടായിരുന്നില്ല. “ഇവന് എന്ത് പറ്റി “എന്ന് ചിന്തിച്ചുകൊണ്ട് അവൾ അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപോൾ ഒരു കൈയിൽ ഒരു ടാബ്ലെറ്റും മറുകൈയിൽ വെള്ളവുമായി അവൻ അവളുടെ അടുത്തിരുന്നു. “ഇത്രയും നേരം താൻ തന്റെ കുഞ്ഞുകൾക് കൊടുത്തത് കൊലചോറാണെന്നു അവൾക് തോന്നി. കുറച്ചു നേരം ഷൈനിന്റെ സ്നേഹത്തിനു മുൻപിൽ അവൾ ആ കുഞ്ഞുങ്ങളെയും സ്നേഹിച്ചിരുന്നു.ഷൈനിൽ ഉള്ളത് ഒരു അച്ഛന്റെ സ്നേഹമാണ് എന്ന് തെറ്റിധരിച്ച താൻ ഒരു പൊട്ടി ആണെന്നു അവൾ ഓർത്തു. ” ഡോക്ടർ പ്രെസ്ക്രൈബ് ചെയ്ത മെഡിസിൻ ആണ്. മെൻസസ് ആവുന്നത് പോലെ കുറച്ചു വേദന ഒക്കെ തോന്നുമെകിലും സാരമില്ല.

പിന്നെ ബ്ലീഡിങ് കൂടുവാനെകിൽ പറഞ്ഞാൽ മതി ഡോക്ടർ വേറെ ഒരു മെഡിസിൻ കൂടി തന്നിട്ടുണ്ട്.” മരുന്നു വെള്ളവും അവിടെ വെച്ചിട്ട് അവൻ ബാല്കണിയിലേക് നടന്നു. ആ ഏകാന്തത അവൾക് ഒന്നു കൂടി ആലോചിക്കാൻ ഉള്ള അവസരം ആയിരുന്നു. അവളുടെ മനസ്സിൽ വികാരങ്ങൾ മിന്നി മാഞ്ഞു. അബ്ബായും അമ്മയും, ഷൈനും കുഞ്ഞുങ്ങളും, തന്റെ പഠിപ്പും ഭാവി ജീവിതം ഒക്കെ അവളുടെ മനസ്സിൽ മിന്നി മാഞ്ഞു. ഒരുപാട് ആലോചനകൾക് ശേഷം കുഞ്ഞുങ്ങളോട് ക്ഷമ പറഞ്ഞുകൊണ്ട് അവൾ ആ മരുന്നു എടുത്തു കഴിച്ചു. അവളുടെ ശരീരമാകെ ഒരു വിറയൽ ബാധിച്ചു. ഒന്നു കിടക്കണം എന്ന് അവൾ അതിയായി ആഗ്രഹിച്ചു. അവൾ പതിയെ കസേരയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.

അവളുടെ അടി വയറിൽ നിന്നും ഒരു വേദന തുടങ്ങുന്നത് പോലെ അവൾക് തോന്നി. വിറയൽ മൂലം അവൾ വീണു പോകാൻ തുടങ്ങിയപ്പോൾ ഷൈൻ ഓടി വന്നു അവളെ താങ്ങി. ഒരു രക്ഷയ്കായി അവൾ അവനെ ചുറ്റി പിടിച്ചു. ഷൈൻ എന്നോട് ക്ഷെമിക്കണേ… ഒരിക്കലും നിനക്ക് ചേർന്ന പെണ്ണ് അല്ലടോ ഞാൻ.. ഒന്നിച്ചാലും ഒരുപാട് നാളൊന്നും ഉണ്ടാവില്ലെടോ. പിന്നെ ഈ കുഞ്ഞുകളെയും ലോകത്തുലേക് കൊണ്ടുവന്നു വിഷമിപ്പിക്കുന്നത്.അവർ വേറെ ഏതാകിലും നല്ല അമ്മയുടെ വയറ്റിൽ ജനികാട്ടെടോ. ഞാൻ അവർക്ക് ചേർന്ന അമ്മ അല്ലടോ. വെറുതെ നടന്ന തന്നെ കൂടി ഞാൻ ചീത്തയാക്കി. താനും എന്നോട് പൊറുക്കണം. ഈ ഒരു രാത്രി കൂടെ എനിക്ക് തന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങണം.

അതിന് താൻ എന്നെ അനുവദിക്കണം…. ” അവൾ എന്തൊക്കെയോ പുലമ്പികൊണ്ട് ബെഡിലേക് മറിഞ്ഞു വീണു. ഷൈൻ അവളുടെ ചാരെ അവളെ ചേർത്തു പിടിച്ചു കൊണ്ട് കിടന്നു. അവൾ ഇപ്പോൾ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും അവനു മനസിലായി. അതുകൊണ്ടാണ് ടാബ്ലറ്റ് കഴിച്ചപ്പോൾ അവളിൽ മാനസിക വിഭ്രാന്തി തോന്നിയത്. അവൻ എഴുന്നേറ്റപ്പോൾ അവളുടെ ടോപ് പൊങ്ങി വയറിന്റെ അല്പഭാഗം വെളിവായി. പതിയെ കുനിഞ്ഞു വയറിൽ ചുണ്ടുകൾ അമർത്തി. കുഞ്ഞുങ്ങൾക് കൂട്ടെന്ന പോലെ വയറിൽ മുഖമമർത്തി ചപിടിച്ചുകൊണ്ടു അങ്ങനെ കിടന്നു……..തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 20

Share this story