മഞ്ജീരധ്വനിപോലെ… : ഭാഗം 47

മഞ്ജീരധ്വനിപോലെ… : ഭാഗം 47

എഴുത്തുകാരി: ജീന ജാനകി

മാധവ് മടങ്ങിയെത്തിയതും ഹാളിൽ ഇരിക്കുകയായിരുന്ന ഹരിതയേയും ഋഷികേശനെയും ഒന്ന് മുഖം കാണിച്ച് വേഗം റൂമിലേക്ക് പോയി… ഭാമ നടക്കാൻ പോയിട്ട് തിരികെ വന്നില്ലായിരുന്നു…. അവൻ വേഗം തന്നെ ട്രാക് സ്യൂട്ടുമെടുത്തിട്ട് പുറത്തേക്ക് പാഞ്ഞു…. കുറേ നടന്നപ്പോൾ കണ്ടു അവിടെയൊരു വുഡൻ ബെഞ്ചിൽ ഇരിക്കുന്ന ഭാമയെ… കുട്ടൻ അതിന് മുൻപിൽ നിന്ന് സ്ട്രെച്ചിംഗ് ചെയ്യണുണ്ട്…. മാധവിന് അവരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്….. അവൻ അവരുടെ അടുത്തേക്ക് ഓടി വന്നു…. ഭാമ – ആഹാ…. കണ്ണേട്ടൻ അമ്പലത്തിൽ പോയിട്ട് വന്നോ…. മാധവ് – ആം…. നിന്നെ കാണാത്തോണ്ട് ഇറങ്ങിയതാ…. കുട്ടൻ – വന്നത് നന്നായി…

ഈ മടിച്ചി രണ്ട് റൗണ്ട് നടന്നപ്പോഴേക്കും തളർന്നെന്നും പറഞ്ഞിരിക്കാൻ തുടങ്ങി… എങ്കിൽ ഞാൻ കഴിഞ്ഞ് വരാം… നീ ഇവളേയും കൊണ്ട് പൊക്കോ…. മാധവ് – ശരിയെടാ….. കുട്ടൻ അവിടെ നിന്നും ഓടിപ്പോയി…. “ചക്കീ…. വാ…. പോവാം….” “അതിന് മുമ്പ് എന്റെ ചെക്കനൊന്നിവിടെ ഇരുന്നേ….” “എന്തിനാ….” “ഹാ…. ഇരിക്ക് മനുഷ്യാ…. ദേ ഇങ്ങോട്ട് നോക്കിയേ….” അവൾ മാധവിന്റെ മുഖം പിടിച്ച് ഉയർത്തി…. “എന്താണ് മാഷേ…. എന്തോ ടെൻഷൻ ഉണ്ടല്ലോ…. ഇതെന്താ ഇങ്ങനെ വിയർക്കുന്നേ…..” അവൾ പുതച്ചിരുന്ന ഷോളെടുത്ത് അവന്റെ വിയർപ്പ് ഒപ്പി….. മാധവ് അവളെ നെഞ്ചോടടക്കിപ്പിടിച്ചു….. ഭാമയ്ക് ഒന്നും മനസ്സിലായില്ല…. “എന്തുപറ്റി കണ്ണേട്ടാ….” അവൻ നിറഞ്ഞുവന്ന മിഴികൾ തുടച്ച ശേഷം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

“ഒന്നുമില്ലെടീ…. നിന്നെ കാണാതായപ്പോൾ ഒരു ടെൻഷൻ…. അത്രേയുള്ളൂ…..” (അമ്പലത്തിൽ നടന്നത് പറഞ്ഞാൽ ഇവൾ കൂടുതൽ ടെൻഷനാകും…. ഈ അവസ്ഥയിൽ അത് നല്ലതല്ല…. -മാധവ് ആത്മ) “മ്…” (കണ്ണേട്ടന്റെ മനസ്സിൽ എന്തോ ഒരു പേടി തട്ടിയിട്ടുണ്ട്…. ഞാനറിഞ്ഞാൽ ടെൻഷനാകും എന്ന് കരുതി പാവം പറയാത്തതാ…. ആ മറുത എന്തെങ്കിലും ഒപ്പിച്ചോ എന്തോ…. -ഭാമ ആത്മ) ഭാമ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി…. “അമ്പലത്തിൽ പോയിട്ട് എനിക്ക് പ്രസാദം എവിടെ…..” “അയ്യെടാ കുളിക്കാത്ത നിനക്കാണോ പ്രസാദം….” “ഈ… കുളിച്ചിട്ട് എനിക്ക് ഇട്ട് തരണേ….” “ആം…. ഇനി വാ…

ഹരിതമ്മായിയും അമ്മാവനും വന്നിട്ടുണ്ട്…” “ഇതെന്താ മനുഷ്യാ നേരത്തെ പറയാത്തത്… ബാ എണീക്ക്… പോകാം…” “ടീ…ടീ… പതിയെ… ഈ പെണ്ണ്…” മാധവ് അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു…. അവനവളുടെ കൈയിൽ പിടിച്ചു നടന്നു…. വീട്ടിൽ എത്തിയതും ഹരിതയോടും ഋഷികേശനോടും സംസാരിച്ച ശേഷമാണ് ഭാമ റൂമിലേക്ക് പോയത്…. കുറച്ചു നേരം ഇരുന്ന ശേഷം അവൾ ഫ്രഷാകാൻ പോയി…. ഭാമ കുളിച്ചു തലയിൽ ടൗവലും ചുറ്റി വന്നപ്പോൾ മാധവ് ലാപ്ടോപ്പിൽ എന്തോ വർക്ക് ചെയ്യുകയായിരുന്നു…. അവൾ തലയൊക്കെ കുളിപ്പിന്നൽ കെട്ടി ഒരു പൊട്ടും ഇട്ട് സീമന്തരേഖയിൽ സിന്ദൂരവും നീട്ടി ഇട്ട ശേഷം മാധവിനെ തോണ്ടി വിളിച്ചു…. “അതേ അമ്പലത്തിലെ സിന്ദൂരം എനിക്കും താ…. ഞാനും കുളിച്ചു…”

“ആഹ്…. ഞാനെടുത്തിട്ട് വരാം…” പോകാൻ തുടങ്ങിയ മാധവിനെ അവൾ പിടിച്ചു നിർത്തി… “വിട് പെണ്ണേ…. സിന്ദൂരം എടുത്ത് വരട്ടെ….” “പോകാതെ ഇട്ട് തന്നാൽ മതി….” “വട്ടാണോടീ…. പോകാതെ എങ്ങനെ ഇടും….” “ഞാൻ കാണിച്ചു തരാം….” ഭാമ അവന്റെ കഴുത്തിലൂടെ കൈ വട്ടം പിടിച്ച ശേഷം പാദങ്ങളിലേക്ക് കയറി നിന്ന് ഉയർന്ന് പൊങ്ങി…. മാധവ് അവളുടെ അരക്കെട്ടിൽ പിടിച്ചു…. ഭാമ അവളുടെ നെറ്റി അവന്റെ നെറ്റിയിലേക്ക് മുട്ടിച്ചു…. ഇരുവരുടെയും നിശ്വാസങ്ങൾ തമ്മിൽ കലർന്നു… അവളുടെ ഉദരം അവനിൽ അമർന്നിരുന്നു… ഭാമ മുഖം പിന്നിലേക്ക് മാറ്റി… അവളുടെ നെറ്റിയിൽ മാധവിന്റെ സിന്ദൂരം പതിഞ്ഞിരുന്നു…. “ഇപ്പോ കണ്ടോ…. എങ്ങനെയിട്ടു എന്ന്…” “ആണോ….

എങ്കിൽ ഞാൻ വെറൊരു കാര്യം കൂടി കാണിച്ചു തരാം…” അവന്റെ ചിരി കണ്ടപ്പോൾ തന്നെ ഭാമയ്ക് പന്തികേട് തോന്നി…. “അയ്യടാ….” ഭാമ മാറാൻ നോക്കിയെങ്കിലും മാധവ് അവളെ ഇറുകെ പുണർന്നു…. പതിയെ അവളുടെ അധരങ്ങളെ അവൻ നുണഞ്ഞു…. അതിനിടയിൽ കതകിൽ തട്ട് കേട്ട് രണ്ടാളും പിടഞ്ഞ് മാറി… “ശ്ശെ…. ആരാ ഇത്….” മാധവിന്റെ ദേഷ്യം കണ്ട് ഭാമ ഊറിച്ചിരിച്ചു…. “നീ കിണിക്കണ്ട…. രാത്രി എന്റേൽ കിട്ടും നിന്നെ….” “ഈ……” അവൻ പോയി വാതിൽ തുറന്നു…. അമ്പുവായിരുന്നു…. “കിച്ചുവേട്ടാ…. ഋഷികേശനങ്കിൾ വിളിക്കുന്നുണ്ട്….” “ആം… ഞാൻ ദേ വരുന്നു…. അമ്പൂ… ഞാൻ തിരിച്ചു വരും വരെ നീ ഇവളുടെ അടുത്ത് ഇരിക്ക്….” “ശരിയേട്ടാ…. അച്ചുവും അജുവും താഴെയുണ്ട്…. അവരെയൊന്ന് ഇങ്ങോട്ട് പറഞ്ഞ് വിടോ…. “ആഹ്… ശരി….” മാധവ് താഴേക്ക് പോയി….. ************

“മോനേ…. എന്താ നിന്റെ തീരുമാനം…” “അമ്മാവാ…. അവളുടെ കയ്യിൽ ക്യാഷ് ഇല്ല…. അത് മാത്രല്ല അവളെ ഇനി രണ്ട് ദിവസം പുറത്തേക്ക് വിടണ്ട….” “മോനേ… എന്റെ മോള്….” “ഒന്നും ഉണ്ടാകില്ല അമ്മാവാ…. നമ്മൾ ചിന്തിക്കും പോലെ ആണ് കാര്യങ്ങളെങ്കിൽ അതാവശ്യമാണ്… പിന്നെ എല്ലാവരും ഒന്ന് സൂക്ഷിക്കണം…” “മ്…. ഇനിയെന്തൊക്കെ ഞാൻ കാണണം ഭഗവാനേ….” അയാളെ ആശ്വസിപ്പിക്കാൻ കഴിയാതെ മാധവ് നിസ്സഹായനായി നിന്നു…. ************

ഒരു ദിവസം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞ് പോയി…. പിറ്റേദിവസം പത്ത് മണി കഴിഞ്ഞിട്ടും ഋതു മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല…. ഹരിത കുറേ തട്ടി വിളിച്ച ശേഷമാണ് അവൾ കതക് തുറന്നത്…. ഋതുവിന്റെ രൂപം കണ്ട് ഹരിത ഞെട്ടി… കൈ അവിടവിടെ മുറിഞ്ഞിരിക്കുന്നു…. കണ്ണ് കലങ്ങിക്കിടക്കുന്നു… മുടിയൊക്കെ പാറിപ്പറന്നു ഭ്രാന്തിയെ പോലെ അവൾ നിന്നു…. “എന്താടീ ഇതൊക്കെ…. നിന്നോടാ ചോദിച്ചത്….” കല്ല് പോലെ നിൽക്കുന്ന ഋതുവിനെ ഹരിത തലങ്ങും വിലങ്ങും തല്ലി… പെട്ടെന്നാണ് അവൾ ഹരിതയെ പിന്നിലേക്ക് തള്ളിയത്…. അപ്രതീക്ഷിതമായതിനാൽ അവർ നിലത്ത് വീണു…

ഋതു റൂമിലെ എല്ലാ സാധനങ്ങളും വാരി വലിച്ചിടാൻ തുടങ്ങി…. ബഹളം കേട്ട് ഭാമ ഓടി വന്നപ്പോൾ നിലത്ത് കിടക്കുന്ന ഹരിതയെ കണ്ടു…. “അയ്യോ അമ്മായീ….” “മോളേ…. നീ എന്തിനാ ഇങ്ങോട്ട് കയറി വന്നത്… താഴേക്ക് പോ…. പോ മോളേ…” ഭാമയെ കണ്ട ഋതു പാഞ്ഞ് വന്ന് അവളെ മുടിക്കുത്തിൽ പിടിച്ചു പൊക്കി… എന്നിട്ട് ചുമരിനോട് ചേർത്ത് കഴുത്ത് ഇറുക്കി…. ഭാമ ഒരു കൈ കൈ അവളുടെ പിടി വിടുവിക്കാൻ നോക്കി… മറുകൈ കൊണ്ട് വയറിനെ താങ്ങി…. ഹരിത അപ്പോഴേക്കും എഴുന്നേറ്റ് ഉറക്കെ ഒച്ച വെച്ച ശേഷം ഋതുവിന്റെ കൈ വിടുവിക്കാൻ നോക്കി…. “എടീ….. ആ കൊച്ചിനെ വിടെടീ….” “ഇവളെ വിടാനോ…. ആരാന്നറിയോ ഇവൾ…. എന്റെ ജീവിതം തുലച്ചവളാ… എന്റെ മാധവിനെ തട്ടിയെടുത്തു…

ഞാൻ ഇരിക്കേണ്ടിടത്ത് ഇവൾ…. ഇവളിനി ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ… ഇവളില്ലാതെ ആയാൽ മാധവ് എന്റേതാകും….” ഇതും കെട്ടുകൊണ്ടായിരുന്നു എല്ലാവരും ഓടി വന്നത്…. ഋതുവിന്റെ അത്തരത്തിലൊരു പ്രതികരണം മൂവർസംഘത്തെയും കുട്ടനെയും രുക്കമ്മയെയും ഒഴികെ എല്ലാവരെയും ഞെട്ടിച്ചു… ഋഷികേശൻ അവളുടെ കയ്യിൽ നിന്നും ഭാമയെ മോചിപ്പിച്ചു… താഴേക്ക് ഊർന്നു വീഴാൻ പോയ ഭാമയെ മാധവ് താങ്ങി നിർത്തി… അവൾ കഴുത്തിൽ തടവിക്കൊണ്ട് ചുമച്ചു… ഋഷികേശൻ അവിടെ കിടന്ന ഒരു ദുപ്പട്ട കൊണ്ട് ഋതുവിന്റെ കൈ കെട്ടിയ ശേഷം അവിടെ കിടന്ന ഒരു വടി കൊണ്ട് അവളെ പൊതിരെ തല്ലി…. ഹരിയും ലക്ഷ്മിയും മഞ്ജിയും ഹരിതയും അത് കാണാനാകാതെ മുഖം തിരിച്ചു നിന്നു…..

അവസാനം വടി ഒടിഞ്ഞപ്പോൾ അയാൾ അത് നിലത്തേക്കെറിഞ്ഞു… ഋതു അവശയായി ഒരു മൂലയിൽ ചുരുണ്ട് കൂടി…. “ജനിച്ചിട്ട് ഇന്ന് വരെയും ഞാൻ ഒരു ഈർക്കിൽ കൊണ്ട് പോലും നിന്നെ തല്ലിയിട്ടില്ല…. അന്ന് ഞാനത് ചെയ്തിരുന്നെങ്കിൽ നീ ഇന്ന് ഇത്രയും മോശമായ അവസ്ഥയിൽ ആകുമായിരുന്നില്ല…. കിച്ചൂ… വണ്ടി എടുക്കെടാ…. നീ പറഞ്ഞ ഡീ അഡിക്ഷൻ സെന്ററിൽ തന്നെ കൊണ്ട് പോകാം… അവിടെ ആകുമ്പോൾ കൗൺസിലിംഗ് കൊടുത്തു ഇവളുടെ പല ഭ്രാന്തുകളും അവർ മാറ്റും….” ആ അച്ഛന്റെ സങ്കടം കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു… ആർക്കും ഋതുവിനോട് സഹതാപം തോന്നിയില്ല…. അവളെ അന്ന് തന്നെ പ്രസിദ്ധമായ ഒരു ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി….. ************

ദിവസങ്ങൾ പിന്നെയും പൊഴിഞ്ഞ് വീണു… മൂവർ സംഘം അവരുടെ വീടുകളിലേക്ക് പോയി… രുക്കമ്മ തിരികെ മകന്റെ അടുത്തേക്കും പോയി…. പുതിയ വർക്കിന്റെ ഡിസ്കഷനും മറ്റും കാരണം കുട്ടനെ മാധവ് വിട്ടില്ല…. അങ്ങനെ ഒരു ദിവസം രാത്രി…. “കിച്ചു…. അച്ഛൻ വിളിച്ചിരുന്നു… ആ അനിരുദ്ധന് എന്തോ ആക്സിഡന്റ് പറ്റിയെന്ന്… എഴുന്നേൽക്കാൻ വയ്യാത്തോണ്ട് ഏതോ ആയുർവേദാശ്രമത്തിൽ ചികിത്സയിലാണെന്ന്….” “ആഹാ…. നല്ല വാർത്ത ആണല്ലോ…” “നിനക്ക് നല്ല രാശിയല്ലേ… നീ അവനെ തൊട്ടത് മുതൽ നേരേ നിന്നിട്ടില്ലല്ലോ…” “അവനെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു ഞാൻ… അതിന് മുമ്പ് അവൻ കിടപ്പിലായല്ലോ….”

“മ്..മ്…. ഹോസ്പിറ്റലിൽ പോയിട്ട് എന്ത് പറഞ്ഞെടാ….” “കുഞ്ഞും അമ്മയും ഓകെ ആണ്…. അഞ്ചാം മാസം പകുതി ആവാറായില്ലേ… അനക്കം വച്ച് തുടങ്ങാറായി എന്ന് പറഞ്ഞു… പിന്നെ വേറേ കുഴപ്പം ഒന്നും ഇല്ല… ഓഫീസിലൊക്കെ പോകാം… നടക്കുന്നതൊക്കെ നല്ലതാണെന്ന് പറഞ്ഞു…..” “മ്…. അപ്പോ നാളെ തൊട്ട് ഓഫീസിൽ വന്ന് തുടങ്ങുമെന്ന് അർഥം….” “അവളെങ്ങനെ പുറത്ത് ചാടാം എന്ന് നോക്കി ഇരിക്കുവാ….” “ആഹ്…. ഇനിയിപ്പോ സേഫ് ആണല്ലോ… അവളും വരട്ടെ….” “മ്…” ************

“ഹ….ഹ…ഹ….” അനിരുദ്ധന്റെ അട്ടഹാസം കേട്ട് രാജൻ പേടിച്ചു…. “എന്തിനാടാ ഈ നാടകം…” “അവളെ പുറത്തിറക്കാൻ…. ഒരുത്തി ഡീ അഡിക്ഷൻ സെന്ററിൽ ആയി…. ഞാനും ഇല്ലെന്നറിഞ്ഞാൽ അവരുടെ ശ്രദ്ധ മാറും…. പിന്നെ അവളുടെ മേലേ അധികം ശ്രദ്ധ വരില്ല…. അതാണ് നമ്മുടെ സമയം….” “നീ ഭാമയെ തട്ടിക്കൊണ്ടു വരികയാണോ….” “ഈ കളിയിൽ അനിരുദ്ധൻ നേരിട്ട് ഇറങ്ങില്ല…. കുറച്ചു ദിവസം കഴിഞ്ഞ ശേഷമേ ഞാനിറങ്ങൂ…” “അതെന്താ….” “അവളുടെ കെട്ട്യോൻ മാധവാണ്…. ഞാൻ ഇവിടെയാണ് എന്നറിഞ്ഞ ശേഷം അവനെന്റെ കാര്യങ്ങൾ തിരക്കി എല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്….

എന്റേം നിന്റേം പേരിലല്ലാത്ത ഒരു സിം ഞാൻ എടുത്തത് അവളെ പൊക്കുന്നവന്മാരുമായിട്ട് കോണ്ടാക്ട് ചെയ്യാനാ…. ഭാമയെ കാണാതായാൽ ആദ്യം അവൻ പാഞ്ഞെത്തുന്നത് ഇവിടെ ആയിരിക്കും… നമ്മുടെ നമ്പർ ട്രേസ് ചെയ്യും… അപ്പോ നമ്മുടെ ഭാഗം ക്ലിയർ ആയിരിക്കണം… അത് അവന് വിശ്വാസം വന്ന് കഴിഞ്ഞാൽ പിന്നെ അവൻ നമ്മുടെ പിന്നാലെയുള്ള അലച്ചിൽ നിർത്തും… ആ സമയം അവളെയും കൊണ്ട് ഞാൻ നാട് വിടും….” “പാളിച്ച പറ്റിയാൽ….” “പറ്റരുത്…. പറ്റിയാൽ ജീവൻ പോലും ബാക്കി കിട്ടില്ല…. കുട്ടനല്ല മാധവ്… ഭാമയെ തൊട്ടാൽ തൊട്ടവന്റെ തല അരിഞ്ഞെടുക്കും അവൻ….” രാജൻ ഉമിനീർ കുടിച്ചിറക്കി…. ************

വളരെ സന്തോഷത്തോടെയാണ് ഭാമ മാധവിന്റെ കൂടെ ഓഫീസിലേക്ക് വന്നത്… വലിയ ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് ഭാമ ചുമ്മാ അവനെ ഇറിട്ടേട്ട് ചെയ്തോണ്ടിരുന്നു…. “ദേ ചക്കീ…. നീ മേടിക്കും കേട്ടോ….” “ഈ…. എനിക്ക് ബോറടിക്കുന്നു….” “തിരിച്ചടിക്ക്….” “അയ്യ…. ഊള കോമഡി….” “ആആആഹ്…. എന്റെ മീശ…. നീ എന്റേന്ന് മേടിക്കും… അപ്പുറത്തെങ്ങാനും പോയിരിക്കെടീ…. ഞാൻ ലഞ്ചിന് ഇറങ്ങുമ്പോൾ അല്ലാതെ ഇവിടെ കണ്ട് പോകരുത്…” “ഹും… വല്യ ഒരു എം.ഡി വന്നിരിക്കുന്നു… നോക്കിക്കോ മനുഷ്യാ… എന്നെ കാണാതെ ഇരിക്കുമ്പോളേ എന്റെ വില അറിയൂ…. കടുവ….” അവൾ പുച്ഛിച്ചു കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി… മാധവ് അവളുടെ പോക്ക് കണ്ട് ചിരിച്ച ശേഷം ജോലിയിലേക്ക് കടന്നു…….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 46

Share this story