മഞ്ജീരധ്വനിപോലെ… : ഭാഗം 48

മഞ്ജീരധ്വനിപോലെ… : ഭാഗം 48

എഴുത്തുകാരി: ജീന ജാനകി

ഭാമ അമ്പുവിന്റെ അടുത്തേക്ക് ചെന്നു… അവനും അജുവും തകൃതിയായി ജോലി ചെയ്യണുണ്ട്…. ഭാമ – ടാ അച്ചു എന്തിയേ…. അമ്പു – എന്തോ സാധനം മേടിക്കാൻ പുറത്തേക്ക് പോയതാ…. ഭാമ – എന്ത് സാധനം…. അമ്പു – കഴിക്കുന്ന ഒരു സാധനം ണ്ടല്ലോ… നല്ല മധുരം ഉള്ള…. പാലൊക്കെ ചേർക്കുന്ന…. ഭാമ – ഐസ്ക്രീമോ…. അമ്പു – അതെനിക്ക് അറിഞ്ഞൂടേ പൊട്ടി… നാവിന്റെ തുമ്പിൽ ഇരിക്കുന്നു… പേയിലാ തുടങ്ങുന്നേ…. അജു – അതെനിക്ക് മുമ്പേ തോന്നിയതാ…. അമ്പു – എന്തൂട്ട്… അജു – നിനക്ക് പേയാണെന്ന്…. ചുമ്മാതല്ല അവള് പാടി നടക്കുന്നത്… അമ്പു – എന്ത് പാടി…. അജു – ഓടും അമ്പു, ചാടും അമ്പു,

വെള്ളം കണ്ടാൽ നിൽക്കും അമ്പു…. അമ്പു – പറയോടാ…. അവള് പറയും… മിണ്ടാതെ ഇരുന്നാൽ എന്നെ ചന്തയിൽ കൊണ്ട് പോയി വിൽക്കുന്ന മുതലാ അവള്….. ബൈ ദുബായ്…. ഞാൻ പറഞ്ഞത് പേയിൽ തുടങ്ങും ടായിൽ അവസാനിക്കും…. ഭാമ – എത്ര അക്ഷരം ഉണ്ട്…. അമ്പു – രണ്ടക്ഷരം….. ഭാമ – പേട….. അമ്പു – അത് തന്നെ….. അജു – അച്ചൂന് ഓസ്കാർ കൊടുക്കണം…. അമ്പു – കുളിക്കാത്തതിന് ആണോ…. ഭാമ – എന്റെ അമ്പു ഇങ്ങനെ മണ്ടത്തരം പറയാൻ നീ വല്ല മരുന്നും കഴിക്കുന്നുണ്ടോ…. അമ്പു – നിനക്കൊന്നും എന്നെയോരു വിലയില്ല…. ഭാമ – ഇവൾക്കെന്താ തലയ്ക്ക് പ്രാന്തുണ്ടോ…. ഈ സമയത്ത് പേട മേടിക്കാൻ പോകാൻ… അജു – എടീ…. ഇവൻ പറയുന്നത് നീ അല്ലാതെ വേറെ ആരേലും വിശ്വസിക്കോ…

ഇവിടെ വർക്കിന് ചാർട്ട് കുറവ്…. അങ്ങനെ അവളത് മേടിക്കാൻ പോയിരിക്കുവാ…. ടീ വാച്ച്മാൻ ചേട്ടനോട് ആ സ്റ്റോർറൂമിൽ പോയി അടുക്കി വച്ചിട്ടുള്ള വലിയ പാക്കെറ്റൊന്ന് ഇങ്ങോട്ട് എടുത്തോണ്ട് വരാൻ പറയോടീ…. ഭാമ – ആഹ്….ശരി… ഭാമ അമ്പുവിനെ കൂർപ്പിച്ച് നോക്കിയതും അവൻ വെളുക്കെ ചിരിച്ചു… അവളവനെ നന്നായി ഒന്ന് പുച്ഛിച്ച ശേഷം പുറത്തേക്ക് പോയി…. ഭാമ ഓഫീസിന് പുറത്തേക്ക് ഇറങ്ങി…. ഗേറ്റിനടുത്ത് വാച്ച്മാൻ നിൽപ്പുണ്ട്…. “ചേട്ടാ…. സ്റ്റോർ റൂമിൽ കുറച്ചു പാക്കെറ്റ്സ് എടുത്ത് വച്ചിട്ടുണ്ട്… ഒന്നതൊക്കെ എടുത്ത് അജുവിന് കൊടുക്കൂ….” “ശരി കുഞ്ഞേ…” “മ്… ഞാനും വരാം….” “അയ്യോ വേണ്ട…. അവിടെ പൊടിയടിച്ച് കിടക്കുവാ…. മാധവ് സാറെന്നെ കൊല്ലും കുഞ്ഞിനേം കൊണ്ട് പോയാൽ…

ഞാൻ തന്നെ എടുത്തു കൊടുത്തോളാം….” അയാൾ അകത്തേക്ക് പോയി…. ഭാമ ഫോണിൽ സെൽഫിയും എടുത്ത് നിന്നു… പെട്ടെന്നാണ് ഒരു യുവാവ് ഓടിപ്പാഞ്ഞ് ഗേറ്റിനടുത്ത് വന്നത്….. അവന്റെ ശരീരത്തിൽ രക്തം പുരണ്ടിരുന്നു… “അതെ… നിങ്ങളിവിടെ ജോലി ചെയ്യുന്ന ആളാണോ….” “അതെ…. താനാരാ…. ഇതെന്താ നിങ്ങടെ ഡ്രസ്സിലൊക്കെ ചോര….” “എന്റെ ചേച്ചി…. ഞാനിവിടെ അടുത്തുള്ളതാ…. ദേ ഈ വളവിന് അപ്പുറത്ത് ഒരു പെണ്ണ് ചോരയിൽ കുളിച്ചു കിടക്കുന്നു… ആ കൊച്ച് ദേ ഇവിടെയാ ജോലി ചെയ്യുന്നത് എന്നൊക്കെ പറയുന്നു… ഏതോ ഒരു ഭാമ എന്നൊക്കെ പറയുന്നു…” ഭാമയുടെ നെഞ്ചിൽ വെള്ളിടി വെട്ടി…. “അവരുടെ പേര് വല്ലതും പറഞ്ഞോ…”

“ഏതോ ഒരു അശ്വതിയോ അങ്ങനെ എന്തോ ആണ്….” ഭാമ കേട്ടപാതി ഗേറ്റും തുറന്ന് പുറത്തേക്ക് ഓടി…. അവൾ ഓടിക്കിതച്ച് വളവിനടുത്തെത്തി…. പക്ഷേ അവിടം വിജനമായിരുന്നു…. ഭാമ തിരിഞ്ഞു നോക്കി… ആ യുവാവിനെയും കാണുന്നില്ല… ഭാമയുടെ നെഞ്ച് വല്ലാണ്ട് തുടിക്കാൻ തുടങ്ങി… അവളുടെ ശരീരത്തിലേക്ക് തണുപ്പരിച്ച് കയറി…. ഭാമയുടെ ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി… ഭാമ തിരിഞ്ഞോടാൻ തുടങ്ങവെ മുന്നിൽ ആജാനബാഹുവായ ഒരുവൻ നിൽക്കുന്നത് കണ്ടു…. അയാൾ അവളുടെ നേരേ നടന്നു വന്നു… ഭാമയ്ക് അപകടസൂചന കിട്ടി…. അവൾ പുറകോട്ട് തിരിഞ്ഞ് ഓടാൻ നോക്കുമ്പോൾ അവിടെയും തടി ഒരാളെ കണ്ടു… ഭാമ ഒച്ചയെടുക്കും മുമ്പേ അവരവളെ ക്ലോറോഫോം ഉപയോഗിച്ച് മയക്കി കയ്യും കാലും കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കാറിന്റെ ഡിക്കിയിൽ ഇട്ടു….

എന്നിട്ട് ആ വണ്ടിയും കൊണ്ട് തിരികെ പോകാൻ തുടങ്ങി…. എന്നാൽ കമ്പനിയുടെ എൻട്രൻസിൽ എത്തിയപ്പോൾ വണ്ടി നിന്നു…. “എന്തിനാടാ വണ്ടി നിർത്തിയേ….” “അറിയില്ല അണ്ണാ…..” “തൊലയാനായിട്ട്…. ഇവിടെ അടുത്ത് വല്ല വർക്ക്ഷോപ്പോ ഉണ്ടോ….” “ഇവിടുന്ന് പത്ത് മിനുട്ട് നടന്നാൽ ഒരെണ്ണം ഉണ്ട്…. വേറേ വണ്ടി വിളിച്ചാലോ…..” “നിന്റെ തലയിൽ കളിമണ്ണാണോ…. ഡിക്കിയിൽ കിടക്കുന്നവളെ എങ്ങനെ മാറ്റാനാ…. അവളുടെ കമ്പനിയുടെ പുറത്താ വണ്ടി കിടക്കുന്നത്…. നിന്റെ കാലിന് ഞൊണ്ടൽ ഒന്നൂല്ലല്ലോ… പോയി മെക്കാനിക്കിനെ വിളിച്ചോണ്ട് വാടാ കഴുതേ….”

“അണ്ണനൂടെ വാ…. എനിക്ക് അറിഞ്ഞൂട…” “നീ എന്റെ വായിന്ന് വല്ലതും കേൾക്കും… അപ്പോ ഈ പെണ്ണിന്റെ അടുത്ത് ആരാടാ പൊട്ടാ….” “ഞാനത് ഓർത്തില്ല…. ഞാൻ പോയി വരാം….” മുടിയൻ മെക്കാനിക്കിനെ വിളിക്കാൻ പോയി…. “ഈ മുടിഞ്ഞവൻ എന്തൊക്കെ കാണിക്കോ ന്തോ…” ************ മാധവിന് ഇതേ സമയം വല്ലാത്ത അസ്വസ്ഥത തോന്നി…. അവന്റെ നെഞ്ചിടിപ്പ് കൂടി… ഉള്ളിൽ എന്തോ ഭാരം വന്ന് നിറയും പോലെ തോന്നി…. അവൻ വേഗം ക്യാബിൻ തുറന്നിറങ്ങി ഭാമേട ടേബിളിനടുത്ത് പോയി… “ഇവളിതെവിടെ പോയി….” മാധവ് അജുവിന്റെ അടുത്ത് പോയി…. “നിങ്ങൾ ആരേലും ഭാമയെ കണ്ടോ…” “അവള് വാച്ച്മാനെ വിളിക്കാൻ പോയിട്ട് വന്നില്ലേ…. അയാൾ സാധനങ്ങൾ കൊണ്ട് വന്നല്ലോ….” “ഓകെ… ഞാൻ നോക്കിയിട്ട് വരാം….”

“എന്തേലും കുഴപ്പം ഉണ്ടോ ഏട്ടാ…”(അമ്പു) “ഏയ്….” മാധവ് പുറത്തേക്ക് ഇറങ്ങി നോക്കി… വാച്ച്മാന്റെ അടുത്ത് പോയി… “ചേട്ടാ…. ഭാമയെ കണ്ടോ….” “ഭാമക്കുഞ്ഞ് ഇവിടെ നിൽപ്പുണ്ടായിരുന്നു… ഞാൻ സാധനം എടുത്തു കൊടുത്ത് വന്ന ശേഷം കണ്ടില്ല….” അപ്പോഴേക്കും അമ്പുവും അജുവും വന്നു… അവർ എല്ലാവരും കൂടി ഓഫീസ് മുഴുവൻ അരിച്ചു പെറുക്കി…. മാധവ് റോഡിലേക്ക് ഇറങ്ങി നോക്കി… അമ്പുവും അജുവും റോഡിന്റെ ഇരു വശങ്ങളിലേക്കും അവളെ അന്വേഷിച്ചു പോയി…. മാധവ് നിർത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയിൽ ചാരി നിന്നു… അതിനുള്ളിൽ അവൾ ബോധമറ്റ് കിടക്കുകയായിരുന്നു എന്ന് മാധവറിഞ്ഞില്ല…. പക്ഷേ അവളുടെ സാമിപ്യം അറിഞ്ഞവന്റെ ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി…

പെട്ടെന്നാണ് ആ തടിയൻ അങ്ങോട്ട് വന്നത്…. “എന്താ സാറേ….” മാധവ് അവന്റെ ഫോണിൽ ഭാമയുടെ ഫോട്ടോ എടുത്ത് അവനെ കാണിച്ചു… “ഈ പെൺകുട്ടിയെ എവിടേലും കണ്ടോ…” അവനൊന്ന് ഞെട്ടിയെങ്കിലും പുറത്തേക്ക് കാണിച്ചില്ല…. “കണ്ടില്ല സാറേ…” മാധവ് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അജു ഓടിയ സ്ഥലത്തേക്ക് ഓടി….. പക്ഷേ അവന്റെ ഹൃദയം അവനെ പിന്നോട്ട് വലിക്കും പോലെ തോന്നി… പക്ഷേ അതൊക്കെ തോന്നലായിരിക്കും എന്ന് വിശ്വസിച്ച് അവൻ മുന്നോട്ട് പോയി… ആ സമയത്താണ് മെക്കാനിക് വന്നതും… പെട്ടെന്ന് തന്നെ അവർ വണ്ടി റെഡിയാക്കി പോയി…. മാധവ് ചെന്നതും അജു മടങ്ങി വരികെയായിരുന്നു… അവന്റെ കയ്യിൽ ഭാമയുടെ താഴെവീണു പൊട്ടിയ ഫോണും ഒരു മിഞ്ചിയും പിന്നെ അവൾ ധരിച്ച ചെരുപ്പുകളും ഉണ്ടായിരുന്നു….

മാധവ് ഓടിച്ചെന്നു അതൊക്കെ മേടിച്ച ശേഷം ഭ്രാന്തനെ പോലെ അലറി….. “ചക്കീ……….” അജു അവനെ സമാധാനിപ്പിക്കാൻ നോക്കി…. അതേ സമയം കാറും കൊണ്ട് കുട്ടൻ അതുവഴി വന്നു….. “ടാ….. എന്റെ ഭാമ…. നീ വണ്ടിയെടുക്ക്….” “എന്തുപറ്റീടാ…. അവളെവിടെ….” “അറിയില്ലെടാ…. എന്റെ പെണ്ണ്…. നീ വണ്ടിയെടുക്ക്…. എനിക്ക് കാണണം ആ നായിന്റെ മോനേ….” “ആരെ….” “അനിരുദ്ധൻ…. അവനല്ലാതെ വേറെ ആരും ഈ തെമ്മാടിത്തരം കാണിക്കില്ല…… അജു നീയും അമ്പുവും കൂടി വേറേ റൂട്ട് പോയി നോക്ക്….” കുട്ടൻ കാറ് കത്തിച്ചു വിട്ടു…. ************ ആയുർവേദ ഹോസ്പിറ്റലിൽ കുട്ടനും മാധവും ചെന്നു…. അവിടെ അനിരുദ്ധന്റെ റൂമിൽ മുട്ടി…. വാതിൽ തുറന്നത് രാജനായിരുന്നു…. തുറന്നതും മാധവ് അവന്റെ നെഞ്ച് നോക്കി ചവിട്ടി…. ശബ്ദം കേട്ട് അനിരുദ്ധൻ നോക്കി….

മാധവിന്റെ വലിഞ്ഞ് മുറുകിയ മുഖവും ചുവന്ന കണ്ണുകളും കണ്ടപ്പോൾ അവനൊന്ന് പതറിയെങ്കിലും അത് പ്രകടിപ്പിച്ചില്ല…. അനി – എന്ത് തോന്ന്യാസം ആണെടാ കാണിക്കുന്നേ…. മാധവ് – മാധവ് തോന്ന്യാസം കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ നീ നിന്റെ തന്തയ്ക്ക് നൂറ് തവണ ജനിച്ചാലും എന്റെ നേരേ നിൽക്കാൻ പറ്റില്ല… നിന്റെ തന്തയ്ക് പിറക്കാത്ത പിറപ്പുകേട് എന്റെ പെണ്ണിന് നേരേ കാണിച്ചോ എന്നാണ് എനിക്ക് അറിയേണ്ടത്…. അനി – അതിന് സമയം ആകുമ്പോൾ അനിരുദ്ധൻ പൊക്കിക്കോളാം… ഞാനൊന്നു എഴുന്നേറ്റിട്ട്…. ഇപ്പോ അവളെ എനിക്കെന്തിനാ…. നിന്റെ കൊച്ചിനേം വയറ്റിലിട്ട് നടക്കുവല്ലേ…. കുട്ടൻ – ഇതിന്റെ പിന്നിൽ നീ ഉണ്ടെന്ന് ഞാനറിഞ്ഞാൽ നിന്നെ കോടി പുതപ്പിച്ചു കിടത്തും ഞാൻ…. പറഞ്ഞേക്കാം… മാധവ് അവനെ കോളറിൽ കുത്തിപ്പിടിച്ചു…. മാധവ് – എന്റെ ജീവനാ അവൾ….

ഒരിക്കൽ ഞാനായി തടവിലിട്ട എന്നിലെ അസുരനെ നീയായിട്ട് ഉണർത്തരുത്…. ശേഷക്രിയയ്ക് പോലും ബാക്കി വയ്ക്കാതെ കൊളുത്തും ഞാൻ ജീവനോടെ…. അറിയില്ല നിനക്ക് മാഡിയെ…. ഊക്കോടെ അവനെ പിന്നിലേക്ക് തള്ളിയ ശേഷം മാധവും കുട്ടനും പുറത്തേക്ക് പോയി…. അവർ പോയെന്ന് ഉറപ്പായ ശേഷം അനിരുദ്ധൻ മറ്റൊരു ഫോണിൽ അവരെ വിളിച്ച ശേഷം ഭാമയെ താമസിപ്പിക്കേണ്ട സ്ഥലത്തെ കുറിച്ചും പറഞ്ഞു… ************ “കുട്ടാ…. അവനെ എനിക്ക് വിശ്വാസമില്ല… അവന്റെയും അവന്റെ ആ വാലിന്റെയും നമ്പറിന്റെ കോൾ ഡീറ്റെയിൽസ് വേണം എനിക്ക്… ആദ്യം നമുക്ക് പോലീസിൽ ഒരു കംപ്ലൈന്റ് കൊടുക്കാം… എസിപി എന്റെ ഫ്രണ്ടാണ്….” “മ്….. വീട്ടിൽ അറിയിക്കണ്ട…. അമ്മയറിഞ്ഞാൽ ആകെ ബഹളം വയ്ക്കും….” മാധവ് കോ ഡ്രൈവർ സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചു….

അവന്റെ കൺകോണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകുകയായിരുന്നു… കുട്ടനും നിറഞ്ഞ മിഴികൾ തുടച്ച ശേഷം വണ്ടിയെടുത്തു…. (എവിടെയാ പെണ്ണേ….. നീ അവസാനം പറഞ്ഞ വാക്കുകൾ അറംപറ്റിയ പോലെ ആയല്ലൊടീ…. നിന്റെ കണ്ണേട്ടൻ വിഷമിക്കുന്നത് നിനക്ക് സഹിക്കാൻ പറ്റില്ലെന്നല്ലേ പറയുന്നത്…. ചങ്ക് പൊട്ടുവാടീ…. ഒന്ന് വാടീ…. എന്നോട് വഴക്കിടെടീ….. -മാധവ് ആത്മ) *********** ബോധം തെളിഞ്ഞപ്പോൾ ഭാമ ഒരു കുടുസുമുറിയിൽ നിലത്ത് കിടക്കുകയായിരുന്നു…. അതിനുള്ളിൽ ഒരു ചെറിയ ബാത്റൂം മാത്രം ഉണ്ട്… മരപ്പണികളുള്ള ഒരു ജനാലയുണ്ട്… അതിന്റെ ചെറുതായി പൊട്ടിയ ഭാഗത്തിലൂടെ മാത്രം നിലാവെളിച്ചം ഉള്ളിലേക്ക് വീഴുന്നുണ്ട്… രാത്രി ആയെന്ന് അവൾക്ക് മനസിലായി… മങ്ങിയ വെളിച്ചമുള്ള ഒരു സീറോ ബൾബ് കത്തുന്നുണ്ട്…. ഭാമയ്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി… അവൾ ഡോറിൽ ആഞ്ഞിടിച്ചു… “ഹലോ… ആരേലും ഒന്നീ വാതിൽ തുറക്കോ…. പ്ലീസ്….

കാശിന് വേണ്ടിയാണോ… എങ്കിൽ ഞാൻ തരാം… പ്ലീസ് എന്നെയൊന്നു രക്ഷിക്ക്….” ഭാമ കുറേ നേരം ഇടിച്ചപ്പോൾ അവൾ ആദ്യം കണ്ട തടിയൻ ഉള്ളിലേക്ക് വന്നു… അയാളുടെ കൈയിൽ ഒരു പൊതിയും വെള്ളവും ഉണ്ടായിരുന്നു…. “ദേ മര്യാദയ്ക്ക് കിടന്നാൽ നിനക്ക് കൊള്ളാം… കിടന്ന് കാറിക്കൂവിയാലും ആരും കേൾക്കാൻ പോണില്ല… പിന്നെ ഈ ബഹളം ഇങ്ങനെ തുടരുവാണേൽ, ഈ വയറ്റിൽ ഒരു കുഞ്ഞു കിടക്കുന്നില്ലേ… അത് ഭൂമിയിലേക്ക് വരില്ല… അത് വേണ്ടെങ്കിൽ മര്യാദയ്ക്ക് ഈ ഭക്ഷണവും കഴിച്ച് ആ മൂലയ്ക്ക് പോയി കിടക്ക്….” ഭാമ അയാളുടെ കാല് പിടിച്ചിട്ടും അയാൾ അവളെയും തട്ടിമാറ്റി വാതിലടച്ച് പുറത്തേക്ക് പോയി…. ഭാമ പൊട്ടിക്കരഞ്ഞുകൊണ്ട് ആ വാതിലിന് താഴെ ഇരുന്നു….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 47

Share this story