മിഴിയോരം : ഭാഗം 31

മിഴിയോരം : ഭാഗം 31

എഴുത്തുകാരി: Anzila Ansi

ആദിയും നിവിയും കൂടി ആരുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഇറങ്ങി… പ്രസാദ് ഡോക്ടറെ കാണിച്ചു.. എത്രയും വേഗം സർജറി നടത്താനുള്ള തീരുമാനത്തിൽ എത്തി….. ഓരോ ദിവസം ചെല്ലും തോറും ആരുട്ടി നന്നായി ക്ഷീണിച്ചു കൊണ്ടിരുന്നു… ആരുട്ടിയുടെ സർജറി അടുക്കുന്തോറും നിവിയിലും ആദിയിലും ഭയം കൂടി വന്നു…. നാളെയാണ് ആരുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട ദിവസം… നിവിയും ആദിയും അവളെ ചേർത്തുപിടിച്ചു കിടന്നു… നിവിയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു…. അതിരാവിലെ നിവി എഴുന്നേറ്റു… കുളിച്ച് ഒരു സാരി എടുത്തുടുത്തു നെറുകയിൽ ഒരു നുള്ള് സിന്ദൂരം തൊട്ടു…

ആദിയുടെ നെഞ്ചിലാണ് ആരുട്ടി കിടക്കുന്നത്… ആ കാഴ്ച നിവിയുടെ മനസ്സു നിറച്ചു… അവൾ അമ്പലത്തിൽ പോകാൻ ഇറങ്ങി… മോള് ഇത് എങ്ങോട്ടാ രാവിലേ തന്നെ…? ആദിയുടെ അമ്മ ചോദിച്ചു… അമ്പലത്തിലേക്കാണ്.. അമ്മ വരുന്നുണ്ടോ…? ഒരു അഞ്ചുമിനിറ്റ് അമ്മ ഇപ്പൊ വരാം…. ശരി അമ്മേ…. ആ സമയംകൊണ്ട് നിവി പുറത്തേക്കിറങ്ങി മുറ്റത്തു നിന്ന കുറച്ച് കൂവളതിന്റെ ഇല പൊട്ടിച്ചെടുത്തു.. ആദിയുടെ അമ്മയും നിവിയും കൂടി ശിവക്ഷേത്രത്തിൽ തന്നെയാണ് പോയത്…. നിവി മിഴികൾ അടിച്ച് ആരുട്ടിക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു…. ആദിയുടെ അമ്മ കുറേ വഴിപാടുകൾ ഒക്കെ ആരുട്ടിയുടെ പേരിൽ നടത്തി…..

അമ്മേ…അച്ഛാ… എന്തിനാഡാ രാവിലെ ഇങ്ങനെ കുവി വിളിക്കുന്നെ… അച്ഛൻ നിവിയെ കണ്ടോ…? മോള് അമ്പലത്തിൽ പോയേക്കുവാ…. ആരോട് ചോദിച്ചിട്ടാണ് അവൾ ഒറ്റയ്ക്ക് അമ്പലത്തിൽ പോയത്..? ഒറ്റയ്ക്ക് ഒന്നും അല്ലടാ നിന്റെ അമ്മ ഉണ്ട് കൂടെ… അമ്മ….. ആരുട്ടി കണ്ണും തിരുമ്മി കരഞ്ഞുകൊണ്ട് അവിടേക്ക് വന്നു…. അച്ഛന്റെ സുന്ദരി വാവ എന്തിനാ കരയുന്നേ.. എന്ന് ചോദിച്ച് ആദി ആരുട്ടിയെ എടുത്തു എനിച് അമ്മേ കന്നനം…. ആരുട്ടിക്ക് രാവിലെ ഉണർന്നാൽ നിവി അടുത്ത് വേണം…. ആദി ഓരോന്നും പറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കാൻ ആവുന്നതും നോക്കി….

നേരം വൈകിട്ടും അവരെ കാണാത്തതിൽ ആദിക്ക് നേരിയ ഭയം തോന്നിത്തുടങ്ങി… ആരുട്ടി കരഞ്ഞ് ക്ഷീണിച്ച്‌ വീണ്ടും ഉറങ്ങി…. സമയം വീണ്ടും പിന്നിട്ടു കൊണ്ടിരുന്നു…. അവസാനം ആദി അവരെ നോക്കാൻ അമ്പലത്തിൽ പോകാൻ തീരുമാനിച്ചു…. നീ പേടിക്കിയൊന്നും വേണ്ടടാ… വല്ലോ വഴിപാടും കഴിപ്പിച്ച് രണ്ടുംകൂടി അവിടെ നിൽക്കുന്നുണ്ടാവും…. ആദിയുടെ അച്ഛൻ പറഞ്ഞു… വണ്ടിയുടെ താക്കോൽ എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും യദുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു…..ആദി ഒന്ന് നിന്നു… ഫോണിലൂടെ കേട്ട വാർത്ത അദ്ദേഹത്തെ തളർത്തി…. ആദി…… അവൻ വേഗം അകത്തേക്ക് കേറി വന്നു അച്ഛനെ താങ്ങിനിർത്തി…

എന്താ അച്ഛാ എന്തുപറ്റി… മോനെ വിളിച്ചത് ഹോസ്പിറ്റലിൽ നിന്നാണ്.. അവർക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി… ആദി ആരുട്ടിയെ എടുത്തു കൊണ്ടുവന്നു അച്ഛന്റെ കയ്യിൽ കൊടുത്തു കാർ എടുത്തു.. അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു… ഡോക്ടർ അവർക്ക് എങ്ങനെയുണ്ട്….. രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല…. ഡോക്ടർ ഞങ്ങൾക്ക് അവരെ ഒന്ന് കാണാൻ കഴിയുമോ…. അതിനെന്താ കാണാമല്ലോ…. അമ്മയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല പക്ഷേ നിങ്ങളുടെ ഡ്രൈവർ അയാൾക്ക് തലയ്ക്ക് ചെറുതായിട്ട് മുറിവുണ്ട്.. ഒബ്സർവേഷനിൽ ആണ് അത് കഴിഞ്ഞിട്ട് കാണാം…. അപ്പോൾ നിവിക്കോ.. നിവി….

ഓ സോറി നിവേദിത എന്റെ വൈഫ്.. ആദി ഇവിടെ കൊണ്ടുവന്നത് നിങ്ങളുടെ അമ്മയും ഡ്രൈവറെയും മാത്രമാണ്…. ഡോക്ടർ എന്താ പറഞ്ഞത്… അതെ ആദി അവർ രണ്ടുപേരും മാത്രമേ ഉള്ളായിരുന്നുള്ളൂ… ഇനി എന്തെങ്കിലും പറയാൻ പറ്റുമെങ്കിൽ അമ്മയ്ക്ക് ബോധം തെളിയണം… ഇപ്പോൾ മരുന്നിന്റെ മയക്കത്തിലാണ്…. ആദിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി എന്ത് സംഭവിച്ചു കാണും ….. എന്റെ നിവി അവൾക്ക് എന്തുപറ്റി കാണും…. വിവരമറിഞ്ഞ് നിവിയുടെ അച്ഛനും അമ്മയും നിർമ്മലും ഹോസ്പിറ്റലിൽ എത്തിയിരുന്നു… കുറച്ചുകഴിഞ്ഞ് ഒരു നേഴ്സ് പുറത്തേക്ക് വന്നു… അമ്മയ്ക്ക് ബോധം തെളിഞ്ഞു എന്ന് പറയാനായിരുന്നു….

നിർമ്മലും ആദിയും അകത്തേക്ക് കയറി… ആദിയെ കണ്ട ഉടൻ അമ്മ കരയാൻ തുടങ്ങി… മോനെ നിവി മോള്…… അമ്മേ എന്താ സംഭവിച്ചേ…? ഞങ്ങൾ അമ്പലത്തിൽ നിന്ന് ഇറങ്ങി മുതൽ ഒരു വണ്ടി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു…. രവിയേട്ടൻ ആവുന്നതും വേഗത്തിൽ വണ്ടിയോടിച്ച് താ.. പക്ഷേ കുറച്ചു ദൂരം ചെന്നപ്പോൾ വേറൊരു കറുപ്പ് വണ്ടി മുന്നിൽ കൊണ്ട് നിർത്തി… പുറകിൽ നിന്ന് വന്ന വണ്ടി നമ്മുടെ വണ്ടിയിൽ ഇടിച്ചു… അവർ നിവി മോളെ വണ്ടിയിൽ നിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തടയാൻ ചെന്ന രവിയേട്ടനെ അവർ എന്താ കൊണ്ട് തലയ്ക്കടിച്ചു….

ഞാൻ ചെന്നപ്പോഴേക്കും അതിലൊരുത്തൻ എന്നെ പിടിച്ചു തള്ളി…തല പാറക്കല്ലിൽ ഇടിച്ചു പിന്നെ ഇവിടെ വന്നിട്ടണ് ബോധം തെളിഞ്ഞെ…. മോനേ നിവി മോൾക്ക് എന്തേലും പറ്റുമോഡാ…. അമ്മ വിഷമിക്കാതെ ഇരിക്ക് അമ്മേടെ മോൻ ജീവനോടെ ഉള്ളപ്പോൾ അവൾക്കൊന്നും സംഭവിക്കില്ല…. ആദിയും നിർമ്മലും പുറത്തേക്കിറങ്ങി…. ആദി നമ്മളെവിടെ തുടങ്ങും….? എവിടെ പോയി അന്വേഷിക്കും…. പിന്നെ ഇന്ന് അല്ലേ ആരുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടത്… നാളത്തെ സർജറി മാറ്റിവെക്കാൻ പറ്റില്ലലോ…. അതാ ഞാനും ആലോചിക്കുനെ… ഞാനൊരു കാര്യം പറയാം നീ ആരുട്ടിക്ക് ഒപ്പം ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ..

നിവിയെ ഞാൻ അന്വേഷിക്കാം നിർമ്മൽ പറഞ്ഞു… പറ്റില്ല ഏട്ടാ ഞാനും വരാം… സർജറി നാളെയല്ലേ അതിനുമുമ്പ് എനിക്ക് എന്റെ നിവിയെ കിട്ടണം….. ഇപ്പോൾ ഹോസ്പിറ്റലിൽ നിൽക്കാൻ ഏട്ടൻ അച്ഛനോടും അമ്മയോടും പറയ്യ്… ആദി.. ആരുട്ടി നീയോ നിവിയോ ഇല്ലാതെ നിൽക്കുമോ…? ഉച്ചകഴിയുമ്പോൾ ആൽബിയും ആൻനും വരും….. അതുവരെയുള്ള ഒരു പ്രോബ്ലമേ ഉള്ളൂ… ഏട്ടാ നമുക്ക് ആദ്യം ആ ഏരിയയിൽ വല്ലോ സിസിടിവി ക്യാമറ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം… അവർ ആ സ്പോട്ടിലേക്ക് പോയി… അതൊരു ഇടുങ്ങിയ റോഡ് ആയിരുന്നു ചുറ്റും ആൾതാമസം ഒന്നുമില്ല…..

ഇവിടെ അങ്ങനെ ഒന്നും ഇല്ലല്ലോ ആദി…. ഈറോഡ് ജനിക്കുന്ന മെയിൻ റോഡിൽ അല്ലേ അവിടെ കൂടി നോക്കാം…. അവിടെ ഒരു കടയിലെ സിസിടിവി ക്യാമറയിൽ നോക്കി… ഒരു തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബ്ലാക്ക് സ്കോർപിയോ ആയിരുന്നു അത്… ഏട്ടാ എന്റെ നിവി… ഒന്നുമില്ലടാ നമ്മുക്ക് അന്വേഷിക്കാം… ഉള്ള് നീറി കൊണ്ട് നിർമ്മൽ ആദി ആശ്വസിപ്പിച്ചു… നിങ്ങൾക്കെന്താ വേണ്ടേ എന്റെ കയ്യിൽ കെട്ടഴിച്ചു വിട്… ഡോ തടിയാ തന്നോടാ പറഞ്ഞേ…. എന്നെ അഴിച്ചുവിടാൻ.. ഡാ സെൽവം ആ പെണ്ണിന്റെ അണ്ണാക്കിൽ എന്തെങ്കിലും തിരുകി വെക്ക്… ചീവീട് കണക്ക് ചിലച്ചു കൊണ്ട് ഇരിക്കുവാ….

നാശം…. ഡോ മര്യാദയ്ക്ക് അഴിച്ചു വിടഡോ… ചീവീട് തന്റെ അമ്മായിയമ്മയടോ …. അതിലൊരുത്തൻ നിവിയെ അടിച്ചു…. അടിയുടെ ഊക്കിൽ അവളുടെ ബോധം നഷ്ടപ്പെട്ടു… ആരോ നിവിടെ മുഖത്തേക്ക് വെള്ളം തെളിച്ചു.. വെള്ളം വീണപ്പോൾ അടി കിട്ടിയ കവിളിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു…. അതിന്റെ കൂടെ നന്നായി വിശക്കുന്നുണ്ട്… പുറത്ത് ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…. നിവി ചെവികൂർപ്പിച്ചു…. നിന്നോടൊക്കെ പറഞ്ഞിട്ടില്ലേ അവളുടെ ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാകാൻ പാടില്ല എന്ന്…. സാർ വരുമ്പോൾ കിട്ടിക്കോളും നിനക്കൊക്കെ… അതുപിന്നെ അണ്ണാ… വിളിച്ചുകൂവി പ്രശ്നമുണ്ടാക്കിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ഒന്ന് പൊട്ടിച്ചതാണ്….

എനിക്കൊന്നും പറയാനില്ല…. സാർ വരുമ്പോൾ നീ നേരിട്ട് തന്നെ അങ്ങ് പറഞ്ഞോ എന്നിട്ട് കിട്ടാനുള്ളത് എല്ലാം കയ്യോടെ കൈപ്പറ്റികോ…. നേരം ഇത്ര ആയില്ലേ അവൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊടുത്തോ… ഇല്ല അണ്ണാ.. ഇപ്പൊ വാങ്ങിക്കൊടുക്കാം… ആരോ മുറിയുടെ വാതിൽ തുറക്കുന്നത് നിവി കേട്ടു… നിവി ഉറങ്ങുന്നതായി നടിച്ചു… ഡാ മുഖത്ത് നല്ല കല്ലിച്ച പാടുണ്ട്… ഐസ് ബാഗ് എടുത്തു മുഖത്ത് വച്ചു കൊടുക്ക്…. മറ്റെന്നാലാണ് സേട്ട് വരുന്നത്…. അതിനുമുമ്പ് നീ എന്താണെന്ന് വച്ച ചെയ്ത് ഈ പാട് മാറ്റിയേക്കണം… ശരി അണ്ണാ….. നിവിയുടെ സ്ഥാനം തെറ്റി കിടക്കുന്ന സാരിയുടെ ഇടയിലൂടെ അവളുടെ വയർ അനാവൃതമായിരുന്നു…

അവൻ അവളുടെ വയറിലേക്ക് നോക്കി ആണ് ഉത്തരം പറഞ്ഞത്.. മതിയെടാ വെള്ളമിറക്കി നിൽക്കുന്നത്…. ആ സേട്ടിന്റെ ഒക്കെ ഒരു യോഗം…. നിവിയെ ഒന്ന് ചൂഴ്ന്ന് നോക്കി അവൻ പറഞ്ഞു… ഹ്മ്മ്…. അല്ല അണ്ണാ….. ഇവിടെ വരുന്ന പെൺകുട്ടികളെ കേറ്റി അയയ്ക്കുന്നതിന് മുമ്പ് സാറിന്റെ ഗസ്റ്റ് ഹൗസിലേക്ക് അല്ലേ കൊണ്ടു പോകാറ്…..ഈ കൊച്ചിന്റെ കൂടെ കൊണ്ടുവന്ന ആറിനെയും അങ്ങോട്ട് കൊണ്ടു പോയല്ലോ…. ആ കൂട്ടത്തിൽ ഈ കൊച്ച് അല്ലേ അവരെക്കാളും കാണാൻ കൊള്ളാവുന്നത് … പിന്നെന്താ സാറിന് ഇതിനെ വേണ്ടാതെ…. അറിയില്ലെടാ എന്തോ പേഴ്സണൽ കാര്യമുണ്ട്… നീ അതൊന്നും തിരക്കാൻ നിൽക്കേണ്ട നിന്നെ ഏൽപ്പിച്ച കാര്യം ചെയ്യ്…. ഇതെല്ലാം കേട്ട് നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി…. ####

ആദി ആ നമ്പർ പ്ലേറ്റ് ഫേക്കണ്… പിന്നെ ആ വണ്ടി ഡ്രൈവ് ചെയ്തവനെ ഇതുവരെയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല….ഇനി നമ്മൾ എന്താ ചെയ്യേണ്ടേ…. സിറ്റി ഫുള്ളും നിവിക്കുവേണ്ടി പൊലീസ് തിരയുന്നുണ്ട്…. ഫോൺ ഉണ്ടായിരുന്നെങ്കിൽ ലൊക്കേഷൻ എങ്കിലും ട്രൈസ് ചെയ്യാമായിരുന്നു…. അകത്തേക്ക് SI കേറി വന്ന് സർ ആ ഗുണ്ടേയെ identify ചെയ്തിട്ടുണ്ട്…. ആരാണ് അവൻ… നിർമ്മൽ ചോദിച്ചു പൊള്ളാച്ചി വാസു… ആറ് കൊലക്കേസിലെ പ്രതിയാണ്… ഇപ്പോൾ ഒരു വർഷമായിട്ട് അവന്റെ പേരിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.. അവനെ എങ്ങനെ ഒന്ന് കിട്ടും…. സർ അത് പിന്നെ അങ്ങോട്ടേക്ക് പോകാൻ പാടാണ് അതൊരു വല്ലാത്ത ഏരിയയാണ്…. കള്ളും കഞ്ചാവും ഒക്കെയായി ഗുണ്ടകളുടെ താവളം…

അവിടെ കേറി അവനെ പോകാൻ പറ്റില്ല സർ… നിങ്ങള് പോലീസിനല്ലേ പറ്റാത്ത ഉള്ളൂ ഞാൻ ചെയ്തോളാം…. ആദി അവരോടായി പറഞ്ഞു… ആദി നീ അവിവേകം ഒന്നും കാണിക്കരുത്…. അത് നിവിക്ക് ആപത്താണ് പിന്നെ ഒരു പോലീസുകാരൻ ആയിട്ടല്ല ഏട്ടൻ ആയിട്ട് മാത്രം നിന്റെ കൂടെ ഞാനും വരാം…. നിവിയെ പൂട്ടിയിട്ടിരിക്കുന്ന മുറിയിലേക്ക് വീണ്ടും ആരോ വരുന്ന ശബ്ദം അവൾ കേട്ടു… ഒരു ഇരുണ്ട രൂപം അവളുടെ മുന്നിലേക്ക് വന്നു… ഇരുട്ട് കാരണം മുഖം വ്യക്തമാകുന്നില്ല… ആ രൂപം കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി… വെട്ടം അവന്റെ മുഖത്തേക്ക് വീണതും നിവി ഒന്ന് ഞെട്ടി… സിദ്ധു ഏട്ടൻ…..

നിവി സന്തോഷത്തോടെ അവനെ നോക്കി…. എനിക്കറിയായിരുന്നു എന്നെ രക്ഷിക്കാൻ നിങ്ങൾ വരുമെന്ന്…. ആദി ഏട്ടൻ എന്തേ സിദ്ധു ഏട്ടാ…. ഈ കെട്ട് ഒന്ന് അഴിച്ചു വിട് എനിക്ക് കൈ നന്നാവുന്നുണ്ട് ഏട്ടാ…. എന്താ ഏട്ടാ നോക്കി നിൽക്കുന്നേ… അവർ ഇപ്പോൾ വരും വേഗമാകട്ടെ നമുക്ക് പോകാം… സിദ്ധു ഒന്ന് ചിരിച്ചു… ഇപ്പോൾ നിന്നെ രക്ഷിക്കാൻ വന്നതല്ല നിവി ഞാൻ…..നിനക്ക് പണ്ട് ഒരവസരം തന്നെയല്ലേ നിവി…..ഇനി എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല…അന്ന് ഒരുപാട് പറഞ്ഞിട്ടാണ് നിന്നെ രക്ഷിച്ചത്… ഇനി അതിന് എനിക്ക് കഴിയില്ല…. നീ തന്നെ നിന്റെ കുഴി തോണ്ടി… അല്ലാതെ ഞാനെന്തു പറയാനാ….

അപ്പൊ സിദ്ധു ഏട്ടാ നിങ്ങളാണോ എന്നെ അന്ന് വിളിച്ചത്…. അത് കേട്ടതും സിദ്ധു പൊട്ടിച്ചിരിച്ചു… ആ വിളിച്ച ശബ്ദം എന്റെതായി നിനക്ക് തോന്നിയോ…. നിന്നെ വിളിച്ചതും സംസാരിച്ചതും ഒന്നും ഞാനല്ല…. ഞാൻ ഇതിൽ വെറും ഒരു ഭാഗം മാത്രമാണ്…. പ്രത്യേകിച്ച് റോൾ ഒന്നുമില്ല.. ചെറിയ ചെറിയ സഹായങ്ങൾ ചെയ്തുകൊടുക്കും അത്രതന്നെ…. പക്ഷേ ലാഭം എനിക്ക് ഒരുപാടുണ്ട്…. അതിലൊന്നാണ് ഇപ്പോഴത്തെ സിഇഒ പദവി പോലും…. നിങ്ങൾ ഇത്രയും ദുഷ്ടനായിരുന്നോ… സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലേ ആദി ഏട്ടൻ നിങ്ങളെ കൂടെ കൊണ്ടുനടക്കുന്നത്…. കൂടപ്പിറപ്പ് പോലും…ഹ്മ്മ്മ്…

ആർക്കുവേണം അവന്റെ കൂടപ്പിറപ്പ് സ്ഥാനം…. അവൻ കാരണം ഒരുപാട് നഷ്ടപ്പെട്ടവനാണ് ഞാൻ… കുട്ടിക്കാലം മുതലേ അവനോട് എനിക്ക് പക മാത്രമാണ്…. എന്റെ സ്വന്തം വീട്ടുകാർക്കും എന്നും പ്രിയം അവനോടാണ്… പിന്നീട് കൂട്ടുകാർക്കും ടീച്ചേഴ്സും അവനെ മതി… വളർന്നപ്പോൾ അവന്റെ ഇഷ്ടങ്ങൾ എന്നിലേക്ക് അടിച്ചേൽപ്പിച്ചു… എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണിനും അവനെ മതി,…. എംബിഎ കഴിഞ്ഞ് നാട്ടിൽ വന്ന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോഴും അവൻ എന്നെ തടഞ്ഞു… അവന്റെ കീഴിൽ ജോലി ചെയ്യാൻ നിർബന്ധിതനായി… അവന്റെ അനിയത്തിക്ക് എന്നോടുള്ള പ്രണയം കാരണം അവളെ എനിക്ക് കെട്ടേണ്ടി വന്നു…

എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ കല്യാണം വരെ അവൻ ഫിക്സ് ചെയ്തു.. അതും അവന്റെ ഇഷ്ടത്തിന്….. ജീവിതത്തിൽ ഇന്നുവരെ എന്റെ ഇഷ്ടത്തിന് ഒന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല…. എന്റെ ഉള്ളിൽ അവനോടു പകയും ദേഷ്യവും കുമിഞ്ഞുകൂടി… അവനെ തകർക്കാൻ എന്റെ മനസ്സ് കൊതിച്ചു,…. അതിനു വേണ്ടിയായിരുന്നു നിന്നെ അവനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ കൂട്ടുനിന്നത്…. പക്ഷേ അവിടെയും ഞാൻ തോറ്റു…. അങ്ങനെയിരിക്കെ എന്നെ സഹായിക്കാൻ ഒരാൾ വന്നു…ഞാൻ ആഗ്രഹിച്ചതൊക്കെ അയാൾ എനിക്കായി നേടിതന്നു….. നിവി കേട്ടിട്ടില്ലേ ശത്രുവിന്റെ ശത്രു മിത്രം എന്ന്…

പിന്നെ ഞാൻ ഇപ്പോൾ വന്നത് നിവിയെ അവസാനമായി ഒന്നു കാണാനാ…. നിവി സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി… നോക്കണ്ട കൊല്ലില്ല… പക്ഷേ ഇനി ഒരിക്കലും നിവിയെ ആർക്കും കാണാൻ കഴിയില്ല…. പിന്നെ കാണണമെങ്കിൽ ഏതെങ്കിലും ചുവന്ന തെരുവ് തേടി വരേണ്ടിവരും… മറ്റെന്നാൾ വരുന്ന സേട്ട് തന്നെ അങ്ങോട്ട് കൊണ്ടു പോകുവാ…. പറയാതിരിക്കാൻ വയ്യ നിവി… ഒന്ന് പെറ്റത് ആണേലും നിനക്ക് നല്ല ഡിമാൻഡാണ്…. നിന്റെ ഫോട്ടോ കണ്ടതും അയാൾ ഡീൽ ഉറപ്പിച്ചു… നല്ലൊരു എമൗണ്ട് അഡ്വാൻസായി കൊടുത്തിട്ടുമുണ്ട്…..അവന്റെ മോളെയും കൂടി നിന്നോടൊപ്പം വിടാനായിരുന്നു പ്ലാൻ…

പക്ഷേ അതിന് ആയുസ്സ് കുറവാണെന്ന് അറിഞ്ഞപ്പോൾ വേണ്ടാന്ന് വെച്ചു… ഛേ….. നിവി സിദ്ധുവിൽ നിന്നും മുഖം തിരിച്ചു… ഒരിക്കൽ നിന്നെ നഷ്ടപ്പെട്ടപ്പോൾ അവൻ ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു തരം ഹരമാണ് തോന്നിയത് നിന്നെ വീണ്ടും നഷ്ടപ്പെടുമ്പോൾ അവൻ തിരും പിന്നെ ആ കൊച്ച് അങ്ങ് ചത് തുലയുമ്പോൾ അവൻ എല്ലാ അർത്ഥത്തിലും തകരും… അത് കണ്ട് എനിക്ക് സന്തോഷിക്കണം… noooo….. എന്റെ ആരുട്ടിക്ക് ഒന്നും സംഭവിക്കില്ല….. സംഭവിച്ചില്ലെങ്കിൽ അതിനും വിലയിടും… ഇപ്പോൾ കൊച്ചുങ്ങൾക്കണ് ഡിമാൻഡ് കൂടുതൽ സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒരു പൊടി കുഞ്ഞിന്റെ മാനത്തിനു വില ഇട്ട നീ വെറും ശവമാഡാ…..

പെണ്ണിനെ വിറ്റ് ആ കാശും വാങ്ങി ജീവിക്കുന്ന നീയൊരു മനുഷ്യനാണോ……? എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. നിന്നെ പോലെ ഒരുത്തനെ ആണല്ലോ ഞാൻ ഇത്രയും കാലം ഏട്ടാ എന്ന് വിളിച്ചത്… ഇത്രയും കേട്ടപ്പോൾ തന്നെ നീ തകർന്നു പോയോ നിവി… നീ പോകുന്നതിനു മുമ്പേ ഇനിയും കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട് പക്ഷേ അത് ഞാൻ പറയില്ല… പറയേണ്ട ആൾ സമയമാകുമ്പോൾ നിന്റെ അടുത്തേക്ക് വരും…. നിവി അവനെ നോക്കി പുച്ഛിച്ചു…. അവൾക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ തോന്നി….തുടരും..

മിഴിയോരം : ഭാഗം 30

Share this story