മിഴിയോരം : ഭാഗം 32

മിഴിയോരം : ഭാഗം 32

എഴുത്തുകാരി: Anzila Ansi

പറയഡാ നിവി എവിടെ..? ആർക്കുവേണ്ടിയ നീ അവളെ തട്ടിക്കൊണ്ടു പോയേ…. എങ്ങോട്ടണ് അവളെ കൊണ്ടുപോയെ… പറയടാ പുല്ലേ…. നിർമ്മൽ വാസുവിനെ അടിച്ചു കൊണ്ട് ചോദിച്ചു… ഏട്ടൻ അങ്ങോട്ട് മാറിക്കേ ഇങ്ങനെ ഒന്നും ചോദിച്ചാൽ അവൻ പറയില്ല.. ആദി അവിടെ കിടന്ന വയറിന്റെ ഒരറ്റം എടുത്ത് പ്ലഗ്ഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്തു… മറു അറ്റം അവന്റെ കയ്യിൽ വെച്ച് കൊടുത്തു… ആാാാാ……. ഷോക്ക് ഏറ്റ അവൻ അലറി വിളിച്ചു…. പറയടാ നിവിയെ നീ എങ്ങോട്ട കൊണ്ടുപോയെ… അതും ചോദിച്ച് ആദി വീണ്ടും അവന്റെ കയ്യിലേക്ക് വയർ അടുപ്പിച്ചു… അയ്യോ എന്നെ ഒന്നും ചെയ്യല്ലേ സാറേ…ഞാൻ പറയാം… ശരി മര്യാദയ്ക്ക് പറ… ആ പെണ്ണിനെയും കാറിനെയും വഴിയിൽ ഉപേക്ഷിക്കാനായിരുന്നു ഓർഡർ…

ആരുടെ ഓർഡർ…,? ശിവ അണ്ണാന്റെ… അവൻ ഇപ്പോൾ എവിടെയാ…. അതൊന്നും എനിക്കറിയത്തില്ല…. ഇങ്ങനെ എന്തെങ്കിലും കൊട്ടേഷൻ വരുമ്പോൾ… ശിവ അണ്ണൻ വിളിക്കും… വാട്സാപ്പിൽ എത്തിക്കേണ്ട പെണ്ണിന്റെ ഫോട്ടോയും ഡീറ്റെയിൽസും അയച്ചു തരും…കൊട്ടേഷൻ ഏറ്റാൽ പിന്നെ അങ്ങോട്ടൊന്നും ചോദ്യവും പറച്ചിലും ഒന്നുമില്ല അവർ പറയുന്ന പെണ്ണിനെ പൊക്കി പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം അക്കൗണ്ടിൽ വരും… അല്ലാതെ വേറൊന്നും അറിയത്തില്ല സാറെ എനിക്ക്…. നിന്റെ സ്ഥിരം പരിപാടിയാണോ ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്.. അതെ… ഒരു വർഷമായിട്ട് ഇതാണ് തൊഴിൽ… പോലീസ് കേസ് വന്നാലും ശിവ അണ്ണൻ നോക്കിക്കോളും ഈ ശിവൻ ആരാ….? എനിക്ക് കൂടുതലൊന്നും അറിയില്ല…. ജയിലിൽ വെച്ച് പരിചയപ്പെട്ടയ…

നീ എവിടെ വെച്ചാണ് നിവിയെ അവർക്ക് കൈമാറിയത്… സാർ ഈ പറയുന്ന നിവി ആരാണെന്ന് എനിക്കറിയില്ല… നീ ഇന്ന് രാവിലെ വഴിയിൽ വച്ച് കാർ തടഞ്ഞ് കൊണ്ട് പോയത് തന്നെ…. അതല്ല സാർ ഞാൻ ഇന്ന് മൂന്നു പേരെ കൊണ്ടുപോയിരുന്നു… അതിൽ സാർ അന്വേഷിക്കുന്ന ആരാണെന്ന് ചോദിച്ചേ..? മൂന്ന് പേരെയോ….? ആദിയും നിർമ്മലും ഒരുമിച്ച് ചോദിച്ചു അതേ സാർ ഇന്നലെ മൂന്ന് പേരുടെ ഫോട്ടോ ആണ് ശിവ അണ്ണൻ അയച്ചു തന്നത്… ആദി തന്റെ ഫോൺ എടുത്ത് അതിലുള്ള നിവിയുടെ ഫോട്ടോ അവന് നേരെ നീട്ടി…. സർ ഈ കുട്ടിയെ ഞങ്ങൾ വേറൊരിടത്ത് വെച്ചായിരുന്നു കൈമാറിയത്… ബാക്കി രണ്ടു പേരെയും സ്ഥിരം മാറാന്ന സ്ഥലത്തും… നീ ആ 2 സ്ഥലവും പറയ്യ്….

അവൻ പറഞ്ഞ സ്ഥലത്ത് അവർ പോയി നോക്കി… അവിടെ നിന്നും നിവിയെ പറ്റി ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല…നിവിയെ കൈമാറിയത് ടൗണിലുള്ള ഒരു സ്ഥലത്തായിരുന്നു പക്ഷേ മറ്റ് രണ്ടു കുട്ടികളും കുറച്ച് ഉൾപ്രദേശങ്ങളിൽ ആയിരുന്നു നിർമ്മൽ മറ്റേ പെൺകുട്ടികളെ കൈമാറിയ സ്ഥലത്തിനു ചുറ്റുപാടുമുള്ള പ്രദേശത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി… സാർ അവളിതുവരെ ആഹാരം ഒന്നും കഴിച്ചിട്ടില്ല…. മ്മ്മ്…. വണ്ടിയിൽ ഒരു ബോഡിയുണ്ട്… ഇന്ന് കൊണ്ടുവന്നത്തിൽ ഒരുത്തി അങ്ങ് തീർന്നു…. ആ MLA കുടിച്ച് ഫിറ്റായി കാണിച്ചുകൂട്ടിയ പരാക്രമണതിലാണ് തീർന്നത്….. പിന്നെ ബാക്കി അഞ്ചും ശീതളിന്റെ ഫ്ലാറ്റിൽ ഉണ്ട്… അവിടുന്ന് അവരെ ഗോഡൗണിലേക്ക് മാറ്റണം…

സിദ്ധാർത്ഥ അവിടെ കാണും അവരെ അവനെ ഏൽപ്പിച്ചിട്ട് നിങ്ങൾക്ക് മടങ്ങാം… നാളെ ഈവനിംഗ് ഫ്ലൈറ്റിൽ പോകേണ്ടതാണ്… സാർ പിന്നെ സ്റ്റീഫൻ വിളിച്ചിരുന്നു…. മ്മ്മ്…. എന്താ കാര്യം… കഴിഞ്ഞ പ്രാവശ്യം നമ്മൾ അയച്ച സാധനത്തിന്റെ കോളിറ്റി കുറവാണെന്ന് പറഞ്ഞു… ഇനി ഇങ്ങനെ ആണെങ്കിൽ അവർ എടുക്കില്ല എന്നാണ് പറയുന്നത്…. അവൻ എടുത്തില്ലെങ്കിൽ എന്റെ ലോഡ് ഗോഡൗണിൽ ഇരുന്നുപോകും എന്നല്ലേ അവന്റെ വിചാരം… ഇനി അവന് എന്നെ കണ്ടിട്ട് ലോഡ് കൊടുത്താൽ മതി…. ശരി സാർ… നീ പൊക്കോ… ആ കാറിൽ കിടക്കുന്നതിനെ നന്നായി ഒന്ന് വാഷ് ചെയ്തേരെ ബോഡിയിൽ ഫിംഗർ പ്രിന്റ് ഒന്നും കാണരുത്… നമ്മുടെ രാജീവന്റെ സ്റ്റേഷൻ പരിധിയിൽ ബോഡി ഡംബ് ചെയ്താൽ മതി…..ഞാൻ അകത്തു കിടക്കുന്നവളെ ഒന്ന് കണ്ടിട്ട് വരാം…. ശരി സാർ…

നിവിയെ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ വാതിൽ തുറന്നു… ആദി ഇവിടുന്ന് ഒരു 20 കിലോമീറ്റർ മാറി ഒരു ഗോഡൗൺ ഉണ്ട്…. പക്ഷേ അത് സിദ്ധുവിന്റെ പേരിലാണ്…. അവിടെ നോക്കേണ്ട ആവശ്യമുണ്ടോ ഏട്ടാ….. ആ ഗോഡ് അവൻ വാങ്ങിയത് പണ്ട് ഒരു ബിസിനസ് തുടങ്ങാനായിരുന്നു… പക്ഷേ ഞാൻ അവനെ അതിനു തടഞ്ഞു… എന്റെ കൂടെ കൂട്ടി… സിദ്ധു അവിടെ പോകാറുണ്ടോ…? ഇല്ലെന്നാണ് തോന്നുന്നെ അത് പുട്ടി ഇട്ടേക്കുവ.. സിദ്ധു അറിയാതെ ചിലപ്പോൾ അവിടെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ….. എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കാം…. ശരിയെട്ടാ ഞാൻ ഇപ്പോൾ തന്നെ സിദ്ധുവിനെ വിളിക്കാം… വേണ്ട ആദി സിദ്ധുവിനെ ബുദ്ധിമുട്ടിക്കേണ്ട നമുക്ക് പോയി നോക്കാം…. ശെരി ഏട്ടാ…

ആദിയും നിർമ്മലും അങ്ങോട്ടേക്ക് തിരിച്ചു…. ഗോഡൗണിന്റെ കുറച്ചു ദൂരെ മാറ്റി നിമ്മൽ വണ്ടി നിർത്തി… എന്താ ഏട്ടാ വണ്ടി നിർത്തിയെ…. ഇനിയങ്ങോട്ട് നമുക്ക് നടന്നു പോകാം…. കാടുപിടിച്ച് ആ വഴിയിലൂടെ ആദിയും നിർമ്മലും നടക്കാൻ തുടങ്ങി… കുറച്ചു ദൂരം എത്തിയപ്പോൾ തന്നെ ഗോഡൗണിലെ വെട്ടം അവർക്ക് കാണാമായിരുന്നു… ആദി അവിടെ ആരൊക്കെ ഉണ്ട്… ശരിയ ഏട്ടാ ഇതൊന്നും സിദ്ധു അറിയുന്നുണ്ടായിരിക്കില്ല… നിർമ്മൽ തന്റെ ഗൺ കൈയിലെടുത്തു…. ആദി നമ്മൾ ഇനി സൂക്ഷിക്കണം… അവിടെ ആരൊക്കെയുണ്ട്….എത്രപേരുണ്ട് എന്നൊന്നും നമുക്ക് അറിയില്ല…..so be careful.. അവർ സസൂക്ഷ്മം ഓരോ ചുവടും മുന്നോട്ട് വെച്ചു…. ഗോഡൗണിന്റെ മുന്നിലെ ഒരു മരത്തിന്റെ പുറകിലായി അവർ മറഞ്ഞു നിന്നു…

വണ്ടിയിൽ നിന്നും കുറെ പെൺകുട്ടികളെ ഇറക്കുന്നു…. അവർ മയക്കത്തിൽ ആണെന്ന് തോന്നുന്നു എടുത്തുകൊണ്ടാണ് പോകുന്നത്…. ആദിയുടെ ദൃഷ്ടി അവിടെ കിടന്നിരുന്ന കാറിലേക്ക് പതിഞ്ഞു… ആദി ഒരു ഞെട്ടലോടെ താങ്ങിനായി നിർമ്മലിനെ പിടിച്ചു. അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല…. എന്തുപറ്റി ആദി നിനക്ക്… ഏട്ടാ ആ കാർ സിദ്ധുവിന്റെയാണ്…. നീ എന്താ ആദി പറയുന്നേ അപ്പോൾ സിദ്ധാർഥ്…? എനിക്കറിയില്ല ഏട്ടാ… എനിക്ക് അവൻ വെറും ഒരു സുഹൃത്ത് മാത്രമല്ല കൂടെപ്പിറപ്പാണ്…. ഞാൻ ഇപ്പോഴും എന്റെ കണ്ണുകളെയാണ് അവിശ്വസിക്കുന്നത്…. കുട്ടിക്കാലം മുതലേ ഉള്ള കൂട്ടാണ്… അവൻ എന്നെ ചതിക്കില്ല…. ചിലപ്പോൾ അവന്റെ കാർ മോഷണം പോയതായിരിക്കുമോ….?

അല്ലെങ്കിൽ അവൻ ഇവിടെ എന്തെങ്കിലും ആവശ്യത്തിന് വന്നതാകും അപ്പോൾ അവനെ അവർ ചതിയിൽ പെടുത്തി അതായിരിക്കും… ഞാൻ അവനെ ഒന്ന് വിളിക്കട്ടെ ഏട്ടാ… വേണ്ട ആദി ഇത് സിദ്ധാർതിന്റെ ഗോഡൗൺ… അതിന്റെ മുന്നിൽ അവന്റെ കാർ…. ഈ സമയത്ത് സിദ്ധാർഥ് ഇവിടെ വരണമെങ്കിൽ എന്തെങ്കിലും കാര്യമായിട്ട് കാണും… എനിക്ക് തോന്നുന്നില്ല ഇതൊന്നും സിദ്ധാർഥ് അറിയാതെ നടക്കുന്നതാണെന്ന്… നീ ആ കൊണ്ടുപോയി പെൺകുട്ടികളെ കണ്ടില്ലേ… അവരും സിദ്ധാർതും തമ്മിൽ എന്ത് ബന്ധം… ഏട്ടാ അവന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല ആരെങ്കിലും ചതിച്ചതാകും.. ശരി നിന്റെ സംശയം തീർക്കാം അവനെ വിളിക്ക് ഇതൊന്നും പറയേണ്ട… എവിടെ ആണെന്ന് ചോദിക്ക്…

കൂടാതെ അവന്റെ കാർ ഒന്ന് വേണമെന്നും പറ…. ആദി സിദ്ധുവിനെ വിളിച്ചു… ഹലോ ആദി.. നിവിയെ കുറിച്ച് വല്ലതും അറിഞ്ഞോ..നീ ഇല്ലെടാ ഇതുവരെയും ഒരു വിവരവും കിട്ടിയില്ല…നീ ഇപ്പോൾ എവിടെയാ…? എനിക്ക് നിന്റെ കാർ ഒന്ന് വേണമായിരുന്നു… ഡാ ഞാൻ ഇപ്പോൾ കുറച്ചു ദൂരെയാണ്…. ഞാൻ എന്റെ കാറുമായിട്ടാണ് വന്നത്…. നിന്റെ കാർ എവിടെപ്പോയി…? ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങിയതാണ് പെട്ടെന്ന് ഏട്ടന്ന് എന്തോ ആവശ്യം വന്നു… ശരി നീ അവിടെ നിൽക്ക് ഞാൻ ഓഫീസിൽ വിളിച്ച് കാർ അറേഞ്ച് ചെയ്യാം…. വേണ്ടടാ ഞാൻ വിളിച്ചോളാം ശരിയാണെങ്കിൽ നീ പോയിട്ട് വാ… ഡാ നിവിയെ പറ്റി എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അറിയിക്കണേ… പറയടാ…. ഫോൺ വെച്ചതും ആദി ഒരു തളർച്ചയോടെ തറയിലേക്ക് ഇരുന്നു….

ആദി ഈ സമയത്ത് നീ തളർന്നു പോകരുത്…. എന്നാലും ഏട്ടാ അവൻ എന്നോട്…. വാക്കുകൾ ഇടറി ആദി നിർത്തി… നിർമ്മൽ അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ നിന്നു… എനിക്കറിയണം ഏട്ടാ അവൻ എന്തിനാ എന്നോട് ഈ ചതി ചെയ്തുവെന്ന്…? ഞാനുണ്ട് നിന്റെ കൂടെ എന്തിനുമേതിനും… ആ ഗോഡൗണിന് ചുറ്റിനും അവരുടെ ആളുകളായിരുന്നു… ആദിയും നിർമ്മലും പതിയെ മുന്നോട്ടു നീങ്ങി… ശബ്ദമുണ്ടാക്കാതെ പുറത്ത് നിന്ന ഓരോരുത്തരെയായി അടിച്ചുവീഴ്ത്തി… അതിലൊരുത്തൻ നിർമ്മലിനു നേരെ കത്തി വീശി.. തക്ക സമയത്തിന് ആദി അതിൽ കേറി പിടിച്ചു തടഞ്ഞു…. ആദിയുടെ കൈ നന്നായി മുറിഞ്ഞു…. ആദി നിനക്ക് എന്തെങ്കിലും പറ്റിയോ…

ഇല്ല ഏട്ടാ ഇതൊരു ചെറിയ മുറിവാണ്… അവിടെ പൊട്ടിയ ജനൽ പാളിയിലൂടെ അവർ അകത്തേക്ക് കടന്നു…. അവർ അകത്തേക്ക് കേറിയ ശബ്ദം കേട്ട് രണ്ടുപേർ ആ മുറിയിലേക്ക് വന്നു… നിർമ്മലും ആദിയും ഇരുട്ടിന്റെ മറവിൽ മറഞ്ഞു നിന്നു.. വന്നവരെ അടിച്ചൊതുക്കി ഒരു മൂലയിൽ ഇട്ടു… സിദ്ധുവിന്റെ ശബ്ദം അവിടെ മുഴങ്ങി… ആ ശബ്ദം ആദിയിൽ വല്ലാത്ത വേദന ഉളവാക്കി… അതു മനസ്സിലാക്കിയ നിർമ്മൽ അവനെ ചേർത്തുപിടിച്ചു…. ആദി നിറഞ്ഞു വന്ന അവന്റെ കണ്ണുകൾ തുടച്ചു…. അവർ പതിയെ അവിടെനിന്നും നീങ്ങി.. ഒരു മുറിയുടെ വാതിൽ തുറന്നു.. അതിനകത്ത് 18 നും 25 നും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന പത്തിരുപത് ഓളം പെൺകുട്ടികൾ കിടക്കുന്നു… നിർമ്മൽ അവരെ ഓരോരുത്തരെയും വിളിക്കാൻ ശ്രമിച്ചു… പക്ഷേ ഒരു കാര്യവും ഉണ്ടായില്ല…

അവരുടെ ശരീരത്തിൽ എന്തൊക്കെയോ മരുന്നുകൾ കുത്തി വെച്ചിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി… നിർമ്മൽ ഫോണെടുത്ത് അവന്റെ അടുത്ത സുഹൃതും വിശ്വസ്തനുമായ എ സി പി അഖിലിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു… അവർ ആ മുറിയിൽ നിന്നിറങ്ങി അടുത്ത മുറിയിലേക്ക് പോകാനൊരുങ്ങിയതും ഒരു പെൺകുട്ടി നിർമ്മലിന്റെ കയ്യിൽ കയറി പിടിച്ചു… അവൻ തിരിഞ്ഞു നോക്കി.. ഏട്ടാ ഇത്തിരി വെള്ളം തരുവോ… രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്… ബോധം തെളിയുമ്പോൾ അവർ എന്തോ മരുന്ന് കുത്തി വയ്ക്കും… എനിക്ക് ഇത്തിരി വെള്ളം തരുമോ ഏട്ടാ…. ദാഹിചിട്ട് തൊണ്ട പൊട്ടുന്നു… ആ കുട്ടിയുടെ സ്വരം വളരെ നേർത്തതായിരുന്നു സംസാരിക്കാൻ പോലും അതിന് കഴിയുന്നില്ല…

നിർമ്മൽ ആ കുട്ടിയിൽ തന്റെ അനിയത്തിയെ കണ്ടു… അവളുടെ അവസ്ഥ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. അവൻ തിരിഞ്ഞ് ആദിയെ നോക്കി.. മനസ്സിലായി എന്നവണം ആദി പോയി വെള്ളം സംഘടിപ്പിച്ചു കൊണ്ടുവന്നു… ആ കുട്ടി അത് ആർത്തിയോടെ കുടിക്കുന്നത് അവർ നിറകണ്ണുകളോടെ നോക്കി നിന്നു…. അവൾ നന്ദിയോടെ അവരെ നോക്കി ചിരിച്ചു…അന്നാദ്യമായി കുടിവെള്ളത്തിന്റെ വില അവർക്ക് മനസ്സിലായി… മോള് പേടിക്കേണ്ട കേട്ടോ ഏട്ടന്മാർ ഇവിടെ നിന്ന് രക്ഷിക്കാം നിങ്ങളെ എല്ലാവരെയും… അവളുടെ കവിളിൽ ഒന്ന് തട്ടി നിർമ്മൽ പറഞ്ഞു… അവൾ അവർക്ക് നിറഞ്ഞ ഒരു പുഞ്ചിരി നൽകി.. ആ ചിരി അവരിൽ വല്ലാത്ത ഒരു ആത്മവിശ്വാസം നിറച്ചു…..

അടുത്ത മുറിയുടെ വാതിൽ തുറന്നു… രണ്ടുമൂന്ന് ഗുണ്ടകളോടൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നു സിദ്ധു… ആദി വാതിൽ തുറന്ന് ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. ആദിയെ കണ്ട് അവൻ ഒന്ന് ഞെട്ടി…. ആദി നീ എന്താ ഇവിടെ സിദ്ധു ചോദിച്ചു… എന്നെ നീ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ… ആദി അത് പിന്നെ ഞാൻ ഇവിടെ… ഒരു മീറ്റിങ്ങിന് വന്നേയ.. ഈ തെരുവ് ഗുണ്ടകളോടൊപ്പം ഇരുന്ന് മദ്യപിച്ച് ഏത് മീറ്റിംഗണ് നീ നടത്തുന്നേ…. അത് പിന്നെ ആദി ഞാൻ… നീ ഇനി ഒന്നും പറയാൻ നിൽക്കണ്ട എനിക്ക് എല്ലാം മനസ്സിലായി എനിക്ക് ഇപ്പോൾ ഒന്ന് മാത്രം അറിഞ്ഞാൽ മതി… എന്റെ നിവി എവിടെ… ഡാ എനിക്ക് നിവിയെ പറ്റി അറിയില്ല… സിദ്ധു അത് പറഞ്ഞു നിർത്തിയതും ആദി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…

നിനക്കൊന്നും അറിയില്ല അല്ലേടാ…. ആദി ദേഷ്യം കൊണ്ട് വിറച്ചിരുന്നു….. പുറകിൽ നിന്ന് രണ്ടു ഗുണ്ടകൾ വന്ന ആദിയെ പിടിച്ചു… സിദ്ധു തറയിൽ നിന്നും എണീറ്റു… അതേടാ എല്ലാം ചെയ്തത് ഞാൻ തന്നെയാണ് നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ ഒന്നും ഒളിക്കുന്നില്ല… നിന്റെ നിവി…. അവനൊന്നു പൊട്ടിച്ചിരിച്ചു…. അവളെ ഇനി ഏതേലും ചുവന്നതെരുവിൽ പ്രതീക്ഷിച്ചാൽ മതി നീ…. അവളെ വിറ്റ പണത്തിന്റെ ഓഹരി എന്റെ കയ്യിലുമുണ്ട്…. അത് കേട്ടതും ആദിയുടെ രക്തം തിളയ്ക്കാൻ തുടങ്ങി… കണ്ണുകളിലൂടെ തീ പാറി… ഡാ….. ഒരലർച്ചയോടെ സർവ്വ ശക്തിയിൽ ആ രണ്ടു ഗുണ്ടകളെയും അവൻ തെറിപ്പിച്ചു…. ആദി പാഞ്ഞ് സിദ്ധുവിന് നേരെ ചെന്നു…

ആ ഗുണ്ടകൾ വീണ്ടും ആദിയെ പിടിക്കാൻ ഒതുങ്ങിയതും നിർമ്മൽ വരെ അടിച്ചു വീഴ്ത്തി… ആദി സിദ്ധുവിനെ തലങ്ങും വിലങ്ങും അടിച്ച് അവശനാക്കി… നിർമ്മൽ അവനെ തടഞ്ഞു… ഇനി തല്ലിയാൽ അവൻ ചത്തുപോകും മതി നിർത്ത്… ഇവൻ ചാവട്ടെ ഏട്ടാ… ഇവൻ പറഞ്ഞത് കേട്ടില്ലേ ഏട്ടൻ… ഈ പരനാറിയെ ആണല്ലോ ഇത്രയും നാൾ ഞാൻ വിശ്വസിച്ചേ…. ആദി നീയൊന്ന് സമാധാനപ്പെട് ഇവനെ നമ്മക്ക് ആവശ്യമുണ്ട്…. സിദ്ധുവിനെ അവിടെ ഒരു കസേരയിൽ കിട്ടിയിട്ടു… അവന്റെ മുഖത്തേക്ക് വെള്ളമൊഴിച്ചു… പറയടാ എന്തിനായിരുന്നു നീ ഇതൊക്കെ ചെയ്തു കൂട്ടിയത്…. എന്റെ നിവി എവിടെ…. ആദി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു… ഞാനല്ല നിവിയെ കൊണ്ട് പോയേ… ഇനിയും എന്തിനാഡാ കള്ളം പറയുന്നേ…. സ..ത്യം ഞാൻ അ..ല്ല… ഡാ…….

വീണ്ടും തല്ലാൻ ആദി കൈ ഒങ്ങിയതും നിർമ്മൽ അവനെ തടഞ്ഞു…. അവൻ പറയുന്നത് കേൾക്ക് നീ ഒന്ന്…. ഇവൻ പറയുന്നത് എന്ത് കേൾക്കാനാ… ഇത്രയും വലിയ വിശ്വാസവഞ്ചന കാണിച്ച ഇവൻ ഇനിയും കള്ളമല്ലേ പറയൂ…. ആദി എനിക്ക് തോന്നുന്നില്ല സിദ്ധാർഥ് ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്യുന്നതെന്ന്… നീ മാറി നിൽക്ക് ഞാൻ ചോദിക്കാം… പറ സിദ്ധാർഥ് ആരാണ് ഇതിനു പുറകിൽ… മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ആരോ കയറിവന്നു… ആ ഇരുട്ടിലും ആളുടെ അവ്യക്തമായ രൂപം … നിവിയിൽ സന്തോഷം ഉണർന്നു…..

തുടരും…. (തിരുത്തിയിട്ടില്ല) എനിക്ക് ഫൈറ്റ് ഒന്നും എഴുതാൻ വശമില്ല…. മിഴിയോരം അവസാനത്തിലേക്ക് കടന്നു… പെട്ടെന്ന് പറഞ്ഞു തീർത്താൽ കഥയുടെ ഒഴുക്ക് നഷ്ടപ്പെടും…. ചിലപ്പോൾ അടുത്ത പാർട്ടി തീർന്നേക്കാം അല്ലെങ്കിൽ ഒരു പാർട്ടുടി കാണും…😁😁. പിന്നെ സിദ്ധു അല്ലട്ടോ എന്റെ വില്ലൻ…. എന്റെ വില്ലൻ ഇതല്ല…. ഇങ്ങനെയല്ല എന്റെ വില്ലൻ….. സിദ്ധു ഒരു സഹായി മാത്രമാണ്…. എന്റെ വില്ലനെ അടുത്ത പാർട്ടിൽ ഞാൻ ഇറക്കും😎.. അപ്പൊ സെറി മക്കളെ നാളെ സന്ധിക്കും വരൈ വണക്കം🙏ഇനി വേഗം അഭിപ്രായങ്ങൾ പോരട്ടെ….. ഈ സൂപ്പർ നൈസ് ഇമോജിസ് വെയിറ്റിംഗ് ഇതൊക്കെ കളഞ്ഞിട്ട് അഭിപ്രായങ്ങൾ പിശുക്ക് കാട്ടാതെ പറയ്….തുടരും..

മിഴിയോരം : ഭാഗം 31

Share this story