സിദ്ധാഭിഷേകം : ഭാഗം 22

സിദ്ധാഭിഷേകം : ഭാഗം 22

എഴുത്തുകാരി: രമ്യ രമ്മു

അതിന്റെയൊക്കെ ഇടയിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ച് ആദി മിത്തൂന്റെ കൈ പിടിച്ച് വലിച്ച് ഓഡിറ്റോറിയത്തിലെ ഡ്രസിങ് റൂമിലേക്ക് കൂട്ടികൊണ്ട് പോയി..ഡോർ അടച്ചു ലോക്ക് ചെയ്തു.. 👽👽👽👽👽👽👽👽👽👽👽👽👽👽 “നിങ്ങൾ എന്താ ഈ കാണിക്കുന്നത്..”മിത്തൂന് ദേഷ്യം വന്നു..അവൾ വാതിൽ തുറക്കാൻ പോയി.. ആദി അവളെ പിന്നിലൂടെ ചെന്ന് പിടിച്ചു വച്ചു..”എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ വിടാം..ബഹളം വച്ചാൽ എനിക്ക് പണി എളുപ്പം ആകും..അതു കൊണ്ട് അടങ്ങി നിൽക്ക്..” മിത്തൂ അവന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ടിരുന്നു..

പക്ഷെ ആ കൈക്കരുത്തിൽ അവൾക്ക് കൂടുതൽ സമയം നിൽക്കാൻ ആയില്ല..അവൾ തളർന്നു… “നിങ്ങൾക്ക് എന്താ വേണ്ടേ…. പറ..😠😠” “കഴിഞ്ഞോ…നിന്റെ പിടച്ചില്.. ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞു അടങ്ങി നിൽക്കാൻ…അപ്പോ വയ്യ…എങ്കിൽ നിന്റെ ദേഷ്യമൊക്കെ മാറട്ടെ… എന്നിട്ട് പറയാം..” “ശരി,, എന്നെ വിട്.. എന്നിട്ട് പറ..എന്താ കാര്യം..”മിത്തൂ കുറച്ച് മയത്തിൽ ചോദിച്ചു.. ആദി അവളെ വിട്ടു..പിന്നെ കൈയ്യിൽ പിടിച്ച് അവിടെ ഉണ്ടായിരുന്ന ചെയറിൽ കൊണ്ടിരുത്തി….അതിന്റെ രണ്ടു വശത്തും കൈകുത്തി അവളിലേക്ക് ചാഞ്ഞു നിന്നു.. “എനിക്ക് നിന്നെ ഇഷ്ട്ടമാണ്..

നിനക്ക് എന്നെയും..അതെനിക്ക് അറിയാം.. പക്ഷേ എന്നെ വേണ്ടാന്ന് പറഞ്ഞതിന്റെ കാരണം എനിക്ക് അറിയണം….ഞാനേ ചോക്ലേറ്റ് പയ്യൻ ഒന്നുമല്ല…പിന്നാലെ ഇഷ്ടം പറഞ്ഞു നടക്കാൻ …കെട്ടി കൂടെ പൊറുപ്പിക്കാനാ ചോദിക്കുന്നത്…. പറ …എന്താ നിന്റെ പ്രശ്നം..” മിത്തൂ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി…പിന്നെ തല താഴ്ത്തി..”ഞാൻ നിങ്ങൾക്ക് ചേരില്ല.. നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒന്നും ചേരില്ല..ആദിയേട്ടന്റെ വീട്ടിലെ ഡ്രൈവർ ആണ് എന്റെ ഏട്ടൻ.. ആ സ്ഥാനം മറക്കാൻ പാടില്ല ഞാൻ.. എന്നെ വെറുതെ വിട്ടേക്ക്..” “നിനക്ക് എന്നെ ഇഷ്ടമാണോ…” “അല്ല..” “എന്റെ മുഖത്ത് നോക്കി പറയെടി…”😠 മിത്തൂ മിണ്ടിയില്ല.. “മിത്ര…പ്ലീസ്…എനിക്ക് അറിയണം…” “ആദിയേട്ടാ അത്….

വലിയ വീട്ടിലെ ചെറുക്കനെ വശീകരിച്ച് എടുത്തു എന്ന ചീത്തപ്പേര് എനിക്ക് ഉണ്ടായാൽ എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ ഏട്ടന് സഹിക്കില്ല..എന്നിലുള്ള വിശ്വാസം ഞാൻ കളയില്ല…” “ടി..പുല്ലേ.. ചോദിച്ചതിന് ഉത്തരം താ…”😠 മിത്തൂ മിണ്ടാതെ തല കുനിച്ചിരുന്നു.. ആദി അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു… അവളുടെ മുഖം കയ്യിൽ എടുത്ത് തനിക്ക് നേരെ പിടിച്ചു.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. “എനിക്ക് അറിയാം നിന്റെ ഉത്തരം… എങ്കിലും കേൾക്കാൻ ഒരു കൊതി… പറയെടി… ഇഷ്ട്ടല്ലേ നിനക്കെന്നെ… ഉം..” അവൾ അവന് നേരെ നോക്കാതെ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു…. അവൻ പതുക്കെ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു ചുംബിച്ചു.. പിന്നെ ഗാഢമായി ആഴ്ന്നിറങ്ങി… അവൾ ഒന്ന് ഞെട്ടി…

കുതറാൻ ശ്രമിച്ചു… ആദിയുടെ കൈകൾ അവളുടെ കഴുത്തിലേക്ക് ചേർത്ത് അവനോട് കൂടുതൽ അടുപ്പിച്ചു… മിത്തൂന്റെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി…ആദി അടർന്ന് മാറാൻ ആവാത്ത വിധം അവളെ ചേർത്തുപിടിച്ചു…ശ്വാസം വിലങ്ങിയപ്പോൾ മിത്തൂ അവന്റെ പുറത്ത് അടിച്ചു.. അവനത് മനസിലായെങ്കിലും വിടാൻ മനസ്സ് ഒരുങ്ങിയില്ല.. മിത്തൂ അവനെ ശക്തിയായി തള്ളി മാറ്റി.. രണ്ടുപേരും കിതച്ചിരുന്നു.. മിത്തൂ എഴുന്നേറ്റ് പോകാൻ ഒരുങ്ങി.. പിന്നാലെ ചെന്ന് ആദി അവളെ മുറുകെ പുൽകി ചെവിയിലായി പറഞ്ഞു.. “മിത്ര…ഐ ലൗ യൂ…❤❤.. നിനക്ക് ഒരു ചീത്തപ്പേരും വരാതെ ഞാൻ നിന്നെ സ്വന്തം ആക്കിക്കൊള്ളാം.. പ്ലീസ്.. മിത്ര.. അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു പോയത് കൊണ്ടാ..” അവൾ തിരിഞ്ഞു നിന്നു..

കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… “എനിക്ക്…എനിക്ക് ഇഷ്ട്ടമാണ്.. ആദിയേട്ടനെ…കണ്ടത് മുതൽ… പക്ഷേ പേടിയുണ്ട്….എനിക്ക് അർഹത ഉണ്ടോ… മോഹിച്ചിട്ട് വേദനിക്കാൻ വയ്യ..” “നിന്നെ ഞാൻ വേദനിപ്പിക്കില്ല..ഒരിക്കലും..ആര് കൂടെ ഇല്ലെങ്കിലും എന്റെ അഭിയും ശരത്തും ഉണ്ടാകും കൂടെ….അവർ മതി എനിക്ക്…”അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടവൻ പറഞ്ഞു…. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ ഒരു ചെറുചിരിയോടെ അവളെ ചേർത്ത് പിടിച്ചു കുറച്ചു നേരം നിന്നു… “അതേയ്……നേരത്തെ എന്നെ തള്ളിമാറ്റിയത് കൊണ്ട് ഫിനിഷ് ചെയ്യാൻ പറ്റിയില്ല… ഒന്നൂടെ നോക്കിയാലോ…” അവൻ ഒരു കള്ള ചിരിയോടെ മുഖം കുനിച്ചു… “അയ്യടാ.. പൊക്കോളണം… ഞാൻ പോകുവാ..”അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞോടി..

വാതിലിന്റെ അടുത്ത് എത്തിയപ്പോഴേക്കും ആദി വീണ്ടും അവളെ പിടിച്ചു… അവളുടെ കഴുത്തിൽ മുഖം ചേർത്തു..മിത്തൂ ഒന്ന് പിടഞ്ഞു.. പെട്ടെന്ന് ആരോ വാതിലിന് തട്ടി.. മിത്തൂ ഞെട്ടി മാറി… അവർ ഒന്ന് പേടിച്ചു…മിത്തൂ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. രണ്ട് പേരും മുഖത്തോട് മുഖം നോക്കി… പിന്നെ ആദി എന്തും വരട്ടെ എന്ന് കരുതി വാതിൽ തുറക്കാൻ പോയി.. “ആദിയേട്ടാ…” “പേടിക്കണ്ട.. ഞാനില്ലേ കൂടെ..” ആദി വാതിൽ ചെറുതായി തുറന്ന് പുറത്തേക്ക് നോക്കി… ശരത്തിനെ കണ്ട് അവൻ ഒന്ന് ആശ്വസിച്ചു.. അവന്റെ മുഖം കണ്ട് ശരത്തിന് സംശയം ആയി… “എന്താടാ..ഇതിനകത്ത് കേറി ലോക്ക് ചെയ്ത് പരിപാടി..” ചോദിച്ചു കൊണ്ടവൻ വാതിൽ മുഴുവൻ തുറന്ന് അകത്തേക്ക് കയറി..

ചുമര് ചാരി നിൽക്കുന്ന മിത്തൂനെ കണ്ട് അവൻ ഒന്ന് അമ്പരന്നു… “ഇവളെന്താ ഇവിടെ…എന്താ രണ്ടാളും കൂടി…ഉം….. രണ്ടിന്റെയും ലുക്ക് അത്ര പോരല്ലോ.. ഒരു പിടിവലി കഴിഞ്ഞ മട്ട്… സത്യം പറയെടാ…നീ എന്താ ഇവളെ ചെയ്തേ…” ആദി ചിരിച്ചു കൊണ്ട് മുഖം കുനിച്ചു… ….. “നീ വാ.. ഞാൻ പറയാം.. മിത്ര,, ഒന്ന് ഫ്രഷ് ആവൂ ട്ടോ…”..പിന്നെ ശരത്തിന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു… മിത്തൂ വാഷ് റൂമിൽ കയറി .. കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് അവൾക്ക് ഒരേ സമയം സന്തോഷവും പേടിയും തോന്നി… നിശ്ചയത്തിന്റെ അന്ന് ആദ്യമായി ആദിയെ കണ്ടുമുട്ടിയത് അവൾ ഓർത്തു.. %%%%%%%^%% നിശ്ചയത്തിന്റെ അന്നത്തെ ദിവസം… എന്തോ ആവശ്യത്തിന് മുകളിലേക്ക് കയറിയതായിരുന്നു മിത്തൂ..

റൂമിലേക്ക് കാലെടുത്ത് വച്ചതും പുതുതായി ഇട്ട മാറ്റിൽ ചവുട്ടി തെന്നി അവൾ വീണതും ഒരുമിച്ചായിരുന്നു.. ആരും കണ്ടില്ലെന്ന് കരുതി എഴുന്നേൽക്കാൻ നോക്കിയപ്പോൾ കണ്ടത് ചിരിയോടെ നോക്കി നിൽക്കുന്ന ശരത്തിനെയും ആദിയെയും ആണ്….ആകെ ചമ്മി അവൾ….പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.. “നീ എന്താ മണ്ണ് ടെസ്റ്റ് ചെയ്തതാണോ..” ശരത്ത് കളിയാക്കി.. “ഓ..വളിച്ച കോമഡി..ഹും..”😏😏 അവൾക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി.. അപ്പോഴാണ് ഒരു കൈ നീണ്ടു വന്നത്.. ആദി ആയിരുന്നു.. അവൾ അവന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റു..പക്ഷെ വീണ്ടും ചവുട്ടിയത് അതേ മാറ്റിൽ..😵😵 ഇത്തവണ വീണപ്പോൾ കൂട്ടിന് ആദിയെയും കൂട്ടി.. മിത്തൂന്റെ മേലെ ആയിരുന്നു ആദി ..

അവന്റെ കൈ അവളുടെ തലയ്ക്ക് പിറകിലും…തറയിൽ തട്ടാതിരിക്കാൻ …അവൻ അവളെ തന്നെ നോക്കി കിടന്നു… “എന്റെ ഭഗവാനേ.. എന്റെ നടുവ് …എന്തൊരു വെയിറ്റ് ആണ് മനുഷ്യ ..ഒന്ന് മാറിയേ… എന്റെ ശരത്തേട്ടാ ഈ സാധനത്തെ ഒന്ന് മാറ്റ് …പ്ലീസ്..” ശരത്ത് ചിരിച്ചു കുടല് മറിഞ്ഞിരിപ്പാണ്.. അവളുടെ പറച്ചില് കേട്ട് വേഗം വന്ന് ആദിയെ എഴുന്നേൽപ്പിച്ചു… പിന്നെ അവളെയും… “നീ എന്താ വീഴാൻ പഠിക്കുവാണോ…” “ദേ..എന്നെക്കൊണ്ട് പറയിക്കേണ്ട…..ഒന്ന് പോയേ….ഞാൻ വന്ന കാര്യം പോലും മറന്നു.. എന്റമ്മച്ചി എന്റെ നടുവ്.. ഇനി വല്ല ആട്ടിൻ സൂപ്പും ഉണ്ടാക്കി കുടിക്കണം…” അതും പറഞ്ഞവൾ പുറത്തേക്ക് പോയി.. അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.. ശരത്ത് ആദിയെ നോക്കി..

“എന്താണ്… വീഴ്ചയിൽ മനസ്സും കൊണ്ടുപോയോ…” “അത് നേരത്തെ താഴെ വച്ച് കണ്ടപ്പോഴേ കൊണ്ട് പോയെന്ന് തോന്നുന്നെടാ…” “ടാ.. അത് പാവമാണ് ട്ടോ…..അംബിക ആന്റി അറിഞ്ഞാൽ പറപ്പിക്കും പറഞ്ഞേക്കാം..” “പോടാ….എനിക്ക് അവളുടെ സമ്മതം മാത്രം മതി..പിന്നെ ..എന്തിനും നീയും അഭിയും കൂടെ ഉണ്ടാവില്ലേ.. അത് മതി…” “ഉം.. എന്നാൽ ആദ്യം പറഞ്ഞ സംഭവം നേടാൻ നോക്ക്.. അവളുടെ സമ്മതം.. അത് കിട്ടാൻ ഇത്തിരി പാട് പെടും..” “ആണല്ലേ… അപ്പോ ഞാൻ ഇപ്പോൾ തിരിച്ചു പോകുന്നില്ല…. നീ അച്ഛനോട് ഞാൻ വരുന്നില്ലാന്ന് പറയുമ്പോൾ ഒന്ന് സപ്പോർട്ട് ചെയ്യണേ.. പ്ലീസ്.. കല്യാണം ആകുമ്പോഴേക്കും ഞാൻ എങ്ങനെ എങ്കിലും അവളോട്‌ സമ്മതം വാങ്ങിച്ചോളാം..” “ഉം.. ശ്രമിക്കാം.. ”

“താങ്കസ് ടാ..അളിയാ…” “സുഖിപ്പിക്കല്ലേ…” “😁😁😁..” % മിത്തൂ മുഖം കഴുകി തുടച്ച് പുറത്തിറങ്ങുമ്പോൾ ആണ് വീണയും ശ്രീയും സാന്ദ്രയും കൂടി അങ്ങോട്ട് വന്നത്.. “എങ്ങനെ ഉണ്ട് ഇപ്പോൾ.. കുറവുണ്ടോ..”വീണ ചോദിച്ചു.. മിത്തൂ കാര്യം മനസിലാവാതെ അവളെ നോക്കി.. “അല്ല.. ശ്രീയുടെ ബ്രദർ പറഞ്ഞു നിനക്ക് തലവേദനയാണെന്ന്.. വന്ന് നോക്കാൻ.. അതാ ഞങ്ങൾ വന്നത്.. കുറവില്ലേ.. ” “ഓ..അതോ കുറവുണ്ട്.. ഞാൻ ഒന്ന് മുഖം ഒക്കെ കഴുകി.. ഇപ്പോ കുഴപ്പമില്ല..” “എങ്കിൽ പോകാം..” “ഉം..വാ…” വീണയും സന്ദ്രയും മുന്നിൽ നടന്നു.. അവർ പുറത്തേക്ക് കടന്നതും..അവരുടെ പിറകിൽ നടന്ന ശ്രീ ഡോർ അടച്ചു മിത്തൂന് നേരെ തിരിഞ്ഞു നിന്നു…. മിത്തൂ ഒന്ന് ഞെട്ടി…ഏട്ടനും അനിയത്തിക്കും ഇത് തന്നെയാണോ പണി…അവൾ മനസ്സിൽ പറഞ്ഞു….

ശ്രീ മിത്തൂന്റെ അടുത്ത് വന്ന് അവളുടെ ദാവണിയിൽ കുരുങ്ങി കിടന്ന എന്തോ ഒന്ന് പുറത്തെടുത്തു.. “ഇത് എന്താ…” “ഇത് …ബ്രേസിലേറ്റ്…ഇത് എങ്ങനെ എന്റെ ഡ്രസ്സിൽ…” “അത് തന്നെയാണ് എന്റെ ചോദ്യവും.. ഇത് ആദിയുടെ ആണ്… ആദി എന്ന എന്റെ ഭയ്യയുടെ.. ഇതെങ്ങനെ നിന്റെ ഡ്രെസ്സിൽ വന്നു.. ഉം..” ശ്രീ ദേഷ്യത്തിൽ ആയിരുന്നു… “ശ്രീ..അത്..അതെനിക്ക് അറിയില്ല…”മിത്തൂ വിയർക്കാൻ തുടങ്ങി.. “അറിയില്ലേ..നിനക്ക് തലവേദന ആണെന്ന് വേറെ ആര് അറിയുന്നതിനും മുന്നേ ആദി അറിയുന്നു…. കൂട്ട് നിൽക്കാൻ ഞങ്ങളെ പറഞ്ഞു വിടുന്നു….ഞാൻ എന്താ പൊട്ടിയാണോ… എന്താ നിങ്ങൾ തമ്മിൽ…” മിത്തൂ മുഖം കുനിച്ചു..

“ചോദിച്ചതിന് ഉത്തരം താ..അല്ലെങ്കിൽ എനിക്ക് ഇത് എല്ലാവരെയും അറിയിക്കേണ്ടി വരും..” “ശ്രീ…പ്ലീസ്..ഞാൻ .. ഞങ്ങൾ …” “ഉം..ഞങ്ങൾ..” “അത്….ഇഷ്ട്ടത്തിലാണ്..ഞങ്ങൾ..”മിത്തൂ തല താഴ്ത്തി പിടിച്ചു.. കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു… കുറേ നേരം ആയിട്ടും അനക്കം ഒന്നും കാണാതായപ്പോൾ അവൾ മുഖമുയർത്തി നോക്കി… ഒരു ചിരിയോടെ അവളെ നോക്കുന്ന ശ്രീയെ കണ്ട് അവൾ ഒന്ന് അമ്പരന്നു… “മിത്ര…പേടിച്ചു പോയോ…😃😃 അതും എന്നെ… ഭയ്യയുടെ കല്യാണം തീരുമാനിച്ചപ്പോൾ മുതൽ ഞാൻ ആദിയോട് പറയുന്നതാണ് ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ.. ഇപ്പോഴെങ്കിലും കള്ളൻ സാധിച്ചല്ലോ… എന്നോട് ശരത്തേട്ടൻ എല്ലാം പറഞ്ഞു…. ചുമ്മാ ഒന്ന് റാഗ് ചെയ്തതല്ലേ..

നാത്തൂൻ പോരെടുക്കണോ എന്ന് ടെസ്റ്റ് ചെയ്തതാണ്….” അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു..🤣🤣🤣 മിത്തൂന്റെ ശ്വാസം നേരെ വീണു..എല്ലാം തീർന്നെന്ന് കരുതിയതാണ്.. “എന്റെ ഹൃദയം അടിച്ചു പോയേനെ പെണ്ണേ…” “അയ്യോ… അത്ര പേടിച്ചോ…അതും എന്നെ..ഞാൻ പാവല്ലേ… 😣😣 ഉം… അപ്പോ പോകാം.. ഭാ..ഭി..” “ശരി..വാ..”😊😊 ####### സ്റ്റേജിൽ ഫോട്ടോഗ്രാഫേഴ്‌സ് കപ്പിൾ ഫോട്ടോസ് എടുക്കുന്ന തിരക്കിൽ ആയിരുന്നു.. അഭി അവർക്ക് ആവശ്യത്തിൽ കൂടുതൽ പോസുകൾ നൽകി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു… അമ്മാളൂ ആണെങ്കിൽ ആകെ മടുത്തു.. ഒടുവിൽ സഹികെട്ട് അവൾ ക്യാമറമാനെ വിളിച്ചു… “ചേട്ടാ..ഇപ്പോ മതി.. വിശക്കാൻ തുടങ്ങി…” “മാഡം കുറച്ചു കൂടി പ്ലീസ്.. ഇപ്പോ വിടാം…”

അയാൾ വീണ്ടും ക്യാമറ സെറ്റ് ചെയ്യാൻ ഒരുങ്ങി..അപ്പോഴേക്കും അഭി വന്ന് തടഞ്ഞു.. “അവൾ നോ പറഞ്ഞാൽ അതിൽ പിന്നെ ചോദ്യമില്ല.. ഉം.. പിന്നെ കണ്ടെന്റ് കുറഞ്ഞു എന്ന് തന്നോട് പരാതി പറയില്ല..പോരെ.. ഇനി വേണേൽ ഭക്ഷണം കഴിച്ചിട്ട് ടൈം ഉണ്ടെങ്കിൽ നോക്കാം… ഓക്കേ” അവൻ അവിടെ ഉള്ളവരോട് ജ്യൂസ് കൊണ്ട് വരാൻ പറഞ്ഞയച്ചു.. അമ്മാളൂ സ്റ്റേജിൽ ഇരിക്കുകയായിരുന്നു… അപ്പോൾ ആണ് മുന്നിലേക്ക് ജ്യൂസ് നീണ്ടുവന്നത്….. “കുടിക്ക്… എന്നിട്ട് ഫുഡ് കഴിക്കാൻ പോകാം…” അവൾക്കപ്പോൾ അത് വല്ലാത്ത ആശ്വാസം ആയിരുന്നു… ഭക്ഷണശേഷം അമ്മാളൂ സാരി മാറി അഭി കൊണ്ടുവന്ന സാരിയുടുക്കാനായി ചെന്നു… ഓരോനിമിഷം കഴിയുംതോറും അവളുടെ നെഞ്ച് പൊട്ടിപൊളിയുന്ന വേദന തോന്നി അവൾക്ക്…

വിടപറയാൻ ഉള്ള സമയം അടുത്തു കൊണ്ടിരിക്കുന്നു എന്നത് അവളെ വല്ലാതെ തളർത്തി… അവൾ അഭിയുടെ കൂടെ ചെന്ന് സെലക്ട് ചെയ്ത കരിംപച്ച സാരി ഉടുത്തു.. അതിൽ അവൾ ഒന്ന് കൂടെ തിളങ്ങി.. അത്ര ചേർച്ച ഉണ്ടായിരുന്നു അവൾക്കത്.. അവർ അവളെയും കൂട്ടി പുറത്തേക്ക് വന്നു… എല്ലാരും അവിടെ ഉണ്ടായിരുന്നു… അഭി അവളെ കണ്ട് ഒരുനിമിഷം മതിമറന്ന് നിന്നു…. വണ്ടികൾ എല്ലാം നീങ്ങി തുടങ്ങി… കുറച്ചു പേർ മാത്രം ബാക്കിയായി… അമ്മാളൂ വീട്ടുകാരെ എല്ലാരേയും നോക്കി… ആരും അവളുടെ മുഖത്തേക്ക് നോക്കിയില്ല.. അവൾ ഒരു പ്രതിമ പോലെ അവിടെ നിന്നു… കണ്ണുകൾ നിറഞ്ഞിരുന്നു… ദീപു പതുക്കെ അവളുടെ അടുത്തേക്ക് വന്നു.. പിന്നാലെ നന്ദുവും…

അവർ ഇരുവശത്തുമായി നിന്ന് അവളെ കെട്ടിപിടിച്ചു… “മോള് സന്തോഷമായി ഇരിക്കണം കേട്ടോ…” അമ്മാളൂ അവരോട് ചേർന്ന് അനങ്ങാതെ നിന്നു… കണ്ണുകൾ ഒഴുകികൊണ്ടിരുന്നു… ചുണ്ടുകൾ വിതുമ്പൽ ഒതുക്കി പിടിച്ചു… ദേവനും രഞ്ജുവും വന്നു അവരെ പൊതിഞ്ഞു.. എല്ലാവരും കരയുകയായിരുന്നു.. “മോള് ചെല്ല് സമയം ആയി…” അവളെ അടർത്തി മാറ്റി ദേവൻ പിന്തിരിഞ്ഞു കണ്ണുകൾ ഒപ്പി.. അപ്പോഴാണ് മിത്തൂ അങ്ങോട്ട് വന്നത്.. രണ്ടുപേരും മുറുക്കെ കെട്ടിപിടിച്ചു.. അമ്മാളൂന്റെ മുഖം കയ്യിലെടുത്ത് നിറയെ ഉമ്മ വച്ചു മിത്തൂ.. പിന്നെ കണ്ണുകൾ തുടച്ചു കൊടുത്തു.. വീണ്ടും കെട്ടിപിടിച്ചു… അവരുടെ സ്നേഹം കണ്ടു നിന്നവരെ പോലും കരയിച്ചു.. ഓർമ വച്ച നാൾ മുതൽ കൂടെ കൂടിയതാണ് അവർ.. ഒരു മനസ്സായി ജീവിച്ചവർ…

പിരിഞ്ഞു പോകുമ്പോൾ നെഞ്ചിൽ ചോര പൊടിയുന്ന പോലെ തോന്നി അവർക്ക്…. “മൺഡേ മുതൽ ക്ലാസ്സിന് വന്നേക്കണം പറഞ്ഞേക്കാം…”മിത്തൂ കപട ദേഷ്യത്തിൽ പറഞ്ഞ് തിരിഞ്ഞു നടന്നു.. ശരത് വണ്ടിയുമായി അവരുടെ അടുത്തേക്ക് വന്നു.. അവൾ ദൂരെ മാറി നിൽക്കുന്ന സിദ്ധുവിനെ കണ്ടു.. കൈ കാട്ടി അടുത്തേക്ക് വിളിച്ചു.. അവൻ അങ്ങോട്ട് ചെന്നു…അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അവന്റെ കയ്യിൽ പിടിച്ച് ദീപുവിന്റെ അടുത്തേക്ക് പോയി.. “സിദ്ധുവേട്ടന് നല്ല ജോലി കിട്ടുന്നത്‌ വരെ ദീപുവേട്ടന്റെ കൂടെ വർക്ക്ഷോപ്പിലേക്ക് കൂട്ടണം കേട്ടോ.. ഇനി ഈ കൈ വിടരുത് ദീപുവേട്ടാ.. പ്ലീസ്.. സിദ്ധുവേട്ടനെ നശിക്കാൻ വിടരുത്..” ദീപു അവനെ ചേർത്ത് പിടിച്ചു.. അവൾക്ക് സന്തോഷം തോന്നി…

എല്ലാരോടും യാത്ര പറഞ്ഞു മുന്നോട്ട് നടന്നു…കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു.. അവൾ ദേവനെ ഒന്ന് തിരിഞ്ഞു നോക്കി.. പിന്നെ ഓടിച്ചെന്ന് നെഞ്ചിൽ വീണു… “വേണ്ട അച്ഛാ എനിക്ക് പോണ്ടാ.. എനിക്ക് പോണ്ടാ… ഞാൻ അച്ഛന്റെ കൂടെ നിന്നോളം… എന്നെ പറഞ്ഞയക്കല്ലേ അച്ഛാ…പ്ലീസ് …അച്ഛാ.. എന്നെ വിടല്ലേ..” അമ്മാളൂ കൊച്ചു കുഞ്ഞിനെ പോലെ പതംപറഞ്ഞ് കരഞ്ഞു… “അയ്യേ..ഇങ്ങനെ കരയാതെ മോളെ…അച്ഛന്റെ മോള് ഇപ്പോ പൊയ്ക്കോ ട്ടോ…. ഞങ്ങൾ പിറകെ വരാം.. മോള് ചെല്ല്.. ” ദേവൻ അവളെയും കൂട്ടി കാറിന് അടുത്ത് നിൽക്കുന്ന അഭിക്ക് അടുത്തെത്തി.. അവളുടെ കൈ അവന്റെ കയ്യുമായി ചേർത്ത് പിടിച്ചു.. “ഞങ്ങളുടെ രാജകുമാരിയാണ്… കരയിക്കരുത് കേട്ടോ…” അഭി അവളെ ചേർത്ത് പിടിച്ചു.. പിന്നെ ദേവന്റെ കാലിലേക്ക് കുനിഞ്ഞു..

അയാൾ അവനെ എഴുന്നേല്പിച്ച് ചേർത്ത് നിർത്തി.. “പൊന്നുപോലെ നോക്കിക്കോളാം ഞാൻ… നന്ദിയുണ്ട് ഒരുപാട്…” അഭി പറഞ്ഞത് കേട്ട് ദേവന്റെ മനസ്സ് നിറഞ്ഞു.. അഭിയോടൊപ്പം അവളെയും ചേർത്ത്പിടിച്ച് രണ്ടുപേരുടെയും നെറുകയിൽ ചുംബിച്ചു… അമ്മാളൂ എല്ലാവരെയും ഒന്ന് കൂടി നോക്കി.. എല്ലാവരും അവൾക്കടുത്തേക്ക് വന്ന് നിന്നു.. ദീപുവും നന്ദുവും രഞ്ജുവും വന്ന് അവൾക്ക് ഉമ്മ കൊടുത്തു.. അഭി അവളെ കാറിലേക്ക് കയറ്റി ഇരുത്തി.. എല്ലാരോടും യാത്ര പറഞ്ഞ് അടുത്ത സൈഡ് വഴി വണ്ടിയിൽ കയറി… അമ്മാളൂ കൈ പുറത്തിട്ട് ദേവന്റെയും ദീപുവിന്റെയും കൈ പിടിച്ചു… വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവൾ കൈ ഒന്നൂടി മുറുക്കി ഏങ്ങലടിച്ചു.. ദേവൻ അവളുടെ കൈ ബലത്തിൽ അടർത്തി മാറ്റി വെട്ടിത്തിരിഞ്ഞ് നിന്നു..

ദീപു അയാളെ ചേർത്തുപിടിച്ചു… പുറത്തേക്ക് നോക്കി കരഞ്ഞു കൊണ്ടിരുന്ന അമ്മാളൂനെ അഭി വലിച്ച് നെഞ്ചിൽ ചേർത്തു… അവൾ അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞു… അഭി അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. അവൾക്ക് ക്ഷീണം കാരണം കണ്ണുകൾ അടഞ്ഞു പോയി.. പതിയെ ഉറക്കത്തിലേക്കും.. അഭി അവളെ രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചിരുന്നു.. അവളോട് പാവം തോന്നി അഭിക്ക്.. തന്റെ ധൃതി കാരണം ആണ് അവൾക്ക് ഇത്ര വേഗം എല്ലാവരെയും പിരിയേണ്ടി വന്നത് … സോറി മോളെ… നീ ക്ഷമിക്ക്… എന്റെ സാഹചര്യം അങ്ങനെ ആയി പോയി…അവൻ ഓർത്തു.. അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. ശരത്തിന്റെ കൂടെ ആദിയും ഉണ്ടായിരുന്നു ഫ്രന്റിൽ… “ടാ..പതിയെ പിടിക്കെടാ ..അതിനെ..ഞെക്കി പൊട്ടിക്കാതെ..”

സെന്റർ ഗ്ളാസിൽ കൂടി ഇതൊക്കെ കണ്ട് ആദി അഭിയെ കളിയാക്കി.. “പോടാ… പാവം.. എല്ലാം അറിയുമ്പോൾ ഇവൾക്ക് എന്നോട് ദേഷ്യം കാണുമോടാ ഒന്നും അറിയിക്കാത്തത് കൊണ്ട്….സിദ്ധു എന്റെ അനിയൻ ആണെന്ന് ഉള്ള കാര്യം പോലും അറിയിച്ചിട്ടില്ല…” “പരിഭവം കാണിക്കും ..എന്തായാലും… എല്ലാവരും ചേർന്ന് മറച്ചു വച്ചതല്ലേ… പറഞ്ഞു മനസ്സിലാക്കിക്കാൻ നിനക്ക് കഴിയണം.. വൈകാതെ തന്നെ.. അവൾ നിന്റെ അടുത്ത് ഓക്കെ ആയാൽ പിന്നെ വൈകിക്കേണ്ട.. പുറത്ത് നിന്നും അറിയുന്നതിനെക്കാൾ നീ പറഞ്ഞ് അറിയുന്നതാണ് നല്ലത്…” “ഉം..ശരിയാണ്..” %%%% കുറച്ചു സമയം കഴിഞ്ഞാണ് അമ്മാളൂ കണ്ണ് തുറന്നത്.. അഭിയിടെ നെഞ്ചോട് ചേർന്ന് കിടപ്പാണ് എന്ന് അറിഞ്ഞതും അവൾ അടർന്ന് മാറാൻ ശ്രമിച്ചു.. എന്നാൽ അഭി രണ്ടു കൈ കൊണ്ടും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു….

അവനും ഉറക്കമാണ്…. അവൾ കുറച്ചു നേരം കൂടി അങ്ങനെ തന്നെ കിടന്നു… എറണാകുളത്ത് എത്തി എന്ന് അവൾക്ക് മനസിലായി.. അവൾ പതുക്കെ അവന്റെ കൈ എടുത്തു മാറ്റി നേരെ ഇരുന്നു.. മുഖമൊക്കെ തുടച്ചു.. “ആഹാ എഴുന്നേറ്റോ..എന്ത് ഉറക്കമാണ്.. നമ്മൾ എത്താറായി കേട്ടോ..” ശരത് അവളെ നോക്കി പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചു.. “ആദിയേട്ടാ ,,, വെള്ളം ഉണ്ടോ വണ്ടിയിൽ.. ദാഹിക്കുന്നു..” “അയ്യോ..ഇല്ലാല്ലോടാ.. ശരത് ഏതേലും കടയുടെ അടുത്ത് സൈഡ് ആക്ക് ഞാൻ വാങ്ങാം..” ശരത്ത് വണ്ടി സൈഡ് ആക്കി..ആദി ഇറങ്ങി ..ഡോർ അടക്കുന്ന ശബ്ദം കേട്ട് അഭി ഉറക്കം ഞെട്ടി.. “എന്താടാ..എന്ത് പറ്റി..”

“എനിക്ക് വെള്ളം വേണം എന്ന് പറഞ്ഞിട്ട് ആദിയേട്ടൻ വാങ്ങാൻ പോയതാ..” അമ്മാളൂ ആണ് ഉത്തരം പറഞ്ഞത്.. “കഴിക്കാൻ എന്തേലും വേണോ..” ശരത് അവളോട് ചോദിച്ചു… “വേണ്ടാ.. വല്ലാത്ത ദാഹം തോന്നി.. അത്രേ ഉള്ളൂ..” ആദി വെള്ളം കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.. അവൾ കുടിച്ച ശേഷം അഭി അത് വാങ്ങി പുറത്തിറങ്ങി മുഖം കഴുകി.. വണ്ടിയിൽ കയറി അവളുടെ മുന്താണി തുമ്പിൽ മുഖം തുടച്ചു.. അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു…….തുടരും..

സിദ്ധാഭിഷേകം : ഭാഗം 21

Share this story