ലിവിംഗ് ടുഗെതർ : ഭാഗം 24

ലിവിംഗ് ടുഗെതർ : ഭാഗം 24

എഴുത്തുകാരി: മാർത്ത മറിയം

ആരോ ചെയ്യിക്കുന്നത് പോലെ അവളെയും എടുത്തുയർത്തി അവൻ ലിഫ്റ്റിന് നേരെ പാഞ്ഞു. അവൾക്കും കുഞ്ഞുങ്ങൾക്കും ഒന്നും വരുത്തരുതേ എന്ന് അവൻ നെഞ്ചുരുകി പ്രാത്ഥിച്ചുകൊണ്ടിരുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ആറു മണിക്കൂർ നു മേലെയായി ലേബർ റൂമിന്റെ പുറത്ത് അക്ഷമായി നിൽക്കുകയായിരുന്നു അവൻ. പേപ്പൻ വന്നു ഒരുപാട് തവണ ഭക്ഷണം കഴിക്കാൻ നിര്ബന്ധിച്ചെകിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അവൻ തയാറായില്ല.. “മാർത്ത മറിയത്തിന്റെ കൂടെ ആരാ ഉള്ളത്.. ” ഒരു നേഴ്സ് ലേബർ റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ചോദിച്ചു. “ഞാൻ ആണ് ” ഷൈൻ ഓടിപിടഞ്ഞു ചെന്നു. “ആഹാ ഡോക്ടർ റൂമിലേക്കു ചെല്ലാൻ പറഞ്ഞു ” നഴ്സ് അവനു വഴിയും പറഞ്ഞുകൊണ്ടുതുകൊണ്ട് അകത്തേക്കു പോയി. മിടിക്കുന്ന ഹൃദയവുമായി ഷൈൻ ഡോക്ടറുടെ റൂമിലേക്കു നടന്നു.

ഡോക്ടർ വസുന്ധര ലീവിൽ ആയത്കൊണ്ട് വേറെ ഒരു ഡോക്ടർ ആയിരുന്നു. ഷൈനിനോട് കേറി ഇരിക്കുവാൻ ഡോക്ടർ ആവശ്യം പെട്ടു. മാർത്ത യുടെ ഹസ്ബൻഡ് ആണ്. ഷൈൻ സ്വയം പരിചയപ്പെടുത്തി. ആഹ്ഹ് ഒക്കെ.. മർത്തയ്ക് കുഴപ്പം ഒന്നും ഇല്ല. സ്കാൻ ചെയ്തപ്പോൾ സെർവിസ് ഷോർട് ആവുണ്ട്. സൊ സെർവിസ് സെര്ക്ലേജ് ചെയ്യണം. ഡോക്ടർ പറഞ്ഞത് ഒന്നും ഷൈനിനു മനസിലായില്ല. അതായത് മാർത്തയ്ക് ട്രിപ്‌ലെറ്സ് ആയതുകൊണ്ട് യൂട്രസിന് പ്രഷർ ഉണ്ട്. ചിലപ്പോൾ മാസം തികായത്തുള്ള പ്രസവം വരെ നടക്കും. സാധാരണ 10 to 20 വീക്സ് ഒക്കെ ആവുമ്പോളേക്കും ഇടാറുണ്ട്.. ഇത് പിന്നെ ട്രിപ്‌ലെറ്സ് കൂടി ആണലോ… വസുന്ധര മേടം എന്താ ചെയ്യഞ്ഞത് എന്ന് അറിയില്ല. പിന്നെ ബ്ലഡ്‌ പ്രഷർ ൽ വേരിയേഷൻസ് ഉണ്ട്. അതൊന്നു ശ്രദിക്കണം… ഡോക്ടർ അവനു വിശദികരിച്ചു കൊടുത്തു.

“അപ്പോൾ ബ്ലീഡിങ്…? ” ഷൈൻ സംശയത്തോടെ ചോദിച്ചു. വജിനൽ ബ്ലീഡിങ് ഒന്നും അല്ല. അത് ആ കുട്ടി വീഴാൻ പോയപ്പോൾ കാൽ എവിടേയോ തട്ടിയതാണ്. അത് കണ്ടിട്ടാണ് ആണ് ബോധം പോയത് തന്നെ… ചെറു ചിരിയോടെ ഡോക്ടർ അത് പറയുമ്പോൾ ഷൈനിൽ നിന്നും ഒരു നിശ്വസം ഉയർന്നു. “പേടിക്കാൻ ഒന്നും ഇല്ല. രണ്ടു ദിവസം ഒബ്സർവേഷൻ ൽ കിടക്കട്ടെ… ” “എനിക്ക് ഒന്നു കേറി കാണാൻ പറ്റുമോ..? ” ഷൈൻ ആഗ്രഹത്തോടെ ചോദിച്ചു. ഇന്ന് പറ്റില്ല.. നാളെ ആവട്ടെ… “ഹ്മ്മ് “. ഡോക്ടർ ക് നന്ദി പറഞ്ഞുകൊണ്ട് ഷൈൻ അവിടെ നിന്നും എഴുനേറ്റു. മനസ്സിൽ അലയടിച്ചിരുന്ന കടൽ ശാന്തമായത് അവൻ അറിഞ്ഞു. ❤❤❤❤❤❤❤❤❤❤❤❤❤❤ മാർത്തയെ ഡിസ്ചാർജ് ചെയ്ത് വിട്ടിൽ കൊണ്ട് വന്നു. അവളിൽ നിന്നും ആ പഴയ പ്രസരിപ് നഷ്ടമായിരുന്നു. എപ്പോളും എന്തെകിലും ആലോചനയിൽ ആയിരിക്കും.

കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തോളാം എന്ന് വാശി പിടിച്ചുകൊണ്ടു സഹായത്തിനു നിന്ന ആന്റിയെ അവൾ ഒഴിവാക്കി. ഇടയ്ക്ക് അവൾ മമ്മയെ അബ്ബായെയും വിളിക്കും ആദ്യം ഒക്കെ റിംഗ് പോവുമായിരുനെകിലും ഇപ്പോൾ ആ നമ്പർ നിലവിൽ ഇല്ലന്നാണ് പറയുന്നത്. അവർ പൂർണമായും അവളെ ഒഴിവാക്കി എന്ന് അവൾക് മനസിലായി. എങ്കിലും പിന്നെയും വിളിച്ചുകൊണ്ടിരിക്കും. ഷൈനിനു അറ്റൻഡൻസ് കുറവായതിനാൽ റെഗുലർ ആയിട്ട് കോളേജ് ൽ പോകണമായിരുന്നു. മാർത്തയെ ഒറ്റയ്ക്കു ആക്കാൻ പ്രയാസം ഉണ്ടാകിലും ഒരു വർഷം പോകുന്നതിന്റെ ഭവിഷ്യത് അവനു നല്ലതുപോലെ അറിയാമായിരുന്നു. ഒരിക്കലും ഒരു ബുദ്ധിമോശവും കാണിക്കില്ല എന്ന് അവൾ വയറിൽ തൊട്ട് സത്യം ചെയ്തിരുന്നു. ആ ഒരു ധൈര്യത്തിൽ ആണ് ഷൈൻ എന്നും കോളേജിൽ പോവുന്നത്. അതിന്റെ ഇടയിൽ ആമി യുടെ മാര്യേജ് പ്രൊപോസലും ആയിട്ട് ഷൈനിന്റെ അമ്മ മുൻപോട്ട് തന്നെ പോയി.

മാർത്ത ഒന്നും പറയാത്തത് കാരണം അവനു ഒരു ഒഴിവു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ ഇത് വരെ ആമി ഫ്ളാറ്റിലേക് വന്നിടട്ടില്ല. കോളേജ് ൽ വെച്ച് അവളെ കാണേണ്ട സാഹചര്യം ഷൈൻ പൂർണമായും ഒഴിവാക്കി. ❤❤❤❤❤❤❤❤❤❤❤❤❤❤❤ വെള്ളിയാഴ്ച വൈകിട്ട് ചിക്കനും വാങ്ങി വളരെ സന്തോഷത്തിൽ ആണ് ഷൈൻ ഫ്ലാറ്റിൽ എത്തിയത്. ചിക്കൻറെ എല്ലാ ഐറ്റംസ് മാർത്തയ്ക് വളരെ ഇഷ്ടമാണ്. പെയർ കീ ഇട്ടു ഡോർ തുറന്നു. സാദാരണ ഈ സമയങ്ങളിൽ ചായ വെയ്ക്കുന്ന തിരക്കിലായിരിക്കും മാർത്ത. ഇന്ന് അടുക്കളയിൽ കാണാഞ്ഞപ്പോൾ അവൻ ബെഡ്‌റൂമിൽ പോയി നോക്കി. ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്നു അവനു മനസിലായി. വേഗം ഡ്രസ്സ്‌ മാറി തന്റെ പാചകപരീക്ഷണങ്ങളിലേക് കടന്നു ഷൈൻ. സവോള അരിഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് പിന്നിലൂടെ വന്നു മാർത്ത അവനെ ചുറ്റി പിടിച്ചത്.

കുറച്ചു നാളായിട്ട് സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നത്കൊണ്ട് അവളുടെ പെരുമാറ്റം അവനെ സന്തോഷിപ്പിച്ചു. “അല്ല ഇന്ന് എന്താ പതിവില്ലാതെ….. ” അവൻ തിരിഞ്ഞു നിന്നു. “ഏയ്യ് ഒന്നും ഇല്ല… ” ഒഴുകാൻ മട്ടിൽ മാർത്ത പറഞ്ഞു. ഷൈൻ നമുക്ക് ഒന്നു പുറത്ത് പോയാലോ..? കണ്ണുകളിൽ ആഗ്രഹം ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു. ഇപ്പോളോ…. ഡോക്ടർ റസ്റ്റ്‌ പറഞ്ഞേകുന്നത് അല്ലെടോ.. ഇനി പുറത്തു പോയി എന്തെകിലും സംഭവിച്ചാൽ ഡോക്ടർ എന്നെയാണ് ചീത്ത പറയുന്നത്… അതുകൊണ്ട് മോളു ആ ബാൽക്കണി യിൽ പോയി നിന്നു കാഴ്ചകൾ ആണ്. ഷൈൻ സവോള അരിയുന്നത് തുടർന്നു. ഒന്നും പറയാതെ വയറും താങ്ങിയുള്ള അവളുടെ പോക്ക് കണ്ട് അവനു പാവം തോന്നിയെക്കിലും അവളുടെ നല്ലതിന് വേണ്ടി അല്ലെ എന്ന് സ്വയം സമാധാനിച്ചു. ചിക്കൻ അടുപ്പത്തേക്കിട്ടപ്പോൾ ആണ് അമ്മയുടെ കാൾ ഷൈനിനെ തേടി വന്നത്..

ഇന്ന് ഇത് എന്തിനാവോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ ഫോൺ എടുത്തു. “ഡാ ഞാൻ പറഞ്ഞ കാര്യം നീ ആലോചിച്ചോ..? ” അമ്മയുടെ ആർത്തി നിറഞ്ഞ സ്വരം അവന്റെ കാതിൽ വന്നു പതിച്ചു. “എന്ത് ആലോചിക്കാൻ…” അവൻ ഈർഷ്യയോടെ ചോദിച്ചു. ആഹ്ഹ് നീ ഇനി ഒന്നും ആലോചിക്കണ്ട… എല്ലാം ഞങ്ങൾ ആലോചിച്ചോളാം….. വരുന്നതിന്റെ പിന്നത്തെ ശനിയാഴ്ച നിന്റെ മനസുചോദ്യം ഞങ്ങൾ അങ്ങ് തീരുമാനിച്ചു…. അതുകൊണ്ട് വ്യാഴം ആവുമ്പോളേക്കും ഇങ്ങോട്ടു വരണം…. കേട്ടാലോ ഇനി ഇത് മുടക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ… കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ പറ്റിയില്ല എങ്കിൽ വലിയവീട്ടിൽ ട്രീസ്സ പിന്നെ ജീവനോടെ ഉണ്ടാവില്ല അത്ര തന്നെ… ഇനി മോൻ മോന്റെ ഇഷ്ടം പോലെ തിരുമാനങ്ങൾ എടുത്തോ…… അവനു ഒന്നും പറയാൻ അവസരം കൊടുക്കാതെ അമ്മച്ചി ഫോൺ കട്ട്‌ ചെയ്തു… കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ഷൈൻ തറഞ്ഞു നിന്നു.

മാർത്ത ജീവിതത്തിൽ വന്നിലായിരുനുവെകിൽ ആമി യെ സ്വികരിക്കാൻ താൻ ഒരുക്കമായിരുന്നേനെ. പക്ഷെ ഇപ്പോൾ.. മാർത്ത.. അവളെ വേണ്ടാന്നു വെച്ചാലും തന്റെ കുഞ്ഞുങ്ങളെ വേണ്ടാന്നു വയ്ക്കാൻ തനിക്കാവുമോ. . തനിക്കു വേണ്ടി മാത്രം ഇപ്പോളും അവൾ ആ കുഞ്ഞുങ്ങളെ ഉദരത്തിലേറ്റുന്നത്. അവളോട് താൻ എങനെ ഈ കാര്യം പറയും…….. എന്താ ഷൈൻ.. എന്താ ആലോചിക്കുന്നത്…? മർത്തയുടെ ശബ്ദം അവനെ ഞെട്ടിച്ചു… ഏഹ്ഹ്ഹ്… എന്താ…? അവൻ അവൾ ചോദിച്ചത് കേട്ടില്ല. എന്താ നീ ആലോചിക്കുന്നത് എന്ന്..? മാർത്ത ഒന്നും കൂടി വ്യക്തമാക്കി. ഷൈൻ അവളോട് എന്ത് പറയുമെന്നറിയാത്ത മൗനം പൂണ്ടു. “മനസമ്മതത്തിന്റെ കാര്യം ആണോ..? ” അവളുടെ ചോദ്യം കേട്ട് ഷൈൻ പകപ്പോടെ അവളെ നോക്കി. നീ എങനെ…..? ഷൈൻ അവളുടെ അടുത്തേക് നീങ്ങി.

അവൾ തിരിഞ്ഞു ബാൽക്കണിയിലേക്ക് പോയി. ഷൈൻ അവളുടെ പിന്നാലെ ചെന്നു. “മാർത്ത നീ എങനെ അറിഞ്ഞു….? ” അവൻ പിന്നെയും ചോദ്യം ആവർത്തിച്ചു. “ആമി പറഞ്ഞു.. ” അവളുടെ ശബ്ദത്തിൽ ഒരു വിങ്ങൽ ഉണ്ടായിരുന്നു. അവൾ ഇന്ന് വന്നിരുന്നോ…? ഷൈൻ ചോദിച്ചു. “ഹ്മ്മ് വന്നിരുന്നു. മനസമ്മതം വിളിക്കാൻ.. ” “എന്നിട്ട് താൻ എന്ത് പറഞ്ഞു..? ” ഷൈൻ അവളുടെ കണ്ണിലേക്കു നോക്കി. “വരാം എന്ന് പറഞ്ഞു.. ” നിർവികാരതയോടെ മാർത്ത അത് പറയുമ്പോൾ അവളെ മനസിലാക്കാൻ കഴിയാതെ ഷൈൻ അവളെ തന്നെ നോക്കി.. “മാർത്ത നിന്നെ എനിക്ക് മനസിലാവുന്നില്ല.. ” നിന്റെ ചിന്താഗതി പ്രവചനാതീതമാണ്… ” എന്നത്തേയും പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി. “ഡി… മനുഷ്യനെ വട്ടാകുന്നതിനു ഒരു പരുതിയുണ്ട്.. ഈ മൂന്നു കുഞ്ഞുങ്ങളെയും പ്രസവിച്ചു എനിക്ക് തന്നിട്ട് പോയാൽ നിനക്ക് സമാധാനം കിട്ടുമെന്നു നീ കരുതുന്നുടോ….?

നിനക്ക് എന്താ എന്നെ കല്യാണം കഴിച്ചാൽ… നീ ഒരു വാക്ക് പറഞ്ഞാൽ ഈ നിമിഷം അമ്മച്ചി യെ വിളിച്ചു ഞാൻ സംസാരിച്ചോളാം. ” “അമ്മ സമ്മതിക്കുമെന്നു ഷൈനിനു ഉറപ്പുണ്ടോ..? ” പെട്ടന്നായിരുന്നു മർത്തയുടെ ചോദ്യം. ഷൈൻ ഒരു നിമിഷം ആലോചനയിൽ ആണ്ടു. “ഇല്ല… എനിക്ക് ഉറപ്പില്ല… ” ഷൈനിന്റെ തല കുനിഞ്ഞു. എല്ലാവരെയും വെറുപ്പിച്ചുകൊണ്ട് ഒരു ജീവിതം തുടങ്ങാൻ കഴിയുമോ നമുക്ക്. ഈ ഫ്ലാറ്റ് പോലും നിന്റെ ചേട്ടന്റെ പേരിൽ അല്ലെ… അമ്മയും ചേട്ടനും ഇട്ടു ത്തരുന്ന പൈസ കൊണ്ടല്ലെ നമ്മൾ ഇപ്പോളും ജീവിക്കുന്നത്… മാർത്ത എണ്ണി എണ്ണി പറയാൻ തുടങ്ങി. അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഒന്നും തന്നെ അവന്റെ പക്കൽ ഉണ്ടായിരുന്നില്ല. ” എന്നെ എന്റെ വീട്ടുകാർ പോലും കൈയൊഴിഞ്ഞു ഷൈൻ ” അത് പറയുമ്പോൾ അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. നീ ഇപ്പോൾ അനുഭവിക്കുന സുഖവും സൗകര്യങ്ങൾ ഒന്നും എന്നെ കൂടെകൂടിയാൽ നിനക്ക് കിട്ടില്ല.

അവസാനം നിന്റെ വായിൽ നിന്നു തന്നെ ഞാൻ ഇതൊക്കെ കേൾക്കേണ്ടി വരും. അത് കേൾക്കാൻ ഞാൻ ഒരുക്കമല്ല. ഇപ്പോളും എന്തിനെയും നേരിടാൻ ഉള്ള ധൈര്യം മർത്തയ്‌ക്കുണ്ട് ഷൈൻ. ഞാൻ ആയിട്ടാണ് എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആക്കി തീർത്തത്. അത് ഞാൻ ആയിട്ട് തന്നെ അനുഭവിച്ചോളാം. 501 പവനിനു പകരം മർത്തയുടെ സ്നേഹം ആണെന്നു ചിലപ്പോൾ ഇപ്പോൾ പറയാൻ സാധിക്കും… പക്ഷെ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ……. ഷൈൻ അപ്പോളും മൗനം പാലിച്ചു. അവൾ പറയുന്നതിലും കാര്യം ഉണ്ടെന്നു അവൻ ചിന്തിച്ചു. അമ്മയോടും ചേട്ടനോടും വാശി പിടിച്ചു ജീവിക്കാൻ തനിക്കു സാധിക്കില്ല. അവരുടെ കാരുണ്യം കൊണ്ടാണ് ഇപ്പോളും ജീവിക്കുന്നത്.. അവരുടെ മുന്നിലേക് ഗർഭിണിയായ മർത്തയെയും കൊണ്ട് ചെന്നാലുള്ള അവസ്ഥാ ആലോചിക്കുമ്പോൾ തന്നെ ഷൈൻ നടുങ്ങി. “നമ്മുടെ ഇടയിൽ ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നില്ല ഷൈൻ..

രണ്ടു ശരീരങ്ങൾ തന്നിൽ ഉള്ള ആസക്തി മാത്രം ആയിരുന്നു. ഇടയ്ക്ക് എപ്പോളോ നമ്മൾ പ്രണയിച്ചിരുന്നു പക്ഷെ അതൊരിക്കലും പിരിയാൻ കഴിയത്ത അത്രയും ശക്തമായിരുന്നില്ല….” നീ അമ്മച്ചി പറയുന്നത് കേൾക്കണം എന്നു തന്നെ ആണ് എന്റെ ആഗ്രഹം… ആമി നല്ലവൾ ആണ് ഷൈൻ അവൾ നിനക്ക് വേണ്ടി ആണ് ഇത്രയും നാൾ കാത്തിരുന്നത്. നിന്നോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ടാണ് നീ വേറെ ഒരു പെണ്ണിന്റെ കൂടെ ആണെന്നു പറഞ്ഞിട്ട് പോലും അവൾ പിന്മാറാത്തത്… എന്നോടുള്ള വാശിക്ക് ആണ് അവൾ ഓരോന്നും പറയുന്നതും പ്രവൃത്തിക്കുന്നതും…. എന്നെക്കാളും നല്ലൊരു പങ്കാളി ആവും അവൾ നിനക്ക്…. “ഇതൊക്കെ അവൾ വന്നു പറഞ്ഞതാണോ ” ഷൈൻ പുച്ഛത്തോടെ പറഞ്ഞു. “ഒരിക്കലും അല്ല ഷൈൻ. ഇന്ന് വന്നപ്പോളും അവൾ ഒരു ശത്രുവിനോട് എന്നത് പോലെ തന്നെയാ പെരുമാറിയത്.. ” “പിന്നെ ഇതൊക്കെ നിന്നോട് ആരാ പറഞ്ഞത് ” ഷൈൻ പിന്നെയും ചോദിച്ചു.

“എനിക്ക് അങ്ങനെ തോന്നി.. ” മാർത്ത ഞാൻ ആമി യെ വിവാഹം ചെയ്താൽ നിന്റെയും കുഞ്ഞുങ്ങളുടെയും കാര്യം..? ഷൈൻ പകുതിയിൽ നിർത്തി. ഷൈൻ എന്നോട് പ്രസവിക്കാൻ മാത്രമേ ആവശ്യപെട്ടിട്ടോളു. ബാക്കി കാര്യം ഷൈൻ ഏറ്റതാലേ..? മാർത്ത അവന്റെ കണ്ണുകളിലേക് സൂക്ഷിച്ചുനോക്കി. ആ നോട്ടം തന്നെ ഹൃദയത്തിൽ ചെന്നു നിൽക്കുന്നതായി ഷൈനിനു തോന്നി. “മാർത്ത ഞാൻ… ” ഷൈൻ വാക്കുകൾക്ക് വേണ്ടി പരതി. “എനിക്ക് അറിയാം ഷൈൻ ഒരു വാശിപ്പുറത് പറഞ്ഞതാണെന്നും. നീ വിഷമിക്കണ്ട… ഒരിക്കലും ഞാനോ ഈ കുഞ്ഞുങ്ങളോ നിന്റെ ജീവിതത്തിൽ ഒരു ശല്യം ആവില്ല. നിനക്ക് തന്നിരിക്കുന്ന വാക്ക് ജീവൻ പോയാലും മാർത്ത നിറവേറ്റും…..” ഒന്നു നിർത്തിട്ടു മാർത്ത തുടർന്നു. “മമ്മി ഇന്ന് വിളിച്ചിരുന്നു… മകൾ പിഴച്ചു പോയന്ന് കരുതി വേണ്ടാന്നു വെയ്ക്കാൻ പറ്റില്ലാലോ….

അവർ ഇവിടുത്തെ വീട് വിൽക്കാൻ തീരുമാനിച്ചു. മുംബൈയിൽ ഒരു അപ്പാർമെൻറ് നോക്കി വെച്ചിട്ടുണ്ട്. നീയായിട്ടുള സകല ബന്ധങ്ങളും ഉപേക്ഷിക്കാൻ തയാറായാൽ എന്നെ കൂടി അങ്ങോട്ടു കൊണ്ട് പോവാൻ ആണ് പ്ലാൻ…കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവിടെ ചെന്നിട്ട് ഒരു തീരുമാനം എടുകാം എന്നാണ് മമ്മി പറഞ്ഞത്. ” അവൾ വയറിൽ തടവിക്കൊണ്ട് പറഞ്ഞു. നീ എന്ത് തീരുമാനിച്ചു കണ്ണുനീര് ഷൈനിന്റെ കാഴ്ച മറച്ചു. അവൻ അവൾ കാണാതെ കണ്ണുകൾ അമർത്തി തുടച്ചു. “ഒന്നും തിരിമാനിച്ചില്ല. നാളെ മമ്മി വിളികാം എന്ന് പറഞ്ഞിട്ടുണ്ട്. ” “പിന്നെ നിന്നെ വിട്ടുകൊടുക്കാൻ വേണ്ടി ആമി എനിക്ക് ഒരു ഓഫർ തന്നിട്ടുണ്ട്. ” “എന്ത് ഓഫർ” എന്നുള്ള രീതിയിൽ ഷൈൻ അവളെ നോക്കി.

“ഈ ബ്ലോക്കിൽ തന്നെ ഒരു ഫ്ലാറ്റ്… ” “എന്നിട്ട് നീ എന്ത് പറഞ്ഞു. ” ഞാൻ കൊടുക്കുന്ന ഭിക്ഷ ആണ് അവളുടെ ജീവിതം എന്ന് ഒരു തഗ് അടിച്ചു. ചിരിച്ചുകൊണ്ടണ് മാർത്ത പറഞ്ഞതെകിലും ഉള്ളിലെ ഒരു കടൽ ഇരമ്പുന്നത് ഷൈൻ അറിയുണ്‌ടായിരുന്നു. “മാർത്ത നിനക്ക് ഒരു വിഷമവും തോനുനിലെ..? ” “എന്തിനു വിഷമം… ഇത് വിധി അല്ലെ ഷൈൻ.. അത് അനുഭവിച്ചു തന്നെ തീർക്കണം … എന്ത് വന്നാലും അനുഭവിക്കാൻ ഞാൻ ഒരുക്കമാണ് ഷൈൻ…… ” ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ മാർത്ത ഷൈനിനു മുൻപിൽ നിലകൊണ്ടു….തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 23

Share this story