മഞ്ജീരധ്വനിപോലെ… : ഭാഗം 53- അവസാനിച്ചു

Share with your friends

എഴുത്തുകാരി: ജീന ജാനകി

മാധവ് വീട്ടിൽ പോയി ഫ്രഷായ ശേഷം ഹോസ്പിറ്റലിലേക്ക് വന്നു… അവൻ എത്തിയപ്പോൾ ഭാമ മയക്കത്തിലായിരുന്നു… കൈ മാത്രം താലിയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… മാധവ് വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി…. അഭി അത്ഭുതത്തോടെ നോക്കുകയായിരുന്നു മാധവിന്റെ മാറ്റം… ക്രൂരതയുടെ പര്യായമായ മാഡിയിൽ നിന്നും മാധവിലേക്കുള്ള പരിവർത്തനം… പക്ഷേ പൊതുവായിട്ടുള്ളത് ഭാമയോടുള്ള പ്രണയം മാത്രമാണ്…. മാഡിയിൽ അത് തീവ്രമായതാണെങ്കിൽ മാധവിൽ ശാന്തമായ നദി പോലെയും…. അവളുടെ മുടിയിഴകളെ തഴുകിത്തലോടി കടന്നുപോകുന്ന അവന്റെ വിരൽതുമ്പിൽ പോലും അതിയായ വാത്സല്യം തുളുമ്പുന്ന പോലെ…. മിഴികൾ തുറന്ന ഭാമയുടെ കണ്ണുകളിലും അതേ തിളക്കം അഭി കണ്ടു… ഭാമ വേഗം എഴുന്നേൽക്കാൻ നോക്കി….

മാധവ് – ടീ പതിയെ…. ഞാനിവിടെ തന്നെ ഉണ്ട്… എങ്ങും പോകുന്നില്ല… അവനവളെ പിടിച്ച് ഇരുത്തി… ഭാമ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി ഇറുകെ പുണർന്നു…. നിറകണ്ണുകൾ മാധവ് കാണാതെ അവൾ തുടയ്കുന്നത് അഭി കണ്ടു…. അവൻ അവരെ ഇരുവരെയും അത്ഭുതത്തോടെയാണ് നോക്കിയത്…. മാധവ് – ടീ ഇങ്ങോട്ട് നോക്ക്… ദേ ഇതെന്റെ ഫ്രണ്ട് അഭി…. എസിപി അഭിറാം ചന്ദ്രൻ…. ഭാമ അവനെ നോക്കിയ ശേഷം പുഞ്ചിരിച്ചു…. ഭാമ – ഹലോ സർ…. അഭി – സാറോ…. കിച്ചൂന്റെ വൈഫ് എനിക്കെന്റെ സ്വന്തം പെങ്ങളാ…. അഭിയേട്ടാന്ന് വിളിച്ചാൽ മതി…. ഭാമ – ഒരുപാട് നന്ദിയുണ്ട് അഭിയേട്ടാ…. ഒരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നതിന്…. അഭി – ഇനിയും ഉണ്ടാകും…. അല്ല ഭാമക്കുട്ടീ…. നീ ഈ കാട്ടുപോത്തിനെ എങ്ങനെ മെരുക്കി എടുത്തു…. ഭാമ – അതിന് പിന്നിൽ ഒരു കഥയുണ്ട്…

ഒരു ജന്മത്തിന്റെ കഥ…. അഭി – ജന്മത്തിന്റെയോ….. മാധവ് – അതൊക്കെ ഞാൻ സമയം കിട്ടുമ്പോൾ പറഞ്ഞ് തരാം…. ഭാമ – അവനെ എന്ത് ചെയ്തു…. മാധവ് – കൊന്നില്ല…. ജീവനുണ്ടെന്നേയുള്ളൂ….. എഴുന്നേറ്റ് നിൽക്കില്ല ഇനി…. അഭി – മാഡിയായല്ലേ നിന്നത്… ജീവനുള്ളത് തന്നെ വല്യ കാര്യം… പെങ്ങൾക്ക് മാഡിയെ വേണോ മാധവിനെ വേണോ…. മാധവും ഭാമയുടെ മറുപടിയ്കായി കാതോർത്തു…. അവളൊന്നു പുഞ്ചിരിച്ചു… ഭാമ – കണ്ണേട്ടന്റെ ശാന്തതയെ പോലെ തന്നെ മാഡിയുടെ ദേഷ്യത്തെയും ഞാൻ പ്രണയിക്കുന്നുണ്ട്…. കണ്ണേട്ടനിൽ വിരിയുന്ന ഭാവങ്ങളോടു പോലും എനിക്ക് പ്രണയമാണ്…. മാധവ് അവളുടെ നെറ്റിയിൽ മുത്തി…. അഭി അവർക്കായി സ്വകാര്യത വിട്ടുകൊടുത്ത ശേഷം പുറത്തിറങ്ങി… ************

അമ്പു വരാന്തയിൽ കിളി പറന്നു നിൽപ്പുണ്ടായിരുന്നു… കുട്ടൻ അവനെ തട്ടി വിളിച്ചു…. “അമ്മാ….” “എന്താടാ കിടന്നു കാറുന്നേ….” “പേടിച്ച് പോയി…. ഏട്ടനെന്താ വേണ്ടേ….” “നിന്റെ ഈ ആലോചന കണ്ട് ചോദിച്ചതാ….” “എന്റെ പൊന്നു കുട്ടേട്ടാ… ദേ ഇന്നൊരുത്തനെ ചിത്രവധം ചെയ്ത മുതല് തന്നെയാണോ അകത്തിരുന്ന് പെണ്ണിനെ കൊഞ്ചിക്കുന്നത് എന്ന് ആർക്കായാലും സംശയം വരും…. ലൈവ് ഷോ ആയിരുന്നു… കിച്ചുവേട്ടനിൽ ഇത്രയും വലിയൊരു മാറ്റം…. ഓർത്തിട്ട് തന്നെ തല കറങ്ങുവാ…. മെഡിക്കൽ സ്റ്റോറിൽ നിന്നും പാരസെറ്റമോളും മേടിച്ച് വായിലിട്ട് നിക്കുവാ ഞാൻ….” “അതെന്തിന്….” “പനി വരാതെ ഇരിക്കാൻ….” “അമ്പൂ…. മാധവ് മാഡിയാകുന്നത് ഭാമയെ ആരേലും അപായപ്പെടുത്താൻ നോക്കുമ്പോഴാണ്…. അവന് ഈ ലോകത്ത് അവളോളം പ്രിയപ്പെട്ട ഒന്നുമില്ല… എന്റെ പെങ്ങൾ പുണ്യം ചെയ്തവളാ…..”

അഭി – അവർ രണ്ട് പേരും പുണ്യം ചെയ്തു കാണും… അവരിൽ ആരാ കൂടുതൽ സ്നേഹിക്കുന്നത് എന്ന് നമുക്ക് അറിയാൻ കഴിയില്ല…. മാധവ് അവൻ ഒരുപാട് മാറിയിരിക്കുന്നു…. അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല…. ഇന്നെനിക്ക് ഒരു കാര്യം മനസിലായി…. അവനോളം അവളെ പ്രണയിക്കാൻ ലോകത്ത് മറ്റാർക്കും കഴിയില്ല… അവളോളം അവന് വേണ്ടി ജീവിക്കാനും ഒരാൾക്കും കഴിയില്ല…. പെർഫക്ട് കപ്പിൾ…. എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു…. ************ അന്ന് അവർ അവിടെ തന്നെ തങ്ങി… പിറ്റേദിവസം രാവിലെ പത്ത് മണിയോടെ ഡിസ്ചാർജ് ആയി…. നേരേ വിട്ടത് കുറച്ചു കാട്ടുപ്രദേശമായ ഒരു സ്ഥലത്താണ്… ഒരു ഹോസ്പിറ്റലിന് മുമ്പിൽ വണ്ടി വന്ന് നിന്നു…. ‘മോക്ഷപ്രാപ്തി…’ ഹോസ്പിറ്റൽ… ഭാമ – കണ്ണേട്ടാ…. ഇത് ഹോസ്പിറ്റൽ ആണോ… പക്ഷേ ഇങ്ങനെയൊരു പേര്… അഭി – ആ പേരാ ഇവിടെ ഏറ്റവും യോജിച്ചത്….

പല പാപങ്ങളും ചെയ്ത ദുഷ്ടജന്മങ്ങളെയാണ് ഇവിടെ ചികിത്സയ്ക് കൊണ്ട് വരുന്നത്…. ചെയ്ത പാപത്തിനുള്ള ശിക്ഷ എല്ലാം ഇവിടെ നിന്ന് കിട്ടിയാൽ തെറ്റ് ചെയ്യുന്നതിനെ കുറിച്ച് ഓർക്കുകപോലും ഇല്ല… ഇതിന്റെ ഓണർ എക്സ് മിലിട്ടറി ആയിരുന്ന കേണൾ ഡേവിഡ് അലക്സാണ്ടർ ആണ്… പുള്ളിക്കാരന് കേന്ദ്രത്തിലൊക്കെ നല്ല പിടിപാടാ…. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ സ്ഥാപനത്തെ ഒരു ചുക്കും ചെയ്യാൻ ആർക്കും ധൈര്യം വരില്ല…. ഇവിടുത്തെ സർജൻ അദ്ദേഹത്തിന്റെ മകൻ…. ഞങ്ങളുടെ ഫ്രണ്ട്…. ഫ്രഡി ഡേവിഡ് അലക്സാണ്ടർ… ഭാമ – നമ്മളെന്തിനാ ഇവിടെ വന്നെ…. മാധവ് – നിനക്കൊരാളെ കാണിച്ചു തരാം… ഭാമയും മാധവും അഭിയും അമ്പുവും അജുവും കുട്ടനും അകത്തേക്ക് കയറി… അവർക്ക് എതിരെ ഒരു യുവാവ് സ്റ്റെതസ്കോപ്പും കഴുത്തിലിട്ടുകൊണ്ട് നടന്ന് വരുന്നുണ്ടായിരുന്നു….

അയാൾ അവരെ നോക്കി ചിരിച്ചു…. അഭി – അളിയാ…. ഫ്രെഡി – ഹേയ് ഗയ്സ്…. ഞാൻ നിങ്ങളെ പ്രതീക്ഷിക്കുവായിരുന്നു…. മാധവ് – ഞാനിങ്ങോട്ട് രണ്ട് പാഴസലിനെ കയറ്റി വിട്ടായിരുന്നല്ലോ…. ഫ്രെഡി – തടിയനുള്ളത് ഇന്നലെ തന്നെ കൊടുത്തു… മറ്റേ മുറൈമാമനുള്ള സർജറി കഴിഞ്ഞ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്… സെഡേഷനിലാ…. മൂന്ന് മണിക്കൂർ കഴിഞ്ഞേ ബോധം വരുള്ളൂ…. ഭാമ – ശ്…ശ്…. അമ്പൂ…. ആർക്ക് സർജറി…. അനിരുദ്ധനാണോ… അമ്പു – അതേടീ…. ഭാമ – അങ്ങേർക്ക് എന്താ അസുഖം… എന്തിന്റെ സർജറിയാ…. അമ്പു – മൂത്രത്തിൽ കല്ല്…. ഭാമ – എന്നെ തട്ടിക്കൊണ്ടു പോയ തെണ്ടിയ്ക് ഈ മനുഷ്യൻ മൂത്രത്തിൽ കല്ല് മാറ്റാനാണോ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്…. അജു – എടീ ദുരന്തമേ…. നീ ട്വന്റി ടു ഫീമെയിൽ കോട്ടയം കണ്ടിട്ടുണ്ടോ…. ഭാമ – ഉണ്ട്…. അജു – അതിൽ ലാസ്റ്റ് ഫഹദ് ഫാസിലിന് ഒരു സർജറി ചെയ്യൂലെ…

അത് അവനും ചെയ്തെന്ന്…. ഭാമ – ഓഹ് അങ്ങനെ…. അമ്പു – അല്ലേലും ചത്ത കിളിക്ക് എന്തിനാ കൂട്…. അജു – നീ എന്താ ഉദ്ദേശിച്ചത്…. അമ്പു – അവനീ ജന്മത്ത് എണീറ്റ് നിൽക്കാൻ പറ്റൂലല്ലോ… പിന്നെ സർജറി ചെയ്തതിൽ തെറ്റില്ലാന്ന് പറയുവായിരുന്നു…. ഭാമ – വന്ന് വന്ന് നീ വെറും പടുവാഴയായി വരുവാണല്ലോ… അമ്പു – നിന്നെ എന്റെ ക്ലിങ്ങോ പ്ലിങ്ങോ പാടുന്ന തത്തയെ കൊണ്ട് കൊത്തിക്കും… മാധവ് – ടീ ഇങ്ങോട്ട് വാ…. ടാ ഇതാ എന്റെ പൊണ്ടാട്ടി ഭാമ മാധവ് കൃഷ്ണ…. ഭാമ ചിരിച്ചുകൊണ്ട് അവനെ നോക്കി കൈ കൂപ്പി… ഫ്രെഡി – കണ്ടിട്ടില്ലെന്നേ ഉള്ളൂ…. പെങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്… അപ്പോ നിങ്ങൾക്ക് അയാളെ കാണണ്ടേ… ഭാമ – കാണണം…. അവന്റെ ആ കിടപ്പ്… എല്ലാവരും അനിരുദ്ധന്റെ മുറിയിലേക്ക് പോയി…. അവൻ മയക്കത്തിലായിരുന്നു… ദേഹം മുഴുവൻ വെച്ച് കെട്ടിയിട്ടുണ്ട്… രണ്ട് കൈയും കാലും ഒടിഞ്ഞിട്ടുണ്ട്…. അവന്റെ കിടപ്പ് കണ്ട് മനസ് നിറഞ്ഞിട്ടാ എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്…. ************

മാസങ്ങൾ മൂന്ന് വീണ്ടും കഴിഞ്ഞു…. ഭാമയ്ക് എട്ടാം മാസം കഴിഞ്ഞു…. ഭാമ കുറച്ചു കൂടി തടിച്ചു…. നിറവും വച്ചു…. വയറൊക്കെ വലുതായി…. ഇപ്പോ ഓഫീസിലൊന്നും പോകുന്നില്ല…. ഏഴാം മാസം വീട്ടിൽ ഒരാഴ്ച പോയി നിന്നു…. ഒരാഴ്ച മാധവ് ഭാമയുടെ വീടിന്റെ മതിൽ ചാടിയത് കയ്യോടെ കുട്ടൻ പിടിച്ചു… എന്നും അവനെ മതിൽ ചാടിക്കാതിരിക്കാൻ പിറ്റേദിവസം തന്നെ ഭാമയെ തിരിച്ചു പാക്ക് ചെയ്തു… എല്ലാവരും ഭാമയുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കാൻ മത്സരമായിരുന്നു…. അഭിയും ഫ്രെഡിയും ആയിരുന്നു ഏറ്റവും മുന്നിൽ… അഭിയുടെ അമ്മ സുഭദ്രാമ്മ ഉണ്ണിയപ്പമുണ്ടാക്കി കൊടുത്തു വിടും…. ഇപ്പോ സാരിയിൽ നിന്നും നൈറ്റിയിലേക്ക് മാറി….. ഭാമ ഒരു ദിവസം ഉച്ചയ്ക്ക് ഹാളിൽ ഇരിക്കുകയായിരുന്നു…. ദച്ചുവും മഞ്ജിയും അച്ചുവും അവളുടെ ചുറ്റിലും ഇരിപ്പുണ്ട്… ലക്ഷ്മി അരിഞ്ഞിട്ട ആപ്പിൾ കഷണങ്ങൾ അവളുടെ വായിൽ വച്ച് കൊടുക്കുന്നുണ്ടായിരുന്നു….

ഹരിത അവളുടെ തലയിൽ മസാജ് ചെയ്യുന്നുണ്ട്… ഹരിയും ഋഷികേശനും എന്തോ ജോലിയിൽ ആയിരുന്നു… അപ്പോഴാണ് മാധവിന്റെ കാറ് പോർച്ചിൽ വന്ന് നിൽക്കുന്നത്…. ഭാമ – കണ്ണേട്ടൻ നേരത്തേ വന്നോ…. മാധവും കുട്ടനും കയറി വന്നു…. പുറകെ വന്ന ആളിനെ കണ്ടതും എല്ലാവരും ഞെട്ടി…. ഭാമ – ഋതു…… അവളുടെ തല താഴ്ന്നിരുന്നു…. എല്ലാവരുടെയും മുഖത്ത് നിസ്സംഗത നിറഞ്ഞിരുന്നു…. അവളോടി വന്ന് ഭാമയുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു… മാധവും കുട്ടനുമൊഴികെ എല്ലാവരും ഞെട്ടി…. ഭാമ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…. ഋതു – മഹാപാപിയാ ചേച്ചി ഞാൻ… കുടെപ്പിറപ്പായി കണേണ്ട മനുഷ്യനെ ഞാൻ…. എനിക്ക് മാപ്പ് താ ചേച്ചി… അമ്മമ്മ ഓരോന്ന് പറഞ്ഞു എന്നെ മോഹിപ്പിച്ചു… അങ്ങനെ കിച്ചേട്ടൻ കാണാത്തതിൽ വാശിയും ദേഷ്യവും ആയി…. അത് മറക്കാൻ ഡ്രഗ്സ് ഉപയോഗിച്ചു…

പക്ഷേ അതെന്നെ ഇത്രത്തോളം കൊണ്ടെത്തിച്ചു… ഒരുപക്ഷേ അന്നെന്നെ ശാസിച്ച് എല്ലാം പറഞ്ഞ് മനസിലാക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഞാൻ ഇത്രയും പാപി ആകുമായിരുന്നില്ല ചേച്ചി…. എല്ലാവരും അവളുടെ ആ ഒരു അവസ്ഥയിൽ സങ്കടപ്പെട്ടു… ഓരോരുത്തരോടും അവൾ ക്ഷമ പറഞ്ഞു… അവസാനമാണ് ഋഷികേശന്റെ അടുത്ത് ചെന്നത്…. അയാളുടെ നെഞ്ചിൽ കിടന്ന് ഒരു കുഞ്ഞിനെ പോലെ അവൾ വിങ്ങിപ്പൊട്ടി…. തന്റെ മകളെ തിരിച്ചു കിട്ടിയതിൽ ആ പിതൃഹൃദയം എല്ലാവരോടും നന്ദി പറഞ്ഞു… ഋതു ഭാമയുടെ അടുത്ത് വന്ന് മുട്ടുകുത്തി… പതിയെ അവളുടെ വയറിൽ കൈ വച്ചു…. ഋതു – അമ്മായീടെ വാവേ…. പെട്ടെന്ന് തന്നെ വയറിൽ കുഞ്ഞനങ്ങുന്നത് വസ്ത്രത്തിന് പുറത്തൂടെ എല്ലാവരും കണ്ടു… ഋതു അനക്കം തൊട്ടറിഞ്ഞു…. അന്നത്തെ ദിവസം ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു…

ഋതു ഭാമയുടെ ഇടവും വലവും ഉണ്ടായിരുന്നു… ഹരിതയുടെ കണ്ണുകൾ ഈറനണിഞ്ഞു… ഋഷി – എന്താടോ കരയുന്നത്…. ഹരിത – അവളെ ഇതേ പോലെ കാണാൻ ഒത്തിരി കൊതിച്ചതാ… ഇപ്പോ അത് സാധിച്ചു… ഇനി നല്ലൊരാളുടെ കൈയിൽ എന്റെ കുഞ്ഞിനെ ഏൽപ്പിക്കണം….. ഋഷി – എല്ലാം നടക്കുമെടോ…. ************ രാത്രി ഭാമ മുറിയിൽ കട്ടിലിൽ കാലും നീട്ടി ഇരിക്കുകയായിരുന്നു…. മാധവ് മുറിയിലേക്ക് വെള്ളവും കൊണ്ട് വന്നു… “എന്താടീ…. നടുവേദനിക്കുന്നുണ്ടോ…” “കാലൊക്കെ കടയുന്നു…..” “നീ ചാരി ഇരിക്ക്… ഞാൻ ഉഴിഞ്ഞ് തരാം…” ഭാമയുടെ കാലുകൾ മടിയിലേക്ക് എടുത്ത് വച്ച് മാധവ് വിരലുകളെ ഉഴിഞ്ഞു…. അവളുടെ കാലൊക്കെ നീര് വന്നിരുന്നു… അതുകാരണം മിഞ്ചിയും കൊലുസും ഊരി മാറ്റിയിരുന്നു…. “കാലൊക്കെ തടിച്ചല്ലേ കണ്ണേട്ടാ…. ഞാനും തടിച്ചു… ശ്ശൊ….” “അതിനെന്താടീ….. എന്റെ പെണ്ണിപ്പോഴാ ചുന്ദരി ആയത്…. അല്ലേ വാവേ….” മറുപടിയായി കുഞ്ഞ് ഒന്നനങ്ങി….

“ഞാനെന്റെ വാവയെ ഒന്ന് കാണട്ടെ….” നിറയെ ബട്ടണുള്ള നൈറ്റി ആയിരുന്നു ഭാമ ധരിച്ചിരുന്നത്…. വയറിന്റെ ഭാഗത്തുള്ള ബട്ടണുകൾ അഴിച്ച ശേഷം മാധവ് അവിടെ ചുംബിച്ചു…. “അപ്പേട മോളെവിടെ…” വയറിൽ കുഞ്ഞിന്റെ കൈപ്പത്തിയുടെ അടയാളം കണ്ടു…. മാധവ് അവിടെ കൈ വച്ചു…. അതിനനുസരിച്ച് കുഞ്ഞിന്റെ കാലുകളും തലയുമെല്ലാം വയറിലുയർന്നു താഴുന്നത് കൗതുകത്തോടെ മാധവ് കണ്ടു…. “ഉഫ്…. അപ്പേട വാവ എന്നെ ചവിട്ടി കൊല്ലുവാ…..” “അച്ചോടീ… അമ്മേനെ ചവിട്ടല്ലേടീ പെണ്ണേ…. അവളെന്റെ പ്രാണനാ….” മാധവ് ഭാമയെ ചരിച്ചു കിടത്തി…. അവനവളെ ചുംബനം കൊണ്ട് മൂടി…. അവരുടെ ഉമിനീരുകൾ അന്യോന്യം കലർന്നൊന്നായി…. “ഞാൻ നിന്നെ ഇങ്ങെടുക്കട്ടെ പെണ്ണേ….” “എന്നിലേക്ക് ഒരു മഴ പോലെ പെയ്തിറങ്ങൂ…. എന്നിലെ ഓരോ രോമരാജികളെയും ത്രസിപ്പിച്ചുകൊണ്ട്…. എന്നിലെ ഓരോ കണങ്ങളെയും ചുംബിച്ചുണർത്തൂ….

നിന്റെ ഉമിനീരിലും വിയർപ്പിലും ഞാൻ കുതിരട്ടെ…. നിന്റെ പ്രണയത്തോട് പോലും എനിക്ക് അസൂയയാണ്…. ആർക്കെങ്കിലും ഇത്ര മനോഹരമായി പ്രണയിക്കാൻ കഴിയുമോ… നിന്റെ നിശ്വാസത്തെ പോലും ഞാൻ ഉച്ഛ്വസിച്ചെന്റെ പ്രാണനിൽ കോർത്തിടും…. നിന്റെ കിതപ്പുകൾ പോലും മനോഹരസംഗീതമാണെനിക്ക്….” “പെണ്ണ് നല്ല മൂഡിലാണല്ലോ….” അവൾ നാണത്തോടെ മുഖം അവന്റെ നെഞ്ചിലൊളിപ്പിച്ചു… ശാന്തമായ ഒരു മഴയായി അവൻ അവളിൽ പെയ്തിറങ്ങി…. ************ ഭാമയ്ക് ഇത് ഒൻപതാം മാസം അവസാനിക്കാറായി…. മാധവ് ഇപ്പോൾ നേരത്തെ വരും… ഋതുവും ദച്ചുവും കൂടിയാണ് രാവിലെയും വൈകിട്ടും ഭാമയെ നടത്തിക്കുന്നത്…. ഭാമയ്ക് രാവിലെ മുതൽ നല്ല അസ്വസ്ഥത ഉണ്ടായിരുന്നു…. അത് കാരണം മാധവ് ഓഫീസിൽ പോയില്ല…. അഭിയും ഇടയ്കിടെ ഫോൺ വിളിച്ച് തിരക്കുന്നുണ്ട്….

സുഭദ്ര – ഭാമയുടെ വയറ് താഴേക്ക് ഇടിഞ്ഞിട്ടുണ്ട്…. ഏത് സമയത്ത് വേണേലും വേദന വരാം എന്ന് തോന്നുന്നു…. ലക്ഷ്മി – അസ്വസ്ഥത ഉണ്ടോ മോളെ…. ഭാമ – ചെറിയ ഒരു വേദനയെ ഉള്ളൂ… ഇടയ്ക്ക് ഉള്ളതാ….. മാധവ് – വേദനയോ എവിടെ…. ഹോസ്പിറ്റലിൽ പോകാം…. ദേവകി – ആ വേദന അല്ലെന്റെ കിച്ചു… നീ അവിടെ എവിടെയെങ്കിലും ഒന്ന് പോയി ഇരിക്ക്…. മാധവിനെ അവരെല്ലാം കൂടി ഓടിച്ചു…. അവൻ കറങ്ങിക്കറങ്ങി ഭാമയ്ക് ഒരു ഉമ്മയും കൊടുത്ത ശേഷം അവിടെ നിന്നും പോയി….. ലക്ഷ്മി – ഇങ്ങനൊരു ചെറുക്കൻ…. എല്ലാവരും ചിരിച്ചു…. ************ രാത്രി ആയിട്ടും ഭാമയക് കുഴപ്പം ഒന്നും ഉണ്ടായില്ല… എല്ലാവരും അവിടെ തന്നെ തങ്ങി…. അഭിയും രാത്രി വന്നു…. അഭിയുടെ കണ്ണുകൾ ഋതുവിൽ പാറി വീഴുന്നത് മാധവ് കണ്ടിരുന്നു…. അന്ന് രാത്രി ടെറസ്സിലിരുന്ന് കുട്ടനും മാധവും അഭിയോട് ഋതുവിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു….

മാധവ് – ഇപ്പോ അവളൊരുപാട് മാറി… നീ സ്വീകരിക്കോ എന്റെ പെങ്ങളെ…. അഭി – എനിക്ക് അവളെ ശരിക്കും ഇഷ്ടമാടാ…. അവളുടെ പാസ്റ്റ് എനിക്കൊരു പ്രശ്നമല്ല… ഞാൻ പൊന്നുപോലെ നോക്കിക്കോളാം…. കുട്ടൻ – അങ്ങനെ നീയും പെണ്ണ് കെട്ടാൻ പോണു…. മാധവ് – നീ എന്താ മോശാണോ…. നീ ദച്ചൂട്ടീടെ പിറകെ നടക്കുന്നത് ഞാനറിയുന്നുണ്ടെടാ തെണ്ടീ…. കുട്ടൻ – ഈ….. മാധവ് – അവർ രണ്ടും എനിക്കെന്റെ മഞ്ജിയെപ്പോലെ തന്നെയാ…. അവർക്ക് നിങ്ങളെക്കാൾ നല്ല പയ്യൻമാരെ കിട്ടില്ല… മൂന്ന് പേരും പരസ്പരം കെട്ടിപിടിച്ചു… പെട്ടെന്നാണ് ഭാമയുടെ വിളി താഴെ നിന്നും കേട്ടത്…… “കണ്ണേട്ടാ…….!!!!!!!!!!” മാധവ് – ചക്കീ……!!!!!! അവർ മൂന്ന് പേരും താഴേക്ക് ഓടി…. ഭാമ വയറും പൊത്തിപ്പിടിച്ച് ബെഡിൽ ഇരിക്കുകയായിരുന്നു…. മാധവ് അവളെ കോരിയെടുത്തു…. കുട്ടൻ വണ്ടിയെടുക്കാൻ പുറത്തേക്ക് ഓടി…. മാധവ് ഭാമയെയും കൊണ്ട് കാറിൽ കയറി…. അഭിയും അവരോടൊപ്പം കയറി…. ബാക്കി എല്ലാവരെയും കൊണ്ട് ഹരിയും ശ്രീനാഥും രണ്ട് കാറിലായി പോയി….. ************

അജുവും അമ്പുവും പെട്ടെന്ന് തന്നെ അവിടെ വന്നു…. മാധവ് ലേബർ റൂമിന് പുറത്ത് അക്ഷമനായി നിൽക്കുകയായിരുന്നു…. പെട്ടെന്ന് റൂം തുറന്ന് ഒരു നഴ്സ് വന്നു…. “ആരാ ഭാമയുടെ ഹസ്ബന്റ്…..” “ഞാനാ സിസ്റ്റർ… എന്തേലും പ്രോബ്ലം…” “ആ കുട്ടി ഹസ്ബന്റിനെ കാണണം എന്ന് പറഞ്ഞ് ബഹളം വയ്കുവാ… താനൊന്ന് അകത്തേക്ക് വരണം…” മാധവ് അവർ കൊടുത്ത ഡ്രസ്സും ധരിച്ച് അകത്തേക്ക് കയറി… ഭാമയുടെ കരഞ്ഞ് തളർന്ന മുഖം കണ്ട് അവന്റെ നെഞ്ച് പിടഞ്ഞു… അവനോടിവന്നവളുടെ കൈകളിൽ പിടിച്ചു…. “എന്നെക്കൊണ്ട് പറ്റുന്നില്ല കണ്ണേട്ടാ…” “നമ്മുടെ വാവയ്ക് വേണ്ടിയല്ലേ പൊന്നാ…. എന്റെ പെണ്ണ് പുഷ് ചെയ്യെടാ….” “ഭാമ പുഷ്….”(ഡോക്ടർ) ഭാമ സർവ്വശക്തിയും എടുത്ത് പുഷ് ചെയ്തു…. അവളുടെ അലർച്ച കേട്ട് മാധവിന്റെ നെഞ്ച് പൊടിഞ്ഞു… അവളുടെ മുറുകിയ വിരലുകളിൽ നിന്നും അവളുടെ വേദന എത്രയാണെന്ന് മാധവിന് അറിയാൻ കഴിയുന്നുണ്ടായിരുന്നു….

ശരീരത്തിൽ നിന്നും എന്തോ വേർപെട്ട് പോയ പോലെ ഭാമയക്ക് തോന്നി… പതിയെ അവളുടെ ബോധം മറഞ്ഞു…. മാധവ് കുഞ്ഞിന്റെ കരച്ചിൽ കേട്ടു…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… “പെൺകുഞ്ഞാണ് കേട്ടോ…” “ഡോക്ടർ എന്റെ ഭാമ….” “ഷീ ഈസ് ഫൈൻ… ചെറിയൊരു മയക്കമാ…” തളർന്നുമയങ്ങുന്ന ഭാമയുടെ നെറ്റിയിൽ അവൻ ചുംബിച്ചു…. മാധവ് തന്നെയായിരുന്നു കുഞ്ഞിനെ കൊണ്ട് പുറത്ത് എല്ലാവരെയും കാണിച്ചത്…. ************ അഞ്ച് വർഷങ്ങൾക്കിപ്പുറം മാധവ് ഓരോന്നും ഓർക്കുകയായിരുന്നു…. ഭാമയെ അവളുടെ വീട്ടിലേക്കായിരുന്നു കൊണ്ട് പോയത്… അന്ന് തൊട്ട് അവൾക്ക് പാലിന്റെ മണമായിരുന്നു…. പോത്ത് പോലെ കിടന്ന് ഉറങ്ങിയിരുന്ന പെണ്ണ് കുഞ്ഞിന്റെ ചെറിയ അനക്കത്തിന് പോലും ഉണരാൻ തുടങ്ങി… എന്റെ കുഞ്ഞിനെ പോലെ അവളെന്നെയും വാത്സല്യത്തോടെ തന്നെ നോക്കി….

ഒരുപക്ഷേ അവളെന്നെ സ്നേഹിച്ചതിന്റെ നൂറു മടങ്ങായി എന്നെ സ്നേഹിക്കുന്നുണ്ട്…. പ്രണയിക്കുന്നുണ്ട്… എന്റെ മോൾക്ക് വേണ്ടി പല രാത്രികളിലും അവളവളുടെ ഉറക്കത്തെ ആട്ടിയോടിച്ചു… അമ്മ… അതൊരു അത്ഭുതമാണ് എന്നും…. വാത്സല്യത്തിന്റെ പാലാഴി…. അമ്മയായും ഭാര്യയായും കൂട്ടുകാരിയായും എനിക്കൊപ്പം നിഴലുപോലെ അവളുണ്ട്… കുറുമ്പിച്ചക്കിയായി…. “അതേ മനുഷ്യാ…. നിങ്ങളെന്ത് സ്വപ്നം കാണുകയാ…. ഈ സാരീടെ പ്ലീറ്റ് ഒന്ന് പിടിക്ക്….” “ആം… നീ നേരേ നിൽക്ക്…” ആരും കൺഫ്യൂഷൻ ആകണ്ട…. എന്റെ ചക്കിക്ക് ആറാം മാസം ആണ്… വീണ്ടും ഞങ്ങൾ വെയിറ്റിംഗിലാണ്…. “അപ്പേ…. എന്റെ ഷൂസെവിടെ…” “അപ്പേട കിങ്ങിണി താഴെ ചെല്ല്…. ഋതു അമ്മായി ഇട്ട് തരും കേട്ടോ…” “കിങ്ങിണി… ആ ഡ്രെസ്സിൽ ഇന്ന് കറ പറ്റിച്ചാൽ നീ എന്റേന്ന് മേടിക്കും…” “ശരി ചക്കിപ്പെണ്ണേ….”(കിങ്ങിണി) “ടീ…”(ഭാമ) കിങ്ങിണി ഓടിപ്പുറത്തേക്ക് പോയി….

“നിങ്ങൾ വിളിക്കുന്നത് കേട്ടാ അവളും വിളിക്കുന്നേ….” “അത് സാരല്യാ…. നമ്മുടെ മോളല്ലേ… ദേ ഓകെ ആയി….” അവളുടെ സീമന്തരേഖയിൽ സിന്ദൂരം നീട്ടി വരച്ച് ഒരു ചുംബനവും നൽകിയ ശേഷം മാധവ് പുറത്തേക്ക് പോയി…. ************ മാധവ് – ഇന്നെന്റെ പെങ്ങൾ മഞ്ജിയുടെ വിവാഹമാണ്…. അജുവുമായി…. അഞ്ച് വർഷത്തിൽ കുറച്ചു കല്യാണങ്ങൾ കൂടി നടന്നു…. ഞങ്ങളുടെ മോളെ കണ്ടില്ലേ… അവൾ ‘ചിന്മയ’ എന്ന കിങ്ങിണി… കുരുത്തക്കേട് കണ്ടുപിടിച്ചത് അവളാണെന്ന് തോന്നും… പിറ്റേ വർഷം തന്നെ അമ്പുവും അച്ചുവും, കുട്ടനും ദച്ചുവും, അഭിയും ഋതുവും തമ്മിലുള്ള വിവാഹങ്ങൾ കഴിഞ്ഞു…. അമ്പുവിനും അച്ചുവിനും രണ്ട് ഇരട്ട ആൺകുട്ടികൾ അഹാൻ, അമൻ…. കുസൃതിക്കൂടാണ് രണ്ടിനും വയസ് മൂന്ന്… ദച്ചുവിനും കുട്ടനും ഒരു മോള്… ‘വസുധാര’. രണ്ടര വയസ്… അഭിയ്കും ഋതുവിനും ഒരു മോൻ…. ദേവദത്ത്… ഒരു വയസ്സ്…. ഓരോ ആഘോഷങ്ങളിലും നമ്മൾ ഒത്തുകൂടാറുണ്ട്….

ഇന്നിപ്പോൾ ദേ എന്റെ വാവയുടെ വിവാഹം ആണ്…. ഗംഭീരമായി തന്നെ വിവാഹം നടന്നു… അവിടെ ഫോട്ടോ എടുക്കുന്ന സമയത്ത് മാധവ് താഴെ നിന്ന് ഭാമയെ നോക്കുകയായിരുന്നു… കുട്ടൻ അവന്റെ തോളിൽ വന്ന് തട്ടി…. “എന്റെ പെങ്ങളെ നോക്കി കൊല്ലോടാ…” “അതിനെയല്ലേ നോക്കാൻ പറ്റുള്ളൂ….” “എങ്ങനെയാടാ നീ അവളെ സഹിക്കുന്നത്….” മാധവ് ഒന്ന് ചിരിച്ചു….. “എന്റെ ജീവിതത്തിന്റെ ശബ്ദമാണ് അവൾ…. നിശബ്ദത തളം കെട്ടി നിന്ന എന്റെ ഇടനെഞ്ചിലേക്ക് കാൽച്ചിലമ്പൊലിയുമായി വന്നവൾ… അവളെന്റെ പെണ്ണാണ്… എന്റെ ജീവിതത്തിന്റെ നാദം, താളം… ഒരു ❤️ മഞ്ജീരധ്വനി പോലെ…❤️” ശുഭം…. അവസാനിച്ചു… ജീന അവർ ജീവിക്കട്ടെ ഒരുപാട് കാലം ഇതേപോലെ തീവ്രമായി പ്രണയിച്ചുകൊണ്ട്…. ഈ ജന്മവും വരുംജന്മവും കണ്ണനും അവന്റെ ചക്കിയുമായി തന്നെ….

മഞ്ജീരധ്വനിപോലെ… : ഭാഗം 52

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!