മൗനം : ഭാഗം 16

Share with your friends

എഴുത്തുകാരി: ഷെർന സാറ

” അത് പിന്നെ ഞാൻ ഓട്ടത്തിന് പോയി കഴിഞ്ഞാൽ പിന്നെ നീയിവിടെ ഒറ്റയ്ക്കല്ലേ…തനിക്ക് മിണ്ടീയും പറഞ്ഞും ഇരിക്കാൻ ഒരാളാവട്ടെ എന്ന് കരുതി… ” ” ആര്… ആടോ… മിണ്ടാനും പറയാനും… കൊള്ളാം എന്തായാലും… എന്റെ ചന്തുവേട്ടാ… സമ്മതിച്ചു തരണം നിങ്ങളെ… ” തലയിൽ കൈ വെച്ച് കൊണ്ടവൾ പറയുന്നത് കേട്ടപ്പോൾ അവന് ഒന്ന് ചിരിച്ചു… ” ആടിനെ കെട്ടാനാണോ താങ്കൾ രാജകീയമായൊരു ഷെഡ് ഒക്കെ പണിതത്…” അല്പം ആക്കലോടെ അവൾ അവനോട് ചോദിച്ചു… “മിണ്ടാപ്രാണിയല്ലേടോ… എന്ന് കരുതി നമ്മൾ അതിനൊരു കുറവും വരുത്തത്…അടച്ചുറപ്പില്ലേ വല്ല പട്ടിയും രാത്രി വന്ന് കടിച്ചാലോ… ” പറഞ്ഞ് കൊണ്ട് ആടിനടുത്തേക്ക് പോകുന്നവനെ നോക്കി അവൾ അവിടെ ഇരുന്നു… ” ടോ… താനാ ഫോണിങ്ങെടുത്തേ… ഞാൻ മിഥുനെ ഒന്ന് വിളിക്കട്ടെ… കുറച്ച് തവിട് പിണ്ണാക്ക് വാങ്ങിയിട്ട് വരാൻ പറയാം… ഇതിനെന്തേലും കൊടുക്കണ്ടെ.. ” അവൻ ചോദിച്ചു… “മ്മ്… ” മൂളി കൊണ്ടവൾ അകത്തേക്ക് കയറി… ##################

പിന്നെയുള്ള രണ്ടാഴ്ചയിൽ അവൾക്ക് പിടിപ്പത് പണിയുണ്ടായിരുന്നു… അവന്റെ കാര്യങ്ങളെല്ലാം നോക്കണം… വീട്ടുജോലി… ഇതൊന്നും പോരാതെ രണ്ട് ആടും… ബാക്കി രണ്ടും എങ്ങനെയും സഹിക്കാം.. പക്ഷെ ആടിന്റെ കാര്യം ഒരു കണക്കിന് നടക്കുന്നില്ല… ഇങ്ങോട്ട് പിടിക്കുമ്പോൾ അങ്ങോട്ട്‌ പോകുന്ന അനുസരണയില്ലാത്ത രണ്ട് സാധനങ്ങൾ എന്നാണാവൾ പറയുന്നത്… അതിന്റെ പേരിൽ ദിവസം കുറഞ്ഞത് രണ്ട് വഴക്കെങ്കിലും രണ്ട് പേരും തമ്മിൽ നടക്കും… ഇതിനിടയിൽ ആടിന് കൊടുക്കാനുള്ള തൂപ്പ് ശങ്കരൻ ചേട്ടനെ ഏർപ്പാട് ആക്കി… അയാളുടെ വരുമാനം ആണത്… ഒരു കെട്ട് തൂപ്പിന് പതിനഞ്ചു രൂപയാണ് വില… ചന്തുവിന്റെ കയ്യിലെ പ്ലാസ്റ്റർ അഴിക്കാൻ താലൂക് ആശുപത്രിയിൽ ആണ് പോയത്… പ്ലാസ്റ്റർ അഴിച്ചെങ്കിലും ഒരാഴ്ച കൂടി കൈക്ക് വിശ്രമം വേണം എന്ന് ഡോക്ടർ പറഞ്ഞു… വേദനയ്ക്കുള്ള ഗുളികയും കയ്യിൽ തേക്കാൻ ഒരു ഓയിൻമെന്റും ആണ് തന്നത്…

ഫർമസിയിൽ ചെന്ന് മരുന്നും വാങ്ങി പുറത്തേക്ക് വന്നപ്പോൾ ശക്തമായ വെയിൽ ആയിരുന്നു… ബാഗിൽ വെച്ചിരുന്ന കുട നിവർത്തി അവൾ ചന്തുവിനെ നോക്കിയപ്പോൾ പരിചയക്കാരാരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു അവൻ… അവൻ വരട്ടെ എന്ന് കരുതി ഒഴിഞ്ഞ ഒരു കോണ് നോക്കി മാറി നിന്നു അവൾ… അവന്റെ ഓരോ ചലനവും നോക്കി നിൽക്കുകയായിരുന്നവൾ… ഒരു ഇളം റോസ് ഷർട്ടും വെള്ളമുണ്ടും ആണ് വേഷം… മുടി അല്പം വളർന്നിറങ്ങിയിട്ടുണ്ട്… ഇടയ്ക്ക് ,, കാറ്റ് കൊണ്ട് മുഖത്തേക്ക് പാറി വീഴുന്നവ ഒരു കൈ കൊണ്ട് ഒതുക്കി വെക്കുന്നുണ്ട്…എങ്കിലും പൂർവാധികം ശക്തിയോടെ അവ വീണ്ടും മുഖത്തേക്ക് പാറി വീഴുന്നത് കണ്ടപ്പോൾ അവൾക് ചിരി വന്നു… ” ഇത്ര കഷ്ടപ്പെട്ട് ഇത് വളർത്തണ്ട വല്ല ആവശ്യവും ഉണ്ടോ… വെട്ടി കളഞ്ഞു കൂടെ… ” അവൻ അരികിൽ എത്തിയപ്പോൾ അവൾ ചോദിച്ചു… ” എന്ത്… ” അവൾ പറഞ്ഞത് മനസ്സിലാവാതെ അവൻ ചോദിച്ചു… ” മുടിയെ… മുടി.. ”

ഒന്നാക്കി കൊണ്ടവൾ പറഞ്ഞു… ” നീ വരുന്നെങ്കിൽ വാ… ഞാൻ പോവാ… ” ദേഷ്യത്തിൽ പറഞ്ഞ് കൊണ്ടവൻ മുന്നോട്ട് നടക്കുമ്പോൾ ഇപ്പോൾ ദേഷ്യപ്പെടാനും മാത്രം എന്തുണ്ടായി എന്നായിരുന്നു അവൾ ചിന്തിച്ചത്… ” അതേ.. ദേഷ്യപ്പെടാനും മാത്രം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ… ” അവൾ അവനെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു… പറഞ്ഞു കഴിഞ്ഞാണ് തങ്ങൾക്ക് എതിരായി നടന്നു വരുന്ന ആളെ അവൾ കണ്ടത്… കിച്ചൻ… ചുമ്മാതല്ല പെട്ടെന്നിവിടെ ഒരാൾക്ക് ദേഷ്യം വന്നത്.. അവൾ ഓർത്തു… ” എന്തൊരു വെയിലാ ല്ലേ….. വല്ലാത്ത ദാഹം… എനിക്കൊരു പാൽ സർബത്ത് വാങ്ങി തരോ… ” കൊഞ്ചലോടെ അവന്റെ ഇടത്തേ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ടവളത് ചോദിക്കുമ്പോൾ,, പരസ്പരം പോര് കോഴികളെ നോക്കി വരുന്ന കിച്ചനിൽ നിന്നും ചന്തുവിന്റെ ശ്രെദ്ധയെ തിരിക്കാൻ ആയിരുന്നു അവൾ ശ്രെമിച്ചത്… ” വേണെങ്കിൽ ഒരു കുപ്പി വെള്ളം വാങ്ങി തരാം… പാൽ സർബത്ത് ഒന്നും വേണ്ട… എവിടുന്നൊക്കെയുള്ള വെള്ളം ആണെന്ന് ആർക്കറിയാം.. ” അവൻ അവളോട്‌ പറഞ്ഞു.. ”

പാൽ സർബത്തിൽ വെള്ളം ഇല്ല… പാലാണ്… ” അവനെ തിരുത്തി കൊണ്ടവൾ പറഞ്ഞു.. അതിനവനൊന്ന് അവളെ കൂർപ്പിച്ചു നോക്കി… ” കവർ പാലല്ലേ… വേണ്ട… വയറിനു പിടിച്ചെന്ന് വരില്ല… ” മുടക്കമെന്നോണം അവനത് കൂട്ടി ചേർത്തു… ” വാങ്ങി തരുമോ… ഇല്ലയോ…. ഇപ്പൊ പറയണം.. ആഹ് … പിന്നെ… വാങ്ങിച്ചു തന്നില്ലെങ്കിൽ വീട്ടിലുള്ള ആ രണ്ട് സാധനങ്ങളെയും ഇന്ന് തൊട്ടങ്ങോട്ട് തന്നെ നോക്കി കോണം… ഞാൻ തിരിഞ്ഞു നോക്കില്ല… ” പറഞ്ഞ് കൊണ്ടവൾ മുഖം തിരിച്ചു കൊണ്ട് അവന്റെ കൈയിൽ നിന്നും കയ്യെടുത്ത് തനിയെ നടക്കാൻ തുടങ്ങി… അത് കണ്ടവനൊന്ന് ചിരിച്ചു.. ” മിണ്ടാപ്രാണികളുടെ കാര്യല്ലേ… വാ.. ഞാൻ വാങ്ങി തരാം… ” ചിരി കടിച്ചു പിടിച്ചു കൊണ്ടവൻ അവളോട്‌ പറഞ്ഞു… ” ഓഹ്… വേണ്ട.. ഞാൻ വീട്ടിൽ പോയിട്ട് അല്പം തിളപ്പിച്ചാറിയ വെള്ളം കുടിച്ചോളാം… പ്രാണികളെ തന്നെയങ്ങ് നോക്കിയാ മതി… ” അവനോട് കലിപ്പിച്ചു കൊണ്ടവൾ പറഞ്ഞു.. ” അപ്പൊഴേക്കും പിണങ്ങിയോ…

ഞാൻ തന്നെയൊന്ന് കളിപ്പിച്ചതല്ലേ… വാ.. ആ ബസ് സ്റ്റാന്റിന്റെ ഇപ്പുറത്ത് ഒരു ബേക്കറി ഉണ്ട്.. അവിടുന്ന് നല്ല ഉഗ്രൻ പാൽ സർബത്ത് വാങ്ങി തരാം… “പറഞ്ഞു കൊണ്ടവനാ പെണ്ണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു… ബസിൽ ഒരേ സീറ്റിൽ,, പഴയ കാല പാട്ടിന്റെ ഈണം കേട്ടിരുന്നു കൊണ്ട് യാത്ര ചെയ്യുമ്പോൾ അവൾ വല്ലാത്തൊരു അനുഭൂതിയിൽ ആയിരുന്നു… ഇടയ്ക്ക് പരസ്പരം കൈ മാറുന്ന പുഞ്ചിരിയിലൂടെയോ,,, തൊടുത്ത് വിടുന്ന പുഞ്ചിരിയിലൂടെയോ ഒക്കെ പ്രണയം പങ്കു വെയ്ക്കുകയായിരുന്നു ഇരുവരും… ഇടയിൽ എപ്പോഴോ വിരലുകലെ തമ്മിൽ കോർത്തു പിടിച്ചു കൊണ്ട്,, അവന്റെ തോളിലേക്ക് തല ചായിച്ചു വെച്ച് കൊണ്ട് പുറം കാഴ്ചകളിലേക്ക് നോട്ടം എയ്തിരിക്കുമ്പോൾ ആ പെണ്ണിന്റെ മുഖത്ത് അല്പം നാണം സ്ഥാനം പിടിച്ചിരുന്നു… ആദ്യമായിട്ടാണ് അവനോട് ഇത്രയും ചേർന്നിരിക്കുന്നത്… അതിന്റെ ജാള്യതയും അവളിൽ ചേർന്നിരുന്നു…

ഇടയിലെപ്പോഴോ കോർത്തു പിടിച്ച കൈകൾ അഴിഞ്ഞു മാറുന്നതും,, ഒരുകയ്യാലെ തോളിലൂടെ ചുറ്റി പിടിക്കുന്നതും ഒക്കെ ഏതോ നിർവൃതിയിൽ എന്നപോലെ അവൾ അറിയുന്നുണ്ടായിരുന്നു… രണ്ട് ദിവസം കഴിഞ്ഞവർ ഇരുവരും കൂടി അവളുടെ വീട്ടിലേക്ക് പോയി… മുറ്റം നിറയെ ചപ്പും കരിയിലയും കൊണ്ട് നിറഞ്ഞിരുന്നു… ചന്തുവിന് കൈ വയ്യാതെ ആയതിൽ പിന്നെ ഇങ്ങോട്ടുള്ള പോക്ക് കുറവായിരുന്നു… ഒരു കുറ്റി ചൂലെടുത്തവള് മുറ്റം തൂക്കുന്നതും നോക്കി അവനാ ഉമ്മറപ്പടിയിൽ ഇരുന്നു… അകവും തൂത്തു വാരി ചപ്പെല്ലാം കൂട്ടിയിട്ടവൾ കത്തിച്ചു… എന്തൊക്കെയോ അവിടെ നിന്നും പെറുക്കി എടുക്കുന്നുണ്ടായിരുന്നു അവൾ… എല്ലാം കൊണ്ട് തിരികെ വീട്ടിലെത്തിയപ്പോൾ സമയം എട്ടോടടുത്തു… കുളിച്ചു വന്ന് അത്താഴവും കഴിച്ചിരുവരും അല്പനേരം ഉമ്മറപ്പടിയിൽ ഇരുന്നു… ആ നേരമത്രയും പരസ്പരം ഒന്നും മിണ്ടിയില്ല… എങ്കിലും ആ മൗനം ഇന്നവരിൽ നേർത്ത സ്വരം ആയി മാറിയിരുന്നു…

വിരലുകൾ കോർത്തു പിടിച്ചു കൊണ്ടവന്റെ തോളിൽ തല ചായിച്ചിരുന്നവൾ… കൂട്ടിന് നല്ല തണുത്ത കാറ്റുമുണ്ടായിരുന്നു … ” യ്യോ….”പെട്ടെന്നവൾ എന്തോ ഓർത്തപോലെ ചാടിയെണീറ്റപ്പോൾ അവനൊന്ന് ഞെട്ടി… ” എന്താ…” തെല്ലൊരാശങ്കയോടെ അവൻ ചോദിച്ചു… ” പുഞ്ചിരിക്കും പൂമ്പാറ്റയ്ക്കും തൂപ്പ് കൊടുത്തില്ല… മറന്നു പോയി.. ” തലയിൽ കൈ വെച്ചവൾ പറയുന്നത് കേട്ട് അവനൊന്ന് ദയനീയമായി നോക്കി.. ” ഒന്ന് സമാധാനത്തോടെ പറഞ്ഞാൽ പോരെ.. ഇതിപ്പോ മനുഷ്യൻ പേടിച്ചു പോയി… ” ” അത് സാരല്ല… ന്റെ കൂടൊന്ന് വായോ…നിക്ക് ഒറ്റയ്ക്ക് പോവാൻ പേടിയാ.. തൂപ്പ് കൊടുത്തില്ലെങ്കിൽ രാത്രി ചെവിതല തരാതെ കീറാൻ തുടങ്ങും രണ്ടും… ” പറഞ്ഞു കൊണ്ടവൾ അവനെയൊന്ന് നോക്കി… തൂപ്പ് ഒരു കയറിൽ കെട്ടി തൂക്കി ഇട്ട ശേഷം,, ആടിനെ തൊട്ടും തലോടിയും അവിടെ തന്നെ നിൽക്കുന്നവളെ അവൻ പിടിച്ചു വലിച്ചു കൊണ്ടാണ് വന്നത്…. ”

രണ്ടീസം മുന്നേ എന്തൊക്കെയോ പറയുന്നുണ്ടാരുന്നല്ലോ… ഇനി നോക്കില്ലെന്നൊ..തന്നെ നോക്കിക്കൊള്ളാനോ എന്തോ ഒക്കെ..” അവൻ അവളെ കളിയാക്കി ചോദിച്ചു… “ഓഹ്.. ചന്തുവേട്ടന് കുശുമ്പ് ആണ്.. ഞാൻ ഇപ്പൊ ഏട്ടനെക്കാൾ കൂടുതൽ ആടുകളെ സ്നേഹിക്കുന്നത് കൊണ്ട്… ” അവളുടെ മറുപടി കേട്ടപ്പോൾ നടന്നു കൊണ്ടിരുന്നവനൊന്ന് നിന്ന് കൊണ്ടവളെ നോക്കി… ” അതെ… എനിക്ക് മൂന്നാല് തടം ഒരുക്കി തരോ… ഇച്ചിരി ചീര പാകാനാണ്… അന്ന് കൃഷി ഭവനിൽ പോകുന്ന നേരത്തെടുത്ത് വെച്ചിരുന്നതാ…ഇന്ന് വീട്ടിൽ പോയപ്പോൾ എടുത്തോണ്ട് പോന്നു… കൈ നല്ല പോലെ മാറിയിട്ട് മതി… ” രാത്രിയിൽ കട്ടിലിന്റെ അങ്ങേയറ്റത്ത് കിടന്നവനെ തോണ്ടി വിളിച്ചു കൊണ്ടവൾ പറഞ്ഞെങ്കിലും ഉറക്കത്തിലേക്ക് വീണുപോയവൻ അത് കേൾക്കാതെ തിരിഞ്ഞു കിടന്നു… “അതെങ്ങനാ…കട്ടില് കണ്ടാൽ പിന്നെ പോത്താ… ” പിറു പിറുത്ത് കൊണ്ടവളും തിരിഞ്ഞു കിടന്നു..

നേരം ഏറെ ആയിട്ടും ഉറക്കം വരാതെ കിടന്നപ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ തോന്നിയവൾക്ക്… അതേസമയം ഗാഡ നിദ്രയിൽ ആയ ചന്തുവിനെ കണ്ടു അസൂയയും… തിരിഞ്ഞു കിടക്കുന്നവന്റെ പുറത്ത് ഒന്ന് രണ്ട് തവണ തോണ്ടി നോക്കിയവൾ… അവനിൽ നിന്നും പ്രതികരണം ഒന്നും വരാതെ ആയപ്പോൾ ഒന്ന് രണ്ട് തവണ കൂടി തോണ്ടി നോക്കിയവൾ… പിന്നെ മെല്ലെ അവന്റെ പുറത്ത് ചൂണ്ടു വിരൽ കൊണ്ടവൾ പേരെഴുതി കളിച്ചു….. പിന്നെയത് ചിത്രം വരയായി…ഒടുവിൽ അവന്റെ പുറത്ത് ചെറുതായി പിച്ചാനും മാന്താനും തുടങ്ങി… ” അടങ്ങി കിടക്കെടി… ” ഒടുവിൽ ക്ഷമ കെട്ടവൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് കിടന്നു.. ..കാത്തിരിക്കുക.. ❤

മൗനം : ഭാഗം 15

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!