മിഴിയോരം : ഭാഗം 34 – അവസാനിച്ചു

മിഴിയോരം : ഭാഗം 34 – അവസാനിച്ചു

എഴുത്തുകാരി: Anzila Ansi

പുലർച്ചെ തന്നെ അവർ കൈലാസത്തിലേക്ക് തിരിച്ചു…. യദു വല്ലാത്തൊരു അവസ്ഥയിലായിരുന്നു…. വർഷങ്ങളോളം നെഞ്ചിൽ തന്റെ പ്രാണനായി കരുതിയവളെ… ഒരിക്കലും തന്നിൽ നിന്ന് പിരിയരുതേ എന്ന് ആഗ്രഹിച്ചവളെ വീണ്ടും കാണാൻ പോകുന്നു… ഓരോ തവണ കാണുമ്പോഴും അവളോട് അടങ്ങാത്ത പ്രണയമായിരുന്നു….. നാലു മണിക്കൂറാതെ യാത്ര അവസാനിച്ചത് ഒരു കൊട്ടാര സാദൃശ്യമുള്ള വീടിനുമുന്നിലായിരുന്നു… വാച്ച്മാൻ വന്ന് ഗേറ്റ് തുറന്ന് തന്നു… നിർമ്മലും ആദിയും വണ്ടിയിൽ നിന്നിറങ്ങി… യദു അപ്പോഴും ഇറങ്ങാൻ മടിച്ചു വണ്ടിയിൽ തന്നെ ഇരുന്നു.. അച്ഛൻ ഇറങ്ങുന്നില്ലേ..? ആദ ചോദിച്ചു.. അത് പിന്നെ മോനെ…. എങ്കിൽ അച്ഛൻ ഇവിടെ ഇരിക്ക് ഞങ്ങൾ പറയുമ്പോൾ വന്നാൽമതി..

യദുവിന്റെ അവസ്ഥ മനസ്സിലാക്കി ആദി പറഞ്ഞു… ആദിയും കോളിംഗ് ബെൽ അമർത്തി… കുറച്ചു കഴിഞ്ഞ് 10-30വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു… ആരാ…? എന്ത് വേണം… ആ സ്ത്രീ ചോദിച്ചു… കുഞ്ഞിമാളു…. അമ്മേ ഒന്ന് കാണാൻ വന്നതാ… കുഞ്ഞിയമ്മ പൂജാമുറിയിലാണ്… കയറി ഇരിക്കൂ ഞാൻ വിളിക്കാം…. കുറച്ചുകഴിഞ്ഞ് കാണാൻ നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ അവർക്കു മുന്നിലേക്ക് വന്നു.. മുണ്ടും നേരിയതുമാണ് വേഷം നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്.. ഇരുകൈകളിലും ചെറിയ രണ്ട് വളകൾ കഴുത്തിൽ നൂല് പോലെ ഉള്ളൊരു മാല… പേരിനുപോലും ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു പാവം സ്ത്രീ…. ആരാ മനസ്സിലായില്ലല്ലോ…? കുഞ്ഞിമാളു..? നിർമ്മൽ ചോദിച്ചു… അതെ ഞാൻ തന്നെയാ…. കുട്ടിയെ കണ്ടു നല്ല പരിചയം… ആദിയെ നോക്കി അവൾ അതു പറഞ്ഞു….

അമ്മേ ഞാൻ അദ്വീക്… ആദി എന്ന് വിളിക്കും… ഞാൻ…യാദവ് മഹേശ്വരിയുടെ മകനാണ്… അവരുടെ കണ്ണുകൾ നിറഞ്ഞു …ഓടിവന്ന് ആദിയെ കെട്ടിപ്പുണർന്നു….യദു.. യദു ഏട്ടന്റെ മോൻ ആണോ… അവർ ആദിയുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി…. അവരുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണതും ആ ചങ്ക് ഒന്ന് പൊളി… അമ്മേ…. എന്താ…എന്താ എന്റെ കുഞ്ഞ് എന്നെ വിളിച്ചേ… ഒന്നൂടി വിളിക്കുമോ…. അവർ അതിയായ സന്തോഷത്തോടെ ഇരു കൈകൾ കൊണ്ട് ആദിയുടെ മുഖമുയർത്തി അവനോടായി ചോദിച്ചു… അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്…. കുഞ്ഞിയമ്മ അവനെ കസേരയിലിരുത്തി… എന്താ എന്റെ കുഞ്ഞിന്ന് അറിയേണ്ടേ…? എന്റെ അച്ഛൻ അമ്മേ ചതിച്ചതാണ്..? മോന് തോന്നുന്നുണ്ടോ മോന്റെ അച്ഛൻ ആരെങ്കിലും ചതിക്കുമേന്ന്….

യദു ഏട്ടന് എന്നെയല്ല ആരെയും ചതിക്കാൻ കഴിയില്ല… പിന്നെ നിങ്ങൾ എങ്ങനെ പിരിഞ്ഞു… കുഞ്ഞേ വിധിച്ചതല്ല നടക്കൂ എനിക്ക് യദു ഏട്ടനെ വിധിച്ചില്ല…അത്ര തന്നെ…. പിന്നെ എന്തിനാ കാശി ഏട്ടനെ പ്രതികാരത്തിന് അയച്ചത്… കാശി എന്ന് കേട്ടതും അവരൊന്നു ഞെട്ടി… കാശിയോ….നിങ്ങൾക്ക് കണ്ണനെ എങ്ങനെ അറിയാം…. കാശി എന്റെ ഏട്ടൻ ആണെന്നും അമ്മ ഇതുവരെ വേറെ ഒരു വിവാഹം കഴിച്ചിട്ടില്ല എന്നതും എനിക്കറിയാം.. അവർ നിറകണ്ണുകളോടെ ആദിയെ നോക്കി…. അന്ന് എന്താ ഉണ്ടായത് അത് പറയ്….. അച്ഛന് അറിയാവുന്നത് അച്ഛനിൽ നിന്നു അറിഞ്ഞു ഇനി അറിയേണ്ടത് അമ്മയ്ക്ക് പറയാനുള്ളതാണ്… അതു മോനെ…. അമ്മയ്ക്ക് ധൈര്യായിട്ട് എന്നോട് തുറന്നു പറയാം… ഏയ് അങ്ങനെയൊന്നുമില്ല കുട്ടിയെ…. ഞാൻ പറയാം… എനിക്ക് എന്റെ ജീവനായിരുന്നു യദു ഏട്ടൻ…

ആദ്യം സൗഹൃദമായിരുന്നു… പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി… അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിലെ ഒരു പെൺകുട്ടി പഠിക്കാൻ പോകുന്നത് തന്നെ അപൂർവമാണ്….നന്നായി പഠിക്കുന്നതുകൊണ്ട് എന്റെ അച്ഛൻ എന്നെ കോളേജിൽ വിട്ട് പഠിപ്പിച്ചു… കോളേജിലെത്തിയപ്പോൾ ഞങ്ങളുടെ ബന്ധം ഒന്നുകൂടി ദൃഢത ഉള്ളതായി…. അന്ന് കോളേജിൽ നിന്നും ഇറങ്ങുമ്പോൾ എനിക്ക് വാക്ക് തന്നിട്ടാണ് പോകുന്നത് അദ്ദേഹം പോയത്,.. അച്ഛനെയും കൂട്ടി വീട്ടിൽ വന്നു പെണ്ണ് ചോദികാമെന് … യദു ഏട്ടൻ വാക്കുപാലിച്ചു…അച്ഛനെയും കൂട്ടി വീട്ടിൽ വന്നു പക്ഷേ ഏട്ടൻ വരുന്നതിന്റെ തലേദിവസം യദു ഏട്ടന്റെ അച്ഛൻ വീട്ടിൽ വന്നിരുന്നു…. ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുറേ നിർബന്ധിച്ചു… ഞാൻ പിന്മാറില്ല എന്ന് തറപ്പിച്ചു പറഞ്ഞു…

ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം നിറകണ്ണുകളോടെ എന്നോട് പറഞ്ഞു… അമ്മയില്ലാതെ വളർത്തിയ കുഞ്ഞിന്റെ പിണ്ഡ ദാനം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്ന്…. ആ വാക്ക് എന്നെ ഒരുപാട് തളർത്തി….. പിറ്റേദിവസം യദു ഏട്ടൻ വീട്ടിൽ വന്നപ്പോൾ എന്റെ കല്യാണം കഴിഞ്ഞു എന്ന് അവരോട് പറയാൻ ഞാനാണ് എന്റെ അച്ഛനെ ഏൽപ്പിച്ചത്…. തകർന്ന മനസ്സോടെ പടിയിറങ്ങിപ്പോകുന്ന യദു ഏട്ടന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്… രണ്ടാഴ്ച കഴിഞ്ഞാണ് യദു ഏട്ടന്റെ ജീവൻ എന്റെ ഉള്ളി തുടിക്കുന്ന വിവരം ഞാൻ അറിയുന്നത്…. എന്നിൽ അതിയായ സന്തോഷവും അതിനോടൊപ്പം വല്ലാത്ത ഒരു നിരാശയും പടർന്നു… ഞാൻ രണ്ടും കൽപ്പിച്ചു ഈ വിവരം യദു ഏട്ടനെ അറിയിക്കാൻ തീരുമാനിച്ചു… അങ്ങനെ യദു ഏട്ടന്റെ വീട്ടിലേക്ക് ഞാൻ ചെന്നു…. അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറയുന്നത് അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു എന്ന്….

അവർ ഇപ്പോൾ സന്തോഷത്തിൽ ആണെന്നും പറഞ്ഞു,…. അതൊന്നും വിശ്വസിച്ചില്ല ഞാൻ… അദ്ദേഹത്തിന്റെ അച്ഛൻ എന്നെയും കൂട്ടി ഒരു മുറിയിലേക്ക് കൊണ്ടുപോയി… അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.. ഒരു പെൺകുട്ടിയുടെ മടിയിൽ കിടക്കുന്ന യദു ഏട്ടൻ…. അവിടുന്ന് തകർന്ന മനസ്സോടെ ഞാനിറങ്ങി.. യദു ഏട്ടന് നല്ലത് മാത്രം വരണമെന്ന പ്രാർത്ഥനയോടെ… ഇന്നും ആ പ്രാർത്ഥനക്ക് മുടക്കം വരുത്തിയിട്ടില്ല… അമ്മേ… മുത്തശ്ശൻ അന്ന് അമ്മയോട് കള്ളം പറഞ്ഞതാണ്… അന്ന് അമ്മ പറഞ്ഞ കള്ളം അച്ഛനെ ഒരു മുഴു കുടിയൻ ആക്കിയിരുന്നു….അച്ഛൻ അമ്മയെ തിരക്കി നിങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വന്നിരുന്നു…. അവിടെനിന്നും നിങ്ങൾ താമസം മാറി എന്നുള്ള വിവരമാണ് അച്ഛന് കിട്ടിയത്….

പിന്നീട് ഒരിക്കൽ കൈക്കുഞ്ഞുമായി അമ്മേ കണ്ടതിൽ പിന്നെയാണ് അച്ഛൻ എന്റെ അമ്മയെ കല്യാണം കഴിക്കുന്നത് പോലും…. നാണക്കേട് കാരണമാണ് അവിടെനിന്ന് താമസം മാറിയത്….എന്റെ ഗർഭം അധികാലം ഒന്നും മറച്ചുവെക്കാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല… ഞാൻ പിഴച്ചു എന്ന് പറഞ്ഞു നാട്ടുകാരും കുടുംബക്കാരും അച്ഛനെ കുറ്റപ്പെടുത്തിയപ്പോൾ മനംനൊന്ത് ഒരു തുണ്ട് കയറിൽ അച്ഛൻ ജീവനൊടുക്കി… അച്ഛന്റെ വിയോഗം അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു പിറകെ നെഞ്ചുപൊട്ടി അമ്മയും പോയി… ആ നാട്ടിൽ ഉള്ളത് വിറ്റുപെറുക്കി ഞാനും ഏട്ടനും ഏട്ടത്തിയും നാടുവിട്ടു… ദിവസം ചെല്ലുന്തോറും ഏട്ടത്തിയുടെ മുഖം കറുത്തു തുടങ്ങി.. ഏട്ടൻ എന്നെ അബോഷന് വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു… അതിന് ഞാൻ തയ്യാർ അല്ലായിരുന്നു… അങ്ങനെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു…

നാട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകി…. കാശി…… കാശി നാഥൻ… ഞാൻ കണ്ണൻ എന്ന് വിളിച്ചു… കൊച്ചുകൊച്ചു ജോലികൾ ചെയ്തു അവനെ വളർത്തി… കാണാൻ നിന്നെപ്പോലെ കേട്ടോ… അവർ ആദിയുടെ മുഖത്ത് തലോടി പറഞ്ഞു… അവൻ എന്റെ സാഹചര്യം മനസ്സിലാക്കി വാശിയോടെ പഠിച്ചു… ഈ കാണുന്നതൊക്കെ അവൻ ഉണ്ടാക്കിയതാണ്…… ആദി ആ അമ്മയെ ഇമചിമ്മാതെ നോക്കിയിരുന്നു… അമ്മേ ഞങ്ങളുടെ കൂടെ ഒരാളുകൂടി വന്നിട്ടുണ്ട്…. അവർ ആരാണെന്ന് അർത്ഥത്തിൽ അവനെ ഒന്ന് നോക്കി… ആദി പുറത്തേക്ക് ഇറങ്ങി അച്ഛനെയും കൂട്ടി വന്നു… യദുവിനെ കണ്ടതും കുഞ്ഞിമാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ആദിയും നിർമ്മലും പുറത്തേക്ക് ഇറങ്ങി നിന്നു… കുറച്ചുകഴിഞ്ഞ് അവർ അകത്തേക്ക് കയറി ചെന്നു..

യദുവിന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന കുഞ്ഞിമാളു…. അച്ഛാ…. ആദിയുടെ ആ വിളിയിൽ രണ്ടുപേരും പിടഞ്ഞു മാറിയിരുന്നു…. നടന്നതെല്ലാം ആദി ആ അമ്മയോട് പറഞ്ഞു .. ഇല്ല….. എന്റെ കണ്ണന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല മോനെ…… അമ്മേ എനിക്ക് എന്റെ നിവിയെ വേണം… അവളെ ഒന്നും ചെയ്യരുത് എന്ന് ഏട്ടനോട് പറയുമോ…? പകരം എന്റെ ജീവൻ എടുത്തോളൂ…. ആദി….യദു ഉറക്കെ വിളിച്ചു….. ഞാൻ ചെയ്ത തെറ്റിന് നിങ്ങളാരും അല്ല ശിക്ഷ അനുഭവിക്കേണ്ടത് അത് ഞാൻ തന്നെയാണ്…. അച്ഛാ….. വേണ്ട നീ ഒന്നും പറയണ്ട…. നിന്നെ പോലെ അവനും എന്റെ ചോരയാണ്…. നമുക്ക് അവനെ പറഞ്ഞു മനസ്സിലാക്കാം…. നമ്മുടെ മുന്നിൽ സമയം കുറവ…. പതിനൊന്നു മണിക്ക് ആരുട്ടിയുടെ സർജറിയാണ്… ഞാൻ കണ്ണനെ വിളിക്കാം…. കുഞ്ഞി മാളു കണ്ണിനെ വിളിക്കാൻ ഫോൺ എടുത്തു… സാർ…

ശിവൻ കാശിയെ വിളിച്ചു… മ്മ്മ് .. എന്താ. സാറിന്റെ അമ്മയാണ് കുറെ നേരം കൊണ്ട് വിളിക്കുന്നുണ്ട്… കാശി എഴുന്നേറ്റ് ശിവന്റെ കർണ്ണം പുകച്ച് ഒന്നു കൊടുത്തു…. നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ വിളിച്ചാൽ അപ്പോൾതന്നെ ഫോൺ എനിക്ക് തരണം എന്ന്…. അത് പിന്നെ….സാർ മീറ്റിങ്ങില്ലായിരുന്നോ… ഇനി എത്ര വലിയ മീറ്റിംഗ് ആയാലും അമ്മയുടെ ഫോൺ വരുമ്പോൾ എന്റെ കയ്യിൽ എത്തിയിരിക്കണം… നീ ഇപ്പോൾ ചെല്ല്… നീ ആ ജൂലിയെ വിളിച്ച് അവളെ ഒന്ന് ഫ്രഷ് ആകാൻ പറ…. ശെരി സാർ……. കാശി ഫോണെടുത്ത് അമ്മേ തിരിച്ചുവിളിച്ചു… അമ്മേ… എന്താ അമ്മേ വിളിച്ചേ…? കാശി എനിക്ക് നിന്നെ ഇപ്പോൾ കാണണം… (അമ്മയുടെ കാശിയെന്ന് വിളിയിൽ അവൻ വല്ലാതെയായി ഓർമ്മ വെച്ചതിൽ പിന്നെ ഇന്നുവരെയും അമ്മ അവനെ കണ്ണൻ എന്നല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല….)

അമ്മേ… അമ്മയ്ക്ക് എന്താ പറ്റിയേ… അവൻ ആവലാതിയോടെ ചോദിച്ചു…. എനിക്ക് എന്തേലും പറ്റെണ്ടെങ്കിൽ നീ ഇപ്പോൾ ഇവിടെ എത്തിയിരിക്കണം… അമ്മേ ഞാൻ ഒരു അർജന്റ മീറ്റിങ്ങിലാണ് അതു കഴിഞ്ഞ് വന്നാൽ പോരെ.. പറ്റില്ല കാശി ഇപ്പോൾ തന്നെ വരണം… ശരി ഞാൻ ഇപ്പോൾ തന്നെ വരാം…. വരുമ്പോൾ നിവേദിതയെ കൂടെ കൂട്ടണം.. അമ്മേ…. വേണ്ട …ഒന്നും ഇങ്ങോട്ട് പറയേണ്ട ഞാൻ പറഞ്ഞത് അനുസരിച്ചാൽ മാത്രം മതി… അരമണിക്കൂറിനുള്ളിൽ നീ ആ കുട്ടിയെയും കൂട്ടി ഇവിടെ എത്തിയിരിക്കണം ഇല്ലെങ്കിൽ ഈ അമ്മ പിന്നെ നീ കാണില്ല… അമ്മേ….. അവൻ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിനു മുമ്പേ അവർ ഫോൺ കട്ട് ചെയ്തു…. ഫോൺ വെച്ച് അവരൊരു തളർച്ചയോടെ കസേരയിലിരുന്നു…

ആദി കുറച്ചു വെള്ളം എടുത്തു കൊടുത്തു… യദു ഏട്ടാ …. ഞാൻ നമ്മുടെ മോനെ വളർത്തിയത് ശരിയായില്ല അല്ലേ…. അവർ അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു….. അരമണിക്കൂർ ആകുന്നതിനു മുൻപേ തന്നെ കാശി അവിടെ എത്തിയിരുന്നു… കൂടെ നിവിയും ഉണ്ടായിരുന്നു… അകത്തേക്ക് കേറി വന്ന കാശി ആദിയെ കണ്ടു.. ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് വന്നു… നിനക്കെന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ച് കാശി ആദിയുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു…. അതുകണ്ട് നിന്ന യദു അവനെ തടഞ്ഞു… ആദിയുടെ ഷർട്ടിൽ നിന്നും പിടിവിട്ട് യദുവിനെ നേരെ കാശി തിരിഞ്ഞു…. നിവി ഓടി വന്ന് ആദിയെ കെട്ടിപ്പിടിച്ചു…. ആഹാ ഇതാര് യാദവ് മഹേശ്വരിയൊ… തമ്പുരാൻ എന്താ ഈ പാവങ്ങളുടെ വീട്ടിൽ കാര്യം.. കാശി പുച്ഛത്തോടെ അയാളെ നോക്കി ചോദിച്ചു… മോനെ…..

വിളിച്ചു പോകരുത് താൻ എന്നെ അങ്ങനെ…. കാശി യദുവിനു നേരെ വിരൽ ചൂണ്ടി…. അതു കണ്ടുനിന്ന കുഞ്ഞിമാളു കാശിയുടെ മുഖത്ത് ആഞ്ഞടിച്ചു…. അമ്മേ……. മിണ്ടിപ്പോകരുത് ….ആരുടെ നേരെയടാ നീ വിരൽചൂണ്ടുന്നേ…… ഇയാള് കാരണം നമ്മൾ അനുഭവിച്ചു മാനക്കേട് എല്ലാം അമ്മ മറന്നോ….? ഇനി അമ്മ എല്ലാം മറന്ന് ഇയാളോട് ക്ഷമിച്ചാലും എനിക്കതിന് കഴിയില്ല…. തന്തയില്ലാത്തവൻ എന്ന് മുദ്രകുത്തിയ എനിക്ക് ഇനിയും അങ്ങനെ തന്നെ മതി…. ഇയാളുടെ മകനാണെന്ന് പറയുന്നതിലും ഭേദം തന്തയില്ലാത്തവൻ എന്ന് പറയുന്നതാ…. കണ്ണാ…….. നിന്നോട് ഇതൊക്കെ ആരാ പറഞ്ഞേ…..? ആര് പറഞ്ഞാലെന്താ ഇയാള് അമ്മേ ചതിച്ചില്ലേ…? ഒരു പെണ്ണിന് ഗർഭം ഉണ്ടാക്കി കൊടുതിട്ട് മുങ്ങുന്നവൻ നട്ടെല്ലുള്ളവനല്ല…

അമ്മ അനുഭവിച്ച മാനക്കേടിന്ന് ഉത്തരവാദി ഇയാള് അല്ലേ…. നമ്മൾ അനുഭവിക്കാത്ത സുഖവും സന്തോഷവും ഇയാളും ഇയാളുടെ കുടുംബം അനുഭവിക്കരുത്… കണ്ണാ….നീ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നേ… അമ്മ ഇനി ഒന്നും പറഞ്ഞു ഇയാളെ ന്യായീകരിക്കേണ്ട എന്നോട് വേലു മാമ്മൻ എല്ലാം പറഞ്ഞിട്ടുണ്ട്… ഓഹോ … ഏട്ടൻ പറഞ്ഞതു കേട്ടിട്ടണോ എന്റെ മോൻ പ്രതികാരത്തിന് ഇറങ്ങിയത്…. ഇദ്ദേഹത്തിന്റെ അച്ഛന്റെ കണ്ണീരിൽ കുതിർന്ന വാക്ക് കേട്ട് ഞാനാണ് ഇദ്ദേഹത്തെ തെള്ളി പറഞ്ഞത്… ഞാൻ ഇന്നും ഇദ്ദേഹത്തിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്… എന്നിട്ടും സ്വന്തം മകനായ നീ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്….

എന്റെ ഏട്ടൻ ഒക്കെ ശരി തന്നെ പക്ഷേ നിന്റെ മാമ്മന് എന്നുമുതലാണ് എന്നോടും നിന്നോടും ഇത്രയൊക്കെ സ്നേഹം തുടങ്ങിയത്…. അമ്മേ ഞാൻ…… വേണ്ട കണ്ണാ…. അവർ കൈ ഉയർത്തി അവനെ തടഞ്ഞു… എന്റെ വളർത്തുദോഷം ആയിരിക്കും നിന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്…. അമ്മേ…… നീ എന്റെ മോൻ ആണെങ്കിൽ ആ കുട്ടിയെ ആദി മോന് ഒപ്പം പറഞ്ഞു വിട്…. നീയും അവനും എനിക്ക് ഒരുപോലെ തന്നെയാണ്… നീ എന്റെ ഉദരത്തിൽ പിറന്നെങ്കിൽ അവൻ എന്റെ ഹൃദയത്തിലാണ്…. അത്രമാത്രം ഉള്ളൂ എനിക്ക് നിങ്ങൾ തമ്മിലുള്ള വ്യത്യാസം…. അച്ഛന് വേറൊരു സ്ത്രീ ഉണ്ടായ മകനായിട്ട് കൂടി അവൻ ഇത്രയും നേരം നിന്നെ ഏട്ടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ… അതാണ് അവന്റെ അമ്മയുടെ വളർത്തു ഗുണം…. പക്ഷേ നീയോ… നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്റെ തെറ്റാണ്…

അമ്മേ അങ്ങനെയൊന്നും പറയല്ലേ…. എനിക്ക് അമ്മയെ ഉള്ളൂ… ഞാൻ ഇനി ഒന്നിനും പോകില്ല…. കാശി അവന്റെ അമ്മയുടെ കാലിൽ വീണു പൊട്ടി കരഞ്ഞു… ഞാൻ നിന്നോട് ക്ഷമിക്കണമെങ്കിൽ ആദ്യം നിന്നോട് ശ്രമിക്കേണ്ടത് ആ നിൽക്കുന്ന കുട്ടിയാണ്… ഒരു സ്ത്രീയോട് നീ ഇത്രയും മോശമായി രീതിയിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും നിരീച്ചില്ല….. അവൻ നിവിയുടെ കാലിൽ വീണു പൊട്ടി കരഞ്ഞു…. അവൾ അവനെ പിടിച്ചുയർത്തി… ഏട്ടാ…. കാശി നിറകണ്ണുകളോടെ നിവിയെ നോക്കി…. ഏട്ടൻ ഞങ്ങളോട് അല്ല ക്ഷമ ചോദിക്കേണ്ടത് ഞങ്ങൾ ഏട്ടാനോടാണ്…… ഏട്ടന്റെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയൊക്കെ ചെയ്തു പോകും… നിവിയുടെ വാക്കുകൾ കേട്ട് അവൻ അവളെ കെട്ടിപ്പുണർന്നു…. എന്നോട് ക്ഷമിക്ക് മോളെ…

ആൽബിയുടെ കോളുകൾ ആദിയുടെയും നിർമ്മലിന്റെയും ഫോണിലേക്ക് മാറിമാറി വന്നുകൊണ്ടിരുന്നു… അവർ എല്ലാവരും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു… അവർ ചെന്നപ്പോഴേക്കും ആരുട്ടിയെ സർജറിക്ക് കയറ്റിയിട്ട് മണിക്കൂറുകളായി… ആദിക്ക് താങ്ങായി കാശി അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു…. മണിക്കൂറുകൾ നീണ്ടുനിന്ന സർജറിക്ക് ഒടുവിൽ ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു… സർജറി വിജയം കണ്ടു എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ അവിടെനിന്ന ഓരോരുത്തരിലും ആശ്വാസം പകർന്നു…. നിവിയുടെ നിർബന്ധം കാരണം ആദി സിദ്ധുവിനോട് ക്ഷമിക്കാൻ തയ്യാറായി… അവന്റെ ജീവിതത്തിൽ അധികമായി ഇടപെട്ടതിലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്…. ഇന്നും അവർ അപ്പുവിനോട് ഇതൊന്നും പറഞ്ഞിട്ടില്ല… #######################

മൂന്ന് വർഷങ്ങൾക്ക് ശേഷം…. ആദി ഏട്ടാ അങ്ങോട്ടൊന്നും മാറിക്കോ… എനിക്ക് ഒരുങ്ങിയിട്ട് വേണം കുഞ്ഞുങ്ങളെ ഒരുക്കാൻ… ആദി വീണ്ടും കുസൃതികൾ കാണിച്ചു കൊണ്ടിരുന്നു…. നിനക്കിപ്പോൾ എന്നോട് പണ്ടത്തെ സ്നേഹം ഒന്നുമില്ല… ഇല്ല സ്നേഹമില്ല സ്നേഹിച്ചതിന്റെ അടയാളമാണ് മൂന്നെണ്ണം പുറത്തുകടന്നു ഒരുപോലെ ഓടുന്നത്…. പാവം എന്റെ ആരുട്ടി,.. മൂന്നിന്റെയും പുറകിൽ ഓടി അവൾ ഒരു പരുവമായി… ഡീ കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്…. നീ ഒന്നു മനസ്സുവെച്ചാൽ നമുക്ക് അനുഗ്രഹങ്ങൾ ഹോൾസെയിലായിട്ട് ഇങ്ങ് മേടിക്കാം… ഒന്ന് പൊക്കോണം അവിടുന്ന്…. നിവി…. ആ അമ്മേ… ദാ വരുന്നു… മറങ്ങോട്ട് ഞാൻ പോട്ടെ…. അമ്മ വിളിക്കുന്നു…. മൂന്നു കുരുട്ടുകളെ കുളിപ്പിക്കാൻ അമ്മയെ എപ്പിച്ചിട്ട ഞാൻ ഇങ്ങോട്ട് പോന്നേ…… ഇപ്പൊ ഇവിടെ നടന്നത് എന്താണെന്നല്ലേ…

ആദിയുടെ സ്നേഹക്കൂടുതൽ കാരണം നിവി വീണ്ടും പ്രഗ്നന്റയി… അതു ഒന്നും രണ്ടുമല്ല മൂന്ന് ആയിരുന്നു… 3 ആൺകുട്ടികൾ…. ഇപ്പോൾ രണ്ടു വയസ്സായി….. അഭിരാം മഹേശ്വരി എന്ന കിച്ചു അഭിനവ് മഹേശ്വരി എന്ന നച്ചു അഭിമന്യു മഹേശ്വരി എന്ന അച്ചു എന്താ അമ്മ….എന്താ വിളിച്ചേ…. മോളെ നീ ആ മുറ്റത്തിറങ്ങി നോക്കിയേ.. കുളിപ്പിച്ചു നിർത്തിയത…ഇപ്പോൾ മൂന്നെണ്ണത്തിന്റെയും കോലം ഒന്ന് നോക്കിക്കേ… എന്റെ ദേവിയെ….. മൂന്നും ദേഹത്തു മുഴുവനും ചെറാക്കി നിൽക്കുവാ ഇവറ്റകളെ കൊണ്ട് ഞാൻ ഇനി എപ്പോ അങ്ങ് എത്താന… എവിടെ പോവുകയാണെന്ന് അല്ലേ നിങ്ങൾ ആലോചിക്കുനെ…..? ഒരു കല്യാണം കൂടാൻ പോവാ.. വേറെ ആരുടെയും അല്ല നമ്മുടെ ബിനോയുടെ തന്നെ…

അവന്റെ മാലാഖ കുഞ്ഞിനെ ഞങ്ങൾ കണ്ടെത്തി കൊടുത്തു… ഇന്ന് അവനെയും സാന്ദ്രയുടെയും കെട്ടുകല്യാണമാണ്… ഒരുവിധത്തിൽ മൂന്നിനെയും നിവി കുളിപ്പിച്ചോരുക്കി… നിവി നീ ഇങ്ങനെ നിന്നാൽ മതിയോ അവിടെ കെട്ടിന് സമയമായി… ദേ മനുഷ്യയ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്… നിങ്ങളുടെ ഈ മൂന്ന് സന്തതികളെ കൊണ്ട് എനിക്ക് വയ്യ… ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും… അത് നിന്റെ സ്വഭാവമല്ലേ…? അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. ദേ ആദി ഏട്ടാ …. മതി….ബാക്കി നമുക്ക് വൈകുന്നേരം അടി കൂടാം ഇപ്പൊ പിള്ളേരെ പറക്ക് നമുക്ക് പോകാൻ സമയമായി … ഹ്മ്മ്മ്…… പിന്നെ കാശി ഏട്ടനും അമ്മയും ഇപ്പോൾ ദുബായിൽ ആണ് മഹേശ്വരി ഗ്രൂപ്പിന്റെ അവിടെ ഉള്ള ബിസിനസ്‌ കുടി കാശി ഏട്ടനാണ് നോക്കുനെ….. പിന്നെ കാശി ഏട്ടന്റെ കല്യണം കഴിഞ്ഞു ഒരു മോൻ ഉണ്ട് വിഷ്ണു മഹേശ്വരി… നീ ഇറങ്ങുന്നില്ലേ നിവി……

ആദി ചോദിച്ചപ്പോളാണ് നിവി ഓർമയിൽ നിന്നും ഉണർന്നേ…. അങ്ങനെഅവർ പള്ളിയിലെത്തി കെട്ട് കല്യാണം കഴിഞ്ഞു… ഒരു ഇത്തിരി സമയം പോലും നിവിയെ ഒന്നിരിക്കാൻ മൂന്നും കൂടി സമ്മതിക്കില്ല ഓടി കളിയാണ്…. ആരുട്ടിയും നിവിയും മൂന്നിനന്റെ പിറകിൽ ഓട്ടമാണ് … കുഞ്ഞുങ്ങളുടെ പുറകെ ഓടുന്ന സമയത്ത് നിവി ഒന്ന് തലകറങ്ങി വീണു…. അതുകണ്ട് നിന്ന നാല് മക്കളും കരയാൻ തുടങ്ങി…. കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് ആദി ഓടിവന്ന് നിവിയെ എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… നിവിയെ നോക്കിയശേഷം ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു… ഡോക്ടർ നിവിക്ക് ഇപ്പോൾ….. പേടിക്കാനൊന്നുമില്ല….she is pregnant….. ആദി ചിരിച്ചുകൊണ്ട് ചുറ്റും നിന്നവരെ ഒന്ന് നോക്കി….സിദ്ധു അവന്റെ അടുത്തേക്ക് വന്നു…. ഇനിയും നിർത്താറായില്ലേ അളിയാ….. ആദി ഒന്ന് ഇളിച്ചു കാണിച്ചു…..

ആദിയുടെയും നവിയുടെയും ജീവിതം ഇവിടെ അവസാനിച്ചു എന്ന് പറയുന്നില്ല അവർ ജീവിക്കട്ടെ…. നമ്മുക്ക് കഥ ഇവിടെ അവസാനിപ്പിക്കാം…. അതല്ലേ നല്ലത്…ഇത്രയും സപ്പോർട്ട് ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല… നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ടാണ് എന്നെ ഈ കഥ എഴുതി പൂർത്തീയാക്കാൻ സഹായിച്ചത്…. എനിക്ക് ഒരുപാട് സന്തോഷമുണ്ട്…. ഇനി ആരും വെയിറ്റിംഗ്എന്ന് ഒന്നും പറയണ്ട ആവശ്യം ഇല്ലാലോ അതുകൊണ്ട് വ്യക്തമായിട്ടുള്ള അഭിപ്രായങ്ങൾ പോരട്ടെ…..

മിഴിയോരം : ഭാഗം 33

Share this story