സിദ്ധാഭിഷേകം : ഭാഗം 24

സിദ്ധാഭിഷേകം : ഭാഗം 24

എഴുത്തുകാരി: രമ്യ രമ്മു

അവളുടെ പിന്നാലെ ചെന്ന ആദി അവൾ ബാൽക്കണി ഡോറിൽ വായും പൊളിച്ചു നിൽക്കുന്നതാണ് കണ്ടത്.. അവൻ പിന്നാലെ ചെന്ന് അവളെ പുണർന്നു.. അവൾ അനങ്ങിയില്ല.. അവൻ സംശയിച്ച് നോക്കിയപ്പോൾ അവൾ എന്തോ കാഴ്ച്ച കണ്ട് അന്തംവിട്ട് നോക്കുന്നത് കണ്ട് അവനും അങ്ങോട്ട് നോക്കി…. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 ആ കാഴ്ച്ച കണ്ട് ആദി കണ്ണ് മിഴിച്ചു.. ശ്രീയും ശരത്തും പരിസരം മറന്ന് ചുംബിക്കുകയാണ്.. “ടാ……….” ശബ്ദം കേട്ട് അവർ ഞെട്ടി മാറി.. ആദിയെ കണ്ട് ശ്രീ ശരത്തിന്റെ പിന്നിൽ ഒളിച്ചു.. ശരത് ചമ്മി കണ്ണ് മുറുക്കെ അടച്ചു…പിന്നെ അവനെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു… പെട്ടെന്ന് ശ്രീ മുന്നോട്ടു വന്ന് മിത്തൂന്റെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്ക് ഓടി.. അത് കണ്ട് ആദി തലയിൽ കൈ വച്ചു.. “ഇവളെ ഇന്ന് ഞാൻ…..

കഷ്ടപ്പെട്ട് ഒന്ന് കയ്യിൽ കിട്ടിയതാ.. ദേ കൊണ്ട് പോയി..” “പോട്ടെ അളിയാ.. സാരില്ല..” “ടാ.. പന്നി.. ” അവർ ചിരിച്ചു കൊണ്ട് പരസ്പരം പുണർന്നു.. “അല്ല നമ്മുടെ മണവാളൻ എവിടെ..” ശരത് ചോദിച്ചു.. “അവനെ അമ്മാളൂന്റെ പരിസരത്ത് നോക്കിയാൽ മതി.. എന്തായാലും അവൻ ഹാപ്പി ആണ്.. അത് മതി.. അവൻ ഇത്ര സന്തോഷിച്ച ദിവസം ഞാൻ കണ്ടിട്ടില്ല.. നീ ഇന്ന് കൊടുത്ത ഗിഫ്റ്റുണ്ടല്ലോ.. ഇറ്റ് വാസ് അമേസിങ്…” ###### അമ്മാളൂന്റെ വീട്ടുകാരൊക്കെ പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.. അമ്മാളൂ വീണ്ടും സങ്കടത്തിൽ ആയി.. എങ്കിലും അവൾ കരയാതെ പിടിച്ചു നിന്നു.. എല്ലാവരെയും സന്തോഷത്തോടെ യാത്ര ആക്കി.. മിത്തൂന്റെ കണ്ണുകൾ ആദിയെ തിരഞ്ഞു.. അവൻ അത് കണ്ട് മുന്നോട്ട് വന്ന് അവളെ നോക്കി കണ്ണുചിമ്മി.. അവൾ പുഞ്ചിരിച്ചു.. സാന്ദ്ര സിദ്ധുവിനെ തന്നെ നോക്കി നിന്നു.. അവൻ അവളെ നോക്കിയതേ ഇല്ല.. അവന്റെ ഒരു നോട്ടം അവൾ കൊതിച്ചു… അവളിൽ ഒരു സങ്കടം നിറഞ്ഞു..

അതറിഞ്ഞെന്ന വണ്ണം അവൻ അവളെ നോക്കി ….. അത് സാന്ദ്രയെ മനസ്സിൽ പെയ്ത ഒരു മഞ്ഞുമഴ പോലെ തണുപ്പിച്ചു…. അവൾ മനോഹരമായ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു.. അവൻ അതിന് മറുപടിയെന്നോണം ചെറുതായി ചിരിച്ചു… അത് പോലും അവന്റെ ഭംഗി കൂട്ടുന്നതായി അവൾക്ക് തോന്നി… 0000000000000000 “ഭാഭി… വേദന തോന്നുന്നുണ്ടെങ്കിൽ പറയണേ…” “കുഴപ്പമില്ല.. ഇത് ഒന്ന് മാറ്റിയാൽ തന്നെ ആശ്വാസം ആണ്..” “ശരിയാ.. ഇന്ന് മോർണിംഗ് മുതൽ ഇതൊക്കെ അണിഞ്ഞു നിൽക്കുന്നതല്ലേ…” ശ്രീയുടെ മുറിയിൽ മുടിയും സ്വർണവും ഒക്കെ മാറ്റി ഫ്രഷ് ആവാൻ വന്നതാണ് ശ്രീയും അമ്മാളുവും… അവരെ അഭിയുടെ മുറിയിലേക്ക് പോകാൻ ആദിയും ശരത്തും സമ്മതിച്ചില്ല…. മുടിയിലെ പൂക്കൾ ഒക്കെ മാറ്റി കൊടുക്കുകയാണ് ശ്രീ..അപ്പോഴാണ് സാന്ദ്ര അങ്ങോട്ട് വന്നത്..

അവളും അമ്മാളൂനെ സഹായിക്കാൻ കൂടി.. “നീ എവിടെയായിരുന്നു സാൻഡി..,,ഞാൻ കുറെ നോക്കി..” “ഞാൻ മേലെ ബാൽക്കണിയിൽ ആയിരുന്നു…” “എന്തായിപ്പോ അവിടെ… ശ്രീ ഒന്ന് സംശയത്തോടെ നോക്കി.. “ഒന്നുല്ല.. ഒരു സുഖം തോന്നിയില്ല..” “സാൻഡി ,, ഞാൻ നേരത്തെ നിന്നോട് പറഞ്ഞതാ .. നീ എന്താ സീരിയസ് ആയോ… വേണ്ടാട്ടോ..” അത് കേട്ട് സാന്ദ്രയുടെ കണ്ണ് നിറഞ്ഞു.. “എന്താ പ്രശ്നം..എന്താ നിങ്ങൾ തമ്മിൽ സ്വകാര്യം.. ” അമ്മാളൂ ചോദിച്ചു.. “എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറയ്.. എനിതിങ്ങ് സീരിയസ്..” “അത്..ഭാഭി….. ടീ.. സാൻഡി ഭാഭിയോട് പറയട്ടെ ഞാൻ..” സാന്ദ്ര മറുപടി ഒന്നും പറഞ്ഞില്ല.. “ഓക്കേ.. ഭാഭി ആണെങ്കിലും നമ്മൾ ഒക്കെ ഒരേ എയ്ജ് അല്ലേ.. അപ്പോൾ ഫ്രണ്ട്‌സ്…. ഡീൽ..👍👍” “ഉം.. ഡീൽ ഒക്കെ ആവാം…പക്ഷെ നിങ്ങൾ എന്തെങ്കിലും തെറ്റിലേക്ക് പോയാൽ ഞാൻ ഈ ഡീൽ മറക്കും.. അപ്പോൾ ഭാഭി മാത്രം ആയിരിക്കും..

അതിന് സമ്മതം ആണെങ്കിൽ ഓക്കെ…” അമ്മാളൂ ഒരു മുഴം മുന്നേ എറിഞ്ഞു.. എന്താണ് പറയാൻ പോകുന്നത് എന്നത് അവൾക്ക് പേടി ഉണ്ടായിരുന്നു.. “അത്..ഓക്കേ.. സമ്മതം.. പ്രശ്നം ഭാഭിയുടെ കസിൻ ബ്രദർ ആണ്.. സിദ്ധാർത്ഥ്..” “സിദ്ധുവേട്ടനോ… സാന്ദ്ര അതിനെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞതല്ലേ… വിട്ടില്ലേ നീ അത്..” “ഭാഭിയോട് ഇവൾ പറഞ്ഞിരുന്നോ…” “അവളായിട്ട് പറഞ്ഞില്ല… എനിക്ക് തോന്നി ഞാൻ ചോദിച്ചു…” “അവൾക്ക് രാവിലെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ്…. ഞാൻ തമാശ ആണെന്ന കരുതിയത്.. പിന്നെ പിന്നെ ദേ പെണ്ണ് സീരിയസ് ആവുന്നു… ഞാൻ പറഞ്ഞതാ ഇവളോട് വേണ്ടാത്ത പണിയാണെന്ന്… കേറണ്ടേ തലയിലേക്ക്…” ശ്രീ കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു.. “സാന്ദ്ര.. സിദ്ധുവേട്ടനെ സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുക എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്.. പക്ഷെ മോളെ.. നിനക്ക് സിദ്ധുവേട്ടനെ കുറിച്ച് ഒന്നും അറിയില്ല…”

“ശരിയാണ് ഭാഭി…എനിക്ക് ഒന്നും അറിയില്ല.. പക്ഷേ കണ്ടപ്പോൾ തൊട്ട് എന്റെ നെഞ്ചിൽ കേറി പോയി… എനിക്ക് അറിയില്ല എന്താ എനിക്ക് പറ്റിയത് എന്ന് … ഒരുപാട് പേരെ കാണുന്നവളാ ഞാൻ.. ആരും എന്നെ ഇത്രയും ….” പറഞ്ഞു മുഴുവിക്കാൻ കഴിയാതെ അവൾ വിതുമ്പി.. “നിങ്ങളുടെ ഒക്കെ രക്തത്തിന് വല്ല പ്രശ്നവും ഉണ്ടോ..” “അതെന്താ അങ്ങനെ ചോദിച്ചത്..” ശ്രീ ചോദിച്ചു.. “അല്ല എല്ലാത്തിനും ഉണ്ടല്ലോ ഈ സൂക്കേട്.. കാണുമ്പോ തന്നെ നെഞ്ചിലേക്ക് കെട്ടി എടുക്കുന്ന അസുഖം.. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്… ഒരെണ്ണം ഇന്ന് കെട്ടി… വേറൊന്ന് എന്റെ മിത്തൂന്റെ പിറകെ ഉണ്ട്….ഇപ്പോ ദാ അടുത്തത്.. പിന്നെ നീ.. അതെങ്ങനെ തുടങ്ങി ആവോ..” “😁😁..ഈ ഭാഭിയുടെ ഒരു കാര്യം… അപ്പോ ഇവളുടെ കാര്യം എന്തു ചെയ്യും..” “ദേ പെണ്ണേ… ഞാൻ ഒരു കാര്യം പറയാം.. നീ ഇപ്പോ മര്യാദക്ക് പഠിക്ക്.. അപ്പോഴേക്കും സിദ്ധുവേട്ടൻ നല്ല എന്തെങ്കിലും ജോലി കണ്ടുപിടിക്കും.. എന്നിട്ട് നമ്മൾക്ക് മുന്നോട്ട് പോകാം എന്താ…

പക്ഷേ അത് വരെ അസ്ഥിക്ക് പിടിച്ചേക്കരുത്..കേട്ടല്ലോ..” “അപ്പോൾ ഭാഭി കൂടെ നിൽക്കുവോ..” “ഈ പറഞ്ഞ പോലെ ആണെങ്കിൽ നിൽക്കാം.. അത്ര വരെ ഈ കാര്യം മിണ്ടരുത്..കേട്ടല്ലോ..” “ഉം..താങ്ക് യൂ ഭാഭി..😘😘😘 … “ആഹ്..മതി മതി.. ഇതൊക്കെ ഒന്ന് വലിച്ചു പറിച്ചു കളഞ്ഞേ.. എനിക്ക് വയ്യ…” ******** സമയം രാത്രി ഒൻപത് കഴിഞ്ഞു.. ഒരുവിധം ആൾക്കാരൊക്കെ പോയിരുന്നു… അഭിയുടെയും ചന്ദ്രുവിന്റെയും ഒക്കെ ഫ്രണ്ട്‌സുമായി അവർ പുറത്ത് ഗാർഡനിൽ ഒത്തുകൂടിയിട്ടുണ്ട്…ആദിയും ശരത്തും കൂടെ തന്നെയുണ്ട് അത് പോലെ ചന്ദ്രനും ദാസും അവരുടെ ഫ്രണ്ട്സുമായി സിറ്റ് ഔട്ടിലും കൂടിയിട്ടുണ്ട്.. ചെറുതായി ഡ്രിങ്ക്‌സും കത്തിവെക്കലും നടന്നു കൊണ്ടിരിക്കുന്നു.. സ്ത്രീകൾ എല്ലാവരും അകത്ത് തന്നെ ആയിരുന്നു.. ബാലയും അംബികയും കുറച്ച് ചന്ദ്രനെയും ദാസിന്റെയും കൂടെ ഉള്ളവരുടെ ഭാര്യമാരും ഒക്കെ ഹാളിൽ സംസാരത്തിൽ ആണ്..

അവരുടെ സൈഡിലായി തന്നെ ശ്വേതയും സൂസനും.. ശർമിള അവരുടെ കിടപ്പ് മുറിയിൽ ആയിരുന്നു… തലവേദന കാരണം ചെറുതായി ഒന്ന് മയങ്ങുന്നു.. അമ്മാളൂ കുളിച്ച് ഒരു ചുരിദാർ മാറിയുടുത്തു… ശ്രീയുടെ റൂമിലെ ബാൽക്കണിയിൽ ഉള്ള സ്വിങ്ങിൽ ഇരിക്കുകയാണ് അവളും സാന്ദ്രയും.. അവിടെയുള്ള ബീൻ ബാഗിൽ ശ്രീയും.. മൂന്നാളും കുറച്ചു സമയം കൊണ്ട് ഭയങ്കര കൂട്ടായി.. അമ്മാളൂന് അവർ വലിയ ആശ്വാസമായി.. അവൾ ശ്രീയുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു എല്ലാരോടും സംസാരിച്ചു.. പിന്നെ മിത്തൂനേയും വിളിച്ചു.. അവളോട് ശ്രീയുടെയും സാന്ദ്രയുടെയും കൂട്ട് ആയതൊക്കെ പറഞ്ഞു.. ഇത്തിരി കുശുമ്പ് വന്നു പെണ്ണിന്.. ഞായറാഴ്ച റിസപ്ഷന് വരുമ്പോൾ തന്റെ ഫോൺ കൊണ്ടു വരാൻ അവളെ ഓർമിപ്പിച്ചു… ശ്രീയുടെ കോളേജ് വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ സാന്ദ്ര അമ്മാളൂ ന്റെ ബാൻഡിനെ കുറിച്ച് ചോദിച്ചു..

അവൾ അവരെയൊക്കെ കുറിച്ച് വാതോരാതെ സംസാരിച്ചു.. അപ്പോൾ ശ്രീക്ക് പാട്ട് കേൾക്കണം എന്നായി.. “അയ്യോ.. ഇപ്പോഴോ..” “പ്ലീസ് ഭാഭി.. ഏതെലും ഫോർ ലൈൻസ്.. പ്ലീസ്.. “സാന്ദ്രയും കൂടി.. “ഉം..ശരി.. ” Bhool gaye wo din kyun re Jaani Kyun wo shaam bhi bhool gaye Pehle to bhoole mujhko sanam tum Phir mera naam bhi bhool gaye Je kuj vi nai yaad tainu Aaja ve maar de mainu Mera ki dass de kasoor Kyon hoya mere kolo door Pehli baari humne diya tha Jo laake wo jaam bhi bhool gaye Pehle to bhoole mujhko sanam tum Phir mera naam bhi bhool gaye….. &&&&&&&&&& അഭിയും ഫ്രണ്ട്സും ഇരിക്കുന്ന ഗാർഡൻ ഏരിയയ്ക്ക് അടുത്തായാണ് ശ്രീയുടെ റൂമിലെ ബാൽക്കണി… അവിടെ നിന്ന് നോക്കിയാൽ അമ്മാളൂനെ കാണാം എന്നുള്ളത് കൊണ്ട് തന്നെയാണ് അഭി അവിടെ ഇരുന്നതും.. സംസാരത്തിന്റെ ഇടയിലും അവന്റെ ശ്രദ്ധ ഇടയ്ക്കിടെ ആ ബാൽക്കണിയിലേക്ക് പോകുന്നുണ്ടായിരുന്നു…

അവിടുത്തെ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ ചിരിയും സംസാരവും ഒക്കെ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ പാട്ട് കേട്ടത്…. അധികം ശബ്ദം ഇല്ലെങ്കിലും അവന് മനസിലായി അത് അമ്മാളൂ പാടുന്നതാണെന്ന്.. അവരെല്ലാവരുടെയും ശ്രദ്ധ ചെറുതായി ഒഴുകി വരുന്ന ആ ശബ്ദത്തിൽ ആയി.. വളരെ പെട്ടെന്ന് അത് നിൽക്കുകയും ചെയ്തു.. “ശോ തീർന്നോ… യൂ ആർ ലക്കി… അഭി.. ദൈവാനുഗ്രഹം ഉള്ള ശബ്ദമാണ് തന്റെ വൈഫിക്ക്..” കൂട്ടത്തിൽ ആരോ പറഞ്ഞു.. അഭി പക്ഷേ അതൊന്നും കേട്ടില്ല.. ആ ശബ്ദം മാത്രമായിരുന്നു അവന്റെ ഉള്ളിൽ.. അവൾ പാടുന്നത് അടുത്ത് നിന്ന് കേൾക്കണം എന്ന് തോന്നി അവന്.. ####### “സൂപ്പർ ഭാഭി… എന്ത് സ്വീറ്റ് ആണ് കേൾക്കാൻ.. ഹോ.. നിന്റെ ഭാഗ്യം തന്നെ എപ്പോ വേണേലും കേൾക്കാലോ ഭാഭിയുടെ പാട്ട്.. ഭാഭി ഞാൻ പോയാൽ ഫോൺ ചെയ്യും… അപ്പോ എനിക്കും പാടി തരണേ..” “ഓ.. ആയിക്കോട്ടെ.. എത്ര വേണേലും പാടി തരാം.. എനിക്ക് ഇഷ്ട്ടമാണ് ആരേലും ആവശ്യപ്പെട്ട് അവർക്ക് വേണ്ടി പാടുന്നത്…”

അപ്പോൾ ആണ് ലത അങ്ങോട്ട് വന്ന് ഭക്ഷണം കഴിക്കാൻ ശർമിള പറഞ്ഞതായി അറിയിച്ചത്… അവർ ചെല്ലുമ്പോൾ എല്ലാവരും ഇരുന്നിരുന്നു.. അവർ മൂന്ന് പേരും ഒരുമിച്ചിരുന്ന് കഴിച്ചു.. കഴിച്ചിട്ട് പാത്രം എടുക്കാൻ പോയ അമ്മാളൂനെ ശ്രീ തടഞ്ഞു..പതിയെ പറഞ്ഞു “നോ ഭാഭി.. അവിടെ വച്ചേക്ക്… സെർവന്റ്‌സ് എടുത്തോളും.. ” “ഞാൻ കഴിച്ച പാത്രം അല്ലേ.. ഞാൻ എടുത്തോളാം ..” “വേണ്ടാ..അമ്മായിക്ക് ഇഷ്ടപ്പെടില്ല… വാ എഴുന്നേൽക്ക് കൈ കഴുകാം..” അവൾ ശർമിളയെ നോക്കി.. അവർ അവളെത്തന്നെ നോക്കി ഇരിക്കുകയാണ്.. അവൾക്കും തോന്നി എടുത്താൽ അവർക്കത് ഇഷ്ടപ്പെടില്ല എന്ന്.. വീട്ടിൽ അമ്മ ചെറുപ്പത്തിൽ പഠിപ്പിച്ചത് ആണ്.. കഴിച്ച പാത്രം അവർ തന്നെ എടുത്ത് കൊണ്ട് പോകാനും കഴുകി വെക്കാനും.. അത് ഏട്ടന്മാരെ കൊണ്ടും ചെയ്യിച്ചിരുന്നു.. ഇപ്പോ അത് ശീലമായി… അവൾ ശ്രീയുടെ കൂടെ എഴുന്നേറ്റ് കൈകഴുകി.. അവളുടെ കൂടെ തന്നെ റൂമിലേക്ക് പോയി..

അവർ ശ്രീയുടെ ബെഡിൽ ഇരുന്നു.. അവളുടെ ഫോണിൽ പകൽ എടുത്ത ഫോട്ടോസ് കാണുകയായിരുന്നു.. അവളുടെ ഫ്രണ്ട്സിനെ ഒക്കെ അമ്മാളൂന് കാണിച്ചു കൊടുത്തു…കുറച്ചു കഴിഞ്ഞ് ശർമിള അവരുടെ അടുത്തേക്ക് വന്നു.. “ശ്രീമോളെ ,, നിങ്ങൾ പോയി ലതയോട് ഇങ്ങോട്ട് വരാൻ പറയ്….എന്നിട്ട് കുറച്ച് നേരം ഒന്ന് പുറത്ത് കറങ്ങിയിട്ട് വന്നാൽ മതി.. ” “എന്താണ് അമ്മായിയമ്മ മരുമകൾ ഒരു സ്വകാര്യം..ഉം.. എന്നോടും കൂടി പറ..” “പറഞ്ഞ പണി ഫസ്റ്റ്…പോ.. ഉം” അവർ ചിരിയോടെ അവരെ പറഞ്ഞു വിട്ടു.. “സാഗര വീട്ടിലേക്ക് വിളിച്ചോ….” “ആഹ്… ശ്രീയുടെ ഫോണിൽ നിന്ന് വിളിച്ചു..” “ആഹ്..ഗുഡ്.. അവരുടെ യാത്രയൊക്കെ ഓക്കേ ആയിരുന്നല്ലോ അല്ലേ…” “അതേ..കുഴപ്പമൊന്നുമില്ലായിരുന്നു..” “ഉം..”സാഗരയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ ഇവിടെ… അഡ്ജസ്റ്റ് ആവാൻ കുറച്ച് ടൈം എടുക്കും ..മനസിലാക്കണം അതൊക്കെ കേട്ടോ..” “ഉം..ശരി..പിന്നേ…അത്..

ഞാൻ പറയുന്നത് കൊണ്ട് അമ്മ ഒന്നും വിചാരിക്കരുത്… അമ്മയ്ക്ക് എന്നെ എല്ലാരും വിളിക്കുന്ന പോലെ അമ്മാളൂന്ന് വിളിച്ചൂടെ… സാഗര എന്ന് കേൾക്കുമ്പോൾ എന്തോ ഒരു അകൽച്ച പോലെ…” അവളുടെ അമ്മ എന്ന സംബോധന അവർക്ക് ഇഷ്ട്ടപ്പെട്ടു…അവർ ഒന്ന് പുഞ്ചിരിച്ചു.. “ശരി അകൽച്ച വേണ്ടാ.. അമ്മാളൂ …പോരെ..” “ഉം…മതി…😊😊” ലത അങ്ങോട്ട് വന്നു.. അവർ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ തിരിച്ചും.. “ആഹ്..അമ്മാളൂ ,, ഇത് ലത.. ലത ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ്.. അത് എപ്പോഴും മനസ്സിൽ ഉണ്ടാവണം.. പിന്നേ.. ഇവിടെ കിച്ചൻ ഡ്യൂട്ടിക്കും ക്ലീനിംഗിനും വാഷിംഗിനും ഒക്കെ ആയി എട്ടോളം പേർ ജോലി ചെയ്യുന്നുണ്ട്.. അവർ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് ലതയുടെ അണ്ടറിൽ നിന്ന് ആണ്.. അതു കൊണ്ട് കുട്ടിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ലതയോട് പറഞ്ഞാൽ മതി…. കിച്ചനിലേക്ക് പോകരുത്.. പിന്നെ അഭിക്കോ കുട്ടിക്കോ വേണ്ടി ഉണ്ടാക്കി തന്നെ കഴിക്കണം എന്ന് വല്ലപ്പോഴും തോന്നിയാൽ പോകാം..

അതിന് മുൻപ് ലതയോട് ഒന്ന് പറഞ്ഞാൽ മതി… അതുപോലെ ലതയുടെ കൂടെ അല്ലാതെ സെർവന്റ്‌സ് ആരും ബെഡ്റൂമിൽ കയറില്ല.. കയറ്റരുത്.. വാഷ് ചെയ്യാൻ ഉള്ള ഡ്രസ്സ് എടുക്കാൻ വരുന്നവരും ക്ലീനിംഗിന് വരുന്നവരും എല്ലാം ലതയുടെ കൂടെ മാത്രമേ വരൂ… ഇവിടെ എല്ലാം ചെയ്യാൻ ആൾക്കാർ ഉണ്ട്.. സോ ഇനി മുതൽ അത് ഓർക്കണം….ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം കേട്ടോ.. ഇനി മുതൽ നീ കൂടിയാണ് ഇവിടുത്തെ ഗൃഹനാഥ.. അത് മറക്കരുത്.. ലത പൊയ്ക്കോളൂ..” ലത തിരിച്ചു പോയി… അമ്മാളൂന് മനസിലായി നേരത്തെ പ്ലേറ്റ് എടുക്കാൻ പോയത് കണ്ടത് കൊണ്ടാണ് ഈ ക്ലാസ്സ് എന്ന്.. അവൾ എല്ലാത്തിനും തലയാട്ടി സമ്മതിച്ചു.. “അമ്മാളൂ ,, ഒരു കാര്യം എപ്പോഴും ഓർക്കണം.. ഇവിടെ മിക്ക റൂമിലും ഇമ്പോർടൻഡ് ആയിട്ടുള്ള പല ഫയൽസും വന്ന് പോകുന്നതാണ്.. അതൊക്കെ നമ്മുടെ ബിസിനസ്സുമായി ബന്ധപ്പെട്ടതാണ്.. അതിന്റെ സേഫ്റ്റി നോക്കേണ്ടത് അത്യാവശ്യമാണ്..

അതു കൊണ്ടാണ് ഇങ്ങനെയൊക്കെ ഞാൻ പറഞ്ഞു തന്നത്.. വേറെ ഒന്നും വിചാരിക്കേണ്ട കേട്ടോ…” അവൾ ഒന്ന് ചിരിച്ചു.. “എനിക്ക് മനസിലാവും.. ഞാൻ ശ്രദ്ധിച്ചോളാം.. ” “ഗുഡ്.. അപ്പോൾ ശരി.. ഇത് ഇനി മുതൽ തന്റെയും കൂടെ വീടാണ്.. അവിടെ എങ്ങനെയൊക്കെ ആണോ ശീലങ്ങൾ അതേ പോലെ മതി ഇവിടെയും.. കിച്ചൻ വർക്ക് ഒഴിച്ച്.. ഓക്കെ.. ” “ശരി.. ” “ഞാൻ പോയിട്ട് ശ്രീയെ പറഞ്ഞു വിടാം..ഉം..” അവർ മുന്നോട്ട് നടന്ന് പിന്നെ ഒന്ന് നിന്നു.. പിന്നെ എന്തോ ഓർത്തവർ അവളെ നോക്കി.. “മോള് നൃത്തം പഠിക്കുന്നുണ്ടോ…” അവൾ ഒന്ന് അമ്പരന്നു…..കാരണം ,, ഇത്ര നേരം കണ്ട ഭാവം ആയിരുന്നില്ല ഇപ്പോ ആ മുഖത്ത്…സന്തോഷം കൊണ്ട്‌ വിടർന്ന മുഖം.. ആ ഒരു ഓർമയിൽ തിളങ്ങുന്ന കണ്ണുകൾ…. നൃത്തം എന്നത് അവരുടെ ശ്വാസം ആയിരുന്നു ഒരുകാലത്ത് എന്ന് അവൾക്ക് മനസിലായി.. “ഇപ്പോ ഇല്ല.. പ്ലസ് ടു വരെ പഠിച്ചിരുന്നു..” “ഉം.. നന്നായിരുന്നു കേട്ടോ ഇന്ന് കണ്ട പെർഫോമൻസ്..

ആരാ കൊറിയോഗ്രാഫി ചെയ്തത്..” “ഞാൻ തന്നെ ചെയ്തതാണ്..😊😊” അവർ അവളുടെ അടുത്തേക്ക് വന്ന് തലയിൽ കൈവച്ചു.. ” നല്ല ഭാവം.. താളം..ലാസ്യം എല്ലാം ഒത്തിണങ്ങിയിരുന്നു..പഠിത്തം നിർത്തരുത്.. ഇനിയും തുടരണം..കേട്ടോ…എല്ലാം ഒരുമിച്ച് കൊണ്ടു പോണം..നിനക്കതിന് കഴിയും..” അവൾക്ക് സന്തോഷമായി.. “ചെയ്യാം …അമ്മ ഗുരു സ്ഥാനത്ത് നിന്ന് പറഞ്ഞു തന്നാൽ മതി..” “ഞാൻ…ഞാൻ ചിലങ്ക അണിയാറില്ല..”😢😢 “കലയ്ക്ക് മരണമുണ്ടോ അമ്മേ.. ഇല്ലെന്നാണ് എന്റെ വിശ്വാസം.. ” “ഇല്ല.. പക്ഷെ എന്റെ ഉള്ളിലെ കലാകാരിക്ക് ആടാനുള്ള താളം ഇല്ല… ആ ഒരു താളത്തിന് വേണ്ടി മാത്രം ആടാൻ ആണ് എനിക്കിഷ്ടം…അത് ഇപ്പോഴില്ല… നീ ഇനിയും നൃത്തം ചെയ്യണം.. ഗുരുവിനെ ആവശ്യമുണ്ടെങ്കിൽ ഏർപ്പാടാക്കാം…” “വേണ്ട… അമ്മയെ ഞാൻ മാനസഗുരുവായി കണ്ടോളാം.. അമ്മയ്ക്ക് എന്ന് തോന്നുന്നോ അന്ന് ആ സ്ഥാനം ഏറ്റെടുത്താൽ മതി…”

അവൾ അവരുടെ കാല്ക്കൽ തൊട്ട് തൊഴുതു… അവർക്ക് നെഞ്ചിൽ വല്ലാത്ത വീർപ്പുമുട്ടൽ തോന്നി… കണ്ണുകൾ നിറഞ്ഞു.. വർഷങ്ങൾക്ക് ശേഷം.. അവർ പോലും അത്ഭുതപ്പെട്ടു.. തനിക്ക് ഇപ്പോൾ ചേരാത്ത ഭാവം… അവളെ ഒന്ന് അമർത്തി പുണർന്നു വേഗം തിരിഞ്ഞു നടന്നു.. “വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽ നാട്യാഞ്ജലി ഡാൻസ് ഫെസ്റ്റിവലിൽ പത്ത് ദിവസങ്ങളിൽ പത്ത്‌ തരം ലാസ്യഭാവങ്ങൾ ആടി അരങ്ങു വാണ ഒരു നർത്തകിയെ പറ്റി പറഞ്ഞു തന്നിട്ടുണ്ട് എന്റെ ഗുരുവായ പദ്മിനി ടീച്ചർ…” അവരുടെ കാലുകൾ നിലച്ചു… അവൾ തുടർന്നു…”ആ കൂട്ടുകാരിയുടെ വിശേഷങ്ങൾ പറയുമ്പോൾ നൂറ് നാവായിരുന്നു ടീച്ചർക്ക്…. ഒരുമിച്ച് ലാസ്യ കാലക്ഷേത്രത്തിൽ പഠിച്ച ഒരു ശർമിള ശശിധർ….ഇന്നത്തെ ശർമിള ആനന്ദ്… അന്ന് കമ്പനിയിൽ വച്ച് ആദ്യം കണ്ടപ്പോൾ ഓർമ വന്നത്.. ടീച്ചറിന്റെ വീട്ടിൽ കണ്ട ഫോട്ടോസ് ആണ്.. ” അവർ പിന്തിരിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു..

അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി…കണ്ണുകളിൽ സന്തോഷം അലയടിച്ചിരിന്നു … “എന്റെ…എന്റെ പപ്പിയുടെ ശിഷ്യ ആണോ നീ.. ” “അതേ.. അന്നൊക്കെ ടീച്ചർന് കൂട്ടുകാരിയെ കുറിച്ച് പറയാനേ നേരം കാണൂ.. അവളുടെ മുന്നിൽ താൻ ഒന്നും അല്ല എന്ന് ഇടയ്ക്കിടെ പറയും.. എന്നെങ്കിലും നേരിൽ കാണുകയാണെങ്കിൽ എന്നെ ആ കയ്യിൽ ഏൽപ്പിച്ചു കൊടുക്കും എന്നും പറയാറുണ്ട്.. അന്ന് മുതൽ ആഗ്രഹിച്ചിട്ടുണ്ട് അവരുടെ ശിഷ്യ ആവാൻ… സാധിക്കുമോ..” “എനിക്ക് .. എനിക്കതിന് കഴിയില്ല മോളെ.. എന്നിൽ ഇപ്പോ അതൊന്നും അവശേഷിക്കുന്നില്ല… ” “നിർബന്ധിക്കില്ല.. എന്നെങ്കിലും തോന്നിയാൽ മാത്രം മതി.. ഞാൻ കാത്തിരുന്നു കൊള്ളാം..” “ഉം….കുറച്ച് നേരം കിടക്കട്ടെ.. ” അവർ തിരിച്ചു പോയി.. ****** “നീ ഒന്ന് എന്നെ ചുമ്മാ വിട് ശ്രീ.. ഇതൊന്നും വേണ്ട..” “ഭാഭിക്ക് വേണ്ടായിരിക്കും.. പക്ഷേ ഭയ്യക്ക് വേണമെങ്കിലോ.. “😉😉😉 “ശ്രീ.. പ്ലീസ് ..ടി.. വേണ്ടാ…” “വേണം.. എന്റെ കല്യാണം കഴിഞ്ഞാൽ ഭാഭി എനിക്കും വച്ചു തന്നേക്ക്..😁😁” “ശ്രീ..മോളെ…” “🙄🙄മോളോ..

ആ മോളെങ്കിൽ മോള്.. എന്താ…” “അത്…..ഞാൻ.. നിന്റെ കൂടെ കിടന്നോളം…” “വാട്ട്…😳😳😳”ശ്രീ ഞെട്ടി.. പിന്നെ പൊട്ടിച്ചിരിച്ചു 🤣🤣🤣😂😂🤣🤣 അവളുടെ ചിരി കണ്ട് അമ്മാളൂ അവളെ കൂർപ്പിച്ചു നോക്കി.. അവൾക്ക് ആകെ വെപ്രാളം തോന്നി.. ഒരുവിധം നിർബന്ധിച്ചാണ് അവളെ കൊണ്ട് സെറ്റ് മുണ്ട് ഉടുപ്പിച്ചത് തന്നെ.. ഇപ്പോ എവിടുന്നോ ഒരു കെട്ട് മുല്ലപ്പൂവുമായി വന്ന് അവളെ ചൂടിക്കാൻ ഉള്ള ശ്രമത്തിൽ ആണ് ശ്രീ… “എന്താടി ഇവിടെ ഇത്ര ചിരിക്കാൻ…”അവളുടെ ചിരി കേട്ട് സാന്ദ്ര വന്ന് ചോദിച്ചു.. പറയരുതെന്ന് അമ്മാളൂ ശ്രീയെ കണ്ണ് കൊണ്ട് വിലക്കി.. എന്നാൽ ശ്രീ സാന്ദ്രയോട് കാര്യം പറഞ്ഞു.. പിന്നെ രണ്ട് പേരും കൂടിയായി ചിരി…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 23

Share this story