ദേവാഗ്നി: ഭാഗം 2

ദേവാഗ്നി: ഭാഗം 2

എഴുത്തുകാരൻ: YASH

ഹോ കോപ്പ് ഇനി തഴേ ചെല്ലുമ്പോൾ എല്ലാം കൂടി ഇന്ന് കൊല്ലുമല്ലോ…സാധാരണ സ്വപനം കാണലും ഞെട്ടലും കാറി കൂവലും ഒക്കെ സ്ഥിരമായി ഉള്ളതാണ്..പക്ഷെ ഇന്ന് ആദ്യമായി ആണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്… അല്ല ഇന്ന് കണ്ട സ്വപ്നത്തിലും വ്യത്യസ്ത ഉണ്ടാലോ… സാധാരണ കാട്ടിനു നടുക്ക് ഉള്ള കുളത്തിൽ മരിച്ചു കിടക്കുന്ന ഒരു പെണ്ണും മുട്ടു കുത്തി ഇരിക്കുന്ന എന്നെ പാമ്പുകൾ വരിഞ്ഞു മുറുക്കി കൊത്തുന്നതും ഒക്കെയാണല്ലോ കാണാർ… ഹാ ഇന്ന് പാമ്പിന്റെ കടി കൊണ്ടില്ല… തഴേ എത്തിയ ഇനി ആരെയൊക്കെ കടി കൊള്ളണം ഭഗവാനെ…. ഇനിയും late ആയ എല്ലാം കൂടി ഇങ്ങോട്ട് കേറിവരും… അപ്പോയേക്കും ഫ്രഷ് ആയി അങ്ങോട്ട് പോവാം എന്നു ചിന്തിച്ചു അപ്പു വേഗം പ്രഭാത കർമങ്ങൾ എല്ലാം കഴിച്ചു തഴേക്കു ചെന്നു…

അവിടെ ടേബിൾ നു ചുറ്റും എല്ലാവരും എത്തിയിട്ടുണ്ട്… രാവിലത്തെ ഫുഡ്‌ എല്ലാവരും ഒരുമിച്ച് കഴിക്കണം എന്നു മുത്തശ്ശന്റെ നിർബന്ധം ആണ്… മുത്തശ്ശനെ കുറിച്ച് പറയാം ആള് ഭീകരനാ.. കേരളത്തിൽ അറിയപ്പെടുന്ന കളരി മർമ്മ വിദക്തന്മാരിൽ ഒരാൾ ആണ്… വിരൽ ചൂണ്ടി ആളെ നിർത്തിക്കും.. മുത്തശ്ശന് 4 മക്കൾ ആണ് 3 ആണും 1 പെണ്ണും എല്ലാവരും തറവാട്ടിൽ തന്നെ…മൂത്തത് എന്റെ അച്ഛൻ പിന്നെ 2 അനിയൻ മാർ സഹദേവനും സുദേവനും അവരുടെ ഭാര്യമാർ ലക്ഷ്മി അമ്മയും സീതാമ്മയും സഹദേവന് 3 മക്കൾ ആണ് അഭി എന്ന അഭിജിത്ത് വക്കിലാണ് .. 2മത്തേത് ഇരട്ടകൾ ആണ് സൂര്യജിത്തും ഇദ്രജിത്തും 2 ഉം doctors ആണ്. സുദേവന് ഒരു മകൻ ACP കാശിനാഥ് .

പിന്നെ ഉള്ളത് സുഭദ്രാമ്മ 2 പെണ്കുട്ടികൾ ആണ് ഉള്ളത്.. ഞങ്ങളെ എല്ലാം കണ്ണിൽ ഉണ്ണികൾ ആരതിയും ആതിരയും.. ഞങ്ങളെ ആതു ആരു .. ആതു +2 നും ആരു 10 ലും പടിക്കുന്നെ . അവരുടെ അച്ഛൻ ഒരു അക്സിഡന്റിൽ 5 വർഷം മുൻപ് മരിച്ചു പോയി… ( എല്ലാവരെയും ഒരുമിച്ചു പരിജയപ്പെടുത്തിയപ്പോൾ confusion ആയിക്കാണും ലെ… സാരമില്ല എല്ലാവരെയും വഴിയെ നമുക്ക് മനസിലാക്കാം.. ) എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.. അല്ല മോനെ അപ്പു ഇന്നത്തെ സ്വപ്നം വ്യത്യാസം ഉണ്ടെന്നു അഞ്ചുമോൾ പറഞ്ഞല്ലോ…ലക്ഷ്മി അമ്മയുടെ ആ ചോദ്യം കേട്ടപ്പോ പുട്ടും കടലയും അപ്പുന്റെ മൂക്കിലൂടെ വായിലൂടെ വരാൻ തുടങ്ങി.. എല്ലാവരും വട്ടം കൂടി വെള്ളം കുടിപ്പിക്കലും തലയ്ക്ക് അടിപ്പിക്കലും ആയി…

ഒരു വിധം റെഡി ആയപ്പോൾ …അഭി , ഏട്ടാ ഒക്കെ ആയോ… ആ കുഴപ്പം ഇല്ല എന്നും പറഞ്ഞു ഞാൻ കുറച്ചു വെള്ളം എടുത്ത് കുടിച്ചു റെഡി ആയ സ്ഥിതിക്ക് ഇനി പറഞ്ഞോ ഏട്ടാ ആരു ന്റെ വക… നീയുമോ… എന്ന രീതിയിൽ അവളെ ഒന്നു തുറിച്ചു നോക്കി… പിന്നെ സ്വപ്നത്തെ കുറിച്ച് അങ്ങു എല്ലാവരോടും ആയി വിവരിച്ചു… ഇന്ന് പണിക്കരോട് ഇവിടം വരെ വരാൻ പറയണം .. 15 വർഷത്തോളം ആയി ഇവന് വേണ്ടി പൂജയും വഴിപാടും നടത്തുന്നു … ഇത് വരെ ഇവൻ എന്തു കൊണ്ട് ഒരേ സ്വപ്നം കാണുന്നു എന്നും അതിന് പരിഹാരവും കണ്ടെത്താൻ ആയിട്ടില്ല.. ഇന്ന് ആദ്യമായി സ്വപ്നത്തിൽ മാറ്റം വന്നിരിക്കുന്നു നോക്കാം പണികർക്ക് എന്താ പറയാൻ ഉള്ളെത് എന്ന്… മുത്തശ്ശി ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു നിർത്തി..

എന്റെ പൊന്നു മുത്തശ്ശി സ്വപ്നത്തിൽ മാറ്റം വരുകയോനും ഇല്ലായിരുന്നു പാമ്പ് ഒക്കെ അവിടെ ഉണ്ടായിരുന്നു …അത് കടിക്കുമ്പോയേകും ഈ പിശാച് തലയിൽ കൂടി വെള്ളം ഒഴിച്ചേ അല്ലെ… ആതു അത് കേട്ട് ചിരിക്കുന്ന അഞ്ചുന്റെ തലയ്കിട്ട് എന്റെ കയ്യിന്ന് ഒരു കൊട്ട് കിട്ടിയപ്പോ അവൾ അടങ്ങി… അത് എന്തെങ്കിലും ആവട്ടെ പണിക്കർ വന്നു ഒന്ന് നോക്കട്ടെ കൂടെ അഞ്ചു ന്റെ ജാതകവും നോക്കിക്കണം.. അവസാന വാക്ക് എന്നവണം മുത്തശ്ശൻ പറഞ്ഞു… അമ്മ യെ നോക്കുമ്പോ ഉണ്ട് കണ്ണൊക്കെ നിറച്ച് ഇരിക്കുന്നു …അമ്മയെ നോക്കിയപ്പോ ‘അമ്മ കരഞ്ഞും കൊണ്ട് അടുക്കളയിലേക്ക് ഓടി…

ഞാനും സുഭദ്രാമ്മയും അഞ്ചു വും കൂടി സമാധാനിപ്പിക്കാൻ അങ്ങോട്ട് പോയി എന്നെ കണ്ടപ്പോ ‘അമ്മ കെട്ടിപിടിച്ചു കരച്ചിൽ ആയി.. ഞാൻ കാരണം അല്ലെ എന്റെ കുട്ടിക്ക് ഈ ഒരു അവസ്‌ഥ വന്നേ …അന്ന് …അന്ന് എന്റെ കുട്ടി കരഞ്ഞു പറഞ്ഞത് അല്ലെ വരുന്നില്ല എന്ന്… ഞാൻ നിർബന്ധിച്ചു കൊണ്ടു പോയത് കൊണ്ടല്ലേ… അന്ന് അവിടേക്ക് പോയതിന് ശേഷമല്ലേ ഇങ്ങനെ….😓😓 എനിക്ക് അതിന് ഒരു കുഴപ്പവും പറ്റിയിട്ടില്ലലോ ഉറക്കത്തിൽ എന്തോ ഒരു സ്വപ്നം കാണുന്നു 15 വർഷം ആയിട്ട്..അതോണ്ട് ഒന്നും സംഭവച്ചിട്ടില്ല ..ഇനിയിട്ട് ഒന്നും സംഭവിക്കാനും പൊന്നില്ല … അമ്മ വന്നേ നല്ല വിശപ്പുണ്ട്… എല്ലാം കൂടി അമ്മയെ സമാധാനിപ്പിച്ചു ടേബിളിൽ കൊണ്ടിരുത്തി.. അതിനു ശേഷം എല്ലാവരും കഴിച്ചു അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു…

പുതിയ പ്രോജക്റ്റ് ന്റെ ഭാഗമായി വന്നതാണ് ദേവു എന്ന ദേവിക . എന്തോ പ്രോബ്ലെം കാരണം തൃശ്ശൂര് ദേവ് കൻസ്ട്രുക്ഷന്റെ ഓഫീസിൽ നിന്നു ഒരു ടീമിനെ കൊല്ലത്തുള്ള അവരെ ഹെഡ് ഓഫീസിലേക്ക് മാറ്റിയതാണ് .. ആ ടീമിലെ ഒരു എൻജിനിയർ ആണ് ദേവിക. 4 മാസം ഇവിടെ തമാസികണമല്ലോ എന്റെ മഹാദേവ … എന്നും രാവിലെ കുളിച്ച് മഹാദേവന്റെ ക്ഷേത്രത്തിൽ പോയി കാവിലെ നഗങ്ങളോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ആണ് ദേവുന്റെ ദിവസം തുടങ്ങാറ് .. അത് മുടങ്ങിയത്തിന്റെ ദേഷ്യം രാവിലെ തന്നെ കക്ഷിക്ക് ഉണ്ട്….

റൂമിൽ കിടന്ന് ഉറങ്ങികിടക്കുന്ന ദിവ്യ യെ കുത്തി പൊക്കി കൈലാസനാഥന്റെ ഫോട്ടോയിൽ ഒന്ന് തൊഴുത് അവിടുന്ന് ഒരു നുള്ള് ഭസ്മവും നെറ്റിയിൽ തൊട്ട് ഒരു കുഞ്ഞി പൊട്ടും കാതിൽ ചെറിയ ഒരു കമ്മലും ഒരു കുഞ്ഞി മൂകുത്തിയും വേറെ മേക്കപ്പ് ഒന്നും ഇല്ല സ്കൈ ബ്ലൂ ചുരിദാറും ഇട്ട് മുടി ചെറുതായി ക്ലിപ്പ് ചെയ്ത് അവൾ റെഡി ആയി… എന്റെ ദേവു ഒരു ഒരുക്കവും ഇല്ലാതെ നീ ദേവതയെ പോലുണ്ട്… നിന്റെ ഭംഗി എനിക്ക് കിട്ടിയിരുന്നേൽ എത്ര ചെക്കൻ മാരെ വളയ്ക്കമായിരുന്നു… മോളെ ദിവ്യ എനിക്ക് ഇട്ട് പതപ്പികാതെ വേഗം റെഡി ആവാൻ നോക്ക്… ഇപ്പൊ തന്നെ late ആയി..

ആ കരടിയുടെ വായിൽ ഇരിക്കുന്നെ കേൾക്കേണ്ട എങ്കിൽ പെട്ടന്ന് ഇറങ്ങണം.. ദേവു ലാപ്പും പെൻഡ്രൈവ് ഉം മാറ്റ് പ്രോജക്ട് പ്രെസെന്റഷനു വേണ്ട സാധനം എല്ലാം എടുത്ത് വെക്കുപോയേക്കും ദിവ്യ റെഡി ആയി വന്നു … പോവാം എന്നും പറഞ്ഞു 2 ഉം റൂമും ലോക്ക് ചെയ്ത് തിരക്ക് പിടിച്ച് ഇറങ്ങി ഓട്ടം തന്നെ ആയിരുന്നു രണ്ടുപേരും… റോഡിൽ എത്തിയിട്ട് ഓട്ടോ വിളിച്ചു പോവാം എന്നു കരുതി ഒറ്റ ഓട്ടോയും കാണുന്നില്ലലോ.. ഡി വായി നോക്കി നിൽക്കാതെ ഓട്ടോ ഏതേലും കിട്ടുമോ എന്ന് നോക്കേടി… അത് കേട്ട് റോഡിലൂടെ ബൈക്കിൽ പോയ ചുള്ളൻ ചെക്കനെ നോക്കി നിന്ന ദിവ്യ ഇളിച്ചോണ്ട് പറഞ്ഞു.. റോഡിന് അപ്പുറം അതാ ഒരു ഓട്ടോ… ഒന്നും നോക്കാതെ 2 പേരും ആ ഓട്ടോയ്ക്ക് അടുത്തേക്ക് ഓടി …

പെട്ടന്ന് ഒരു കാർ ബ്രൈക് ചെയ്തു ദേവു നെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിന്നു ദേവു പേടിച്ചു കണ്ണും ഇറുക്കി അടച്ചു നിൽക്കുന്നു … ദിവ്യ നോക്കുമ്പോ കാറിന്റെ അകത്ത് ഒരു സുന്ദരനായ ചെറുപ്പക്കാരൻ പേടിച്ചു കണ്ണും ഇറുക്കി അടച്ചു ഇരിക്കുന്നു.. 2 പേരും ഒരേപോലെ പേടിച്ചു നിൽക്കുന്നു…ഒരേസമയം 2 പേരും പതുക്കെ കണ്ണ് തുറന്ന് തമ്മിൽ തമ്മിൽ കണ്ണോട് നോക്കി നിന്നു … പിന്നിൽ നിന്നും ഉള്ള വണ്ടി കളുടെ ശബ്ദം ആണ് അവരെ നോർമൽ അകിയത്…. ചെറുപ്പക്കാരൻ കാർ പതിയെ side ആക്കി ഇറങ്ങി അവരുടെ അടുത്ത് വന്നു ചോദിച്ചു.. Are you ok? ദേവു നു ശബ്ദം പുറത്തേക്ക് വരുന്നില്ലയിനും അവൾ ആ ചെറുപ്പക്കാരന്റെ കണ്ണിൽ തന്നെ നോക്കി നില്കുകയായിരുന്നു..

Hey… hello… hey any problem? ഹേ … no problem. Iam ok ദേവു ഞെട്ടികൊണ്ട് പറഞ്ഞു… Sorry ഞാൻ കുറച്ച് late ആയത്കൊണ്ട് ഫാസ്റ്റ് ആയിട്ടായിരുന്നു ഡ്രൈവ് ചെയ്തത്.. നിങ്ങൾ റോഡ് ക്രോസ്സ് ചെയ്യുന്നെ കണ്ടില്ല.. Sorry ഞങ്ങൾ അല്ലെ പറയണ്ടത്..വാഹനം വരുന്നേ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തത് ഞങ്ങൾ അല്ലെ.. late ആയതുകൊണ്ട് ശ്രദ്ധിക്കാതെ ഓടിയത് ആയിരുന്നു… ഒക്കെ കുഴപ്പം ഒന്നും ഇല്ലാലോ ഞാൻ പോയിക്കോട്ടെ കുറച്ച് തിരക്ക് ഉണ്ട്.. ഞങ്ങൾക്കും തിരക്ക് ഉണ്ട് അതും പറഞ്ഞു ദേവു തിരിഞ്ഞു പോവാൻ നോക്കുമ്പോ അപ്പു വിന്റെ കൈയ്യും ആയി ചെറുതായി തട്ടി … അതോടു കൂടി കാലാവസ്‌ഥ ആകെ മാറി ശക്തമായ ഇടിയോടും മിന്നിലോടും കൂടി മഴ വരാൻ തുടങ്ങി …

ദേവും ദിവ്യ യും ചുറ്റും നോക്കി കയറി നിൽക്കാൻ പറ്റിയ ഒരു സ്ഥലവും കാണുന്നില്ല… അത് കണ്ടു ആ ചെറുപ്പക്കാരൻ പറഞ്ഞു.. നിങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലേ എന്റെ കാറിൽ ഇരികാം… നിങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലം ഞാൻ പോവുന്ന വഴിക്ക് ആണേൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. അല്ലെങ്കിൽ ഓട്ടോ കിട്ടുന്ന ഏതെങ്കിലും സ്ഥലത്തു ഇറക്കാം… കേട്ട പാതി ദിവ്യ ഓടി കാറിൽ കയറി വിളിച്ചു പറഞ്ഞു ..ഡി വാടി കയറ്.. നിങ്ങൾക്ക് എവിടേക്കാണ് പോവേണ്ട.. ദേവ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് ദിവ്യ ആണ് പറഞ്ഞത് …ദേവു ഇപ്പോഴും ഒന്നും പറയാതെ അവനെ നോക്കി നിൽക്കുകയാണ്.. ഞാനും അവിടേക്ക് ആണ് അവിടെയാണ് ജോലി ചെയ്യുന്നേ… എന്റെ പേര് അഗ്നി…

അഗ്നിദേവ് എല്ലാവരും അപ്പു എന്ന് വിളിക്കും ഞാൻ ദിവ്യ പുതിയ ഒരു projectum ആയി ബന്ധപ്പെട്ട് ഇങ്ങോട്ട് വന്നത് 4 മന്ത് ഉണ്ടാവും ഇവിടെ.. ഞങ്ങൾ 2 ഉം തൃശ്ശൂർ ആണ് ഇയാളെ പേര് എന്താ ദേവിക .. ദേവു എന്ന് വിളിക്കും.. വളരെ പതിഞ്ഞ ശബ്ദത്തിൽ ദേവു പറഞ്ഞു Ok ദേവു നമുക്ക് എന്ന പോവാം.. അവൾ മിണ്ടാതെ തല ആട്ടി … അപ്പു ഒരു പുഞ്ചിരിയോട് കൂടി വണ്ടി മുൻപോട്ട് എടുത്തു.. നേരെ ദേവ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക്.. ഇതൊക്കെ കണ്ട് കൊണ്ട് ഒരു വെള്ളിനാഗം തിളങ്ങുന്ന കണ്ണുമായി അവരെ പിന്നാലെ തന്നെ പതിയെ ഇഴഞ്ഞു നീങ്ങി… ഓഫീസിന് മുൻപിൽ കാർ നിർത്തി അതിൽ നിന്നും അപ്പു ഇറങ്ങി … ദേവു ന് ഇറങ്ങാൻ door തുറന്ന് കൊടുത്തു..

ഇതൊക്കെ കണ്ട് സെക്യൂരിറ്റി യും റീസെപ്ഷനിസ്റ്റും വായും തുറന്ന് കണ്ണും തള്ളി നോക്കി ഇരിക്കുന്നു.. വേറെ ഒന്നും അല്ല അപ്പുന്റെ കാറിൽ അനിയതിമാരും അമ്മമാരും അല്ലാതെ വേറെ ആരെയും കയറ്ററില്ല … ചൂടൻ സ്വഭാവമാ ഓഫീസിൽ ആരും തന്നെ ചിരിച്ചു കണ്ടിട്ടില്ല അവനെ…അങ്ങനത്തെ അപ്പു 2 പെണ്കുട്ടികളെ കാറിൽ കയറ്റി…. ചിരിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി വരുന്നു.. ഇതൊക്കെ കണ്ട് സെക്യൂരിറ്റി വായും തുറന്ന് നിൽകാതെ വേറെ എന്തു ചെയ്യാനാ.. അപ്പു നേരെ കീ സെക്യൂരിറ്റി യുടെ കയ്യിൽ കൊടുത്തു ലിഫ്റ്റ് കയറി മുകളിലേക്ക് പോയി.. ഓഫീസിൽ എത്തിയതിന് ശേഷം ദേവുനേയും ദിവ്യ നേയും ഒന്ന് നോക്കിയത് പോലും ഇല്ല അവൻ….. തുടരും

ദേവാഗ്നി: ഭാഗം 1

Share this story