ലിവിംഗ് ടുഗെതർ : ഭാഗം 26

ലിവിംഗ് ടുഗെതർ : ഭാഗം 26

എഴുത്തുകാരി: മാർത്ത മറിയം

“മാർത്ത നിന്റെ തീരുമാനം പറയു….. ” ഫാദർ ലൂയിസ് അവളുടെ മുഖത്തേക്ക് കാരുണ്യപൂർവം നോക്കി. മർത്തയുടെ നിൽപ്പും കരഞുവീർത്ത മുഖവും അദ്ദേഹത്തിൽ നൊമ്പരമുണർത്തി. മർത്തയുടെ മൗനം ഷൈനിനെ വല്ലാതെ ഉലച്ചു.. അവനിൽ അവളോടുള്ള വെറുപ് നുരഞ്ഞു പൊന്തി. “വേണ്ട അച്ചോ അവളോട് ഒന്നും ചോദിക്കണ്ട. രണ്ടു പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു ചക്രശ്വാസം വലിക്കുന്നത് ഞാൻ ആണ്. എന്ത് പറഞ്ഞാലും ചോദിച്ചാലും പൂകണ്ണുനീർ ഒഴികിയാൽ കാര്യം കഴിഞ്ഞാലോ… മാർത്ത…. ആമി… നിങ്ങളോട് ഞാൻ എന്ത് തെറ്റാണു ചെയ്തത്… എന്റെ ജീവിതം ഇങ്ങനെ തട്ടി കളിക്കാൻ…” ഷൈൻ അവരുടെ മുൻപിൽ മുട്ടുകുത്തി നിന്നു. “എടാ കൊച്ചനെ നിനക്ക് മനസിലായില്ലേ….

അവളുടെ പിള്ളേരുടെ തന്ത നീ അല്ല… അല്ലകിൽ പിന്നെ അവൾക് നിന്നെ കെട്ടിയാൽ എന്താടാ…. ” ഒരു വല്യ കണ്ടുപിടുത്തം പോലെ ട്രീസ്സ അത് പറയുമ്പോൾ എല്ലാ മുഖങ്ങളിലും ഒരു സംശയഭാവം നിറഞ്ഞു. അന്നവരെ മാർത്തയെ സംശയത്തോടെ നോക്കി. ഷൈൻ താക്കിത് ഭാവത്തിൽ അമ്മയുടെ മുഖത്തേക്ക് നോക്കി. അവന്റെ മിഴിയിൽ കനലെരിഞ്ഞു. നീ എന്നെ നോക്കി പേടിപ്പിക്കേണ്ട അത് തന്നെയാ സത്യം. അല്ലകിൽ നീ അവളോട് ചോദിക്…. ഷിനിനോടാണ് സംസാരികുനതെകിലും ട്രീസ്സയുടെ നോട്ടം ആമിയുടെ ആഭരണങ്ങളിൽ ആയിരുന്നു. “മാർത്ത…. ” ഷൈൻ ഉറക്കെ വിളിച്ചു. അവന്റെ സകല ഞെരമ്പുകളും ദേഷ്യത്താൽ തുടിച്ചു. സ്വപ്നത്തിൽ എന്നാവണം മാർത്ത ഞെട്ടി…

നിന്റെ വായിൽ എന്തെകിലും തിരുകിട്ടുണ്ടോ… ഷൈൻ ദേഷ്യത്തിൽ അവളുടെ കവിളിൽ കുത്തി പിടിച്ചു. അതുകണ്ട ഐസക് അവന്റെ കൈ തട്ടി മാറ്റി. “എന്റെ മോളെ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും… ” ഐസക് ദേഷ്യത്താൽ വിറച്ചു. ഐസക് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് അന്നയും മർത്തയും ആദ്യമായിട്ടാ കേൾക്കുന്നത്. അബ്ബാ ഒച്ചയിടുക്കുന്നത് കണ്ടിട്ട് ഇവയും റൂത്തും കരയാനാരംഭിച്ചു. അന്ന അവരെ സമാധാനിപ്പിച്ചു തന്റെ ദേഹത്തോടമർത്തി. “മാർത്ത നിന്റെ വയറിൽ കൈ വെച്ച് പറ ഇത് എന്റെ കുഞ്ഞുങ്ങൾ അല്ല എന്ന്.. പിന്നെ ഒരിക്കലും ഷൈൻ നിന്നെ തേടി വരില്ല. ഇത് വലിയവീട്ടിൽ ഷൈൻ ഫിലിപ്പിന്റെ വാക്കാണ്.. ” ഷൈൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.

എന്തിനെയും നേരിടാനുള്ള ഒരു കരുത്തു അവൻ മനസ്സിൽ സംഭരിച്ചിട്ടുണ്ടായിരുന്നു. മാർത്ത പതിയെ മിഴികൾ ഉയർത്തി തന്റെ മുൻപിൽ നിൽക്കുന്ന ഷൈനിനെ നോക്കി. തന്റെ മറുപടി ക് ആയി കാത്തു നിൽക്കുന്ന മറ്റുള്ളവരെയും.. അവൾ അവന്റെ കൈ എടുത്തു വയറിന്റെ മേലെ വെച്ചു. “വലിയവീട്ടിൽ ഷൈൻ ഫിലിപ്പിന്റെ രക്തമാണ് എന്റെ ഉള്ളിൽ വളരുന്നത്.. നിങ്ങൾ ഒക്കെ പലതും പറഞ്ഞിട്ടും ഞാൻ മിണ്ടാതിരുന്നത് ഞാൻ ചെയ്തുപോയ തെറ്റിന്റെ പ്രായശ്ചിത്തമായിട്ടാണ്. ” മാർത്ത അത് പറയുമ്പോൾ അന്നയുടെയും ഐസക്കിന്റെയും മുഖത്തു ഒരു ആശ്വാസഭാവം തെളിഞ്ഞു.

തന്റെ മോൾ പിഴച്ചവൾ അല്ലായെന്നു അവൾ തന്നെ പറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഷൈനിനു സംശയം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും അമ്മച്ചിടെ വായ അടപ്പിക്കാൻ വേണ്ടി ആണ് ചോദിച്ചത്. “നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ ഒരുമിച്ചു ജീവിക്കാഡോ.. ” ഷൈൻ പ്രതീക്ഷയോടെ മർത്തയുടെ മുഖത്തേക്ക് നോക്കി. മാർത്ത തിരിഞ്ഞു അബ്ബായെയും മമ്മയെയും നോക്കി. അവർ കണ്ണുകൾ കൊണ്ടവൾക് മൗനാനുവാദം നൽകി. മാർത്ത സമ്മതഭാവത്തിൽ അവനെ നോക്കി പുഞ്ചിരിച്ചു.. ഷൈൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ആമിയുടെ നേരെ തിരിഞ്ഞു. “ആമിമോളെ മർത്തമോള് സമ്മതിച്ചു.. ഇനി എന്താ അടുത്ത സ്റ്റെപ്….? ”

ഷൈൻ അവളെ കളിയാക്കുന്നത് പോലെ ചോദിച്ചു. ആമി യുടെ കണ്ണുകളിൽ പകയുടെ കനലുകൾ തെളിഞ്ഞു. അവനോട് ചേർന്നു നിൽക്കുന്ന മാർത്തയെ കാണുമ്പോൾ അവളിൽ കൂടുതൽ വാശി കുമിഞ്ഞു കൂടി. “ഇല്ല….. ഒരിക്കലും ഷൈൻ മർത്തയുടെ അല്ല… ” നീ ചോദിച്ചില്ലേ നിന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്ന് ഈ ക്രൂശിതരൂപം സാക്ഷ്യം നിർത്തി പറയാൻ പറ്റുമോ എന്ന്… പറ്റും ആമിയ്ക് പറ്റും… ആമിയുടെ ജീവിതത്തിൽ ഒരേഒരു പുരുഷനെ ഉണ്ടായിരുന്നോള്ളൂ… അത് നീയാണ്. നീ പറഞ്ഞില്ലേ 6 വർഷങ്ങൾക് മുൻപ് എല്ലാം അവസാനിപ്പിച്ചു എന്ന്… ആരാ അവസാനിപ്പിച്ചത് ഞാൻ ആണോ…..

ഒന്നും രണ്ടും വർഷം അല്ല കഴിഞ്ഞ 7 വർഷം ആണ് നിനക്ക് വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയത്. അതെല്ലാം ഇവളോട് ഞാൻ തുറന്നു പറഞ്ഞതാണ്. ഇവളുടെ അനുവാദം വാങ്ങിയിട്ടാണ് ഞാൻ ഇതിനെല്ലാം ഇറങ്ങി പുറപ്പെട്ടത്. എന്നിട്ട് ഇവൾ പുണ്യാളത്തിയും ഞാൻ വഞ്ചകിയും… ” പള്ളി കിടുങ്ങുമാറ്‌ ആമി അലറി. ആമിയുടെ ഭാവമാറ്റത്തിൽ ചെറിയാനും തെരേസയും ഭയന്നു. “മോളെ…. ” തെരേസ അവളെ ചുറ്റി പിടിച്ചു. “മാറി നില്ക്.. എന്ന് പറഞ്ഞുകൊണ്ട് ആമി അവരെ തള്ളി മാറ്റി. മാർത്ത ഭയംകൊണ്ട് ഷൈനിന്റെ പിറകിൽ ഒളിച്ചു. “അമേലിയ ചെറിയാൻ.. ഇത് പള്ളിയാണ് അത് മറക്കരുത് ” ഫാദർ ലൂയിസ് താക്കിതിന്റെ സ്വരത്തിൽ പറഞ്ഞു. ആമി ക്രുദ്ധമായി ഫാദറിനെ നോക്കി.

“ഷൈൻ ആമിയ്ക് ഉള്ളതാണ്. ഉടയതമ്പുരാൻ വന്നു പറഞ്ഞാൽ പോലും ആർക്കും വിട്ടുകൊടുക്കില്ല… ” മർത്തയുടെ നേരെ വിരൽ ചൂണ്ടി സംസാരിക്കുമ്പോൾ ഷൈൻ ഒന്നും കൂടി അവളെ ചേർത്തുപിടിച്ചു. അന്നയും ഐസക്കും എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. ട്രീസയും ഷോണും ഭാര്യയും ഒരു സിനിമ കാണുന്ന ലാഘവത്തോടെ എല്ലാം നോക്കി കണ്ടു. ആമി മാനസികമായി ഒരുപാട് തകർന്ന് ഷൈനിനു മനസിലായി. “ആമി… ” ഷൈൻ സൗമ്യമായി അവളെ വിളിച്ചു. “ഷൈൻ അവളെ നിന്റെ ദേഹത്ത് നിന്നും മാറ്റു. ” അധികാര ഭാവത്തിൽ ആമി അത് പറയുമ്പോൾ ഷൈൻ ഒന്നുടെ മുറുകി പിടിച്ചു മാർത്തയെ. നീ അവളോട് ചോദിക്ക് ഷൈൻ… നിന്നെ അവൾ വിട്ടു തന്നതല്ലേ എന്ന്…

പിന്നെ എന്തിനാണവൾ നിന്നെ ചേർന്നു നില്കുന്നത്…. ആമി ചിത്തഭ്രമം ബാധിച്ചതുപോലെ പുലമ്പി. ആമി നീ കുറെ കൂടി കാര്യങ്ങളെ മനസിലാക്കാൻ ശ്രമികുക… നമ്മുടെ ഇടയിൽ ഉണ്ടായിരുന്ന പ്രണയം പോലെ അല്ല ഇപ്പോൾ മർത്തയുമായുള്ള എന്റെ ബന്ധം… ഷൈൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. “എന്ത് ബന്ധം ഷൈൻ… അവൾ എന്നോട് പറഞ്ഞതല്ലേ നിന്നെ ഒരിക്കലും ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണാൻ അവൾക് കഴിയില്ല എന്ന് പിന്നെ ഇപ്പോൾ എന്താ വാക്ക് മാറ്റുന്നത്… ” ആമിയുടെ മുഖം മുറുകി. നെറ്റിയിലെ ഞെരമ്പുകൾ പിടച്ചു. അവർ തമ്മിൽ സംസാരിച്ചു തീർക്കട്ടെ എന്നാ രീതിയിൽ ബാക്കിയുള്ളവർ മൗനം പാലിച്ചു.

ശെരിയായിരിക്കാം അവൾക് എന്നെ ഉൾകൊള്ളാൻ കഴിയില്ലായിരിക്കും. പക്ഷെ ഞങളുടെ കുഞ്ഞുങ്ങൾക് വേണ്ടി ഞങ്ങൾക് ഒരുമിച്ചു ജീവിച്ചേ പറ്റു. ഷൈൻ തീർത്തു പറഞ്ഞു. “അപ്പോൾ എന്റെ കാത്തിരിപ്പിന് യാതൊരു അർഥവും ഇല്ലാനാണോ ഷൈൻ…? ” തെല്ലു പുച്ഛത്തോടെ ആമി ചോദിച്ചു. “ആമി നിന്നോട് ഞാൻ എന്താ പറയേണ്ടത്…. മാർത്തയെ കണ്ടുമുട്ടുന്നതിനു മുന്പായിരുനുവെക്കിൽ നിന്നെ ഞാൻ സന്തോഷത്തോടെ സ്വികരിച്ചേനെ… പക്ഷെ ഇപ്പോൾ… ” ഇപ്പോൾ എന്താ പ്രശ്നം…? ഇവൾ ആണോ…? മാർത്തയെ ചൂണ്ടി ആമി പല്ലുകൾ ഞെരിച്ചു. ആമി മോളെ നീ ഇത് എന്തൊക്കെയാ പറയുന്നത്…?

അവനു വേണ്ടകിൽ വേണ്ടടി മോളെ… ഇവനെക്കാൾ യോഗ്യനായ ഒരുത്തനെക്കൊണ്ട് പറഞ്ഞ സമയത്ത് നിന്റെ കല്യാണം ഈ അപ്പൻ നടത്തും… നമുക്ക് പോവാടി മോളെ…. ചെറിയാൻ അവളോടപേക്ഷിച്ചു… കൈയിൽ നിന്നും എല്ലാം പോയെന്നു ട്രീസയ്ക് മനസിലായി… മാർത്തയെ അവർ മനസ്സിൽ പ്രാകികൊണ്ടിരുന്നു. “പപ്പേ.. എനിക്ക് ഇവനെ മതി പപ്പേ… ” ഒരു കൊച്ചു കുഞ്ഞിനെ പോലെ ആമി കെഞ്ചിയപ്പോൾ അയാളുടെ ഹൃദയം നുറുങ്ങി. ഇതുവരെ ഒരുകുറവും വരുത്താതെ വളർത്തിയ മകളാണ് ഒരു ചെറുക്കന്റെ സ്നേഹത്തിനു വേണ്ടി എങനെ യാചിക്കുന്നത്…. ചെറിയാന് ആത്മനിന്ദ തോന്നി.

“മോളെ അവനു വേണ്ടകിൽ പിന്നെ നിനക്ക് എന്തിനടി.. വിലകൊടുത്തുവാങ്ങിയാൽ അവൻ നിന്നെ സ്നേഹിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ..? സ്നേഹിക്കുന്നവർ ജീവിക്കട്ടെടി… ” ചെറിയാന് അവളെയും കൊണ്ട് എങ്ങനെയെകിലും പോയാൽ മതിയെന്നായിരുന്നു . തെരേസ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നു. ആമിയുടെ കാര്യമോർത് അന്നയ്ക്കും വിഷമം തോന്നി. തന്റെ മകൾ കാരണം എത്ര കുടുംബങ്ങൾ ആണ് വിഷമിക്കുന്നത് എന്നോർത്തപ്പോൾ ആദ്യമായി തന്റെ വളർത്തുദോഷത്തെ പറ്റി അവർക്ക് കുറ്റബോധം തോന്നി. ഇല്ല പപ്പേ ആമി ഈ പള്ളിയിൽ നിന്നും ഇറങ്ങുന്നുണ്ടാകിൽ അത് ഷൈനിന്റെ വധു ആയിട്ടായിരിക്കും അല്ലകിൽ ആമിയുടെ ശവം ആയിരിക്കും..

ആമി വാശിയോടെ ഷൈനിനെ നോക്കി. മോളെ…. തെരേസ ചങ്ക് പൊട്ടി വിളിച്ചു. “ചങ്കിൽ കൊള്ളുന്നത് പറയല്ലെടി… ആദ്യം നീ ഞങ്ങളെ കൊല്ല്…. ” ചെറിയാൻ നെഞ്ചത്തിടിച്ചുകൊണ്ട് പതം പറഞ്ഞു. “മതിയായില്ലെടി ഒരുമ്പെട്ടവളേ… എന്റെ ചെക്കന്റെ ജീവിതം തകർത്തപ്പോൾ.. ” ട്രീസ്സ മാർത്തയ്ക് നേരെ ചാടി. ആമി ഓടിവന്നു മർത്തയുടെ കാലിൽ വീണു. പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ മാർത്ത ഭയന്നു പിന്നോട് മാറി. മാർത്ത ഞാൻ നിന്റെ കാലു പിടിക്കാം അവനെ എനിക്ക് വിട്ടു തായോ… നീ ചോതിക്കുന്നത് എന്തും തരാം…എത്രകോടി വേണമെകിലും.. അവനെ മാത്രം മതി…. ആമി തറയിൽ കിടന്നു ഏങ്ങലടിച്ചു. അവളുടെ കരച്ചിൽ എല്ലാവരിലും ഒരു വിങ്ങൽ സൃഷ്ട്ടിച്ചു.

മാർത്ത ഷൈനിന്റെ അടുത്തേക് കുറച്ചുകൂടി നീങ്ങി നിന്നും.. തറയിൽ നിന്നും തലയുയർതത്തേ പിന്നെയും എന്തൊക്കെയോ പറഞ്ഞു കരയുണ്‌ടായിരുന്നു ആമി. മാർത്ഥമോളെ… ഈ അപ്പച്ചൻ നിന്റെ കാലുപിടിക്കാം…. മോളുടെ അവസ്ഥാ ഓർക്കാതെ അല്ല.. പക്ഷെ എന്റെ മോളുടെ അവസ്ഥാ കണ്ടിട്ട് ഈ അപ്പനും സഹിക്കാൻ കഴിയുന്നില്ല… നിങ്ങൾ ചോദിക്കുന്ന എന്തും തരാം മോളെ ഒന്നു സമ്മതിക്കു…. ചെറിയാൻ അവരുടെ മുൻപിൽ മുട്ടുകുത്തി നിന്നു. മർത്തയുടെ പപ്പയെകിലും പറയു…. ചെറിയാൻ ഐസക്കിനോട് യാചിച്ചു.. “ഇച്ചായ എന്തൊക്കെയാ കാണിക്കുന്നത് ” തെരേസ അയാളെ പിടിച്ചുയർത്താൻ ശ്രമിച്ചു.

വീടടി…എന്റെ മോൾക് വേണ്ടി ഞാൻ ആരുടെ വേണമെകിലും കാലു പിടിക്കും… അയാൾ പിന്നേയും അവരെ നോക്കി കൈ കൂപ്പി. ചെറിയാന്റെ പ്രവൃത്തികൾ ഷൈനിൽ നൊമ്പരമുണർത്തി. അവൻ ചെറിയാനെ തറയിൽ നിന്നും എഴുന്നേൽപ്പിച്ചു. “അപ്പച്ചാ… അപ്പച്ചന്റെ മോൾക് വേണ്ടി അപ്പച്ചൻ ഇത്രയ്ക്കും വികാരാതീനനാവുന്നുണ്ടല്ലോ… എന്റെ മൂന്ന് കുഞ്ഞുങ്ങൾ ആണ് മർത്തയുടെ വയറ്റിൽ വളരുന്നത്… ഞാൻ എന്ത് പറഞ്ഞിട്ടാണ് അവളെ വേണ്ടാന്നു പറഞ്ഞു ആമിയെ സ്വികരിക്കുക… മാർത്ത എന്നോട് ക്ഷമിച്ചാലും ആ കുഞ്ഞുങ്ങൾ എന്നോട് ക്ഷമിക്കുമോ… ” ഷൈൻ ചെറിയാനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. “ഷൈൻ നീ നിർത്തു… ” ആമി അവനു നേരെ ആക്രോശിച്ചു.

“എന്തൊക്കെ പറഞ്ഞാലും മാർത്തയെ നീ കെട്ടില്ല… ” “ആമി…” അത്രയും നേരം മിണ്ടാതിരുന്ന മാർത്ത അവളെ വിളിച്ചു. എന്തെന്നുള്ള രീതിയിൽ ആമി കോപത്തോടെ അവളെ നോക്കി. ആമി… എല്ലാത്തിനും ക്ഷമ.. ഒരിക്കലും ഷൈനിന്റെ ഭാര്യയായി ജീവിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല… കാരണം അവനെ ഇഷ്ടമല്ലാത്തുകൊണ്ടല്ല… ഞങ്ങൾ ഞങ്ങളുടെ റിലേഷൻ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞിരുന്നു ഒരിക്കലും പരസ്പരം ഒരു ബാധ്യത ആവില്ല എന്ന്. ഞങ്ങൾ കെട്ടിയാൽ ഞങ്ങള്ക് നഷനഷ്ടമാകുന്ന സൗഭാഗ്യങ്ങളെ ഓർത്തിട്ടാണ് ഞാൻ അവനോട് അകൽച്ച കാണിച്ചത്.

ഞാൻ മനസുവെച്ചിരുനെകിൽ പണ്ടേ എനിക്ക് ഷൈനിന്റെ ഭാര്യ ആയിട്ട് തല ഉയർത്തി ജീവികമായിരുന്നു. ഞാൻ ആണ് എല്ലാം തുടങ്ങി വെച്ചത് അത് കാരണം ഷൈനിനു ഒരു നല്ല ജീവിതം നഷ്ടമാവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ കരുതിയത് അവന്റെ കുഞ്ഞുങ്ങളോടുള്ള ഇഷ്ടമാണ് എന്നോട് കാണിക്കുന്നത് എന്ന്, പക്ഷെ ഇന്ന് ഇത്രയും പേരുടെ മുൻപിൽ വെച്ച് ഷൈൻ എന്നെയും കുഞ്ഞുങ്ങളെയും പിരിയാൻ കഴിയില്ല എന്ന് പറയുമ്പോൾ.. അവന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന ഞാൻ എന്ത് ചെയ്യണം…? വെറും പേരിനൊരു ഭർത്താവിനെ ആണോ നിനക്ക് വേണ്ടത് അതൊ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെയും…

ചിലപ്പോൾ വാശിയ്ക് നിനക്ക് ഷൈനിനെ വിവാഹം കഴിക്കാൻ പറ്റുമായിരിക്കും… പക്ഷെ എനിക്കോ നിനക്കോ എന്റെ മൂന്ന് കുഞ്ഞുങ്ങൾക്കോ നല്ലൊരു ജീവിതം ഉണ്ടാവുമെന്നും നിനക്ക് പറയാൻ കഴിയുമോ ” പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിച്ചേകിലും ശ്വാസംമുട്ടൽ അവളെക്കൊണ്ട് അത് അനുവദിച്ചില്ല. മാർത്ത കിതച്ചുകൊണ്ട് ബെഞ്ചിൽ ഇരുന്നു. ആമി അവളെ തുറിച്ചു നോക്കികൊണ്ടിരുന്നു. “വിട്ടുകൊടുത്തേക് “എന്ന് അവളുടെ ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ അവൾക് തോന്നി. “വേശ്യയുടെ ചാരിത്രപ്രസംഗം ” ട്രീസ്സ അവളെ നോക്കി ഉറക്കെ പറഞ്ഞു. ” ട്രീസ്സ ഫിലിപ്പ്…

കുറച്ചു നേരം ആയി ഒരു വിശുദ്ധമായ സ്ഥലത്ത് പറയാൻ പാടില്ലാത്ത വാക്കുകൾ പറയാൻ തുടങ്ങിട്ട്.. ഇനിയും തുടരാൻ ആണ് ഉദ്ദേശമെങ്കിൽ ഇടവക യിൽ നിന്നും പുറത്താകേണ്ടി വരും ” ഫാദർ കടുത്ത ഭാഷയിൽ അവരെ ശകാരിച്ചു. “പിന്നെ.. ” എന്ന് ചിറികോട്ടികൊണ്ട് അവർ മുഖം തിരിച്ചു. “ഷൈനിന്റെ അമ്മ കുറെ ആയാലോ എന്നെ പറയാൻ തുടങ്ങിട്ട്.. ശെരിയാണ് ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. അത് ഞാൻ സമ്മതിക്കുന്നുമുണ്ട്.. നിങ്ങളുടെ മകന്റെ ജീവിതത്തിൽ കടിച്ചുതൂങ്ങാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നുമില്ല. ഷൈൻ എന്നെ വേണ്ടാന്നു പറയുന്നേടത്തോളം കാലം ഞാൻ ഷൈനിന്റെ ഭാര്യ ആയി ആ വീട്ടിൽ താമസിക്കും.. ഇത് മർത്തയുടെ വാശി തന്നെയാ… ” മാർത്ത ഒരു പോരിന് എന്നാവണം ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

“പിന്നെ എന്റെ മോന്റെ ഭാര്യയായി നീ അവിടെ വാഴണമെകിൽ നീ ജീവനോടെ വേണ്ടേ…. പോയി ചാവടി…. “. എന്ന് പറഞ്ഞുകൊണ്ട് കാറ്റിന്റെ വേഗത്തിൽ ട്രീസ്സ അവളുടെ അടുത്തെത്തി. എന്താ സംഭവിക്കാൻ പോവുന്നതെന്ന് എല്ലാവർക്കും മനസിലാവുന്നതിനു മുൻപേ ട്രീസ്സ അവളെ പിടിച്ചു തള്ളി. അമ്മച്ചിയിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാതിരുന്ന ഷൈനിനു പിടിക്കാൻ സമയം കിട്ടുന്നതിന് മുൻപേ മാർത്ത തലയടിച്ചു പിറകിലേക് വീണിരുന്നു. മോളെ…. അന്ന ഉറക്കെ നിലവിളിച്ചു. ചെറിയാനും തെരേസയും ആമിയും ട്രീസ്സയുടെ പ്രവർത്തിയിൽ പകച്ചു നിന്നു.. എന്ത് ചെയ്യണമെന്നറിയാതെ ഫാദർ ഉം പേടിച്ചു.

ചെയ്തതിൽ ഒട്ടും കുറ്റബോധം ഇല്ലാതെ ട്രീസ്സ പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു. ഷൈനും ഐസക്കും കൂടി തറയിൽ നിന്നും മാർത്തയെ പൊക്കിയെടുത്തു.മർത്തയുടെ തലയിലെ മുറിവിൽ നിന്നുള്ള രക്തത്താൽ വെള്ള മാർബിൾ തറ ചുവന്നിരുന്നു.. ആ കാഴ്ച കണ്ടുനിൽകാനാവാതെ അന്ന മയങ്ങി വീണു. ആമിയും തെരേസയും കൂടി അവരെ താങ്ങി… ഇതെല്ലാം കണ്ടുകൊണ്ട് റൂത്തും ഇവയും ഉച്ചത്തിൽ കരയാൻ തുടങ്ങി. അന്നയെ ഒരു ബെഞ്ചിൽ കിടത്തിയിട്ട് ആമി കുട്ടികളെ എടുത്തു സമദനിപ്പിക്കാൻ തുടങ്ങി.. അപ്പോളേക്കും ചെറിയാൻ കാർ ഇറക്കിയിരുന്നു.

ഷൈനും ഐസക്കും കൂടി മാർത്തയെ താങ്ങി വണ്ടിയിൽ കയറ്റി. പള്ളിയുടെ ഉള്ളിലെ നടക്കുന്നത് എന്താണെന്നറിയാൻ കാത്തിരുന്ന നാട്ടുകാർക്കു മർത്തയെയും കൊണ്ട് സ്പീഡിൽ പോവുന്നത് ചെറിയാന്റെ കാർ കണ്ടിട്ട് അവിടെ എന്താ സംഭവിച്ചതെന്നു മനസിലാവാതെ പരസ്പരം നോക്കി. കാറിൽ മർത്തയുടെ കിടപ്പ് കണ്ടിട്ട് ഐസക് വാവിട്ട കരയുണ്‌ടായിരുന്നു. ഒരുപാട് ദൈവങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അയാളെ എങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഷൈൻ മാർത്തയെ ചേർത്തുപിടിച്ചിരുന്നു. ഇതെല്ലാം കണ്ടിട്ട് ഷോണും ഭാര്യയും പെട്ടന്നു തന്നെ പള്ളിക് പുറത്തേക് ഓടി.

പിന്നാലെ അവരുടെ കുട്ടികളും. ഫാദർ കുറച്ചു വെള്ളം കൊണ്ട് വന്നു തളിച്ചു അന്നയെ ഉണർത്തി…. എന്റെ മോളെ എന്ന് വിളിച്ചുകൊണ്ടു അവർ ചാടി എഴുന്നേറ്റു. അവർ തേങ്ങി തേങ്ങി കരഞ്ഞു . തെരേസ അവരെ സമദനിപ്പിച്ചുകൊണ്ടിരുന്നു. അപ്പോളേക്കും കുഞ്ഞുങ്ങൾ പിന്നെയും കരച്ചിൽ തുടങ്ങിയിരുന്നു. അന്ന അവരെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട് കണ്ണുകൾ അടച്ച് മകൾക് വേണ്ടി പ്രാർത്ഥിച്ചു. ഏത്‌ ഹോസ്പിറ്റലിലേക് ആണ് പോവുന്നത് എന്ന് പപ്പയെ വിളിച്ചു ചോദിച്ചു മനസിലാക്കിയ ആമി അന്നയെയും കൂട്ടി ഹോസ്പിറ്റലിലേക് പോകാൻ ഇറങ്ങി കൂടെ തെരേസയും… അന്ന തിരിഞ്ഞു ട്രീസയെ നോക്കി. അപ്പോളും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന അവരെ കണ്ടപ്പോൾ അന്ന വെറുപ്പോടെ മുഖംതിരിച്ചു……തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 25

Share this story