മൗനം : ഭാഗം 18

Share with your friends

എഴുത്തുകാരി: ഷെർന സാറ

ചന്തൂട്ടനിനിയൊന്ന് ചെയ്തേ… ഞാൻ നോക്കട്ടെ… ” പറഞ്ഞു കൊണ്ടവനെയൊന്ന് നോക്കിയപ്പോൾ ഇടുപ്പിൽ കൈ രണ്ടും കുത്തി കൊണ്ടവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ… ################ ഒരിക്കൽ പോലും പൂവിട്ട് കാണാൻ കഴിയില്ലെന്ന് കരുതിയൊരു ചെടി പെട്ടെന്ന് പൂവിടുമ്പോൾ നമുക്ക് എത്ര മാത്രം സന്തോഷം ആയിരിക്കും അല്ലെ.. ആ ഒരവസ്ഥയിൽ കൂടിയാണ് ചന്തുവിന്റെ കടന്ന് പോക്ക്.. ഒരിക്കൽ പോലും ഗായത്രി തന്നെ മനസിലാക്കില്ലെന്ന് കരുതിയതാണ്… തന്റെ ഭാഗം തുറന്നു നോക്കാൻ ശ്രെമിക്കില്ലെന്ന് തീർച്ചപ്പെടുത്തിയതാണ്..

പക്ഷെ,, തന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അവൾ തന്നെ ഒരുപാട് മനസിലാക്കിയിരിക്കുന്നു… ” വല്യേട്ടോ…. ” ചെവിയോട് ചേർന്ന് ആ സ്വരം കേട്ടതും കണ്ണുകൾ അടച്ച് ആൽതറയിൽ കിടന്നവൻ ചാടി എണീറ്റു… കയ്യിലിരുന്ന ഇല ചീന്തിൽ നിന്നൽപ്പം ചന്ദനം കയ്യിലെടുത്തവൾ അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു… ” എന്താ ഇങ്ങനെ നോക്കണേ… ” തന്നെ തന്നെ നോക്കി നിൽക്കുന്നവനെ നോക്കി ചോദിച്ചു കൊണ്ടവൾ അവനൊപ്പം ആൽ തറയിലേക്ക് കേറിയിരുന്നു… ചെറു ചിരിയോടെ തലയാട്ടി കൊണ്ടവൻ ഒന്നുമില്ലെന്ന് പറഞ്ഞു… ” സുഗാണോ… ഏട്ടന്റെ സ്വരത്തിന്…

“ചോദിച്ചു കൊണ്ടവൻ ആ പെണ്ണിന്റെ തലയിൽ ഒന്ന് തലോടി…ആ ഒറ്റ നിമിഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു… ” മ്മ്… ഏട്ടനോ… ” കണ്ണുകൾ തുടച് ചിരിക്കാൻ ശ്രെമിച്ചു കൊണ്ടവൾ ചോദിച്ചു… ” സുഖം…. ” പറഞ്ഞു കൊണ്ടവനും അവളെ നോക്കി ചിരിച്ചു… പിന്നെയൊന്നും മിണ്ടാതെ അമ്പലത്തിലേക്ക് ദൃഷ്ടി പായിച്ചിരിക്കുന്നവനെ അവൾ ഏറെ നേരം നോക്കി ഇരുന്നു… ” മനുവേട്ടൻ വന്നിട്ടുണ്ട്… നാലഞ്ചു മാസായി… ഇന്നലെയാണ് ഇല്ലത്തേക്ക് വന്നത്… ” പറഞ്ഞു കൊണ്ടവൾ അവനെ നോക്കി… “കണ്ടിരുന്നു… അപ്പയുടെ മരണത്തിന് വന്നിട്ടുണ്ടായിരുന്നു… ”

” ന്നിട്ട്…. ന്നിട്ട് ഏട്ടനെ കണ്ടായിരുന്നോ… “അല്പം വെപ്രാളത്തോടെ അവൾ ചോദിച്ചു… “മ്മ്ഹ്ഹ്…. ഗായത്രിയുടെ കൂടെ ആയിരുന്നു വർക്ക്‌ ചെയ്തത്… അന്ന് അവരുടെ ഓഫീസിൽ നിന്നെല്ലാവരും വന്നപ്പോൾ കൂടെ വന്നതാണ്… ” “മ്മ്….. ഗായത്രിയ്ക്ക് സുഗാണോ ഏട്ടാ… ” അവൾ ചോദിച്ചത് കേട്ടതും അവൻ ഒന്ന് ചിരിച്ചു… ” ന്താ ഏട്ടൻ ചിരിച്ചേ… ” അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ ചോദിച്ചു… “ഒന്നുല്ല…അവൾക് സുഗാണ് മോളെ….” അത് കേട്ടവളും ചിരിച്ചു… ” അല്ലല്ലോ… ന്തോ ഉണ്ട്… ഒന്ന് പറയ് ഏട്ടാ… ഗായത്രി ങ്ങനെയാ… ഏട്ടനെ ബുന്ധിമുട്ടാക്കണുണ്ടോ ഏട്ടാ… ” ” ന്തേ… ഇപ്പോ ങ്ങനെ ഒരു ചോദ്യം…

“ഒരു ചെറിയ ചിരിയോടെ അവൻ ചോദിച്ചു.. ” അവള് ഒരു പ്രത്യേക സ്വഭാവാ… പെട്ടെന്ന് ആരോടും അടുക്കില്ല.. എന്നാ അടുത്താലോ… ഒട്ടും ചെവിതല തരൂല…പിന്നെ മിണ്ടാതിരിക്കാൻ വല്ലാണ്ട് ബുന്ധിമുട്ടാണ് ആൾക്ക്… ” ” ഏട്ടന് പറ്റിയ കൂട്ടാണ് ഗായത്രി… രണ്ടുപേരും ഒരു നേരം പോലും വെറുതെ ഇരിക്കില്ലല്ലൊ… ” ” പിന്നെ… എങ്ങനെ ഉണ്ട് പുതിയ ജീവിതം… ” അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു… ” ന്റെ സ്വരകുട്ടി.. നീ ഇങ്ങനെ ഇല്ലാത്ത പക്വത ഉള്ളതായി കാണിക്കാതെ… ഒട്ടും ചേരണില്ല… ” അവളെ നോക്കി കൊണ്ടവൻ പറഞ്ഞപ്പോൾ അവളവനെ നോക്കി ഒന്ന് ചിരിച്ചു… ”

ഈ ഏട്ടൻ… ഒന്ന് ഞെട്ടിക്കാമെന്ന് കരുതിയപ്പോൾ… ശ്ശേ.. വെറുതെ ആയി പോയി.. ” അത് കേട്ട് അവനൊന്ന് പൊട്ടി ചിരിച്ചു… ” ചിരിക്കുവൊന്നും വേണ്ട… എന്നേക്കാൾ വിളഞ്ഞോരു ഐറ്റം അല്ലെ കൂടെ ഉള്ളത്… ഇങ്ങള് അനുഭവിക്കും മനുഷ്യാ… പക്കാ.. ” അവനെ നോക്കി ഇടം കണ്ണിട്ട് കൊണ്ട് അവൾ പറഞ്ഞു… അതിനൊന്ന് ചിരിക്കുക മാത്രം ചെയ്തു അവൻ.. മറുപടി ഒന്നും പറഞ്ഞില്ല.. ” ഇനിയെന്താ ഏട്ടന്റെ സ്വരത്തിന്റെ പ്ലാൻ… ” ചോദിച്ചു കൊണ്ട് അവൻ അവളെ നോക്കി.. ” ഇനിയെന്താ… പഠിത്തം കഴിഞ്ഞു… വെറുതെ ഇരിക്കുവല്ലേ… നാട് വിട്ടു പോയ ആള് തിരികെ വന്ന സ്ഥിതിക്ക് പഴയതെല്ലാം പൊടി തട്ടി എടുത്തിട്ടുണ്ട്…

ഇനി ഒന്ന് ചെറുതായി എറിഞ്ഞു കൊടുക്കണം… കൊളുത്തുവോ എന്നറിയണം… ” എന്തോ അത് കേട്ടതും അവന്റെ മുഖം ചെറുതായി മങ്ങി… ” ഏട്ടനോട് ദേഷ്യമുണ്ടോ മോൾക്ക്‌… ” എന്തോ ഓർത്തെന്നപോലെ അവളോട് അവൻ ചോദിച്ചു.. ” ന്തിനാ ഏട്ടാ… എനിക്ക് എന്റെ ഏട്ടനോട് ഒട്ടും ദേഷ്യല്ലല്ലൊ… സങ്കടമെ ള്ളൂ… ഏട്ടനെ കുറിച്ച് ഓർക്കുമ്പോൾ… പിന്നെ മനുവേട്ടൻ… വിധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടും… ഇല്ലെങ്കിൽ.. ആഹ്.. അറിയില്ല… ” നിസാരമായി പറഞ്ഞു കൊണ്ടവൾ ഒന്ന് ചിരിച്ചു… അതിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന വേദനയും ദുഃഖവും എല്ലാം അവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു…

അവളെ,,, തന്റെ കുഞ്ഞി പെണ്ണിനെ നെഞ്ചോടു ചേർത്ത് പിടിച്ചു ഏറെ നേരം അവനാ കൽ തറയിൽ ഇരുന്നു… ” പോട്ടെ ഏട്ടാ… നേരം ഇരുട്ടി തുടങ്ങി.. ഇനീം കാണാതായാൽ കിച്ചേട്ടൻ തിരക്കി വരും… മിഥുവേട്ടനെ തിരക്കിയെന്ന് പറയണേ… ഒത്തിരി നാളായി ഒന്ന് കണ്ടിട്ട്… ഗായത്രിയോടും അന്വേഷണം പറഞ്ഞേരെ… ” പറഞ്ഞു കൊണ്ടവൾ എണീറ്റു… ” അമ്മ… അമ്മയ്ക്ക് സുഗാണോ… ” ചോദിക്കുമ്പോൾ വാക്കുകൾ അല്പം ഇടറിയിരുന്നോ എന്നവനൊന്ന് ഓർത്തു നോക്കി… ” വല്യമ്മയ്ക്ക് സുഗാണ് ഏട്ടാ…പിന്നെ,,,, ലച്ചുവിന്റെ വിശേഷങ്ങൾ ഒക്കെ ഏട്ടൻ അറിഞ്ഞില്ലേ… അടുത്ത മാസം പത്തിനാണ് വേളി… ”

“മ്മ്…. “അതിനൊന്ന് മൂളുക മാത്രം ചെയ്തു അവൻ …. ” ചേച്ചി…..ചേച്ചിയ്ക്ക് സുഗാണോ…. ” മടിച്ചു കൊണ്ടവൻ ചോദിച്ചു… “മ്മ്… ഇപ്പൊ രണ്ടാമത് വിശേഷം ണ്ട്.. നാല് മാസം ആയി… പ്രജിത്തേട്ടന്റെ വീട്ടിൽ ആണ്… ” അവളത് പറഞ്ഞതും അവന്റെ കണ്ണൊന്നു നിറഞ്ഞു…. ” ഏട്ടനൊരു കാര്യം അറിയോ… ന്റെ ഏട്ടനെ അവിടെ എല്ലാരും മറന്ന പോലെയാ.. സഹിക്കാൻ കഴിയുന്നില്ല ഏട്ടാ… എല്ലാം ഉള്ളിലൊതുക്കി ഉള്ളിലൊതുക്കി അവസാനം ഒരു പൊട്ടി തെറി ഉണ്ടാവും ഏട്ടന്റെ സ്വരത്തിന്… അത് വരെയെ ഞാനും അവിടെ കാണു… ” പറഞ്ഞു കൊണ്ടാ പെണ്ണ് കണ്ണൊന്നു തുടച്ച് കൊണ്ട് ചിരിക്കാൻ ശ്രെമിച്ചു… ”

അന്ന് ഏട്ടന്റെ കൊച്ചു സ്വർഗത്തിലേക്ക് ഈ ഞാനും വരും… കൂടെ കൂട്ടണെ ഏട്ടാ…” പറഞ്ഞു കൊണ്ടാ പെണ്ണ് ഒരു മറുപടിയ്ക്ക് കാത്തു നിൽക്കാതെ മുന്നോട്ട് നടന്നു… “ഏട്ടാ… ടൗണിലൊരു പുതിയ കോച്ചിങ് സെന്റർ തുടങ്ങിയിട്ടുണ്ട്.. PSC ടെ… ഇപ്പോൾ വെറുതെ ഇരിക്കുവല്ലേ ഗായത്രി… നാളെ തൊട്ട് ഞാൻ പോയി തുടങ്ങും… താല്പര്യമുണ്ടെങ്കിൽ അവളെ വിടണേ ഏട്ടാ… ” പെട്ടെന്നെന്തോ ഓർത്തപോലെ ഒന്ന് നിന്നുകൊണ്ട് അവനെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു… ഒന്ന് തലയാട്ടി കൊണ്ട് അവൻ സമ്മതം അറിയിക്കുമ്പോൾ അവളൊന്ന് ചിരിച്ചു… പൊട്ട് പോലവള് മായുന്ന വരെ അവളെ തന്നെ നോക്കി നിന്നു അവനും…

ഒരായുസ് കാലം മുഴുവൻ ഈ ഏട്ടന്റെ നെഞ്ചോട് ചേർന്നിരിക്കാൻ കൊതികൊള്ളുന്നൊരു കുഞ്ഞി പെണ്ണാണവൾ…. ഏട്ടനെ അത്രമേൽ മനസിലാക്കിയ ഒരുവൾ… ഏട്ടന്റെ മാത്രം സ്വരം ആയി മാറിയവൾ… ഏട്ടന്റെ പുണ്യം… അവൻ ഒരു പുഞ്ചിരിയോടെ ഓർത്തു… ################# അന്ന് മുഴുവൻ അവൻ മൗനം തീർത്ത വരപ്പാടുകൾക്കുള്ളിൽ ഏട്ടന്റെ കുഞ്ഞി പെണ്ണിന്റെ വാക്കുകളിൽ ആയിരുന്നു… അവനിൽ പൊട്ടി പുറപ്പെട്ട മൗനം അവളിലേക്കും ചേക്കേറിയിരുന്നു…

അല്പനേരത്തേക്ക് മാത്രം… മിണ്ടാതെ ഇരിക്കാൻ കഴിയാണ്ട് വന്നപ്പോൾ ഉമ്മറത്തിണ്ണയിൽ രണ്ടറ്റത്തായി സ്ഥാനം പിടിച്ചവർക്കിടയിലേ അകലം കുറച്ചത് അവൾ തന്നെയായിരുന്നു… ” മൗനം… സ്വരമായി,, എൻ പൊൻ വീണയിൽ… സ്വപ്നം മലരായി,, ഈ കൈ കുമ്പിളിൽ… ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായി… മുരളികയൂതി ദൂരെ… ” അവന്റെ അരികിൽ ആയി ഇരുന്ന് പാടി കൊണ്ടവൾ അവനെ ഒന്ന് നോക്കി… അവൻ ഒന്ന് നോക്കുന്നു പോലുമില്ലെന്ന് കണ്ടവൾ ഒന്ന് ചുണ്ട് പിളർത്തി… “ഡോ… കെട്ട്യോനെ… ഇയാൾ ഞാൻ പാട്ട് പാടിയത് കേട്ടില്ലേ… ” അവനെ കയ്യിൽ തട്ടി വിളിച്ചു കൊണ്ടവൾ ചോദിച്ചു…

അതിനവനൊന്ന് അവളെ നോക്കി കണ്ണുരുട്ടി… കാര്യം പിടി കിട്ടിയ പോലെയവൾ അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു… ” ഓഹ്… നോക്കുവൊന്നും വേണ്ട… ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും… ചിലപ്പോൾ പേര് വിളിക്കും…ചിലപ്പോൾ ഏട്ടനെന്ന് വിളിക്കും.. പിന്നെ എനിക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കും… ചോദിക്കാനും പറയാനും ആരും വരില്ല…” പറഞ്ഞു കൊണ്ട് മുഖം കോട്ടി തിരിഞ്ഞിരിക്കുന്നവളെ കണ്ടപ്പോൾ അവന് സ്വര പറഞ്ഞതാണ് ഓർമ വന്നത്… “ചിരിക്കുവൊന്നും വേണ്ട… എന്നേക്കാൾ വിളഞ്ഞോരു ഐറ്റം അല്ലെ കൂടെ ഉള്ളത്… ഇങ്ങള് അനുഭവിക്കും മനുഷ്യാ… പക്കാ.. ”

അതോർക്കെ അവനൊന്ന് ചിരിച്ചു… ” അതേ… ഞാൻ ഒന്ന് പിണങ്ങി ഇരുന്നാൽ,, ഇങ്ങോട്ട് വന്നൊന്ന് ഇണങ്ങി കൂടെ… എന്തൊരു സ്വഭാവം ആണ്… ” അവനെ നോക്കി കണ്ണുരുട്ടി കൊണ്ടത്രയും പറഞ്ഞ് തിരിഞ്ഞിരുന്നവളെ പിടിച്ചു വലിച്ചവൻ തന്നോട് ചേർത്ത് നിർത്തി … പെട്ടെന്നുണ്ടായ നീക്കത്തിൽ ഒന്ന് ഞെട്ടി പോയിരുന്നു അവൾ… ” ഞാനാണോ പിണങ്ങിയെ… ” അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ടവൻ ചോദിച്ചപ്പോൾ,, അവന്റെ അത്രയും നേർത്ത അകലത്തിൽ അവളൊന്ന് വിറച്ചു…തൊണ്ട കുഴിയിൽ നിന്നും ഉമിനീര് ഇറക്കി,, കണ്ണുകൾ രണ്ടും ചിമ്മിയടച്ചു കൊണ്ടവൾ ഇല്ലെന്ന് പറഞ്ഞു…

അത് കണ്ടവൻ പൊട്ടി വന്ന ചിരിയടക്കി പിടിച്ചു കൊണ്ട് ഒന്ന് കൂടി അവളിലേക്ക് മുഖം അടുപ്പിച്ചു… പേടിച്ചു കണ്ണുകൾ രണ്ടും ഇറുക്കി അടച്ചവളെ നോക്കി അല്പനേരം അവനൊന്ന് നിന്നു… “ടി… കണ്ണ് തുറന്നെ… ” ” ഇല്ല… ” കണ്ണ് തുറക്കാതെ തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ടവൻ പറഞ്ഞു… “ഗായത്രി… രാത്രിയിൽ പുഴയെ അറിഞ്ഞിട്ടുണ്ടോ… ” അവളുടെ ചെവിയരികിൽ മുഖം അടുപ്പിച്ചു കൊണ്ടവൻ ചോദിച്ചപ്പോൾ കണ്ണുകൾ വിടർത്തി അവളവനെ നോക്കി ഇല്ലെന്ന് തലയാട്ടി… ” വാ… ” പറഞ്ഞു കൊണ്ടവളെ നോക്കി എണീറ്റവനെ നോക്കി അവളൊരൽപ്പനേരം നിന്നു…

പുഴയരികിലൂടെ കടവിലേക്ക് നടക്കുമ്പോൾ ആ പെണ്ണിന്റെ കൈവിരലുകളെ തന്റെതുമായി കോർത്തു പിടിച്ചിരുന്നു അവൻ… “ദേ.. വേട്ടക്കാരൻ… ” ആകാശത്തേക്ക് കൈ ചൂണ്ടിയവൾ പറയുന്നത് കേട്ട് അവനും ഒന്ന് ചിരിച്ചു… ” ചന്തൂട്ടനറിയോ… നമ്മളെ ആരേലും വേദനിപ്പിച്ചാൽ,, രാത്രിയിൽ ഇതുപോലെ വേട്ടക്കാരൻ വരുമ്പോൾ… കണ്ണടച്ച് പരാതി പറഞ്ഞാൽ മതി… വേട്ടക്കാരൻ അവർക്കുള്ള ശിക്ഷ കൊടുത്തോളും.. “കൊച്ചു കുട്ടികളെ പോലെ ന്തോ വല്യ കാര്യം പോലെ അവൾ അത് പറയുമ്പോൾ അവനൊന്നു നിന്നു.. എന്നിട്ട് ഒന്ന് ചിരിച്ചു കൊണ്ടവളുടെ തലയിൽ ഒന്ന് തട്ടി… ”

അതേ… കളിയാക്കുവൊന്നും വേണ്ട… ഞാൻ പറഞ്ഞത് സത്യാ… ” ” ആണോ.. “തെല്ലൊരത്ഭുതം കൂറിയത് പോലെ അവനൊന്ന് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി… ” പോ.. അവിടുന്ന്… ഞാൻ പിണക്കാ… ” അവന്റെ ചുണ്ടിലെ ചിരി കണ്ടവൾ പറഞ്ഞു… ” നാരായണേട്ടോ… വള്ളവൊന്ന് എടുക്കുവാണേ…. ” വള്ള പുരയിലേക്ക് നോക്കിയവൻ വിളിച്ചു പറഞ്ഞു.. “ആരാത്.. ചന്തുവാണോ… ” അതിനുള്ളിൽ നിന്നും മറു ചോദ്യം വന്നപ്പോൾ അവൻ അതെ എന്ന് പറഞ്ഞു… ” അക്കര കടവിലോട്ടൊന്ന് പോണം….ഒരര മണിക്കൂർ… ” അവൻ പറഞ്ഞു… ” അതിനിത്ര ചോദിക്കാൻ ഉണ്ടോ കുട്ടിയെ… എടുത്തുകൂടെ… ”

അയാൾ പറഞ്ഞത് കേട്ട് അവനൊന്ന് ചിരിച്ചു… “ഇതാ… ചെറിയൊരു വെളിച്ചത്തിന്… ” വള്ളപുരയിൽ നിന്നിറങ്ങി വന്ന നാരായണേട്ടന്റെ കയ്യിൽ ഒരു റാന്തൽ വിളക്കുണ്ടായിരുന്നു… അല്പം കാലപ്പഴക്കം ചെന്നതാണെന്ന് അതിന്റെ തുരുമ്പ് പിടിച്ച ഇരുമ്പ് കമ്പികൾ വിളിച്ചോതുന്നുണ്ടായിരുന്നു… അതും കയ്യിൽ വാങ്ങി തുഴയും കയ്യിലെടുത്തു കൊണ്ടവൻ ഗായത്രിയെ തിരിഞ്ഞു നോക്കി… “ഇത് പിടിചോടോ… ഞാൻ ആ കയറൊന്ന് അഴിക്കെട്ടെടോ… …കാത്തിരിക്കുക.. ❤

മൗനം : ഭാഗം 17

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!