സിദ്ധാഭിഷേകം : ഭാഗം 26

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

അവർ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…സുഖമുള്ള പുതിയ സ്വപനങ്ങൾ കണ്ട് ,, വരാനിരിക്കുന്ന നല്ല പുലരികൾ കണി കണ്ട് ഉണരാൻ… 👀👀 മുറിയിലേക്ക് ചെറുതായി വെളിച്ചം അരിച്ചിറങ്ങി… അമ്മാളൂ കണ്ണ് തുറന്നു.. എവിടെയാണെന്ന് പെട്ടെന്ന് മനസിലായില്ല… പിന്നെ ഒന്നൂടെ നോക്കിയപ്പോൾ ആണ് ഇന്നലെ കിടന്ന അതേ പോലെ അഭിയുടെ മാറിൽ തലചായ്ച്ച് കിടക്കുവാണ്… അവൻ ഇപ്പോഴും ചേർത്ത് പിടിച്ചിട്ടുണ്ട്…അവൾ അവനെ ഉണർത്താതെ പതുക്കെ അകന്ന് മാറി… ക്ലോക്കിലേക്ക് സമയം നോക്കി.. 6:30 കണ്ടതും അവൾ ഒന്ന് ഞെട്ടി.. ഇത്രയും വൈകാറില്ല..

ഇവിടെ എങ്ങനെ ആണോ എന്തോ.. വേഗം എഴുന്നേറ്റ് കുളിച്ചു ഒരു കോട്ടന്റെ ചുരിദാർ എടുത്തിട്ടു… അഭി നല്ല ഉറക്കത്തിൽ ആണ്.. അവന് പുതപ്പിച്ചു കൊടുത്ത് അവൾ താഴേക്ക് പോയി… താഴെ ആരെയും കണ്ടില്ല…. ആരും എഴുന്നേറ്റില്ല എന്നത് ഒരു കണക്കിന് അവൾക്ക് ആശ്വാസം ആയി തോന്നി… അപ്പോഴാണ് ലത അങ്ങോട്ട് വന്നത്… അവൾ അവരെ നോക്കി ചിരിച്ചു.. “മോള് ഇത്ര നേരത്തെ എണീക്കുമോ… ഇവിടെ മാഡം ഒഴിച്ചെല്ലാരും എട്ട് മണിയാകും…” “ഞാൻ ഇന്ന് വൈകിയതാ ലതാമ്മേ… ഹോസ്റ്റലിൽ ആറു മണിക്ക് തന്നെ എണീക്കാറുണ്ട്.. ” “മോള് എന്താ വിളിച്ചത്…” അവളുടെ വിളിയിൽ അവരുടെ കണ്ണ് നിറഞ്ഞു..

“എന്തേ അങ്ങനെ വിളിച്ചാൽ കുഴപ്പമുണ്ടോ..” “ഇല്ല..സന്തോഷമേ ഉള്ളൂ.. ഞാൻ മുൻവശത്തെ വാതിൽ തുറക്കട്ടെ…” “ശരി….” അവൾ പൂജാമുറിയിലേക്ക് നടന്നു.. അപ്പോൾ അവിടെ ഹാളിൽ ശർമിള ഇരിപ്പുണ്ട്.. “ഗുഡ് മോർണിംഗ് അമ്മാ..” “വെരി ഗുഡ് മോർണിംഗ് അമ്മാളൂ….അവർ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…” ഇത്ര നേരത്തെ എണീക്കുമോ… അതോ സ്ഥലം മാറിയത് കൊണ്ട് ഉറക്കം ശരിയായില്ലേ.. “അല്ല.. ഞാൻ ഇതിലും നേരത്തെ ആണ് എഴുന്നേൽക്കാറ്.. ഇന്ന് വൈകിയതാ.. ” ” ഇവിടെ എല്ലാവരും പുറത്തിറങ്ങാൻ എട്ട് മണി കഴിയും.. ഞാനും ദാസേട്ടൻ ഉണ്ടെങ്കിൽ ദാസേട്ടനും ഈ ടൈം ആകുമ്പോ എണീക്കും…

ദാസേട്ടന് ഒരു മോർണിംഗ് വാക്ക് പതിവുണ്ട്…ഇപ്പോൾ വരും.. ചായ പതിവ് ഉണ്ടെങ്കിൽ ലതയോട് പറയാം..” “ഇപ്പോ വേണ്ടാ..ഞാൻ തൊഴുത് വന്നിട്ട് കുടിക്കാം..” “വിളക്ക് വെച്ചില്ല..ലത ഇപ്പോ ക്ലീൻ ചെയ്ത് പോയതേ ഉള്ളൂ..” “ഞാൻ വെച്ചോളാം..” അവൾ വീട്ടിലെ പതിവ് പോലെ വിളക്ക് വെച്ച് കണ്ണടച്ചു തൊഴുതു.. കണ്ണ് തുറന്നപ്പോൾ മുന്നിൽ നിറ ചിരിയോടെ കണ്ണൻ.. അത് കണ്ടപ്പോൾ അവൾക്ക് കൃഷ്ണ കീർത്തനം ആണ് ഓർമ വന്നത്..പതിവ് പോലെ അവൾ ചൊല്ലി.. കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമെല്ലാമകറ്റിടണേ…

ഇന്ദിരാ നാഥാ ജഗന്നിവാസാ കൃഷ്ണാ ഇന്നെൻെറ മുന്നിൽ വിളങ്ങീടണേ ഈരേഴുലകിനുമേകനാഥാ കൃഷ്ണാ ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ ** അവളുടെ സ്വരമാധുര്യത്തിൽ ലയിച്ചെന്ന പോലെ ശർമിള പൂജാമുറിക്ക് മുന്നിൽ വന്ന് നിന്ന് കൈകൂപ്പി.. അഭി ഉറക്കത്തിലായിരുന്നു…. അപ്പോഴാണ് അവന്റെ പ്രീയപ്പെട്ട ആ സ്വരം കാതിൽ എത്തിയത്.. പുഞ്ചിരിച്ച മുഖവും ആയി അവൻ ഉണർന്നു.. വേഗത്തിൽ പുറത്തേക്ക് ചെന്നു.. താഴേക്ക് ചെല്ലാതെ ഹാളിൽ നിന്ന് സ്റ്റേയറിന്റെ ഹാൻഡ് റെയിലിൽ കൈകുത്തി നിന്ന് അത് ആസ്വദിക്കാൻ തുടങ്ങി.. ***

ഉണ്ണീ ഗോപാലാ കമലനേത്രാ കൃഷ്ണാ ഉള്ളിൽ നീ വന്നു വസിച്ചിടേണം ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണാ ഊനം കൂടാതെന്നെ പാലിക്കേണം എന്നുള്ളിലുള്ളൊരു താപമശേഷവും എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണം ഏടലർ സായക തുല്യമൂർത്തേ കൃഷ്ണാ ഏറിയ മോദേന കൈതൊഴുന്നേൻ ഐഹികമായ സുഖത്തിലഹോ കൃഷ്ണാ അയ്യോ നമുക്കൊരു മോഹമില്ലേ!! പുറത്ത് ആരുടെയോ ബഹളം കേട്ടവൾ പാട്ട്‌ നിർത്തി…. “എന്താ ഇവിടെ രാവിലെ തന്നെ കച്ചേരി… ഇതെന്താ ചന്തയോ…എന്തൊരു ശല്യമാണ്… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെന്ന് വച്ചാൽ..” അംബിക ആക്രോശിക്കുകയായിരുന്നു… അമ്മാളൂ അത് കേട്ട് വല്ലാതെ വിഷമിച്ചു… തന്റെ പാട്ട് കേട്ട് ആരും ഇത്ര വരെ ഇങ്ങനെ പെരുമാറിയിട്ടില്ല…

കണ്ണ് നിറഞ്ഞുവെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ കണ്ണനെ തൊഴുത് പുറത്തിറങ്ങി… “അംബികാ…”ശർമിള ദേഷ്യത്തിൽ അവരെ വിളിച്ചു… ബിഹേവ്‌ യുവർ സെല്ഫ്…. ഡോണ്ട് ബീ സോ ക്രൂവൽ..” അവർ അപ്പോഴും ദേഷ്യത്തിൽ തന്നെ ആയിരുന്നു… ശ്വേതയും സൂസനും ഇതൊക്കെ കണ്ട് സന്തോഷത്തോടെ അങ്ങോട്ട് വന്നു… ശബ്ദം കേട്ട് അഭി അങ്ങോട്ട് ചെന്നു.. “നിനക്ക് എന്താ അംബിക..വെറുതെ നല്ലൊരു ദിവസവും എല്ലാവരുടെ മൂഡും കളയാൻ ആണോ ഉദ്ദേശം..”ദാസ് അങ്ങോട്ട് വന്ന് പറഞ്ഞു.. കൂടെ ശ്രീയും ഉണ്ടായിരുന്നു.. “അമ്മയ്ക്കിത് എന്തിന്റെ കേടായിരുന്നു.. നല്ല പാട്ടായിരുന്നു.. അത് ഫിനിഷ് ചെയ്യാനും സമ്മതിച്ചില്ല.. ശ്ശേ..” “എനിക്ക് ആരുടെയും ഒന്നും കളയണ്ട..

ഓരോന്ന് ചെയ്യുമ്പോൾ മറ്റുള്ളവരുടെ ബുദ്ധിമുട്ട് ആലോചിക്കണം ..അതെങ്ങനെ.. അതിനൊക്കെ കുടുംബത്തിൽ പിറക്കണം..” “അംബികാമ്മാ…” അഭി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു… അമ്മാളൂ വേഗം അവന്റെ അടുത്തേക്ക് ചെന്നു… “വേണ്ടാ.. എന്റെ പേരിൽ ആരും രാവിലെ തന്നെ വഴക്ക് ഉണ്ടാക്കല്ലേ പ്ലീസ്..” അവന്റെ മുഖം അപ്പോഴും വലിഞ്ഞു മുറുകിയിരുന്നു.. അത് കണ്ട് അംബിക ഒന്ന് ഭയന്നു.. കണ്ട് നിന്നവർക്കെല്ലാം അവന്റെ ആ ഭാവം പുതിയത് ആയിരുന്നു.. അവരുടെ ഒരാളുടെ നേരെയും ഒരിക്കലും അവൻ ബഹുമാനം ഇല്ലാതെ പെരുമാറിയിട്ടില്ല… ആദിയും ശരത്തും മുകളിൽ നിന്ന് എല്ലാം കാണുകയായിരുന്നു.. “ഈ അമ്മയുടെ കാര്യം..”ആദി തലയിൽ അടിച്ചു കൊണ്ട് പറഞ്ഞു.. അഭി മുന്നോട്ടാഞ്ഞു…

അമ്മാളൂ അവന്റെ മുന്നിൽ കേറി നിന്നു തടഞ്ഞു….”വേണ്ടാ പ്ലീസ്.. ആന്റി സോറി.. ഞാൻ ഓർത്തില്ല.. വീട്ടിലെ പോലെ ചെയ്തു പോയതാ.. സോറി..ഇനി ഇങ്ങനെ ഉണ്ടാവില്ല….”ഉള്ളിലെ വിങ്ങൽ മറച്ച് വെച്ച് അവൾ പറഞ്ഞു.. അഭി അവളെ ചേർത്ത് പിടിച്ച് അംബികയുടെ മുന്നിൽ ചെന്നു.. “ഇവൾ എന്റെ ഭാര്യയാണ്… ഈ അഭിഷേക് ആനന്ദിന്റെ ഭാര്യ…. ഇവിടെ എന്റെ സ്ഥാനത്തിന് ഒപ്പമാണ് ഇവളുടെ സ്‌ഥാനവും.. അത് ആരും മറക്കരുത്.. മറന്നാൽ…… ആഹ്.. പിന്നെ ഇവളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ആരും ഇവിടെ നിൽക്കണം എന്നില്ല… അങ്ങനെ ഉള്ള ആരെക്കാളും അധികാരം ഇവൾക്കുണ്ട് ഇവിടെ..

പറഞ്ഞില്ലെന്ന് വേണ്ടാ..” “ഓഹ്..ഇന്നലെ വന്ന ഒരുത്തിയെ കിട്ടിയപ്പോൾ ഞങ്ങൾ ഒക്കെ പുറത്ത് അല്ലേ..”അംബിക പറഞ്ഞു.. “ഇത് അംബികാമ്മ എന്നെ കൊണ്ട് പറയിപ്പിച്ചതാണ്….” അമ്മാളൂ അവരുടെ ഇടയിൽ നിന്ന് വിഷമിച്ചു.. എന്റെ കൃഷ്‌ണ ഇവിടെ ആദ്യമായി നിന്റെ നാമം ചൊല്ലിയതിന് നീ തന്ന സമ്മാനമാണോ ഇത്.. ശ്ശേ വേണ്ടിയിരുന്നില്ല..* “സർ പ്ലീസ്.. വാ റൂമിലേക്ക് പോകാം…” അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അഭി.. ഒരുവിധം അവൾ അവനെ തള്ളി സ്റ്റെയറിന്റെ അടുത്ത് എത്തിച്ചു… അവൻ അവിടെ തിരിഞ്ഞു നിന്നു.. “ഇനി മേലിൽ ഇവളുടെ നേരെ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഇതു പോലെ ഉണ്ടായാൽ… എന്റെ മറ്റൊരു മുഖം കാണും ..പറഞ്ഞേക്കാം.. ഞാൻ ആഗ്രഹിച്ചു നേടിയെടുത്തതാണ് ഇവളെ..

ഒരിക്കലും വിഷമിപ്പിക്കില്ല എന്ന വാക്ക് കൊടുത്തിട്ടുണ്ട് ഈ അഭിഷേക് ഇവൾക്കും ഇവളുടെ അച്ഛനും… എനിക്ക് അത് പാലിക്കണം.. മറക്കണ്ടാ…..” എല്ലാവരെയും നോക്കി അത്രയും പറഞ്ഞ് അവളെയും കൊണ്ട് റൂമിലേക്ക് കയറി പോയി.. മുറിയിൽ എത്തിയതും അവളുടെ ഇരുതോളിലും കൈ വച്ച് അടുത്ത് പിടിച്ചു…. “സോറി മോളെ.. അവർക്ക് വേണ്ടി ഞാൻ മാ….” പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ അവന്റെ വായ് പൊത്തി… “സാരില്ല.. സാരില്ല…എനിക്ക് …..” പറയാൻ വാക്കുകൾ കിട്ടാതെ അവന്റെ നെഞ്ചിലേക്ക് അത് വരെ പിടിച്ചു നിർത്തിയ സങ്കടം പെയ്തു തീർത്തു…

അത് അവനെ ചുട്ടു പൊളിച്ചു കൊണ്ടിരുന്നു… “അമ്മൂ…. അമ്മൂസേ.. കരയാതെ മോളെ.. പ്ലീസ്..” അവളുടെ പുറത്ത് തലോടികൊണ്ട് അവൻ ആശ്വസിപ്പിച്ചു… കുറച്ചു നേരം അങ്ങനെ തന്നെ നിന്നു അവർ.. “അമ്മൂ… അമ്മൂ..” “ഉം..” “പോയി ഡ്രസ്സ് മാറി വാ.. നമ്മൾക്ക് അമ്പലത്തിൽ പോയി വരാം.. ചെല്ല്…” അവൾ അവനെ വിട്ട് നിന്നു.. അവൻ അവളുടെ മുഖം ഇരുകൈ കൊണ്ടും കോരിയെടുത്ത് കണ്ണുകൾ തുടച്ചു കൊടുത്തു.. നെറ്റിയിൽ ചുംബിച്ചു.. “ചെല്ല്.. ” അവൾ ഡ്രസ്സ് മാറാൻ ചെന്നതും അവൻ താഴേക്ക് പോയി.. അവിടെ അംബിക ഒഴികെ എല്ലാരും ഉണ്ടായിരുന്നു.. അവൻ ദാസിന്റെ അടുത്തേക്ക് പോയി.. “സോറി അങ്കിൾ.. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ.. അംബികാമ്മ എവിടെ..”

“എനിക്ക് മനസിലാവും നിന്നെ..ഞങ്ങൾക്കൊക്കെ മനസിലാവും.. അവളെ നിനക്ക് അറിയാലോ.. നിന്റെ നല്ലൊരു ദിവസം അവൾ സ്പോയിൽ ചെയ്തു.. ഐ ഫെൽറ്റ് സോറി ഫോർ ദാറ്റ്…” “ഇട്സ് ഓക്കേ അങ്കിൾ.. മമ്മ ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.. ” “ആഹ്.. അത് നന്നായി.. അവൾക്ക് സങ്കടം കാണും.. വിഷമിക്കരുത് എന്ന് പറഞ്ഞു മനസിലാക്കണം അവളെ…” “ശരി..” ^^^^^ അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ അമ്മാളൂ സെറ്റ് സാരിയുടുത്ത് മുടി ചീകുക ആയിരുന്നു.. “ഒന്ന് വെയിറ്റ് ചെയ്യ് ട്ടോ ഇപ്പോ വരാം.. ഒരുമിച്ച് താഴേക്ക് പോകാം..ഉം” “ശരി..” കുറച്ചു കഴിഞ്ഞ് അഭി ഒരു മെറൂൺ ഷർട്ടും അതേ കരയുള്ള മുണ്ടും ധരിച്ചു വന്നു… അവന് നല്ല ചേർച്ച ഉണ്ടായിരുന്നു അത്.. “പോകാം.. ”

കാറിന്റെ കീ എടുത്ത് കൊണ്ടവൻ പറഞ്ഞു.. “എനിക്കൊന്ന് ഫോൺ തരാവോ.. വീട്ടിൽ വിളിക്കാൻ..” “ദാ.. ആ ടേബിളിൽ ഇരിക്കുന്നു… ഇതൊക്കെ ചോദിക്കണോ.. എടുത്ത് വിളിച്ചൂടെ.. വാ പോകുന്ന വഴി വണ്ടിയിലിരുന്ന് സംസാരിക്കാം..” താഴേക്ക് ചെല്ലുമ്പോൾ ശർമിള മാത്രേ ഹാളിൽ ഉണ്ടായിരുന്നുള്ളൂ… അവരെ കണ്ട് അമ്മാളൂ അങ്ങോട്ട് ചെന്നു… “സുന്ദരിയായിട്ടുണ്ട്…. അവളോട് ദേഷ്യം ഒന്നും വേണ്ട കേട്ടോ.. ഇത്തിരി മുൻശുണ്ഠി ഉണ്ടെന്നേ ഉള്ളൂ.. ശരിയായിക്കൊള്ളും ..ഉം…പോയിട്ട് വാ…”ശർമിള പറഞ്ഞു.. അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി… അവൾക്ക് രഞ്ജുവിനെ ഓർമ വന്നു.. കണ്ണ് നിറഞ്ഞു…

അത് കണ്ട് അവർ അവളുടെ നെറുകയിൽ തലോടി ചുംബിച്ചു….പിന്നെ അകത്തേക്ക് പോയി… അഭി ഇതൊക്കെ കണ്ട് വണ്ടർ അടിച്ചു നിന്നു.. മമ്മ തന്നെയാണോ ആ പോയത്.. തന്നോട് പോലും മമ്മ ഇത്ര സോഫ്റ്റ് ആയി സംസാരിച്ചിട്ടില്ല.. അവന് വല്ലാത്ത സന്തോഷം തോന്നി.. “താൻ എന്റെ മമ്മയെ എങ്ങനെ കയ്യിൽ എടുത്തു… ഉം…സംതിങ് ഫിഷി..” 😊😊😊.. ^^^^^^^^^^^ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ആയിരുന്നു പോയത്… തിരുമുമ്പിൽ എത്തി മനസ്സ് തുറന്ന് പ്രാർത്ഥിച്ചു… രാവിലെ നടന്ന സംഭവം ഓർത്തു.. അവൾ അറിയാതെ കണ്ണ് നിറഞ്ഞു.. അഭി അവൾക്ക് പ്രസാദം തൊട്ട് കൊടുത്തു.. അവളെയും കൂട്ടി ആൽത്തറയിൽ ചെന്നിരുന്നു.. അവൻ പ്രസാദം തൊടാഞ്ഞത് അമ്മാളൂ ശ്രദ്ധിച്ചു..

താൻ തൊട്ട് കൊടുക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടാവും എന്നവൾക്ക് തോന്നി.. രാവിലെ ആ നെഞ്ചിൽ കരഞ്ഞു തീർത്തപ്പോഴും ഇന്നലെ ആ നെഞ്ചിൽ കിടന്ന് ഉറങ്ങിയപ്പോഴും അനുഭവിച്ച ആ സുരക്ഷിതത്വം സ്നേഹം ഒക്കെ തിരിച്ചറിയാൻ തനിക്ക് കഴിയുന്നുണ്ട്.. അവനോട് അടുക്കാൻ മനസ്സ് കൊതിക്കുന്നുണ്ട്.. അവൾ അവന്റെ നെറ്റിയിൽ പ്രസാദം തൊട്ട് കൊടുത്തു… അവന്റെ മുഖം വിടർന്നു.. ചുണ്ടിൽ ചിരി തെളിഞ്ഞു.. വല്ലാത്ത തിളക്കം ആ കണ്ണുകൾക്ക് വന്ന് ചേർന്നു… അമ്മാളൂ അതൊക്കെ കണ്ട് നോക്കി നിന്നു പോയി…. “ഹലോ.. എന്താ ഇത്ര ആലോചന..ഉം..” അഭി അവളുടെ മുഖത്തിന് നേരെ കൈവീശി.. “ഒന്നുല്ല.. വെറുതെ ഓരോന്ന്…പോകാം..” “ഉം.. നമ്മൾക്ക് ഈവനിംഗ് പുറത്ത് പോകാം ..

നമ്മുടെ ടീമിനേയും കൂട്ടാം.. കുറച്ച് ഷോപ്പ് ചെയ്ത് ഒന്ന് ചുറ്റിയടിച്ചു വരാം.. എന്താ.. ” “ആഹ്..ശരി.. °°°°°°°°°° “സാറിന് മുണ്ട് നന്നായി ചേരുന്നുണ്ട്…” പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ അമ്മാളൂ അവനോട് പറഞ്ഞു.. അവൻ ഇടുപ്പിൽ കൈ കുത്തി തിരിഞ്ഞു ഗൗരവത്തിൽ അവളെ നോക്കി.. അവൾ ഇതെന്താ കഥ എന്ന ഭാവത്തിൽ അവനെ നോക്കി.. അവൻ അവളുടെ അടുത്ത് വന്ന് നെഞ്ചിൽ ചേർന്ന് കിടക്കുന്ന താലി എടുത്ത് ഉയർത്തി കാണിച്ചു.. “എന്താ ഇത് …” “താ…ലി… അവൾ സംശയിച്ചു പറഞ്ഞു.. “ആരാ കെട്ടിയെ..” “സാറ്…” “ആര്..” അവൾക്ക് കാര്യം മനസ്സിലായി .. ഉള്ളിൽ ചിരി വന്നെങ്കിലും പുറത്ത് ഗൗരവം കാണിച്ചു.. എന്നിട്ട് ചോദിച്ചു.. “അറിയില്ലേ… “ഇല്ല.. പറഞ്ഞു താ.. ഇതാരാ കെട്ടിയത്..”

“AS ഗ്രൂപ്‌സ് ന്റെ ഏതാണ്ടൊക്കെയോ ആയ Mr.അഭിഷേക് ആനന്ദ്… പോരെ..” ചിരിയോടെ അവനെ തള്ളി മാറ്റി അവൾ വേഗം വണ്ടിയിൽ കയറിയിരുന്നു… അവനും ചിരിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു… പെട്ടെന്ന് അവൻ ഒന്ന് തിരിഞ്ഞ് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു മാറി…. അവൾ ഒന്ന് ഞെട്ടി..ശരീരത്തിലൂടെ ഒരു കറന്റ് പാസ് ചെയ്ത പോലെ തോന്നി അവൾക്ക്… “ഇത് Mr അഭിഷേക് ആനന്ദ് അവന്റെ വൈഫിക്ക് കൊടുത്തതാ.. എന്തേ..ഹും..” അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…. “ഇനി എന്നെ സാർ എന്ന് വിളിച്ചാൽ ഇതു പോലെ ഓരോന്ന് തരും.. എവിടെ വച്ചാണെങ്കിലും തരും..” അവൻ ഭീഷണി പോലെ പറഞ്ഞു.. ദൈവമേ പെട്ടു.. എന്ത് വിളിക്കും..

അവൾ ഓർത്തു.. ഏട്ടൻ..ഛേ..അത് വേണ്ട അപ്പുവേട്ടൻ..അയ്യേ..പൈങ്കിളി.. കണ്ണേട്ടൻ.. ബ്ളാ..ക്ളീഷേ.. അഭിയേട്ടൻ.. മ്ച്ചും.. ഈ പേര് ഞാൻ വേറെ എങ്ങനെ ഷോർട്ട് ആക്കാൻ ആണ്..അഭിയേട്ടൻ …അത് മതി.. !!!!!!!!!!!!!!!!!!!!!! വൈകീട്ട് എല്ലാവരും ഹാളിൽ ഒത്തുകൂടി സംസാരത്തിൽ ആണ്.. ചന്ദ്രനും ദാസും അംബികയും ആണ് ഇന്ന് ഓഫീസ് കാര്യങ്ങൾ നോക്കിയത്.. ചന്ദ്രു മോർണിംഗ് ഫ്ലൈറ്റിന് ചെന്നൈയിലേക്ക് പോയി.. പുതിയ കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ.. റിസപ്ഷനെ അവൻ തിരിച്ചെത്തൂ.. സൂസൻ അവിടെ ഉള്ള കാരണമാണ് അഭി ഇങ്ങനെ ഒരു നീക്കം നടത്തിയത്.. എല്ലാവരും റിസപ്ഷൻ വരെ ഇവിടെ തന്നെ കാണും.. ആദിയും ശരത്തും അഭിയും ഒരു ഭാഗത്തും ശ്രീയും സാന്ദ്രയും അമ്മാളൂവും വേറെ ഒരു ഭാഗത്തും ഇവരുടെ ഒക്കെ തൊട്ട് അടുത്തായി ശ്വേതയും സൂസനും ഇരിപ്പുണ്ട്..

“വാ ഭാഭി നമ്മൾക്ക് മുകളിലേക്ക് പോകാം.. വീടൊക്കെ കാണിച്ചു തരാം.. വാ..” അവർ മുകളിലേക്ക് പോയി.. മിക്ക റൂമുകൾക്കും ബാൽക്കണി ഉണ്ട്.. വീടിന്റെ ഓരോ വശത്ത് നിന്നുള്ള കാഴ്ചകൾ അവിടെ നിന്ന് കാണാം.. “വാ.. ഭാഭിക്ക് ഒരു സ്‌പെഷ്യൽ റൂം കാണിച്ചു തരാം…” അവൾ അമ്മാളൂനെ കൂട്ടി മുകളിലെ ഹാളിനോട് ചേർന്ന ഒരു റൂമിലേക്ക് ചെന്നു… ചെറിയ ഒരു ഹാൾ ആയിരുന്നു അത്..അധികം വെളിച്ചമില്ല അവിടെ…. ചെറിയ ഡിം ലൈറ്റുകൾ ചുവരിൽ തെളിഞ്ഞിരുന്നു… ഇടത് വശത്ത് ചുമരിനോട് ചേർന്ന് വലിയ സ്ക്രീൻ… വലത് വശത്ത് രണ്ട് അടി മാത്രം പൊക്കത്തിൽ കുറച്ചു ഭാഗം ഉയർത്തി കെട്ടി സ്റ്റേജ് പോലെ തോന്നിച്ചു… നടുവിലായി ‘ C ‘ ഷെയ്പ്പിൽ സ്റ്റേജിലേക്ക് ഫേസ് ചെയ്തും അതിന്റെ ഓപ്പോസിറ്റ് ആയി അതേ പോലെ തിയേറ്റർ സ്ക്രീനിലേക്ക് ഫേസ് ചെയ്തും സീറ്റിംഗ് അറേഞ്ച്മെന്റ്‌സ് ചെയ്തിട്ടുണ്ട്…

അധികം വെളിച്ചമില്ല…നല്ല ഭംഗി ഉണ്ടായിരുന്നു അവിടം കാണാൻ.. ശ്രീയും സാന്ദ്രയും അമ്മാളുവും അവിടെ ചെന്നിരുന്നു.. “ഭാഭിക്ക് മൂവി കാണണോ…” “ഇപ്പോ വേണ്ടാ.. അപ്പോ അതെന്താ അവിടെ..” സ്റ്റേജ് പോലെ തോന്നിയ ഭാഗം ചൂണ്ടി കാട്ടി അവൾ ചോദിച്ചു.. “അത് പ്രോഗ്രാം ലൈവായി ചെയ്യാൻ.. അമ്മായി നിർബന്ധിച്ച് ഞങ്ങളെ നൃത്തം പഠിപ്പിച്ചിരുന്നു.. ഇവൾ കൂടി ഉണ്ടെങ്കിൽ ചില ദിവസം അമ്മായി ഞങ്ങളെ കൊണ്ട് ഇവിടെ ചെയ്യിക്കും.. വേറെ ആരും വരില്ല കാണാൻ…. അത്ര ബോറാണെന്ന അവര് പറയുന്നത്..” “സാന്ദ്രയും പഠിച്ചിട്ടുണ്ടോ …” “ആഹ്.. ഭാഭി .. ആന്റിക്ക് നിർബന്ധം ആയിരുന്നു അത്.. ആന്റിയുടെ സന്തോഷത്തിന് വേണ്ടി ചെയ്യാറുണ്ട്..അല്ലാതെ എവിടെ സമയം…” “ഭാഭി നമ്മൾക്ക് ഇപ്പോ ചെയ്യാം.. കുറച്ചു സ്റ്റെപ്‌സ് കാണിച്ചു താ.. ഞങ്ങളും കൂടാം വാ…”

“എന്റെ പൊന്ന് മോളെ രാവിലെ നിറഞ്ഞ വയറ് കുറച്ചു കുറയട്ടെ എന്നിട്ട് പോരെ അടുത്തത്… എന്നെ കൊണ്ടൊന്നും വയ്യ..” “ആരും അറീല ഭാഭി.. ഇത് സൗണ്ട് പ്രൂഫ് ആണ്..” “വേണ്ടാ.. വേറെ ദിവസം ആവട്ടെ… ഇന്നൊരു മൂഡില്ല…” “ഉം.. ശരി.. അമ്മ അങ്ങനെ കാണിച്ചപ്പോൾ സങ്കടം ആയി കാണും അല്ലേ..” “ഇല്ല എന്ന് പറഞ്ഞാൽ കള്ളം ആകും.. അത് സാരില്ല…എല്ലാവരും ഒരുപോലെ അല്ലല്ലോ.. വാ പോകാം..” അവർ താഴെ എത്തിയപ്പോൾ അഭി ഔട്ടിങ്ങിന് പോകുന്ന കാര്യം പറഞ്ഞു.. റെഡി ആവാൻ എല്ലാരും റൂമിലേക്ക് പോയി.. അഭി റൂമിൽ ചെല്ലുമ്പോൾ അമ്മാളൂ ഡ്രസിങ് റൂമിൽ ആയിരുന്നു.. അവൻ അങ്ങോട്ട് ചെന്ന് കബോർഡ് തുറന്ന് ഒരു കാഷ്വൽ വെയർ എടുത്തു… അപ്പോഴും അമ്മാളൂ അവിടെ ആലോചനയിലാണ്..

അവൻ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.. “എന്താ ഭാര്യേ ..ഒരു ആലോചന …” “ഏതാ ഉടുക്കണ്ടേ എന്ന് കൺഫ്യൂഷൻ..സ്കർട്ട് വേണോ ചുരിദാർ വേണോന്ന്..” അവൻ അവളുടെ അടുത്ത് പോയി അതിൽ നിന്ന് ഒരു ബ്ലാക്ക്‌ ജീൻസും ലൈറ്റ് ബ്ലൂ ഷർട്ടും എടുത്ത് കൊടുത്തു.. “ഇത് മതി..” “താങ്ക്സ്…” “ഓ.. ആയിക്കോട്ടെ…. മാറിയിട്ട് വാ പെണ്ണേ…”അവൻ പുറത്തേക്ക് പോയി.. അഭി ഡ്രസ്സ് മാറി വരുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് അമ്മാളൂ മുടി ചീകുകയായിരുന്നു… അഭി അവളെ പിന്നിൽ നിന്ന് പുണർന്നു.. അവൾ ഒരു പിടച്ചിലോടെ അകലാൻ നോക്കി.. അപ്പോഴേക്കും അഭി അവളുടെ വയറിൽ കൈ മുറുക്കിയിരുന്നു.. അവളുടെ തോളിൽ താടി വച്ചവൻ കുറച്ചു നേരം കണ്ണടച്ച് അങ്ങനെ തന്നെ നിന്നു…

അതേ നിൽപ്പിൽ ടേബിളിൽ നിന്ന് സിന്ദൂരം തൊട്ടടുത്ത് അവളുടെ നെറുകയിൽ നീട്ടി വരച്ചു.. കവിളിൽ അമർത്തി ചുംബിച്ച് അവിടെ നിന്നും പുറത്തേക്ക് പോയി.. അവൻ പോയ വഴിയിലേക്ക് അവൾ വിഷമത്തോടെ നോക്കി നിന്നു.. പറയാതെ പറഞ്ഞിരിക്കുന്നു.. ഓർമപ്പെടുത്തിയിരിക്കുന്നു.. താൻ അയാളുടെ ഭാര്യ ആണെന്ന്.. അവൾക്ക് കുറ്റബോധം തോന്നി… ####### കറക്കം ഒക്കെ കഴിഞ്ഞ് എല്ലാവരും ഷോപ്പിംഗ് നടത്തി… ഭക്ഷണവും കഴിച്ചാണ് അവർ തിരിച്ചു വന്നത്…അപ്പോഴേക്കും ശർമിള ഒഴികെ അവിടെ എല്ലാവരും കിടന്നിരുന്നു.. ഇവർ എത്തിയ ശേഷം അവരും കിടക്കാനായി ചെന്നു… അമ്മാളൂ കുളിച്ച് നൈറ്റ് ഡ്രസ്സ് എടുത്തിട്ടു…

അഭി ഫ്രഷ് ആവാൻ പോയ സമയം അമ്മാളൂ അവർ അന്നെടുത്ത ഡ്രസ്സ് ഒക്കെ കബോർഡിൽ അടുക്കി വെക്കുകയായിരുന്നു… അഭി ഈറനോടെ അങ്ങോട്ട് വന്നു.. അവളെ കണ്ട് കുസൃതി തോന്നി തല ഒന്ന് കുടഞ്ഞു.. വെള്ളത്തുള്ളികൾ തെറിച്ച് അവളുടെ കവിളിലും കഴുത്തിലും പറ്റിച്ചേർന്നു… “ശ്ശേ.. എന്താ ഇത്.. കുളിച്ചാൽ ശരിക്കും തല തോർത്തി കൂടെ…അസുഖം വരുത്താൻ ആണോ..” അവൾ കൊച്ചുകുട്ടികളെ എന്ന പോലെ ശാസിച്ചു.. ഹാങ്ങറിൽ കിടന്ന ഉണങ്ങിയ ടവൽ എടുത്ത് അവന്റെ തല തുടയ്ക്കാൻ തുടങ്ങി…. അഭിയുടെ ഉള്ള് എന്തുകൊണ്ടോ വിങ്ങി… ആ നിമിഷത്തിൽ അവൻ അവളുടെ മകനാകാൻ കൊതിച്ചു.. കണ്ണുകൾ നിറഞ്ഞു…ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം…

ഒരു പെണ്ണിന് മാത്രം സാധിക്കുന്നത്… അമ്മയായും ഭാര്യയായും മകളായും കൂട്ടുകാരിയായും അതിനുമപ്പുറം തെറ്റുകൾ ചൂണ്ടി കാണിച്ച് നേർവഴി കാട്ടാൻ നല്ലൊരു ഗുരുവായും മാറാൻ ഉള്ള കഴിവ്.. “എന്തു പറ്റി…”അവന്റെ കണ്ണ് നിറഞ്ഞു കണ്ട് അവൾ ചോദിച്ചു… “ഒന്നുല്ല.. ഞാൻ ഒരു ആറ് വയസ്സുകാരൻ ആയിപ്പോയി കുറച്ചു നേരം…”അവൻ നിറഞ്ഞ ചിരിയോടെ അവിടെ നിന്ന് പോയി അവൾക്ക് ശരത്ത് പറഞ്ഞത് ഓർമ വന്നു.. അഭിയുടെ കുട്ടിക്കാലം.. അവൾക്ക് അവനോട് വാത്സല്യം തോന്നി… അവൾ ചെല്ലുമ്പോഴേക്കും അഭി കിടന്നിരുന്നു.. അവൾ ലൈറ്റ് ഓഫ് ചെയ്ത് അവന്റെ അടുത്തായി കിടന്നു.. അഭി അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു.. അവളെ അടുത്തേക്ക് വലിച്ചു കിടത്തി.. “അമ്മൂ …ഞാൻ ഈ നെഞ്ചിൽ തല ചേർത്ത് കിടന്നോട്ടെ ഇത്തിരി നേരം..” അവൾ സമ്മതമെന്ന പോലെ കൺചിമ്മി….

അവൻ ആ മാറിൽ തലചായ്ച്ചു കിടന്നു.. അവൾ പോലും അറിയാതെ അവളുടെ ഇടംകൈ അവന്റെ പുറത്ത് താളം പിടിച്ചു.. വലംകൈ മുടിയിൽ തഴുകി… അവന്റെ നിറഞ്ഞ കണ്ണുകൾ കൂമ്പിയടഞ്ഞു.. അപ്പോൾ അവന് ഒരു ആറ് വയസ്സുകാരന്റെ മനസ്സായിരുന്നു… ആ കുഞ്ഞിനെന്ന പോലെ അവൾ പാടി.. അല്ലലൂഞ്ഞാൽ പൊൻപടിയിൽ ആട്… ആട്… ആടാട്… ആലിലയിൽ പള്ളികൊള്ളും ആരോമലുണ്ണി ആടാട്… ആട്… ആട്… ആടാട്……തുടരും..

സിദ്ധാഭിഷേകം : ഭാഗം 25

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!