ലിവിംഗ് ടുഗെതർ : ഭാഗം 28 – അവസാനിച്ചു…

ലിവിംഗ് ടുഗെതർ : ഭാഗം 28 – അവസാനിച്ചു…

എഴുത്തുകാരി: മാർത്ത മറിയം

പേപ്പൻ അവനെയും കൊണ്ട് അവരുടെ ബെഡ്‌റൂമിൽ കയറി വാതിലടച്ചു. എന്തോ ഗുരുതരമായ പ്രശനം ഉണ്ടെന്നു പെപ്പന്റെ മുഖം അവനോട് പറയുണ്‌ടായിരുന്നു. എന്താ പേപ്പ പ്രശ്നം…? ഷൈൻ ആകാംഷയോടെ ചോദിച്ചു എടാ ഞാൻ ചോദിക്കുന്നത്കൊണ്ട് ഒന്നും തോന്നരുത്…? പേപ്പനു ഒരു മടി പോലെ തോന്നി “ഇല്ല പേപ്പ…. പേപ്പൻ പറ… എന്തിനാണ് ഈ മുഖവുര…? ഷൈനിന്റെ മനസ്സിൽ ഒരു അപകടം മണത്തു. ഡാ.. നീയും… ആമിയും തമ്മിൽ എങനെ ആയിരുന്നു…? പേപ്പൻ മടിച്ചു മടിച്ചു ചോദിച്ചു. “അതെന്താ പേപ്പൻ അങ്ങനെ ചോദിച്ചത്…? ” ഷൈനിന്റെ മുഖത്തു ഒരു അമ്പരപ്പ് തെളിഞ്ഞു. “അതെല്ലട……

നമ്മുടെ ആമിയുടെ… ” പേപ്പൻ വാക്കുകൾക്ക് വേണ്ടി പരതി. “പേപ്പ പറ ആമിടെ…? ” അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അവന്റെ മനസ്സിൽ ഇരുന്നാരോ പറയുന്നത് പോലെ അവനു തോന്നി. “ആമിയുടെ കുഞ്ഞിന് നിന്റെ ചെറുപ്പത്തിലേ രൂപവുമായി നല്ല സാമ്യം. വെറും സാമ്യം അല്ലടാ നിന്നെ അതെ പോലെ തന്നെ വാർത്തു വെച്ചിരിക്കുന്നു എന്നാണ് കണ്ടവർ കണ്ടവർ പറയുന്നത്… ഡാ നിന്റെ കൈയിൽ നിന്നും അങ്ങനെ എന്തെകിലും കൈയബദം സംഭവിച്ചിട്ടുണ്ടോ…? ” പെപ്പന്റെ മുൻപിൽ ഉത്തരം ഇല്ലാതെ ഷൈൻ ഉരുകി… അവന്റെ മുഖത് ത്തിനും ഉത്തരം ലഭിച്ച പേപ്പൻ ഒന്നും പറയാതെ റൂമിൽ നിന്നും പുറത്തേക് പോയി.

“അന്ന് പ്രെഗ്നന്റ് ആയതുകൊണ്ടാണോ എന്നെ തന്നെ കല്യാണം കഴിക്കാൻ അവൾ വാശി കാണിച്ചത്.. ഇത് മാർത്ത അറിഞ്ഞാൽ… മർത്തയുടെ വീട്ടുകാർ അറിഞ്ഞാൽ…? ദൈവമേ ഇനിയും പരീക്ഷിച്ചു മതിയായില്ലേ..? സർവം നഷ്ടമായവനെ പോലെ ഷൈൻ തളർന്നിരുന്നു. “അതെ ഇവിടെ വന്നിരികകേണോ കേക്ക് മുറിക്കാൻ സമയം ആയി…..” മർത്തയുടെ ശബ്ദം വിദൂരതയിൽ നിന്നെന്നപോലെ ഷൈൻ കേട്ടു. അവൻ ചാടിപിടഞ്ഞെഴുനേറ്റു.. മുഖം അമർത്തി തുടച്ചു. “എന്താ ഷൈൻ മുഖം വെല്ലാതെയിരിക്കുന്നത്..? ” വിയർപ് പൊടിഞ്ഞ നെറ്റിയും ചുവന്ന മൂക്കും അവളിൽ സംശയം ഉണർത്തി. ”

ഏയ്യ്…. ഒന്നുലഡോ… ” ഷൈൻ പറഞ്ഞൊഴിഞ്ഞു. അവളിൽ നിന്നും രക്ഷപെടാനെന്നോണം അവൻ റൂമിൽ നിന്നും അതിവേഗം പുറത്തേക് കടന്നു. “പലരും അടക്കം പറയുന്നത് മാർത്ത കേള്കുന്നുണ്ടായിരുന്നു. ആമി യുടെ കുഞ്ഞിന് ഷൈനിന്റെ മുഖച്ഛായ ഉണ്ടെന്നു.. തനിക്കും തോന്നിയിരുന്നു. പിന്നെ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലാലോ… ” മനസിലോര്ത്തുകൊണ്ട് മർത്തയും ഹാളിലേക് പോയി. കേക്ക് മുറിയ്കുന്ന സമയത്തും ഭക്ഷണം കഴിക്കുന്ന സമയത്തും ആമി അവനെ കാണിക്കാൻ എന്നാവണം കുഞ്ഞിനേയും കൊണ്ട് അവന്റെ മുൻപിൽ തന്നെ നിന്നു…

കുറ്റബോധം കൊണ്ട് ഷൈനിന്റെ തല പലപ്പോളും ആമിയുടെ മുൻപിൽ കുനിഞ്ഞു. തന്റെ മക്കളുടെ ബര്ത്ഡേ ഫങ്ക്ഷന് ഒന്നും ആസ്വദിക്കാൻ പോലും ആക്കാതെ അവൻ വിയർത്തു. ചുടുള്ള ഒരു വല്യ കല്ല് നെഞ്ചിൽ കയറ്റി വെച്ചിരിക്കുന്നത് പോലെ അവനു തോന്നി. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് മാർത്ത അവർക്ക് ചുറ്റും നടക്കുന്നുണ്ടായിരുന്നു. എന്തോ പ്രതികാരം വീട്ടുന്ന സുഖത്തോടെ ആമി കുഞ്ഞിനേയും കൊണ്ട് നടന്നു. “ആഹ്ഹ് ആമി.. “എപ്പോള് വന്നെടോ..? ” മാർത്ത സൗഹൃദഭാവത്തിൽ ആമിയുടെ തോളിൽ തട്ടി. “കുറച്ചായി… ഞാൻ മാർത്തയെ കണ്ടിരുന്നു.. പിന്നെ തിരക്കവും എന്ന് കരുതിയാണ് സംസാരിക്കാൻ വരാഞ്ഞത്… ” “ആണോ.. ഭക്ഷണം കഴിച്ചോ.. ”

“ഹ്മ്മ് കഴിച്ചു… ” “മോന്റെ പേരെന്താ..? ” മാർത്ത കുഞ്ഞിനെ തലോടി കൊണ്ട് ചോദിച്ചു. “നാഥാൻ ” ആമി പറഞ്ഞു. “പപ്പാ വന്നില്ലെടാ…? ” മാർത്ത കുഞ്ഞിനോടെന്നവണ്ണം ചോദിച്ചു. കുഞ്ഞു നാണത്തോടെ ആമിയുടെ നെഞ്ചിലേക് മുഖം പൂഴ്ത്തി ഒളിച്ചു. “ആഹ്ഹ് ഇവിടെ ഉണ്ട്.. ” ആമി അർഥം വെച്ച് പറഞ്ഞു. മാർത്തയ്ക് അത് മനസ്സിലാവുകയും ചെയ്തു. “ആണോ… കുഞ്ഞിന് പപ്പയുടെ മുഖച്ഛായ ആണല്ലേ..? ” “അത് എന്താ അങ്ങനെ ചോദിച്ചത്…? ” ആമിയ്ക് ഒരു വെല്ലായ്മ തോന്നി. “അല്ല ആമിയുടെ പോലെ അല്ല അതുകൊണ്ട് ചോദിച്ചതാ… ” “അങ്ങനയോ… അതേ ഇവൻ ഇവന്റെ പപ്പയെ പോലെയാ… ” ആമി അഭിമാനത്തോടെ പറഞ്ഞു.

അപ്പോളും മർത്തയുടെ മുഖത്തു ഒരു പുഞ്ചിരിച്ചു ഉണ്ടായിരുന്നു. “ശെരി ആമി കാണാട്ടോ. ” എന്ന് പറഞ്ഞുകൊണ്ട് മാർത്ത തിരക്കിലേക് ഊളിയിട്ടു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ “ആമി ” തിരക്കൊഴിഞ്ഞ ഒരു മൂലയിൽ വെച്ച് അവളെ കണ്ടപ്പോൾ അവൻ അവളുടെ അടുത്തേക് ചെന്നു. ആരേലും കാണുന്നുണ്ടോ എന്ന് അവൻ ചുറ്റും നോക്കുനുണ്ടായിരുന്നു. “എന്താ ഷൈൻ ” ഒന്നും അറിയാത്തത് പോലെ വിളികേട്ടു. “ആമി നീ എന്നെ ചതിക്കുകയായിരുന്നോ..? ” ഉള്ളിലെ ക്ഷോഭം അടക്കിവെച്ചുകൊണ്ട് ഷൈൻ ചോദിച്ചു. “ഞാനോ ”

നിഷ്കളങ്കതയോടുള്ള അവളുടെ അഭിനയം കണ്ടപ്പോൾ അവനു വിറഞ്ഞു കയറി. “ആമി നീ അഭിനയിക്കല്ലേ… ” ശബ്ദം കുറച്ചാണെകിലും ഷൈനിന്റെ മുരൾച്ച അവളുടെ കാതുകളിൽ എത്തി. ആമി അവനെ നോക്കി ഒന്നു ചിരിച്ചു. “ഷൈൻ ഞാൻ നിന്നെ ചതിച്ചെന്നു പറയാൻ കാരണം എന്താണ്…? ” ആമിയുടെ ചോദ്യത്തിന് അവനു മറുപടി ഉണ്ടായിരുന്നില്ല. “നിന്റെ കുഞ്ഞിന് നിന്റെ മുഖച്ഛായ വന്നത് കൊണ്ടാണോ..? അങ്ങനെ ആണെകിൽ നീ അല്ലേ എന്നെ ചതിച്ചത്…?” ആമി യുടെ ശബ്ദം ഉയർന്നു. “ആമി ” ഷൈനിന്റെ സ്വരം ദുർബലമായി. “അതേയ് ആമി തന്നെയാണ്… ഞാൻ നിന്നെ ചതിച്ചിട്ടില്ല ഷൈൻ. ഞാൻ പൂർണ മനസോടെ കൂടി തന്നെയാ നിന്നെ മാർത്തയ്ക് വിട്ട്കൊടുത്തത്.

അതിന് ശേഷം ആണ് നിന്റെ ജീവൻ എന്നിൽ മൊട്ടിട്ടിട്ടുണ്ടനു ഞാൻ അറിഞ്ഞത്. പക്ഷെ അതും പറഞ്ഞുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ഒരു കരടവാൻ ഞാൻ ആഗ്രഹുകുന്നില്ല. പപ്പയുടെ പണം കണ്ടിട്ടാണെകിലും എന്റെ മോനു പാപ്പായെന് വിളിക്കാൻ ഒരാളുണ്ട്. ” ആമി വളരെ ശാന്തയായി പറഞ്ഞു. “പിന്നെ എന്തിനാണ് ഇപ്പോൾ എന്റെ സമാധാനം തകർക്കാൻ വന്നെത്തു..? ” “ഞാൻ ആരുടെയും സമാധാനം തകർക്കാൻ വന്നതല്ല.. നീയും കൂടി അറിഞ്ഞിരിക്കണം നിനക്ക് ഈ ഭൂമിയിൽ ഒരു അവകാശി കൂടി ഉണ്ടെന്നു… ” ഒരിക്കലും നിന്റെ മേൽ അവകാശം പറഞ്ഞുകൊണ്ട് ഞാനും എന്റെ മോനും വരില്ല. അതോർത്തു പേടിക്കണ്ട.

പക്ഷെ എന്റെ കുഞ്ഞു വേറെ ഒരാളെ പാപ്പായെന് വിളിക്കുമ്പോൾ എന്റെ മനസ്സിൽ അതൊരു വിങ്ങൽ ആണ്.. അത് നീയും കൂടി അറിയാൻ വേണ്ടിയാണു ഞങ്ങൾ ഇന്ന് വന്നത്… ” ദൂരെ നിന്നും കുഞ്ഞിനേയും കൊണ്ട് ജെറി വരുന്നത് കണ്ടിട്ട് ആമി അവനിൽ നിന്നും രണ്ടടി മാറി നിന്നു. “എടോ പോവണ്ടേ… 4 മണിക്കാണ് ഫ്ലാറ്റ് ” ജെറി ഷൈനിനെ നോക്കി ചിരിച്ചു. “ഷൈൻ അല്ലെ.. ” ജെറി ചോദിച്ചു. “അതെ.. ” ആമിയുടെ ഭർത്താവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞു തന്റെ ആണെന്നുള്ള അറിവ് അവനെ പൊള്ളിച്ചു. “Iam jerin thomas ” ജെറി ഷൈനിനു നേരെ കൈ നീട്ടി. ഷൈൻ കൈകൊടുത്തിട്ട് ഒന്നു ചിരിച്ചെന്നു വരുത്തി.

ആമി അമ്മ വിളിക്കുണ്ട് നീ അങ്ങോട്ട് ചെല്ല്… കുഞ്ഞിനെ അവളുടേത്‌ കൊടുത്തിട്ട് ജെറി അവളെ പറഞ്ഞു വീട്ടു. See mister shine… മുഖവുര ഇല്ലാതെ കാര്യങ്ങൾ പറയാം. നാഥാൻ ജന്മം കൊണ്ട് നിങ്ങളുടെ മകൻ ആയിരികാം. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ കർമം കൊണ്ട് അവൻ എന്റെ മകൻ ആണ്… ഷൈൻ ഒരിക്കലും അവനെ തേടി വരില്ല എന്ന് എനിക്ക് അറിയാം..കല്യാണത്തിന് മുൻപ് ആമി എല്ലാം തുറന്നു പറഞ്ഞിരുന്നു. അന്നൊക്കെ തന്നെ കൈയിൽ കിട്ടിയാൽ ഒരണം തരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഇപ്പോൾ തന്റെ അവസ്ഥാ എനിക്ക് മനസിലാവുണ്ട്..

നാട്ടിൽ ഉള്ളവർക്കു ഞങ്ങൾ ആയിട്ട് ഒരു ഗോസ്സിപ്പിനുള്ള അവസരം കൊടുകുന്നില്ല ഞങ്ങൾ മോർണിംഗ് ഫ്ലാറ്റിനു പോവും. അതിന് മുൻപ് കുഞ്ഞിനെ ഒന്നു തന്നെ കാണിക്കണം എന്ന് അവൾ ആഗ്രഹം പറഞ്ഞു. അതുകൊണ്ടാണ് വന്നത്… ” പിന്നെ വേറെ ഒരു കാര്യം ആ പെണ്കൊച്ചിനെയും പിള്ളേരെയും വിഷമിപ്പിക്കരുത്… ജീവിതത്തിൽ ഇനിയും ഒരുപാട് ആമി മാരെ കാണും എല്ലാവരെയും ഏറ്റെടുക്കാൻ എന്നെപ്പോലുള്ള ജെറി മാർ ഉണ്ടാവില്ല. ” ജെറി ചിരിയോടെ അത് പറയുമ്പോൾ ജെറിയുടെ മുഖത്തു പോലും നോക്കാൻ കഴിയാത്ത ഒരു അവസ്ഥായിൽ ആയിരുന്നു ഷൈൻ.

ശെരി എന്നാൽ രാത്രി യാത്ര ഇല്ലെന്നു പറഞ്ഞു നീങ്ങുന്ന ജെറിയെ നോക്കി നിൽക്കാനേ ഷൈനിനു കഴിഞ്ഞൊള്ളു. “ഷൈൻ ” മർത്തയുടെ ശബ്ദം അവനെ ഞെട്ടിച്ചു. അവൻ പേടിയോടെ തിരിഞ്ഞു നോക്കി. തന്റെ ജീവിതം കൈ വിട്ടു പോവുന്നത് പോലെ ഷൈനിനു തോന്നി. ഷൈൻ താൻ ഇതിനാടോ പേടിക്കുന്നത്.. ആമിയുടെ കുഞ്ഞിന്റെ കാര്യം അറിഞ്ഞാൽ ഞാൻ പ്രശ്നം ആകുമെന്ന് കരുതിയിട്ടാണോ..? അവളുടെ ചോദ്യം അക്ഷരാത്ഥത്തിൽ അവനെ ഞെട്ടിച്ചു. “നിനക്ക് എങ്ങനെ അറിയാം..? ” ഷൈനിന്റെ തൊണ്ട വരണ്ടു. അതൊക്കെ അറിഞ്ഞു… ഈ ഒരു കാരണം കൊണ്ട് ഒരിക്കലും നമുക്കിടയിൽ ഒരു പ്രശ്നം ഉണ്ടാവരുത്..

ആമിയോ കുഞ്ഞോ നമ്മളെ ബാധിക്കുന്ന പ്രശ്നം അല്ല.. ഇനി അതിനെ പറ്റി ചിന്ദിച്ചുകൊണ്ട് നല്ലൊരു ദിവസം കളയരുത്. മാർത്ത അത് പറയുമ്പോൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. “മാർത്ത നിനക്ക് എങനെ ഉൾകൊള്ളാൻ കഴിയുന്നു..? ” ഷൈൻ അവളുടെ കരം കവർന്നു. ഷൈൻ ആമിയെ പിടിപ്പിച്ചതൊന്നും അല്ലാലോ നിങ്ങൾ സ്വയം ഇഷ്ടപ്രകാരം ചെയ്തതല്ലേ.. അതിന്റെ ഫലം എന്നാവണം ഒരു കുഞ്ഞും ജനിച്ചു. അതിൽ നിങ്ങൾ രണ്ടുപേരും തെറ്റുകാർ ആണ് പക്ഷെ ഇത്രയും കാലം ആയിട്ടും അത് പറയാതെ മറച്ചുവെച്ചിട്ട് ഇപ്പോൾ അത് തുറന്നു പറയുന്നത് നമ്മുടെ ജീവിതം നശിപ്പിക്കാൻ ആണ്.

എത്രയൊക്കെ സാക്രിഫൈസ് ചെയ്തെന്നു അവൾ പറഞ്ഞാലും അവൾക് നമ്മളോട് ഉള്ളത് വിദേഷ്യം മാത്രമാണ്. ഒരു കുഞ്ഞിന് വേണ്ടി എന്റെ മൂന്ന് കുഞ്ഞുങ്ങൾടെ പപ്പയെ തള്ളിക്കളയാൻ എനിക്ക് ആവില്ല.ഷൈനിന്റെ ഈ തെറ്റ് ഞാൻ ക്ഷമിച്ചിരികുന്നു. ഇനി ഒരിക്കലും ആവർത്തിക്കരുത് എന്നാ ഉപാധിയോടെ…. “താൻ ചെയുന്ന തെറ്റുകളുടെ ഫലം താൻ തന്നെ അനുഭവിക്കേണ്ടി വരും ” തന്റെ മനസ് തന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നതായിട്ട് അവനു തോന്നി. എന്ത് വന്നാലും നേരിടാൻ ഉള്ള ധൈര്യം മാർത്ത അവനു പകർന്നു നൽകി.

നിറഞ്ഞ മനസുമായി മാർത്തയെ ചെയ്തുപിടിച്ചുകൊണ്ട് വീട്ടിലേക് കയറുമ്പോൾ മനസ്സിൽ നിന്നും ആമിയെയും കുഞ്ഞിനേയും പൂർണമായും അവൻ മായ്ചുകളഞ്ഞു. മറ്റൊരിടത്തു ഷൈനിന്റെ സമാധാനം എന്നന്നേക്കുമായി കളഞ്ഞു എന്നുള്ള സന്തോഷത്തിൽ ആമി കാറിന്റെ സീറ്റിൽ ചാരി ഇരുന്നു.. ഒന്നും അറിയാതെ നാഥാൻ അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങുന്നുണ്ടായിരുന്നു. 💕💕അവസാനിച്ചു… 💕💕

ലിവിംഗ് ടുഗെതർ : ഭാഗം 27

Share this story