ദേവാഗ്നി: ഭാഗം 5

Share with your friends

എഴുത്തുകാരൻ: YASH

തറവാട്ടിൽ തിരിച്ചെത്തി ദേവു നോട് എല്ലാരും സംസാരിച്ചു എല്ലാവർക്കും അവളെ വളരെ ഇഷ്ടമായി… രാത്രി late ആവും വരെ ഹാളിൽ ഇരുന്നു എല്ലാവരും സംസാരിച്ചു.. അഞ്ചു നാളെ മുതൽ പ്രക്റ്റിസിന് വരണം ട്ടോ…11 ദിവസം കൂടിയല്ലേ ഉള്ളു നിന്റെ ചാമ്പ്യൻഷിപ്പിന്.. ശരി ഏട്ടാ… ദേവു എന്താ കാര്യം എന്ന് ആരുനോട് ചോദിച്ചു ആഹാ ഞങ്ങളെ അഞ്ചു ചേച്ചിയെ കുറിച്ച് അറിയില്ലേ അപ്പൊ.. ബോക്സിങ് ചാപ്യൻ ആ ചേച്ചി…ഈ വരുന്ന 17 ന് ഇവരെ കോളേജിൽ വച്ച് നടക്കുന്ന ബോക്സിങ് മത്സരത്തിന്റെ കാര്യമാ ഏട്ടൻ പറഞ്ഞേ… പിന്നെ ഏതൊക്കെയോ നാട്ടു കഥകളും വീട്ടുകഥകളും പറഞ്ഞു ..കുറച്ച് കഴിഞ്ഞ് എല്ലാവരും കിടക്കാൻ വേണ്ടി പോയി.. അപ്പു റൂമിൽ നല്ല ക്ഷീണത്തോടെ വന്ന് ബെഡിൽ വീണു കണ്ണ് അടയ്ച്ചപ്പോ ദേവുന്റെ ചിരിക്കുമ്പോൾ കവിളിൽ നുണകുഴി വീഴുന്ന സുന്ദരമായ മുഖം..

അവളെ മൂകുത്തിക്ക് പ്രത്യേക ഒരു തിളക്കം പോലെ… പതിയെ ദേവുന്റെ മുഖം മങ്ങി പകരം അവിടെ ചോരയിൽ കുളിച്ചു കിടക്കുന്ന ദേവു തൊട്ടടുത്ത് കഴുത്ത് അറുത്ത നിലയിൽ അങ്കിളും ആന്റിയും … കുറെ ആളുകളുടെ അട്ടഹാസവും…അപ്പു വിയർത്തു കുളിച്ചു ദേവു എന്നു പറഞ്ഞു ഞെട്ടി എണീറ്റു…. കുറെ സമയം ഇരുന്നു കരഞ്ഞു … പിന്നെ പകയോടെ മനസിൽ തീരുമാനിച്ചു എന്റെ ദേവുനേ ദ്രോഹിച്ചവരെ ആരെയും വെറുതെ വിടില്ല… സാവധാനം അപ്പു ഉറക്കത്തിലേക്ക് വീണു…രാവിലെ അപ്പുന്റെ ദേവു എന്നുള്ള നിലവിളി കേട്ടാണ് എല്ലാവരും ഞെട്ടി എണീക്കുന്നെ…. എല്ലാവരും ഓടി അപ്പുന്റെ അടുത്ത് എത്തി അവനുണ്ട് അഞ്ചുന്റെ ചുമലിൽ ചാരി കരയുന്നു…

എല്ലാവരും നോക്കിയപ്പോ അപ്പു പറഞ്ഞു…. മുത്തശ്ശി… ഞാൻ കണ്ടു… എന്റെ സ്വപ്നത്തിലെ പെണ്കുട്ടിയെ ഞാൻ കണ്ടു…എന്റെ സ്വപ്നത്തിലെ പെണ്കുട്ടിയുടെ മുഖം ഞാൻ കണ്ടു അമ്മേ….അത് …അത്… എന്റെ ദേവു ആണ്…. മുത്തശ്ശനും മുത്തശ്ശിയും അമ്മയും ഒരു പുഞ്ചിരിയോടെ അത് കേട്ടു … മറ്റുള്ളവർ അത്ഭുതത്തോടും… അപ്പോഴാണ് ദേവു അങ്ങോട്ട് വരുന്നേ കരഞ്ഞിരിക്കുന്ന അപ്പുനെ കണ്ട് എന്താ എന്താ പറ്റിയെ… എന്നും ചോദിച്ചു അപ്പു ദേവു നെ കെട്ടിപിടികനായി ഓടിപ്പോയി .. ദേവയാനി അരുത് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ..അപ്പോയേക്കും കെട്ടിപിടുത്തം കഴിഞ്ഞിരുന്നു… 2 secnd കഴിഞ്ഞപ്പോ അപ്പു ദേവു 2 sidilekk നെഞ്ചും പിടിച്ച് കൊണ്ട് തെറിച്ചു വീണത്..രണ്ട്‌പേർക്കും ബോധം പോയിരുന്നു..രണ്ട് പേരെ നെഞ്ചിന്റെ ഭാഗത്ത് നിന്നും തീ പോലുള്ള പ്രകാശം..

ലക്ഷ്മി അമ്മ അവിടെ തൊടാൻ പോയപ്പോ മുത്തശ്ശൻ പറഞ്ഞു അരുത് ലക്ഷ്മി തൊടരുത് ആ ചൂട് നിനക്ക് താങ്ങാൻ ആവില്ല…അത് ഇവരുടെ പ്രണയത്തിന്റെ ചൂട് ആണ് അത് ഇവർക്ക് അല്ലാതെ മറ്റാർക്കും താങ്ങാൻ ആവില്ല… രണ്ട് പേരെയും റൂമിൽ കൊണ്ടുപോയി കിടത്തു.. കുറച്ച് കഴിഞ്ഞു അവർ റെഡി ആവും.. അഞ്ചു റിങ്ങിൽ പ്രക്റ്റിസ് ചെയ്യുമ്പോഴാണ് ദേവു അപ്പു ആതു ആരു അങ്ങോട്ട് വരുന്നത്.. വാ ഏട്ടാ ഒരു കൈ നോകാം… അവസാനം ഇടികൊണ്ട് ഇവിടെ കിടന്ന് കരയില്ല എന്നു ഉറപ്പുണ്ടേൽ ഞാൻ കയറാം… ദേവു ആരു നോട് ..ഏട്ടന് ബോക്സിങ് അറിയോ.. അഞ്ചു ചേച്ചിയുടെ കോച്ച് തന്നെ ഏട്ടനാ.. അപ്പു ഏതൊക്കെയോ ട്രിക്സ് അഞ്ചുന്‌ പറഞ്ഞു കൊടുക്കുന്നു ടൈമെർ വച്ചു പഞ്ചിങ് സ്പീഡ് നോക്കി ഇമ്പ്രൂവ് ചെയ്യാൻ ഏൽപ്പിക്കുന്നു …ബോഡി സ്രോങ് ആക്കാൻ ഉള്ള excise ചെയിപ്പിക്കുന്നു…

എല്ലാം കഴിഞ്ഞു എല്ലാവരും പോയി ഫുഡ് ഒക്കെ കഴിച്ചു….. അപ്പു വിളിച്ചു പറഞ്ഞു അമ്മേ ഞാൻ ഒന്ന് പുറത്ത് പോയി വരുന്നു… ഡാ എന്നാ മോളെ കൂട്ടിക്കോ അവക്ക് ഈ നടക്കെ ഒന്ന് കാട്ടി കൊടുക്ക്….ദേവു മോള് പോയി ഡ്രസ് മാറി വാ കേട്ടപാതി ദേവു ഓടി പോയി ഡ്രസ് മാറ്റിവന്നു… അവൾ മുറ്റത്ത് കിടക്കുന്ന ബുള്ളറ്റിൽ വിരലും കടിച്ചു നോക്കി അവൾ നിൽക്കുന്നത് ആണ് അപ്പു പുറത്തേക്ക് ഇറങ്ങി വരുമ്പോൾ കാണുന്നത്.. അപ്പു വേഗം അകത്തേക്ക് പോയി ചാവിയും ആയി വന്നു ദേവുനേയും വിളിച്ചു നേരെ ബുള്ളറ്റിന് അടുത്തേക്ക് പോയി… പൂത്തിരി കത്തിച്ചപോലുള്ള ദേവുന്റെ ചിരിയും കവിളിലെ നുണകുഴിയും നോക്കി അപ്പു പറഞ്ഞു കയറ്… ബുള്ളറ്റിൽ 2 പേരും തറവാട്ട് ഗേറ്റും കടന്ന് മുൻപോട്ട് നീങ്ങി.. അവർ പോയി കുറച്ച് സമയം കഴിഞ്ഞപ്പോ ഒരു കാശയവസ്ത്രദാരി മുറ്റത്തേക്ക് വന്നു…

എല്ലാരും അവരെ തന്നെ നോക്കി നിൽക്കുമ്പോൾ പാർവതി യും ദേവയനിയും അവരെ തൊഴുതുകൊണ്ടു ഉള്ളിലേക്ക് ക്ഷണിച്ചു എന്താ ഗുരുദേവ പെട്ടന്ന് വരാൻ ഉണ്ടായ കാരണം.. ഒരു ശക്തനായ എതിരാളി വന്നിരിക്കുന്നു ഇന്ന് സൂര്യതമായത്തിന് മുൻപ് അവർ തമ്മിൽ കാണും .. അവൾ അവന്റെ കൂടെ ഇല്ലായെങ്കിൽ മരണം സുനിശ്ചിതം…എനിക്ക് രണ്ട് പേരുടെയും ജാതകം വേണമായിരുന്നു… അവർ രണ്ട് പേരും ഒരുമിച്ച് പുറത്തേക്ക് ഇപ്പൊ പോയി എങ്കിൽ പേടിക്കാനില്ല അവൻ അവളെയും അവൾ അവനെയും സംരക്ഷിച്ചു കൊള്ളും… കൂട്ടിന് നഗങ്ങളുടെ ശക്തിയും ഉണ്ടാവും… പാറു രണ്ട് പേരുടെയും ജാതകം കൊണ്ട് കൊടുത്തു…ദേവു ന്റെ ജാതകം എവിടുന്ന് കിട്ടി എന്ന രീതിയിൽ എല്ലാവരും പാറു നെ നോക്കി എന്റെ കൂട്ടുകാരിയുടെ മകൾ ആണ് ദേവു …

ചെറുപ്പത്തിൽ അവൾ അവനുള്ളെത് എന്നും പറഞ്ഞു 2 പേരെ ജാതകം ഞാൻ സൂക്ഷിച്ചു വച്ചിരുന്നു…പിന്നീട് ഞങ്ങൾ ഇങ്ങോട്ട് വന്നു..അവളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ മഹി ഏട്ടനും അപ്പു അവളെ തേടി ഒരുപാട് അലഞ്ഞു…ഇപ്പോഴാണ് എന്റെ കുഞ്ഞിനെ കിട്ടിയേ എന്നും പറഞ്ഞു കരച്ചിൽ തുടങ്ങി.. എല്ലാത്തിനും ഓരോ സമയം മഹാദേവൻ തീരുമാനിച്ചിട്ടുണ്ട് അത് വരെ എല്ലാം കണ്ണ്മുന്നിൽ ഉണ്ടായാലും മറഞ്ഞിരിക്കും…. ഇവരെ പൂർവ ജന്മത്തിലെ ചില കാര്യങ്ങൾ മഹാദേവൻ എന്റെ മുൻപിൽ തെളിയിക്കുന്നുണ്ട്… മുഴുവനായും പൂർവ ജന്മ രഹസ്യം അവർക്ക് മാത്രമേ പറയാൻ ആവു… അത് 41 ഒന്നു ദിവസത്തെ വൃതം തുടങ്ങുമ്പോ പയ്യെ പയ്യെ അവരെ മുൻപിൽ എല്ലാം തെളിയുന്നതാണ്… എന്നും പറഞ്ഞു കണ്ണ് അടച്ചു ധ്യാനിച്ചു അയാൾ തുടർന്നു…

മുൻജന്മത്തിൽ നഗപൂജ കഴിഞ്ഞു നഗദേവിയും ദേവനും ഒന്നുചേർന്നത്തിന് ശേഷമേ ഞങ്ങൾ ഒന്നു ചേരു … അത് ഇനി എത്ര ജന്മം എടുത്താലും എന്നു പറഞ്ഞു മഹാദേവനെ സാക്ഷിയാക്കി നാഗ ശക്തിക്ക് വാക്ക് കൊടുത്തിരിക്കുന്നു ഈ ജാതകകാർ… ഇവർ നാഗ ദേവന്റെയും ദേവിയുടെയും അംശം ആണ്…ഇവർ ഒന്നിച്ചുള്ള സമയത്തു മാത്രമേ നാഗ ശക്തി ഇവർക്ക് ഉണ്ടാവൂ.. രണ്ട് പേരുടെയും നെഞ്ചിലെ നാഗങ്ങൾ അടുകുബോൾ അവരിലേക്ക് നാഗ ശക്തി വരാൻ തുടങ്ങും അത് അവർക്ക് താങ്ങാൻ പറ്റാത്തതിനാൽ ആണ് അവർ ബോധം കേട്ട് വീഴുന്നത് .ഇവർ ഒരുമിച്ചു ഉണ്ടാവുന്ന ആ സമയം ഒരു ശക്തിക്കും ഇവരെ ഒന്നും ചെയ്യാൻ ആവില്ല അല്ലാത്ത പക്ഷം ആണ് ഇവർക്ക് സംരക്ഷകരുടെ സുരക്ഷാ കവചം ആവശ്യം ഉള്ളത്…

അതും പറഞ്ഞു അഞ്ചു ന്റെ മുഖത്ത് നോക്കി അത് കേട്ടപ്പോ അവളെ കണ്ണിന്റെ നിറം മാറി നീല നിറം ആയി അത് ആരും കണ്ടിലേലും ഗുരു കണ്ടിരുന്നു.. ഞാൻ ഇറങ്ങുന്നു ഇന്നത്തെ ദിവസം അവരിലെ നഗങ്ങൾക്ക് കുറച്ച് സമയം ശക്തിക്ഷയം ഉണ്ടാവും.. ആ സമയത്തു ശത്രുക്കളിൽ നിന്നും ഇവരെ രക്ഷിക്കാൻ ദേവി തന്നെ വിചാരിക്കണം…വിശ്വനാഥാ വരു നമുക്ക് ദേവി സന്നിധിയിൽ ചില പൂജ കർമങ്ങൾ ചെയ്യാനുണ്ട് ദേവി പ്രീതിക്കായി.. ഇതേ സമയം ദേവു അപ്പു ബീച്ചിൽ ഒക്കെ കറങ്ങി ദേവു നു കുറച്ച് ഡ്രെസ്സ് ഒക്കെ വാങ്ങിച്ചു അപ്പുന് ദേവു തന്നെ കുറച്ചു ഷർട്ടും സെലെക്റ്റ് ചെയ്തു കൊടുത്തു… അവർ അതും വാങ്ങി തിരിച്ചു വരുന്ന വഴി… വിജനമായ ഒരു സ്ഥലത്ത് എത്തിയപ്പോ റോഡിൽ ഉണ്ട് രണ്ട് വെള്ളി നാഗങ്ങളെ പരുന്ത് ആക്രമിക്കുന്നു…

രണ്ട് പേരും ഓടി പോയി പരുന്തിനെ ആട്ടി ഓടിച്ചു നാഗങ്ങളെ നോക്കുമ്പോ ചെറുതായി മുറിവുകൾ സംഭവിച്ചിക്ക് രണ്ട് പേരും ഒന്നും ചിന്തിക്കാതെ അതിനെ കയ്യിൽ എടുത്തു പതുക്കെ തലോടി…അവരെ ശരീരത്തിൽ ഏതോ ഷോക്ക്‌ അടിച്ച പോലെ തോന്നി .. അവരുടെ സ്പർശനം ഏറ്റ മാത്രയിൽ നഗങ്ങളുടെ മുകളിലെ മുറിവ് എല്ലാം അപ്രത്യക്ഷ്യം ആയി.. അവർ അതിനെ അടുത്ത് ഉള്ള പുറ്റിലേക്ക് വച്ചു .. പതിയെ അവ അതിനുള്ളിലേക്ക് ഇഴയുന്ന സമയും രണ്ട് പേരെയും ഒന്ന് തിരിഞ്ഞു നോക്കി…നാഗങ്ങളെ കണ്ണ് ഒന്ന് തിളങ്ങി… അപ്പു ദേവു പതുക്കെ ചിരിച്ചോണ്ട് ബുള്ളറ്റിന് അടുത്ത് വന്നപ്പോൾ എവിടുന്നോ കുട്ടികളുടെ നിലവിളി കേട്ടു… രണ്ട് പേരും മുഖത്തോട് മുഖം നോക്കി ശബ്ദം കേട്ട ധിക്കിലേക്ക് നടന്നു.. ഇതേ സമയം കാട്ടിനു ഉള്ളിൽ ഉള്ള ഒരു gowdnil ഡൈ ..

മുരുഗ ഉന്നോട് ഇവളോ വാട്ടി സോള്ളിയിരിക്കു കൊള്ളതകളെ റെഡി പണ്ണുബോൾ ശബ്ദം വെളിയെ വര കൂടാതെന്ന്.. മ്ന്നിച്ചിനടുങ്കോ അണ്ണാ.. ശബ്ദം വെളിയെകെട്ടു യാറാവത് വന്തിട പെരിയ പ്രോബ്ലെം ആയിട്ടും.. ഇത് പളനി മറ്റേത് മുരുഗൻ പളനി യുടെ തമ്പി…രണ്ട് പേരും കുട്ടികളെ തട്ടിക്കൊണ്ട് വന്ന് അംഗവൈകല്യങ്ങൾ ഉണ്ടാക്കി ഭിക്ഷയ്ക്ക് വിടുന്ന മാഫിയ ആണ്… ഒരു കുട്ടിയുടെ കണ്ണ് ഇരുമ്പ് കമ്പി ചൂടാക്കി പൊളിക്കാൻ നോക്കുമ്പോ ഉള്ള ശബ്ദം ആണ് നമ്മൾ കേട്ടത്…. ദേവു അപ്പു ഗോഡ്‌ഡണിന് പുറത്തു എത്തിയപ്പോ ആണ് മുരുകനും ആയുള്ള സംഭാഷണം കേൾക്കുന്നത്… പതുക്കെ ഉള്ളിലേക്ക് നോക്കിയപ്പോ ഞെട്ടിപ്പോയി 10,12 വയസ് പ്രായം ഉള്ള 35 ഓളം കുട്ടികൾ 25 ഓളം ഗുണ്ടകളെ പോലെ തോന്നിക്കുന്ന ആളുകളുടെ ഇടയിൽ കെട്ടിയിട്ടിരിക്കുന്നു…

ദേവു നീ വേഗം ഈ ലൊക്കേഷൻ കാശിക്ക് അയച്ചു കൊടുക്ക് എന്നിട്ട് ഇവിടുള്ള വീഡിയോ എടുത്ത് അയക്ക് …ദേവു അപ്പൊ തന്നെ അത് ചെയ്തു അവരുടെ ഇടയിൽ പളനി എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നു… അപ്പു പളനി യെ നോക്കി ഒന്ന് അളന്നു 6 അടിക്ക് മുകളിൽ hight കറുത്തു ഭീകരനെ പോലുള്ള ഒരാൾ മുരുകനും ഒട്ടും മോശമല്ല.. എല്ലാം കൂടി ബാഹുബലിയിലെ കലാകെയനെ പോലുള്ള 2 ആളുകൾ…ബാക്കി ഉള്ള ആളുകളും ഒട്ടും മോശമല്ല ഇതൊക്കെ നോക്കി നിൽക്കുമ്പോൾ ആണ് പെട്ടന്ന് വീട്ടിലേക്ക് വരാൻ വേണ്ടി ലക്ഷ്മി വിളിക്കുന്നത്.. അപ്പുന്റെ ഫോൺ റിങ് ചെയ്യുന്നേ കേട്ട് പളനി അങ്ങോട്ട് നോക്കി..അപ്പുനെ ദേവുനേയും അവർ കാണുകയും ചെയ്തു ഡൈ നമ്മളെ ആരോ പതിടിച്ചു ..പുടികട അവകളെ… പുടിച് കണ്ടം തുണ്ടാമ വെട്ടി പൊടുകേടാ…

അപ്പു ദേവുന്റെ കയ്യും പിടിച്ച് ഓടാൻ തുടങ്ങി പെട്ടന്ന് ആണ് ദേവുന്റെ തലയ്ക്ക് ശക്തമായി എന്തോ ഇരുമ്പ് വന്ന് വീഴുനേ… ദേവു തല പൊട്ടി ചോര ഒളിച്ചു തയെ വീണു ബോധം പോയി… അപ്പു വേഗം അവളെ ഷാൾ എടുത്ത് മുറിവിൽ കെട്ടി.. കരഞ്ഞു കൊണ്ട് അവളെ എടുത്ത് ഓട്ടം തുടങ്ങി…ഒടുമ്പോഴും അവൻ ദേവു നു ഓനും സംഭവികല്ലേ കാശി പെട്ടന്ന് എത്തനും പ്രാര്ഥിക്കുന്നുണ്ടായിരുന്നു… എന്തോ വന്ന് അപ്പുന്റെ കാലിൽ കൊണ്ട അവർ രണ്ട് പേരും ഉരുണ്ട് വീണു…മുരുഗൻ എറിഞ്ഞ വടി കൊണ്ട് ആണ് അപ്പു വീണത്… അപ്പു പെട്ടന്ന് തന്നെ ചാടി എണീറ്റു fight ചെയ്യാതെ ഇനി രക്ഷയില്ല എന്ന് അപ്പുന് മനസിലായി… ഡാ ഗിരി രണ്ടിന്റെയും കയ്യും കാലും തല്ലി ഓടിച്ചു കൊണ്ട് വാടാ..

അപ്പുനെ തല്ലാൻ വേണ്ടി വടി ആഞ്ഞു വീശി പടക്കം പൊട്ടുന്ന ശബ്ദം ആണ് എല്ലാവരും കേട്ടത് എല്ലാവരും മുഖത്തോട് നോക്കി…എന്താ സംഭവിച്ചത് എന്ന മട്ടിൽ…അപ്പു ഉണ്ട് ഒരു പോറലും ഏൽക്കാതെ നിൽക്കുന്നു.. ഗിരി ഉണ്ട് നിലത്തു വയ്യിൽ നിന്നും മൂക്കിനും ചോര വന്ന് ശവം ആയി കിടക്കുന്നു… പതറി നിന്ന 2secnd നു ശേഷം എല്ലാവരും അപ്പുന് നേരെ ഓടി… അപ്പു ചാടി ആദ്യവന്നവന്റെ നെഞ്ചിൽ ചവിട്ടി കറങ്ങി പിന്നിലെ വന്നവന്റെ മൂക്കിന് ഒരു പഞ്ച്… രണ്ട് പേരും ബോധം പോയി നിലത്തു വീണു… പിന്നാലെ വന്നവർ ഭയന്ന് ഒന്ന് നിന്നു….പെട്ടന്ന് അപ്പുന് നേരെ ഒരുവൻ വടി വീശി അവന്റെ കൈ പിടിച്ചു കറക്കി പിന്നിൽ ഉള്ളവന്റെ നെഞ്ചുംകൂടു തകർതോണ്ടു ഉള്ള ഒരു കിക്ക്‌…

മറ്റവനെ നിലത്തേക്ക് ഇട്ട് കൈപിടിച്ച് കറക്കി ഒറ്റ ചവിട്ട്…എല്ലുകൾ പൊട്ടുന്ന ഒച്ച എല്ലാവരും കേട്ടു…പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഘോര സംഘട്ടനം നടന്നു അതിനിടയിൽ പളനി ഇരുമ്പ് വടിയും ആയി പിന്നിലൂടെ വന്നു അപ്പു ന്റെ തലയ്ക്ക് അടിച്ചു അപ്പു ബോധം പോയി നിലത്തേക്ക് വീണു…. രണ്ടിനെയും ഒന്ന സെർത്ത് വെച് ഇഗയെ തീ കൊളുത്തി ഇരിച്ചെടുഗെ… രണ്ട് പേരെയും ഒന്നിച്ചു ചേർത്ത് ഇട്ട് മറ്റൊരു ഗുണ്ട പെട്രോൾ കാനും ആയി വന്നു….. തുടരും

ദേവാഗ്നി: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!