സിദ്ധാഭിഷേകം : ഭാഗം 29

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

നേരം ഉച്ചയോട് അടുത്തപ്പോൾ അവർ തിരിച്ചു ഇറങ്ങി… അഭിയാണ് ഡ്രൈവ് ചെയ്തത്.. അമ്മാളൂ അവനെ ചുറ്റിപിടിച്ച് പുറത്തേക്ക് ചാഞ്ഞു കിടന്നു… ആ യാത്രയിൽ അവൾ അവനുമായി കുറേ കൂടി അടുത്തിരുന്നു.. ?? ബാംഗ്ലൂര് സിറ്റിയിൽ തന്നെ ഉള്ള അഭിയുടെ ഫ്‌ലാറ്റിലേക്കാണ് അവർ പോയത്… ശരത് മീറ്റിങ്ങിന് പോകാൻ റെഡി ആയി അഭിക്ക് വെയിറ്റ് ചെയ്യുകയാണ്… ‘ നിനക്ക് ഒരു ഇത്തിരി നേരത്തെ ഇറങ്ങാമായിരുന്നില്ലേ.. ടൈം എന്തായെന്ന.. ജസ്റ്റ് ടെൻ മിനുട്ട്‌സ് കൂടിയേ ഉള്ളൂ..’ അഭിയെ കണ്ട ഉടനെ ശരത്ത് വഴക്കിട്ടു.. ‘സോറി..മാൻ ..ദാ.. ഇപ്പോ വരാം…. അമ്മൂ.. താൻ ഡോർ ക്ലോസ് ചെയ്തിരുന്നാൽ മതി.. ഞാൻ വന്ന് വിളിച്ചാലെ തുറക്കാവൂ.. ദാ.. എന്റെ ഫോൺ കയ്യിൽ വച്ചോ..എന്തേലും ആവശ്യം ഉണ്ടേൽ ഇവ………’

‘അമ്മാളൂ ഫോൺ ചെയ്യാം.. ബൈ..’ അവനെ പറയാൻ സമ്മതിക്കാതെ ശരത്ത് പിടിച്ചു വലിച്ചു കൊണ്ടു പോയി… അമ്മാളൂ അത് കണ്ട് ചിരിച്ചു.. ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ അഭി ശരത്തിനെ നോക്കി പേടിപ്പിച്ചു.. ‘എന്താടാ..നോക്കുന്നെ..അവളെ ഇവിടുന്ന് ആരും പിടിച്ചോണ്ട് പോവില്ല..അത് എനിക്കും അറിയാം നിനക്കും അറിയാം.. പിന്നെന്താണ്… ഉം..ഒരു തിളക്കം ഉണ്ടല്ലോ മുഖത്ത്…. എന്താണ്..കള്ളത്തരം..’ ‘പോടാ…’അഭി ഒന്ന് ചിരിച്ചു.. ‘അതല്ല… അമ്മാളൂനെ കണ്ടാലും അറിയാം.. ഒരു സന്തോഷം ഉണ്ട് മുഖത്ത്… ടാ..തെണ്ടി.. എന്റെ അനിയത്തിയെ കൊണ്ടുപോയി പീഡിപ്പിച്ച നീ…’ അഭി ഒന്നും മിണ്ടിയില്ല… അവന്റെ മുഖം ഒന്ന് മുറുകി.. എന്തോ പ്രശ്‌നം ഉണ്ടെന്ന് തോന്നി ശരത്ത് കൂടുതൽ ചോദിച്ചില്ല…

അമ്മൂ ഫ്‌ളാറ്റൊക്കെ ചുറ്റി കാണുകയായിരുന്നു.. ടൂ ബെഡ്റൂം ഫ്‌ലാറ്റ് ആയിരുന്നു.. ഹാളിൽ നിന്നും വിശാലമായൊരു ബാൽക്കണി ഉണ്ട്.. അവിടെ ഒരു സ്വിങ് ചെയറും… അവൾ അവിടെ ചെന്നിരുന്നു.. അഭിയുടെ ഫോണിലെ വാൾപേപ്പറിൽ അവന്റെ കൂടെ രാവിലെ എടുത്ത ഫോട്ടോ സെറ്റ് ചെയ്തിട്ടുണ്ട്.. അതിലൂടെ അവൾ വിരൽ ഓടിച്ചു.. ഇനി ഒരു മടക്കം ഇല്ലാത്ത വിധത്തിൽ എന്നെ കുരുക്കി ഇട്ടല്ലോ അഭിയേട്ടാ… അഭിയേട്ടന്റെ കൂടെ നിൽക്കുമ്പോൾ എന്റെ ദീപുവേട്ടനും അച്ഛനും അമ്മയും നന്ദൂട്ടനും ഒക്കെ തരുന്ന കെയർ ആണ് ഫീൽ ചെയ്യുന്നത് … അവരോക്കെ തരുന്ന സുരക്ഷിതത്വം കിട്ടുന്നു ആ ഒരാളിൽ നിന്നും.. സന്തോഷമാണ് അഭിയേട്ടൻ നിഴലായി കൂടെ നിൽക്കുമ്പോൾ..

ഇന്നലെ കുറച്ചു സമയം അടുത്ത് നിന്ന് പിണങ്ങി മാറി നിന്നപ്പോൾ വല്ലാതെ ഒറ്റപ്പെട്ടു പോയി ഞാൻ..അഭിയേട്ടൻ പിന്നെയും പിണങ്ങിയാലോന്ന് പേടിച്ചാണ് എതിർക്കാതെ നിന്നത്…പക്ഷെ…… അപ്പോഴും ആശ്വാസത്തിന് അഭിയേട്ടൻ മാത്രേ മുന്നിൽ ഉള്ളൂ.. ആ നെഞ്ചോട് ചേരുമ്പോൾ ആണെങ്കിൽ എന്നും കിട്ടുന്ന ആ ഫീൽ.. പക്ഷേ എത്ര നാൾ…അതോർത്തപ്പോൾ അവളുടെ നെഞ്ചോന്ന് പിടഞ്ഞു… സന്തോഷത്തോടെ അഭിയേട്ടനോടും അമ്മയോടും ഒപ്പം ജീവിക്കാൻ കഴിയോ എനിക്ക്… അമ്മയെ ഓർത്തപ്പോൾ ഇന്ന് വിളിച്ചില്ലല്ലോ എന്ന് ഓർത്തു.. രാവിലെ വീട്ടിലേക്ക് വിളിച്ചപ്പോഴും വിളിക്കാൻ പറ്റിയില്ല….ഇന്നലെ എത്തിയപ്പോൾ അഭിയേട്ടൻ വിളിച്ചതെ ഉള്ളൂ..താൻ മറന്നു എന്ന് കരുതി കാണുമോ.. അവൾ വേഗം ഫോണെടുത്ത് ശർമിളയെ വിളിച്ചു..മറുതലയ്ക്കൽ ഫോണെടുത്തു..

‘എന്താ അഭി ഈ ടൈമിൽ.. മീറ്റിംഗ് കഴിഞ്ഞോ…’ ഗൗരവം നിറഞ്ഞ ശബ്ദം.. ‘ഞാനാ അമ്മ… അഭിയേട്ടൻ എത്തീല..’ ‘അമ്മാളൂവോ… ഞാൻ കരുതി അഭി ആണെന്ന്… മോള് ഇപ്പോ എവിടെയാ..ഓഫീസിൽ ആണോ..’ ‘അല്ല….അമ്മ.. ഫ്‌ലാറ്റിലാ.. ‘ ‘ഫ്‌ലാറ്റിലോ.. തനിച്ചോ… അവന് കൂടെ കൂട്ടായിരുന്നില്ലേ.. അവിടെ ഒറ്റയ്ക്ക് ആക്കീട്ട് പോയോ.. വന്നാൽ എന്നെ വിളിക്കാൻ പറ അവനോട്..’ ‘അയ്യോ..,എനിക്ക് യാത്രാക്ഷീണം കാരണം ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടാ.. അഭിയേട്ടനോട് വഴക്ക് വേണ്ടാ…’ ‘എന്തേ വയ്യായ്ക വല്ലതും ഉണ്ടോ മോളെ.. ‘ ‘ഒന്നുമില്ല…. … അമ്മ ഊണ് കഴിച്ചോ … വീട്ടിൽ ആണോ..ലതാമ്മയോടും ശ്രീമോളോടും സാന്ദ്രയോടും ഒക്കെ എന്റെ അന്വേഷണം പറയണേ.. ‘ ‘എല്ലാരോടും പറയാം..

വീട്ടിൽ തന്നെയാ.. ഊണ്……. കഴിക്കാം..നിങ്ങൾ എപ്പോഴാ വരുന്നേ..’ ‘ഊണ് കഴിച്ചില്ല അല്ലേ.. ഞാൻ വച്ചിട്ടുണ്ട്.. വരട്ടെ അങ്ങോട്ട്…. അങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞ്ഞില്ല…. ഞാൻ അഭിയേട്ടൻ വന്നിട്ട് വിളിക്കാം…’ ‘ശരി.. റെസ്റ്റ് എടുക്ക് ട്ടോ..ബൈ..’ ‘ബൈ അമ്മ..’ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുകയാണ് അഭിയും ശരത്തും… ശരത്താണ് ഡ്രൈവ് ചെയ്യുന്നത്.. ‘ടാ..ഇന്ന് ഇനി ഫ്‌ലൈറ്റ് ഇല്ലല്ലോ.. എന്താ പ്ലാൻ..’ ‘എന്ത് പ്ലാൻ നാളെ പോകാം.. ഇന്ന് അമ്മൂനെയും കൂട്ടി ഒന്ന് സിറ്റിയിൽ കറങ്ങാം..’ ‘എന്നാ ആവട്ടെ… ടാ.. എന്താ നിനക്ക് ഒരു മൂഡ് ഓഫ്…’ ‘മൂഡ് ഓഫ് ഒന്നുല്ലടാ..നിനക്ക് തോന്നുന്നതാ…’ ‘പിന്നെ ….ഞാൻ നിന്നെ ഇന്നലെ കണ്ടുമുട്ടിയത് അല്ലെ.. പറയാൻ പറ്റുന്നതാണെങ്കിൽ പറ..’

‘പറയാൻ പറ്റുന്നതല്ല…. പക്ഷെ വേറെ ചിലത് പറയാം….ഉം.. ശരത് നിനക്ക് തോന്നുന്നുണ്ടോ സിദ്ധു അന്ന് പറഞ്ഞത് സത്യമാണെന്ന്..’ ‘എന്ന് പറഞ്ഞത്….’ ‘അന്ന് ഞാൻ കല്യാണത്തിൽ നിന്ന് ഒഴിയുകയാണെന്ന് അറിഞ്ഞ് എന്നെ കാണാൻ വന്നില്ലേ അന്ന്…’ ‘ടാ….. സസ്‌പെൻസ് ഇടാതെ തെളിച്ചു പറ…’ ‘എന്തോന്നാടാ..ഇത്.. പൊലീസുകാരന്റെ മോൻ തന്നെ..’ ‘പിന്നല്ലാതെ…..ഇത് ഒരുമാതിരി.. ‘ ‘ടാ..അന്ന് അവനെന്താ പറഞ്ഞേ..അവന് അമ്മൂനോട് അങ്ങനെ ഒരിഷ്ട്ടം ഇല്ല അന്ന് തെറ്റ് പറ്റിപ്പോയതാണ് എന്നൊക്കെ അല്ലേ..’ ‘ആ അതിന്..’ശരത് നെറ്റി ചുളിച്ചു.. ‘അവന് അവളെ അന്നും എന്നും ഇഷ്ട്ടമാണ്.. ‘ ‘നീ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്…ചുമ്മാ..’ ‘ടാ.. ഞാൻ പറഞ്ഞത് സത്യമാണ്.. ഇനി നീ മറ്റൊരു സത്യം കൂടി മനസിലാക്കിക്കോ.. എനിക്ക് അത് അന്ന് തന്നെ മനസിലായതാണ്….’ ശരത്ത് അവനെ ഒന്ന് നോക്കി… ‘നോക്കണ്ടാ… സത്യമാണ്….

വിട്ടു കൊടുക്കാഞ്ഞതാ… ഞാൻ അപ്പോൾ ഒന്നേ ആലോചിച്ചുള്ളൂ… ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചവന് ആ പെൺകുട്ടിയെ കല്യാണം ചെയ്ത് കൊടുക്കുമോ ആരെങ്കിലും….ആ തെറ്റ് അപ്പോൾ ശരിയാകുമോ…അത് എന്തിന്റെ പേരിൽ ആയാലും.. അതേ ലോജിക് തന്നെ.. അവൻ ഒരിക്കലെങ്കിലും അവളെ ചേർത്ത് നിർത്തി മനസ്സ് തുറന്നു ആശ്വസിപ്പിച്ചിരുന്നെങ്കിൽ അവൾ ഇന്ന് ഇങ്ങനെ ഉരുകില്ലായിരുന്നു… ഞാൻ ഒഴിഞ്ഞുമാറിയാലും അവൻ അവളെ കല്യാണം കഴിക്കില്ല.. അവന് ചെയ്തുപോയതും അതിനെ തുടർന്ന് അവൾക്ക് സംഭവിച്ചതും ഓർത്തുള്ള കുറ്റബോധം ആണ്… ആ മനസ്സോടെ അല്ല എന്റെ അമ്മൂ സ്‌നേഹിക്കപ്പെടേണ്ടത്… എന്റെ അമ്മൂനെ ഞാൻ അവന് എന്നല്ല ആർക്കും പരീക്ഷണത്തിന് വിട്ടു കൊടുക്കില്ല.. അവൾ എൻറെയാ..

അവൾക്ക് ഇതിലും വലുത് നടന്നിരുന്നുവെങ്കിലും എനിക്ക് ഒരു ചുക്കുമില്ല…. അവൾ എൻറെയാ..എന്റെ മാത്രം.. ശരത് വണ്ടി സൈഡ് ആക്കി… അഭിയെ തന്നെ നോക്കിയിരുന്നു കുറച്ചു സമയം…. പിന്നെ വണ്ടി മുന്നോട്ട് എടുത്തു… ‘നിനക്ക് അവനോട് ദേഷ്യമുണ്ടോ…’ ‘ഇല്ല…. അവൻ പാവം ആണ്… അവളോട് സ്‌നേഹവും ആണ്… എല്ലാരോടും സ്‌നേഹമാണ്… അവൻ എന്റെ കൂടെപിറപ്പല്ലേടാ.. അവന് ഞാൻ എന്റെ ജീവൻ കൊടുക്കാനും റെഡി അല്ലേ…. പക്ഷെ അമ്മൂനെ കൊടുക്കാൻ റെഡി ആയിരുന്നില്ല…..’ ‘പ്രാന്തൻ…’ശരത് അവനെ പുച്ഛിച്ചു ചിരിച്ചു…. അഭി കാറിന്റെ സൺറൂഫ് ഓപ്പൺ ചെയ്ത് എണീറ്റ് നിന്നു..കൈ രണ്ടും വിടർത്തി പിടിച്ചു..എന്നിട്ട് വിളിച്ചു കൂവി… ‘യെസ്… ഐ ആം……. ഐ ആം മാഡ്… ഐ മാഡ്‌ലി ലൗ മൈ ഡിയർ ഡിയർ അമ്മൂ…… മൈ ലൈഫ്….ഇട്‌സ് യൂ അമ്മൂ…’

‘ഓഹ്…മതി മതി.. ഇങ്ങ് ഇറങ്ങടാ… അഭിയെ പിടിച്ചു സീറ്റിൽ ഇരുത്തി..അവൻ ചിരിച്ചു കൊണ്ടിരുന്നു… ‘ഭ്രാന്ത് മൂത്ത് അതിനെ തിന്നുവോ..’ ‘പോടാ പട്ടി….. ഞാൻ എന്റെ മോളെ വേദനിപ്പിക്കുവോ…’ ‘അപ്പോ ഇന്നലെയോ…’ ‘അത് പറ്റിപോ….. വാട്ട്… നീ ..നീ ഇപ്പോ എന്താ ചോദിച്ചത്..’ ‘നീ എന്താ കേട്ടത്..’ ”????????.. ‘ടാ കള്ള ബഡുവാ…..’ ‘പോടാ..ഞാനൊന്നും ചെയ്തില്ല…. പാവാണ് എന്റെ അമ്മൂ…’ ‘ഉം.. എന്നാ പൂജാമുറിയിൽ വെച്ചാലോ…’ ‘എന്റെ മനസ്സിലെ പൂജാമുറിയിൽ എപ്പോഴേ വെച്ചു…. ‘ ‘അമ്മോ… സാഹിത്യം… പ്രണയം ഇങ്ങനെ ഒക്കെ മനുഷ്യനെ മാറ്റുമോ…’ $$$$$$$$$$$$$$$ അവർ ഫ്‌ളാറ്റിൽ എത്തുമ്പോഴേക്കും അമ്മൂ കുളിയൊക്കെ കഴിഞ്ഞിരുന്നു… ബെൽ ശബ്ദം കേട്ട് അവൾ മോണിറ്ററിൽ നോക്കി.. അഭിയെ കണ്ട് വേഗം ചെന്ന് വാതിൽ തുറന്നു.. ‘ഹായ്..അമ്മൂസേ.. ബോർ അടിച്ചോ…’

‘ഇല്ല… ശരത്തേട്ടൻ എവിടെ..’ ‘അവൻ ഒരാളെ കാണാൻ പോയതാ…ഇപ്പോ വരും..’ ‘നമ്മൾ എപ്പോഴാ പോകുന്നേ.. അമ്മ ചോദിച്ചിരുന്നു…’ ‘ഇന്ന് ഫ്‌ലൈറ്റ് ഇല്ല.. നാളെ ഏർലി മോർണിംഗ് പോകാം.. ഉം.. ഞാൻ ഒന്ന് കുളിക്കട്ടെ..എന്നിട്ട് പുറത്ത് പോകാം..’ അഭി കുളിച്ചു വരുമ്പോഴേക്കും അവൾ കിച്ചനിൽ ചെന്നു…ചായ ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അവൾ ചായ ഉണ്ടാക്കി ഫ്‌ലാസ്‌ക്കിൽ ആക്കി വച്ചു.. അഭിക്ക് ഒരു കപ്പിലേക്ക് പകർന്നെടുത്തു മുറിയിലേക്ക് പോയി.. അഭി കുളിച്ചു വന്ന് ഒരു ത്രീഫോർത്ത് മാത്രം ഉടുത്ത് കണ്ണാടിയുടെ മുന്നിൽ ആയിരുന്നു.. ‘ദാ ..ചായ.. ‘കപ്പ് അവന് നേരെ നീട്ടി അമ്മാളൂ പറഞ്ഞു.. ‘ശരത്തേട്ടൻ വന്നില്ല ഇതു വരെ..’ ‘അവൻ വന്നോളും…. താൻ കുടിച്ചോ..’ ‘ഇല്ല..എടുത്തോളാം….’ ‘എങ്കിൽ എടുത്തിട്ട് വാ..’

അവൾ തിരിഞ്ഞു നടന്നപ്പോൾ അഭി അവളെ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചോട് ചേർത്തു..പിന്നിൽ നിന്ന് പുണർന്നു.. അവന്റെ നഗ്‌നമായ ശരീരം അവളോട് ചേർന്നപ്പോൾ അവൾ ഒന്ന് പിടഞ്ഞു.. അവളുടെ ചെവിയുടെ പിന്നിലായി അവൻ ഉമ്മ വച്ചു.. അവിടെ നിന്ന് കഴുത്തിലേക്ക് അരിച്ചിറങ്ങി…അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്ന് പോയി… അവൻ ഒന്നൂടെ ശക്തമായി അവളെ മുറുക്കി…. കവിളിൽ അമർത്തി ചുംബിച്ചു… പിന്നെ പിടിവിട്ടു… ചായ കപ്പ് എടുത്ത് അവളുടെ നേരെ നീട്ടി.. ‘കുടിച്ചോ..ഞാൻ അവൻ വന്നിട്ട് കുടിക്കാം.. ഉം.. ആ പിന്നെ.. മൺഡേ മുതൽ താൻ ക്ലാസ്സിൽ പൊയ്‌ക്കോട്ടോ.. ലീവ് ആക്കണ്ടാ…’ ‘അപ്പോ എന്റെ ബുക്ക്‌സ്… ഒക്കെ വീട്ടിലാ.. ‘

‘ഉം..നാളെ റിസപ്ഷൻ കഴിഞ്ഞ് നമ്മൾക്ക് പോയി എടുക്കാം.. പോരെ…’ ”അമ്മയോട് ചോദിച്ചിട്ട് ചെയ്യാം…’ ‘ഓക്കേ ..എന്റെ ഫോൺ എടുത്തിട്ട് വാ..’ അവൻ ഡ്രസ്സ് ചെയ്ത് ഹാളിലേക്ക് വന്നു.. **** ‘അമ്മൂ.. മമ്മ ഓക്കേ പറഞ്ഞു.. പിന്നെ തന്റെ വീട്ടിലുള്ളവർക്ക് ഡ്രസ്സ് എടുക്കാൻ പറഞ്ഞു.. ഇവിടുന്ന് എടുക്കാം.. നല്ല സെലക്ഷൻസ് ഉണ്ടാവും ഇവിടെ.. പിന്നെ അന്ന് അവിടെ സ്റ്റേ ചെയ്തിട്ട് പിറ്റേന്ന് നേരെ കോളേജിലേക്ക് കൊണ്ടുവിട്ടാൽ മതിയെന്ന്.. അങ്ങനെ ചെയ്യാം അല്ലേ..’ ‘ആഹ്.. അവൾ സന്തോഷത്തോടെ ചിരിച്ചു.. ‘ആഹാ..അത് കേട്ടപ്പോഴേ ഹാപ്പി ആയല്ലോ… അച്ഛന്റെ രാജകുമാരി…’ അവളുടെ കണ്ണ് നിറഞ്ഞു..അതുകണ്ട് അഭി അവളെ ചേർത്ത് പിടിച്ചു.. ‘അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടോ…’ ‘ഇല്ല.. ഞാൻ.. ചുമ്മാ.. ഞാൻ വീക്കെൻഡ് പോകുന്നതല്ലേ ഉള്ളൂ.. വിട്ട് നിന്നൊക്കെ ശീലമാണ്..’അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

അവൻ അവളെ നെഞ്ചോട് ചേർത്തു മുടിയിൽ തഴുകി. അത് കണ്ട് കൊണ്ടാണ് ശരത് കേറി വന്നത്.. ‘ആഹാ..ബെസ്റ്റ്.. രണ്ടും റൊമാൻസ് ആണോ..ആ.. ആന്റി വിളിച്ചിരുന്നു.. ഡ്രസ്സ് ഒക്കെ എടുക്കാൻ പറഞ്ഞു.. ലേറ്റ് ആക്കണ്ടാ..ഇറങ്ങാം..’ ‘ഞാൻ ചായ എടുക്കാം രണ്ടാൾക്കും..’ ‘ചായ ഉണ്ടാക്കിയോ.. നന്നായി.. ‘ ചായ കുടിയൊക്കെ കഴിഞ്ഞ് അവർ പുറത്തേക്ക് പോയി.. ######### പിറ്റേന്ന് പുലർച്ചെ തന്നെ അവർ വീട്ടിൽ എത്തി… ശർമിള എഴുന്നേറ്റിരുന്നു… ‘അമ്മ എണീറ്റോ…’ ‘ഉം..നിങ്ങൾ എത്താറായി എന്ന് പറഞ്ഞത് കൊണ്ട്….. യാത്രയോക്കെ സുഖയിരുന്നോ.. ‘ ‘ആ..കുഴപ്പമില്ല.. ‘ ‘ചെല്ല്…ഫ്രഷ് ആയിട്ട് കുറച്ചു നേരം ഉറങ്ങിക്കോ.. ‘ ‘ശരി…ഞാൻ പോയിട്ട് വരാം….’ പിന്നെ അവൾ അവരുടെ ചെവിയിൽ എന്തോ പറഞ്ഞു… അവരുടെ മുഖം തെളിഞ്ഞു.. ഇത് കണ്ട് അഭിയും ശരത്തും പരസ്പരം നോക്കി..

‘എന്താണ് നമ്മളൊന്നും അറിയേണ്ടാത്ത ഒരു സീക്രട്ട് രണ്ടാൾക്കും…’ ‘നീ തന്നെ ഉത്തരം പറഞ്ഞല്ലോ.. നിങ്ങൾ അറിയേണ്ടാത്തത് ആണ്.. പോയി റെസ്റ്റ് എടുത്തോ.. ഈവനിംഗ് പാർട്ടി തുടങ്ങിയ പിന്നെ ഒന്നിനും പറ്റില്ല..’ ‘ഉം..ഞങ്ങൾ കണ്ട് പിടിച്ചോളാം..’ അഭിയും ശരത്തും അവന്റെ റൂമിലേക്ക് പോയി.. വൈകീട്ടത്തെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.. °°°°°° ‘എന്താടോ മമ്മയും ആയി ഒരു സ്വകാര്യം..’മുറിയിൽ എത്തിയപ്പോൾ അഭി അവളോട് ചോദിച്ചു.. ‘ഒന്നുല്ല..’അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. ‘എന്നാലും അതല്ലല്ലോ… ശരി ഞാൻ കണ്ടു പിടിച്ചോളാം..’ ‘ഓഹ്..ആയിക്കോട്ടെ…’ അഭി ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മൂ കിടന്നിരുന്നു.. അഭി അവളെ എടുത്ത് നെഞ്ചിലേക്ക് ചേർത്ത് രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു കിടന്നു.. ‘അഭിയേട്ടാ…’ ‘പറയെടോ..’

‘അത്..അഭിയേട്ടന് എന്നോട്… ‘ മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു.. ‘നിന്നോട് എനിക്ക് ദേഷ്യം ഉണ്ടോ എന്നല്ലേ..’ അവൾ അതേയെന്ന് തലയാട്ടി.. ‘നിന്നോട് എനിക്ക് ഒരു വികാരം മാത്രേ ഉള്ളൂ.. പ്രണയം.. അത് എത്ര കാലം കഴിഞ്ഞാലും കൂടുകയല്ലാതെ കുറയില്ല… എന്റെ അമ്മൂ ഒന്നും ഓർത്തു വിഷമിക്കേണ്ട കേട്ടോ… നിന്റെ മനസ്സിനേറ്റ മുറിവ്.. അതിന്റെ മരുന്നാണ് എന്റെ ഈ സ്‌നേഹം… ‘അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.. അവളുടെ കണ്ണ് നിറഞ്ഞൊഴുകി.. ‘അമ്മൂ കരയരുത്.. കരഞ്ഞാൽ എനിക്ക് ദേഷ്യം വരും..പറഞ്ഞേക്കാം.. അമ്മൂ.. പ്രണയിക്കാൻ ശരീരത്തിന്റെ ആവശ്യം ഇല്ലെന്ന് ഞാൻ പറയില്ല.. പക്ഷെ ശരീരത്തിലൂടെ മാത്രേ സാധിക്കൂ എന്നില്ല.. എല്ലാം നമ്മൾക്ക് ശരിയാക്കാടോ…നീ അത് വരെ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട..കേട്ടോ…

ഇടയ്ക്ക് ഞാൻ ഓരോന്ന് ഇങ്ങനെ കട്ടെടുത്തോളാ..’ ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.. അവൾ ഒരു പുഞ്ചിരിയോടെ ആ നെഞ്ചിൽ മുഖം പൂഴ്ത്തി.. @@@@@ അഭി ഉണർന്നപ്പോൾ അമ്മാളൂ അടുത്തില്ലായിരുന്നു…അവൻ ഫ്രഷ് ആയി വന്ന് താഴേക്ക് പോയി.. ലതാന്റി അമ്മൂ എവിടെ… ‘അത്… അത് പിന്നെ…’ ‘എന്താ..എന്താ പ്രശ്നം …അവളെവിടെ..’ ‘അത്… പറയരുത് എന്ന് മോള് പറഞ്ഞിട്ടുണ്ട്… മാഡത്തിന്റെ കൂടെ…മേലെ…’ ‘എന്താ ഒരു ചുറ്റിക്കളി..ഉം..നോക്കട്ടെ..’ അഭി മുകളിൽ എല്ലായിടത്തും അവരെ തിരഞ്ഞു.. പെട്ടെന്ന് എന്തോ ഓർത്ത് അവൻ ഹാളിലെത്തി.. മീഡിയ റൂം തുറന്നു നോക്കി.. അവിടെ എല്ലാം മറന്ന് ആടുകയാണ് അമ്മാളൂ…. ശർമിള അടുത്ത് നിന്ന് കാണുകയാണ്….കയ്യിൽ താളം പിടിക്കുന്നുണ്ട്.. രണ്ടു പേരും ചുറ്റുമുള്ളത് ഒന്നും അറിയുന്നുണ്ടായിരുന്നില്ല… ലാസ്യഭാവത്തിൽ മോഹിനിയാട്ട പദങ്ങൾ ആടുകയാണ് അവൾ …

അവളുടെ അംഗലാവണ്യവും മെയ്വഴക്കവും പ്രകടമായിരുന്നു….കണ്ണുകൾ ഒരു നിമിഷം അഭിയിലേക്ക് എത്തി.. അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളിൽ ലയിച്ചു നിൽക്കുകയാണ് അഭിയും… അവൾ ഒരു ചിരിയോടെ വീണ്ടും നൃത്തം ചെയ്തു… അഭി അവിടെ ചെന്നിരുന്ന് ശർമിളയെ വീക്ഷിച്ചു.. അവരുടെ മുഖത്ത് അവളുടേതിന് സമാനമായ ഭാവങ്ങൾ ആയിരുന്നു…. അവളുടെ കൈ വിരലുകളിൽ വിരിയുന്ന മുദ്രകളിലും അവളുടെ കണ്ണുകളിലും മതിമറന്ന് അവർ നിന്നു…ഉള്ള് കൊണ്ട് അവരും കൂടെ ആടുകയാണെന്നേ തോന്നൂ…. അവസാനിച്ചപ്പോൾ അവർ ചെന്ന് അവളെ മുറുക്കെ കെട്ടിപിടിച്ചു.. മുഖത്താകെ ഉമ്മ വച്ചു.. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി… ‘നീ ….നീ.. എന്റെ ഭാഗ്യമാണ്… എന്റെ മോള്…’ അവർ അവളെ തലോടിക്കൊണ്ടിരുന്നു..

അഭി എഴുന്നേറ്റ് പുറത്തേക്ക് പോയി.. അവരുടെ ഇടയിൽ ആരും വേണ്ടെന്ന് അവന് തോന്നി…. മമ്മയെ ഇത്ര സന്തോഷത്തിൽ അടുത്തൊന്നും കണ്ടിട്ടില്ല.. എന്റെ തീരുമാനം ശരിയായിരുന്നു… എന്റെ അമ്മൂ അവൾ എന്റെയും ഭാഗ്യമാണ്… അഭി ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അമ്മാളൂ അങ്ങോട്ട് വന്നത്…. അഭി അവളുടെ അടുത്തേക്ക് ചെന്നു.. ഇറുകെ പുണർന്നു.. അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.. ‘അയ്യോ..ആകെ വിയർപ്പാണ് അഭിയേട്ടാ..’ ‘നിന്റെ ഈ വിയർപ്പിന് പോലും സ്‌നേഹത്തിന്റെ മണമാണ് അമ്മൂ… എന്റെ മമ്മയെ ഇത്ര സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ല.. താങ്ക് യൂ മോളെ… ഞാൻ ….’ അവൾ അവന്റെ വായ പൊത്തി.. ‘അഭിയേട്ടന്റെ വലിയ ഒരു ആഗ്രഹമല്ലേ അമ്മ നൃത്തം ചെയ്യുന്നത് കാണാൻ.. അധികം വൈകാതെ അത് നടക്കും.. എനിക്ക് ഉറപ്പുണ്ട്…’

‘നിനക്ക് എങ്ങനെ അറിയാം അത്..’ ‘മറ്റൊരാളോട് ചോദിച്ചിട്ട് അല്ല നമ്മൾ സ്‌നേഹിക്കുന്നവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ അറിയേണ്ടത്.. അവരെ മനസിലാക്കിയിട്ടാണ്…’അവൾ ചെറിയ ചിരിയോടെ പറഞ്ഞു.. ‘ഉം…കൊണ്ടു ട്ടാ… എന്നാലും സാരില്ല..ഞാനിന്ന് അത്ര ഹാപ്പി ആണ്…നിനക്ക് എന്താ വേണ്ടത്..പറഞ്ഞോ.. ഞാൻ തരാം…’ ‘എന്ത് ചോദിച്ചാലും തരുമോ..’ ‘എന്റെ ജീവനൊഴിച്ചു എന്തും.. ജീവൻ പോയാൽ ഞാൻ എങ്ങനെ നിന്റെ കൂടെ ജീവിക്കും..’ ‘അയ്യേ.. തനി പൈങ്കിളി… ശ്ശേ മോശം..’ ‘പോടി.. ഞാൻ ഉള്ള് തുറന്നപ്പോൾ ചെമ്പരത്തി പൂവെന്നോ.. ഹും..’ ‘ഉം..ആയിക്കോട്ടെ.. മാറി നിൽക്ക് ..ഞാൻ കുളിക്കട്ടെ…’ ‘അപ്പോ സമ്മാനം വേണ്ടേ..’ ‘അത് ഞാൻ സമയം ആകുമ്പോൾ ചോദിച്ചോളാം…

വൈകീട്ട് നാല് മണിക്ക് തന്നെ റിസപ്ഷൻ തുടങ്ങി.. ഗ്രേ കളറിൽ സിൽവർ ത്രെഡ് വർക്കും ഡാർക്ക് ബ്ലൂ കളറിൽ സ്റ്റോൺ വർക്കും ചെയ്ത ഒരു ഹെവിയായ ഗൗൺ ആയിരുന്നു വേഷം..മുടി ബൺ ചെയ്ത് ആർട്ടിഫിഷ്യൽ ഫ്‌ലവർ സെറ്റ് ചെയ്തിട്ടുണ്ട്…. സിംപിൾ മെയ്ക്ക് അപ്പും ലൈറ്റ് ഷെയ്ഡ് ലിപ്സ്റ്റിക്കും അവൾക്ക് ഒരു എലകൻറ് ലുക്ക് നൽകി… അഭി ഗ്രേ കളറിൽ തന്നെയുള്ള സ്യുട്ടിൽ സ്‌റ്റൈലിഷ് ആയിട്ടുണ്ട്… സ്റ്റേജ് ഫുൾ പൂക്കളും ലൈറ്റ്‌സും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. സൈഡിൽ ലൈവ് ഓർഗസ്ട്ര പ്ലേ ചെയ്യുന്നുണ്ട്… ശരത്തും ആദിയും ചന്ദ്രുവും ആൾക്കാരെ സ്വീകരിക്കുന്നതിലും കുശലം ചോദിക്കുന്നതിലും ഒക്കെ തിരക്കിൽ ആയിരുന്നു… ശർമിളയും അംബികയും ബാലയും ഒക്കെ അവിടെ ഉണ്ടായിരുന്നു… ശ്രീയും സാന്ദ്രയും അമ്മാളൂന്റെ കൂടെ തന്നെയുണ്ട്.. സ്റ്റേജിൽ ഫ്രണ്ടിൽ തന്നെ സൂസനും ശ്വേതയും ഉണ്ട്.. അമ്മാളൂന്റെ വീട്ടിൽ നിന്നുള്ളവർ എത്തിയിട്ടില്ല… അവളുടെ ഫ്രണ്ട്സ് ഒക്കെ എത്തി തുടങ്ങി.. എല്ലാവരോടും ചിരിച്ചു സന്തോഷമായി തന്നെ അവൾ സ്വീകരിച്ചു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 28

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!