ഈ സ്നേഹകുടകീഴിൽ… : ഭാഗം 27

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ജീവൻ വന്നതും എല്ലാവരും എന്തൊക്കെയോ ചോദിക്കുകയാണ്….. അവർ എന്താണ് ചോദിക്കുന്നത് സോന കേട്ടില്ല….. അവളുടെ കണ്ണിനു മുൻപിൽ അപ്പോൾ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ….. ജീവനെ ഒന്ന് കാണണം എന്ന ചിന്ത മാത്രമേ ആ നിമിഷം അവൾക്ക് ഉണ്ടായിരുന്നുള്ളൂ…. അവൾക്ക് നേരെ ഹൃദ്യമായ ഒരു പുഞ്ചിരി നൽകിയതിനുശേഷം ജീവൻ വീണ്ടും അമ്മയോടും ജീന യോടും എന്തോ സംസാരിക്കുകയാണ്….. വീണ്ടും ജീനയുടെ മുറിയിൽനിന്നും പ്രണയാർദ്രമായ വരികൾ തന്നെ തേടിയെത്തുന്നത് സോന അറിയുന്നുണ്ടായിരുന്നു……

🎶🎵ഏതോ ഏതോ മായികമോഹങ്ങളോടെ ചുണ്ടിൽ കോർത്തു വയ്ക്കാൻ ചുംബനം തേടും പോലെ ഇരുചിറകിൻ തണലിൽ ഇളവേറ്റു ചായാൻ ഹൃദയം തുടിക്കുന്ന പോലെ…🎵🎶 എന്തുകൊണ്ടോ കാലുകൾക്ക് ചലിക്കാൻ ആകുന്നില്ല….. ജീവന്റെ അടുത്തേക്ക് ചെല്ലണമെന്ന് ആഗ്രഹമുണ്ട്….. പക്ഷേ സാധിക്കുന്നില്ല…. മോൾ എന്താ അവിടെ നിൽക്കുന്നത്….. ലീനയുടെ ചോദ്യമാണ് സോനയെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. ഇങ്ങ് വാ….. ലീന വിളിച്ചപ്പോൾ ഓടുകയായിരുന്നു സോന അവിടേക്ക്…. ചേട്ടായി എനിക്ക് എന്താ കൊണ്ടുവന്നത്….. മുംബൈയിൽനിന്ന്…. നീ ഊട്ടി മൈസൂർ ടൂർ ഒക്കെ പോയിട്ട് ഞങ്ങൾക്ക് എന്താ കൊണ്ടുവന്നത്….. ചിരിയോടെ ജീവൻ ചോദിച്ചു…. കൊള്ളാം…..

കോളേജ് സ്റ്റുഡൻറ്സ് കൈയ്യിൽ എന്ത് കാണാനാ ചേട്ടായി… അങ്ങനെയല്ലല്ലോ വലിയ ഡോക്ടർ…….. ഒന്നും വേണ്ട എൻറെ പൊന്നു ജീനേ…… ഞാനൊന്നു വന്നിരുന്നല്ലേ ഉള്ളു …. അവന് വന്നിരുന്ന അല്ലേ ഉള്ളൂ…. നീ ഒന്ന് സമാധാനപെടു…. ലീന പറഞ്ഞു….. നിന്നെ ഞാൻ മറന്നിട്ട് ഒന്നും ഇല്ലെടി…… ഞാൻ ഒന്ന് ഫ്രഷ്‌ ആയതിനുശേഷം എന്താണെന്ന് വെച്ചാൽ തരാം…. പോരേ….. താനെന്താടോ ഇങ്ങനെ അന്തിച്ചു നിൽകുന്നത്…. സോനയെ നോക്കി ജീവൻ ചോദിച്ചു…. അയ്യോ…. അത്‌ പറയാൻ മറന്നു…. ഇവിടെ ഒരാൾ ക്ലോക്കിൽ സമയം നോക്കി ഇരിക്കുകയായിരുന്നു…. ചേട്ടായി വരുന്നത് നോക്കി…..

ഭർത്താവിനോട് സ്നേഹം ആണെന്ന് പറഞ്ഞു ഇങ്ങനെ ഉണ്ടോ….. ജീന കളിയാക്കി…. ജീവൻ സോനയെ പ്രണയർഥമായി നോക്കി…. അവൾക്ക് അവന്റെ മുഖം അഭിമുഖികരിക്കാൻ മടി തോന്നി…. അത് നിനക്കൊരു കല്യാണം കഴിക്കുമ്പോൾ മനസ്സിലാവും…. ലീന പറഞ്ഞു…. പിന്നെ….. സൈനഡ് കഴിച്ചാൽ ചത്തുപോകും എന്ന് അറിയാൻ വേണ്ടി സൈനഡ് കഴിച്ചു നോക്കണമല്ലോ….. ജീന അത്‌ പറഞ്ഞപ്പോൾ അറിയാതെ ജീവൻ ചിരിച്ചു പോയിരുന്നു….. നിന്നെ ഞാൻ….. ലീന അടിക്കാൻ തുടങ്ങിയപ്പോഴേക്കും ജീന സ്വന്തം മുറിയിലേക്ക് ഓടിയിരുന്നു…. വാടോ…..

ജീവൻ വിളിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് സോന പിന്നാലെ ചെന്നത്….. എങ്ങനെയെങ്കിലും മുറിയിലെത്തി ജീവനാടൊന്ന് സംസാരിച്ചാൽ മതി എന്നായിരുന്നു അവൾക്ക്….. സ്റ്റെപ്പ് കയറുമ്പോൾ വീണ്ടും ജീനയുടെ റൂമിൽ നിന്നും സംഗീതം തങ്ങളെ തേടിയെത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. 🎵🎶കാത്തിരുന്ന പെണ്ണല്ലേ കാലം ഏറെ ആയില്ലേ…. മുള്ളു പോലെ നൊന്തില്ലേ…. നോവിലിന്ന് തേനല്ലേ…. വൈകി വന്ന രാവല്ലേ…. രാവിനെന്ത് കുളിരല്ലേ…. ഉള്ളിലുള്ള പ്രണയം തീയല്ലേ….🎶🎵 അറിയാതെ അവളുടെ മിഴികൾ പ്രണയാർദ്രമായി അവനെ ഒന്ന് നോക്കിയിരുന്നു…..

മുറിയിലെ കേറിയതും സോന ആലോചനകളോട് നിൽക്കുന്നതുകൊണ്ട് ജീവൻ ചോദിച്ചു….. എന്താണ് ഡോ….. വന്നതുമുതൽ ശ്രദ്ധിക്കുന്നു…. തനിക്ക് എന്തോ ഒരു മാറ്റം വന്നതുപോലെ…. ഒന്നുമില്ല ഇച്ചായ…. ജീവൻ പെട്ടന്ന് മുഖം ഉയർത്തി അവളെ നോക്കി…. എന്താ വിളിച്ചേ….. ഇച്ചായന്ന്…. അവൾ നാണത്തോടെ പറഞ്ഞു… അവൻ ചെവി ഒന്ന് കൂടെ ചൊറിഞ്ഞു…. മാറി പോയതും ഒന്നും അല്ലല്ലോ…. ജീവൻ ചോദിച്ചു… അല്ല ഞാൻ വിളിച്ചതാ… കർത്താവെ ഞാൻ സ്വപ്നം കാണുവാനോ…. ജീവൻ ചിരിയോടെ ചോദിച്ചു… പോ…. ജീവ ഞാൻ സ്നേഹത്തോടെ വിളിച്ചതല്ലേ…. ആണോ….

അവളുടെ കാതോരം ചേർന്ന് അവൻ പറഞ്ഞു…. തനിക്ക് എന്നോട് സ്നേഹം ഉണ്ടായിതുടങിയോ.. അവൾ നാണത്തിൽ തലയാട്ടി…. ഹേയ്…. ശരിക്കും… അവൻ അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് നിർത്തി ചോദിച്ചു…… അത് കൊണ്ടല്ലേ ജീവൻ ഓടി വരാൻ ഞാൻ പറഞ്ഞത്…. താൻ പറഞ്ഞതുകൊണ്ട് തന്നെ ആണ്…., ഞാൻ മീറ്റിംഗ് പോലും പകുതിക്ക് നിർത്തി അടുത്ത ഫ്ലൈറ്റിൽ കയറി പോന്നത്….. എൻറെ ഭാര്യ ആദ്യമായി എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിട്ട് അത് ചെയ്തു കൊടുത്തില്ലെങ്കിൽ ഞാനെന്തൊരു ഭർത്താവ് ആണ്…. ഞാൻ തനിക്ക് എന്തൊക്കെ ആണ് വാങ്ങിയിരിക്കുന്നത് എന്ന് കാണണ്ടേ….

ഒന്നും കാണണ്ട…., ജീവനെ ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു….. അതു പറയുമ്പോൾ അവളുടെ മിഴികളിൽ പതിവിലും തിളക്കം ഉണ്ടെന്ന് ജീവനു തോന്നിയിരുന്നു…. എന്തുപറ്റി പെട്ടെന്ന്….. രണ്ടു ദിവസം എന്നെ കാണാതിരുന്നപ്പോതേക്കും എൻറെ ഭാര്യക്ക് എന്നോട് സ്നേഹം തോന്നിയോ…. തമാശയോടെ ജീവൻ ചോദിച്ചു…. മോളെ….. പുറത്തുനിന്ന് ശബ്ദം കേട്ടപ്പോഴാണ് സോന വാതിൽക്കലേക്ക് ചെന്നത്…. ലീനയാണ്…. എന്താ അമ്മേ…. ദാ മോളെ ചായ… വലിയൊരു യാത്ര കഴിഞ്ഞു വന്നതല്ലേ അവൻ….. മോളെ താഴേക്ക് നടത്തി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു…. അയ്യോ അമ്മക്ക് കാൽ വയ്യാതെ ഇരികുവല്ലേ….

സാരമില്ല മോളെ…. അവൾ ചായ വാങ്ങി ജീവന്റെ അടുത്തേക്ക് നടന്നു … അവന് നേരെ നീട്ടി…. ഇതാ ജീവൻ…. ചായ… ഈ സമയത്തോ…. ഇപ്പോൾ തന്നെ സമയം ഏഴര ആയില്ലേ… ജീവൻ യാത്ര കഴിഞ്ഞു വന്നതല്ലേ…. ഒരു ചായ കുടിക്കുമ്പോൾ ഒരു ഫ്രഷ്‌നെസ് കിട്ടും…. അവൻ അവൾ കൊടുത്ത ചായ വാങ്ങി ഒന്ന് സിപ്പ് ചെയ്തു…. ഇനി താൻ ബാക്കി പറ…. എന്ത്…. എന്നോട് സ്നേഹം തോന്നിയ കാര്യങ്ങൾ…. സത്യം പറഞ്ഞാൽ ജീവനില്ലാതെ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു…. ഒന്നു കാണാൻ… ജീവന് അങ്ങനെ തോന്നിയിരുന്നോ…? അങ്ങനെ തോന്നിയോ എന്ന് ചോദിച്ചാ മീറ്റിങ്ങിന് തിരക്കുകൾ ഒക്കെ ആയതു കൊണ്ട് അങ്ങനെ സമയം കിട്ടിയില്ല….

പിന്നെ പോകുന്നതിനു മുൻപ് താൻ ഒരു മധുരം തന്നല്ലോ അതിൻറെ ഒരു പവർ ഉണ്ടായിരുന്നു….. തന്നെ കണ്ടപ്പം അതെല്ലാം ചോർന്നുപോയി….. അവളുടെ മുഖം നാണത്താൽ തുടുക്കുന്നത് ജീവൻ കണ്ടിരുന്നു…. ജീവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു….. ശരിക്കും എന്നെ കാണാതിരുന്നപ്പോൾ തനിക്ക് എന്നോട് സ്നേഹം തോന്നിയോ….? അവൻറെ ചൂട് നിശ്വാസം തൻറെ മുഖത്ത് ഏറ്റപ്പോൾ ഒരിക്കലും അനുഭവിക്കാത്ത അനുഭൂതിയാണ് ആ നിമിഷം അവൾക്ക് തോന്നിയത് ….. ഇതുവരെ അവൻ തന്നെ സ്പർശിക്കുമ്പോൾ തനിക്ക് തോന്നിയിരുന്ന വേദനയല്ല ആ നിമിഷം അനുഭവിക്കുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു…..

പ്രണയാർദ്രമായ ഒരു അനുഭൂതിയാണ്….. ജീവിതം ഇവിടുന്ന് വീണ്ടും പുതിയ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങുക ആണ്…. എന്നും ചേർത്ത് പിടിക്കാൻ ഒപ്പം ഈ ഒരാൾ ഉണ്ടാകും എന്ന പ്രതീക്ഷയിൽ…. ഈ സ്നേഹക്കുടകീഴിൽ ഇനിയുള്ള കാലം ചേർത്ത് പിടിക്കും എന്ന വിശ്വാസത്തിൽ… എക്സ്ക്യുസ് മീ…. ജീനയുടെ ശബ്ദം കേട്ടപ്പോൾ രണ്ടുപേരും പിടഞ്ഞു മാറി…. ഈ കട്ടുറുമ്പ് ഇപ്പോൾ എവിടുന്ന് പൊട്ടിവീണു…. ജീവൻ ചിരിയോടെ സോനയോട് പറഞ്ഞു…. ജീവൻ അത്‌ പറഞ്ഞപ്പോൾ സോന ചിരിച്ചു പോയിരുന്നു….

ജീന അകത്തേക്ക് കയറി വന്നു…. എനിക്ക് എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞില്ലേ…. അത് ഇങ്ങ് തന്നിരുന്നേൽ ഞാൻ അങ്ങ് പോയേനെ…. പിന്നെ നിങ്ങൾ റൊമാൻസ് നടത്തുവോ ഡ്യൂയറ്റ് കളിക്കുവോ ഒക്കെ ചെയ്തോ…. സോനയ്ക്ക് ചമ്മല് തോന്നിയിരുന്നു…. ജീവൻ ബാഗിൽ നിന്ന് ഒരു വലിയ പാക്കറ്റ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു…. നിനക്ക് ഉള്ള എല്ലാ ഇതിനകത്തുണ്ട്…. ഡ്രസ്സും ചോക്ലേറ്റ് ഫോണും അങ്ങനെ കണ്ടതൊക്കെ വാങ്ങിയിട്ടുണ്ട്…. കൊണ്ട് പൊക്കോ…. ഇത് ആദ്യമേ ചെയ്താൽ പോരാരുന്നോ….? മതിയാരുന്നു…. ജീവൻ ആത്മഗതം പോലെ പറഞ്ഞു… പിന്നെ ഫ്രീ ആയിട്ട് ഒരു ഉപദേശം വേണേൽ തരാം…. വാതിൽ തുറന്നു മലർത്തി ഇട്ടു രണ്ടുപേരും കൂടെ ഇങ്ങനെ റൊമാൻസ് കളിക്കുന്നത് ശരിയല്ല…..

ഒന്നുമല്ലെങ്കിലും പുരനിറഞ്ഞ് നിൽക്കുന്ന ഒരു അനുജത്തിയുണ്ട്…. പ്രായമായ അച്ഛനും അമ്മയും ഉണ്ട്….. അതൊക്കെ ഓർക്കുന്നത് നല്ലതാണ്….. അതും പറഞ്ഞു ചിരിയോടെ ജീന ഓടിയിരുന്നു…. സോനക്കു ചമ്മൽ തോന്നി…. ഞാൻ ഒന്നു കുളിച്ചിട്ട് വരാം…. ആ ചമ്മൽ അങ്ങ് മാറും…. ചിരിയോടെ ജീവൻ പറഞ്ഞു…. ജീവൻ അകത്തേക്ക് കയറിയപ്പോൾ സോനക്ക് സങ്കടം തോന്നിയിരുന്നു…. ഇനിയും എന്തൊക്കെയോ ജീവനോടെ സംസാരിക്കാൻ ഉണ്ടായിരുന്നു….. ചോദിക്കാനും പറയാനും ഉണ്ടായിരുന്നു…. ജീവൻ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴും റൂമിൽ സോന ഉണ്ടായിരുന്നു…. താൻ താഴേക്ക് പോയില്ലേ…..

ഞാൻ വിചാരിച്ചു താഴേക്ക് പോയി കാണും എന്ന്…. കുറച്ചുനേരം സോനാ അവനെ തന്നെ നോക്കി നിന്നു…. .എന്താടോ….. തനിക്ക് എന്തുപറ്റി…. സോനാ പെട്ടെന്ന് ഒരു പൊട്ടി കരച്ചിലോടെ ജീവൻ അരികിലേക്ക് ഓടി ചേന്നു…. അവൻറെ മാറിൽ വീണു കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു…. അവന്റെ നെഞ്ചിലെ രോമങ്ങളിൽ അവളുടെ കണ്ണുനീര് കലർന്നു…. കണ്ണുനീര് കലർന്ന കുറെ ചുംബനങ്ങൾ തുരുതുരാ സോന അവന് നൽകി…. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു ജീവൻ…. അവളുടെ ആ പ്രവർത്തിയിൽ ജീവൻ സത്യത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു….. സോനാ…..

അവൻ ആർദ്രമായി വിളിച്ചു…. എനിക്കെന്നും ഇങ്ങനെ ഈ സ്നേഹക്കൂടകീഴിൽ ജീവിക്കണം.. ജീവൻ നൽകുന്ന സ്നേഹം ഏറ്റുവാങ്ങി…. തനിക്ക് എന്തുപറ്റി സോന…. നേർത്തത് ആയിരുന്നു അവൻറെ ശബ്ദം…. അവൻറെ കൈ അവളെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…. ഇടയ്ക്ക് അവൻറെ നോട്ടം വാതിൽക്കലേക്ക് എത്തിയപ്പോൾ സോന പറഞ്ഞു…. ഞാൻ വാതിൽ ലോക്ക് ചെയ്തിരുന്നു ജീവൻ…. അറിയാതെ ജീവൻ ചിരിച്ചു പോയിരുന്നു…. ഐ ലവ് യു ജീവൻ…. അവളുടെ നാവിൽ നിന്നും ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഒന്നാണ് അത്…. ജീവന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…. ഐ ലവ് യു ടു സോന….

എനിക്ക് എല്ലാ അർത്ഥത്തിലും ജീവന്റെ സ്വന്തം ആയി മാറണം…. എന്നുവെച്ചാൽ….? കുസൃതിയോടെ ജീവൻ അവളുടെ താടി തുമ്പ് മുകളിലേക്ക് പിടിച്ചുയർത്തി ചോദിച്ചു…. ഇനി എൻറെ ഭർത്താവിനെ അകറ്റി നിർത്താൻ എനിക്ക് കഴിയില്ല…. എൻറെ ഭർത്താവിൻറെ എല്ലാ അവകാശങ്ങളും പൂർണമായും എനിക്ക് തന്നെ വേണം…. ജീവൻ ആ നിമിഷം അവളുടെ വാക്കുകൾ കേട്ട് അവളെ ഒന്നുകൂടി തന്നോട് ചേർത്തുനിർത്തി…. ശേഷം അവളുടെ മുഖത്തേക്ക് ചുണ്ടുകൾ ചേർത്തു…. അവന്റെ ചുണ്ടുകൾ വഴിമാറി അവളുടെ കഴുത്തിലും തോളിലും നീങ്ങി….

പെട്ടെന്നാണ് ഡോറിൽ മുട്ട് കേട്ടത്…. രണ്ടുപേരും മാറി…. ജീവൻ തന്നെ ചെന്ന് വാതിൽ തുറന്നു…. ലീന ആയിരുന്നു മുൻപിൽ… നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലേ…. യാത്ര കഴിഞ്ഞു വന്നതല്ലേ….. വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്ക്…. അത്രയും പറഞ്ഞ് ലീന പോയി…. റൂം അടച്ച് ജീവൻ വീണ്ടും അകത്തേക്ക് കയറി…. എങ്കിൽ ഭക്ഷണം കഴിക്കാം ജീവ…. എനിക്ക് ഭക്ഷണം വേണ്ട…. ജീവൻ പറഞ്ഞു…. അതെന്താ.. വല്ലോം കഴിച്ചിരുന്നോ…? അതല്ല…. ഭക്ഷണം ഒക്കെ കഴിക്കാൻ പോയാൽ ഒരുപാട് സമയം പോകും…. ഇപ്പോഴാണെങ്കിൽ നീ ഒരുവിധം മാനസാന്തരപ്പെട്ട് നിൽക്കുവ….

ഭക്ഷണമൊക്കെ കഴിഞ്ഞു തിരിച്ചു കയറിവരുമ്പോൾ നിന്റെ മനസ്സ് എങ്ങാനം മാറിപ്പോയ ഞാൻ എന്തു ചെയ്യും….. സോന പില്ലോ എടുത്ത് അവനെ അടിക്കാൻ തുടങ്ങി…. അവൻ ബലമായി അവളുടെ കൈയ്യിൽ പിടിച്ചു…. അവളുടെ നഖം അവൻറെ ശരീരത്തിൽ ആഴ്ന്ന് ഇറങ്ങാൻ തുടങ്ങി…. എടി പൂച്ചക്കുഞ്ഞേ…. അടങ്ങിയിരിക്കുന്നുണ്ടോ…. ഞാൻ വരാം…. ചിരിയോടെ ജീവൻ പറഞ്ഞു.. ഭക്ഷണം കഴിക്കുമ്പോഴും ജീവന്റെ പ്രണയാർദ്രമായ നോട്ടം തന്നെ തേടി എത്തുന്നത് സോന അറിയുന്നുണ്ടാരുന്നു….. ഭക്ഷണം കഴിഞ്ഞ് ജീവൻ മുകളിലേക്ക് കയറിയപ്പോൾ അങ്ങോട്ട് പോകാൻ മടിച്ചാണ് സോനാ നിന്നത്…..

ഒരു ആവേശത്തിന് പുറത്ത് അവനോട് പറഞ്ഞു പോയതാണ് ഒക്കെ…. പക്ഷെ ഇപ്പോൾ ഉള്ളിലൊരു ഭയം അരിച്ചിറങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. കുറെ നേരം പാത്രം കഴുകാനും മറ്റും ആയിട്ട് നിന്നു…. അതിനുശേഷം ലീന തന്നെ ഉന്തിത്തള്ളി റൂമിലേക്ക് വിട്ടു….. അവിടെ ചെന്നപ്പോൾ ജീവൻ ഫോണിൽ എന്തോ ചെയ്യുകയാണ്…. അവളെ കണ്ടപ്പോഴേക്കും ആ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു…. നീ എന്താ ഇത്രയും താമസിച്ചത്…. ഞാനിവിടെ നിന്നെ കാത്തിരിക്കുവാണെന്നറിഞ്ഞുകൂടെ….. എന്തിന്….? എന്തിനെന്നോ….? മനസ്സിലാവാതെ ജീവൻ അവളുടെ മുഖത്തേക്ക് നോക്കി….

മര്യാദയ്ക്ക് കയറിവന്ന എന്നെ ഇന്ന് തന്നെ എൻറെ ഭർത്താവിൻറെ സ്വന്തമാക്കണം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഇപ്പൊ എന്തിനാണെന്നോ….? ഞാനൊരു കാര്യം ചോദിച്ചോട്ടെ….. നീ വല്ല സൈക്കോയും ആണോ….? ഞാൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് പേടിയാ ജീവ….. പേടിയോ…..? എന്തിന്….. ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ലല്ലോ….. അങ്ങനെയല്ല…. എനിക്ക് എന്തോ ഭയങ്കര പേടി…. ശ്ശെടാ…. ഇത് കൊള്ളാം…. മര്യാദക്ക് ഉണ്ടോണ്ട് ഇരുന്ന എന്നെ വിളിച്ചിട്ട് ചോർ ഇല്ല എന്ന്…. നീ എന്താടി മനുഷ്യനെ കളിയാക്കുവാനോ… അത്‌…. എനിക്ക് ഈ കാര്യങ്ങളെപ്പറ്റി ഒന്നു വലിയ പിടിയില്ല….

അത്രയേ ഉള്ളോ…. ഒക്കെ ഇച്ചായൻ മോൾക്ക് ഇന്ന് പഠിപ്പിച്ചു തരാട്ടോ…. ജീവൻ കുസൃതിയോടെ പറഞ്ഞപ്പോൾ അവൾക്ക് നാണം തോന്നി… വേണ്ട ജീവ…. എനിക്ക് പേടിയാ…. ഞാൻ പറഞ്ഞില്ലേ ഭക്ഷണം കഴിചാൽ നിൻറെ മൂഡ് പോകുമെന്ന്… . ചിരിയോടെ ജീവൻ പറഞ്ഞപ്പോൾ അവൾ നിഷ്കളങ്കമായ അവനെ വിളിച്ചു പോയി…. ജീവ…… ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ നിനക്ക് മാനസാന്തരം ഉണ്ടാകുമെന്ന് എനിക്ക് അറിയാരുന്നു….. ഇപ്പോൾ എങ്ങനെയിരിക്കുന്നു…. ജീവൻ അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ സോന ചിരിച്ചു പോയി.. അവൾ അവൻറെ അരികിലേക്ക് വന്നു ഇരുന്ന ശേഷം അവന്റെ നെഞ്ചോട് ചേർന്ന് പറഞ്ഞു ..

ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞത് ആണ് ജീവൻറെ സ്വന്തമാക്കണമെന്ന്…. പിന്നെ എന്താടി ഒരു സ്റ്റാർട്ടിങ് ട്രബ്ൾ…. അവൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു….. അവളുടെ മുഖം ചുവന്നു തുടുത്തു…. അവൻ പതിയെ അവളുടെ കഴുത്തിൽ മുഖം ചേർത്തു…. അവളുടെ തലമുടിയിൽ നിന്ന് വമിക്കുന്ന സുഗന്ധം അവനിലെ പല വികാരങ്ങളെയും ഉണർത്തി…. പ്രണയം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു അവളിലേക്ക് ഒഴുകി തുടങ്ങിയിരുന്നു …. അവൾക്ക് എതിർക്കാൻ ഒരു അവസരവും നൽകാതെ അവൻ അവളിലേക്ക് പടർന്നു കയറി….

അവന്റെ പ്രണയം ഒരു അഗ്നി പോലെ അവളിൽ പടർന്നു…. രാത്രിയുടെ ഏതോ ഒരു യാമത്തിൽ അവർ ഒന്നായി….. അവൻറെ ശരീരത്തിലെ ചൂട് പറ്റി ആ മാറിൽ ചേർന്ന് കിടന്നപ്പോൾ ആ പ്രണയം ആവോളം നുകർന്ന സന്തോഷത്തിലായിരുന്നു സോനാ…. ആ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോൾ അവൻറെ ഹൃദയതാളം മിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു…. അത്‌ അവൾക്ക് വേണ്ടി ആണ് എന്ന് ആ നിമിഷം അവൾക്ക് അറിയാരുന്നു…. നമ്മുക്ക് നാളെ ജീവന്റെ പഴയ വീട്ടിൽ പോകണം…. എന്തിനു…. വേണം….. ഒക്കെ നാളെ പറയാം….. അവൻ അവളെ ചേർത്തുപിടിച്ച് കിടന്നു…..

അന്ന് ആ കരവലയത്തിനുള്ളിൽ സുരക്ഷിതമായി ആണ് അവൾ ഉറങ്ങിയത്…. രാവിലെ എഴുന്നേറ്റപ്പോൾ അവൾക്ക് നേരിയ നാണം അനുഭവപ്പെട്ടിരുന്നു…. ആ നിമിഷം തന്നെ അവൾ അത് വേണ്ട എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… ഒരിക്കലും നാണിക്കേണ്ട കാര്യമില്ല…. തന്റെ പുരുഷനാണ്…. അവന് മുൻപിൽ നാണികണ്ട ആവിശ്യം തനിക്കില്ല…. എഴുനേറ്റ് പോകാൻ തുടങ്ങുന്ന അവളെ അവൻ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് കിടത്തി….. കുറച്ചു നേരം കൂടി… അവളുടെ കഴുത്തിൽ മുഖം ഒളിപ്പിച്ച് ആ തണുപ്പിൽ അവൻ കിടന്നു…. സമയം ഒരുപാടായി ജീവ….. അവനെ ബലമായി പിടിച്ചു മാറ്റി ആണ് സോന എഴുന്നേറ്റത്….

ജീവൻറെ മുഖത്ത് അപ്പോഴും ആ കള്ളച്ചിരി അതുപോലെ ഉണ്ടായിരുന്നു…. സോന കുളികഴിഞ്ഞ് വന്നപ്പോഴും ജീവൻ നല്ല ഉറക്കമാണ്…. കമിഴ്ന്നു കിടക്കുകയാണ്….. എഴുന്നേൽക്കുന്നില്ലേ…. സോന ചോദിച്ചു…. എനിക്ക് നല്ല ക്ഷീണം…. ഞാൻ ഇന്നലെ മുഴുവൻ യാത്ര ചെയ്തു വന്നതല്ലേ …… രാത്രിയിൽ ഉണ്ടായിരുന്ന സ്റ്റാമിന മുഴുവൻ തീർന്നു പോയി….. ജീവ…… അവൾ ചിണുങ്ങി….. ചുമ്മാ പറഞ്ഞതാടി….. നിന്റെ നാണം കാണാൻ…. നീ പോയി ഒരു ചായ എടുത്തോണ്ട് വാ….. ജീവൻറെ വീട്ടിൽ പോണ്ടേ…. പോകാം…. അന്നത്തെ ദിവസവും അധികം പ്രശ്നങ്ങളില്ലാതെ കടന്നുപോയത്….

അന്ന് വൈകുന്നേരം സോനയുടെ ആഗ്രഹപ്രകാരം ജീവൻ അവളെ കൂട്ടി ആ വീട്ടിലേക്ക് പോയിരുന്നു…. അവിടെ ഇരുന്ന പുസ്തകങ്ങളും മറ്റും എടുത്ത് സോന തലോടുന്നുണ്ടാരുന്നു…. അതിലെ ഓരോ വാക്കുകളും തനിക്ക് പരിചയം ആണെന്ന് അവൾക്ക് തോന്നി…. ഇതെന്താണ് ഇങ്ങോട്ട് വരാൻ ഒരു ആഗ്രഹം….? പിന്നിൽ വന്നു ചേർത്ത് പിടിച്ചു ജീവൻ ചോദിച്ചു…. ഒരിക്കലെങ്കിലും എന്നോട് പറയാമായിരുന്നില്ലേ ജീവ….. ആ കത്തുകൾ എനിക്ക് അയച്ചിരുന്നത് ജീവനായിരുന്നു എന്ന് ജീവൻ ഞെട്ടി അവളെ തന്നെ നോക്കി നിന്നു…. (തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 26

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!