സ്‌നേഹതീരം: ഭാഗം 7

Share with your friends

എഴുത്തുകാരി: ശക്തികലജി

” അയ്യോ കള്ളൻ ഓടി വരണേ” ഗിരിയേട്ടൻ്റെ ശബ്ദം ഉച്ചത്തിൽ കേട്ടു… ആളുകൾ ഓടികൂടി… ഞാൻ പതിയെ എഴുന്നേറ്റു കതക് തുറന്നു…. “കള്ളനാ കള്ളൻ ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ അയാളെ ഇടിച്ചു താഴെയിട്ടു… മണ്ണിൽ കമഴ്ത്തിയിട്ടു…. ആളുകൾ ഓടി കൂടിയിട്ടും ഗിരിയേട്ടൻ അയാളുടെ പുറത്ത് നിന്ന് എഴുന്നേറ്റില്ല… ശരത്തേട്ടൻ്റെ കരച്ചിൽ ഉച്ചത്തിൽ കേട്ടു… ഞാനും പറഞ്ഞു… കള്ളനാ അവൻ ഏതോ കള്ളൻ… മനസ്സിൽ വർഷങ്ങളായി കൊണ്ടു നടന്ന പകയുർന്നു.. ” അയാൾ എന്നെ കൊല്ലാൻ ശ്രമിച്ചു… വെറുതെ വിടരുത് ” എന്ന് ഞാൻ ശബ്ദമുയർത്തി പറഞ്ഞു…. ഞാൻ പറഞ്ഞതും ഓടി കൂടിയ ആൾക്കാരിൽ ഒരാൾ പോലീസിനെ വിളിച്ചു… ”

ഇത് ആ കുട്ടിയുടെ ഭർത്താവ് അല്ലെ.. രണ്ടു കുഞ്ഞുങ്ങളെ കൊന്നവൻ… ഇവൻ്റെ ശിക്ഷ കഴിഞ്ഞോ…”… എന്നാലും ഇവനെയൊന്ന് കൈയ്യിൽ കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു… പോലീസ് വരുന്നതിന് മുന്നേ ഇവനെയൊന്ന് നല്ലായിട്ട് പെരുമാറിയേക്കാം ” അപ്പുറത്തെ വീട്ടിലേ ദിനേഷേട്ടൻ ആണ്… അയാളുടെ നിലവിളി ഉയർന്നു… എല്ലാരും കൂടി ചേർന്ന് അയാളെ മുറ്റത്തെ പ്ലാവിൽ കെട്ടിയിട്ടു… ഗിരിയേട്ടൻ എൻ്റെ അടുത്ത് വന്നപ്പോഴാണ് കണ്ടത് നെറ്റിമുറിഞ്ഞിരിക്കുന്നു… “യ്യോ ചോര’ എന്ന് പറഞ്ഞ് സാരി തുമ്പ് കൊണ്ട് മുറിവിൽ അമർത്തി പിടിച്ചു… “തല്ലിനിടയിൽ ഞാനൊന്ന് വീണു… അതാ കല്ലിൽ നെറ്റിമുട്ടിയതാ… വേറെ കുഴപ്പമില്ല.. ” എന്ന് ഗിരിയേട്ടൻ പറഞ്ഞെങ്കിലും മുറിവിൽ നിന്ന് ചോര ഒഴുന്നുണ്ട് എന്ന് മനസ്സിലായത് കൊണ്ട് ഞാൻ സാരി തുമ്പ് അമർത്തി തന്നെ പിടിച്ചു…

“ആശുപത്രിയിൽ പോകാം…ദിനേശേട്ടാ ഒരു ഓട്ടോ വിളിക്കാമോ” ഞാൻ പരിഭ്രമത്തോടെ പറഞ്ഞു… ദിനേശേട്ടൻ വേഗം വീടിനകത്തേക്ക് ഓടി കയറി.. ഒരു തോർത്ത് എടുത്ത് കൊണ്ട് വന്ന് സാരി തുമ്പ് മാറ്റി തോർത്ത് ചുറ്റി കെട്ടി.. “ചന്ദ്ര അകത്ത് കയറി കതക് അടച്ചോ.. ഞാൻ ആശുപത്രിയിൽ കൊണ്ടു പോയ്ക്കോളാം…”.. ഞാൻ എൻ്റെ ഓട്ടോയെടുത്ത് വരാം” എന്ന് പറഞ്ഞ് ദിനേശട്ടൻ വേഗം വീട്ടിലേക്ക് നടന്നു… ഗിരിയേട്ടൻ തിണ്ണയിൽ ഇരിക്കുകയാണ് നല്ല വേദനയുണ്ടാവും… കണ്ണടച്ചിരിക്കുകയാണ്… “എന്നെങ്കിലും ഇവനെ കൈയ്യിൽ കിട്ടുമ്പോൾ നല്ലത് കൊടുക്കണമെന്ന് കരുതിയിരുന്നു… നിൻ്റെ ജീവിതവും രണ്ട് കുരുന്ന് ജീവനുകൾ ഇല്ലാതാക്കിയതിന് ഇത്രയെങ്കിലും അവന് കൊടുത്തിലെങ്കിൽ ഒരു സമാധാനം കിട്ടില്ല..

അവൻ വേറെ പെണ്ണിനൊപ്പം കറങ്ങി നടക്കുമ്പോൾ പല പ്രാവശ്യം ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് ചന്ദ്രയെ ചതിക്കരുത് എന്ന്.. എന്നിട്ടും അവൻ കേട്ടില്ല…….” ഗിരിയേട്ടൻ പറയുമ്പോൾ ആ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു… ഗിരിയേട്ടൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്… ഞാൻ ആകെ ഒരു പ്രാവശ്യമേ ഗിരിയേട്ടനെ കണ്ടിട്ടുള്ളു… അതും അന്നാദ്യമായി ഞങ്ങളുടെ വീട്ടിലേക്ക് വന്ന ദിവസം… അമ്മ അന്ന് ഒരു പാട് നിർബന്ധിച്ചെങ്കിലും അവരുടെ വീട്ടിലെ വിവാഹത്തിന് പോയില്ല… എൻ്റെ ജീവിതം തകർന്ന് പോകാതിക്കാൻ ഗിരിയേട്ടൻ ശ്രമിച്ചു എന്ന് കേട്ടപ്പോൾ ഞാനാ മുഖത്തേക്ക് നോക്കി… അപ്പോഴും ദേഷ്യമെന്ന വികാരം നിറഞ്ഞു നിന്നിരുന്നു…

ദിനേശേട്ടൻ ഓട്ടോയുമായി വന്നപ്പോഴേക്ക് പോലീസ് ജീപ്പും വന്നു… ദിനേശേട്ടൻ വിവരങ്ങളൊക്കെ പോലീസുകാരനോട് വിവരിക്കുന്നത് കണ്ടു.. “രാവിലെ ഒരു പരാതി എഴുതി തരണം…. ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം ” എന്ന് പോലീസുകാരൻ പറഞ്ഞു.. “ശരി സർ” എന്ന് ഞാൻ മറുപടി പറഞ്ഞു.. പോലീസ് അയാളെയും കൊണ്ട് പോയ ശേഷം ഗിരിയേട്ടനെയും കൂട്ടി ദിനേശേട്ടൻ ആശുപത്രിയിലേക്ക് പോയി… ഞാൻ കതകടച്ച് ഹാളിൽ തന്നെയിരുന്നു… വല്ലാത്ത വിഷമം തോന്നി അച്ഛൻ്റെ ചാരുകസേരയിലേക്ക് ചാരിയിരുന്നു എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു ഇനി എങ്ങനെയെങ്കിലും ജീവിക്കണം എന്ന് വിചാരിച്ചു ആണ് നാട്ടിൽ തന്നെ നിൽക്കാന്ന് വച്ചത്. അതിലും തടസ്സം നിൽക്കാൻ ശരത്തേട്ടൻ വീണ്ടും വരുമെന്ന് വിചാരിച്ചിരുന്നു ..

പക്ഷേ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല .. എന്തു തെറ്റാണ് ഏട്ടനോട് ഞാൻ ചെയ്തത് ശരത്തേട്ടന് ഞാൻ നല്ലൊരു ഭാര്യയായിരുന്നു.. രണ്ടു മക്കൾക്കും നല്ലൊരു അമ്മയായിരുന്നു പണവും സമ്പത്തും വീടും എല്ലാം നഷ്ടപ്പെട്ടപ്പോഴും ശരത്തേട്ടൻ മാത്രം മതി എന്ന് ഞാൻ പറഞ്ഞ് ചേർന്നു തന്നെയാണ് നിന്നിരുന്നത്.. ഒരിക്കലും ഉപേക്ഷിച്ചു പോകണമൊന്ന് കരുതുകയോ കുറ്റപ്പെടുത്തുകയോ ഒന്നും ചെയ്തില്ല അച്ഛനെ വിളിച്ച് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം വേണമെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്.. അതിൻപ്രകാരം അച്ഛനും നിങ്ങൾക്കായി ഒരു മുറി പണിയിപ്പിച്ചു ഇവിടെ താമസിപ്പിച്ചു . ജീവിതത്തിൽ വിഷമ ഘട്ടത്തിലും കുറ്റപ്പെടുത്താതെ ചേർന്ന് നിന്നിട്ടേയുള്ളൂ..

എന്നിട്ടും എന്നിൽ എന്തു കുറവുണ്ടായിട്ടാണ് മറ്റൊരു പെണ്ണിനെ തേടി പോയതെന്നും അറിയില്ല _ വിവാഹത്തിന് മുന്നേ അങ്ങനെ ഒരു പെണ്ണും ആയിട്ടും ഒരു ബന്ധവും ഇല്ലാതിരുന്ന ആൾ ആയിരുന്നു ശരത്തേട്ടൻ.. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ഉണ്ടായതിന് ശേഷമാണ് വേറൊരു പെണ്ണിൻ്റെ പുറകെ നടന്നത്.. അതിനും എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത്.. ഭാര്യയുടെ കഴിവുകേടാണ് ഭർത്താവ് മറ്റൊരു പെണ്ണിനെ തേടി പോകുന്നത് എന്ന് .. അവസാനo ശരത്തേട്ടൻ്റെ അമ്മ വന്നപ്പോഴും അതുതന്നെയാണ് പറഞ്ഞത് ..മകൻ ചെയ്ത തെറ്റ് സമ്മതിച്ച് തരാൻ പോലും അവർക്ക് മനസ്സില്ലായിരുന്നു… അവർക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നിട്ടും എൻ്റെ വീട്ടുകാരോട് തിരുത്തി പറയാൻ പോലും ശ്രമിച്ചില്ല..

അവർ ഞാൻ കാരണമാണ് ശരത്തേട്ടൻ തെറ്റ് ചെയ്തത് എന്ന് പറഞ്ഞ് ആ കുറ്റവും എന്നെ ത്തന്നെ അടിച്ചേൽപ്പിക്കുകയായിരുന്നു.. ഞാൻ അയാൾക്കെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്ന് പറഞ്ഞു നിർബന്ധിച്ചു കാരണം ഞാൻ കൊടുത്ത പരാതി പ്രകാരമാണ് പോലീസ് കേസ് അന്വേഷണം തുടങ്ങിയത്… അതുവരെ ഞാനാണ് കുറ്റവാളി എന്ന് പറഞ്ഞതാണ് ജയിലിൽ അടച്ചിരുന്നത് ‘ നിരപരാധിയാണെന്ന് തെളിഞ്ഞതും തിരിച്ചു വീട്ടിലേക്ക് വന്നത്.. തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും എല്ലാം ചേർന്ന് എന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്.. ഞാനാണ് കുഞ്ഞുങ്ങളെ കൊന്നത് എന്ന് ശരത്തേട്ടൻ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു .

എന്നാലും എൻ്റെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ല .. ഒടുവിൽ കുറ്റപ്പെടുത്തലുകൾ താങ്ങാൻ വയ്യാതെയാണ് വീട്ടിൽ നിന്നും ഇറങ്ങി പോയത് .. കുറേ വർഷങ്ങൾ ആരുമായിട്ടും ഒരു ബന്ധവുമില്ലാതെ ജീവിച്ചു പിന്നീട് അടുത്ത കാലത്താണ് രാഖിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്… അവളോട് പ്രത്യേകം പറഞ്ഞിരുന്നു ഞാൻ എവിടെയാണ് താമസിക്കുന്നത് എന്ന് ആരും അറിയാൻ പാടില്ലായിരുന്നു .. അവൾ എനിക്ക് തന്ന വാക്ക് അക്ഷരംപ്രതി അനുസരിച്ചു .. എല്ലാരും സത്യമറിഞ്ഞു എന്ന് അറിഞ്ഞിട്ടും എന്തോ നാട്ടിലേക്കു വരാനുള്ള മനസ്സും ധൈര്യവും ഇല്ലായിരുന്നു.. എല്ലാം നഷ്ടപ്പെട്ടിടത്തേക്ക് വീണ്ടും തിരിച്ചു വരാൻ മനസ്സ് ഒരിക്കലും ആഗ്രഹിച്ചതല്ല ..

ചിലപ്പോൾ വിചാരിക്കും മക്കളുടെ കൂടെ എൻ്റെ ജീവനും പോയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്.. ഒന്നും അനുഭവിക്കേണ്ടി വരാതെ ,ഒന്നും അറിയാതെയുള്ള ഒരു മരണം ..,അതിനുപോലും ധൈര്യമില്ലാത്ത ഒരു പെണ്ണായി പോയല്ലോ എന്ന് പലപ്പോഴും വിഷമം തോന്നിയിരുന്നു .. അച്ഛൻ ഒരിക്കൽ രേഖയോട് പറഞ്ഞതത്രേ എനിക്ക് വേണ്ടിയാണ് ഈ വീടും സ്ഥലവും മാറ്റിയിട്ടിരിക്കുന്നത് ..,അച്ഛൻ്റെ ആഗ്രഹം ഞാൻ ഇവിടെ വന്ന് താമസിക്കുന്നത് ആണ് എന്നും അതുകൊണ്ടാണ് അവസാനമായി ഓടിവന്ന് കാണാൻ വന്നത് . അച്ഛൻ്റെ ആഗ്രഹപ്രകാരം ബാക്കി ജീവിതം ഈ വീട്ടിൽ തന്നെ ജീവിച്ചു തീർക്കണം തീരുമാനിച്ചിരുന്നു ..

പക്ഷേ ഇപ്പോൾ ശരത്തേട്ടൻ അതിലും അവകാശം ചോദിച്ചു വന്നിരിക്കുന്നു എങ്ങനെ ഇത്ര ക്രൂരൻ ആകാൻ കഴിയുന്നു കല്യാണം കഴിഞ്ഞ് ആദ്യത്തെ അഞ്ചാറു വർഷം എന്ത് സ്നേഹമായിരുന്നു എന്നോട് കുറച്ച് മദ്യപിക്കും എന്നല്ലാതെ മറ്റു വിഷമങ്ങൾ ഒന്നുമുണ്ടായിട്ടില്ല .. ഏതോ ഒരു പെണ്ണുമായി ബന്ധം തുടങ്ങിയ പിന്നെയാണ് സാമ്പത്തികമായി ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങിയത്. സമ്പാദിക്കുന്നതും ഉള്ളതുമായ എല്ലാം ആ പെണ്ണിന് കൊണ്ട് കൊടുക്കും എന്ന് പിന്നീട് അറിഞ്ഞു .. ശരത്തേട്ടൻ വേറെ പെണ്ണിൻറെ പുറകെ നടക്കുന്നതിനും എനിക്കായിരുന്നു കുറ്റം എല്ലാ സഹിച്ചു പരമാവധി കൂടെ ജീവിക്കാൻ ശ്രമിച്ചതാണ് എന്നിട്ടും എൻ്റെ രണ്ടു മക്കളെയും കൊന്നു.

എൻ്റെയും ജീവനെടുക്കാൻ നോക്കിയപ്പോൾ തകർന്നു പോയിരുന്നു .. പക്ഷേ വാശിയുണ്ടായിരുന്നു എന്നെ വേണ്ടാത്ത അയാളുടെ മുമ്പിൽ ജീവിച്ചു കാണിക്കണം എന്ന് . അതുകൊണ്ടാണ് കഷ്ടപ്പാടും എല്ലാ സഹിച്ചു എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിച്ചത് ഗിരിയേട്ടനുംഅമ്മയ്ക്കും പോലും ഞാൻ കാരണം സമാധാനം കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും.. അവരോട് വേറെ വീട് നോക്കാൻ പറയണം .. ഗിരിയേട്ടന് എന്നോട് പറയാൻ മടി ഉണ്ടാവും ഞാൻ ആയിട്ട് പറയുകയാണെങ്കിൽ അത് കുഴപ്പമില്ലല്ലോ… ഗിരീഷേട്ടൻ വന്ന ഉടനെ പറയണം എന്ന് ഓരോന്ന് ആലോചിച്ച്കൊണ്ടിരുന്നപ്പോഴാണ് പുറത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.. ഞാൻ എഴുന്നേറ്റു പോയി വാതിൽ തുറന്നു..

ദിനേശ് ചേട്ടൻ്റെ പുറകിൽ നിന്നും ഇറങ്ങി .. നെറ്റിയിലെ മുറിവിൽ മരുന്നു വച്ച് കെട്ടിയിട്ടുണ്ട് .. വലതുവശത്തേ കവിൾ നീര് വന്നു വീർത്തിട്ടുണ്ട് .. .’ചന്ദ്ര മരുന്നൊക്കെ ഗിരിയെ ഏൽപ്പിച്ചിട്ടുണ്ട്… സമയത്തിന് കൊടുക്കണം.. എന്നാലേ വേദനയും മുറിവ് ഒക്കെ വേദന ശരിയാവുകയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു… പിന്നെ രണ്ടുദിവസം കഴിയുമ്പോൾ മുറിവ് വീണ്ടും കെട്ടാൻ കൊണ്ടുപോകണം… അത് വേണമെങ്കിൽ ഞാൻ വന്നു കൊണ്ടുപോകാം ഇപ്പൊ വീട്ടിലേക്ക് ചെല്ലട്ടെ കേട്ടോ ” എന്ന് പറഞ്ഞ് ദിനേശേട്ടൻ ബൈക്ക് എടുത്ത് തിരിച്ചു പോയി.. ഗിരിയേട്ടൻ എൻ്റെ മുഖത്തേക്ക് നോക്കാതെ പുറത്തെ സ്റ്റയറിൻ്റെ പടികൾ ആയാസപ്പെട്ട് കയറാൻ തുടങ്ങി .. ” ഗിരിയേട്ടാ ഒരു മിനിറ്റ് നിൽക്കണേ ..

എനിക്കൊരു കാര്യം പറയാനുണ്ട് ” എന്ന് ഞാൻ പറഞ്ഞപ്പോൾ എന്താണെന്നുള്ള ഭാവത്തിൽ അവിടെത്തന്നെ നിന്നു .. “എന്താ ചന്ദ്ര …എന്താ പറയണ്ടേ… ഞാൻ കാരണം നിങ്ങൾക്ക് ബുദ്ധിമുട്ടായി …. ശരത്തേട്ടന് ഇങ്ങനെയൊക്കെ അപകടങ്ങൾ സംഭവിച്ചു…. അതുകൊണ്ട് നിങ്ങൾ ദയവായി ഈ വീട്ടീന്ന് ഇറങ്ങി തരണം എന്നാണോ ചന്ദ്ര പറയാൻ വരുന്നത് …” എന്ന് ഗിരിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ എന്തു പറയണമെന്നറിയാതെ ഒരു നിമിഷം നിന്നു… “അങ്ങനെയാണ് പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ വാടക ഒഴിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരു വർഷത്തെ അഡ്വാൻസും ഒരു മാസത്തെ വാടക തുകയും തന്നതാണ് .. അതുകൊണ്ട് ഒരു വർഷം കഴിയാതെ ഇവിടെ നിന്ന് ആരും ഇറക്കി വിടണം എന്ന് വിചാരിക്കേണ്ട…

ഉടമസ്ഥയ്ക്ക് പോലും അവകാശമില്ല ഒരു വർഷം കഴിയാതെ എന്നെ ഇവിടെ നിന്നും ഇറക്കി വിടാൻ… ഒഴിഞ്ഞുപോകാൻ പറയാനാണെങ്കിൽ എന്നോട് ഒന്നും പറയാൻ വരണ്ട…. പിന്നെ ഇവിടെ രാത്രി നടന്ന കാര്യങ്ങളൊന്നും അമ്മയോട് പറയണ്ട… ഞാൻ സ്റ്റെപ്പിൽ തെന്നി വീണു എന്ന് പറഞ്ഞാൽ മതി അല്ലെങ്കിൽ പേടിക്കും.. ഞാനൊന്നു കിടക്കട്ടെ എനിക്ക് വല്ലാത്ത ക്ഷീണം ” എന്നെയൊന്നും പറയാൻ സമ്മതിക്കാതെ ഗിരീയേട്ടൻ ഇത്രയും മാത്രം പറഞ്ഞുകൊണ്ട് പടികൾ കയറി മുറിയിലേക്ക് പോകുംവരെ ഞാൻ താഴെ നിന്നു നോക്കിക്കൊണ്ട് നിന്നു .. ഗിരിയേട്ടൻ എങ്ങനെ ഞാൻ മനസ്സിൽ വിചാരിച്ചത് കണ്ടുപിടിച്ചു മനസ്സ് വായിക്കാനുള്ള കഴിവ് ഉണ്ടോ എന്തോ ഞാൻ അവിടെ തന്നെ വരാന്തയിൽ തന്നെ നിൽക്കുന്നത് കണ്ടത് കൊണ്ടാവണം ഗിരിയേട്ടൻ മുകളിൽ കയറിയിട്ട് മുറിയിലെ വാതിൽക്കൽ നിന്ന് കൊണ്ട് തിരിഞ്ഞുനോക്കി..

“അതേയ് അവിടെ തന്നെ നിൽക്കുന്നത് കൊള്ളാം… അടുത്ത ആൾ വന്നാൽ എനിക്ക് അടി കൊടുക്കാനോ വാങ്ങാനോ ഉള്ള ആരോഗ്യo ഇല്ല.. വേഗം അകത്ത് കയറി വാതിൽ അടച്ചേ…. എന്നിട്ട് വേണം എനിക്ക് മുറിയിലേക്ക് കടക്കാൻ എന്ന് ഗിരിയേട്ടൻ പറഞ്ഞതും ഞാൻ വേഗം അകത്തു കയറി വാതിൽ അടച്ചു … മുറിയിൽ കയറി വാതിൽ അടച്ചപ്പോഴാണ് ഓർത്തത് ഗിരിയേട്ടൻ്റെ അമ്മയുടെ മുറി പുറത്ത് നിന്ന് പൂട്ടിയ കാര്യം ഓർമ്മ വന്നത്… ശബ്ദമുണ്ടാക്കാതെ പതിയെ വാതിലിൻ്റെ കുറ്റി നീക്കിവച്ചു… എൻ്റെ മുറിയിലേക്ക് പോയി കുളിച്ച് സാരി മാറി… സാരിയിൽ പറ്റിയിരിക്കുന്ന രക്തം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. എനിക്ക് വേണ്ടിയാണ് പാവം… മനസ്സിൽ മറ്റൊരു നോവു കൂടി…….തുടരും

സ്‌നേഹതീരം: ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!