ദേവാഗ്നി: ഭാഗം 7

ദേവാഗ്നി: ഭാഗം 7

എഴുത്തുകാരൻ: YASH

വീട്ടിൽ എത്തിയപ്പോ എല്ലാവർക്കും അഭി വിശദീകരണം കൊടുത്തു. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടന്ന് പോയി കിടന്നു …കിടന്നപ്പോ തന്നെ ഉറങ്ങി പോയി…ഇതേ അവസ്‌ഥ തന്നെ ആയിരുന്നു ദേവുന്റെയും… ഞങ്ങൾ രണ്ടും രാത്രി ഭക്ഷണം വേണ്ട എന്നും പറഞ്ഞു റൂമിൽ കയറിയത് കൊണ്ട് ആരും പിന്നെ ഒരു ശല്യത്തിനും വന്നില്ല… എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ കാശി മാത്രം ഇല്ല…ഇതേവിടപോയി കാശിയേട്ടൻ ഞാൻ പോയി വിളിച്ചു വരാം എന്നും പറഞ്ഞു ആരു എഴുന്നേൽകാൻ നോക്കുമ്പോൾ സൂര്യ പറഞ്ഞു വേണ്ട വിളിക്കേണ്ട…നല്ല പനി ഉണ്ട് ഒരു ഇൻജക്ഷൻ ഇപ്പൊ കൊടുത്തുള്ളു…

കുറച്ച് കഴിഞ്ഞു കഞ്ഞി എങ്ങാൻ കൊടുത്താൽ മതി…. ഇതെന്താ പെട്ടന്ന് ഒരു പനി ഇത്രയും നേരം എല്ലാത്തിനും ഓടി നടന്ന കുട്ടി ആയിനല്ലോ….മുത്തശ്ശി അതും പറഞ്ഞു തിരിഞ്ഞപ്പോ… മുത്തശ്ശൻ ഉണ്ട് ഒരു പുഞ്ചിരിയോടെ നിൽക്കുന്നു…. അഭി കാശി കണ്ടു ലെ വിശ്വരൂപം… കണ്ടു മുത്തശ്ശ…. കാശി ഭാഗ്യം ചെയ്ത കുട്ടിയ അതുകൊണ്ടാണ് വിശ്വരൂപത്തിൽ കണ്ട കാശി ഇപ്പോഴും ജീവനോടെ ഇരിക്കുന്നെ…നന്നായിട്ട് ഭയന്നിട്ടുണ്ടാവും..ലെ… അതെ മുത്തശ്ശ.. ഭയന്ന് വിറച്ചു അവൻ…ഒന്നിനെയും ഭയകാത്തവനാണ് കാശി അവൻ ഇങ്ങനെ ഭയനിട്ടുണ്ടെൽ കണ്ട കാഴ്ച അത്രയ്ക്കും ഭീകരം ആയിരിക്കും അല്ലെ…

അപ്പൊ മുത്തശ്ശ ആ ദുഷ്ടൻ മാരും വിശ്വരൂപം കണ്ടില്ലേ അവർ ജീവനോടെ ഉണ്ടല്ലോ.. അപ്പോയേക്കും സൂര്യയും ഇദ്രനും മറ്റുള്ളവർക്ക് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.. അതിന് ശേഷം എല്ലാവരും മുത്തശ്ശനെ ശ്രദിച്ചു…. അഭി നീ അവരെ അഡ്മിറ്റ് ചെയ്‌ത ഹോസ്പിറ്റൽ വിളിച്ച് അവരെ അവസ്ഥ എങ്ങനെ എന്ന് ഒന്ന് നോക്ക്…. അഭി വേഗം ഹോസ്പിറ്റൽ വിളിച്ച് അത്ഭുതത്തോടെ വന്നു പറഞ്ഞു.. അവർ മരിച്ചു… ഒരേ സ്വരത്തിൽ എല്ലാവരും ചോദിച്ചു എങ്ങനെ… പാമ്പ് കൊത്തി അതും ഭീകര മായി… മുഖത്ത് ഒരു സ്ഥലം ബാക്കി ഇല്ലാതെ കൊത്തി എന്ന പറഞ്ഞേ..

രണ്ട് പേരെയും ഒരേപോലെ…മുഖം ഒന്നും തിരിച്ചറിയാൻ പറ്റാത്ത വിതം ആയിക്ക്… മുത്തശ്ശൻ പുഞ്ചിരിച്ചോണ്ട് പറഞ്ഞു..ആ രൂപം കാണാൻ ആഗ്രഹികാത്തത് ആണ് നല്ലേ…കണ്ടാൽ ജീവൻ നഷ്ടമാവും… നല്ല ദൈവാനുഗ്രഹം ഉണ്ടേൽ കാശിയെ പോലെ പേടിച്ചു പനിച്ചു കിടക്കും… ആ രൂപത്തിന് മുൻപിൽ യാതൊന്നും സംഭവിക്കാതെ യാതൊരു പേടിയും ഇല്ലാതെ നിൽക്കാൻ പറ്റുന്ന രണ്ട് പേരെ ഉള്ളു. ഒരാളെ ഇപ്പൊ മുൻപിൽ തെളിഞ്ഞിട്ടുള്ളൂ…അവന്റെ തന്നെ അംശം..അവനിൽ ഉള്ള കഴിവ് എല്ലാം തന്നെ അടങ്ങിയവൾ.. അഞ്ചു നെ നോക്കി ഇത്രയും മുത്തശ്ശൻ പറഞ്ഞപോയേകും..

കണ്ണിന്റെ കളർ മാറി നീല നിറം ആയി…അവൾ പതുക്കെ ഒന്നു പുഞ്ചിരിച്ചു…മുത്തശ്ശന്റെ കൈ പിടിച്ചു…. എല്ലാവരോടും ആയി പറഞ്ഞു ഇനി എല്ലാവരും പോയി കിടന്നോ..മുത്തശ്ശൻ പതുക്കെ അഞ്ചു ന്റെ കൈയും പിടിച്ച് റൂമിലേക്ക് പോയി മോളെ നീ യും സൂക്ഷിക്കണം അവന് ഉള്ള അത്ര തന്നെ അപകടം നിനക്കും ഉണ്ട്…നിങ്ങളിൽ ആർക്കെങ്കിലും അപകടം ഉണ്ടായാൽ പൂജ മുടങ്ങും..പിന്നെ അടുത്ത ജന്മം നടക്കു…കഴിഞ്ഞ ജന്മത്തിൽ എല്ലാവരും മരിച്ചത് കൊണ്ടാണ് നഗങ്ങൾക്ക് ഒന്ന് ചേരാൻ പറ്റാഞ്ഞത്… അവരെ വിവാഹം കഴിഞ്ഞേ നാഗ ദൈവങ്ങൾ ഒന്നു ചേരുള്ളൂ എന്ന് അവർ അവിടെ നിന്നു മഹാദേവനെ സാക്ഷിയാക്കി പറഞ്ഞിരുന്നു…

ഇപ്പോഴും അവർ ക്ഷേത്രത്തിന്റെ 2 കോണിൽ ആയി സ്ഥിതി ചെയ്യുന്നത്… ഞാൻ ശ്രദ്ധിച്ചോളാം മുത്തശ്ശ… എന്ന മോള് പോയി ഉറങ്ങിക്കോ ഇതേസമയം അപ്പു ഉറക്കത്തിൽ….. ഒരു കാവിന്റെ ഉള്ളിൽ ദേവുന്റെ മടിയിൽ തലവച്ചു കിടക്കുന്നു…ചുറ്റിലും നാഗങ്ങൾ ഇഴയുന്നു.. വള്ളിയുടെ മുകളിലും മരത്തിന് മുകളിലും ഒക്കെ…അപ്പു ദേവു കൈ നിലത്തു വച്ചു ആരെയോ വിളിക്കുന്നു…കുഞ്ഞി രണ്ട് നാഗങ്ങൾ എവിടെ നിന്നോ വന്ന് അവരുടെ കൈകളിലേക്ക് വന്നു കയറി…രണ്ട് പേരും കൈകൾ ഉയർത്തി നെഞ്ചോട് ചേർത്ത് ആ നാഗങ്ങളെ വച്ചു…പെട്ടന്ന് ആ നാഗങ്ങളിൽ നിന്നും ഒരു പ്രകാശം വന്നു ആ പ്രകാശത്തോട് കൂടി നാഗങ്ങൾ അവരുടെ നെഞ്ചിലേക്ക് അലിഞ്ഞു …

അപ്പുന്റെ നെഞ്ചിൽ അത് തെളിഞ്ഞു കാണുന്നു…സ്വർണ നിറത്തോട് കൂടി ഉള്ള നാഗം . അപ്പു നെഞ്ചിൽ പതിയെ ആ നഗത്തിന്റെ മുകളിൽ ഒരു പുഞ്ചിരിയോട് കൂടി തടവി…ദേവു അവളെ നെഞ്ചിലും കൈ ചേർത്ത് പുഞ്ചിരിച്ചു… പെട്ടന്ന് അപ്പു ഉറക്ക് ഞെട്ടി നോക്കുമ്പോ മുത്തശ്ശി അടുത്ത് ഇരിക്കുന്നു… എന്തുപറ്റി മുത്തശ്ശി…. ഒന്നുമില്ല മോനെ ഒന്ന് കാണണം എന്ന് തോന്നി..കുഞ്ഞിന്റെ ഉറക്കം പോക്കി ലെ മുത്തശ്ശി… സാരമില്ല മുത്തശ്ശി .. മുത്തശ്ശി പോയി ഉറങ്ങിക്കോ എന്നും പറഞ്ഞു ഒരു പുഞ്ചിരിയോട് കൂടി മുത്തശ്ശിക്ക് ഒരു ഉമ്മ കൊടുത്തു… രാവിലെ എല്ലാവരും ഉച്ചത്തിൽ ഉള്ള അപ്പു , ദേവു എന്ന് ഉള്ള നിലവിളി കേട്ടാണ് ഞെട്ടുന്നത്…… തുടരും

ദേവാഗ്നി: ഭാഗം 6

Share this story