എന്നിട്ടും : ഭാഗം 4

എന്നിട്ടും : ഭാഗം 4

എഴുത്തുകാരി: നിഹാരിക

ആ ദാ സാർ എത്തി “” എന്ന് പറഞ്ഞ് അശോക് സർ എഴുന്നേറ്റ് നിന്നു…. പാർവ്വണയും ഒപ്പം എഴുന്നേറ്റ് നിന്ന് നോക്കി, . കണ്ടു ….,നിറഞ്ഞ ചിരിയും അശോക് സാറിന് സമ്മാനിച്ച് നടന്നു വരുന്ന ശ്രീ ധ്രുവിനെ…. ഇടക്ക് അവളെ പാളി നോക്കാനുമയാൾ മറന്നില്ല, അശോക് സർ തന്നെ അയാളെ സ്വന്തം സീറ്റിലേക്ക് ആനയിച്ചു, വല്ലാത്ത വിജയച്ചിരിയോടെ സീറ്റിൽ ഇരുന്ന് ഒന്ന് കറങ്ങി ” ധ്രുവ്, അശോക് സർ പുറത്തേക്ക് പോയിരുന്നു അപ്പഴേക്കും, തല താഴ്ത്തി നിൽക്കുന്ന നിസ്സഹായയായ ആ പെണ്ണിൻ്റെ കണ്ണിൽ അന്നേരം തിളങ്ങുന്നുണ്ടായിരുന്നു രണ്ട് നീർത്തുള്ളികൾ …..

ചുണ്ടിലൂറിയ പുച്ഛ ചിരിയോടെ ആ പെണ്ണിനെ തന്നെ നോക്കുകയായിരുന്നു ധ്രുവ്, “”വെൽ… മാഡം ജോലിയന്വേഷിച്ച് വന്നതാണ് ?? വെരി ഗുഡ്… പ്ലീസ് ബി സിറ്റഡ്”” “”വേ… വേണ്ട സർ”” താഴേക്ക് ദൃഷ്ടിയൂന്നി അത് പറയുമ്പോൾ ആ പെണ്ണിൻ്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു. “”ഛീ…. ഇരിക്കടി”” വല്ലാത്തൊരലർച്ച പോലെയായിരുന്നു ധ്രുവ് അത് പറഞ്ഞത്, അവൾ അറിയാതെ ഇരുന്നു പോയിരുന്നു അപ്പഴേക്ക്, “”എന്ത് ജോലിയാ മാഡത്തിന് വേണ്ടേ??”” “” ഉ … ഉപദ്രവിക്കരുത്…. നി…. നിങ്ങളുടെ കൺവെട്ടത്ത് പോലും വന്നില്ലല്ലോ ഞാൻ… ദൈവത്തെയോർത്ത് വെറുതേ വീട്ടൂടെ എന്നെ…..??”” അത് പറഞ്ഞ് തീർത്തപ്പോഴേക്ക് തേങ്ങിപ്പോയിരുന്നു, പെണ്ണ്, “” ഇല്ലെടി ….

നേരാവണ്ണം ജീവിക്കാൻ പോലും വിടില്ല നിന്നെ….. നീ വേണം എപ്പഴും എൻ്റെ കാൽച്ചുവട്ടിൽ… അതൊരു തരം ഭ്രാന്തമായ ആനന്ദമാടി…. എനിക്ക്… “” “”എ… എന്തിനാ എന്നെ….?? ഉള്ളിലൊരു അലറിക്കരച്ചിൽ അവളുടെ ബാക്കി വാക്കുകളെ തടഞ്ഞു നിർത്തിയിരുന്നു ….. “” നിൻ്റെ കുറ്റം അറിയാനും പറയാനും നിനക്കായിനി ഒരു വിചാരണയില്ലെ ടി.. “” പാർവ്വണ നോക്കിയപ്പോൾ കണ്ടത് കത്തുന്ന രണ്ട് മിഴികളായിരുന്നു…… “” മാഡം ഇതൊന്ന് വായിച്ച് നോക്കണം”” ഒരു പേപ്പർ നീട്ടി കൊണ്ട് ധ്രുവ് പറഞ്ഞു, വിറകൊള്ളുന്ന കൈകളാൽ ആ പേപ്പർ വാങ്ങി നോക്കി പാർവ്വണ, “”ഇല്യ ഇത് ചതിയാണ് ,.

ഞാനിങ്ങനെ ഒരു ബോണ്ടിൽ ഒപ്പിട്ടിട്ടില്യ …”” “ചതി നിന്നെ ആരേലും പഠിപ്പിക്കണോ പാർവ്വണ അഗ്നി ദത്തൻ”””, അത് നിൻ്റെ രക്തത്തിൽ ഉള്ളതല്ലേ? ഇത് എന്റെ ഒരു ചെറിയ മുൻകരുതൽ ആയിരുന്നു …… ഇവിടെ വരുന്നതിനുമെത്രയോ നാളുകൾ മുമ്പ് ഞാൻ കൂട്ടിക്കിഴിച്ചു ചെയ്തത്, നിനക്കുള്ള ആദ്യത്തെ സമ്മാനം… ഇങ്ങനെ ഒരു നീക്കം നിൻ്റെ ഭാഗത്ത് നിന്ന് ഞാൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു.. അപ്പോ അതിന് തടയിടണ്ടേ ആദ്യമേ ……”” പുതിയ മാനേജ്മെൻ്റ് വരും, ഇൻസഫിഷ്യൻ്റ് ആയ സ്റ്റാഫുകളെ പറഞ് വിടും അതിന് സമ്മതമാണ് എന്ന് എഴുതി കൊടുക്കാൻ പറഞ്ഞിരുന്നു..

സൈൻ മതി മാറ്റർ ടൈപ്പ് ചെയ്ത് ചേർത്തോളാം എന്ന് പറഞ്ഞതനുസരിച്ച് എല്ലാവരും കൊടുത്തു, അതാണിപ്പോൾ തൻ്റെ മുന്നിൽ കണ്ട പേപ്പർ എന്ന് അവൾക്ക് മനസിലായി, “”രണ്ട് വഴിയുണ്ട് പാർവ്വണയുടെ മുന്നിൽ…. ഒന്ന് എൻ്റെ കീഴിൽ ജോലി ചെയ്യുക, അല്ലെങ്കിൽ ട്വൻ്റി ലാക്സ് പേ ചെയ്ത് എങ്ങോട്ടാ ന്ന് വച്ചാൽ പോവുക “” പെട്ടെന്ന് പാർവ്വണയുടെ കയ്യിൽ നിന്ന് ആ ലെറ്റർ ധ്രുവ് തട്ടിപ്പറിച്ച് വേടിച്ചു, “അപ്പോ നാളെ മുതൽ അവിടെ ഉണ്ടാവണം, എന്തും പ്രതീക്ഷിച്ച്, തന്നെ നോക്കുന്ന ആ കണ്ണുകളിലെ ദയനീയത പാടേ അവഗണിച്ച് അയാൾ പറഞ്ഞു, “” മനസിലായെങ്കിൽ ക്ലിയർ ഔട്ട്….. ഔട്ട് ..ഔട്ട്…. “” ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്നറിഞ്ഞ് സർട്ടിഫിക്കറ്റ് സും എടുത്ത് പാർവ്വണ ആ പടിയിറങ്ങി, 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

തലക്കുള്ളിൽ ആകെ ഒരു മരവിപ്പായിരുന്നു, പാർവ്വണക്ക്….. റോഡിൽ നിന്നും തിരിഞ്ഞ് ആ സ്ഥാപനത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി, മെല്ലെ ബസ് സ്റ്റോപ് ലക്ഷ്യമാക്കി നടന്നു. ഒത്തിരി പ്രതീക്ഷയോടെ വന്നതാ… ആ മുഖം കാണാതിരിക്കാൻ…., ആ കൺവെട്ടത്ത് ഉരുകി തീരാതിരിക്കാൻ….. അവസാന കച്ചിത്തുരുമ്പായിരുന്നു ഈ ജോലി, പക്ഷെ ……. കുടുക്കിൽ നിന്നും ഊരാക്കുടുക്കിലേക്കാണ് പോവുന്നത്, ചിന്തിച്ച് നടപ്പാഴാണ് പെട്ടെന്ന് ഒരു കാറ് തൊട്ടടുത്ത് സഡൺ ബ്രേക്കിട്ട് നിന്നത് …. വിൻഡോ ഗ്ലാസ് താഴ്ത്തിയപ്പോൾ കണ്ടു സുന്ദരമായ മുഖത്ത് പൈശാചികത നിറച്ചയാളെ…. ഒരു കുഞ്ഞിനെ സമ്മാനിച്ച്…. ഇപ്പഴും പുറകേ നടന്ന് ഉപദ്രവിക്കുന്നയാളെ …..

പുച്ഛിച്ച് ചിരിച്ച് കൂളിംഗ് ക്ലാസും എടുത്ത് വച്ച് നേരെ വണ്ടിയെടുത്ത് പോയി, ദൂരെ നിന്നും വരുന്ന ലോറി പാർവ്വണയുടെ കണ്ണിൽ പെട്ടു… “”എല്ലാം അവസാനിപ്പിക്കട്ടെ ഞാൻ, മതിയായി…. തീരട്ടെ ഇതോടെ….. എല്ലാം തീരട്ടെ,.. ” ലോറി അടുത്തു വരും തോറും പാർവ്വണയുടെ നെഞ്ചിടിപ്പ് കൂടിയിരുന്നു, പെട്ടെന്നാണ് റോഡ്‌ക്രോസ് ചെയ്യാൻ നിൽക്കുന്ന അമ്മയും കുഞ്ഞും അവളുടെ കണ്ണിൽ പെട്ടത്… തൻ്റെ കുഞ്ചൂസിൻ്റെ അതേ പ്രായമുള്ള കുഞ്ഞ് “” ഞാൻ…. ഞാൻ ഇല്ലാണ്ടായാൽ എന്റെ കുഞ്ചൂസ്,…”” നിറഞ്ഞ് വന്ന മിഴികൾ അമർത്തിത്തുടച്ച്, കുഞ്ഞിന് വേണ്ടി അവൾ മടങ്ങി …. “” എന്തൊരു ജീവിതാ കൃഷ്ണാ ഈ പെണ്ണിൻ്റെ ??

ഇത്തിരി മുമ്പ് പോയില്ലെ എന്നെ ശത്രുസ്ഥാനത്ത് നിർത്തിയിരിക്കുന്നയാൾ, എൻ്റെ കുഞ്ഞിൻ്റെ അച്ഛൻ… എന്തിനാ നീ പിന്നെയും എന്നെ ആ കൺമുന്നിലിട്ട് കൊടുത്തേ, ?? പരീക്ഷിച്ച് മതിയായില്ലേ ??ദേഷ്യാ…. എനിക്ക് ദേഷ്യാ നിന്നോട് , ആർക്കും വേണ്ടാത്ത ഈ ജീവിതം അങ്ങ് തീർത്ത് നിൻ്റെ അടുത്തെത്താൻ പോലും വയ്യാ….. അതിന് പോലും സ്വതന്ത്രയല്ലല്ലോ ഞാൻ…… പെട്ടെന്നാണ് ബസ് വന്നത് അവൾ കണ്ണ് തുടച്ച് അതിൽ കയറി, 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 “” ജെനി ….. കുറച്ച് നേരത്തെ ഇറങ്ങാമോ… ??”” “”എന്താടീ ….? പോയകാര്യം എന്തായി??”” “”പറയാം! നീ ഇപ്പോ ഇറങ്ങാമോ? ഞാൻ ബീച്ചിനടുത്തുള്ള ഗ്രീൻ പാർക്കിൽ ഉണ്ടാവും”” “”എന്താടി വല്ല പ്രശ്നവും ?? “” “”നീ വാ ജെനി പറയാം “”

ബീച്ച് സ്റ്റോപ്പിൽ ഇറങ്ങി കടൽക്കരയിൽ എത്തിയിന്നു പാർവ്വണ, പ്രക്ഷുബ്ദമായ തിരമാലകളെക്കാൾ അലയടിച്ചുയരുന്ന തൻ്റെ മനസിനെ ഒന്ന് പാകപ്പെടുത്താൻ കാരണം താങ്ങാവുന്നതിലും അധികമായിരുന്നു നടക്കുന്നതെല്ലാം! ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു, മെല്ലെ കഴുത്തിൽ ഒന്ന് തപ്പിയപ്പോൾ കയ്യിൽ തടഞ്ഞു ആ താലിമാല…. മെല്ലെ അതും പിടിച്ച് കടലിൻ്റെ അഗാധതകളിലേക്ക് മിഴികൾ നീട്ടി…. ഒരു കടലാഴം നൊമ്പരമുണ്ട് മനസിൽ , കാണാനാളില്ലാത്ത കേൾക്കാനാളില്ലാത്ത സ്വയം ഊന്നുവടിയായ ഒരുവളുടെ നൊമ്പരം , പറിച്ചെടുക്കാമെങ്കിൽ പകുത്തു തന്നേന്നെ ഈ നീലസാഗരത്തിന് ഞാനെൻ്റെ സങ്കടങ്ങൾ, ഓരോ തിരമാല വന്ന് തഴുകുമ്പോഴും നിന്നിൽ നിന്നത് മാഞ്ഞു പോയേനേ……

ഏറെ ചിന്തിച്ച് നിന്നപ്പോൾ കണ്ടു ദൂരെ നിന്നും ജെനി നടന്നു വരുന്നത്, അടുത്തെത്തിയതും അവളുടെ തോളിൽ വീണ് ഒന്ന് പൊട്ടിക്കരഞു ആ പെണ്ണ്, അല്ലെങ്കിൽ എല്ലാം ഉള്ളിൽ നിറഞ് തൻ്റെ സമനില പോലും തെറ്റുമെന്ന് അവൾക്ക് തോന്നിയിരുന്നു, “”എന്താടി ??”” ആകെ വിരണ്ടു പോയിരുന്നു അവളുടെ പ്രവൃത്തിയിൽ ജെനി, “”നീ കാര്യം പറ പാറു മനുഷ്യരെ ടെൻഷൻ അടിപ്പിക്കാതെ !! എന്താ ജോലി കിട്ടീലേ ??”” ഇല്ലെന്ന് പാറു തലയാട്ടി, “”കണക്കായി പോയി, ഉള്ള നല്ല ജോലി വിട്ട് അവളുടെ ഓരോ വട്ട്…. “” “”വട്ടല്ല ജെനി… ഒരു തരം ഓടിയൊളിക്കൽ ആയിരുന്നു “” “”ഓടിയൊളിക്കാനോ? ? എന്തിന് ആരിൽ നിന്ന് ? നിനക്കെന്താ പാറു ??”” “”സത്യമാ ജെനി, ഓടിയൊളിക്കാൻ, എൻ്റെ കുഞ്ഞിൻ്റെ അച്ഛനിൽ നിന്ന് …….””

വല്ലാത്ത നടുക്കത്തോടെ ജെനിപർവ്വണയെ നോക്കി, “” ഞെട്ടിയോ? ശ്രീ ധ്രുവ് മാധവ് അതാ അയാൾടെ പേര്…. ഒരു കാലത്ത് എല്ലാം കൊടുത്ത് ഈ പൊട്ടിപ്പെണ്ണ് സ്നേഹിച്ചയാൾ “” “” പാറു….?? നീ … നീയെന്താ ?? “” ” വിശ്വാസാവണില്ലേ…. സത്യാട്ടോ, ദാ ഈ താലി എൻ്റെ കഴുത്തിൽ കെട്ടിയ മനുഷ്യൻ, പിന്നെ….. പിന്നെ….. എൻ്റെ കുഞ്ചൂസിൻ്റെ അച്ഛൻ “” ജെനി അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു…. “”നീ എല്ലാം അറിയണം ജെനി, നിന്നോടെങ്കിലും എനിക്കെല്ലാം പറയണം, “” ജെനി എല്ലാം അറിയാനായി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു…..തുടരും…

എന്നിട്ടും : ഭാഗം 3

Share this story