എന്നിട്ടും : ഭാഗം 5

എന്നിട്ടും : ഭാഗം 5

എഴുത്തുകാരി: നിഹാരിക

വല്ലാത്ത നടുക്കത്തോടെ ജെനിപർവ്വണയെ നോക്കി, “” ഞെട്ടിയോ? ശ്രീ ധ്രുവ് മാധവ് അതാ അയാൾടെ പേര്…. ഒരു കാലത്ത് എല്ലാം കൊടുത്ത് ഈ പൊട്ടിപ്പെണ്ണ് സ്നേഹിച്ചയാൾ “” “” പാറു….?? നീ … നീയെന്താ ?? “” ” വിശ്വാസാവണില്ലേ…. സത്യാട്ടോ, ദാ ഈ താലി എൻ്റെ കഴുത്തിൽ കെട്ടിയ മനുഷ്യൻ, പിന്നെ….. പിന്നെ….. എൻ്റെ കുഞ്ചൂസിൻ്റെ അച്ഛൻ “” ജെനി അവളുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു…. “”നീ എല്ലാം അറിയണം ജെനി, നിന്നോടെങ്കിലും എനിക്കെല്ലാം പറയണം, “” ജെനി എല്ലാം അറിയാനായി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി നിന്നു….. 🦋🦋🦋

സ്വന്തം വീട് കൺമുന്നിൽ അന്യമാവുന്നത് കണ്ടതാ ഞാൻ, അച്ഛന് വിധേയരായി നിന്നവർ അധികാരം ഏറ്റെടുത്തപ്പോൾ അവിടെ ഒരു ജോലിക്കാരി മാത്രമായി ഞാൻ മാറി…. അന്നു കൂടെ കൂടിയതാ ജനീ ഈ നശിച്ച പേടി, ഒന്നുറക്കെ സംസാരിക്കാൻ, മനസ് എത്ര പൊള്ളി പിടയുമ്പോഴും എതിർക്കാൻ ഒന്നും കഴിവില്ലാത്ത പൊട്ടിപ്പെണ്ണായി മാറിയത് അവിടുത്തെ അടുക്കളപ്പുറത്ത് കിടന്നാ …. എല്ലാരെയും ഭയമായിരുന്നു, അമ്മാവൻ സ്വന്തം വീട്ടിലേക്ക് വിളിച്ചു കൊണ്ട് പേയപ്പോൾ കരുതി, ഇനി വരുന്നത് നല്ല നാളുകളാവും….

എൻ്റെ നേരെ കനിവുള്ളത് പക്ഷെ അമ്മാവനും അമ്മൂമ്മക്കും മാത്രമായിരുന്നു, ഭാരമായിത്തീരാൻ മാത്രം എന്നെയും കൊണ്ട് വന്ന അമ്മാവനെ എന്നും അമ്മായി പ്രാകുന്നുണ്ടെങ്കിൽ, അവരുടെ എന്നോടുള്ള മനോഭാവം പറയണ്ടതില്ലല്ലോ? ഒടുവിൽ കഴിക്കുന്ന ഭക്ഷണത്തിന് പോലും വില പറയാൻ തുടങ്ങി, എങ്ങനെ ഒക്കെയോ ബികോം പാസായി, അതും നല്ല മാർക്കോടെ, മാധവൻ മാമ ഇടക്ക് കാണാൻ വന്നു, അച്ഛൻ്റെ സുഹൃത്ത്, ഇടക്ക് അച്ഛനുള്ളപ്പോൾ ഭാര്യയേയും മകനേയും കൂട്ടി ഇല്ലത്തു വരുമായിരുന്നു, വല്യേ ബിസിനസുകാരൻ,

എന്നെ കാണാൻ വന്നപ്പോൾ ഔചിത്യം നോക്കാതെ എനിക്കൊരു ജോലി തരാമോ എന്ന് ചോദിച്ചു, നാളെ തന്നെ വന്നോളാൻ പറഞ്ഞു, അവിടെ മകൻ ഉണ്ടാവും മാധവൻ മാമ എല്ലാം പറഞ്ഞ് ശരിയാക്കാം എന്നും പറഞ്ഞു…. പിറ്റേ ദിവസം തന്നെ ചെന്നു ….. മുങ്ങിത്താഴും നേരം കിട്ടിയ കച്ചിത്തുരുമ്പായിരുന്നു എനിക്കാ ജോലി, നേരേ മാനേജിംഗ് ഡയറക്ടറുടെ കാബിനിൽ എത്തി, അനുവാദം ചോദിച്ച് കയറിയപ്പോൾ കണ്ടു, തിളക്കമാർന്ന രണ്ട് കടും കാപ്പി മിഴികൾ, അവയെനെ കണ്ട് ഒന്നുകൂടി തിളക്കമാർന്നതായി തോന്നി, കവിളിലെ നുണക്കുഴി തെളിയിച്ച് എനിക്കായ് ഒരു പുഞ്ചിരി സമ്മാനിച്ച് വരാൻ പറഞ്ഞു…..

സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമ്പഴും കണ്ടിരുന്നു ആർദ്രമായി എന്നിലേക്ക് പാളി വീഴുന്ന രണ്ട് മിഴികൾ….. “” തൽക്കാലം ബില്ലിംഗിൽ ഇരുന്നോളൂ …. അഡ്മിനിൽ വാക്കൻസി നോക്കി നമുക്ക് അങ്ങോട്ട് മാറാം…..”” താങ്ക്യൂ സർ എന്ന് പറഞ്ഞ് പോകാനാഞ്ഞ എന്നെ “” വീണ…. “” എന്ന് വിളിച്ചപ്പോൾ വേഗം തിരിഞ്ഞ് നോക്കി, അച്ഛനും അമ്മക്കും മാത്രമാണ് ഞാൻ വീണ”” പിന്നെ എല്ലാർക്കും പാർവ്വണയും പാറുവും ഒക്കെയാണ്, “എന്താടോ കണ്ണ് നിറഞ്ഞത്??”” എന്ന ചോദ്യമാണ് ആ വിളി എൻ്റെ മിഴികളിൽ നനവ് പടർത്തിയെന്നത് മനസിലാക്കി തന്നത്, “”ഏയ് ഒന്നൂല്യ സർ….””

“” വീണ താനെന്നെ മുമ്പ് എന്താ വിളിച്ചിരുന്നേ ??”” “” ശ് …. ശ്രീയേട്ടൻ”” “” അ! അത് തന്നെ മതി ഇവിടേം!! മനസിലായോ?”” “” ഉം “” അതും പറഞ്ഞ് തിരികെ നടക്കുമ്പോൾ മനസ് നിറയെ ആ കരിങ്കാപ്പി മിഴികളായിരുന്നു, അലിവോടെയുള്ള ആ വാക്കുകളായിരുന്നു.. എന്തോ ഒരു സനാഥത്വം ഫീൽ ചെയ്യുകയായിരുന്നു ….. പ്യൂൺ കാണിച്ച് തന്ന ‘ സീറ്റിൽ പോയിരുന്നപ്പഴും അയാളെ പറ്റി മാത്രം ചിന്തിക്കുകയായിരുന്നു, തന്നേക്കാൾ പത്ത് വയസിന് മൂത്തയാൾ, പണ്ട് ഹൃദ്യമായി എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന കരിങ്കാപ്പി കണ്ണുള്ളവൻ, അന്നേ ശ്രദ്ധിച്ചിരുന്നു തന്നോടു മാത്രം ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത……

കണ്ണുകൾ തന്നെ കാണുനമ്പോൾ മാത്രം വിടർന്നിരുന്നത്, വരുമ്പോഴൊക്കെയും തനിക്കായി ഇഷ്ടപ്പെട്ട എന്തേലും മറക്കാതെ കയ്യിൽ കരുതിയിരുന്നവൻ, പോകാൻ നേരം സങ്കടക്കടൽ കണ്ണിലൊളിപ്പിച്ച്, ചുണ്ടിലെ ചിരിയാൽ യാത്ര ചോദിച്ചവൻ, പിന്നെ പിന്നെ ശ്രീയേട്ടൻ ഇല്ലത്തേക്ക് വരാതായി, എങ്കിലും മാധവൻ മാമ ഇല്ലത്ത് വരുമ്പോ പ്രതീക്ഷയോടെ മിഴികൾ പുറകിലേക്ക് പായും…. കുസൃതി ഒളിഞ്ഞിരിക്കുന്ന കണ്ണുകൾ തിരയും…. വർഷങ്ങളായി കണ്ടിട്ട്….. ആൾക്ക് മാറ്റം വന്നെങ്കിലും ആ കണ്ണുകൾ ഇപ്പഴും അതുപോലെ…. ആരോരുമില്ലാത്ത പെണ്ണിന് അയാൾ അൽഭുതമായി പിന്നെ…..

സങ്കടങ്ങൾ കരയിച്ചപ്പോൾ മിഴികൾ തുടച്ചു, സന്തോഷത്തിൽ കൂടെ നിന്നു…. കരുതലാൽ പെണ്ണിൻ്റെ കരുത്തായി മാറി, അമ്മായിയ്ക്ക് കിട്ടുന്ന പണം മുഴുവൻ കൊടുക്കണം, കുത്തുവാക്കും വാല്യ പണികളും തുടർന്നു എങ്കിലും ഭക്ഷണം കഴിക്കുമ്പോൾ സമാധാനം തോന്നിയിരുന്നു …. എൻ്റെ കൂടെ അദ്ധ്വാനമല്ലേ എന്ന്, ഒരു ദിവസം കാബിനിലേക്ക് വിളിപ്പിച്ച എന്നോട് തുറന്നു പറഞ്ഞു ആ മനസ് മുഴുവൻ ഞാൻ മാത്രം ആണെന്ന് ” പേടിയിൽ, തള്ളണോ കൊള്ളണോ എന്നറിയാതെ നിന്നു ഞാൻ,

ശരിക്കും പേടിയായിരുന്നു അർഹതയില്ലാത്തത് തട്ടിയെടുക്കുകയാണോ എന്ന് …. പക്ഷെ എൻ്റെ എല്ലാ ആശങ്കകളും സാവധാനം പ്രണയത്തിന് വഴിമാറി….. പിന്നെ സ്വർഗം പോലെ കുറേ നാളുകൾ, ഇതിനിടയിൽ ഒരു ദിവസം പറഞ്ഞു ഒരു യാത്ര പോകാനുണ്ട് വീട്ടിൽ കോൺഫറൻസ് ടൂർ ആണെന്ന് പറഞ്ഞ് വരാൻ, ഒപ്പം എനിക്കായി ഒരു സർപ്രെയിസ് ഉണ്ടെന്നും…. ആദ്യം എതിർത്തെങ്കിലും നിർബ്ബന്ധത്തിന് വഴങ്ങി, കൂടെ ചെന്നു.. 🦋🦋🦋

“”ടോ താനെന്തിനാ ഇങ്ങനെ നെർവ്വസ് ആവുന്നേ “” “” ശ്രീ യേട്ടാ ഞാനാദ്യായിട്ടാ വീട്ടിൽ നിന്ന് ഇങ്ങനെ, കൂടെ ആരും ഇല്ലാതെ “” “”ആരും കൂടെ ഇല്ലന്നോ ?? ഒരാറടി രണ്ടിഞ്ച് മനുഷ്യൻ ഇങ്ങനെ കൂടെ ഇരുന്നിട്ട് ആരും ഇല്ലാന്നോ??”” “”അതല്ല വീട്ടിലെ ആരുമില്ലല്ലോ അതാ “” “” അത് ശരി! അപ്പോ ഞാനാരുമല്ല.” ” അതല്ലേ….?”” “”അയ്യോ!! അങ്ങനല്ല …..”” “”പിന്നെങ്ങനാ ??”” പെട്ടെന്ന് കാർ നിന്നത് കണ്ട് പരവേശത്തോടെ ആ മുഖത്തേക്ക് നോക്കി, അപ്പഴേക്കുo ആ കൈക്കുമ്പിളിലാക്കിയിരുന്നു എൻ്റെ മുഖം…. “”പേടിയുണ്ടോ തനിക്ക് ??”” ഇല്ലെന്ന് തലയാട്ടിയപ്പോൾ ആ മുഖം എൻ്റെ മുഖത്തോട് അടുത്ത് വന്നിരുന്നു, മെല്ലെ ആ അധരങ്ങൾ എൻ്റെ നെറുകയിൽ പ്രണയാദ്രമായി അമർന്നത് ഞാൻ അറിഞു,

മിഴികൾ കൂമ്പിയടഞ്ഞുഅപ്പഴേക്കും…. ആ അധരങ്ങൾ വീണ്ടും മുഖത്ത് ഓടി നടന്നിരുന്നു, ഒടുവിൽ അത് അതിൻ്റെ ഇണയെ കണ്ടെത്തി, ചോരച്ചുവയറിഞ്ഞ് മാറിയപ്പോൾ ശ്വാസം വലിച്ച്ചെടുത്തു ഞാൻ….. പിന്നെ ആ മുഖത്ത് നോക്കാൻ കഴിയാതെ തല താഴ്ത്തി ഇരിന്നു, ഇടക്ക് ഒന്ന് പാളി നോക്കിയപ്പോൾ കണ്ടിരുന്നു കുസൃതിച്ചിരിയോടെ ഡ്രൈവ് ചെയ്യുന്ന കരിങ്കാപ്പി കണ്ണു കാരനെ … വണ്ടി നേരെ ചെന്നത് ഒരു ഉമാമഹേശ്വര ക്ഷേത്രത്തിലേക്കായിരുന്നു…. ആ നടയിൽ വച്ച് ഈ താലി എൻ്റെ കഴുത്തിൽ കെട്ടിത്തന്നു…. മിഴിനീർ പൊഴിച്ച് മുക്കോടി ദൈവങ്ങൾക്കും നന്ദി പറയാരുന്നു ഞാൻ…..

ഒരു നുള്ളു കുങ്കുമത്താലെൻ്റെ സീമന്തരേഖ ചുവന്നപ്പോൾ ഉള്ളിൽ തട്ടി പ്രാർത്ഥിക്കുകയായിരുന്നു എല്ലാം നഷ്ടപ്പെട്ടതു പോലെ ഇനി ഇതും എന്നിൽ നിന്നും തട്ടിപ്പറിക്കരുതേ എന്ന്….. നേരെ പോയത് ശ്രീയേട്ടൻ്റെ തന്നെ ഒരു ഗസ്റ്റ് ഹൗസിലേക്കായിരുന്നു…… അവിടെ ഞങ്ങൾ അഞ്ച് ദിവസം ഭാര്യ ഭർത്താക്കൻമാരായി …… എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസങ്ങൾ …. പിന്നെ കണ്ണീർ മത്രമാകും ബാക്കി എന്നറിയാതെ മനസ് മറന്ന് ആഘോഷിച്ചു, തിരിച്ച് പോരുമ്പോൾ രണ്ടാളുടെയും കണ്ണിൽ സങ്കടത്തിൻ്റെ കലാഴങ്ങൾ പരസ്പരം കണ്ടു, അച്ഛനെയും അമ്മയെയുo കൂട്ടി വരാം എന്ന് പറഞ്ഞ് എന്നെ വീട്ടിനു മുന്നിൽ ഇറക്കിത്തന്നു…. പിറ്റേ ദിവസം ശ്രീയേട്ടൻ പറഞ്ഞ പ്രകാരം ഞാൻ ഓഫീസിൽ ചെന്ന് രാജി എഴുതി കൊടുത്തു…. വിവാഹാലോചനയുമായി വരുന്നവരെ കാത്ത് പടിക്കൽ കണ്ണും നട്ട് ഇരുന്നു, 🦋🦋

ജെനിക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു, കോടീശ്വരനായ ധ്രുവ് സർ താലികെട്ടിയവൾ…. ഇങ്ങനെ ആരും ഇല്ലാതെ… കരയുകയായിരുന്നു പാറു…. മെല്ലെ ജെനി അവളുടെ തോളിൽ കൈ മുറുക്കി, പിന്നെ….. പിന്നെ എങ്ങനെ മോളേ നീ …… പറയാം…..””” എല്ലാം പറയാ ജെനി….. എനിക്ക് അരോടെങ്കിലും ഒക്കെ പറയണം… എന്നിട്ട്…. എന്നിട്ട് മനസ് തുറന്ന് കരയണം, സങ്കടമൊക്കെ ഒഴുക്കിക്കളയണം…… ഇനി വയ്യടാ ….. ഒക്കെ ഉള്ളിൽ ഒതുക്കാൻ ഇനി വയ്യ……….തുടരും…

എന്നിട്ടും : ഭാഗം 4

Share this story