നിനക്കായ് : ഭാഗം 9

നിനക്കായ് : ഭാഗം 9

എഴുത്തുകാരി: ഫാത്തിമ അലി

പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന അന്നമ്മ ഊർന്ന് വീഴാൻ പോയ ടവലിനെ മുറക്കെ കൂട്ടിപ്പിടിച്ച് പിൻതിരിഞ്ഞ് നിന്നു… ആ സമയത്ത് അവളുടെ ശ്വാസഗതി എന്തിനെന്നില്ലാതെ ഉയർന്നിരുന്നു…. ഡോർ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടതും അന്നമ്മ കണ്ണുകൾ ഇറുക്കെ അടച്ചു… “ഹോ…ചെകുത്താൻ പോയി…സമാധാനം….” അവൾ തല ചെരിച്ച് നോക്കിയതും അലക്സ് പോയെന്ന് മനസ്സിലായി നെഞ്ചിൽ കൈ വെച്ച് ഒന്ന് ദീർഘമായി നിശ്വസിച്ചു… “ഈശോയേ…അങ്ങേര് വല്ലതും കണ്ട് കാണുവോ….അങ്ങനെ ആണെങ്കിൽ ഫസ്റ്റ്നെറ്റിന് മുൻപേ സസ്പൻസ് പൊളിയൂലോ….”

റിസ്ക് എടുക്കേണ്ടെന്ന് കരുതി വേഗം തന്നെ ഡോർ ലോക്ക് ചെയ്ത് അതിൽ ചാരി നിന്ന് നഖം കടിച്ചാണ് പെണ്ണിന്റെ ആലോചന…. “ഹാ…എന്റെ അന്നമ്മോ….കൂൾ….നിന്റെ ഇച്ചായനല്ലേ…. കണ്ടിട്ടുണ്ടെങ്കിൽ ഇപ്പോ എന്നാ…. എന്നാലും മോശം അല്ലേ… ച്ഛേ….അങ്ങേർക്ക് ഒന്ന് തട്ടിയിട്ട് കയറി വന്നൂടായിരുന്നോ…. അല്ല…ഞാൻ ഡോർ ലോക്ക് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ നടക്കുമായിരുന്നോ….?” ചോദ്യവും ഉത്തരവും സ്വയം തന്നെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോ കഴിഞ്ഞത് കഴിഞ്ഞു എന്ന് ഭാവത്തിൽ അന്നമ്മ ഡ്രസ് ചേഞ്ച് ചെയ്യാൻ നോക്കി…. സാമിന്റെ റൂമിൽ നിന്നും വാതിൽ വലിച്ചടച്ച് പുറത്തേക്ക് കടന്ന അലക്സ് തല ഒന്ന് കുടഞ്ഞ് നേരെ അപ്പുറത്തുള്ള അന്നമ്മയുടെ റൂമിലേക്ക് ചെന്നു…

സുഖമായി കിടന്നുറങ്ങുന്ന സാമിനെ കണ്ട് ദേഷ്യം കയറി അവന്റെ മുതുകിനിട്ട് ഒരൊറ്റ ചവിട്ട് വെച്ച് കൊടുത്തു… “ഏത് കള്ള @@&@^ ആടാ….” സാം ദേഷ്യത്തിൽ തെറി വിളിച്ച് എഴുന്നേറ്റ് ഇരുന്നപ്പോഴാണ് അലക്സിനെ കാണുന്നത്… “നീ നേരത്തെ പറഞ്ഞത് നിന്റെ ^@@@* ആണ്..” “പ്ഫാ @@*!എന്റെ നടുവിനിട്ട് ചവിട്ടിയതും പോര എന്നെ തെറി പറയുന്നോ….” സാം അലക്സിനെ ബെഡിലേക്ക് തള്ളിയിട്ട് അവന്റെ മേലെ കയറി…. രണ്ട് പേരും തല്ല് പിടിച്ച് അവസാനം കിതച്ച് ബെഡിലേക്ക് വീണ് കെട്ടി പിടിച്ച് കിടന്നു… “ടാ പുല്ലേ…എഴുന്നേൽക്ക്….” അലക്സ് സാമിനെ വിളിച്ചതും അവൻ ഒന്ന് മൂളി വീണ്ടും ബെഡിൽ തന്നെ കിടന്നു… “എഴുന്നേൽക്ക് *@&@%@..” അലക്സ് പൊക്കി എഴുന്നേൽപ്പിച്ചതും സാം മൂരി നിവർന്ന് കൊണ്ട് അവന്റെ റൂമിലേക്ക് നടന്നു… *****

ഹരിയും മേഘയും പുറത്തേക്ക് എങ്ങോട്ടോ ഇറങ്ങാൻ നോക്കുന്നതിനിടയിൽ ആണ് അകത്ത് നിന്ന് സുമയുടെ നിലവിളി കേട്ടത്… ഹരി ഓടി പിടിച്ച് ചെന്ന് നോക്കിയതും കിച്ചണിൽ നിലത്ത് വീണിരുന്ന വെള്ളത്തിൽ വഴുതി തല സ്ലാബിൽ ഇടിച്ച് വീണ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്… “അമ്മേ….” നെറ്റി പൊട്ടിചെറുതായി ചോര കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വീഴ്ചയിൽ ബോധം പോയ സുമയെ അവൻ കോരി എടുത്ത് അകത്തെ ബെഡിൽ കിടത്തിയതും വല്യ താൽപര്യമില്ലാതെ മേഘ അവന്റെ പിന്നിൽ ചെന്ന് നിന്നു… “മേഘാ…നീ ചെന്ന് കുറച്ച് വെള്ളം ഇങ്ങ് എടുക്ക്…” ഹരി വെപ്രാളത്തോടെ പറഞ്ഞതും അവളുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു… “ഹരി ചെന്ന് എടുക്കാമോ പ്ലീസ്…

എനിക്ക് ബ്ലഡ് കണ്ടിട്ട് എന്തോ അസ്വസ്ഥത പോലെ….ഞാനൊന്ന് അൽപ നേരം റെസ്റ്റ് എടുക്കട്ടേ…” ഹരിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ മേഘ വേഗം നെറ്റിയിൽ തടവിക്കൊണ്ട് റൂമിലേക്ക് പോയി…. ഹരി അവളുടെ പോക്ക് ഒന്ന് നോക്കി ഹാളിൽ ചെന്ന് വെള്ളം എടുത്ത് സുമയുടെ മുഖത്തേക്ക് തളിച്ചതും അവർ കണ്ണ് തുറന്നു… “അമ്മേ..കുഴപ്പം വല്ലതും ഉണ്ടോ…ഹോസ്പിറ്റലിൽ പോവണോ…?” “ഏയ്…വേണ്ട ഹരീ…പെട്ടന്ന് തല ചുറ്റുന്നത് പോലെ തോന്നി….ഇപ്പോ കുഴപ്പം ഒന്നുമില്ല…നിങ്ങൾ എങ്ങോട്ടോ പോവാൻ ഇറങ്ങിയതായിരുന്നില്ലേ…ചെല്ല്..സമയം വൈകിക്കണ്ട….” ഹരിയുടെ കൈയിൽ നിന്നും ബോട്ടിൽ വാങ്ങി അതിൽ നിന്ന് ഒരിറക്ക് കുടിച്ച് അവർ പറഞ്ഞു…

“അത് സാരമില്ല അമ്മേ…ഞങ്ങൾ പിന്നെ പോയ്ക്കോളാം…” “അത് വേണ്ട…ആ കുട്ടി ആഗ്രഹിച്ച് കാണില്ലേ…ചെല്ല്…” സുമ നിർബന്ധിച്ചതും ഹരി മടിച്ച് എഴുന്നേറ്റ് റൂമിലേക്ക് പോയി…. ബെഡിൽ ഹെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഫോണിൽ രാജിനോട് സംവദിക്കുകയായിരുന്നു അവൾ…. ഹാൻഡിൽ തിരിക്കുന്ന സൗണ്ട് കേട്ടതും വേഗം ഫോൺ സ്ക്രീൻ ഓഫ് ചെയ്ത് ബെഡിലേക്കിട്ട് നെറ്റിയിൽ കൈ വെച്ച് വയ്യാത്തത് പോലെ അഭിനയിച്ചു… “മേഘാ…ഒട്ടും വയ്യേ തനിക്ക്…” ഹരി അവളുടെ അടുത്ത് ചെന്ന് ഇരുന്ന് ചോദിച്ചതും അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി… “സാരമില്ല ഹരീ…അമ്മക്ക് എങ്ങനെ ഉണ്ട്…കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ…എനിക്ക് പെട്ടെന്ന് വയ്യാതെ ആയിട്ടാണ്..”

“ഏയ്..എന്താ മേഘാ ഇത്…അതൊന്നും സാരമില്ല…നിനക്ക് വയ്യെങ്കിൽ നമുക്ക് പിന്നെ ഒരു ദിവസം പോവാം അല്ലേ…. അമ്മക്കും വയ്യാത്തത് അല്ലേ.?” “എനിക്ക് കുഴപ്പം ഇല്ല ഹരീ…ഏതായാലും റെഡി ആയി നിൽക്കുകയല്ലേ…നമുക്ക് പോവാം…” “മ്മ്…എന്നാ വാ…” മേഘയെയും കൂട്ടി താഴെ ഇടങ്ങിയ ഹലി സുമയോട് വിവരം പറഞ്ഞ് കാറിൽ കയറി… “ഹരി…നിനക്ക് എന്നോട് എന്തെങ്കിലും ഇഷ്ടക്കേട് തോന്നുന്നുണ്ടോ…?” “എന്താ മേഘാ നീ ഇങ്ങനെ ചോദിക്കുന്നത്…” “എനിക്ക് അറിയാം…ഞാനും അമ്മയും തമ്മിലുള്ള അകൽച്ച നിനക്ക് വിഷമം ഉണ്ടാക്കുന്നുണ്ട് എന്ന്..എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്…പക്ഷേ അമ്മക്ക് ഇപ്പോഴും എന്നെ മരുമകളായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല…

അമ്മ ആ ശ്രീയുടെ പേരും പറഞ്ഞ് ഹരി ഇല്ലാത്തപ്പോഴൊക്കെ എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കാറുണ്ട്…” മേഘ വാക്കുകളിൽ സങ്കടം നിറച്ച് കൊണ്ട് പറഞ്ഞതും ഹരി കാർ സൈഡിലേക്ക് ഒതുക്കി നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.. “എന്നിട്ട് ഇത് വരെ നീ ഇത് എന്നോട് പറഞ്ഞില്ലല്ലോ…” “പല തവണ ഞാൻ ഹരിയോട് പറയണം എന്ന് കരുതിയെങ്കിലും നിങ്ങൾ തമ്മിൽ ഒരു പ്രശ്നമാവേണ്ടെന്ന് കരുതി ഞാൻ ഒന്നും പറയാത്തതാണ്….നമുക്ക് ബാഗ്ലൂരേക്ക് തിരിച്ച് പോവാം ഹരീ..എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു…” ഹരിയുടെ തോളിലേക്ക് ചാഞ്ഞ് കൊണ്ട് മേഘ പറഞ്ഞു… “പക്ഷേ മേഘാ…അമ്മക്ക് നിന്നോട് എന്തെങ്കിലും പ്രശ്നം ഒന്നും ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നില്ല..”

“നിന്റെ മുന്നിൽ അമ്മ എന്നോട് സ്നേഹത്തോടെ സംസാരിക്കുന്നത് കൊണ്ട് നിനക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല…പക്ഷേ നീ പോയിക്കഴിഞ്ഞാൽ ഇതിന് നേരെ ഓപ്പോസിറ്റ് ആയിട്ടാണ് എന്നോട് പെരുമാറാറ്….” മേഘ സ്വരത്തിൽ ഇടർച്ച വരുത്തിക്കൊണ്ട് പറഞ്ഞതും ഹരി അവളെ ചേർത്ത് പിടിച്ചു… “ഏയ്…സങ്കടപ്പെടല്ലേ…ഞാൻ അമ്മയോട് ചോദിക്കുന്നുണ്ട്…” “വേണ്ട ഹരീ…അമ്മക്ക് ചിലപ്പോ ഇഷ്ടമായെന്ന് വരില്ല…ആ ദേഷ്യവും കൂടി എന്നോട് കാണിക്കും…എനിക്ക് നിന്റെ സന്തോഷമാണ് വലുത് ഹരീ…” മേഘ അവന്റെ കവിളിൽ തലോടിക്കൊണ്ട് പെഞ്ഞതും ഹരി പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു…. ഹരിയുടെ നെഞ്ചിലേക്ക് തല വെച്ച മേഘയുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞിരുന്നു… ***

അരമണിക്കൂർ യാത്ര ചെയ്ത് ഒരു ടെറസിട്ട വീടിന് മുറ്റത്തേക്ക് ടാക്സി ചെന്ന് നിർത്തി… “വാ….” കാറിൽ നിന്നും ഇറങ്ങിയതും ആനി അവരെയും വിളിച്ച് ഉമ്മറത്തേക്ക് കയറി…. “അമ്മച്ചീ…..” “ആ…ദേ വന്നു…” അകത്ത് നിന്നും ഉയർന്ന സ്വരത്തോടൊപ്പം പുഞ്ചിച്ച് കൊണ്ട് ഒരു സ്ത്രീ അവർക്ക് അരികിലേക്ക് വന്നു…. “ശ്രീമോളേ…” “ഡെയ്സി ആന്റീ….” ശ്രീ അവരെ സ്നേഹത്തോടെ ഇറുകെ പുണർന്നു…. “അകത്തേക്ക് വരൂ….” അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ ഒരു വീടായിരുന്നു അത്… അവരെ അകത്തെ ചെയറിൽ ഇരുത്തി ഡെയ്സി വിശേഷങ്ങൾ ചോദിച്ചു…. ഡെയ്സിയുടെ ഭർത്താവ് മരിച്ച ശേഷം ശ്രീയുടെ നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതായിരുന്നു അവർ… ആനി ഇപ്പോൾ നെഴ്സിങിന് പഠിച്ച് കൊണ്ടിരിക്കുകയാണ്….

“ക്ഷീണം കാണില്ലേ..നിങ്ങൾ എല്ലാവരും ചെന്ന് ഫ്രഷായിക്കോളൂ…ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് കോളേജിലോട്ട് പോവാം…” ഡെയ്സി മൂന്ന് മുറികളിൽ ഒന്ന് ചൂണ്ടികാണിച്ചതും മാധവനും വസുവും അങ്ങോട്ട് ചെന്നു… “നീ എന്റെ കൂടെ വാ…” ശ്രീയെ ആനി അവളുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി…. ***** അന്നമ്മ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഇറങ്ങിയപ്പോഴാണ് സാം വന്ന് ഡോറിന് തട്ടിയത്… അവൾ വേഗം ഡോർ തുറന്ന് കൊടുത്തതും സാം അവളെ തള്ളിമാറ്റി അകത്തേക്ക് കയറി… ഒരു അവസരത്തിന് കാത്ത് നിന്ന അവൾ സാമിന്റെ മുടിയിൽ പിടിച്ച് വലിച്ച് മിസൈൽ വിട്ടത് പോലെ പുറത്തേക്ക് പാഞ്ഞു…

“ഹൗ….” മുന്നിലേക്ക് നോക്കാതെ ഓടിയ അന്നമ്മ എവിടെയോ ചെന്ന് ഇടിച്ചത് പോലെ തോന്നി തിരിഞ്ഞ് നോക്കിയപ്പോഴാണ് ദേഷ്യം കൊണ്ട് ചുവന്ന അലക്സിന്റെ മുഖം കണ്ടത്… “ഹൗ ബൂട്ടിഫുൾ പീപ്പിൾസ്…ഈശോയേ…ചെകുത്താന്റെ മുന്നിലാണല്ലോ വന്ന് പെട്ടത്…കാത്തോളണേ…” മനസ്സിൽ നന്നായി പ്രാർത്ഥിച്ച് അന്നമ്മ അവനെ നോക്കി ഇളിഞ്ഞ ചിരി ചിരിച്ചു….. “നിനക്കെന്താ ടീ കണ്ണ് കണ്ടൂടേ…മുഖത്ത് മത്തങ്ങ പോലെ ഉണ്ടല്ലോ രണ്ടെണ്ണം…അത് ഭംഗിക്ക് വേണ്ടി വെച്ചതൊന്നും അല്ലല്ലോ….അതെങ്ങനെയാ ആരെങ്കിലും ഉണ്ടോ ഇല്ലെയോ എന്നൊന്നും നോക്കാതെ ആണല്ലോ ഓരോന്ന് ചെയ്ത് കൂട്ടുന്നത്…” അലക്സ് ദേഷ്യത്തിൽ ഓരോന്ന് പറയാൻ തുടങ്ങിയതും അന്നമ്മയുടെ മുഖവും കനത്തു…

“ടോ…ടോ…താൻ അധികം ഓവർ ആക്കല്ലേ….എനിക്ക് ഉള്ളത് പോലെ തന്നെ രണ്ട് മത്തങ്ങ കണ്ണ് ഭവാനും ഉണ്ടല്ലോ…ഇടക്ക് അതൊന്ന് ഉപയോഗിക്കുന്നത് നല്ലതായിരിക്കും… ഹല്ലേ….ഞാൻ ഓടി വരുമ്പോ താനെന്തിനാ എന്റെ മുന്നിലേക്ക് വന്ന് നിന്നത്…” “ടീ…ടീ….” “ഹാ….രാവിലെ തന്നെ തുടങ്ങിയോ രണ്ടും കൂടെ…” സാം കുളി കഴിഞ്ഞ് നനഞ്ഞ മുടി ടവലിനെ കൊണ്ട് തുടച്ച് അവരുടെ ഇടയ്ക്ക് കയറി ചോദിച്ചു… “ദേ ഇച്ചാ…ഇങ്ങേരാ വെറുതേ എന്റെ മെക്കിട്ട് കേറാൻ വന്നത്..” “ടീ….” “ഹാ….അലക്സേ…നീയിങ്ങ് വന്നേ…അന്നമ്മോ നീ അങ്ങോട്ട് പോ…” അന്നമ്മ ചവിട്ടി കുലുക്കി പോവുന്നത് കണ്ട ചിരിയോടെ സാം അലക്സിനെ കൂട്ടി റൂമിലേക്ക് ചെന്നു… അന്നമ്മ റൂമിന് മുന്നിലെത്തിയതും തിരിഞ്ഞ് സാമിന്റെ കൂടെ പോവുന്ന അലക്സിനെ നോക്കി നിന്നു… അവനെ കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞതിനോടൊപ്പം കണ്ണുകൾ ഈറനണിഞ്ഞിരുന്നു…. *****

“ടാ…അപ്പച്ചൻ ഇപ്പോ വിളിച്ചിരുന്നു….എസ്റ്റേറ്റിൽ എന്തോ പ്രശ്നം….” “ആ ജോണും കൂട്ടരും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ…?” “മ്മ്….ഏതായാലും നമ്മൾ ഇന്ന് ആ വഴിക്കല്ലേ പോവുന്നത്… കഴിഞ്ഞ തവണ നമ്മൾ പറഞ്ഞത് ജോണിന് മനസ്സിലായി കാണില്ല… ഇത്തവണ നല്ല വെടിപ്പായി മനസ്സിലാക്കിച്ച് കൊടുക്കണം….” സാം കണ്ണിറുക്കി അലക്സിന് നേരെ നോക്കിയതും അവൻ ചിരിച്ച് സമ്മതമെന്ന് തലയാട്ടി… വാഡ്രോബിൽ നിന്ന് ഇളം നീല നിറത്തിലെ കുർത്തയും അതേ കരയുള്ള മുണ്ടും എടുത്ത് സാം ഡ്രസ് ചെയിഞ്ച് ചെയ്തു… കുർത്തയുടെ സ്ലീവ് തെരുത്ത് കയറ്റി മുകളിലത്തെ രണ്ട് ബട്ടൺസ് അഴിച്ചിട്ട് മുടിയും താടിയും ഒന്ന് ഒതുക്കി കൈയിൽ കാർട്ടിയർ വാച്ചും കെട്ടി കീയും എടുത്ത് അലക്സിന്റെ കൂടെ താഴേക്കിറങ്ങി….

“ഇച്ചാ….എവിടേക്കാ…?” “എസ്റ്റേറ്റിലേക്ക് ഒന്ന് പോവണം…നീയിത് എങ്ങോട്ടാ…?” “കുറച്ച് ഷോപ്പിങ്…പിന്നെ എന്റെ സാരഥി വർക്ക് ഷോപ്പിൽ അല്ലേ…അവനെയും ഒന്ന് കൊണ്ട് വരണം…” ബ്ലാക്ക് ടീ ഷർട്ടിന് മുകളിൽ ഡെനിം ഓവർ കോട്ടും ഇട്ട് സ്റ്റെയർ ഇറങ്ങിയ അന്നമ്മ ടേബിളിൽ ചെന്ന് ഇരുന്നു… “മമ്മാ…പൂയ്….ഫുഡ് എവിടെ…?” “ദാ വരുന്നു കൊച്ചേ…ബഹളം വെക്കാതെ…” റീന പ്ലേറ്റും ഒക്കെയായി വന്നതും അലക്സും സാമും അവൾക്ക് എതിരെ ആയി ചെയർ വലിച്ചിട്ട് ഇരുന്നു… “ഹായ്….താറാവ് കറി…ഇതെവിടുന്നാ മമ്മൃ….” “ഷേർളി കൊണ്ട് വന്ന് തന്നതാ….” റീന പറഞ്ഞതൊന്നും കേൾക്കാൻ ശ്രമിക്കാതെ അന്നമ്മ പ്ലേറ്റിലേക്ക് വെള്ളയപ്പവും താറാവ് കറിയും ഒഴിച്ച് പോളിങ് തുടങ്ങി…

അവളുടെ തീറ്റ കണ്ട് ബാക്കിയുള്ളവർക്കൊന്നും പ്രത്യേകിച്ച് ഒരു അത്ഭുതവും തോന്നിയിരുന്നില്ല… കാരണം ഡെയ്ലീ അവിടെ നടക്കുന്ന കാഴ്ച ആയിരുന്നു അത്…. ഫുഡിങ് കഴിഞ്ഞ് അമ്മച്ചിയോടും യാത്ര പറഞ്ഞ് സാം അവന്റെ പുലിക്കാട്ടിൽ എന്ന് സ്വർണ്ണ ലിപിയാൽ എഴുതിയ ബ്ലാക്ക് കളർ ഓപ്പൺ ജീപ്പിലേക്ക് കയറി… കോ സീറ്റിൽ അലക്സും കയറിയതും അന്നമ്മ ചാടി ബാക്ക് സീറ്റിലേക്ക് ഇരുന്നു…. “പോവാം….” “ഹാ…അതിന് മുൻപ് ആ ഗ്ലാസങ്ങ് എടുത്ത് വെക്ക് എന്റെ ഇച്ചാ…സ്റ്റൈൽ ആവട്ടേ….”

അന്നമ്മ പറഞ്ഞതും അവൻ ചിരിയോടെ പോക്കറ്റിൽ നിന്ന് റയ്ബാൻ എടുത്ത് കണ്ണിന് മുകളിലായി വെച്ചു…. “ഇനി പോവാലോ…?” “വണ്ടി എടുക്ക് മോനേ….” ചൂണ്ടു വിരലാൽ ഗ്ലാസ് അൽപം ഒന്ന് താഴ്ത്തി സൈഡ് മിററിലൂടെ അന്നമ്മയെ നോക്കിയതും അവൾ കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു…. അവളുടെ സമ്മതം കിട്ടിയതും സാം ജീപ്പ് സ്റ്റാർട്ട് ചെയ്ത് പുലിക്കാട്ടിൽ തറവാടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പാഞ്ഞു….തുടരും

നിനക്കായ് : ഭാഗം 8

Share this story