ദേവാഗ്നി: ഭാഗം 19

Share with your friends

എഴുത്തുകാരൻ: YASH

അഭി നീ എവിടെ എത്തി… പാലക്കാട് എത്തുന്നതെ ഉള്ളു ഏട്ടാ… നാളെ ബാങ്കിൽ പോയി അത് അവിടുന്ന് എടുത്ത് സമയം കളയാതെ നേരെ ഇങ്ങു വരണം… ശരി ഏട്ടാ…കാശി യുടെ അന്വേഷണം എന്തായി… അവൻ അത് രൂപലിയെ ഏൽപ്പിച്ചത് അല്ലെ… ഡീറ്റൈൽസ് എല്ലാം collect ചെയ്തെന്നാ പറഞ്ഞത്..പിന്നെ എന്തൊക്കെയോ പ്രോബ്ലെം ഉണ്ടെന്നും അവൾ നേരിൽ വരുമ്പോ പറയാം എന്നും പറഞ്ഞു… ഇതേ സമയം കാശി… ഹലോ… രൂപലി.. ഹലോ… ഹാ കാശി…2മിനിറ്റ് ഞാൻ തിരിച്ചു വിളിക്കാം… അപ്പു കാശി യുടെ അടുത്ത് വന്നു… കാശി എന്തായി കാര്യങ്ങൾ…അഭി അവിടെ എത്തറായി…

ഡീറ്റൈൽ എല്ലാം എടുത്ത് നാളെ ഇവിനിങ് ഇങ്ങു എത്തും… രൂപലി യുടെ എന്തായി… അവൾ ഇപ്പൊ വിളിക്കാം എന്നു പറഞ്ഞു.. അതേ സമയം കാശിയുടെ ഫോൺ അടിഞ്ഞു… ഹലോ… എന്തു പറ്റി… ഹേ… പ്രോബ്ലെം ആവുമോ… എന്താ കാര്യം… ഉം…ഉം.. നീ അല്ലെ ആള്… എനിക്ക് അറിയപടില്ലാതെ അല്ലാലോ… സസ്‌പെൻഷനോ…. ഒക്കെ അത് നന്നായി…കുറച്ച് റെസ്റ്റ് എടുക്ക് കുറെ ആയില്ലേ ലീവ് ഇല്ലാതെ….. നീ ഒരു കാര്യം ചെയ് നേരെ ഇങ്ങോട്ട് വാ…. ഹ ഹ ഹ…. കല്യാണം അതൊക്കെ നമുക്ക് റെഡി ആക്കാം.. നീ വാ.. എത്ര ദിവസം എടുക്കും അതിന്… ഇന്ന് കഴിയോ… ഒക്കെ.. ഇല്ല.. അത് ഇപ്പൊ പറ്റില്ല…അപ്പു ഏട്ടൻ ഉണ്ട് അടുത്ത്… ചിരി യോട് കൂടി കാശി ഫോൺ cut ചെയ്തു…

ഡ എന്തേലും പ്രോബ്ലെം ഉണ്ടോ… ഹേയ് ഒരു പ്രോബ്ലെം ഇല്ല… പിന്നെ എന്താ സസ്‌പെൻഷൻ പ്രോബ്ലെം എന്നൊക്കെ നീ ഫോണിൽ പറഞ്ഞത്… അത് അവിടെ ഉള്ള ഏതോ കൊമ്പൻ…MLA അയാൾ ഏതോ പെണ്ണിനെ കേറി പിടിച്ചു അത് രൂപലി കണ്ടോണ്ട് വരുകയും ചെയ്തു…തീർന്നില്ലേ അയാളെ കാര്യം…എന്തോ ഒരു അജയൻ ആ അയാളെ ഇനി ഒന്നും ചവിട്ടി കലക്കാൻ ബാക്കി ഉണ്ടാവില്ല…അയാൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്… മൂത്രം പൊണില്ല ട്യൂബ് ഇട്ട് കിടക്കുക ആണ്…2 ദിവസത്തിന് ഉള്ളിൽ സസ്‌പെൻഷൻ ഉണ്ടാവും എന്ന അവൾ പറയുന്നത്… അവൾ ലീവിന് ചോദിച്ചിട്ടുണ്ട്..IG പറഞ്ഞേ സസ്പെന്ഷന് മുൻപ് ലീവ് എടുക്കുന്നത് ആണ് നല്ലേ എന്നാ… ഇനി ഏട്ടന്റെ സഹായം വേണം…

എന്ത് സഹായം… ഞങ്ങളെ കാര്യം ഒന്നു പറഞ്ഞു ശരിയാക്കി തരണം…അങ്ങനെ ആണേൽ അവളെ ആ ലീവ് ടൈമിൽ ഇവിടെ നിർത്താലോ…ആരും ഇല്ലാതെ അല്ലെ… നമ്മൾ എല്ലാവരുടെയും ഇടയിൽ ആവുമ്പോ അവക്ക് ആശ്വാസം ആവും…പ്ളീസ് ഏട്ടാ… അതൊക്കെ ഞാൻ ശരിയാക്കാം…അവൾ ഇവിടെ നിന്നും അവളെ കലിപ്പ് സ്വഭാവം കാണിക്കുമോ… ഏട്ടൻ അവൾ വന്നിട്ട് ഒന്ന് അടുത്ത് സംസാരിച്ചു നോക്ക്..ഒരു പാവം ആണ് അവൾ… അവളെ പാവം … ആ ഒറ്റ ദിവസം കൊണ്ട് മനസിലായിക്ക്… കക്ഷി എപ്പോഴാണ് വരുക… അവൾ 4 മാസത്തെ ലീവ് നാണ് കൊടുത്തത്…അവളെ കൊണ്ട് സുപ്പീരിയർമാർക്ക് നല്ല തലവേദന ഉള്ളത് കൊണ്ട് വേഗം ലീവു കിട്ടും… ഇപ്പൊ അന്വേഷിക്കുന്ന ഒരു കേസ് ഉണ്ട്…

അത് തീർന്നാൽ നേരെ ഇങ്ങു വരും എന്ന പറഞ്ഞത്…ഏട്ടാ എന്റെ കാര്യം മറക്കല്ലേ… ഇല്ലെടാ… ഇപ്പൊ തന്നെ റെഡി ആക്കാം… നേരെ പോയി എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു…ആദ്യം കുറെ എതിർത്തു എങ്കിലും പിന്നെ രൂപലി യുടെ കഥ ഒക്കെ പറഞ്ഞു..കൂടെ ദേവുന്റെ സപ്പോർട്ട് ഉം കൂടി അയപ്പോ എല്ലാവരും ഫ്ലാറ്റ്… ലാസ്റ്റ് അവൾ വന്ന് അവളെ അഭിപ്രായവും കൂടി ചോദിച്ചിട്ട് അപ്പുന്റെ കൂടെ കല്യാണവും നടത്താൻ തീരുമാനം ആയി… പിറ്റേ ദിവസം ദേവു, ആതു,ആരു സീതമ്മയും അമ്പലത്തിൽ പോയി വരുക ആയിനും… അമ്മേ ആ അലവലാതികൾ അവിടെ ഇരിപ്പുണ്ട്… അവന്മാരൊക്കെ ഏതാ ആരു… ദേവു ചോദിച്ചു.. അറിയില്ല മോളെ കുറച്ച് ദിവസം ആയി ആ വീട്ടിൽ വന്ന് കൂട്ടിയിട്ട്…

ഇത് വഴി ഇപ്പൊ പെണ്ണുങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്‌ഥ ആയി… വീട്ടിലെ മക്കളോട് പറഞ്ഞ അവർ തീർത്ത കൊടുക്കും ഇവന്മാരുടെ സൂക്കേട്… വീട്ടിൽ എത്തിയിട്ട് ആരു നമുക്ക് അഞ്ചു ചേച്ചിയോട് പറഞ്ഞു കൊടുക്കാം…ദീപ്തി ഏച്ചിയും അഞ്ചു ഏച്ചിയും ഇപ്പൊ ഫ്രണ്ട്‌സ് അയത് കൊണ്ട് അവർ വന്ന് കൊടുത്തോളും ഇവൻ മാർക്ക്… എന്റെ പൊന്നു മക്കളെ ആരോട് പറഞ്ഞാലും ആ അഞ്ചു പെണ്ണിനോട് പറയല്ലേ … അതിന് അല്ലേൽ തന്നെ കഥ ഇല്ലാത്തതാ… ഇത് അറിഞ്ഞ എന്തൊക്കെയാ കാണിച്ചു കൂട്ടുക എന്ന് അറിയില്ല… അതും പറഞ്ഞു അവർ വായി നോക്കി കളുടെ അടുത്ത് എത്തി.. അവന്മാർ ഇവർക്ക് പോവേണ്ട വഴിയിൽ കയറി തടസം നിൽക്കുന്നു… ആതു ആരു പേടിച്ചു ദേവുന്റെ പിന്നിൽ പതുങ്ങി…

സീതമ്മ 3 മക്കൾക്കും മുൻപിൽ കുറുകെ നിന്നു പറഞ്ഞു… വഴി മാറ്… ഞങ്ങൾക്ക് പോവണം… അമ്മച്ചി പോയിക്കോ… ഇവർ 3 ഇവിടെ നിൽക്കട്ടെ…അതും പറഞ്ഞു സീതമ്മ യെ പിടിച്ച് റോഡ്‌ സൈഡിലേക്ക് തള്ളി… അമ്മേ എന്നുവിളിച്ചു 3 പേരും സീതമ്മയെ എണീപ്പിച്ചു… ദേവു ദേഷ്യത്തോടെ തള്ളിയവന്റെ മുഖത്തേക്ക് അടിക്കാൻ നോക്കി.. അവൻ അവളെ കയ്യിൽ പിടിച്ചു…കൂടെ ഉള്ളവൻ മരോട് ചിരിച്ചോണ്ട് പറഞ്ഞു നോക്കേടാ കൊച്ചിന്റെ ദേഷ്യം…ദേഷ്യം കൂടുമ്പോൾ ഭംഗിയും കൂടുന്നുണ്ട്…ആഹാ മോള് അമ്പലത്തിൽ പോയി വരുകയാണോ.. ചേട്ടൻ മാർക്ക് കുറച്ച് പ്രസാദം തന്നെ…അല്ലെ വേണ്ട നിന്റെ നെറ്റിയിൽ ഉണ്ടല്ലോ ഞാൻ എടുത്തോളം… അതും പറഞ്ഞു ദേവു നു നേരെ അടുത്തപ്പോ ആണ് രണ്ട് പോലീസ് ജീപ്പ് വന്ന് നിന്നത്…

അതിൽ നിന്നും ഒരു സുന്ദരി ആയ പോലീസ് ഓഫിസർ ഇറങ്ങി വന്നു…ദേവു ന്റെ കൈ പിടിച്ച ഗുണ്ട കൈ പെട്ടന്ന് വിട്ടു … പതുക്കെ പറഞ്ഞു രൂപലി… ACP രൂപലി റെഡ്‌ഡി… ദേവു, ആരു , ആതു സീതമ്മ യും ഒക്കെ അത് ശരിക്കും കേട്ടു… വണ്ടിയിൽ നിന്നും ഇറങ്ങിയ രൂപലി ദേവു ന്റെ കൈ പിടിച്ച ഗുണ്ടയുടെ കോളറിൽ പിടിച്ചു അടിനാവി നോക്കി മുട്ടുകാൽ കൊണ്ട് രണ്ട് ഇടി… അവൻ നിലത്തു കിടന്ന് പിടഞ്ഞു…പിന്നിലേക്ക് നോക്കി പറഞ്ഞു ഒറ്റ എണ്ണത്തിനെ വിടരുത്…പിന്നെ ഒരെണ്ണം പോലും എഴുനേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിൽ വേണം ജീപ്പിൽ കയറ്റാൻ… അതും പറഞ്ഞു നിലത്തു കിടന്നവനെ പൊക്കി എടുത്തു മതിലിനോട് കൂട്ടി ഇടിച്ചു അവന്റെ തല പൊട്ടിച്ചു പറഞ്ഞു…

നീ ഒക്കെ എന്താടാ കരുത്തിയെ…ഈ രൂപലിയെ വെട്ടിച്ചു സുഖിച്ചു ജീവിക്കാം എന്നോ. അതും പറഞ്ഞു അവന്റെ കൈ കറക്കി ഒറ്റ ഇടി എല്ല് നുറുങ്ങുന്ന സൗണ്ട് കേട്ട് സീതമ്മ കണ്ണ് ഇറുക്കി. ദേവുന്റെ കൈ മുറുക്കെ പിടിച്ചു…അതേ പോലെ തന്നെ അവന്റെ കാലും ചവിട്ടി ഓടിച്ചു .. എന്നിട്ട് വന്ന് ജീപ്പിന്റെ ബോണറ്റിൽ സ്റ്റൈലിൽ ചാരി നിന്നു sunglass എടുത്ത് മുഖത്ത് വച്ചു… അപ്പോയേക്കും മറ്റുള്ളവരെ എല്ലാം രൂപലിയുടെ കൂടെ ഉള്ള പോലീസ് കാർ രൂപലി യുടെ മുൻപിൽ നിർത്തി ..അതിൽ കൈയും കാലും ഓടിയാത്തവരെ ഒക്കെ ഓടിച്ചു വണ്ടിയിലെലേക്ക് എല്ലാത്തിനെയും കയറ്റാൻ പറഞ്ഞു..തിരിഞ്ഞു ദേവു നേയും മാറ്റ് 3 പേരെയും നോക്കി ചിരിച്ചു പോട്ടെ എന്നും പറഞ്ഞു ജീപ്പിൽ കയറി പോയി…

ഇവിടെ ഇപ്പൊ എന്താ നടന്നെ ആരാ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിൽ നാല് പേരും തമ്മിൽ നോക്കി… പെട്ടന്ന് ആരു അയ്യോ….ഇത് അതല്ലേ… ഏത്… നീ എന്താടി പറയുന്നേ..തല്ല് കണ്ട് കിളിപോയോ… അല്ലെടി ആതു… ഇത് അതല്ലേ.. കാശി ഏട്ടന്റെ… രൂപലി.. അമ്മേ… ഇതേവിടുന്ന സൗണ്ട്… നോക്കുമ്പോ സീതമ്മ ഉണ്ട് കണ്ണൊക്കെ തള്ളി നിൽക്കുന്നു… % വീട്ടിൽ വന്ന് എല്ലാവരോടും രൂപലിയെ കണ്ടതും അവിടെ നടന്നതും ഒക്കെ പറഞ്ഞു… എന്റെ എടുത്തി ആ പെണ്ണിനെയ ഈ മരങ്ങോടൻ പ്രേമിച്ചത്…

ഇവിടെ വന്ന ആ പെണ്ണ് നമ്മളെ ഒക്കെ വലിച്ചു കീറി അടുപ്പിൽ വെക്കുമോ എന്നാ എന്റെ പേടി… അവിടുന്നുള്ള ആ തല്ല് ഇപ്പോഴും എന്റെ കണ്ണിൽ ഉണ്ട്..ആ ചെക്കൻ മാരെ കൈയൊക്കെ തുണി പീഞ്ഞത് പോലെ ആക്കി കളഞ്ഞു അവൾ… സീതമ്മ പറഞ്ഞു ഇത് കേട്ട് അപ്പു … എന്റെ അമ്മേ അവളെ ജോലി അതാ.. ക്രിമിനൽസിനോട് അവക്ക് അങ്ങനെയേ പെരുമാറാൻ ആവു… നിങ്ങൾ തന്നെ അല്ലെ പറഞ്ഞേ നിങ്ങളോട് സ്നേഹത്തോടെ പെരുമാറിയെ എന്ന്… പിന്നെ എന്താ… കാശി: ഞാൻ എന്ന അവളെ ഒന്നു വിളിച്ചു നോക്കട്ടെ…. അപ്പു: ഡാ വഴിയ്യിൽ നടന…. തുടരും

ദേവാഗ്നി: ഭാഗം 18

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!