സിദ്ധാഭിഷേകം : ഭാഗം 52

സിദ്ധാഭിഷേകം :  ഭാഗം 52

എഴുത്തുകാരി: രമ്യ രമ്മു

ചന്ദ്രു വീട്ടിൽ എത്തുമ്പോൾ നേരം ഒരുപാട് ആയിരുന്നു.. ആദി അവൻ വരുന്നത് വരെ ഉറങ്ങാതെ ഇരുന്നു… അവൻ വരുന്നത് കണ്ട് അവന്റെ അടുത്തേക്ക് ചെന്നു.. അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നു… ആദിക്ക് അത് കണ്ടപ്പോൾ തന്നെ ദേഷ്യം തോന്നി.. “ചന്ദ്രു ,, എവിടെ ആയിരുന്നു നീ.. എന്താ ഈ കോലത്തിൽ… ” “സോറി ആദി.. ഇന്ന് എനിക്ക് ഇതില്ലാതെ ഉറങ്ങാൻ പറ്റില്ലെന്ന് തോന്നി.. സോറി…” “നീയും നന്ദുവും കൂടി പോയിട്ട് എന്തായി…” “ഞാൻ കിടക്കട്ടെ ആദി.. പ്ലീസ്.. നാളെ കാണാം.. പ്ലീസ് ആദി.. വയ്യെടാ… ” അവൻ കുഴഞ്ഞിരുന്നു… ആദി അവനെ താങ്ങി അകത്തേക്ക് കൊണ്ട് കിടത്തി…

അവന്റെ ഷൂസും സോക്‌സും ഊരി മാറ്റി.. നേരെ കിടത്തി ac അഡ്ജസ്റ്റ് ചെയ്ത് അവനെ പുതപ്പിച്ച ശേഷം പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു.. അവൻ ഫോണുമായി അവന്റെ മുറിയിലെ ബാൽക്കണിയിലേക്ക് ചെന്നിരുന്നു… അഭിയെ വിളിച്ചു… അവൻ എത്തിയ വിവരം പറഞ്ഞു… “നാളെ കാണാം എന്ന് മാത്രം പറഞ്ഞു.. വയ്യെന്ന്…” “അവൻ ചിലപ്പോൾ നമ്മൾക്ക് ആക്സപ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യമായിരിക്കാം പറയാൻ പോകുന്നത് .. നീ അത് നല്ലൊരു കേൾവിക്കാരനായി കേൾക്കണം.. എടുത്തു ചാടി അവന്റെ മാറ്റത്തെ തളർത്തരുത്.. എന്ത് വന്നാലും കൂടെ ഉണ്ടാവും എന്ന് ഉറപ്പ് കൊടുക്കണം..കേട്ടല്ലോ…” “ആഹ്.. ടാ.. ഞാൻ നോക്കിക്കൊള്ളാം.. നീ എപ്പോഴാ ഇങ്ങോട്ട്..”

“ഡേ ആഫ്ടർ ടുമാറോ.. ടാ.. മമ്മയുടെ ബർത്ത്ഡേ ആണ് വരുന്നത്.. നമ്മൾക്ക് ഗ്രാൻഡ് ആക്കണം… നിന്റെയും ശരത്തിന്റെയും എൻഗേജ്‌മെന്റ് കൂടി നടത്താം …എന്ത് പറയുന്നു… ” “ഐഡിയ ഒക്കെ കൊള്ളാം.. ബട്ട് നടക്കില്ല.. രണ്ട് ആഴ്ച്ച കൊണ്ട്… അമ്മ സമ്മതിച്ച് രാജീവ് സമ്മതിച്ച്… നടന്നത് തന്നെ… ” “ഹാ..ഞങ്ങൾ വരുവല്ലേ.. നീ ഒരു പാർട്ടി ഹാൾ ബുക്ക് ചെയ്തിട്.. നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം എന്നേ…. ” “നീ കൂടെ ഉണ്ടെങ്കിൽ പിന്നെ എന്ത് നോക്കാൻ ആണ്… ഐ ആം റെഡി .. കെട്ടാൻ പെണ്ണിനെ വരെ സെറ്റ് ആക്കി നിൽക്കുവല്ലേ… ” “പോടാ.. സ്വപ്നം കാണാതെ പോയി കിടന്നുറങ്ങ്.. ഉറുമ്പരിക്കും ഇനിയും പഞ്ചാര ആയാൽ… ഗുഡ് നൈറ്റ്…” “ഓക്കേ ടാ….ഗുഡ് നൈറ്റ്…” °°°

മുറിയിൽ കിടക്ക വിരിക്കുകയായിരുന്നു അമ്മാളൂ… അപ്പോഴാണ് അഭി അങ്ങോട്ട് വന്നത്.. അവൻ എന്തോ ആലോചനയിൽ ആയിരുന്നു… “എന്താ ഒരു ചിന്ത… ” “ആദി വിളിച്ചു.. ചന്ദ്രു ഇപ്പൊ എത്തി അത്രേ.. അവൻ വലിയ വിഷമത്തിൽ ആണെന്ന്.. കുടിച്ചിട്ടാ വന്നത് എന്ന്… ” “ഉം.. ബോധത്തിൽ സംസാരിക്കുന്നതാണ് നല്ലത്.. നന്ദുട്ടനെ ഒന്ന് വിളിച്ചു നോക്കി കൂടെ.. എന്താ ആയത് പോയിട്ട് എന്നറിയില്ലല്ലോ…” “അത് വേണോ.. നന്ദുന് ഒട്ടും താല്പര്യം ഇല്ലാതെയാണ് പോയതെന്നാ പറഞ്ഞത്… ” “നന്ദുട്ടന് അഭിയേട്ടനോട് നീരസമൊന്നുമുണ്ടാവില്ല… വിളിച്ചു ചോദിക്കുന്നത് അല്ലേ നല്ലത്.. നാളെ ചന്ദ്രുനോട് സംസാരിക്കുമ്പോൾ നമ്മൾക്ക് ഏകദേശ രൂപം കിട്ടില്ലേ.. അത് ഒന്ന് പ്രീപെയർ ആവാൻ ഹെൽപ്പ് ചെയ്യും എന്ന് തോന്നുന്നു… ”

“അപ്പോ…. വിളിക്കാം അല്ലേ… ” “ചുമ്മാ വിളിക്കെന്നേ….. ഇനി പറയാൻ താല്പര്യം ഇല്ലെന്ന് തോന്നിയാൽ എന്റെ കയ്യിൽ തന്നേക്ക്.. ജസ്റ്റ് വിശേഷങ്ങൾ ചോദിച്ചിട്ട് വെക്കാം…” “എന്നാൽ നീയും വാ.. ബാൽക്കണിയിൽ ഇരുന്ന് വിളിക്കാം… ” ബാൽക്കണിയിൽ ഒരു സിംഗിൾ വെയിറ്റ് ലെസ്സ് ബെഡ് കൊണ്ടുവന്നിട്ട് അതിൽ ഇരുന്ന് അഭി നന്ദുനെ വിളിച്ചു… “നന്ദു കിടന്നോ… ” “ഇല്ല..അഭിയേട്ടാ.. ഭക്ഷണം കഴിച്ചു വന്നേ ഉള്ളൂ.. എന്താ ഈ രാത്രിയിൽ… ” അവന്റെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.. “അത്.. ചന്ദ്രു ഇന്ന് അങ്ങോട്ട് വന്നിരുന്നല്ലോ.. ഇടയ്ക്ക് വിളിച്ചപ്പോൾ നിങ്ങൾ അഞ്ജലിയുടെ വീട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞിരുന്നു.. പിന്നെ അവനെ കുറിച്ചു വിവരം ഒന്നുണ്ടായില്ല…

ഇപ്പോഴാണ് വീട്ടിൽ എത്തിയത്… അതും കുടിച്ചിട്ട്… എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കിയോ ആ കുട്ടിയോ പാരന്റ്സോ…” “അവളെ അഭിയേട്ടന് എങ്ങനെ അറിയാം.. ചന്ദ്രു പറഞ്ഞോ.. ” “ആഹ്.. സൂചിപ്പിച്ചു.. ” “അവളുടെ പാരന്റ്സിനെയും നിങ്ങൾ അറിയും.. അഡ്വക്കേറ്റ് കൃഷ്ണ മൂർത്തി.. ” ലൗഡ് സ്പീക്കറിലൂടെ ഇത് കേട്ട അമ്മാളൂവും അഭിയും ഒരുപോലെ ഞെട്ടി… “അഞ്ജു…” അമ്മാളൂ സ്വപ്നത്തിൽ പോലെ പറഞ്ഞു… “അതേ.. മോളെ.. അവൾ തന്നെ .. അഞ്ജു.. മൂർത്തിയങ്കിളിന്റെ മോള്… ” അവൾ പറഞ്ഞത് കേട്ട് നന്ദു മറുപടി കൊടുത്തു… അവളുടെ അവസ്‌ഥ കൃത്യമായും അറിയില്ലെങ്കിലും എന്തോ മെന്റൽ ഡിപ്രെഷനിൽ ആണെന്ന് അറിയാമായിരുന്നു…

വാസുദേവ് ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ആണെന്നും അറിയാം… അമ്മാളൂന്റെ ഭാവ വ്യത്യാസം അഭിയെ കുഴക്കി… നന്ദുനോട് മുന്നോട്ട് ചോദിക്കാൻ അവന് ധൈര്യം കിട്ടിയില്ല… “നന്ദുട്ടാ.. ഞങ്ങളോട് പറയാൻ പറ്റുമോ അവളുടെ ലൈഫിൽ നടന്നത്… ” അമ്മാളൂ തന്നെ ചോദിച്ചു.. “ഉം…പറയാം… ഞാനും അഞ്ജലിയും ഒരുമിച്ചാണ് ബാംഗ്ലൂര് മെഡിക്കൽ കോളേജിൽ അഡ്മിഷൻ എടുത്തത്.. അറിയാത്ത നാടും ,, അറിയാത്ത ഭാഷയും ,, നാടും വീടും വിട്ട് ഉള്ള വിഷമവും ഒക്കെ ആയി ബുദ്ധിമുട്ടിൽ ആയ സമയത്ത് എനിക്ക് ആദ്യം കിട്ടിയ എന്റെ ബെസ്റ്റ് ബഡ്ഡി ആണ് അഞ്ജലി… മൂർത്തിയങ്കിളും അച്ഛനും സുഹൃത്തുക്കൾ ആണെങ്കിലും ഫാമിലി തമ്മിൽ വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല….

പക്ഷെ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഫാമിലിയെ കൂടി അടുപ്പിച്ചു.. രണ്ട് വർഷം കൊണ്ട് മറ്റാരേക്കാളും നല്ല ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.. എന്തും പറയാൻ പറ്റിയ നല്ല സുഹൃത്ത്.. വീക്കെൻഡ്സിൽ മാത്രേ ഞങ്ങൾ വേറെ വേറെ പോകാറുള്ളൂ.. അവളും ഫ്രണ്ട്സും ബീച്ച് , മാള് ഒക്കെ.. ഞങ്ങൾ പബ്ബ് , കസിനോ ഒക്കെ.. അവിടെ എത്തി രണ്ടോ മൂന്നോ വർഷത്തിന് ശേഷം ചന്ദ്രുനെ പരിചയപ്പെടുന്നത്… ചന്ദ്രുവിനെ എനിക്ക് ആദ്യം പരിചയപ്പെടുത്തുന്നത് അഞ്ജലി ആണ്.. പിന്നെ അവിടെ ഉള്ള ക്ലബ്ബിൽ വച്ച് ഞങ്ങൾ കൂടുതൽ അടുത്തു.. എന്തോ അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഞാനും വിശ്വസിച്ചു..

ഒരു ചതി പ്രതീക്ഷിച്ചിരുന്നില്ല.. അവന് എല്ലാം സില്ലി ആയിരുന്നു.. ആരുമായും ഒരു കമ്മിന്റ്മെന്റും ഇല്ല.. പക്ഷെ ഞങ്ങൾ പാവം നാട്ടിന്പുറത്തുകാർ ആണ്.. ഞങ്ങൾക്ക് ചതി മനസിലാക്കാൻ പിന്നെയും രണ്ടു വർഷം വേണ്ടി വന്നു.. അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങിയപ്പോൾ തന്നെ അവൾ തകർന്ന് തുടങ്ങിയിരുന്നു… പഠനം പോലും പിന്നോട്ട് ആയി.. ലക്ഷ്യം മറന്നു സ്വപ്നങ്ങൾ മറന്നു.. അന്നൊക്കെ എനിക്ക് അവളോട് ദേഷ്യം തോന്നി.. അത് പോലുള്ള സിറ്റിയിൽ അതിൽ കൂടുതൽ പ്രതീക്ഷിക്കരുതായിരുന്നു എന്ന് തോന്നി.. ഞാനും എന്റെ അടുപ്പമുള്ള കുറച്ചു ഫ്രണ്ട്സും കൂടി അവനെ കാണാൻ പോയി.. പക്ഷെ ഞങ്ങൾ വെറും കറിവേപ്പിലയ്ക്ക് സമം ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു..

അവൻ ഉപയോഗിച്ച് കളയുന്ന ടിഷ്യൂ പേപ്പറിന്റെ വാല്യു പോലും ഇല്ലാത്ത ബന്ധം… പരീക്ഷയൊക്കെ ഒരുവിധം തീർത്ത് നാട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഞാൻ ഒരിക്കൽ കൂടി അവനെ കാണാൻ ചെന്നു… ഇനി ഈ കാര്യം പറഞ്ഞു ചെല്ലരുത് എന്ന് പറഞ്ഞ്‌ എന്നെ ഇറക്കി വിട്ടു…. അവളുടെ ചേച്ചിയുടെ കല്യാണം ആയിരുന്നു അതിനടുത്താഴ്ച… ബസ്സിൽ വച്ചാണ് അവൾ എന്നോട് ആ കാര്യം പറഞ്ഞത്.. അവൾ… അവൾ ഗർഭിണി ആയിരുന്നു… പഠിക്കാൻ വിട്ട മകൾ ഈ അവസ്ഥയിൽ തിരിച്ചു ചെന്നാൽ അവളുടെ വീട്ടുകാർ… അവളുടെ ചേച്ചിയുടെ കല്യാണം.. ഒക്കെ കൂടി എനിക്ക് തലയ്ക്ക് ഭ്രാന്ത്‌ പിടിച്ചു… സ്വന്തമായി സൂക്ഷിക്കാൻ അറിയാത്ത അവളോട് പോലും ദേഷ്യം തോന്നി..

ഇഷ്ടപ്പെട്ടവൻ ആയാലും ലിമിറ്റ് വിട്ടാൽ അടക്കി നിർത്താൻ പെണ്ണിന് കഴിയണം.. അതിന്റെ പേരിൽ അവൻ വിട്ട് പോവുകയാണെങ്കിൽ ആ ബന്ധത്തിന് അവളുടെ ശരീരത്തോടുള്ള ആസക്തി മാത്രേ ഉള്ളൂ എന്ന് മനസിലാക്കണം.. അവൻ പോകുന്നതാണ് നല്ലത് എന്ന് കരുതണം എന്നൊക്കെ വഴക്ക് പറഞ്ഞു… അവൾ പൊട്ടി കരഞ്ഞപ്പോൾ എനിക്ക് കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല.. ഞാൻ കൂടി കൈ വിട്ടാൽ അവൾ എന്തെങ്കിലും ചെയ്താലോ എന്ന് ഭയന്നു.. എങ്ങനെ എങ്കിലും അവനെ കണ്ട് കാര്യം പറഞ്ഞു കൂട്ടി വരാം എന്ന് അവൾക്ക് വാക്ക് കൊടുത്തു…നടക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും… പക്ഷെ വീട്ടിൽ എത്തിയപ്പോൾ എല്ലാം അവളുടെ കയ്യിൽ നിന്ന് പോയി..

അവളുടെ ചേച്ചി ഒരു ഗൈനകോളജിസ്റ്റ് ആണ്.. അവരുടെ മുന്നിൽ അവൾക്ക് കൂടുതൽ ദിവസം പിടിച്ചു നിൽക്കാൻ ആയില്ല…. എന്നെയും വിളിപ്പിച്ചു.. മരണ വീടിന് തുല്യം ആയിരുന്നു അവിടുത്തെ അന്തരീക്ഷം… അവളെ ആണ് ആദ്യം കണ്ടത്.. ഒന്നേ പറഞ്ഞുള്ളൂ.. ഈ കുഞ്ഞിനെ അവൾക്ക് വേണം.. അവന്റെ പേരോ വിവരങ്ങളോ ആരും അറിയരുത് എന്ന്.. അങ്ങനെ സംഭവിച്ചാൽ അവളെ കാണില്ലെന്നും.. പക്ഷെ കല്യാണം വരെ മുടങ്ങാൻ ചാൻസ് ഉണ്ടെന്ന് മനസിലാക്കിയ അവർ അവളെ അബോർഷന് നിർബന്ധിച്ചു.. അന്നും അവൾ വാശിയിൽ ആയിരുന്നു…. ചേച്ചിയുടെ ജീവിതം കൂടി തകരുന്നത് കാണാൻ വയ്യാതെ ഒടുവിൽ അവൾ സമ്മതിച്ചതാണ്..

പക്ഷെ അവൾക്കും അറിയാമല്ലോ ഒരു ജീവനെ ഇല്ലാതാക്കുന്ന പ്രോസസ്സ്.. അതിന് ശേഷം അവൾ മെന്റലി വീക്ക് ആയി.. മുറിയിൽ അടച്ചിരുന്നു.. ആൾക്കാർക്കിടയിൽ മുറുമുറുപ്പ് വന്നപ്പോൾ മൂർത്തിയങ്കിൾ കല്യാണം നടത്താൻ ശ്രമിച്ചു.. ജർമനിയിൽ ജോലി ഉള്ള ഒരു ഡോക്ടർ.. ആൾ കാണാൻ വന്ന അന്ന് അവൾ ശരിക്കും ഒരു ഭ്രാന്തിയെ പോലെ പെരുമാറി.. എന്റെ കുഞ്ഞിനെ കൊന്നില്ലേ എന്നും പറഞ്ഞ് കരഞ്ഞു.. അതിന് ശേഷം അവളെ കരഞ്ഞു കണ്ടിട്ടില്ല ഞാൻ.. ആരെയും തിരിച്ചറിയില്ല …. വീട്ടിൽ പോലും പോകാതെ അവൾക്ക് കാവൽ ഇരുന്നു പല ദിവസങ്ങളിലും.. ചികിത്സ ഫലം കണ്ട് തുടങ്ങിയപ്പോൾ എല്ലാരേയും അവൾ തിരിച്ചറിയാൻ തുടങ്ങി.. കുറേശ്ശേ സംസാരിക്കാനും…

അവളെ തിരിച്ചു കൊണ്ടുവരുന്നതിന്റെ ഇടയിൽ പലപ്പോഴും അങ്കിൾ എന്നോട് ഇതിന് ഉത്തരവാദി ആരെന്ന് ചോദിച്ചു.. അവൾക്ക് കൊടുത്ത വാക്ക് എനിക്ക് തെറ്റിക്കാൻ സാധിച്ചില്ല.. അറിയില്ല എന്ന് പറയേണ്ടി വന്നു… ഇന്നലെ ചന്ദ്രുനോട് ഒന്നിച്ച് ഞാൻ അവളുടെ വീട്ടിലേക്ക് പോയി.. അവളെ എങ്ങനെ എങ്കിലും തിരിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ട് വരണം എന്നോർത്തു മാത്രമാണ് അവന്റെ കൂടെ പോയത്… പോകും വഴി ഞങ്ങൾ അവിടുന്ന് പുറപ്പെട്ട ശേഷം ഉള്ള കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു അവനെ അത് വിഷമിപ്പിച്ചു എന്ന് എനിക്ക് തോന്നി… അവന് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണം എന്ന് എനിക്ക് തോന്നി ….

അവനെ കണ്ടാൽ അവൾ എങ്ങനെ പ്രതികരിക്കും എന്ന് ഞങ്ങൾക്ക് പേടി ഉണ്ടായിരുന്നു… ” അവൻ പിന്നെ അവിടെ ഉണ്ടായതൊക്കെ അഭിയോട് പറഞ്ഞു.. എല്ലാം കേട്ട് തിരിച്ച് ഒന്നും പറയാൻ കഴിയാതെ കുറച്ചു നേരം ഇരുന്ന് പോയി അഭിയും അമ്മാളുവും… “നന്ദു ഞങ്ങൾ നാളെ കഴിഞ്ഞ് അങ്ങോട്ട് വരും.. നീ ഈ കാര്യത്തിൽ ഞങ്ങളുടെ കൂടെ നിൽക്കണം.. അവളെ മാറ്റി എടുക്കണം.. അവൾ പഠിക്കണം ജോലി ചെയ്യണം നല്ലൊരു കുടുംബം ഉണ്ടാവണം… നീ സഹായിക്കില്ലേ …” “അവൾക്ക് നല്ലത് വരുന്ന എന്തിനും ഞാൻ ഉണ്ടാകും.. അഭിയേട്ടൻ വായോ.. നേരിട്ട് കാണാം…” “ശരി.. ഗുഡ് നൈറ്റ്…” “ഗുഡ് നൈറ്റ് അഭിയേട്ടാ… മോളെ …ടേക്ക് കെയർ.. ബൈ ” “ഉം…”

അഭി ഫോൺ കട്ട് ചെയ്ത് അമ്മാളൂന്റെ മടിയിലേക്ക് തലചായ്ച്ചു… അവർ രണ്ടുപേരും അപ്പോൾ അഞ്ജലിയെ കുറിച്ചു മാത്രമാണ് ഓർത്തത്… എങ്ങനെ.. എവിടെ നിന്ന് തുടങ്ങും… “അമ്മൂ… നമ്മൾ എന്ത് ചെയ്യും… ” “എനിക്ക് അറിയില്ല… പാവം കുട്ടി… എത്ര അനുഭവിച്ചു കാണും.. ചന്ദ്രുനോട് ദേഷ്യം തോന്നുന്നു സത്യത്തിൽ.. ശ്രീക്ക് ആണ് ഇങ്ങനെ നടന്നിരുന്നത് എങ്കിലോ… അവൻ ഇങ്ങനെ ഒക്കെ നടക്കുമ്പോൾ അത് ആലോചിച്ചോ.. ഛേ… എത്ര ജീവിതങ്ങൾ മുന്നിൽ കണ്ടാലും പഠിക്കാത്ത പെൺകുട്ടികൾ.. ആ കഥയിലെ അവനെ പോലെ അല്ല എന്റെ കാമുകൻ എന്ന് സ്വയം ന്യായീകരിക്കും…

സ്വന്തം അനുഭവത്തിൽ നിന്ന് മാത്രേ തിരിച്ചറിയൂ എന്നാണ് വാശി.. കഷ്ട്ടം…. ചന്ദ്രുനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.. പക്ഷെ അവളെ ജീവിക്കാൻ സഹായിക്കണം.. അതിന് എന്ത് സഹായം വേണമെങ്കിലും ചെയ്യണം…” “ഉം.. നമ്മൾക്ക് ചെന്ന ഉടനെ കാണാം… പിന്നേ.. മമ്മയുടെ പിറന്നാൾ ആണ് നെക്സ്റ്റ് വീക്ക്.. നമ്മൾക്ക് മിത്രയുടെ വീട്ടിലും പോണം.. ആദിയുടെയും ശരത്തിന്റെയും നിശ്ചയം ഒരുമിച്ചു അന്ന് നടത്താം.. എന്ത്‌പറയുന്നു… ” “നല്ല കാര്യം.. രാജീവേട്ടനും അംബിയമ്മയും ഒരു വലിയ കടമ്പയാണ്…” “രാജീവിനെ ഞാൻ ശരിയാക്കി കൊള്ളാം.. അംബികാമ്മയെ ആര് പറഞ്ഞു മനസിലാക്കും… ദാസ് അങ്കിളിന് പ്രശ്നം ഉണ്ടാവില്ല എന്ന് കരുതാം..

മമ്മ സംസാരിക്കട്ടെ.. ശരിയായില്ലെങ്കിൽ നമ്മൾക്ക് ഇറങ്ങാം..ഉം…” “ഉം.. നോക്കാം ..വാ.. അകത്തു പോയി കിടക്കാം… നേരം ഒത്തിരിയായി…” “വേണ്ടാ.. നീ ഇവിടെ കിടക്ക്… ഇന്നിവിടെ മതി…” “ഉം.. എന്നാ ഞാൻ പില്ലോയും ഷീറ്റും എടുത്തിട്ട് വരാം…’ അഭി ഇപ്പോഴും അഞ്ജലിയെ കുറിച്ച് തന്നെ ആലോചിച്ചു.. അമ്മാളൂന്റെ ചോദ്യം നെഞ്ചിൽ തറഞ്ഞു നിന്നു…. തന്റെ ശ്രീമോൾക്ക് ആണെങ്കിൽ…. അതെ.. തന്റെ ശ്രീ മോൾക്ക് ആണെങ്കിൽ ഞാൻ എന്തൊക്കെ ചെയ്യും.. അതൊക്കെ തന്നെ ചെയ്യണം അഞ്ജലിക്ക് വേണ്ടിയും.. അവർ രണ്ടുപേരും ഇപ്പോ എനിക്ക് ഒരുപോലെ ആണ്… അമ്മാളൂ അടുത്ത് വന്ന് അവന്റെ മുടിയിലായി തലോടി…. “നമ്മൾക്കെന്താടി ഇങ്ങനെ മനസ്സ് നിറഞ്ഞു ഒന്ന് സന്തോഷിക്കാൻ പറ്റാത്തത്..

ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്…” “അത് നമ്മൾക്ക് മാത്രല്ല ഒരുവിധം എല്ലാവർക്കും അങ്ങനെയൊക്കെ തന്നെയാ.. അതൊക്കെ കൂടുന്നതല്ലേ ജീവിതം.. എപ്പോഴും ഇങ്ങനെ ഹാപ്പി ആയിട്ട് പോയാൽ ബോർ അടിക്കൂലെ.. പ്രശ്നം ഉണ്ടാവുക.. അത് സോൾവ് ചെയ്യുക.. ഒരു മൊബൈൽ ഗെയിം പോലെ.. ഓരോ ലെവൽ കഴിയുന്തോറും പ്രശ്നങ്ങൾ കൂടി വരും.. അതൊക്കെ സോൾവ് ചെയ്യുമ്പോൾ നമ്മൾക് കൂടുതൽ സ്‌ട്രോങ് ആവും..ഒടുക്കം എല്ലാ ലെവലും തീർത്ത് നമ്മൾ വിന്നർ ആവും…” “ആ ബെസ്റ്റ്.. അപ്പോഴേക്കും കുഴിയിലേക്ക് എടുക്കാൻ ആവും.. ഒന്ന് പോയെടി അവളുടെ ഒരു കണ്ടുപിടുത്തം..”

“ദേ.. വന്ന് വന്ന് ഒരു ബഹുമാനം ഇല്ലാതായിട്ടുണ്ട് കേട്ടോ ഇയാൾക്ക്.. എടോ ,, താൻ ,, മോളെ ,, തേനെ എന്നൊക്കെ വിളിച്ചു കൊണ്ടിരുന്നതാ.. ഇപ്പോ എടി പോടി നീ എന്നൊക്കെ ആയി.. ഇനി നാളെയോ…” അമ്മാളൂ കപട ദേഷ്യത്തിൽ പറഞ്ഞു… “എടി… നീ പോടി… നീ ആരാടി എന്നോട് ചോദിക്കാൻ.. ഞാൻ ഇനിയും വിളിക്കും.. നീ എന്ത് ചെയ്യും..” “ആഹാ..ഞാൻ തിരിച്ചു വിളിക്കും…” “എന്നാ വിളിക്ക്… ഹാ വിളിക്കെടി… ” അമ്മാളൂ പൊട്ടിച്ചിരിച്ചു… അഭി അവളെ പിടിച്ച് അവിടെ കിടത്തി.. അവളുടെ മുഖത്തേക്ക് നോക്കി .. “ബഹുമാനിക്കണോ… ”

“വേണ്ടാ.. ” “എന്നാലും.. ” “വേണ്ടെന്നെ..” “നീ എന്റെ അല്ലെ… എന്ത് വിളിച്ചാലും അതിലൊക്കെ നിന്നോടുള്ള എന്റെ സ്നേഹവും ബഹുമാനവും ഇഷ്ടവും പ്രണയവും ഒക്കെ കൂടുകയെ ഉള്ളൂ.. കേട്ടോടി.. ഭാര്യേ… ” അവൾ ചിരിയോടെ അവനെ പുണർന്നു… ” മൂഡൊന്ന് ഒക്കെ ആയെങ്കിൽ കിടന്ന് ഉറങ്ങ് ചെക്കാ…” “മൂഡ് വേറെ വരുന്നുണ്ട് .. നോക്കട്ടെ.. ” “വേണ്ടാല്ലോ…. ” ####

“തെമ്മാടി… ഉറക്കായോ…” “പാതിരാത്രി വിളിച്ചിട്ടാണോടി ഉറങ്ങിയോ ചോയ്ക്കുന്നേ… ” സിദ്ധു ഉറക്കപ്പിച്ചിൽ കലിപ്പിട്ടു… “എന്നെ ആലോചിച്ചു കിടക്കുവാണെങ്കിലോ എന്ന് വിചാരിച്ചു ചോദിച്ചതാണേ.. മുരടൻ…” “പിന്നെ.. എനിക്ക് വേറെ പണിയില്ല..നിന്നെ ആലോചിച്ചു കിടക്കാൻ..” “അതെന്താ ഞാൻ അത്ര ബോറാ…” “പിന്നല്ലേ.. ” “എന്ന.. ശരി ബൈ..” “ടി.. വെക്കാതെ… ഇനി എന്നെ ഉറക്കീട്ട് പോയാ മതി.. നീയല്ലേ എണീപ്പിച്ചത്..” “ഹും.. ഈ തെമ്മാടിയെ വിളിച്ച എന്നെ പറയണം.. ഇയാൾക്കുള്ള മരുന്ന് ഞാൻ തന്നെ കണ്ടുപിടിക്കേണ്ടി വരും… അൺറൊമാന്റിക് മുരടൻ…” മറുവശത്ത് നിന്ന് ഉറക്കെ ഉള്ള പൊട്ടിച്ചിരി ആയിരുന്നു മറുപടി…

“ഹോ.. എന്റെ സാറേ.. ഇതാണ് എന്നെ കൊല്ലുന്നത്.. ഈ ചിരി.. മരുഭൂമിയിൽ വല്ലപ്പോഴും കിട്ടുന്ന പെരുമഴ പോലെ…..” “ഡോക്ടറെ.. സാഹിത്യം വേണ്ട.. എന്തൊക്കെയാ വിശേഷങ്ങൾ…” “നമ്മുടെ കല്ല്യാണം ഉറപ്പിച്ചു…” “ഏഹ്.. ആരോട് ചോദിച്ചിട്ട്…” “ആരോട് ചോദിക്കാൻ… ഞാൻ നമ്മുടെ കാര്യം ഏട്ടനോടും അച്ഛനോടും പറഞ്ഞു.. ആർക്കും ഒരു പ്രശ്നം ഇല്ല.. അങ്ങനെ ഉറപ്പിച്ചു..” “നമ്മുടെ എന്ത് കാര്യം…” “എന്ത് കാര്യം എന്നോ.. നമ്മൾ തമ്മിൽ ഉള്ള ഇഷ്ട്ടം..” “ഇഷ്‌ട്ടോ… ആർക്ക് ആരോട്… അയ്യേ തമാശയ്ക്ക് ഞാൻ എന്തോ പറഞ്ഞെന്ന് കരുതി…” “ദേ.. സിദ്ധുവേട്ടാ കളിക്കല്ലേ.. എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ.. ”

“ഞാൻ കാര്യമായിട്ട് പറഞ്ഞതാ… കളി പറഞ്ഞതല്ല.. എനിക്ക് നിന്നെ കെട്ടാൻ ഒന്നും വയ്യ… ” “……………” “കുട്ടി ഡോക്ടറെ പോയോ…” “…………” “ടി… ” “……..” “സാന്ദ്ര… ടി…സോറി… ഞാൻ ചുമ്മ പറഞ്ഞതല്ലേ.. അപ്പോഴേക്കും പിണങ്ങിയോ…” “…….” “സാന്ദ്ര… കാൻ യൂ ഹിയർ മീ.. ടി കോപ്പേ ..കേൾക്കുന്നുണ്ടോ നീ.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ… സാന്ദ്ര……സാന്ദ്രാ… ശ്ശേ …” അവൻ ഫോൺ കട്ട് ചെയ്ത് തിരിച്ചു വിളിച്ചു.. അവൾ എടുത്തില്ല.. പിന്നെയും വിളിച്ചു.. അവൾ എടുത്തില്ല.. അവന് ടെൻഷൻ ആയി….ശ്ശേ..ഇവൾക്ക് ഫോൺ എടുത്താൽ എന്താ.. അവൻ വിളിച്ചു കൊണ്ടിരുന്നു.. കുറെ നേരം കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു.. അവൾ കോൾ എടുത്തു.. “ടി.. നിന്നെ എത്ര നേരായി വിളിക്കുന്നു…

നിനക്ക് ഫോണെടുത്താൽ എന്താ.. ” “നിങ്ങൾ എന്റെ ആരാ.. ഞാൻ എന്തിനാ ഫോൺ എടുക്കുന്നേ..” “ഒറ്റ വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ.. ഇത്ര നേരം നീ എന്ത് എടുക്കുവായിരുന്നു.. എത്ര തവണ ഞാൻ വിളിച്ചു.. ” “ടൈഗർ ഷെറോഫിന്റെ നമ്പർ തപ്പിയതാ.. അതാ എടുക്കാൻ പറ്റാഞ്ഞത്…” “എന്തോന്ന്.. ” “ആഹ്.. നമ്പർ കിട്ടി.. ഇനി അയാളുടെ പിന്നാലെ നടന്ന് നോക്കട്ടെ.. നിങ്ങൾക്ക് എന്നെ വേണ്ടല്ലോ…ഹും…” “ഫ്ഭ…@$%^&$..” അവളെ കുറെ ചീത്തയും പറഞ്ഞ് അവൻ കോൾ കട്ട് ആക്കി… ആഹാ… എന്താ ഒരു കുളിർമ.. എപ്പോഴും ഞാൻ പിന്നാലെ വരുമ്പോഴേ മോനെ തെമ്മാടി നിങ്ങൾക്ക് എന്നെ ഒരു വിലയില്ല..

ഇനി ഇങ്ങോട്ട് വിളിക്ക്…ഹും.. എന്നോടാ കളി … കുറച്ചു കഴിഞ്ഞ് ഫോൺ വീണ്ടും അടിച്ചു.. സാന്ദ്ര ഒരു ചിരിയോടെ ഫോൺ എടുത്തു… ശബ്ദത്തിൽ നീരസം കാണിച്ചു ചോദിച്ചു.. “എന്താ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.. സമയം രണ്ടായി.. ” “എന്റെ ഉറക്കം കളഞ്ഞിട്ട് നീ അങ്ങനെ ഉറങ്ങണ്ട….നിനക്ക് എന്താടി എന്നെ തിരിച്ചു വിളിച്ച് സംസാരിച്ചാൽ.. ഏഹ്.. എന്താടി നിനക്ക് ദേഷ്യം.. ” “ശെടാ.. ഇത് നല്ല കൂത്ത്.. അല്ല ചേട്ടാ.. ചേട്ടന് വട്ടുണ്ടോ.. നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും പറഞ്ഞു പോയിട്ട്…. എനിക്ക് ഈ നിരാശ കാമുകി കളിച്ചു നടക്കാൻ ഒന്നും വയ്യ.. ഇനി എന്നെ വിളിക്കണ്ടാ.. ഞാൻ സൈലന്റിൽ ഇടുവാ ഫോൺ.. ബൈ..” “സാന്ദ്ര കട്ട് ചെയ്താൽ നിന്നെ അവിടെ വന്ന് തല്ലും ഞാൻ…പറഞ്ഞേക്കാം.. എനിക്ക് സംസാരിക്കണം…” “എന്നാ വന്ന് തല്ല്…അത് കഴിഞ്ഞിട്ട് സംസാരിക്കാം …..ഓക്കെ.. ഹും..” **

നേരം പുലരാൻ ആയപ്പോൾ കോളിംഗ് ബെൽ കേട്ട് ശരത് എണീറ്റു.. കൂടെ തന്നെ ചന്ദ്രനും ബാലയും… സാന്ദ്ര പിന്നെ അങ്ങനെ ഒരു സംഭവം അറിഞ്ഞേ ഇല്ല… വാതിൽ തുറന്നു..സിദ്ധുനെ കണ്ട് ശരത് ഒന്ന് ഞെട്ടി.. ചെറിയ ഒരു ബാഗുമായി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുന്ന അവനെ ശരത് അടിമുടി നോക്കി.. “എന്താടാ.. എന്തേലും പ്രശ്നം..” അവന് അപ്പോഴാണ് ഒരു ചമ്മൽ വന്നത്.. ഒരാവേശത്തിന് ചാടി ഇറങ്ങിയതാ.. അവളുടെ സംസാരം കേട്ട്.. ഭാഗ്യത്തിന് കറക്ടായി ഫ്ലൈറ്റും കിട്ടി.. ഇവരോട് എന്ത് പറയും എന്ന് ആലോചിച്ചു പോലും ഇല്ല..ഈശ്വരാ പെട്ടോ.. “എന്താ സിദ്ധു.. എന്തേലും പ്രശ്നം ഉണ്ടോ..”

ചന്ദ്രനും ബാലയ്ക്കും അവനെ അപ്പോ കണ്ട് അങ്ങനെ ആണ് തോന്നിയത്… “അത് .. അത് പിന്നെ..” അവന്റെ പരുങ്ങലും ചമ്മലും കണ്ട് ശരത്തിന് പ്രശ്നം ഒന്നുമില്ലെന്ന് മനസിലായി… അവൻ ചിരിച്ചു.. “അച്ഛൻ പോയി കിടന്നോ… പ്രശ്നം ഒന്നുല്ല.. അവൻ സാന്റിയെ കാണാൻ വന്നതാ.. അല്ലെടാ…” അവൻ ചിരിയോടെ തലതാഴ്ത്തി.. ചന്ദ്രനും ബാലയ്ക്കും അവന്റെ ആ ഭാവം പുതിയത് ആയിരുന്നു.. അവർ ചിരിയോടെ തിരിച്ചു പോയി… “ഉം..ചെല്ല്.. ലോക്ക് ആയിരിക്കില്ല.. ” “താങ്ക്സ്…” “അതേ..അളിയോ.. കെട്ട് കഴിഞ്ഞിട്ടില്ല.. മറക്കണ്ടാ…” അവൻ ചിരിയോടെ അവളുടെ റൂമിലേക്ക് കടന്നു ഡോർ ലോക്ക് ചെയ്തു.. ബെഡിൽ പി ടി ഉഷ ആവനുള്ള തയ്യാറെടുപ്പോടെ കിടപ്പാണ് സാന്ദ്ര.. അവൻ അവളെ തന്നെ നോക്കി നിന്നു… പിന്നെ പതിയെ തട്ടി വിളിച്ചു.. അവൾ കണ്ണ് തുറന്ന് നോക്കി ..

സിദ്ധുനെ മുന്നിൽ കണ്ട് അവൾ ചിരിച്ചു .. പിന്നെ അതേ പോലെ കണ്ണടച്ച് കിടന്നു.. സ്വപ്‍നം ആണെന്നാണ് അവൾ കരുതിയത്.. അവൻ വെള്ളം എടുത്തു കൊണ്ട്‌വന്നു അവളുടെ മുഖത്തേക്ക് ഒഴിച്ചു.. അവൾ ഞെട്ടി കണ്ണ് തുറന്നു.. മുന്നിൽ സിദ്ധുനെ കണ്ട് കണ്ണ് തിരുമ്മി ഒന്ന് നോക്കി.. വീണ്ടും നോക്കി.. “പ്ടോ… എന്താ സംഭവിച്ചത് എന്ന് പിടി കിട്ടും മുൻപേ അവളെ നിലത്ത് നിന്ന് എടുത്ത് ചുമരോട് ചേർത്തു അവൻ…. അവളുടെ കവിളിൽ കുത്തിപിടിച്ചു.. പിന്നെ അവളുടെ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്ത് ഗാഢമായി ചുംബിച്ചു.. ഒരുനിമിഷം നടക്കുന്നത് എന്താണെന്ന് മനസിലാക്കും മുൻപേ അവളുടെ കൈകൾ അവനെ മുറുക്കി…

പരസ്പരം വിട്ടു കൊടുക്കാതെ അവർ മത്സരിച്ചു.. ശ്വാസം എടുത്തുവിട്ട് അവൻ വീണ്ടും അവളിലേക്ക് ചേർന്നു…. അവന്റെ ദേഷ്യവും സ്നേഹവും പ്രണയവും എല്ലാം ചേർത്ത് വച്ച് ഒരു ദീർഘ ചുംബനം .. മുഖങ്ങൾ അകന്നിട്ടും അവൻ അവളുടെ മേലുള്ള പിടി വിട്ടില്ല.. ചുമരിനോട് കൂടുതൽ അടുപ്പിച്ചു… “നിനക്ക് ഏതവന്റെ പിറകെ ആണേടി പോവേണ്ടത് എന്നെ വിട്ടിട്ട്.. പറയെടി.. ” സാന്ദ്ര പതിയെ ചിരിച്ചു… അവളുടെ ചുണ്ടിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര അവൻ തുടച്ചു നീക്കി.. അവൾ വേദനിച്ചിട്ട് കണ്ണടച്ചു… “വേദനിച്ചോ…” അവന്റെ സ്വരം സുന്ദരമായിരുന്നു… അവൾ ഇല്ലെന്ന് തലയാട്ടി.. “ഇപ്പൊ പറയെടി..ഞാൻ അൺറൊമാന്റിക് മുരടൻ ആണോന്ന്… ”

അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു.. അവന്റെ മുഖം കയ്യിലെടുത്ത് തെരുതെരെ ഉമ്മ വച്ചു.. അവൻ ചിരിയോടെ അവൾക്ക് നിന്ന് കൊടുത്തു…. “എന്നെ തല്ലനായിട്ടാണോ ഇപ്പൊ കെട്ടിയെടുത്തെ.. ” “അല്ല…. ഒരാഴ്ചയോളം ആയില്ലേ നിന്നെ കണ്ടിട്ട്…. അപ്പോ ഒരു മോഹം…. പിന്നെ നീ അല്ലെ വെല്ലുവിളിച്ചത്.. ” “അപ്പോ എന്നോട് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞതോ.. ” അതിന് മറുപടി പറയാതെ അവൻ അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തു .. അവൾ ഒന്ന് ഉയർന്ന് പൊങ്ങി… അവനെ പൊതിഞ്ഞ ഒരു ചുടുനിശ്വാസം അവളുടെ മുഖത്താകെ അലഞ്ഞു… അവൻ കാതോരം മന്ത്രിച്ചു.. “ഐ ലൗ യൂ.. ടി…കാന്താരി…❤..❤..” ഒരു ചിരിയോടെ അവൾ അവനെ കെട്ടിപിടിച്ചു…. ഐ ലൗ യൂ ടൂ തെമ്മാടി…❤❤

… “അതേ നിന്റെ ഏട്ടൻ വാർണിങ്ങും തന്നാ വിട്ടത്.. കെട്ട് കഴിഞ്ഞിട്ടില്ല എന്ന്… ” “അയ്യേ.. എട്ടനാ വാതിൽ തുറന്ന് തന്നത്.. ” “പിന്നെ ഞാൻ എന്താ മായവിയോ.. വിചാരിക്കുന്ന സ്ഥലത്തു പറന്ന് എത്താൻ… ഏട്ടൻ മാത്രല്ല.. അച്ഛനും അമ്മയും ഉണ്ടായിരുന്നു.. ഭാഗ്യത്തിന് അപ്പച്ചി എണീറ്റില്ല… ഇനി എല്ലാരോടും എന്ത് പറയും ..” “അപ്പോ വരുമ്പോ എന്താ ആലോചിച്ചത്.. ” “അപ്പോ നീ പറഞ്ഞത് മാത്രേ ആലോചിച്ചുള്ളൂ.. നാണക്കേടാവോ…” “ഉറപ്പല്ലേ… ” “ആ പോട്ടെ… എല്ലാർക്കും അറിയാലോ ഇപ്പോ.. അതേയ്…ഞാൻ വേഗം തിരിച്ചു പോകും.. ഇനി വല്ലതും തരാനോ പറയാനോ ഉണ്ടേൽ ഇപ്പോ തീർത്തേക്ക്…”

“അയ്യട…പോ അവിടുന്ന് എന്നെ വന്ന് തല്ലിയിട്ട് പീഡിപ്പിച്ചതും പോര…” “ആഹാ .. എന്ന പീഡിപ്പിച്ചിട്ട് തന്നെ കാര്യം ..വാടി ഇവിടെ…. ” അവൻ അവളെ അപ്പാടെ എടുത്തു ബെഡിലേക്ക് ഇട്ടു.. അവളുടെ മേലേക്ക് ചാഞ്ഞു.. കെട്ടിപിടിച്ചു കിടന്നു… അവൾ കിടന്ന് പിടഞ്ഞു.. “ചുമ്മാ ഇരിക്കെടി.. ഞാൻ കുറച്ച് ഉറങ്ങട്ടെ… ഇന്നലെ ഒരു പോള കണ്ണടച്ചില്ല…” അവൾ ആ മുടിയിൽ തലോടി കൊണ്ടിരുന്നു.. അവൻ പതിയെ മയങ്ങി…തുടരും

സിദ്ധാഭിഷേകം : ഭാഗം 51

Share this story