സിദ്ധാഭിഷേകം : ഭാഗം 53

സിദ്ധാഭിഷേകം :  ഭാഗം 53

എഴുത്തുകാരി: രമ്യ രമ്മു

അവൻ അവളെ അപ്പാടെ എടുത്തു ബെഡിലേക്ക് ഇട്ടു.. അവളുടെ മേലേക്ക് ചാഞ്ഞു.. കെട്ടിപിടിച്ചു കിടന്നു… അവൾ കിടന്ന് പിടഞ്ഞു.. “ചുമ്മാ ഇരിക്കെടി.. ഞാൻ കുറച്ച് ഉറങ്ങട്ടെ… ഇന്നലെ ഒരു പോള കണ്ണടച്ചില്ല…” അവൾ ആ മുടിയിൽ തലോടി കൊണ്ടിരുന്നു.. അവൻ പതിയെ മയങ്ങി.. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆 സിദ്ധു ഉറങ്ങിയതും സാന്ദ്ര പതിയെ എഴുന്നേറ്റ് ബെഡിൽ നിന്നും ഇറങ്ങി.. അവനെ പുതപ്പെടുത്ത് നന്നായി പുതപ്പിച്ചു കൊടുത്തു..ഒരു തലയണ എടുത്ത് അവന്റെ സൈഡിലായി വച്ചു…. ഡോർ തുറന്ന് പതിയെ തല പുറത്തേക്ക് നീട്ടി.. ആരെയും കാണാത്തത് കൊണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്ത് വച്ച് ശർമിളയുടെ മുറി ലക്ഷ്യമാക്കി ഓടി.. അവിടെ ശർമിള ഉറക്കം ആയിരുന്നു.. പതിയെ അവർക്കടുത്ത് കിടന്ന് പുതപ്പെടുത്ത് പുതച്ചു.. ശർമിള അവൾ വന്നത് അറിഞ്ഞു.. “എന്താ സാൻഡി ഇവിടെ…” “അത്.. അത് ആന്റി.. അവിടെ കൊതുക്.. ഉറക്കം കിട്ടുന്നില്ല.. ” “ആഹ്.. ഓക്കെ.. ഉറങ്ങിക്കോ…”സിദ്ധു വന്നതൊന്നും അറിയാത്തത് കൊണ്ട് അവർ അത് കാര്യമാക്കിയില്ല… ഇതെല്ലാം ബാൽക്കണിയിൽ ഇരുന്ന് ശരത് കാണുന്നുണ്ടായിരുന്നു.. അതുവരെ മുറുകി നിന്ന അവന്റെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി തെളിഞ്ഞു… ()()()()()()()()(*) ബെല്ലടിക്കുന്ന ശബ്ദം കേട്ട് അഭിയാണ് ഉറക്കം ഞെട്ടിയത്… നെഞ്ചോട് ചേർന്ന് കിടക്കുന്ന അമ്മാളൂനെ പതിയെ താഴ്ത്തി കിടത്തി നെറ്റിയിൽ ഉമ്മ വച്ചു… ബാൽക്കണിയിലെ ബ്ലിൻഡ്‌സ് എല്ലാം ക്ലോസ് ചെയ്ത് അമ്മാളൂനെ നന്നായി പുതപ്പിച്ചു..

തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു അവിടെ.. ചെറിയ വെളിച്ചം അറിച്ചിറങ്ങുന്നതെ ഉള്ളൂ… ആരാണാവോ ഇത്ര രാവിലെ.. സെക്യൂരിറ്റിയോ മറ്റോ ആവും.. അവൻ പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നു.. ശരത്തായിരുന്നു മുന്നിൽ… അവൻ വേഗം ഹാളിലേക്ക് കടന്നിരുന്നു.. അഭിക്ക് ചെറിയ വെപ്രാളം തോന്നി.. അവിടുന്നാണ് ബാൽക്കണി ഡോർ.. അമ്മാളൂ ഇങ്ങോട്ട് വന്നാലും ശരത് അങ്ങോട്ട് പോയാലും പണി കിട്ടും… “എന്താടാ.. നീ കിടന്ന് പരുങ്ങുന്നത്…” “ഏയ്..ഒന്നുല്ല.. നീ എന്താ ഈ സമയത്ത്‌.. ഇത്ര നേരത്തെ…” “ഇതിലും നേരത്തെ അവിടെ ഒരു പാർസൽ വന്ന് സാന്ദ്രയുടെ മുറിയിൽ കിടപ്പുണ്ട്…. വന്ന് എടുക്ക്..” “പാർസലോ.. എവിടുന്ന്.. എന്ത് പാർസൽ.. എന്നാ നിനക്ക് വരുമ്പോ ഇങ്ങോട്ട് എടുക്കായിരുന്നില്ലേ…” “നാട്ടിൽ നിന്നാ…എനിക്ക് ഒറ്റയ്ക്ക് ആവില്ല.. വെയിറ്റ് ഉണ്ട്.. നീ അവളെയും കൂട്ടി അങ്ങോട്ട് വാ.. വല്ലാത്ത ഒരു ഐറ്റം ആണ്.. എപ്പോഴാ തിരികെ പോകുവാ എന്ന് പറയാൻ പറ്റില്ല..” “നീ ഇത് എന്തൊക്കെയാ ഈ പറയുന്നെ.. എന്തായാലും നീ വിട്ടോ ..ഞാൻ വന്നേക്കാം…” അഭി ധൃതി കൂട്ടി പറഞ്ഞു.. “അതിന് നിനക്കെന്താ ഇത്ര പേടി.. ” “ഒന്നൂല്ലേ.. നീ ഇപ്പോ പോ.. ഞാൻ വരാന്ന്..” ശരത് അവന്റെ അടുത്ത് ചെന്ന് അവന്റെ കഴുത്തിൽ തുടച്ചു കൊടുത്തു… “ടാ..മഹാപാപി.. ഇത്രേം റൂമുണ്ടായിട്ടും നിനക്ക് സ്ഥലം തികഞ്ഞില്ലേ… കഷ്ട്ടം.. പാവം ആ കൊച്ച്.. നിന്നെ എങ്ങനെ സഹിക്കുന്നോ.. ” അഭി ചിരിയോടെ അവന്റെ വയറ്റിലേക്ക് ഇടിച്ചു.. “പോടാ..ഞാൻ വരാം..” “ഉം…ഉം..”

അഭി ചെന്ന് അമ്മാളൂന്റെ പുതപ്പിനുള്ളിലേക്ക് നൂണ് കയറി.. “അമ്മൂ… അമ്മൂസേ.. എണീക്കെടി…” അവൾ കണ്ണ് തുറന്ന് നോക്കി പിന്നെ അവനോട് ചേർന്ന് ഒന്നൂടി ചുരുണ്ടി കൂടി.. “ഊഫ്.. ഈ പെണ്ണ്.. എന്നെ എന്തിനാ നീ ഇങ്ങനെ കേൾപ്പിക്കുന്നേ.. പ്രലോഭിപ്പിച്ചിട്ട്.. ദുഷ്ട്ടേ..” “എന്താ പറ്റിയെ.. രാവിലെ തന്നെ..” “എണീറ്റേ.. അപ്പറത്ത് എന്തോ പാർസൽ വന്നെന്ന്.. ശരത് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.. ” “ഉം… കുറച്ചൂടെ കഴിയട്ടെ അഭിയേട്ടാ.. സമയം ആവുന്നതല്ലേ ഉള്ളൂ..”അവൾ അവനെ ചുറ്റിപിടിച്ചു.. “എത്ര നേരത്തെ എണീറ്റിരുന്ന കൊച്ചാ.. ഇപ്പോ കണ്ടോ..” “എത്ര നേരത്തെ ഉറങ്ങിയ കൊച്ചാ.. ഇപ്പോഴോ..” “ഞാനൊന്നും പറഞ്ഞില്ല…. മോള് ചാച്ചിക്കോ.. ഞാൻ പോയിട്ട് വരാം…. നിനക്ക് വയ്യെങ്കിൽ വരണ്ട.. ഞാൻ എന്തേലും പറഞ്ഞോളാം.. ഉം… കിടന്നോ.. ” അഭി ഫ്രഷ് ആയി വരുമ്പോഴേക്കും അമ്മാളൂവും അടുത്ത മുറിയിൽ നിന്ന് കുളിച്ചു മാറി ഇറങ്ങി വന്നു.. വിളക്ക് വച്ച് തൊഴുത് കുറിയും തൊട്ടു.. അഭിക്കും തൊട്ട് കൊടുത്തു… അവർ ചെല്ലുമ്പോൾ ചന്ദ്രനും ബാലയും ശരത്തും അവരെ കാത്തെന്ന പോലെ ഹാളിൽ ഇരുപ്പുണ്ട്.. “ആഹ്..നിങ്ങൾ ഇരിക്ക്.. ശർമ്മി കൂടി വരട്ടെ…” “എന്താ അങ്കിൾ കാര്യം.. സാൻഡി എവിടെ.. ” “അവൾ ശർമിയുടെ റൂമിൽ ഉണ്ട്.. വിളിച്ചിട്ടുണ്ട്.. ഇപ്പൊ വരും…” അപ്പോഴേക്കും ശർമിള അങ്ങോട്ട് വന്നു.. പിന്നാലെ സാന്ദ്രയും.. എല്ലാവരെയും അവിടെ ആ സമയത്ത് കണ്ട ഞെട്ടലിൽ ആണ് അവർ.. “എന്താ എല്ലാരും കൂടി.. ” ശർമിള ചോദിച്ചു..

സാൻഡിക്ക് കിടപ്പ് വശം ഏകദേശം കിട്ടിയിരുന്നു.. അതു കൊണ്ട് എല്ലാരേയും നോക്കി ചിരിച്ചു.. “നിനക്ക് എന്ത് പറ്റി..മുഖമൊക്കെ വീങ്ങിയ പോലെ.. അടിച്ചോ ആരേലും.. ” അഭി അടുത്ത് വന്ന് ചോദിച്ചു.. അവൻ ശരത്തിനെ നോക്കി പേടിപ്പിച്ചു.. “എന്നെ എന്തിനാ നോക്കുന്നത്.. ഞാനല്ല.. അവൾ പറയും എന്താന്ന്.. ഇപ്പൊ ചെന്ന് ആ പാർസൽ എടുക്ക്..ഉം…” അഭി സാന്ദ്രയുടെ മുറിയിലേക്ക് ചെന്നു.. പിന്നാലെ അമ്മാളൂവും ശർമിളയും.. അവിടെ തലയണയും കെട്ടിപിടിച്ചു കിടക്കുന്ന സിദ്ധുവിനെ കണ്ട് അവർ ഒന്ന് ഞെട്ടി.. എല്ലാരും അങ്ങോട്ടേക്ക് ചെന്നു.. “ഇതെപ്പോ വന്നു.. ഒന്നും പറഞ്ഞില്ലല്ലോ..” അഭി അതിശയിച്ചു.. “വന്നിട്ട് അധിക നേരം ആയിട്ടില്ല.. വിളിക്ക്.. എന്നാൽ അല്ലെ എന്തിനാ വന്നത് എന്ന് അറിയൂ..” “നീ വെള്ളം എടുക്ക്….” “ഭയ്യ..വേണ്ടാ.. ഉറങ്ങിക്കോട്ടെ.. ” സാന്ദ്ര പെട്ടെന്ന് പറഞ്ഞു.. അവളുടെ മുഖത്ത് ഒരു പരിഭ്രമം വന്നു… അവർ വഴക്കിടുമോ എന്ന് പേടിച്ചു.. “നീ പറഞ്ഞിട്ടാണോ ഇവൻ വന്നത്…” അഭി ഒട്ടും മയമില്ലാതെ തന്നെ ചോദിച്ചു.. “അത്.. അത്..പിന്നെ..” “ചോദിച്ചതിന് ഉത്തരം പറ സാന്ദ്ര…” അമ്മാളൂ കൂടി പറഞ്ഞപ്പോൾ സാന്ദ്ര ശരിക്കും പേടിച്ചു… “ഇന്നലെ രാത്രി ഞങ്ങൾ ഫോൺ ചെയ്ത് സംസാരിച്ചപ്പോൾ ചെറുതായി ഒന്ന് ഉടക്കി.. എന്റടുത്ത് ചൂടായി… എന്നെ ഇവിടെ വന്ന് തല്ലും എന്ന് പറഞ്ഞു.. അപ്പോ ഞാൻ ചെറുതായി ഒന്ന് വെല്ലുവിളിച്ചു … അതും കേട്ട് ചാടി വരും എന്ന് വിചാരിച്ചില്ല..സോറി…..” “ബെസ്റ്റ്.. കാമുകിയെ തല്ലാൻ ആയി ഫ്ലൈറ്റ് പിടിച്ചു വരുന്ന കാമുകൻ..എന്നിട്ട് നല്ലത് കിട്ടിയല്ലോ..

ആൺപിള്ളേരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. നിന്റെ അളിയൻ അല്ലെ.. നീ തന്നെ എടുത്തോ ഈ പാർസൽ.. ” അഭി അത്രയും പറഞ്ഞു പുറത്തേക്ക് പോയി…പിന്നാലെ മറ്റുള്ളവരും…അമ്മാളൂവും സാന്ദ്രയും അവിടെ തന്നെ നിന്നു.. അമ്മാളൂ സാന്ദ്രയുടെ അടുത്തേക്ക് വന്ന് മുഖം പിടിച്ചു തിരിച്ചും മറിച്ചും നോക്കി.. “വന്നിട്ട് അടി മാത്രമല്ലല്ലോ കിട്ടിയത്.. ഉം…” അവളെ ഇക്കിളി ആക്കി.. “ചുമ്മാതിരി ഭാഭി.. വാ..പോകാം.. കാലൻ എണീക്കണ്ട….” “എന്നാലും എന്റെ പെണ്ണേ.. ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല…. എന്റെ സിദ്ധുട്ടൻ കൈ വിട്ടു പോയേ.. ” “ഒന്ന് പോ ഭാഭി.. വാ. അപ്പറം എന്തായോ..” ഹാളിൽ അവന്റെ വരവും നിൽപ്പും എല്ലാം അനുകരിച്ചു കാണിക്കുകയാണ് ശരത്.. എല്ലാരും ചിരിച്ചു കൊണ്ട് അവനെ വീക്ഷിച്ചു…. ¿¿¿ ചന്ദ്രു ഉറക്കം ഞെട്ടി കണ്ണ് മിഴിച്ചു സീലിംഗ് നോക്കി കിടന്നു… ഇന്നലെ നടന്നതൊക്കെ ഒരു വല്ലാത്ത നടുക്കത്തോടെ അവൻ ഓർത്തു…. അവർ ചെല്ലുമ്പോൾ അഞ്ജലിയുടെ അമ്മ സീത മാത്രേ ഉണ്ടായിരുന്നുള്ളൂ.. അവർ നന്ദുനെ കണ്ട് സന്തോഷത്തോടെ സംസാരിച്ചു… ചന്ദ്രുനെ കണ്ട് സംശയ ഭാവത്തിൽ നോക്കി… “ഇത് ചന്ദ്രു.. എന്റെ … എന്റെ ഫ്രണ്ട് ആണ്…” “ഓഹ്.. ഇരിക്കുന്നോ അതോ അവളെ കണ്ടിട്ട്…” “കണ്ടിട്ട് വരാം ആന്റി… ” മുകളിലേക്കുള്ള പടികൾ കയറി ചെന്നു അവർ.. നന്ദുന്റെ പിറകെ വിറക്കുന്ന ശരീരവുമായി ചന്ദ്രുവും നടന്നു.. ഒരു റൂമിലേക്ക് അവൻ എത്തി നോക്കി.. അവിടെ ശൂന്യമായിരുന്നു.. അത് കണ്ട് അവൻ പുറത്തേക്ക് ചെന്നു… ഒരു വാതിലിൽ ഒന്ന് ശക്തിയിൽ കൊട്ടിയ ശേഷം അവൻ തുറന്നു…

അവിടെ ടെറസ്സിനെ മോഡിഫൈ ചെയ്തുണ്ടാക്കിയ വിശാലമായ മുറി.. ആ മുറിയുടെ അരഭാഗം ചുമർ കെട്ടി പൊക്കിയിരിക്കുന്നു.. അതിന് മേലേക്ക് ചെറിയ അഴികൾ ഉള്ള ഗ്രില്ലും അതിന് പുറത്ത് കൂടെ നെറ്റും അടിച്ചിട്ടുണ്ട്.. . നല്ല വെളിച്ചം കിട്ടുന്നുണ്ട്.. ചന്ദ്രു അവിടമാകെ കണ്ണോടിച്ചു..ഒരു സൈഡിലായി വലിയ അക്വേറിയം… കുറെ മുയലുകൾ ഓടിച്ചാടി നടക്കുന്നു…ചിലത് കൂടുകളിലും…. ഇത്രയും ജീവികൾ ഉണ്ടായിട്ടും അവിടെ അതിന്റെ സ്‌മെല്ലോ കാര്യമോ ഒന്നുമില്ല.. അത്ര നീറ്റ് ആയിരുന്നു… “അഞ്ജു…. ” നന്ദുവിന്റെ വിളി കേട്ട് അങ്ങേ അറ്റത്തുള്ള ഒരു വാതിൽ തുറന്ന് ഒരു പെണ്കുട്ടി ഇറങ്ങി വന്നു.. ചന്ദ്രു നിന്ന് വിയർത്തു.. എന്ത് പറഞ്ഞു തുടങ്ങും എന്ന് അവന് ഒരു രൂപവും കിട്ടിയില്ല… അവൾ അവർക്ക് അടുത്തേക്ക് വന്നു…ഒരു ടു പീസ് ആയിരുന്നു വേഷം.. മുടി ഒന്നാകെ ചുറ്റി ഒരു ക്രാബ് ഇട്ടിരുന്നു… മുന്നിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ.. കണ്ണുകൾ കുഴിഞ്ഞിരുന്നു.. പഴയ അഞ്ജലിയുടെ ഒരു നിഴൽ ചിത്രം… നന്ദുനെ കണ്ടതും അവ ഒന്ന് വിടർന്നു… കൂടെ ഉള്ള ചന്ദ്രുനെ പാടെ അവഗണിച്ചു കൊണ്ട് അവൾ വിളിച്ചു… “സായ്…. നീ വന്നോ…. എത്ര നാളായി കാത്തിരിക്കുന്നു… നീ വാ ഒരു കൂട്ടം കാണിച്ചു തരാം… വാ.. ” നന്ദു അവളുടെ കൂടെ നടന്നു.. ചന്ദ്രുനെ അവൻ കണ്ണ് കൊണ്ട് കൂടെ ചെല്ലാൻ കാണിച്ചു.. അവളുടെ അവസ്‌ഥ അവൻ മനസിലാക്കട്ടെ എന്ന് നന്ദുവും കരുതി..

“സായ്… ലുക്ക് എന്റെ ടീന പ്രസവിച്ചു… കണ്ടോ… ഞാൻ കൗണ്ട് ചെയ്തു.. നയൻ ബേബീസ് ഉണ്ട്.. ലുക്ക് ഹൗ സ്വീറ്റ് അല്ലെ.. ” അവൾ അക്വേറിയം ചൂണ്ടി കാട്ടി പറഞ്ഞു.. “ആൻഡ് സായ്.. യൂ നോ എന്റെ എയ്ഞ്ചൽ പ്രഗ്നൻറ് ആണ്.. കം.. ഐ വിൽ ഷോ യൂ..” ഒരു കൂട്ടിനടുത്ത് ചെന്ന് ഒരു മുയലിനെ കയ്യിലെടുത്ത് അതിന്റെ വയർ ചെവിയോട് ചേർത്ത് പിടിച്ചു.. പിന്നെ നന്ദുന്റെ ചെവിയിലേക്ക് ചേർത്തു… “കേൾക്കുന്നുണ്ടോ.. ബേബീസ് ഹാർട്ട് ബീറ്റ്സ്… പക്ഷികൾക്കും മൃഗകൾക്കും എന്ത് ഭാഗ്യമാണല്ലേ ആരും അവരുടെ ബേബീസിനെ വയറ്റിൽ വച്ച് കൊല്ലില്ലല്ലോ.. ദേ ആർ ലക്കി.. സീ മൈ കാറ്റി.. അവൻ പോലും പ്രഗ്നൻറ് ആയ എന്റെ എയ്ഞ്ചലിനെയോ മേരിയെയോ പേടിപ്പിക്കാറ് പോലുമില്ല.. ” അവൾ അവിടെ കാൽ ചുവട്ടിൽ കിടന്ന പൂച്ചയെ കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു.. “ഇതാണ് ഇവളുടെ ലോകം.. ഇവിടെ അല്ലെങ്കിൽ മുറിയിൽ.. ഭക്ഷണം പോലും ഇവിടെ ഇരുന്നാണ്.. അതിൽ മുക്കാൽ ഭാഗവും ഇവർക്ക് കൊടുക്കും.. പുതിയ വേർഷൻ വട്ട് അല്ലേ.. ആയിരിക്കാം.. പക്ഷെ ഈ ലോകത്ത് ഇവരൊക്കെ അവളുടെ മക്കൾ ആണ്.. അവളുടെ സന്തോഷവും ദുഖവും എല്ലാം ഇവരെ ചുറ്റി പറ്റിയാണ്.. ഇതിൽ ഏതിനെങ്കിലും എന്തേലും പറ്റിയാൽ ഈ കാണുന്നതെ അല്ല പിന്നെ ഇവൾ.. രണ്ടു തവണ സംഭവിച്ചപ്പോൾ അവൾ ഇവിടെ കാണിച്ചത്.. ഹോ…. നിന്നെ മനസിലായോ എന്തോ.. ഒരു ഭാവ വ്യത്യാസവും കാണുന്നില്ല.. എല്ലാം ഓർമയിൽ ഉണ്ടാകും . അവളായി അടച്ചു പൂട്ടി വെക്കുന്നത് ആവും..

അങ്ങനെ പഴയ പോലെ ആരെയും തിരിച്ചറിയാതെ ഒന്നുമല്ല… ചിലപ്പോ മറവിയിലേക്ക് സ്വയം തള്ളിക്കളഞ്ഞതും ആവാം… എന്താണാവോ ആ മനസ്സിൽ…. ഒരിക്കൽ ഡോക്ടറിനെ കാണിക്കാൻ പോയപ്പോൾ ഇതു പോലുള്ള എന്തിലെങ്കിലും ഒന്ന് എങ്ങേജ്ഡ് ആക്കണം എന്ന് പറഞ്ഞപ്പോൾ ആണ് രണ്ട് മുയലുകളെ വാങ്ങി കൊടുത്തത്.. അതായിരുന്നു തുടക്കം… അവരെ കുട്ടികളെ പോലെ കൊണ്ട് നടന്നു.. അത് ഗർഭിണി ആയപ്പോൾ മുതൽ ആണ് അവളിൽ മാറ്റം കണ്ടു തുടങ്ങിയത്… അതിന് ശേഷം ഭയങ്കര സംസാരം ആയി…പഴയ ചിരിയും കളിയുമൊക്കെ വന്നു.. ബട്ട് എല്ലാം ഇവരെ കുറിച്ചാണെന്ന് മാത്രം… വേറെ ഒന്നുല്ല.. പുറംലോകവും ആയി ബന്ധമില്ല… ആരെ കുറിച്ചും അന്വേഷിക്കില്ല… ഒന്നും അവൾക്ക് അറിയുകയും വേണ്ട… ഇനി നീ പറ ഇതുപോലെ ഈ ഫാന്റസി ലോകത്ത് അവളെ ജീവിക്കാൻ വിടണോ അതോ…” ചന്ദ്രു നിന്ന നിൽപ്പിൽ ഉരുകി തീർന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.. നെഞ്ചിൽ പൊട്ടി വന്ന കരച്ചിൽ അവന് അടക്കാൻ സാധിച്ചില്ല… അവൻ ഓടി ചെന്ന് അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.. അവൾ ഒന്ന് ഞെട്ടി രണ്ടടി പിറകോട്ട് പോയി.. പക്ഷെ നോട്ടം കയ്യിലുള്ള പൂച്ചയിൽ തന്നെ ആയിരുന്നു… ചന്ദ്രു കുനിഞ്ഞ് അവളുടെ കാലിലേക്ക് തല മുട്ടിച്ചു… അവന്റെ കണ്ണീർ അവളുടെ കാലിലേക്ക് അടർന്ന് വീണു… അവൾ ശ്വാസം വലിച്ചു പിടിച്ച് തല മുകളിലേക്ക് ഉയർത്തി കൈകൾ ഊർന്നിറങ്ങി കാലിലേക്ക് അമ്മർത്തി പിടിച്ചു… നന്ദുന് ഒന്നും ചെയ്യാൻ തോന്നിയില്ല..

എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് അവർ തിരഞ്ഞു നോക്കിയത്… അവർക്കുള്ള ചായയുമായി വന്ന സീത ,, കയ്യിലെ ട്രേ താഴെ ചിതറി കിടക്കുന്നു… അവർ വാതിലേക്ക് ചാരി നിന്നു.. പിന്നെ കുഴഞ്ഞു വീണു.. നന്ദുവും ചന്ദ്രുവും പെട്ടെന്ന് തന്നെ അവരെ എടുത്ത് അടുത്തുള്ള മുറിയിലേക്ക് കിടത്തി… നന്ദു പൾസ് ചെക്ക് ചെയ്തു… “ബിപി ലോ ആയതാണ്..നീ കുറച്ചു വെള്ളം എടുക്ക്…” അവൻ അവരുടെ കാലിലും കൈയിലും തിരുമ്മി ചൂട് പിടിപ്പിച്ചു.. ചന്ദ്രു വെള്ളം കൊണ്ട് വന്ന് അവരുടെ മുഖത്ത് തളിച്ചു… അവർ പതിയെ കണ്ണ് തുറന്നു… മുന്നിൽ ചന്ദ്രുനെ കണ്ട് അവർ എണീറ്റ് തലങ്ങും വിലങ്ങും കൊച്ചുകുട്ടിയെ പോലെ അവനെ രണ്ട്‌ കൈ കൊണ്ടും അടിച്ചു… അവൻ എല്ലാം കൊണ്ട് അനങ്ങാതെ നിന്ന് കൊടുത്തു.. രണ്ട് പേരും കരയുകയായിരുന്നു… നന്ദു അവരെ പിടിച്ചു മാറ്റി അവിടെ ഇരുത്തി… ചന്ദ്രു അവരുടെ അടുത്തായി നിലത്ത് ഇരുന്നു… “ഞാൻ അറിഞ്ഞില്ല.. ഒന്നും അറിയില്ല.. ക്രൂരൻ ആണ് ഞാൻ… ഇത്ര വലിയ തെറ്റാണ് എന്ന് ഒരിക്കൽ പോലും ഓർത്തില്ല… എന്നോട് ക്ഷമിക്കാൻ ഞാൻ പറയില്ല… പക്ഷെ… പക്ഷെ.. ദൂരെ നിന്ന് ഞാൻ വന്ന് കണ്ടോട്ടെ… അവളെ.. വല്ലപ്പോഴും.. ഞാൻ അവളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചോട്ടെ.. ” “ടാ… നീ … നീ ആണല്ലേ.. എന്റെ മോളെ….” എല്ലാം കണ്ടും കേട്ടും കൊണ്ട് വാതിൽക്കൽ നിന്ന മൂർത്തി അലറി വിളിച്ചു കൊണ്ട് വന്ന് അവനെ പിടിച്ച് എണീപ്പിച്ചു.. കൈവീശി അവനെ മാറി മാറി അടിച്ചു… അയാളുടെ ദേഷ്യം തീരുന്നത് വരെ.. ആരും അയാളെ തടഞ്ഞില്ല….

ഒടുവിൽ അയാൾ ക്ഷീണിച്ച് അവനെ തള്ളി മാറ്റി കട്ടിലിലേക്ക് ഇരുന്നു.. തല കുനിച്ച് മുട്ടുകളിൽ കൈ ഊന്നി കുറെ നേരം ഇരുന്നു… അയാളുടെ കാലിലേക്ക് ചന്ദ്രു വീണു… “കൊന്നോളൂ.. അതിനും നിന്ന് തരാം ഞാൻ… എന്റെ തെറ്റ് ഒരിക്കലും തിരുത്താൻ ആവില്ല… പക്ഷെ ഒരവസരം തരുമോ.. അവളെ പഴയ പോലെ ആക്കാൻ.. ദൂരെ നിന്ന് ആണെങ്കിലും ഒന്ന് കാണാൻ.. അവൾക്ക് സമ്മതമാണെങ്കിൽ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ.. ഒരേ ഒരു അവസരം…” “ഹും… ചന്ദ്ര കിരണിന് പോകാം… എന്റെ മോള് ഇങ്ങനെ കഴിഞ്ഞോട്ടെ.. ഞങ്ങളുടെ മരണം വരെ.. അതിന് ശേഷം ഉള്ളത് അവളുടെ വിധി പോലെ… ഇനി മേലാൽ ഈ പടി ചവിട്ടരുത്… ഇറങ്ങിക്കോ ഇപ്പോ തന്നെ.. സായ് ക്ക് വരാം..ഒറ്റയ്ക്ക് ആണെങ്കിൽ മാത്രം.. ” അത്രയും പറഞ്ഞ് അയാൾ അവിടുന്ന് പുറത്തേക്ക് പോയി… %% ആ ഓർമകളിൽ ചന്ദ്രുന്റെ കണ്ണ് നിറഞ്ഞു.. അവൻ ഫോൺ എടുത്ത് അഭിയെ വിളിച്ചു… അഭി ശരത്തിന്റെ ഫ്ളാറ്റിൽ ആയിരുന്നു.. “ഭയ്യ.. എനിക്ക് ഭാഭിയോട് സംസാരിക്കണം… പ്ലീസ്.. ഒന്ന് കൊടുക്ക്..” “ആഹ്.. വെയിറ്റ്…” “അമ്മൂ… ദാ ചന്ദ്രു ആണ് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്.. നീ അപ്പുറത്തേക്ക് ചെല്ല്.. ഞാൻ ശരത്തിനോട് പറഞ്ഞിട്ട് അങ്ങോട്ട് വരാം…” “ശരി.. ഹലോ…എന്താ ചന്ദ്രു…” അവൾ സംസാരിച്ചു കൊണ്ട് അവരുടെ ഫ്ലാറ്റിലേക്ക് ചെന്ന് സോഫയിൽ ഇരുന്നു… “ഭാഭി.. ഞാൻ ..ഞാൻ ഇന്നലെ അഞ്ജലിയെ കണ്ടു…” “ആഹ്..എന്നിട്ട്… ” “എനിക്ക് അവളെ തിരിച്ചു വേണം …ഭാഭി എന്നെ സഹായിക്കണം… എന്നോട് അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു അവളുടെ അച്ഛൻ.. ഭാഭിക്ക് അവിടെ പോകാലോ..

എന്നെ ഹെല്പ് ചെയ്യണം.. പ്ലീസ് …” “ചന്ദ്രു… എന്നോട് നടന്നതൊക്കെ നന്ദുട്ടൻ പറഞ്ഞതാണ്… എനിക്ക് അറിയാം… നീ വിഷമിക്കാതെ.. എല്ലാം നല്ലതിന് വേണ്ടി ആണെന്ന് കരുതിയാൽ മതി.. അല്ലെങ്കിൽ ഇപ്പോ ഇങ്ങനെ ഒക്കെ സംഭവിക്കാനും അവളെ കുറിച്ച് അറിയാനുമൊക്കെ സാധിക്കുമോ… ഇപ്പോൾ നീ ശാന്തമായ മനസോടെ ചിന്തിക്കണം… ഞങ്ങൾ ഒക്കെ അവളുടെ കൂടെ ഉണ്ടാകും.. പെട്ടെന്ന് ഒരു ദിവസം കൊണ്ട് അവൾക്ക് മാറ്റം വരില്ല.. അതിന് ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എടുത്തേക്കും.. നീ ക്ഷമയോടെ നിൽക്കണം.. കേട്ടല്ലോ.. ഇന്നലത്തെ പോലെ മദ്യപിച്ചു വീട്ടിൽ വന്നല്ല സങ്കടം മാറ്റേണ്ടത്… എന്നോട് വീട്ടുകാരെ പോലെ സ്‌നേഹിക്കാൻ പറഞ്ഞിട്ട് പോയ ആളല്ലേ… ഞാൻ പറയുന്നത് അനുസരിക്കില്ലേ…” “ഭാഭി.. പറ.. ഞാനെന്തും അനുസരിക്കാം.. എനിക്ക് അവളെ പഴയ പോലെ വേണം.. ” “ഉം.. എങ്കിൽ ഇപ്പോ നല്ല കുട്ടിയായി ഓഫീസിൽ പോകാൻ നോക്ക്.. ഇന്ന് അവളെ കാണാൻ ശ്രമിക്കേണ്ട കേട്ടോ.. നാളെ മോർണിംഗ് ഞങ്ങൾ അവിടെ എത്തും.. വൈകീട്ട് നമ്മൾക്ക് പോകാം കേട്ടല്ലോ…” “ശരി.. താങ്ക് യൂ.. ഭാഭി…” അടുത്തിരുന്നു അഭി അവളെ നോക്കി.. “എന്ത് ചെയ്യും.. എനി ഐഡിയ…” “ഒന്നുമില്ല .. ബട്ട് നാളെ അവളെ ഒന്ന് കാണണം… അവളിലെ കാമുകി അല്ല അമ്മയാണ് അവന്റെ പ്രവൃത്തിയിൽ ഏറ്റവും വേദനിച്ചത്… അവിടുന്ന് തിരിച്ചു വരിക എന്ന് പറഞ്ഞാൽ… ” അവൻ അവളുടെ കവിളിലേക്ക് അമർത്തി ചുംബിച്ചു… “ഓഹ്.. ഇനി കുഞ്ഞി തല വല്ലാതെ പുകയ്ക്കണ്ട..

ഞാനില്ലേ കൂടെ.. എന്ത് വേണേലും എവിടേക്ക് പോണേലും എന്നോട് ഒരു വാക്ക് പറഞ്ഞാ മതി.. നമ്മൾക്ക് ശരിയാക്കാടോ…” അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അവൻ അവളെ വലിച്ച് അടുത്ത് ഇരുത്തി…. “അതേയ്.. ഇന്നലെ ഒരു ഫിലോസഫർ എന്റെ കൂടെ ഉണ്ടായിരുന്നു… അയാൾ പറഞ്ഞു എന്തോ ലൈഫ് ഗെയിം ആണെന്നോ.. ഒരോ ലെവൽ കഴിയുമ്പോൾ നമ്മൾ സ്‌ട്രോങ് ആവുമെന്നോ… ബട്ട് ലാസ്റ്റ് നമ്മൾ വിന്നർ ആവുമെന്നൊക്കെ.. നിനക്ക് അറിയോ അവരെ…” “ഊതല്ലേ…” “ഹാ..ഊതിയത് അല്ല… നീ പറഞ്ഞ പോലെ ഇതൊരു ഗെയിം ആണെന്ന് വിചാരിച്ചാൽ മതി.. ഒരു ടാസ്‌ക്ക്.. നമ്മൾ അത് ഏറ്റെടുക്കുന്നു.. ശ്രമിക്കാലോ.. തോൽവിയും ജയവും ഒക്കെ പിന്നീട് ഉള്ള കാര്യമല്ലേ.. നീ ടെൻഷൻ ആവാതെ… ” “ഉം… വാ.. പാർസൽ എന്തായി എന്ന് നോക്കാലോ.. ഇല്ലെങ്കിൽ അത്ര ഉറക്കം മതി.. കുളിപ്പിക്കാം.. വാ..” *** അവർ ശരത്തിനെയും സാന്ദ്രയെയും കൂട്ടി സിദ്ധുന്റെ അടുത്തേക്ക് ചെന്നു.. അഭി ചെന്ന് അവനെ തട്ടി വിളിച്ചു.. അവൻ കണ്ണ് തുറന്ന് അഭിയെ നോക്കി ചിരിച്ചു.. “ആഹ്.. ഗുഡ് മോർണിംഗ് …ടാ.. ഭയ്യ… എപ്പോ വന്നു…” വീണ്ടും ഉറങ്ങി.. “അവന്റെ റിലേ പോയി കിടക്കുവാ..” ശരത് പറഞ്ഞു… അമ്മാളൂ വെള്ളം എടുത്ത് അഭിയുടെ കയ്യിൽ കൊടുത്തു… അവൻ അതുപോലെ അവന്റെ തല വഴി ഒഴിച്ചു… ഞെട്ടിപിടഞ്ഞ് എണീറ്റ് മുഖം കയ്യാലെ തുടച്ചു കളഞ്ഞു.. എല്ലാരേയും അന്തം വിട്ട് നോക്കി.. കാര്യം കത്തിയപ്പോൾ അവൻ ചമ്മി തല താഴ്ത്തി ഇരുന്നു… “ആരാടാ എന്റെ അനിയത്തിയെ തല്ലിയത്…”

അഭി ചോദിച്ചു.. “അത് അവൾ ചോദിച്ചു മേടിച്ചതാ… സോറി..” “നീ എന്നിട്ട് എന്തേ അപ്പറത്തേക്ക് വരാതെ ഇവിടെ കിടന്നത്… അതും അവളുടെ മുറിയിൽ.. ഏഹ്..” “അത്.. അത് പിന്നെ… ” അവൻ എണീറ്റ് ശരത്തിന്റെ അടുത്ത് ചെന്നു.. അവന്റെ കയ്യിൽ പിടിച്ചു.. “ശരത്തേട്ടാ.. നന്ദികേടാണെന്ന് വിചാരിക്കരുത്.. എനിക്ക് അവളെ ഇഷ്ട്ടമാണ്.. അവൾ എല്ലാം പറഞ്ഞെന്ന് അറിയാം.. ഞാൻ നേരിട്ട് പറയേണ്ടത് ആണ്.. അവളുടെ പഠിത്തം കഴിയട്ടെ എന്ന് കരുതിയാണ്.. അവളുടെ ഇഷ്ട്ടം സ്വീകരിക്കാൻ യോഗ്യത ഉണ്ടോന്ന് അറിയില്ല… ആദ്യമൊക്കെ സ്വയം വേണ്ടാന്ന് വച്ചു നോക്കി…. പക്ഷെ പറ്റുന്നില്ല.. എനിക്ക് തന്നൂടെ അവളെ… വിഷമിപ്പിക്കില്ല ഒരിക്കലും….” ശരത് അവനെ കെട്ടിപ്പിടിച്ചു.. “അളിയോ.. അനുഭവിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയ പിന്നെ ഞാൻ എതിർത്തിട്ട് എന്താ കാര്യം.. നിന്റെ കാര്യം പോക്കാ മോനെ… ” അഭി അവനെ പിടിച്ചു വലിച്ച് മുന്നിൽ നിർത്തി… “ഇനി മേലാൽ അവളുടെ നേരെ കൈ പൊക്കിയാൽ.. വെട്ടും ഞാൻ ആ കൈ.. പറഞ്ഞേക്കാം.. പെണ്ണിനെ തല്ലുന്നത് അത്ര നല്ല പരിപാടിയല്ല… എനിക്ക് അത് ഇഷ്ട്ടവും അല്ല… മനസ്സിലായല്ലോ..അവളുടെ മുഖം കണ്ടപ്പോ നിനക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയതാണ്.. ഉം..പോട്ടെ…..” “സോറി..ഭയ്യ.. ടി കാന്താരി.. സോറി.. ഇനി തല്ലില്ല… തന്നേ പറ്റൂ എന്ന് പറഞ്ഞു വന്നാലും തരില്ല പറഞ്ഞേക്കാം… ” അഭി അവനെ തള്ളി ബെഡിൽ ഇട്ടു… അവന്റെ വയറ്റിലേക്ക് പഞ്ച് ചെയ്തു.. “ആഹ്…” അവന് വേദനിച്ചു…

അവൻ അഭിയെയും വലിച്ചിട്ടു.. അവന്റെ മേലേക്ക് കേറി കിടന്നു.. സാന്ദ്ര പിടിച്ചു മാറ്റാൻ ചെന്നപ്പോൾ അഭി അവളെയും വലിച്ചിട്ടു .. ഇത് കണ്ട് ശരത്തും അമ്മാളൂവും ചിരിച്ചു.. “ആഹാ ചിരിക്കുന്നോ… ” രണ്ടാളും കൂടെ അവരെയും വലിച്ചു ബെഡിൽ ഇട്ടു പരസ്പരം പുണർന്നു… വാതിൽക്കൽ എല്ലാം കണ്ട് സന്തോഷത്തോടെ ചന്ദ്രനും ബാലയും ശർമിളയും ഉണ്ടായിരുന്നു… ഫോൺ ശക്തിയിൽ വലിച്ചെറിഞ്ഞ് ഹാളിലൂടെ തലങ്ങും വിലങ്ങും നടന്നു സക്കറിയ.. ശബ്ദം കേട്ട് റോസമ്മ ഓടി വന്നു.. അയാളുടെ മുഖഭാവത്തിൽ നിന്നും സംഗതി മോശമാണെന്ന് മനസിലായി അവർക്ക്… “എന്താ … എന്താ പറ്റിയത്…” “ദിനകരൻ വിളിച്ചതാ.. അവളെ റിമാൻഡ് ചെയ്തു… ” “ഹും.. സ്വന്തം മോളെ ഈ അവസ്ഥയിൽ ആക്കിയപ്പോൾ സമാധാനം ആയല്ലോ നിങ്ങൾക്ക്… നിങ്ങൾ ചെയ്തത് വച്ചു നോക്കുമ്പോൾ നിങ്ങൾ അനുഭവിക്കാൻ കിടക്കുന്നേ ഉള്ളൂ… ആറ്റു നോറ്റ് കിട്ടിയ കുഞ്ഞുങ്ങളാണ്.. അവരെ സ്നേഹിക്കുന്നതിന് പകരം മനസ്സിൽ വിഷം കുത്തി വച്ച് അവരുടെ ജീവിതം തന്നെ നിങ്ങൾ നശിപ്പിച്ചു.. ആരൊക്കെ നിങ്ങളെ വെറുതെ വിട്ടാലും കർത്താവ് നിങ്ങളോട് പൊറുക്കില്ല… നിങ്ങൾ അനുഭവിക്കും… “ടി… എന്റെ മുന്നിൽ കിടന്ന് ഒച്ചയിടാറായോ നീ…” അയാൾ അവരുടെ മുടിക്ക് കുത്തിപിടിച്ചു നിലത്തേക്ക് വലിച്ചെറിഞ്ഞു… “പപ്പാ….

മമ്മിയെ ഇപദ്രവിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ… എന്റെ സ്വഭാവം അറിയാലോ…” “ടാ..റിച്ചു.. സൂസി മോളെ…” “അറിഞ്ഞു.. എല്ലാത്തിനും അവസാനം കാണേണ്ട സമയം ആയി.. നാളെ അവർ ഇവിടെ എത്തും.. അത് കഴിഞ്ഞാൽ അധികം നാളില്ല അവർക്കാർക്കും… എനിക്ക് അമ്മാളൂനെ വേണം.. എന്ത് വില കൊടുത്തും ഞാൻ അവളെ നേടും.. ഷീ ഈസ് എ ജെം… ” അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി… നിലത്തിരുന്ന് എല്ലാം കേട്ട് തലയിൽ കൈ വച്ച് പൊട്ടിക്കരഞ്ഞു റോസമ്മ… ഇതിന് ഒരു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലല്ലോ എന്റെ കർത്താവേ… എനിക്ക് മുന്നിൽ ഒരു വഴി കാണിച്ചു തരൂ… അവർ മനമുരുകി പ്രാർത്ഥിച്ചു…..തുടരും

സിദ്ധാഭിഷേകം : ഭാഗം 52

Share this story