ഹരി ചന്ദനം: ഭാഗം 31

ഹരി ചന്ദനം: ഭാഗം 31

എഴുത്തുകാരി: ശ്രുതി കൃഷ്ണ

താലി കെട്ടു കഴിഞ്ഞ് അനുഗ്രഹം വാങ്ങാനായി വധൂവരന്മാർ അമ്മയുടെ കാലിൽ വീഴുമ്പോൾ നിറകണ്ണുകളോടെ അവരെ അമ്മ ചേർത്തു പിടിച്ചു.എന്റെയും H.P യുടെയും അനുഗ്രഹം കൂടി വാങ്ങി.പൂർണ മനസ്സോടെ ഞങ്ങൾ രണ്ടാളും അവരെ നെറുകയിൽ കൈ ചേർത്ത് അനുഗ്രഹിച്ചു.രണ്ടാളും നിറഞ്ഞ ചിരിയോടെ സദസ്സിൽ ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ ദിയയുടെ ചിരിക്ക് ഇത്തിരി മാറ്റ് കുറഞ്ഞപോലെ തോന്നി.കിച്ചുവിനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോളും ഇടയ്ക്കിടെ ഓഡിറ്റോറിയത്തിന്റെ ഒരു മൂലയിലേക്കു കണ്ണുകൾ പാളി വീഴുന്നുണ്ടായിരുന്നു.അവളുടെ കണ്ണിലെ പാളിച്ച കണ്ടിട്ടാണ് ഞാനും അങ്ങോട്ട് ശ്രദ്ധിച്ചത്.

അതൊരു ചെറുപ്പക്കാരനായിരുന്നു.ചെമ്പൻ മുടി മാത്രമേ ഒരു നോക്ക് പുറകിലൂടെ കാണാൻ കഴിഞ്ഞുള്ളു.ആളെ ഉറപ്പിക്കാൻ മുന്പിലോട്ടു കയറാൻ തുനിഞ്ഞതും അയാൾ എണീറ്റ് സ്റ്റേജിലേക്ക് കയറി.ഇപ്പോഴും പുറം തിരിഞ്ഞു നിന്ന് കിച്ചുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്ത ശേഷം കയ്യിലുള്ള ഗിഫ്റ്റ് ബോക്സ്‌ ദിയയ്‌ക്കു നൽകി.രണ്ടു പേരോടും അയാൾ സംസാരിക്കുന്നുണ്ടെങ്കിലും ദിയയ്‌ക്കു എന്തോ അസ്വസ്ഥത ഉള്ളത് പോലെ തോന്നി.സംഭാഷണങ്ങൾക്കൊടുവിൽ അയാൾ ഫോട്ടോഗ്രാഫറിന് നേരെ തിരിഞ്ഞപ്പോൾ മുഖം വ്യക്തമായി.”അർജുൻ…. “ഇരുവരോടും യാത്ര പറഞ്ഞു പിരിയുമ്പോൾ അയാളുടെ മുഖവും അത്ര തെളിഞ്ഞതായി തോന്നിയില്ല. ചുമ്മാ ഒന്ന് പുറകെ പോവാമെന്നു കരുതിയെങ്കിലും അയാളെ ഫോള്ളോ ചെയ്യുന്നതിനിടയിൽ ചില ബന്ധുക്കൾ പിടിച്ചു നിർത്തി വിശേഷം ചോദിച്ച് കൊണ്ടിരുന്നു.ആരെയും മുഷിപ്പിക്കാതെ ഒന്നോ രണ്ടോ വാക്കിൽ ഉത്തരം നൽകി ഒഴിവാക്കി ചെന്നപ്പോളേക്കും പ്രതീക്ഷിച്ച ആൾ ആ പരിസരത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അയാളെ H.P ക്ക് പോലും ഒന്ന് കാട്ടിക്കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ നിരാശ തോന്നി.അതെങ്ങനെയാ കുറച്ചു ദിവസങ്ങളായുള്ള ഓട്ടമാണ്.ആളെ എനിക്കൊന്നു ശെരിക്കു കാണാൻ കൂടി കിട്ടുന്നില്ലായിരുന്നു.ഇന്നാണെങ്കിൽ അനുഗ്രഹം വാങ്ങുന്ന സമയത്ത് ഒരു നോക്ക് കണ്ടു.പിന്നേ കാണാൻ കിട്ടിയത് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ആണ്.

ഏറ്റവും ഒടുവിലായി കിച്ചുവും ദിയയും ഞാനും H.P യും കൂടി ആണ് ഇരുന്നത്.അമ്മയ്ക്ക് മരുന്നുള്ളത് കൊണ്ട് ആദ്യമേ നിർബന്ധിച്ചു അമ്മായിമാരോടൊപ്പം ഫുഡ് കഴിക്കാൻ ഇരുത്തി.H.P യെ ഓട്ടത്തിനിടയിൽ പിടിച്ചു കൊണ്ടുവന്നെന്നു വേണം പറയാൻ.എ സി ഓഡിറ്റോറിയം ആയിട്ട് കൂടി ആള് വിയർത്തു കുളിച്ചിട്ടുണ്ട്.ഞാൻ വേഗം എന്റെ കർചീഫ് എടുത്ത് ആളുടെ മുഖവും കഴുത്തും ഒക്കെ തുടച്ചു കൊടുത്തു.ഇടയ്ക്ക് മതിയെന്ന് പറഞ്ഞ് കൈ പിടിച്ചു വച്ച് എന്റെ എന്റെ കണ്ണുകളിലേക്കു പ്രണയത്തോടെ നോക്കുന്നുണ്ടായിരുന്നു.എന്റെ കണ്ണുകളും ആ ചെറിയ കണ്ണുകളുമായി കൊരുത്തു കിടക്കുവായിരുന്നു.കിച്ചുവിന്റെ നീട്ടിയുള്ള ചുമയാണ് ഞങ്ങളെ തിരികെ കൊണ്ട് വന്നത്. ഞാൻ അവരെ നോക്കിയൊരു ചമ്മിയ ചിരി ചിരിച്ചു.H.P പിന്നേ ഗൗരവത്തിന്റെ മുഖം മൂടി എടുത്തണിഞ്ഞു ഇല്ലെങ്കിൽ കിച്ചു തലയിൽ കയറുമെന്നു മൂപ്പർക്കറിയാം. ഫുഡ് കഴിക്കുമ്പോൾ ആദ്യത്തെ ഉരുള H.P യ്ക്ക് നേരെ നീട്ടി.ആള് വാങ്ങുമോ എന്നൊരു ഡൌട്ട് പിന്നീടാണ് എനിക്ക് വന്നതു.ആളും അത് പ്രതീക്ഷിച്ചില്ലെന്നു തോന്നി. കിച്ചുവിനെയും ദിയയെയും ഒന്ന് നോക്കിയിട്ട് ആള് ചിരിച്ചു കൊണ്ട് അത് വാങ്ങി കഴിച്ചു.കൂടാതെ തിരിച്ചൊരുരുള തരുകേം ചെയ്തു. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.ഞങ്ങളുടെ സ്നേഹം കണ്ട് കിച്ചുവും ദിയയ്‌ക്കു നേരെ വാ തുറന്നു കൊടുത്തു.അവള് അവനറിയാതെ വിളമ്പിയ ഉപ്പ് മുഴുവൻ കൂട്ടി കുഴച്ചു അവന് ഉരുട്ടി കൊടുത്തു.

അത് വാങ്ങിയ ശേഷമാണ് ആൾക്ക് അബദ്ധം മനസ്സിലായതു ഞങ്ങളെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ച് കഷ്ടപ്പെട്ട് അത് ഇറക്കി വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി.അത് കണ്ടപ്പോളേക്കും എല്ലാവരും കൂടി കൂട്ടച്ചിരിയായി.ഫുഡ്‌ ഒക്കെ കഴിഞ്ഞു ഓഡിറ്റോറിയത്തിലെ ഫോർമാലിറ്റികൾ ഒക്കെ തീർത്ത് വീട്ടിലേക്കു പുറപ്പെട്ടു.അമ്മ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്യുവാൻ നേരത്തെ പോയിരുന്നു.ഞങ്ങൾ ദിയയോടും കിച്ചുവിനോടും കൂടെയാണ് പോയത്.എല്ലാരും വളരെ സന്തോഷത്തോടെ സംസാരിച്ചു കൊണ്ടാണ് മടങ്ങിയത്.എന്നെ വളരെ സന്തോഷിപ്പിച്ച കാര്യമെന്തെന്നാൽ ദിയ പോലും ഈ ദിവസങ്ങളിൽ വളരെ അടുപ്പത്തോടെ സംസാരിച്ചു എന്നതാണ്. ഞങ്ങൾ വീട്ടിൽ എത്തുമ്പോളേക്കും അവിടുത്തെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു.അങ്ങനെ ആ വീടിന്റെ രണ്ടാമത്തെ മരുമകളായി കിച്ചുവിന്റെ ഭാര്യയായി അമ്മ നൽകിയ ഏഴു തിരിയിട്ട നിലവിളക്കുമേന്തി ദിയ വലതുകാൽ വച്ച് ഗൃഹപ്രവേശനം ചെയ്തു.വരനും വധുവിനും മധുരം നൽകിക്കഴിഞ്ഞു അവരെ ചേഞ്ച്‌ ചെയ്യാനായി പറഞ്ഞയച്ചു.ദിയയ്‌ക്കു സാരീയും ഒർണമെന്റ്സും ഒക്കെ അഴിക്കാൻ ഞാനും അമ്മയും തന്നെയാണ് സഹായിച്ചത്.അത് കഴിഞ്ഞ് റൂമിൽ ചെന്ന് ഞാനും ഒരു കുളി പാസ്സാക്കി.H.P വന്നപാടെ ഫ്രഷ്‌ ആയി ഞാൻ റൂമിൽ ചെന്നപ്പോൾ ലാപ്ടോപിൽ പണിയുന്നുണ്ടായിരുന്നു പക്ഷെ തിരിച്ചു വന്നപ്പോളേക്കും ആളുടെ പൊടി പോലും ഇല്ല.

ഞാൻ താഴേക്കു ചെല്ലുമ്പോളേക്കും ബാക്കി എല്ലാവരും ചേഞ്ച്‌ ചെയ്തു എത്തിയിരുന്നു.ദിയയും കിച്ചുവും ഉൾപ്പെടെ എല്ലാവരും സഭ കൂടി ഇരിപ്പുണ്ട്.H.P യെ പോലും കിച്ചു വിടാതെ പിടിച്ചു വച്ചിരിക്കയാണ്.ഞാനും കൂടി ചെന്നപ്പോൾ കിച്ചു എന്നെ നിർബന്ധിച്ചു ആളുടെ അടുത്ത് തന്നെ ഇരുത്തി.എല്ലാവരും പരിചയക്കാരായതു കൊണ്ട് തന്നെ ദിയയ്‌ക്കു എനിക്കുണ്ടായിരുന്ന പോലെ ബുദ്ധിമുട്ടുകൾ ഒന്നും ഉള്ളതായി തോന്നിയില്ല.സംസാരങ്ങളും കളിയാക്കലുകളും തമാശകളും എല്ലാം കഴിഞ്ഞ് ഗാനാലാപനം ആയി.കിച്ചു തന്നെ മുൻകൈ എടുത്തു ഓരോരുത്തരെ കൊണ്ടും പഠിപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് കിച്ചുവിന്റെയും ദിയയുടെയും വകയായി ഒരു കപ്പിൾ ഡാൻസും ഉണ്ടായിരുന്നു.എന്നെയും H.P യെയും കുത്തിപ്പൊക്കാൻ നോക്കിയെങ്കിലും ഞങ്ങൾ വഴങ്ങിയില്ല.അവസാനം പണിഷ്മെന്റ് വേണമെന്നായി.H.P തന്ത്രപൂർവ്വം ഒഴിവായെങ്കിലും എല്ലാരും കൂടി എന്നെ പാട്ട് പാടാൻ നിർബന്ധിച്ചു.അവസാനം H.P കൂടി താൻ പാടെടോ…. എന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി.അത്രേം ആളുകളുടെ മുൻപിൽ വച്ച് പാടാൻ എനിക്ക് നല്ല ബുദ്ധിമുട്ട് തോന്നി. അവസാനം എന്നെ മനസ്സിലാക്കി H.P എന്റെ കയ്യിൽ കൈ ചേർത്ത് ധൈര്യം തന്നപ്പോൾ ഞാൻ പാടി തുടങ്ങി.

“അന്നൊരു നാളില്..നിന്നനുരാഗം…പൂ പോലെ എന്നെ തഴുകി… ആ കുളിരില് ഞാന്…ഒരു രാക്കിളിയായ്…അറിയാതെ സ്വപ്നങ്ങള് കണ്ടു…. മിഴികള് പൂവനമായ്…അധരം തേന്കണമായ്… ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം… പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്… നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…” ഈ നേരമത്രയും രണ്ടു കണ്ണുകൾ എന്നിൽ ഉടക്കി നിൽക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു പക്ഷെ എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുമ്പോൾ അങ്ങോട്ട് നോക്കാൻ ചെറിയൊരു മടി.പക്ഷെ ആള് എന്നിൽ നിന്നൊരു നോട്ടം പ്രതീക്ഷിച്ചിരുന്നു എന്ന്‌ കയ്യിലുള്ള പിടി മുറുകിയപ്പോൾ മനസ്സിലായി. ഞാൻ പാടി കഴിഞ്ഞിട്ടും ആ കണ്ണുകൾ പിൻവലിച്ചതായി തോന്നിയില്ല. “ഏട്ടാ സ്വൊന്തം മുതൽ കണ്ണ് വയ്ക്കുന്നത് ശരിയല്ല കേട്ടോ ” കിച്ചുവിന്റെ ഡയലോഗ് കഴിഞ്ഞപ്പോളേക്കും അവിടെയാകെ കൂട്ടചിരി മുഴങ്ങി.ഞാൻ H.P യെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ആളാകെ ചമ്മിയിരിക്കുന്നു.പിന്നേ എഴുന്നേറ്റ് മുകളിലോട്ടു ഒരൊറ്റ പോക്കായിരുന്നു.ഇത്തിരി കഴിഞ്ഞ് അത് പോലെ തിരിച്ചിറങ്ങി വരുന്നതും കണ്ടു.ആൾക്ക് എന്നോടെന്തോ ചോദിക്കാനുള്ള പോലെ തോന്നി.എന്നാൽ കിച്ചുവിനെ പേടിച്ചു ആളുടെ അടുത്തേക്ക് പോകാതെ ഞാൻ മാറി ഇരുന്നു.കുറച്ചു കൂടി അങ്ങനെ ഇരുന്നതിന് ശേഷം ഭക്ഷണം കഴിഞ്ഞ് എല്ലാവരും പിരിയാൻ തീരുമാനിച്ചു.

ഫുഡ്‌ കഴിക്കാൻ H.Pയെ നോക്കിയപ്പോളേക്കും ആളെന്റെ അടുത്ത് എത്തിയിരുന്നു. “റൂം എന്തിനാ ലോക്ക് ചെയ്തത്? ചാവി എവിടെ ” ആളുടെ ചോദ്യത്തിന് മറുപടി പറയാൻ സമ്മതിക്കാതെ അമ്മായി വന്നു ഞങ്ങളെ രണ്ടാളെയും ഭക്ഷണം കഴിക്കാൻ വിളിച്ചോണ്ട് പോയി.ആളുടെ അടുത്ത് എനിക്ക് സീറ്റും കിട്ടിയില്ല. ഫുഡ് കഴിഞ്ഞ് കൂടെ ചെല്ലാൻ ആള് കണ്ണ് കാണിച്ചപ്പോളേക്കും അമ്മ ദിയയെ ഒരുക്കാൻ സഹായിക്കാൻ എന്നെ വിളിച്ച് കൊണ്ട് പോയി.ദിയയെ സെറ്റ് സാരീ ഉടുപ്പിച്ചു അമ്മ നൽകിയ പാൽ ഗ്ലാസും കയ്യിൽ ഏൽപ്പിച്ചു റൂമിൽ കൊണ്ടു വിട്ടു.എന്നോടൊപ്പം നടക്കുമ്പോളും അവളെന്തോ ചിന്തയിലായിരുന്നു. ഞാൻ എന്തൊക്കെയോ പറഞ്ഞെങ്കിലും എല്ലാത്തിനും മൂളൽ മാത്രമായിരുന്നു മറുപടി. ഞാൻ തിരികെ വരുമ്പോളും H.P ലോക്കായ റൂമിന് മുൻപിൽ അക്ഷമനായി ഉലാത്തുന്നുണ്ടായിരുന്നു. “നീ വന്നോ? എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.കീ എവിടെ ” “എനിക്കറിയില്ല. ഞാൻ റൂം ലോക്ക് ചെയ്തില്ലായിരുന്നു. ” “അപ്പോൾ പിന്നേ ഇതെങ്ങനെ സംഭവിച്ചു? ” H.P പിന്നേ വാതിൽ തള്ളി തുറക്കാൻ നോക്കുന്നുണ്ടായിരുന്നു. “ശ്ശെ…. രാത്രിയിൽ കുറച്ചു ഓഫീസ് വർക്ക്‌ ചെയ്യാമെന്ന് വിചാരിച്ചതാ… ഇനി എന്താ ചെയ്യാ? ഇനി അമ്മയോ മറ്റോ ലോക്ക് ചെയ്തതാണോ? ” “അറിയില്ല…. ” “നീ ഇവിടെ നില്ക്കു. ഞാൻ ചോദിച്ച് വരാം. ” “ആദ്യം നമുക്ക് എല്ലായിടവും ഒന്ന് നോക്കാം.

എന്നിട്ട് കിട്ടിയില്ലേൽ അമ്മയോട് ചോദിക്കാം.അമ്മ ചിലപ്പോൾ ഇപ്പോൾ ഉറങ്ങി കാണും. വെറുതെ ശല്യം ചെയ്യണ്ട. ” അത് ശെരിയാണെന്നു H.P യും സമ്മതിച്ചു.ഞാനും H.P യും കൂടി അവിടെയെല്ലാം അരിച്ചു പെറുക്കിയിട്ടും കീ കിട്ടിയില്ല.ഞങ്ങളുടെ അന്വേഷണം കണ്ട് കൊണ്ടാണ് കിച്ചു അവിടേക്ക് വന്നത്. “നിങ്ങൾ തിരയുന്ന സാധനം ഇതാണോ?? ” ഞങ്ങളുടെ റൂമിന്റെ കീയും കയ്യിൽ കറക്കിയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ പിടിച്ച് രണ്ടു പൊട്ടിക്കാനാ തോന്നിയത്.പിന്നേ നവവരനായത് കൊണ്ട് വെറുതെ വിട്ടു. അപ്പോഴേക്കും H.P ചാടികയറി കീ തട്ടിപറിച്ചു. “നീ എന്തിനാ റൂം ലോക്ക് ചെയ്ത് കീ മാറ്റിയെ? ” “അത് എന്റെ ഏട്ടനും ഏട്ടത്തിക്കും ഒരു സർപ്രൈസ് തരാൻ. ” “സർപ്രൈസോ? ” “അതേന്നെ….നിങ്ങളുടെ കല്യാണത്തിന് നോട്ടമിട്ടതാ ഞാൻ ഈ റൂം പക്ഷെ അന്ന് എനിക്കിതു പറ്റിയില്ല.ഈ മൂരാച്ചി ഏട്ടൻ സമ്മതിച്ചില്ലാന്നു പറയാം. ” “നീ എന്തൊക്കെയാ കിച്ചു പറയുന്നേ? ” “ഞാൻ ഒന്നും പറയുന്നില്ലേ.നിങ്ങൾ കാണാൻ കിടക്കുവല്ലേ തുറന്ന് നോക്ക്. ” അതും പറഞ്ഞ് ഒരു മൂളി പാട്ടും പാടി കിച്ചു പോയി.ഞാനും H.P യും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.പക്ഷെ റൂം തുറന്നപ്പോൾ ശെരിക്കും കണ്ണ് തള്ളി പോയി.റോസാ പൂക്കൾ കൊണ്ട് റൂം മുഴുവൻ വളരെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.ഞാനും H.P യും അന്തം വിട്ട് പരസ്പരം നോക്കി. ***** ചുണ്ടിൽ ചെറിയൊരു മൂളിപ്പാട്ടോടെ കിച്ചു റൂമിൽ എത്തുമ്പോൾ ദിയ അക്ഷമയായി റൂമിൽ ഉലാത്തുകയായിരുന്നു.

പുറകിലൂടെ ചെന്ന് കിച്ചു ചേർത്ത് പിടിച്ചപ്പോൾ ഒരു നിമിഷം അവൾ പതറി പിന്നേ പതിയെ അവന്റെ കരവലയത്തിൽ നിന്നും മോചിതയായി. “എന്താണ് ഭാര്യെ മുഖത്ത് ഒരു വൈക്ലഭ്യം? ” തന്റെ താടി തുമ്പിൽ പിടിച്ചുയർത്തി ചേർത്ത് നിർത്തി കിച്ചുവതു ചോദിക്കുമ്പോളും എന്ത് പറയണമെന്നറിയാതെ ദിയ ഉഴറി. “അത്…. പിന്നേ…. കിച്ചുവിട്ടാ….. ” “ശ്ശെടാ….ഇന്നെങ്ങാനും പറയുവോ.ദേ ശാന്തി മുഹൂർത്തം കഴിയാറായി ” കണ്ണിറുക്കി കാണിച്ചു ചെറു ചിരിയോടെ കിച്ചുവതു പറഞ്ഞപ്പോളേക്കും ദിയ കണ്ണുരുട്ടി അവനെ നോക്കുന്നുണ്ടായിരുന്നു. “എന്റെ ദിയാ…. നമ്മൾ തമ്മിൽ ഇങ്ങനെ ഫോര്മാലിറ്റി ഒക്കെ വേണോ? താലി കെട്ടിയെന്നു കരുതി നീ പഴയ ദിയയും ഞാൻ പഴയ കിച്ചുവും അല്ലാതാവുന്നില്ല.അത് കൊണ്ടു എന്തായാലും പറയു. ” “ഞാൻ പറയാം കിച്ചുവിട്ടാ….പക്ഷെ എന്നോടൊന്നും തോന്നല്ലേ….” “നീ പറ പെണ്ണെ ” “അത്….പിന്നേ കിച്ചുവിട്ടാ… ഇപ്പോൾ നമുക്കൊരു ഭാര്യാഭർതൃ ബന്ധം തുടങ്ങണോ? ” “മനസ്സിലായില്ല ” “അല്ല…. നമ്മൾ രണ്ട് പേരും ചെറുപ്പമാണ്….പഠിത്തവും നടന്നോണ്ടിരിക്കുവാ.കല്യാണം കഴിക്കേണ്ടി വന്നു അതും അമ്മായിയുടെ ആഗ്രഹ പ്രകാരം.പക്ഷെ എനിക്കിത്തിരി സമയം വേണം.എന്തോ പെട്ടന്നൊരു ഭാര്യാ പദവി ഉൾക്കൊള്ളാൻ കഴിയുന്നില്ല.മാത്രമല്ല നമ്മൾക്ക് രണ്ടാൾക്കും ഒരു ജോലി ഒക്കെ ശെരിയാവണ്ടേ… അത് കൊണ്ട്… ” കിച്ചുവിന്റെ മൗനം കണ്ട് പറയുന്നത് ദിയ പാതിയിൽ നിർത്തി.

പരിഭ്രമത്തോടെയുള്ള അവളുടെ നോട്ടം കണ്ട് അത്രയും നേരം ചിരി അടക്കിപ്പിടിച്ചു കൊണ്ടിരുന്ന കിച്ചു വയറു പൊത്തി ചിരിക്കാൻ തുടങ്ങി.ദിയ ആകെ അന്തം വിട്ട് നിൽപ്പാണ്. “ഞാൻ പറഞ്ഞത് കിച്ചുവേട്ടന് മനസ്സിലായില്ലേ? ” “അതൊക്കെ മനസ്സിലായി പെണ്ണെ…..നിന്റെ ഫേസ് എക്സ്പ്രെഷൻ കണ്ട് ചിരിച്ച് പോയതാ.. ” “ഓ….. ” ദിയ അവന് നേരെ മുഖം കൊട്ടി കട്ടിലിൽ പോയി ഇരുന്നു.പുറകെ അവളുടെ പിണക്കം മാറ്റാൻ കിച്ചുവും കൂടി. “പിണങ്ങാതെ പെണ്ണെ…. നീ പറഞ്ഞതും ശെരിയാ…നിന്നോട് എപ്പോഴും പറയുന്ന കാര്യം തന്നെയാ ഈ വിഷയത്തിലും എന്റെ അഭിപ്രായം.നിന്റെ എന്ത് കാര്യത്തിലും കൂടെ ഈ ഞാനുണ്ടാകും. എന്നാലും ഈ താലിയുടെ ഒരു പവർ നോക്കണേ.കഴുത്തിൽ വീണപ്പോഴേക്കും നിനക്ക് വകതിരിവ് വന്നല്ലോ ” അത് കേട്ടതോടെ ദിയ മുഖം വീർപ്പിച്ചു കിച്ചുവിന്റെ നെഞ്ചിൽ ഒരിടി കൊടുത്തു.അവൻ മുഖം ചുളിച്ചു നെഞ്ച് തടവുമ്പോൾ പതിയെ കിച്ചുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “താങ്ക് യു……താങ്ക് യു സൊ മച്…. ” “താങ്ക്സ് മാത്രേ ഉള്ളോ…. ” “ഇപ്പോൾ തല്ക്കാലം അതൊക്കെ മതി…” അത്രയും പറഞ്ഞു ദിയ കിച്ചവിന്റെ കവിളിൽ നുള്ളി. “ഓഹ്…. എന്നാലും ആശിച്ചു മോഹിച്ചു ഒരു കല്യാണം കഴിച്ചിട്ട് എന്റെയൊരു ഗതികേട് നോക്കണേ….ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ റൂമൊക്കെ അലങ്കരിച്ചതു വെറുതെയായി…..ആഹ് പറഞ്ഞിട്ടെന്താ…. യോഗം വേണം ഉണ്ണി….. യോഗം വേണം…….”

കുറുമ്പൊടെ അവൻ നെടുവീർപ്പിട്ടു പറഞ്ഞപ്പോൾ ദിയ അവനിൽ നിന്ന് അകന്ന് മാറി കട്ടിലിന്റെ ഒരരികിലായി കിടന്നു.ലൈറ്റ് ഓഫ്‌ ചെയ്ത് കിച്ചുവും കിടന്നു.ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പരസ്പരം നോക്കി കിടന്നു അവർ എപ്പോഴോ മയങ്ങി. **** റൂമിലെ അലങ്കാര പണികളൊക്കെ H.P ഉടൻ തന്നെ അലങ്കോലമാക്കും എന്ന്‌ ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.പകരം ചെറിയൊരു ചിരിയോടെ ആള് സ്ലോ മോഷനിൽ എന്റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു.എന്തായാലും ഇന്ന് രാത്രി എന്റെ കാര്യത്തിൽ ഒരു തീരുമാനമായി. “എന്നാ പിന്നേ തുടങ്ങുവല്ലേ??? ” H.P കുസൃതി ചിരിയോടെ ചോദിക്കുമ്പോൾ ഞാൻ അന്തം വിട്ട് ആളെ നോക്കി. “എ…..എന്ത്…. ” “നമ്മടെ സെക്കന്റ്‌ ഫസ്റ്റ് നൈറ്റ്‌…. ” “ഒന്ന് പോയെ ഹരിയേട്ടാ….. ” അതും പറഞ്ഞ് നാണത്തോടെ ഒഴിഞ്ഞു മാറാൻ പോയ എന്നെ ആള് വലിച്ച് നെഞ്ചിലേക്കിട്ടു. “അതേ അമ്മയുടെ ഒരാഗ്രഹം ബാക്കി കിടക്കുവാട്ടോ.എന്തായാലും കിച്ചു ആഗ്രഹം സാധിച്ചു കൊടുത്ത് ഫസ്റ്റ് അടിച്ചു.എനിക്ക് നീ ഒരു സെക്കന്റ്‌ പ്രൈസ് എങ്കിലും വാങ്ങി തരുവോടി… ? ” ആള് കുറുമ്പൊടെ എന്നെ നോക്കി ചോദിക്കുമ്പോൾ ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ ആളുടെ നെഞ്ചിൽ മുഖമോളിപ്പിച്ചു…..തുടരും…..

ഹരി ചന്ദനം: ഭാഗം 30

Share this story