നിനക്കായ് : ഭാഗം 20

നിനക്കായ് : ഭാഗം 20

എഴുത്തുകാരി: ഫാത്തിമ അലി

“ഹ്മ്..സാരമില്ല…എന്തായാലും കണ്ടല്ലോ…അത് മതി… നീ ഈ സാമിനുള്ളത് തന്നെയാണ് കൊച്ചേ…അതല്ലേ നിന്നെ കർത്താവ് വീണ്ടും എന്റെ മുൻപിൽ കൊണ്ട് നിർത്തിയത്….” ഒരു കള്ളച്ചിരിയോടെ അവൾ പോയ വഴിയിലേക്കും നോക്കി മീശ പിരിച്ച് കൊണ്ട് പറഞ്ഞു…. അതേ പുഞ്ചിരിയോടെ തന്നെ അവൻ തിരിഞ്ഞ് നടന്നതും ആ കോംപൗണ്ടിലുള്ള ഒരു വലിയ മരത്തിന്റെ പിന്നിൽ ഒളിച്ച് നിന്ന ശ്രീ പതിയെ തല പുറത്തേക്കിട്ടു… അവൻ പോവുന്നത് കണ്ടതും അവളിൽ ആശ്വാസം നിറച്ചു.. “ഞാൻ ഇതെന്തിനാ അയാളെ കാണുമ്പോ പേടിക്കുന്നത്…. ഒരു സോറി പറയാൻ വേണ്ടി വന്നതല്ലേ…അതിനാണോ ഇത്ര വെപ്രാളപ്പെട്ടത്…” ശ്രീ മരത്തിന് ചാരി നിന്ന് കൈ വിരൽ കടിച്ച് സ്വയം ചോദിച്ചു… അവൾക്ക് അതിനൊരു ഉത്തരം കിട്ടാതെ വന്നതും ഒരു ദീർഘശ്വാസം വിട്ട് മുഖം ഒന്നാകെ ഷാള് കൊണ്ട് തുടച്ച് ഒര ഓരം പറ്റി നടന്നു…. സാം തിരിഞ്ഞ് നടക്കുന്ന സമയത്താണ് അന്നമ്മ പാർക്കിങ് ഏരിയയിലേക്ക് ബുള്ളറ്റ് കൊണ്ട് ചെന്ന് നിർത്തിയത്… തലയിലിരുന്ന ഹെൽമെറ്റ് ഊരി വെച്ച് നിലത്ത് ഇറങ്ങവേ അവളുടെ കണ്ണുകൾ തനിക്ക് നേരെ വരുന്ന സാമിൽ പതിഞ്ഞു…. “ഇച്ചേ…ഇതെന്നാ കോളേജിൽ….ഡോകിട്ടർ പണി മതിയാക്കി വാദ്ധ്യാര് പണിക്ക് പോവാൻ തുടങ്ങിയോ ഉവ്വേ…?”

സാമിന്റെ അടുത്തേക്ക് ചെന്ന് കളിയായി ചോദിച്ചതും അവനൊന്ന് ചിരിച്ചു… “ഇവിടെ വരുന്നത് വരെ ഞാൻ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു അന്നമ്മോ…എന്നാലേ…ഇപ്പോ അങ്ങനെ ഒരു മോഹം തോന്നി തുടങ്ങിയിട്ടുണ്ട്….എന്നതാ ഒരു വഴി…?” ഒരു കണ്ണിറുക്കിക്കൊണ്ട് സാം ചോദിച്ചതും അന്നമ്മ പതിയെ തലയാട്ടി…. “ആഹാ…അത് കൊള്ളാലോ…എന്നാണേലും ഇനി അത് വേണ്ടാ ന്നേ…ഇച്ച ഇവിടെ പഠിപ്പിക്കുവാണേൽ എനിക്ക് സമാധാനം ആയി വായി നോക്കാൻ പറ്റില്ലന്നേ….” “പോടീ കോപ്പേ….ഇന്നാ…ഇത് തരാൻ വേണ്ടിയാ ഞാൻ ഇവിടെ വരെ വന്നത്….ഹാ…അതേതായാലും എനിക്ക് ലാഭായി…” അന്നമ്മയുടെ കൈയിലേക്ക് അവളുടെ ഫോൺ വെച്ച് കൊടുത്ത് പറഞ്ഞതും അന്നമ്മ മനസ്സിലാവാത്തത് പോലെ അവനെ നോക്കി… “എന്നതാ ഇച്ചേ….ആകപ്പാടെ ഒരു വശപ്പിശക്….മ്മ്….?” “ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ ഒരു കൊച്ചിനെ പറ്റി…” “ഏത്…അന്ന് ഇടിച്ചിട്ട്…കണ്ണും കണ്ണും…ആ കുട്ടിയെ ആണോ….?” “അതല്ലാതെ വേറെ ആരെയെ പറ്റിയേലും നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ ടീ മാക്രി…” അന്നമ്മയുടെ കെട്ടി വെച്ചമുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചതും അവൾ വേദനയോടെ അവനെ കൂർപ്പിച്ച് നോക്കി… “ഇല്ലായേ….എന്നിട്ട്….ഇച്ച ബാക്കി പറ….” “ആ…ആ കൊച്ചിനെ ഞാനിന്ന് ഇവിടെ വെച്ച് കണ്ടു…”

“ഏഹ്…എന്നിട്ട് എന്നിട്ട്….നിങ്ങൾ സംസാരിച്ചോ….തമ്മിൽ പരിചയപ്പെട്ടോ…എന്താ ആ കുട്ടീടെ പേര്….ഇവിടെ ആണോ പഠിക്കുന്നത്…?” “എന്റെ അന്നമ്മോ…ഒന്ന് അടങ്ങ് നീ…” സാമിനോട് ഉത്സാഹത്തോടെ ചോദിക്കുന്ന അന്നമ്മയുടെ തലയിൽ ഒന്ന് കൊട്ടിയതും അവൾ അവനെ നോക്കി കണ്ണ് കൂർപ്പിച്ചു… അവളുടെ നോട്ടം കണ്ട് ഇളിച്ച് കാട്ടിക്കൊണ്ട് സാം ശ്രീയെ കണ്ടതും എല്ലാം പറഞ്ഞ് കൊടുത്തു… “ശ്ശേ…എന്നാലും ഇച്ചക്ക് ആ കുട്ടീടെ പേരെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു…” അന്നമ്മ നിരാശയോടെ സാമിനെ നോക്കിക്കൊണ്ട് ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞു.. “എടീ പൊട്ടീ….. ഒന്ന് കണ്ട് സംസാരിക്കാൻ ചെന്നപ്പോഴേക്കും അവൾ ചെകുത്താൻ കുരിശ് കണ്ടപോലെ പേടിച്ച് ഓടിയില്ലേ… ഞാൻ എന്നാ ചെയ്യാനാ….” “ചിലപ്പോ ഇച്ചയെ കണ്ട് പേടിച്ചതാവും…” അന്നമ്മ ആക്കലോടെ പറഞ്ഞതും സാമിന്റെ മുഖം വാടി… “അതെന്നതാ…എന്നെ കാണാൻ കൊള്ളില്ലേ കൊച്ചേ….?” മുഖം ചുളുക്കിക്കൊണ്ട് അവൻ ചോദിച്ചത് കേട്ട് അന്നമ്മ ചിരിയോടെ അവനിലേക്ക് ചേർന്ന് നിന്നു… “എന്റെ ഇച്ച സൂപ്പറല്ലായോ…ഏത് പെണ്ണും ഈ ഗ്ലാമർ കണ്ടാൽ ഒന്നുകൂടെ നോക്കി പോവില്ലേ….” “മ്മ്…സുഖിച്ചു…” “അല്ല..എന്നിട്ട് നെക്സ്റ്റ് എന്താ പ്ലാൻ…ആ കുട്ടിയെ കണ്ടുപിടിക്കണ്ടേ….?” “മ്മ്…വേണം…ഈ കോളേജിൽ ആണ് പഠിക്കുന്നതെന്ന് തോന്നുന്നു…ഡിഗ്രി ആണോ അതോ പി.ജി യോ എന്ന് അറിയില്ല….”

“നമുക്ക് കണ്ടു പിടിക്കാന്നേ…ഞാനില്ലേ ഇവിടെ…” “മ്മ്…ഇച്ചന്റെ അന്നമ്മ ചെന്ന് ക്ലാസ് കണ്ട് പിടിച്ചോ….ഞാൻ ഹോസ്പിറ്റലിലോട്ട് പോവട്ടേ…ഇടക്കിടെ ഇങ്ങോട്ടൊക്കെ വരുന്നുണ്ട് ഞാൻ….” “ഉവ്വാ…വരണം…വന്നല്ലേ പറ്റൂ….” കള്ളച്ചിരിയോടെ തന്നെ നോക്കി സൈറ്റ് അടിച്ച സാമിനെ അതേ ചിരിയാലെ നോക്കിക്കൊണ്ട് അന്നമ്മ പറഞ്ഞു… സാമിന്റെ കാറിന് അടുത്ത് വരെ ചിരിയും കളിയുമായി അന്നമ്മയും ചെന്നു…. അവൾ നോക്കിയപ്പോൾ അലക്സ് കോ ഡ്രൈവർ സീറ്റിന് പുറത്തിറങ്ങി ഡോറിന് ചാരി നിന്ന് കൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുകയാണ്…. അവന്റെ ബ്ലാക്ക് കളർ ഷർട്ടിന്റെ മുകൾ ഭാഗത്തെ രണ്ട് ബട്ടൺ തുറന്ന് കിടപ്പുണ്ടായിരുന്നു… അതിലൂടെ രോമാവൃതമായ അലക്സിന്റെ നെഞ്ച് അൽപം പുറത്ത് കണ്ടു…. ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിരിയിച്ച് കൊണ്ട് അന്നമ്മ അവനെ നോക്കി… അറിയാതെ അവളുടെ കണ്ണ് ചുറ്റിലും ഒന്ന് ഓടിച്ചപ്പോഴാണ് രണ്ട് മൂന്ന് പെൺകുട്ടികൾ അവനെ നോക്കി വെള്ളമിറക്കി നിൽക്കുന്നത് അന്നമ്മയുടെ ശ്രദ്ധയിൽ പെട്ടത്… അന്നമ്മയുടെ മറുപടിയൊന്നും കിട്ടാതെ വന്ന സാം നോക്കിയപ്പോഴാണ് അവളുടെ കണ്ണുകൾ അലക്സിലും അവനെ വായി നോക്കുന്ന പെൺകുട്ടിയിലുമാണെന്ന് കണ്ടത്…

അന്നമ്മയുടെ മുഖത്തെ കുശുമ്പ് കണ്ടതും സാം ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിച്ച് കൊണ്ട് തല താളത്തിൽ ആട്ടി… “ഇച്ചേ…ഒരു രണ്ട് മിനിറ്റ് ഇവിടെ നിൽക്ക്….” ഫുൾസ്ലീവ് ഷർട്ടിന്റെ കൈ തരുത്ത് കയറ്റി അലക്സിന് നേരെ പോവുന്ന അന്നമ്മയുടെ കൈയിൽ സാമിന്റെ പിടി വീണു… അന്നമ്മ സംശയത്തോടെ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി… “അന്നമ്മോ…നീ ചെന്ന് ആ ചെക്കനെ ഒന്നും ചെയ്തേക്കരുത്..” “പറയാൻ പറ്റില്ല ഇച്ചേ….ഇങ്ങനെ പോയാൽ അങ്ങേരുടെ പപ്പും പൂടയും ഞാൻ പറിക്കും…ഐ ആം ദി സോറീ….” സാമിന്റെ കൈ എടുത്ത് മാറ്റിക്കൊണ്ട് മുന്നോട്ട് നടന്ന അന്നമ്മയെ നോക്കി സാം ഒരു നെടുവീർപ്പോടെ നിന്നു… ആരോ തന്റെ അടുത്തേക്ക് വരുന്നുണ്ടെന്ന് തോന്നിയതും അലക്സ് ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ തിരിഞ്ഞ് നോക്കി… സാം ആയിരിക്കുമെന്നാണ് അവൻ കരുതിയത്….പക്ഷേ കണ്ണ് കൂർപ്പിച്ച് വെച്ച് തന്നെ ലക്ഷ്യം വെച്ച് വരുന്ന അന്നമ്മയെ കണ്ടതും അലക്സ് മിഴിച്ച് നോക്കി… അവൾ അവന്റെ അടുത്തേക്ക് ചെന്ന് ചെവിയിൽ വെച്ചിരുന്ന ഫോൺ പിടിച്ച് വാങ്ങി ഓഫ് ചെയ്തു വെച്ചു…. അമ്പരന്ന് നോക്കി നിൽക്കുന്ന അലക്സിന്റെ നെഞ്ചിൽ പിടിച്ച് തള്ളി കാറിലേക്ക് ചേർത്ത് നിർത്തി…. “ആരെ കാണിക്കാൻ വേണ്ടിയാ ഇതെല്ലാം തുറന്ന് വെച്ചിരിക്കുന്നത്….

മര്യാദക്ക് ഷർട്ടിന്റെ ബട്ടൺസ് എല്ലാം ഇടാതെ വല്ലവളുമാരുടെ മുന്നിലും ചെന്ന് നിന്നാ ചെകുത്താനേ പരിസരം പോലും നോക്കാതെ ഞാൻ കിസ്സ് ചെയ്യും… ഈ അന്ന പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന കൂട്ടത്തിലാണെന്ന് അറിയാലോ…..” അലക്സിന്റെ തുറന്ന് കിടക്കുന്ന നെഞ്ചിൽ ചൂണ്ട് വിരൽ ഊന്നി വെച്ച് കൊണ്ട് അവൾ പറഞ്ഞതും അവൻ അറിയാതെ ഉമിനീർ ഇറക്കി പോയി… “ഹ്മ്….” അന്നമ്മ അവനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ഷർട്ടിന്റെ ബട്ടൺസ് എല്ലാം ഇട്ട് കൊടുത്തു… “ഇനി ഇവിടെ നിന്ന് കറങ്ങി തിരിയാതെ വേഗം പോവാൻ നോക്ക്…” അലക്സിന്റെ ദേഹത്ത് നിന്ന് വിട്ട് മാറിയതും അവൻ വേഗം കാറിലേക്ക് കയറി ഇരുന്നു… തിരിച്ച് ഒന്നും പറയാതെയുള്ള അവന്റെ ഇരുത്തം കണ്ട് അന്നമ്മക്ക് അറിയാതെ ചിരി പൊട്ടി…. “I love you ചെകുത്താനേ…” താഴ്ത്തിയിട്ടിരുന്ന വിൻഡോയ്ക്ക് ഉള്ളിലൂടെ അലക്സിനെ നോക്കി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മയും കൊടുത്ത് അന്നമ്മ അവിടെ നിന്നും പോന്നു… അലക്സ് സീറ്റിലേക്ക് ചാരി ഇരുന്ന് ഒരു കൈ എടുത്ത് കണ്ണിന് കുറുകെ വെച്ചു… അന്നമ്മയുടെ ഓരോരോ കുറുമ്പുകളും കുസൃതികളും കാണെ അവളിലേക്ക് അടുക്കാനായി തന്റെ മനസ്സും ശാഠ്യം പിടിച്ച് തുടങ്ങുന്നു എന്ന് അറിഞ്ഞിട്ടും അതിന് കഴിയാത്തത് പോലെ അവൻ കണ്ണുകൾ ഇറുകെ അടച്ചു….

സാം വന്നതും കാർ സ്റ്റാർട്ട് ചെയ്തതും ഒക്കെ അറിഞ്ഞെങ്കിൽ കൂടിയും അവൻ ആ ഇരുപ്പിൽ നിന്ന് അനങ്ങിയില്ല… “അലക്സേ….എന്നാ പറ്റി….?” “ഏയ്…ഒന്നുമില്ലെടാ….നിനക്ക് ഹോസ്പിറ്റലിൽ പോവാൻ ലേറ്റ് ആവില്ലേ…വേഗം കാറെടുക്ക്…” അലക്സ് സാമിനെ നോക്കാതെ പറഞ്ഞ് പുറത്തേക്ക് കണ്ണ് നട്ട് ഇരുന്നു…. സാമും അവനെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു.. ** “ആ ക്രീം കളർ ചുരിദാർ….ഇങ്ങ് വന്നേ….” ശ്രീ ഒരു കുട്ടിയോട് അവളുടെ ക്ലാസ് ഏതാണെന്ന് ചോദിക്കുന്നതിന് ഇടയിലാണ് ഒരു മരത്തിന്റെ ചുവട്ടിലെ ബെഞ്ചിൽ വട്ടം കൂടി ഇരിക്കുന്ന ചെറുപ്പക്കാൻ അവളെ വിളിച്ചത്… “നിന്നെ തന്നെയാ….” ചെറുതായി പേടി തോന്നിയെങ്കിലും ധൈര്യം സംഭരിച്ച് കൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നു… “എന്താ തന്റെ പേര്..?” അതിൽ അവരുടെ ഒക്കെ തലവൻ എന്ന് തോന്നുന്ന ഒരുത്തൻ ഗൗരവത്തിൽ ശ്രീയോടായി ചോദിച്ചു… “ശ്രീദുർഗ….” ശ്രീ പതിഞ്ഞ ശബ്ദത്തിൽ അവനോടായി പറഞ്ഞു…. “ഡിഗ്രി ആണോ അതോ പിജി യോ….?” “പി.ജി…” “ഏതാ ബാച്ച്….? “എം.കോം….” “ഹാ…നമ്മുടെ ബാച്ച് തന്നെ ആണല്ലോ…കൊള്ളാം….” “ജെയ്സാ…എന്താ ഇവൾക്കൊരു ടാസ്ക് കൊടുക്കുക….?” “കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു…ഒരു കുഞ്ഞ് ടാസ്ക് ആയിക്കോട്ടേ….മോള് ചെന്ന് ദേ ഈ ചേട്ടനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ…”

കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞത് കേട്ട് ഞെട്ടലോടെ ശ്രീ കണ്ണുകൾ ഉയർത്തി… “ചേട്ടാ….എനിക്ക്….എനിക്ക് പറ്റില്ല….” “നിന്നോട് പറ്റുമോ എന്ന് ഇവിടെ ആരും ചോദിച്ചിട്ടില്ല..ചെയ്യാൻ പറഞ്ഞത് അങ്ങ് ചെയ്താൽ മതി…കേട്ടോ….” “ഹാ…എന്നതാ കുട്ടൂസാ ഇത്….ആ കുട്ടിക്ക് പറ്റില്ലെന്ന് പറഞ്ഞില്ലേ…പിന്നെ എന്നാത്തിനാ നിർബന്ധിക്കുന്നത്….?” തനിക്ക് പിന്നിലായി ആരുടെയോ സാമിപ്യം തോന്നിയ ശ്രീ തിരിഞ്ഞ് നോക്കിയതും നിറഞ്ഞ പഞ്ചിരിയോടെ നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് അത്ഭതപ്പെട്ടു…. ഓഫ് വൈറ്റ് ഫുൾ സ്ലീവ് ഷർട്ടും ലൈറ്റ് ബ്ലൂ കളർ ജീനും ആണ് വേഷം…. മുടി പോണിടൈൽ ആയി കെട്ടി വെച്ചിട്ടുണ്ട്…കാതിൽ ഒരു മൊട്ട് കമ്മൽ ഒഴിച്ചാൽ വേറെ ഒരു ആഭരണവും അവളുടെ ദേഹത്ത് ഇല്ല…. “കർത്താവേ….നിന്നെ ആരാ ടീ ഇങ്ങോട്ട് കെട്ടിയെടുത്തത്….?” ഗ്രൂപ്പിന്റെ തലവൻ അത്രയും നേരം ഉണ്ടായിരുന്ന കലിപ്പൊക്കെ മാറ്റി ദയനീയമായി അവളെ നോക്കിക്കൊണ്ട് ചോദിച്ചു… “നീയൊക്കെ ഇവിടെ ഉണ്ടാവും എന്ന് അറിഞ്ഞിട്ട് തന്നെയാ ഞാനിങ്ങോട്ട് വന്നത്….” “ദുഷ്ടേ…ഇച്ചായൻ പോലും ഒന്ന് പറഞ്ഞില്ലല്ലോ….” “ബുഹാഹാ….ഞാനാ ഇച്ചയോട് പറയണ്ടെന്ന് പറഞ്ഞത്….” ബാക്കിയെല്ലാവരും അവരുടെ സംസാരം കേട്ട് ഒന്നും മനസ്സിലാവാത്തത് പോലെ നിൽക്കുകയാണ്….

“ജെയ്സാ…ആരാ ടാ ഇത്…?” “ഇതോ….ഇത് എന്റെ കസിൻ…അന്നമ്മോ…ഇതാണ് എന്റെ ഫ്രണ്ട്സ്…” ജെയ്സൺ അവന്റെ ഫ്രണ്ട്സിനെ ചൂണ്ടിക്കാട്ടി പറഞ്ഞതും അവൾ എല്ലാവരെയും നോക്കി ചിരിച്ചു… “എല്ലാരേയും വിശദമായിട്ട് പരിചയപ്പെടാവേ….ക്ലാസ് തുടങ്ങാറായില്ലേ…ഫസ്റ്റ് ഡേ തന്നെ മുഷിപ്പിക്കണ്ട…. പിന്നെ ഇവളെയും ഞാനങ്ങ് കൊണ്ട് പോയേക്കുവാ…മക്കള് വേറെ പിള്ളാര് വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കേ…” അവർക്കിടയിൽ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ശ്രീയുടെ കൈയിൽ പിടിച്ച് അന്നമ്മ മുന്നോട്ട് നടന്നു…. തങ്ങൾക്ക് എതിരെ ആയി പോവുന്ന ഒരു കുട്ടിയോട് ക്ലാസ് ഏതാണെന്ന് അറിയാമോ എന്ന് ചോദിച്ചതും അവൾ പറഞ്ഞ് കൊടുത്തു… “ഹോ…കിട്ടി…എന്നതാ മിഴിച്ച് നോക്കുന്നത്….?” ഒടുവിൽ ക്ലാസ് കണ്ട് പിടിച്ച് വരാന്തയിൽ എത്തി നിന്ന അന്നമ്മ അമ്പരന്ന് നിൽക്കുന്ന ശ്രീയെ നോക്കി…. “മ്ചും ഒന്നൂല്ല…” “സോറീ ടാ…ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ….എന്റെ പേര്…ആൻ മരിയ….അന്നമ്മ എന്ന് അടുപ്പം ഉള്ളവരൊക്കെ വിളിക്കും…. താൻ ശ്രീദുർഗ അല്ലേ…നീ നേരത്തെ കുട്ടൂസനോട് പറഞ്ഞത് ഞാൻ കേട്ടായിരുന്നു….നോക്കുമ്പോ നമ്മൾ സെയിം ക്ലാസും… താനവിടെ പേടിച്ച് നിൽക്കുന്നത് കണ്ടു…അതാ അവരുടെ അടുത്ത് നിന്ന് കൈയോടെ കൊണ്ട് വന്നത്….” അന്നമ്മ പറഞ്ഞത് കേട്ട് ശ്രീ അവളെ പുഞ്ചിരിയോടെ നോക്കി… “ക്ലാസിലേക്ക് കയറാം അല്ലേ…?” “മ്മ്….” അന്നമ്മ സമ്മതത്തിനായി ശ്രീയുടെ മുഖത്തേക്ക് നോക്കിയതും അവൾ നിറഞ്ഞ ചിരിയോടെ തലയാട്ടി.. അന്നമ്മ നീട്ടിയ കൈയിലേക്ക് കൊരുത്ത് പിടിച്ച് ഇരുവരും ഒരുമിച്ച് ആ ക്ലാസ് മുറിയിലേക്ക് കാലെടുത്ത് വെച്ചു…….തുടരും

നിനക്കായ് : ഭാഗം 19

Share this story