സിദ്ധാഭിഷേകം : ഭാഗം 54

സിദ്ധാഭിഷേകം :  ഭാഗം 54

എഴുത്തുകാരി: രമ്യ രമ്മു

നിലത്തിരുന്ന് എല്ലാം കേട്ട് തലയിൽ കൈ വച്ച് പൊട്ടിക്കരഞ്ഞു റോസമ്മ… ഇതിന് ഒരു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലല്ലോ എന്റെ കർത്താവേ… എനിക്ക് മുന്നിൽ ഒരു വഴി കാണിച്ചു തരൂ..പിതാവേ.. അവർ മനമുരുകി പ്രാർത്ഥിച്ചു… 💃💃💃💃💃💃💃💃💃💃💃💃💃💃 കൊണ്ടു പോകാൻ ഉള്ളതൊക്കെ എടുത്തു വെക്കുകയാണ് അമ്മാളുവും അഭിയും … “നീ പൊയ്ക്കോ.. ഇത് ഞാൻ എടുത്തു വച്ചോളാം.. ” ” വേണ്ടാ…അഭിയേട്ടൻ വിട്ടോ .. തല കുളിക്കുന്നതല്ലേ .. നേരം വൈകിക്കേണ്ട… ഞാൻ ചെയ്തോളാം…” “ഞാൻ സ്പാന്ന് വാഷ് ചെയ്തതാണ്… ഇനി നനയ്ക്കണോ… ” “എങ്കിൽ മതി.. അധികം നനയ്ക്കണ്ട… മുറിവൊക്കെ കൂടിയെങ്കിലും ശ്രദ്ധിക്കണം… അല്ല അന്ന് എന്തായിരുന്നു ആ സർപ്രൈസ്… ” “അത് സർപ്രൈസ് അല്ലേ.. ഇനി മമ്മയുടെ ബർത്ത് ഡേയ്ക്ക് പറയാം… ” “ഓഹ്.. എന്നാലും ഒരു ക്ലൂ…. ഞാൻ ആരോടും പറയൂലെന്നേ… ” “നോ വേ.. ആ തെമ്മാടി എന്നെ സൂപ്പ് വെക്കും… ” അമ്മാളൂ ചുണ്ട് കോട്ടി ഡ്രസ്സ് എടുത്ത് ബാഗിലേക്ക് വെക്കാൻ തുടങ്ങി… അഭി അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു…. “സോറി ടി… അവന് ഞാൻ പ്രോമിസ് ചെയ്തു പോയി.. അതോണ്ടാ.. ” “ഉം.. ശരി…. ” “നമ്മൾക്ക് ഒന്ന് പുറത്ത് പോകാം.. ” “എന്തേ… ഇപ്പോ.. ഷോപ്പിങ്ങ് ആണോ…” “ആ..ചുമ്മാ കുറച്ചു കറങ്ങാം… പിന്നെ ഫുഡും കഴിച്ചിട്ട് വരാം…” “ആഹ്..എങ്കിൽ ശ്രീ ക്ക് എന്തേലും വാങ്ങാം.. അവൾ മാത്രല്ലേ ഇല്ലാതുള്ളൂ..

കൂട്ടത്തിൽ അഞ്ജലിക്കും… ” “ഓക്കേ… എന്നാ റെഡി ആയിക്കോ… സാരി ഉടുത്ത മതി ട്ടോ… ” “ഉം..ശരി… സാന്ദ്ര വരുന്നോ ചോദിക്ക്.. ” “വേണ്ട.. ഞാനും നീയും മാത്രം മതി….. ” അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി… അഭി റെഡി ആയി വന്നു.. ഒരു ഡാർക്ക് ബ്ലൂ കളർ ഷർട്ടും ഓഫ്‌ വൈറ്റ് പാന്റും ആയിരുന്നു വേഷം… അഭി വരുമ്പോൾ അമ്മാളൂ സാരി മുന്താണി പ്ലീറ്റ് എടുക്കുകയായിരുന്നു… അവനെ കണ്ട് വേഗം അത് ബ്ലൗസിലേക്ക് അടുപ്പിച്ചു പിടിച്ചു .. അഭി അടുത്തേക്ക് ചെന്ന് സാരി പിടിച്ച് വലിച്ചു അമ്മാളൂനെ ഒന്ന് കറക്കി വിട്ടു… “ഏയ്.. എന്താ ഈ കാണിക്കുന്നേ….. ” അവൾ മാറിന് കുറുകെ കൈ വച്ച് അവനെ നോക്കി പേടിപ്പിച്ചു… “പിന്നല്ലാതെ.. ഞാൻ ബ്ലൂവിലും നീ ഗ്രീനിലും… ബെസ്റ്റ് കോംബിനേഷൻ.. ഇതാ ഇതുടുക്ക്..” അവൻ കയ്യിലെ കവർ നീട്ടി കൊണ്ട് പറഞ്ഞു.. അവൾ അനങ്ങിയില്ല… “സോറി.. ടി.. തമാശ കാണിച്ചതല്ലേ… ” “ഇതാണോ തമാശ… ” “എന്നാ ഇതിൽ കൂടുതൽ കാണിക്കാം.. ഇപ്പോ ടൈം ഇല്ല.. വന്നിട്ട് മതിയോ.. ” അവൾ ഒന്നൂടി രൂക്ഷമായി നോക്കി… “ദേ.. ഇനി ഈ ഇങ്ങനെ കണ്ണുരുട്ടിയാൽ പോക്ക് നടക്കൂലാ.. പറഞ്ഞേക്കാം… “അവൻ ചിരിയോടെ കവറിൽ നിന്ന് ഒരു ഡാർക്ക് ബ്ലൂ കളർ സാരിയിൽ സിൽവർ കളർ സ്റ്റോണ് വർക്ക് ചെയ്ത ഒരു സാരി എടുത്തു അവളുടെ മേലേക്ക് ഇട്ടു കൊടുത്തു…..

“ഇതേത്‌ സാരി… ” “ഇത് ബാലാന്റി ഡിസൈൻ ചെയ്തതാണ്.. വേറെയും ഉണ്ട്.. നീ പോകുമ്പോൾ തരാൻ എടുത്തു വച്ചിരിക്കുന്നതാ.. ഞാൻ ഇത് ഇപ്പോ ചെന്ന് ചോദിച്ചു വാങ്ങിയത് ആണ്.. ഇപ്പോ നമ്മള് മാച്ച് ആവില്ലേ….” “ഉം… എന്ന പോ.. ഞാൻ മാറട്ടെ…” “പോണോ… ” “ദേ കളിക്കാതെ പോയേ..” _ഷോപ്പിംഗ് കഴിഞ്ഞ് ശേഷം അവർ നേരെ ബീച്ചിലേക്കാണ് പോയത്.. ഇരുട്ടിലും പ്രത്യേക സൗന്ദര്യമായിരുന്നു കടൽ തീരത്തിന്.. ആളുകൾക്ക് ഒരു കുറവും ആ സമയത്ത്‌ ഉണ്ടായില്ല.. അവൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് മണൽത്തരികളിലൂടെ നടന്നു.. അവർ ഒരുപാട് സംസാരിച്ചു.. ഇടയ്ക്ക് അമ്മാളൂ എന്തോ സംശയം തോന്നി തിരിഞ്ഞു നോക്കി… “എന്താ.. എന്ത് പറ്റി…” “ഒന്നുല്ല.. ആരോ പിറകിൽ ഉണ്ടായ പോലെ…” അഭി അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ചു.. കുറെ ആൾക്കാർ ഉണ്ട്.. എല്ലാവരും അവരവരുടെ ലോകത്ത് ആണ്… “തോന്നിയതാവാം… നീ വാ.. നമ്മൾക്ക് പോകാം.. ” അവൻ നേരെ അവളെയും കൂട്ടി ബീച്ച് സൈഡ് തന്നെ ഉള്ള കിപ്ലിംഗ് കഫേ എന്ന അവിടുത്തെ ടോപ്പ് റെസ്റ്റോറന്റിൽ ചെന്നു.. കടൽ തീരത്തോട് ചേർന്ന് വലിയ ഒരു ഏരിയ മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് അത്.. അവിടെ കടലിനോട് കൂടുതൽ അടുത്തായി ചെറിയ ചെറിയ ഹട്ടുകൾ ആണ് ഔട്ട് ഡോർ സിറ്റിംഗിനായി ഉള്ള ഒരു ഓപ്ഷൻ.. അഭി നേരത്തെ റിസർവ് ചെയ്തിട്ട ഒരു ഹട്ടിലേക്ക് ചെന്നു…

അമ്മാളൂ അവിടം കണ്ട് ഒരുനിമിഷം അന്തിച്ചു നിന്നു… ടേബിൾ മുഴുവൻ റോസ് പെറ്റൽസും ക്യാൻഡിൽസും… “woow… ക്യാൻഡിൽ നെറ്റ് ഡിന്നർ…” “ഇഷ്ട്ടായോ…” “പിന്നേ.. സൂപ്പർ .. എന്തു ഭംഗിയാണ് ഇവിടെ… റിയലി അമേസിങ്…” “എങ്കിൽ ഇരിക്ക്… ” അവൻ ഒരു ചെയർ പിന്നിലേക്ക് വലിച്ച് അവളെ അവിടെ ഇരുത്തി… അവൾ അവിടുത്തെ കാഴ്ച്ചയിൽ മുങ്ങി നിൽക്കുകയാണ്.. നല്ല ശാന്തമായ അന്തരീക്ഷം.. ഔട്ഡോർ ഭാഗത്തേക്ക് അധികം വെളിച്ചമില്ല.. ഡിം ലൈറ്റുകൾ മാത്രം.. അഭി എന്നാൽ മുന്നിൽ ഇരിക്കുന്ന അവളിൽ തന്നെ നോക്കി ഇരിപ്പാണ്.. ചുറ്റും നടക്കുന്നത് പോലും ശ്രദ്ധിച്ചില്ല.. ആ സ്വർണ്ണപ്രഭയിൽ അവൾ കൂടുതൽ സുന്ദരിയായി തിളങ്ങുന്നതായി തോന്നി.. വിടർന്ന കണ്ണുകളിൽ കാഴ്ചകൾ നൽകിയ അതിശയം കൂടുതൽ തിളക്കം ഉണ്ടാക്കി…. ഒരുവേള രണ്ടു പേരുടെയും കണ്ണുകൾ ഇടഞ്ഞു.. അവൾ അവന്റെ നോട്ടം നേരിടാൻ ആവാതെ മിഴികൾ താഴ്ത്തി.. അവൻ അതു പോലും ആസ്വദിച്ചു… ഫുഡ് സർവിസ് ചെയ്തപ്പോൾ ആണ് അവർ ആ ലോകത്ത് നിന്ന് തിരിച്ചു വന്നത് … അഭി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു… അവളെ എഴുന്നേൽപ്പിച്ചു… അവളുടെ മുഖം കയ്യിലെടുത്തു… ആ കണ്ണുകൾ പരസ്പരം കൊരുത്തു.. നോട്ടം മാറ്റാതെ അഭി പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബോക്സ് എടുത്ത് അവൾക്ക് മുന്നിൽ തുറന്നു കാണിച്ചു…അവളുടെ കണ്ണുകൾ വിടർന്നു..

സന്തോഷം കൊണ്ട് ചുണ്ടുകൾ വിറച്ചു.. രണ്ട് ഹൃദയങ്ങൾ കൊരുത്തിരിക്കുന്ന ഒരേ പോലുള്ള രണ്ട് റിങ്ങുകൾ ആയിരുന്നു… ഒന്നിൽ A എന്ന അക്ഷരത്തിൽ ഡയമണ്ട് പിടിപ്പിച്ചിരുന്നു.. മറ്റൊന്നിൽ S എന്ന അക്ഷരത്തിലും … അവൻ A എന്നെഴുതിയ റിംഗ് എടുത്ത് അവൾക്ക് നേരെ നീട്ടി… ❤❤ഐ ലൗ യൂ…❤❤ അവളുടെ കൈ പിടിച്ച് അതിലേക്ക് ഇട്ടു കൊടുത്തു… അവൾ അടുത്ത റിങ്ങ് എടുത്ത് അഭിയുടെ കയ്യിലേക്ക് ഇട്ട് കൊടുത്തു.. അവനോട് ചേർന്ന് നിന്നു.. അവനെ പോലും ഞെട്ടിച്ചു കൊണ്ട് അവന്റെ ചെവിക്കരുകിൽ കൈകൾ ചേർത്ത് പിടിച്ച് ഒന്നുയർന്ന് അവന്റെ അധരങ്ങൾ സ്വന്തമാക്കി… ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവനും അതിൽ ലയിച്ചു ചേർന്നു.. പരിസരം മറന്ന് പരസ്പരം മറന്ന് അവർ ചുംബിച്ചു… അഭി അവളെ ഇടുപ്പിലൂടെ കയ്യിട്ട് കൂടുതൽ ചേർത്ത് പിടിച്ചു… 💛💛ഐ ലൗ യൂ…💛💛 അവർ പരസ്പരം നോക്കി ചിരിച്ചു… “ഇറ്റ് വാസ് അമേസിങ് മൈ ഡിയർ….” അഭി അവളുടെ ചെവിയിലായി പറഞ്ഞു… °°°°സിദ്ധു സാന്ദ്രയുടെ മുറിയിലേക്ക് ചെന്നു.. അവൾ ബുക്കിൽ എന്തൊ കുത്തികുറിക്കുവായിരുന്നു… സിദ്ധു പതിയെ അത് തട്ടിയെടുത്തു.. അവൾ അത് പിടിച്ചു വാങ്ങാൻ ശ്രമിച്ചു.. “സിദ്ധുവേട്ടാ..പ്ലീസ്.. അത് താ.. പ്ലീസ്.. ” “ഞാൻ നോക്കട്ടെ എന്താ പരിപാടി എന്ന്… ” “അയ്യേ..വേണ്ടാ.. പ്ലീസ്… ” അവൻ ബുക്ക് മേലേക്ക് ഉയർത്തി പിടിച്ച് താളുകൾ മറിച്ചു.. മുൻപ് ചിത്രം വരച്ച അതേ ബുക്കായിരുന്നു ..

“ഇത് ഞാൻ അന്നേ കണ്ടതാണല്ലോ.. പിന്നെ എന്താ ” അവൻ അത് തിരിച്ച് കൊടുക്കാൻ പോയി.. പിന്നെ സംശയിച്ച് വീണ്ടും താളുകൾ മറിച്ചു.. അവിടെ ഇടയിൽ ഒരു പേജിലായി പരസ്‌പരം പുണർന്നു നിൽക്കുന്ന ഒരാണും പെണ്ണും ചേർന്ന അപൂർണ്ണമായ ഒരു ചിത്രം.. “ഓഹ്…. പഠിക്കാതെ ഇതാണ് പരിപാടി അല്ലേ.. നീ നല്ല മാർക്ക് വാങ്ങിയില്ലെങ്കിൽ നിന്നെ ഞാൻ കെട്ടില്ല നോക്കിക്കോ…” “ഞാൻ പഠിക്കുന്നുണ്ട്… ഇത് വെറുതെ തമാശയ്ക്ക് വരച്ചതാ.. ഇപ്പോ കളഞ്ഞേക്കാം.. താ..” “വേണ്ട.. ഇത് കംപ്ലീറ്റ് ചെയ്തോ…ഉം.. ഇതൊക്കെ കൊണ്ടാ ഞാൻ എല്ലാം വേണ്ടാന്ന് വച്ച് പോയത്.. ദേ ഈ റൊമാൻസിന്റെ പേരിൽ നിന്റെ പഠിപ്പ് ഉഴപ്പിയാൽ ഉണ്ടല്ലോ.. എന്റെ വിധം മാറും.. പറഞ്ഞേക്കാം…” “ഉഴപ്പില്ല…പ്രോമിസ്… ” “എങ്കിൽ നിനക്ക് കൊള്ളാം.. ഞങ്ങൾ നാളെ പുലർച്ചെ പോകും.. ” “ഉം.. അറിയാം…” “നീ അങ്ങോട്ട് വരില്ലേ.. അപ്പച്ചിയുടെ പിറന്നാളിന്…” “ഇല്ല… ” “അതെന്താ.. ” “ക്ലാസ് മിസ്സ് ആവും..” “നിന്റെ ഏട്ടന്റെ എൻഗേജ്‌മെന്റ് കൂടിയല്ലേ.. അപ്പോ വരാതിരുന്നാൽ..” “അത് സാരില്ല.. കല്ല്യാണമല്ലല്ലോ…” “എന്നാലും നീ ഇവിടെ ഒറ്റയ്ക്ക് നിൽക്കാനോ… ” “ഒറ്റയ്ക്കല്ല.. ഞാൻ ഫ്രണ്ട്സിന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യും.. കുറച്ചു ദിവസമല്ലേ.. ” “പോടി പുല്ലേ.. ഹും.. എനിക്ക് അറിയാം ഞാൻ ഇപ്പോ പറഞ്ഞതിന്റെ റിവെഞ്ച് അല്ലേ.. കാണിച്ചു തരാട്ടാ… ”

അവൻ വെട്ടി തിരഞ്ഞു പുറത്തേക്ക് നടന്നു.. അതേ സ്പീഡിൽ തിരിച്ചു വന്ന് അവളുടെ നേരെ കൈ ചൂണ്ടി.. “ദേ..അങ്ങോട്ട് വന്നില്ലെങ്കിൽ ഇവിടെ വന്ന് തൂക്കി എടുത്തുകൊണ്ട് പോകും ഞാൻ പറഞ്ഞേക്കാം.. ” അവൾ ഇതെന്ത് സാധനം എന്ന മട്ടിൽ നോക്കി.. പിന്നെ ഉള്ളിൽ ചിരിച്ചു… അവനെ ഗൗരവത്തിൽ നോക്കി… “എന്താ ഇപ്പോ പ്രശ്‌നം… പഠിപ്പ് ഉഴപ്പരുത് എന്നും പറയുന്നു.. ക്ലാസ് മിസ്സാക്കാനും പറയുന്നു.. ഏതാ ഇപ്പോ ഞാൻ അനുസരിക്കേണ്ടത്.. ” “പഠിപ്പ് ഉഴപ്പരുത്… അങ്ങോട്ട് വരണം.. ” “ഇല്ല.. വരില്ല…” “സാന്ദ്ര.. എന്നെ ദേഷ്യം പിടിപ്പിക്കരുത്… ” “ആഹാ..എന്തിന് ദേഷ്യം.. ഞാൻ വരില്ല എനിക്ക് എക്സാം ആകാറായി… ക്ലാസ് മിസ്സ് ആക്കാൻ പറ്റില്ല.. ” “ശരിക്കും ആണോ.. അതോ ഞാൻ പറഞ്ഞത് കൊണ്ടോ.. ” “ശരിക്കും ആണ്.. ” “ഉം.. എന്ന ക്ലാസ് കളയണ്ട.. അപ്പോ രാവിലെ പറയാൻ പറ്റിയെന്ന് വരില്ല… ഗുഡ് നൈറ്റ്.. ” അവൾ അവന്റെ കൈ പിടിച്ചു വച്ചു.. “വിഷമമായോ.. ” “ഇല്ല.. വന്നാൽ നിന്നെ കാണാലോ എന്ന് വിചാരിച്ചു..” “നാളെ പോയാൽ ഇനി എപ്പോ കാണും ..” “ആ.. അറിയില്ല… തീരെ വയ്യാതായാൽ ഞാൻ ഇത് പോലെ പറന്നു വരാം.. ഉം… നന്നായി പഠിക്കണം.. ഉഴപ്പരുത്.. പോട്ടെ…” “ഉം.. ശരി.. ” അവൻ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു… ★★★★★★★★★★★★★★★★★ വളരെ സന്തോഷത്തിൽ ആയിരുന്നു അമ്മാളൂ.. കാറിൽ ഇരുന്ന് അവൾ ആ മോതിരത്തിലേക്ക് തന്നെ നോക്കി… “ഇഷ്ട്ടപ്പെട്ടോ… ” “നിശ്ചയത്തിന് മോതിരം ഇട്ടു തന്നപ്പോൾ പോലും തോന്നാത്ത ഒരു തരം സുഖം… ഇഷ്ട്ടായി..

ഒരുപാട് .. മനസ്സുകൾ തമ്മിൽ അടുക്കുമ്പോഴേ ബന്ധങ്ങൾ ദൃഢമാകുന്നുള്ളൂ എന്ന് പറഞ്ഞത് എത്ര ശരിയാണ്.. അന്ന് എന്റെ മനസ്സിൽ അഭിയേട്ടൻ ഈ കല്യാണം ഒഴിഞ്ഞെങ്കിൽ എന്നായിരുന്നു… ഇന്ന് ഞാൻ അങ്ങനെ ചിന്തിച്ചോ എന്നോർക്കുമ്പോൾ തന്നെ ഞെട്ടലാണ്… ” അവൾ ചിരിയോടെ പറഞ്ഞു… ” കല്യാണത്തിന് മുൻപ് ഇങ്ങനെ ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു.. സാഹചര്യം ശരിയല്ലല്ലോ… അന്ന് നിന്നെ നഷ്ടപ്പെടുമോ എന്ന പേടി മാത്രം ആയിരുന്നു… സിദ്ധു കൂടി നിർബന്ധിച്ചപ്പോൾ ആണ് വേഗത്തിൽ കല്ല്യാണം പോലും നടത്തിയത്… നിനക്ക് ചിന്തിക്കാൻ ഉള്ള സമയം പോലും ഞാൻ തന്നില്ല… സോറി…” അവൾ അവന്റെ കയ്യെടുത്ത് രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ചു… “അതിന് ശേഷം തന്നല്ലോ… അത് തന്നെയായിരുന്നു നല്ലത്… അല്ല…ഇതൊക്കെ എപ്പോ വാങ്ങി.. ” “റിംഗ് നീ എനിക്ക് സർപ്രൈസ് തന്നപ്പോൾ തന്നെ തീരുമാനിച്ചതാണ്…അതിന് ഓർഡർ കൊടുത്ത് കിട്ടും എന്ന് ഉറപ്പിച്ചാണ് ഡിന്നർ പ്ലാൻ ചെയ്തത് പോലും.. അന്നേ തരാൻ ഉദേശിച്ചതാണ്.. ഇങ്ങനെ വേണം എന്ന് എനിക്ക് ഉള്ളിൽ ഒരു മോഹം ഉണ്ടായിരുന്നു…. അതുകൊണ്ടല്ലേ ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ഒരു ഗിഫ്റ്റ് കിട്ടിയത്… ” “അത്… പിന്നേ… അപ്പോഴത്തെ… ” “മതി… പറഞ്ഞു കുളമാക്കണ്ട.. എനിക്ക് അത് ഒത്തിരി ഇഷ്ട്ടായി… ഇടയ്ക്കിടെ ആവാം.. എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല..” “ഓഹോ.. ആയിക്കോട്ടെ.. ” വളരെ സന്തോഷത്തിൽ ആയിരുന്നു അവർ… —–

എയർപോർട്ടിൽ ആദിയും രാജീവും രണ്ടു കാറുകളിൽ ആയി വന്നിരുന്നു.. രാജീവിന്റെ കൂടെ ശരത്തും സിദ്ധുവും ഫ്ലാറ്റിലേക്ക് തിരിച്ചു.. ആദിയുടെ കൂടെ അഭിയും ശർമിളയും അമ്മാളൂവും… “മിത്തൂ എന്ത് പറയുന്നു ആദിയേട്ടാ.. ” അമ്മാളൂ തുടക്കം ഇട്ടു.. “അവൾക്ക് നല്ല പേടിയുണ്ട്.. ” “ഞാൻ സിദ്ധുവേട്ടനോട് സംസാരിക്കാൻ പറഞ്ഞിട്ടുണ്ട്… സിദ്ധുവേട്ടൻ പറഞ്ഞാൽ രാജീവേട്ടന് തള്ളിക്കളയാൻ ആവില്ല.. ” “ശരിയാ.. ഞാൻ അതുകൊണ്ടാ അവരെ കൊണ്ട് വിടാൻ രാജീവിനോട് വരാൻ പറഞ്ഞത്.. റിസൾട്ട് കുറച്ചു കഴിഞ്ഞാൽ കിട്ടും.. ” അഭിയും അത് ശരി വച്ചു… “അംബികയോട് ആര് പറയും…” ശർമിള ചോദിച്ചു.. “ആദിയേട്ടൻ തന്നെ പറയട്ടെ.. പിന്നെ അമ്മ കൂടി സംസാരിച്ചാൽ മതി… അതല്ലേ നല്ലത്.. ” “ശരിയാണ്.. നിന്റെ ഇഷ്ട്ടം നീ പറയൂ.. അവൾ എന്ത് പറയുന്നു എന്ന് നോക്കാം.. അത് കഴിഞ്ഞല്ലേ ഞങ്ങളൊക്കെ ഇടപെടേണ്ടത്…” “എന്നെ ഒറ്റയ്ക്ക് കൊല്ലാൻ വിടുകയാണോ… അമ്മയുടെ സ്വഭാവം വച്ച് എന്നെ നാളെ തന്നെ മുംബൈയ്ക്ക് അയക്കും… ” “നീ ഇങ്ങനെ അംബികാമ്മയെ പേടിക്കാതെ.. പാവം ആണ്… പുറമെയുള്ള ഈ ബഹളമേ ഉള്ളൂ…. ” “ഉം.. പിന്നേ.. ഇവളോടുള്ള ആറ്റിറ്റ്യൂഡ് മാറിയത് കൊണ്ടാണോ… അത് എല്ലാരോടും കാണിക്കില്ല കേട്ടോ… എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല… ” “നമ്മൾക്ക് നോക്കാടാ.. നീ ധൈര്യമായിരിക്ക്.. ” ~~ഇതേ സമയം അടുത്ത വണ്ടിയിൽ … “സിദ്ധു എപ്പോഴാ ചെന്നൈയ്ക്ക് വീണ്ടും പോയത്‌.. ” “ഇന്നലെ.. ഒരു അർജന്റ് മീറ്റിങ് ഉണ്ടായിരുന്നു.. അതാ.. ”

അവൻ പറഞ്ഞത് കേട്ട് ഫ്രന്റിൽ ഇരുന്ന ശരത് അവനെ തിരഞ്ഞു നോക്കി കണ്ണുരുട്ടി… അവൻ തല താഴ്ത്തി ചിരിച്ചു… “ഇവനെ കെട്ടിച്ചാലോ എന്ന് ആലോചിക്കുവാ രാജീവ്…” “ആണോ.. നല്ല കാര്യം.. എങ്കിലേ ഒരു ഉത്തരവാദിത്തം വരൂ… ” “അപ്പോ എനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണോ രാജീവേട്ടൻ പറയുന്നേ…” “അങ്ങനെ അല്ലെടാ.. ഒരു പെണ്ണ് വന്നാൽ കുറച്ചു കൂടി കൂടും എന്നേ പറഞ്ഞുള്ളൂ… ” രാജീവ് തിരുത്തി… “മിത്തൂനെ കെട്ടിച്ചു വിടുന്നില്ല രാജീവേട്ടാ.. ” സിദ്ധു പതിയെ വിഷയത്തിലേക്ക് കടന്നു.. “നോക്കണം.. പഠിപ്പ് കഴിയട്ടെ എന്നാ പറയുന്നത് അവൾ… ” “എന്റെ പരിചയത്തിൽ ഒരാൾ ഉണ്ട്.. ആൾക്ക് അവളെ ഇഷ്ട്ടമാണ്… ആലോചിച്ചാലോ… ” സിദ്ധു ചോദിച്ചു.. “എവിടാ.. നാട്ടിലാണോ… അതോ ഇവിടെയോ..” “ഇവിടെ തന്നെ.. രാജീവേട്ടൻ അറിയും ആളെ..” “ആരാ…”രാജീവ് സംശയത്തോടെ ചോദിച്ചു.. “ആദി…” “എന്ത്… നീ ഏത് ആദിയെ ആണ് പറയുന്നത്… ” “രാജീവേട്ടന് ഏതൊക്കെ ആദിയെ അറിയാം… ” “ടാ.. ആദി സാറോ.. നീ കളിപ്പിക്കല്ലേ ചുമ്മാ..” “ഞാൻ തമാശ പറയുകയാണെന്ന് എന്റെ സംസാരത്തിൽ തോന്നിയോ… ” “ശരത് സർ ..ഇവനെന്താ ഈ പറയുന്നത്.. സാർ എന്താ ഒന്നും മിണ്ടാത്തത്… ഇതൊക്കെ … എങ്ങനെ… ശരിയാവും… ” “അവൻ പറഞ്ഞത് സത്യമാണ്.. ആദിക്ക് മിത്രയെ ഇഷ്ട്ടമാണ്..

അവൾക്ക് അവനെയും.. പക്ഷെ ഏട്ടൻ സമ്മതിക്കാതെ കല്യാണം നടക്കില്ല എന്നവൾ ആദ്യമേ പറഞ്ഞിരുന്നു… തന്റെ സമ്മതമാണ് ഇപ്പോ വേണ്ടത്… ” “ഞങ്ങളുടെ സ്ഥാനം എവിടെ.. നിങ്ങളുടെ നിലയും വിലയും… ആൾക്കാർ ഒക്കെ എന്ത് പറയും.. എന്റെ മോൾക്കേ കുറ്റം ഉണ്ടാവൂ… ” “ഒന്ന് നിർത്തു ഈ നിലയും വിലയും ഒക്കെ.. മനുഷ്യനെ പോലെ ചിന്തിക്ക്… മിത്തൂന്റെ ഇഷ്ട്ടം അല്ലെ രാജീവേട്ടന് വലുത്..” “ഞാൻ ആലോചിക്കട്ടെ.. ” രാജീവ് അത് പറഞ്ഞ് തൽക്കാലം ഒഴിഞ്ഞു.. പക്ഷേ മനസ്സ് കലങ്ങി മറിയുകയായിരുന്നു.. അവളെ നല്ലൊരാളെ ഏൽപ്പിക്കണം എന്ന് തന്നെയാ ആഗ്രഹം.. പക്ഷെ തന്നെക്കാൾ ഒരുപാട് ഉയരത്തിൽ അവൾക്ക് അത് നല്ലത് വരുത്തുമോ.. പഴി കേൾക്കേണ്ടി വരില്ലേ എന്റെ കുട്ടി… സിദ്ധുവാണ് ഈ ജീവിതം തന്നത്.. അവനെ എതിർക്കാനും വയ്യ.. ഒരു വഴിയും കാണുന്നില്ലല്ലോ… അവരെ ഫ്ളാറ്റിൽ എത്തിച്ചിട്ടും രാജീവിന്റെ ആലോചന തീർന്നില്ലായിരുന്നു… ശരത് അവനെ ഒന്ന് നോക്കി സിദ്ധുനോട് കണ്ണ് കാണിച്ചു.. എന്നിട്ട് ഇറങ്ങി നടന്നു… “രാജീവേട്ടാ.. മിത്തൂ എന്റെ മാളൂട്ടിയെ പോലെ തന്നെയാണ് എനിക്ക്.. അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ പറയില്ല… ഏട്ടൻ ഇത് സമ്മതിക്കണം.. അവളുടെ സന്തോഷം ഇതാണ്.. ആചാര പ്രകാരം അവളെ കാണാൻ എല്ലാരും കൂടി വരും.. ദുരഭിമാനം മാറ്റി വച്ച് അന്ന് സമ്മതിച്ചാൽ മാത്രം മതി.. കേട്ടല്ലോ…

ഞാൻ രാജീവേട്ടന് സമ്മതമാണെന്ന് ആദിയേട്ടനോടും ഭയ്യയോടും പറയാൻ പോകുവാണ്.. കൂടുതൽ ഒന്നും ഇപ്പോൾ ആലോചിച്ചു ബുദ്ധിമുട്ടേണ്ട… അടുത്ത ദിവസം തന്നെ വീട്ടിലേക്ക് വരാം എല്ലാരും ചേർന്ന്…കേട്ടല്ലോ…” “സിദ്ധു… ഒരു കാര്യം ചോദിക്കട്ടെ… നീയും അഭി സാറും തമ്മിൽ…” ” ശർമിള മാഡത്തിന്റെ പിറന്നാൾ ആണ് വരുന്നത് … അന്ന് പറഞ്ഞാൽ മതിയോ… “അവൻ ചിരിയോടെ പറഞ്ഞു… “പിന്നേ.. രാജീവേട്ടന് സമ്മതമാണെങ്കിൽ അന്ന് തന്നെ ആദിയേട്ടന്റെയും മിത്തൂന്റെയും നിശ്ചയം… ടെൻഷൻ ഒന്നും വേണ്ടാ.. ഇപ്പോ ചെല്ല്… കേട്ടോ…”…തുടരും

സിദ്ധാഭിഷേകം : ഭാഗം 53

Share this story