എന്നിട്ടും : ഭാഗം 18

എന്നിട്ടും : ഭാഗം 18

എഴുത്തുകാരി: നിഹാരിക

എതോ ജോലി ധൃതി പിടിച്ച് ചെയ്യാരുന്നു പാർവ്വണ, “ടീ….. ” എന്ന് വിളിക്കുന്നത് കേട്ടാണ് സിസ്റ്റത്തിൽ നിന്നും തലപൊക്കി നോക്കിയത്, പുച്ഛത്തോടെയുള്ള ചിരി സമ്മാനിച്ച് ഗായത്രി മുന്നിൽ നിൽക്കുന്നുണ്ട്, “നാളെ …!!. നാളെ എൻ്റെയും cധുവിൻ്റെയും കല്യാണമാണ്, ആര് വന്നില്ലെങ്കിലും നീ വരണം….. കേട്ടോ ടീ” എന്ന് പറഞ്ഞ് നടന്നകലുന്നവളെ നിർവികാരയായി നോക്കിയിരുന്നു പാർവ്വണ….. ,🦋🦋🦋

ഫോണെടുത്തപ്പോൾ കേട്ടത് രണ്ടേ രണ്ട് വാക്ക് മാത്രം, ” പാർവ്വണ ഒന്ന് വരൂ’ രണ്ട് നിമിഷം ഫോണും പിടിച്ച് ആ നിൽപ്പ് നിന്നു, പിന്നെ ലതിക ചേച്ചി മുന്നിൽ നിന്ന് വിരൽ ഞൊടിച്ചപ്പോൾ മെല്ലെ ഉണർന്നു, ഒരു വിളറിയ ചിരി അവർക്ക് സമ്മാനിച്ച് ധ്രുവിൻ്റെ ക്യാബിനിലേക്ക് നടന്നടുത്തു , നേരത്തെ ഗായത്രി പറഞ്ഞതായിരുന്നു മനസിൽ മുഴുവൻ കഴുത്തിൽ കിടന്ന താലി മുറുക്കിപ്പിടിച്ചു…. “എന്തിനാ ശ്രീയേട്ടാ എന്നോടിങ്ങനെ, പ്രാണൻ പോലെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ…. എന്നിട്ടും “””””

മിഴികൾ നിറഞ്ഞെങ്കിലും മനസിൽ ഒരു തീരുമാനം ഉരുത്തിരിഞ്ഞു…. തോറ്റ് പോയ പെണ്ണിൻ്റെ ചവിട്ടി തേക്കപ്പെട്ട മനസിന് ഇത്തിരി ആശ്വാസം കിട്ടാൻ വേണ്ടി മാത്രം….. വാതിൽ അനുവാദം ചോദിച്ച് തുറന്ന് അകത്തേക്ക് ചെന്നപ്പോൾ കണ്ടു കസേരയിൽ ചിരിയോടെ ഇരിക്കുന്ന ധ്രുവിനെ, തൻ്റെ നേരെ പുച്ഛിച്ച് ചിരിക്കും പോലെ അവൾക്ക് തോന്നി, “വരണം, പാർവ്വണ” നിലത്തൂന്നിയ മിഴികൾ പതിയെ അയാൾക്ക് നേരെ നീണ്ടു, കരയാതിരിക്കാൻ നിശ്ചയിച്ചിരുന്നു… എന്നാലും ഏറെ പണിപ്പെട്ടു, “അറിഞ്ഞിരിക്കുമല്ലോ? നാളെ എൻ്റെ വിവാഹമാണ്…. എൻ്റെ ഇഷ്ടത്തിനൊത്ത് പണികഴിപ്പിച്ച എൻ്റെ വീട്ടിൽ, വച്ച് എൻ്റെ മനസിലെ പെണ്ണിൻ്റെ കഴുത്തിൽ ഞാൻ താലികെട്ടാൻ പോവാ…..

നീ വരണം, നീ കാണണം, നിൻ്റെ മുന്നിൽ വച്ച് വേണoഎല്ലാം അതെൻ്റെ ഒരു വാശിയാ…. “” തറപ്പിച്ചവൻ അത് പറഞ്ഞപ്പോൾ കേട്ടു മുദുവെങ്കിലും ദൃഢമായ അവളുടെ സ്വരം…. “ഞാൻ വരും … ഞാൻ മാത്രമല്ല എൻ്റെ കുഞ്ഞും: …. എനിക്ക് ഞാനേ ഉള്ളൂ എന്ന്… എന്നെ തന്നെ ബോധിപ്പിക്കാൻ ഞാൻ വരുo, ഇനീം കരഞ്ഞ് തളരാതിരിക്കാൻ എന്റെ കുഞ്ഞിന് വേണ്ടി ഞാൻ വരും… മുന്നോട്ട് ജീവിക്കാൻ പ്രചോദനത്തിനായി, ഞാൻ വരും, അവളുടെ കണ്ണിലെ അഗ്നിയെ ഒരു നിമിഷം പകച്ച് നോക്കി ധ്രുവ്…. വലതു കയ്യിൽ ചുരുട്ടി പിടിച്ച എന്തോ തൻ്റെ നേർക്ക് നീട്ടിയത് കണ്ട് അതിലേക്ക് നോക്കി,

മെല്ലെ അവൾ കയ്യൊന്ന് വിടർത്തിയപ്പോൾ അതിൽ നിന്ന് തൂങ്ങിയാടി പണ്ട് ധ്രുവ് ചാർത്തി കൊടുത്തതാലി, “ഇതെൻ്റെ വിവാഹ സമ്മാനം, ഒരിക്കൽ ഹൃദയത്തിലാ ഞാനിത് അണിഞ്ഞത്, എല്ലാവരും തള്ളിപ്പറഞ്ഞപ്പഴും പിടിച്ചു നിന്നത് ഇതിൻ്റെ ബലത്തിലാ….. ഇപ്പോ ഇതെന്നെ വല്ലാതെ പൊള്ളിക്കുന്നു… ഇനി വയ്യ! നാളെ തിരക്കിൽ തരാൻ പറ്റിയില്ലെങ്കിലോ…. ഇതാ….””” എന്നു പറഞ്ഞവൾ അതാ മേശപ്പുറത്ത് വക്കുമ്പോൾ നാല് മിഴികൾ ഒരുമിച്ച് ഈറനണിഞ്ഞിരുന്നു, തിരിഞ്ഞ് നോക്കാതെ പോകുമ്പോൾ ആ പെണ്ണിന്റെ ഹൃദയം മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ടായിരുന്നു.

മുന്നിലിരുന്ന മഞ്ഞച്ചരടിൽ കോർത്ത കൂവളത്താലി കയ്യിലെടുത്തു ധ്രുവ്, വിറക്കുന്ന കൈയ്യിനൊപ്പം താലിയും നൃത്തം ചവിട്ടുന്നുണ്ടായിരുന്നു….. അവളുടെ നെഞ്ചിലെ ചൂട് ഇപ്പളും ആ താലിയിൽ തങ്ങി നിൽക്കുന്ന പോലെ…. ചുണ്ടോട് ചേർത്തു അവനത്, ….. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ” നീയിതെവിടെയാ പാറു നേരത്തെ പോയെ??” കാത്ത് നിൽക്കാതെ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു പാർവ്വ് ണ അതറിഞ്ഞ് വേഗം വീട്ടിലെത്തി ജെനി… പക്ഷെ വീട്ടിൽ അവളെ കാണാതെ ഭയപ്പെട്ടു, കുറെ നേരം ആയി എല്ലാവരോടും കണ്ടോ എന്ന് വിളിച്ച് ചോദിക്കുകയായിരുന്നു,

ഇപ്പോഴാണ് അവൾ കയറി വന്നത്, കയ്യിൽ ഒരു കവറും പിടിച്ച്, “ചോദിച്ചത് കേട്ടില്ലേ പാറു നീയെവിടെയായിരുന്നു ന്ന് ??” “നാളെ ൻ്റെ കുഞ്ചൂസിൻ്റെ അച്ഛൻ്റെ കല്യാണല്ലേടി ….. നല്ല ഒരു കുപ്പായം വാങ്ങാൻ പോയതാ ൻ്റെ കുഞ്ഞിന്, അവനും ആഘോഷിക്കട്ടേ ടി, “” മുഖത്ത് വരുത്തിയ ഒരു ചിത്രയോടെ അവളത് പറഞ്ഞപ്പോൾ, ജെനി അറിയുന്നുണ്ടായിരുന്നു ആ ഉള്ളിലെ പിടച്ചിൽ, കർത്താവേ….. ഇനി യാ പെണ്ണിൻ്റെ കണ്ണ് നീ നനയിക്കല്ലേ! എന്ന് മെഴുകുതിരി കത്തിച്ച് ജെനി പ്രാർത്ഥിക്കുമ്പോൾ അന്നമ്മ ചേടത്തിയും കൂടെ കൂടിയിരുന്നു, 🦋🦋🦋

” ൻ്റെ കുഞ്ചു സിന് ഇത് നന്നായി ചേരും…… ” മിഴി നിറച്ച് ആ പെണ്ണത് കുഞ്ഞിനോട് പറയുമ്പോൾ, പുതിയ ഡ്രസ്സിൻ്റെ തൂങ്ങിക്കിടക്കുന്ന പ്രൈസ് ടാഗ് വായിലേക്ക് കിട്ടാൻ പെടാപ്പാട് പെടുകയായിരുന്നു കുഞ്ചൂസ്, “മ്മക്ക് പോണ്ടേടാ നാളെ, കാണണ്ടെ ആ കാഴ്ച ??? വേണം, ഇല്ലെങ്കിൽ അമ്മ പിന്നെം കാത്തിരിക്കും അയാളെ !! നമ്മളെ വേണ്ടാത്ത, അയാളെ… എല്ലാം കണ്ട് സ്വയം പറഞ്ഞ് പഠിക്കണം നമുക്ക് നമ്മളേ ഉള്ളു എന്ന്….. “” തൊണ്ടക്കുഴിയിൽ വാക്കുകൾ തങ്ങി നിന്നെങ്കിലും മിഴികളിൽ ഹൃദയത്തിൻ്റെ രക്തം തുലാവർഷ പെയ്ത്ത് നടത്തിയെങ്കിലും അത്രയും കഷ്ടപ്പെട്ട് പറഞ്ഞു , ആ പെണ്ണ് ….. ഒന്നും അറിയാതെ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞിനെ കണ്ട് അവളുടെ ഉള്ള് വീണ്ടും നീറി …. “ഈ പ്രായാ കുഞ്ചൂസേ നല്ലത്, ഒന്നും അറിയാണ്ട് കാണാണ്ട് ഉള്ള ഈ പ്രായം ….. 🦋🦋🦋

മമ്മയുടെ മാലയിട്ട ഫോട്ടോ കയ്യിൽ എടുത്ത് അതിലേക്ക് മിഴിനട്ട് ഇരിക്കുകയായിരുന്നു ഗായത്രി, ഫോണെടുത്ത് ഒരു തവണ കൂടി പപ്പയുടെ നമ്പറിൽ വിളിച്ചു…. ഇത്തവണ പക്ഷെ റിംഗ് ചെയ്തു… മറുതലക്കൽ നിന്നും കേട്ടു പപ്പയുടെ “ഗായൂട്ടാ….. ” എന്ന വിളി, ” പപ്പാ…. നാളെ യാ പപ്പ എൻ്റെ സ്വപ്നം യാഥാർത്ഥ്യമാവാൻ പോകുന്നത്…. എന്തിന് വേണ്ടി ഗായത്രി മോഹിച്ചോ…. അതെല്ലാം നാളെ നേടിയെടുക്കും, എൻ്റെ കഴുത്തിൽ ശ്രീ ധ്രുവ് മാധവ് താലികെട്ടും…..” “കൺഗ്രാജ്സ് ഗായൂട്ടാ…. പപ്പാക്ക് വരാൻ കഴിയില്ല.. ന്നാല്ലും പപ്പേടെ മനസ് എന്റെ കുഞ്ഞിനൊപ്പം ഉണ്ടാകും, ഇപ്പോ ധ്രുവിനെ പോലെ ഒരാളുടെ സഹായം വേണം ഗായൂ, പപ്പ ആകെ തകർന്നു പോയി, മാധവൻ്റെ എല്ലാം അവൻ്റെ പാർട്ണറിലൂടെ ചതിച്ച് നേടി…..

എന്നിട്ടെന്തേ….?? ഒക്കെ കൈവിട്ട് പോവാ ഗായൂ….. എല്ലാം നഷ്ടപ്പെട്ടവനായി പപ്പ ” ” അറിയാം പപ്പാ…. പപ്പ ക്ക് കൂടി വേണ്ടിയാ ഗായത്രി എല്ലാം ചെയ്തത്,…. ധ്രുവ് അവൻ ബുദ്ധിരാക്ഷസനാ പപ്പ, നഷ്ടപ്പെട്ടത് ഞൊടിയിടെ നേടിയെടുക്കാൻ കഴിവുറ്റവൻ… അവൻ കൂടെ ഉള്ളപ്പോൾ എന്തിനാ ഇനി പപ്പ ക്ക് ഭയം, ഒക്കെ പപ്പാ ഇനി നാളെ വിളിക്കാം, ….” ഫോൺ കട്ട് ചെയ്തപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ ധ്രുവിൻ്റെ ഫോട്ടോ യിലേക്ക് നോക്കി, ഗായത്രി ….. മനസ് പട്ടം കണക്കെ പാറി കളിക്കുന്നു, സന്തോഷത്തിൻ്റെ ആധിക്യത്തിൽ അവളാ ഫോട്ടോയിൽ ചുംബനങ്ങൾ കൊണ്ട് മൂടി, ഒരു ഭ്രാന്തിയെ പോലെ,……. 🦋🦋

I എത്ര ഒരുങ്ങിയിട്ടും മതിവരാഞ്ഞ് കണ്ണാടിയുടെ മുന്നിൽ ഒന്നു കൂടി ചെന്ന് നിന്നു ഗായത്രി … സ്വയം കണ്ണാടിയിൽ തെളിഞ്ഞ തൻ്റെ പ്രതിബിംബത്തിൽ നോക്കി….. തിരിഞ്ഞ് ഒരുക്കിത്തന്നവളോട് കണ്ണ് കൊണ്ട് കൊള്ളാം എന്ന് കാട്ടി….. കൂടെയിറങ്ങാൻ ഫ്രണ്ട്സ് മാത്രമേ ഉണ്ടായിരുന്നുള്ളു, മനസ് മുഴുവൻ ധ്രുവിനൊപ്പം ആയിരുന്നു, കാറിൽ കയറിയപ്പോഴും മനസ് കുതിച്ച് മുന്നിൽ പോയ്ക്കൊണ്ടിരുന്നു, 🦋🦋🦋

ഒരു പച്ചക്കരയുള്ള മുണ്ടും നേര്യേതും ഉടുത്തു പാർവ്വണ, ഒരു കുഞ്ഞി പൊട്ടും കുത്തി, അത്രേം മതിയായിരുന്നു ആ മുഖത്തിന് പക്ഷെ വിടർന്ന ചെന്താമര കണ്ണുകളിൽ മാത്രം വിഷാദം മുറ്റി നിന്നു….. അവ നിറയാതിരിക്കാൻ മുഖത്തൊരു ഗൗരവത്തിൻ്റെ മുഖം മൂടിയും ധരിച്ചു അവൾ, കുഞ്ഞിനേയും ഒരുക്കി ജെനിക്കരികിൽ എത്തി, ” പോകാം” എന്നു പറഞ്ഞ് മുന്നിൽ വന്നവളേ നോക്കി നോവോടെ ജെനി തലയാട്ടി…. അന്നമ്മ ചേടത്തിയേയും കൂട്ടി… രാജൻ ചേട്ടൻ്റെ കാറിൽ അവർ മെല്ലെ നീങ്ങി…..തുടരും..

എന്നിട്ടും : ഭാഗം 17

Share this story