സിദ്ധാഭിഷേകം : ഭാഗം 56

സിദ്ധാഭിഷേകം :  ഭാഗം 56

എഴുത്തുകാരി: രമ്യ രമ്മു

അമ്മാളൂ അതെടുത്ത് നടന്നു.. അപ്പോഴേക്കും കോൾ കട്ട് ആയി…. അമ്മാളൂ വെറുതെ സ്ക്രീനിലേക്ക് ഒന്ന് നോക്കി… അവൾ ഒന്ന് ഞെട്ടി രണ്ട് നിമിഷം നിന്നു.. അപ്പോഴേക്കും റോഷൻ അവരുടെ അടുത്തേക്ക് വന്നു.. അവൾ യാന്ത്രികമായി ഫോൺ അവന് നേരെ നീട്ടി.. കൈ കഴുകാൻ പോയി.. ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ “നീ കുറെ നേരായല്ലോ ആലോചന തുടങ്ങീട്ട്.. ഈ ലോകത്തൊന്നും അല്ലേ… ” കാന്റീനിൽ നിന്ന് ഇറങ്ങി ഗ്രൗണ്ടിൽ ഇരിക്കുവായിരുന്നു മിത്തുവും അമ്മാളൂവും… “ടി.. എനിക്ക് ഒരു സംശയം.. ” “എന്താടി.. ” “നിന്റെ തിരുവാ തുറന്ന് പറഞ്ഞപോലെ വല്ലതും ഉണ്ടോന്ന്… ”

“മനുഷ്യന് മനസ്സിലാവുന്ന പോലെ പറയെടി…” “ടി.. റോഷൻ ചേട്ടന്റെ ഫോണിന്റെ വാൾപേപ്പറിൽ ഇന്നലെ ഞാൻ ബീച്ചിൽ പോയപ്പോൾ ഉള്ള പോലത്തെ ഫോട്ടോ…” “നീ എന്തൊക്കെയാ ഈ പറയുന്നേ… ഇന്നലെ നീ ചെന്നൈ ബീച്ചിൽ പോയപ്പോൾ ഉള്ളത് ഇവിടെ ഉള്ള ചേട്ടന്റെ ഫോണിൽ എങ്ങനെ വരാനാ.. ” “ടി.. മണ്ടി.. ഞാൻ ഇന്ന് ഇവിടെ വന്നില്ലേ.. നീ അല്ലേ പറഞ്ഞത് റോഷൻ ചേട്ടൻ ചെന്നൈയിൽ ആണ് ഉണ്ടായത് എന്ന്.. ” “അതിന്.. അങ്ങനെ അവിടെ നിന്നെ കണ്ടെങ്കിൽ സംസാരിക്കാൻ വരില്ലേ… അല്ലെങ്കിൽ ഇപ്പോ പറയില്ലേ.. നിനക്ക് ഉറപ്പാണോ.. ” “എനിക്ക് ഉറപ്പില്ല.. ഞാൻ തല ഭാഗം കണ്ടില്ല.. അവിടെ മിസ്‌കാൾ നോട്ടിഫിക്കേഷൻ ഉള്ളത് കൊണ്ട് കാണാൻ പറ്റിയില്ല….

ഇന്നലെ ഞാൻ അഭിയേട്ടനോട് പറയുകയും ചെയ്തു ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി എനിക്കെന്ന്… പിന്നിൽ നിന്നെടുത്ത ഫോട്ടോയാണ്.. ആ സാരി.. അത് എനിക്ക് ബാലന്റി ഡിസൈൻ ചെയ്ത് തന്നതാ.. അതുകൊണ്ടാ എനിക്ക് സംശയം… എനിക്ക് എന്തോ പോലെ.. ഛേ.. ഞാൻ ആവുമോ അത്.. എങ്ങനെ അറിയാ…” “എന്തേലും പറഞ്ഞു ഫോൺ വാങ്ങിയാലോ.. എന്നിട്ട് നോക്കാം.. ” “എന്തു പറഞ്ഞ് വാങ്ങും.. ” “നീ എന്തായാലും നിന്റെ അഭിയേട്ടനോട് പറ.. പുള്ളി എന്തേലും വഴി കാണും…” “പറയാല്ലേ…. ” “ആഹ് ..ടി.. അല്ലെങ്കിൽ തന്നെ ചുറ്റും ശത്രുക്കൾ ആണ്.. അതുകൊണ്ട് പറയണം.. ” °°°°

“എന്താ ഭാര്യേ.. മുഖത്തൊരു വാട്ടം… ” അമ്മാളൂ വണ്ടിയിൽ കേറിയപ്പോൾ തന്നെ അഭി ചോദിച്ചു.. അവൾ പിന്നിൽ കയറിയ മിത്തൂനെ ഒന്ന് നോക്കി.. “എന്താ രണ്ടാളും കണ്ണ് കൊണ്ടൊരു കളി.. കാര്യം പറ… ” “ഞാൻ പറയാം.. വണ്ടി എടുക്ക്.. ” “ഇല്ല..പറഞ്ഞിട്ട് പോകാം.. ” “അത് അഭിയേട്ടാ… റോഷൻ ചേട്ടന്റെ വാൾപേപ്പറിൽ ഉള്ള ഫോട്ടോ.. ഞാൻ ശരിക്കും കണ്ടില്ല… ” “ഏഹ്.. അതിന്.. ” “ശ്ശേ.. ഈ പെണ്ണ്.. അതേ ആ ഫോട്ടോ ഇവളുടെ ആണോന്ന് ഇവൾക്ക് സംശയം.. നിങ്ങൾ ഇന്നലെ ബീച്ചിൽ ഉള്ള ഫോട്ടോ ആണോന്ന്.. അവളുടെ സെയിം സാരി ആണെന്ന്… ഫേസ് കണ്ടില്ല.. ” “നിനക്ക് ഉറപ്പാണോ.. ” “ഉറപ്പില്ലെന്നെ.. പക്ഷെ ഉള്ളിൽ അത് ഞാൻ തന്നെയാണെന്ന് ഒരു തോന്നൽ…

ഒരു കോൾ വന്നിരുന്നു അത് കട്ട് ആയി.. അതു കൊണ്ട് സ്ക്രീനിന്റെ മേലെ ഭാഗത്ത് നോട്ടിഫിക്കേഷൻ പോപ്പ് അപ്പ് ഉണ്ടായിരുന്നു.. അത് മാറ്റി നോക്കാൻ ഉള്ള സാവകാശവും കിട്ടിയില്ല.. എന്തെങ്കിലും പറഞ്ഞു വാങ്ങാം എന്ന് വച്ച് നോക്കിയപ്പോൾ ചേട്ടനെ എവിടേം കാണാനുമില്ല…” “ദേ ചേട്ടൻ വരുന്നു.. ഫ്രണ്ട് ഡോറിന്റെ അടുത്ത്.. എന്തേലും പറഞ്ഞു ഫോൺ വാങ്ങിയാലോ… ” മിത്തൂ കൈചൂണ്ടി… “നിന്റെ ഫോൺ കയ്യിൽ ഉള്ളത് അവന് അറിയോ… “അഭി ചോദിച്ചു.. “അറിയാൻ വഴിയില്ല… ” “ഉം.. എങ്കിൽ സൈലന്റ് ആക്കി മിത്രയുടെ കയ്യിൽ കൊടുത്തേക്ക്.. മിത്ര ഇവിടെ ഇരിക്ക് ഞങ്ങൾ ഇപ്പോ വരാം.. ” “അഭിയേട്ടാ..പ്രശ്നം ആവോ.. അത് ഞാനല്ലെങ്കിൽ.. ”

“ഞാനില്ലേ കൂടെ..നീ ഇറങ്ങ്.. ” അപ്പോഴേക്കും റോഷൻ അവന്റെ വണ്ടിക്ക് അടുത്തെത്തിയിരുന്നു… “റോഷൻ… ” “ഹാ.. അഭി സാറോ.. അമ്മാളൂനെ കൂട്ടാൻ വന്നതാവും അല്ലേ.. ” “ആഹ്. അതെ.. തന്റെ ഒരു ഹെൽപ്പ് വേണമായിരുന്നു… വിൽ യൂ..” “എന്താ സാർ.. പറഞ്ഞോളൂ.. ” “അത് എന്റെ ഫ്രണ്ട് ശരത് ,, അവൻ മാളിൽ എത്താമെന്ന് പറഞ്ഞിരുന്നു.. ബട്ട് എനിക്ക് പോകാൻ ടൈം ഇല്ല.. അവനോട് വരുന്നില്ല എന്ന് വിളിച്ചു പറയാൻ നോക്കുമ്പോൾ ഫോൺ എന്തോ കേടായി.. അമ്മൂ ആണെങ്കിൽ ഫോൺ കൊണ്ടുവരാനും മറന്നു.. ഇഫ് യൂ ഡോണ്ട് മൈൻഡ്.. തന്റെ ഫോൺ ഒന്ന് തരാവോ… ” “ഓഹ്.. അത്രേ ഉള്ളോ.. ഇതാ.. ” അവൻ ഫോൺ നീട്ടി.. “ലോക്ക്… ” “ഓഹ്.. സോറി.. ” അവൻ ലോക്ക് മാറ്റി കൊടുത്തു..

അതിൽ ഡാർക്ക് ബ്ലൂ സാരിയിൽ നയൻതാരയുടെ പിന്തിരിഞ്ഞു നോക്കുന്ന ഒരു ചിത്രം ആയിരുന്നു.. അഭി ശരത്തിന്റെ നമ്പർ ഡയൽ ചെയ്തു.. “ആഹ്.. ടാ.. ഞാനാണ്.. എന്റെ ഫോൺ എന്തോ പ്രോബ്ലം.. നീ അവിടെ എന്നെ വെയിറ്റ് ചെയ്യണ്ട.. എനിക്ക് ഒരു മീറ്റിങ് ഉണ്ട്… വരാൻ പറ്റില്ല… അപ്പൊ ശരി.. ആഹ്.. അത് പോലെ ഈ നമ്പർ അമ്മൂന്റെ ബാൻഡിൽ ഉള്ള റോഷന്റെ ആണ്.. സേവ് ചെയ്തു വച്ചോ.. മമ്മയുടെ ബർത്ത്ഡേയ്ക്ക് പ്രോഗ്രം വേണ്ടേ.. അപ്പോ ഇതിൽ വിളിച്ചാൽ മതി…. ഓക്കെ ടാ ബൈ.. ” മറുതലയ്ക്കൽ ശരത്തിന് കാര്യം മനസ്സിലായില്ല.. നമ്പർ സേവ് ചെയ്യണം എന്ന് മാത്രം മനസിലായി.. അവൻ അപ്പോൾ തന്നെ സൈബർ സെല്ലിലേക്ക് അത് അയച്ചു കൊടുത്ത് ചെക്ക് ചെയ്യാൻ പറഞ്ഞു…

“താങ്ക്സ് റോഷൻ.. നെക്സ്റ്റ് വീക്ക് എൻറെ മമ്മയുടെ പിറന്നാൾ ആണ്..നിങ്ങളുടെ ബാൻഡിന്റെ പ്രോഗ്രം വേണം.. ശരത് വിളിക്കും തന്നെ…. ടൈം ഒക്കെ ഫിക്സ് ചെയ്തിട്ട്.. ഓക്കെ… ആഹ്..താൻ നയൻ’സ് ഫാൻ ആണോ..” “അങ്ങനെ ഒന്നുമില്ല…. സൗന്ദര്യമുള്ള എല്ലാത്തിന്റേയും ഫാൻ ആണ്… ” അവനത് പറയുമ്പോൾ അറിയാതെ കണ്ണ് അമ്മാളൂവിലേക്ക് പോയി… അഭി അത് ശ്രദ്ധിക്കുകയും ചെയ്തു… “അത് കൊള്ളാലോ.. പക്ഷെ അതിനൊക്കെ ഉടമസ്ഥൻ ഉണ്ടോന്ന് നോക്കണം.. ഇല്ലെങ്കിൽ പല്ലിന്റെ എണ്ണം കുറഞ്ഞ് എല്ലിന്റെ എണ്ണം കൂടാൻ ചാൻസ് ഉണ്ട്… സോ സൂക്ഷിക്കണം.. കേട്ടോ… പോട്ടെ… വൺസ് മോർ താങ്ക് യൂ…” അഭി ചിരിയോടെ തന്നെ മറുപടി കൊടുത്തു… “ഉം.. ശരി.. ബൈ… ”

അവൻ ഇഷ്ട്ടപ്പെടാത്ത രീതിയിൽ ഒന്ന് ചിരിച്ചു… അവർ തിരിച്ചു വണ്ടിയിൽ കയറി… അഭി വണ്ടി മുന്നോട്ട് എടുത്തു… “എന്തായി… ” മിത്തൂ ചോദിച്ചു.. “അത് നയൻതാരയുടെ ഒരു ഫോട്ടോ ആയിരുന്നു… സാരി ഏകദേശം അത് പോലെയുണ്ടെന്ന് മാത്രം…സെയിം അല്ല… ബട്ട് എനിക്ക് എന്തോ അവനിൽ ഒരു നെഗറ്റീവ് വൈബ്… നോക്കാം.. അമ്മൂ നീ ശരത്തിനെ ഒന്ന് കണക്ട് ചെയ്യ്… ” അമ്മാളൂ ശരത്തിനെ വിളിച്ചു…കാറിന്റെ ബ്ലൂടൂത്തിലേക്ക് കണക്ട് ചെയ്തു.. “ടാ.. ആ നമ്പർ ഒന്ന് നോക്കണം.. അവനെ കുറിച്ച് ഒന്ന് അന്വേഷിക്കണം.. ” “ആ.. അത് ഞാൻ പ്രോസീഡ്‌ ചെയ്തു… എന്താടാ.. എന്തേലും പ്രശ്‌നം.. ” അഭി അവനോട് കാര്യങ്ങൾ പറഞ്ഞു… അവൻ അന്വേഷിച്ചു വിളിക്കാം എന്നറിയിച്ചു…

അവർ മിത്തൂനെ ഹോസ്റ്റലിൽ ഇറക്കി അഞ്ജലിയുടെ വീട്ടിലേക്ക് പോയി.. അവിടെ റോഡിന് അടുത്തായി ചന്ദ്രുവും നന്ദുവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു…. “നിങ്ങൾ നേരത്തെ എത്തിയോ… ” അഭി ചോദിച്ചു.. “ആഹ്..കുറച്ചു നേരമായി.. പോകാം..” നന്ദുവും അവരോടൊപ്പം ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു… ചന്ദ്രു വണ്ടിയിൽ തന്നെ ഇരുന്നു.. കോളിങ് ബെല്ല് അടിച്ച് അവർ കാത്ത് നിന്നു… മൂർത്തി തന്നെയാണ് വാതിൽ തുറന്നത്.. പിന്നാലെ സീതയും വന്നു… അവരെ അയാൾ അകത്തേക്ക് വിളിച്ചു… എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാതെ എല്ലാവരും നിശബ്ദരായിരുന്നു… മൂർത്തിയുടെ മുഖത്ത് ഇഷ്ടക്കേട് വ്യക്തമായിരുന്നു… സീത അവർക്ക് കുടിക്കാൻ ഉള്ളതുമായി വന്നു…

അമ്മാളൂ അവരെ നോക്കി ഹൃദ്യമായി ചിരിച്ചു.. അവർ തിരിച്ചും.. “ആന്റി ഞാൻ ഒന്ന് അഞ്ജുനെ കണ്ടോട്ടെ…” “അനിയന്റെ വക്കാലത്തും ആയിട്ടാണെങ്കിൽ വേണം എന്നില്ല.. ” മൂർത്തിയാണ് മറുപടി പറഞ്ഞത്… “അനിയനും ഏട്ടനും ഒക്കെ വരുന്നതിന് എത്രയോ മുൻപേ അങ്കിളിന് എന്നെ അറിയാം… എന്നെ കുറിച്ച് അങ്ങനെ ആണ് അങ്കിൾ മനസിലാക്കിയത് എങ്കിൽ എനിക്ക് കാണണം എന്നില്ല… ” മൂർത്തി മറുപടി ഒന്നും പറഞ്ഞില്ല… “ഞാൻ വന്നത് നന്ദുട്ടൻ പറഞ്ഞിട്ടാണ്.. ഏട്ടന് അവളെ ഈ അവസ്ഥയിൽ നിന്ന് മാറ്റിയെടുക്കണം എന്ന് ആഗ്രഹമുണ്ട്… ഞങ്ങൾക്ക് അതിന് കഴിയും എന്നല്ല..

കഴിഞ്ഞാലോ എന്ന് ഒരു ശ്രമം .. അതിന് വേണ്ടിയാണ് വരാൻ പറഞ്ഞത്.. അവളുടെ അവസ്‌ഥ അറിഞ്ഞപ്പോൾ കാണണമെന്ന് എനിക്കും തോന്നി.. അങ്കിളിന് എന്റെ അവസ്‌ഥ അറിയാമല്ലോ.. ഞാൻ അതേ ഓർത്തുള്ളൂ.. ” “അവൾ മേലെ ആണ്.. മോള് വാ… ” സീത അവളുടെ കൈ പിടിച്ച് കൂടെ നടന്നു.. “അന്ന് അവൻ വന്ന് പോയ ശേഷം തീരെ സംസാരം ഇല്ല.. അവൾക്ക് ഉള്ളിൽ എന്തോക്കെയോ അറിയാം എന്ന് തോന്നുന്നു.. പെറ്റ്സിന്റെ കാര്യങ്ങൾ ഒക്കെ ചെയ്യും.. മുൻപ് അവരോട് നിർത്താതെ സംസാരിക്കുമായിരുന്നു.. ഇപ്പോ ഒന്നുല്ല.. വെറുതെ അവിടെ കൂനി കൂടി ഇരിക്കും.. ” അവർ ആ ഹാളിലേക്ക് കടന്നു…

അവിടെ അക്വേറിയത്തിന്റെ അടുത്തായി ഇട്ടിരിക്കുന്ന ഒരു റോളിങ്ങ് ചെയറിൽ കയ്യിൽ രണ്ട് മുയലുകളുമായി അഞ്ജലി ഇരുപ്പുണ്ട്.. അവരെ കണ്ടിട്ടും ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല… അമ്മാളൂ അവളുടെ അടുത്തേക്ക് ചെന്നു.. കയ്യിൽ ഉള്ള മുയലുകളെ ഒന്ന് തലോടി.. “അഞ്ജു ചേച്ചിക്ക് എന്നെ മനസിലായോ…” അവൾ ഒന്നും പറഞ്ഞില്ല… “ഇതാണോ എയ്ഞ്ചൽ.. ” കയ്യിലെ മുയലിനെ ചൂണ്ടി അവൾ ചോദിച്ചു.. അതേ എന്ന് അവൾ തലയാട്ടി.. അമ്മാളൂ സീതയോട് പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. അവർ പുറത്തേക്ക് പോയി.. “ഞാൻ ഒന്നെടുത്തോട്ടെ എയ്ഞ്ചലിനെ.. ” അവൾ അതിനെ മടിയിൽ നിന്ന് എടുത്തു.. കയ്യിൽ വച്ച് പതുക്കെ തലോടി .. “എന്നെ ഇവരെയൊക്കെ പരിചയപ്പെടുത്തി തരുവോ.. ”

അവൾ ഒന്നും മിണ്ടാതെ കുറെ നേരം അമ്മാളൂനെ തന്നെ നോക്കി ഇരുന്നു.. അമ്മാളൂ അവളെ ചിരിയോടെ തന്നെ നോക്കി.. “എന്നെ മനസിലായില്ലേ.. സായ് യുടെ അനിയത്തി.. അമ്മാളൂ… ഓർമ്മയില്ലേ.. ഞങ്ങളുടെ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട് അഞ്ജു ചേച്ചി.. അല്ല അഞ്ജു.. ഓർമയുണ്ടോ.. ചേച്ചി എന്ന് വിളിച്ചാൽ എന്റെ ചെവിക്ക് പിടിക്കുന്നത്.. അപ്പോ ഞാൻ എലി എന്ന് വിളിച്ചു കളിയാക്കുന്നത്.. ” അവൾ ചെറുതായി പുഞ്ചിരിച്ചു… ഉണ്ടെന്ന് തലയാട്ടി… “വാ ചേച്ചി.. ശ്.. സോറി.. അഞ്ജു വാ എനിക്ക് ഒന്ന് കാട്ടി താ..പ്ലീസ്… ” അവൾ അവിടെ നിന്ന് എഴുന്നേറ്റു… കയ്യിലുള്ള രണ്ടാമത്തതിനെ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…. “മേരി….” “മേരി.. നല്ല പേര്..അഞ്ജു ആണോ എല്ലാർക്കും പേരിട്ടത് …”

അവൾ അതേ എന്ന് തലയാട്ടി… എന്നിട്ട് മേരിയെ എടുത്ത് അവളുടെ ചെവിക്ക് അടുത്ത് വച്ച് കൊടുത്തു.. “ബേബി ഉണ്ട്.. രണ്ടുപേരുടെ വയറിലും… ” “ആഹാ.. ഇവരുടെ ബേബിക്ക് ഞാൻ പേരിട്ടോട്ടെ… ” അവൾ ചിരിയോടെ തലയാട്ടി… കുറച്ചു കഴിഞ്ഞപ്പോൾ നന്ദുവും അഭിയും അങ്ങോട്ടേക്ക് വന്നു.. “സായ്… ലുക്ക്.. അമ്മാളൂ എല്ലാരേയും പരിചയപെട്ടു.. എല്ലാരുടെ പേരും അറിയാം അവൾക്ക്.. ഇനി വരുന്ന ബേബീസ് ന് അവളാണത്രേ പേരിടുന്നത്… ” “ആണോ.. കൊള്ളാലോ… ഒരു ജോഡിയെ അവൾക്ക് കൊടുത്തേക്ക് എന്നാൽ.. ” “ആഹ്.. വേണോ.. അമ്മാളൂ.. ” “എനിക്ക് തരുമോ… ”

“അമ്മാളൂന് തരാം.. അമ്മാളൂ അവരെ നോക്കും അല്ലേ.. ” “നോക്കും.. പക്ഷെ ഇപ്പോ വേണ്ട..ഉം..എനിക്ക് പഠിക്കാൻ ഒക്കെ പോണ്ടേ.. അപ്പോ സമയം കിട്ടിയില്ലെങ്കിലോ… ” “ആഹ്.. എങ്കിൽ പിന്നെ തരാം..” കുറച്ചു നേരം കൂടി അവൾ അവരോട് സംസാരിച്ചു.. അപ്പോഴേക്കും സീതയും മൂർത്തിയും അവിടേക്ക് വന്നു… “അഞ്ജു എന്താ ഏട്ടന്റെ കൂടെ നിൽക്കുന്ന ആളോട് മിണ്ടാത്തത്… അത് എന്റെ ഭർത്താവാണ്.. അഭിഷേക്… ” അവൾ അവനെ തന്നെ നോക്കി.. കുറച്ചു നേരം നിന്നു.. പിന്നെ തിരഞ്ഞു നിന്നു.. അഭി അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു.. “എന്തേ ഞാൻ വന്നത് ഇഷ്ട്ടായില്ലേ… തന്നെ പോലെ ഒരു അനിയത്തി എനിക്കും ഉണ്ടെടോ.. ഏട്ടൻ ആണെന്ന് കരുതിയാൽ മതി.. ”

“ഭയ്യ അല്ലേ.. ” ഇത്തവണ എല്ലാവരും ഞെട്ടി.. “ഞാൻ.. ഫോട്ടോ കണ്ടിട്ടുണ്ട്… ” “എന്നിട്ട് എന്തേ മിണ്ടിയില്ല എന്നോട്.. പിണക്കമാണോ….. ” അവൾ ഒന്നും മിണ്ടിയില്ല… “മിണ്ടില്ലെങ്കിൽ ഞാൻ പോകാം.. ഇനി വരികയും ഇല്ല.. പോരെ… ” അവൾ അവന്റെ കയ്യിൽ പിടി മുറുക്കി.. “എനിക്ക് ആരോടും പിണക്കമില്ല… എല്ലാരും കൂടി എന്റെ കുഞ്ഞിനെ… അവൾ മുഴുവനാക്കാതെ വിങ്ങി പൊട്ടി… അഭി അവളെ ചേർത്ത് പിടിച്ചു.. അവന്റെ നെഞ്ചോട് ചേർന്ന് അവൾ കുറെ കരഞ്ഞു…. അവളുടെ മുടിയിൽ അവൻ തട്ടിക്കൊണ്ടിരുന്നു…. അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി… ചുറ്റും ഉള്ള എല്ലാവരിലേക്കും ആ കാഴ്ച്ച ഒരു നോവ് പകർത്തി… കയ്യിൽ അവളുടെ ബലം വന്ന് നിന്നപ്പോഴാണ് അഭി നോക്കിയത്..

കുഴഞ്ഞു വീണിരുന്നു അവൾ… അവൻ വേഗത്തിൽ അവളെ എടുത്ത് റൂമിൽ കൊണ്ട് കിടത്തി… നന്ദു പരിശോധിച്ചു.. കുറച്ച് വെള്ളം എടുത്ത് തെളിച്ചു… അവൾക്ക് ബോധം വന്നു… അവൾ എഴുന്നേൽക്കാൻ നോക്കി.. അമ്മാളൂ അവളെ അവിടെ തന്നെ കിടത്തി.. “എണീക്കണ്ട.. കിടന്നോ… ” “ഇവൾ ഒന്നും കഴിച്ചില്ലേ.. ” നന്ദു ചോദിച്ചു.. “ഒന്നും കഴിച്ചില്ല.. ചോറ്‌ കൊണ്ട് കൊടുത്തത് അപ്പാടെ കളഞ്ഞു.. ” “ആന്റി എന്തേലും കഴിക്കാൻ എടുത്ത് വെക്ക് ഞങ്ങൾ വരാം താഴേക്ക്.. ” അമ്മാളൂ പറഞ്ഞു.. “എനിക്ക് ഇവിടെ മതി.. ” “അത് പറ്റില്ല.. ഞങ്ങളുടെ കൂടെ ഇരുന്ന് കഴിക്കണം.. വാ.. ഞാനല്ലേ പറയുന്നത്.. ” “വേണ്ടാ.. പ്ലീസ്.. ഞാൻ വരില്ല.. ” “മോളെ.. എല്ലാം മറക്കണം എന്ന് ഞാൻ പറയില്ല.. പക്ഷെ..

മോൾടെ അച്ഛനെയും അമ്മയെയും പറ്റി എന്താ ഓർക്കാത്തത്.. മോൾക്ക് കാണുക പോലും ചെയ്യാത്ത കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ ഇത്ര വേദന ഉണ്ടെങ്കിൽ അവർ പോറ്റി വളർത്തിയ മോള് ഇങ്ങനെ കാണിക്കുമ്പോൾ അവർക്ക് എത്ര വേദന കാണും.. അവരെ കുറിച്ചെന്താ ഓർക്കാത്തത്… ഓരോ നിമിഷവും മോളെ ഇങ്ങനെ കാണുമ്പോൾ അവർ എത്ര കരയുന്നുണ്ടാകും… നിന്റെ എയ്ഞ്ചലിന് എന്തെങ്കിലും പറ്റിയാൽ നീ സഹിക്കുമോ.. ” “അവരല്ലേ എന്റെ കുഞ്ഞിനെ…” “അത് നിന്റെ മാത്രം കുഞ്ഞ് ആണോ.. അവരുടെ കൂടെ അല്ലേ.. നിന്നെ പോലെ അവർക്കും അതിനെ എടുക്കാനും കൊഞ്ചിക്കാനും ഒക്കെ ഇഷ്ടമുണ്ടായി കാണില്ലേ… അതെന്താ ഓർക്കാത്തത്… സാഹചര്യം അങ്ങനെ ആയത് കൊണ്ട് അവർ നിസ്സഹായർ ആയി പോയി..

നീ ഡോക്ടർ അല്ലേ .. നിനക്ക് അറിയാലോ അമ്മയുടെ ഹെൽത്തിന് പ്രോബ്ലം ഉണ്ടെങ്കിൽ അബോർഷൻ നടത്തേണ്ടി വരും എന്ന്.. അതു പോലെ ഒരു സിറ്റുവേഷൻ ആയത് കൊണ്ടല്ലേ മോളും കൺസെന്റ് സൈൻ ചെയ്തത്…. അതിനുള്ള ശിക്ഷ അവർ അനുഭവിച്ചില്ലേ.. ഇനി പോരെ.. കളഞ്ഞു കൂടെ ഈ മുഖം മൂടി..ഉം.. ” അവൾ എല്ലാം കേട്ട് മിണ്ടാതെ ഇരുന്നു… അഭിയുടെ വലം കയ്യിൽ മുറുകെ പിടിച്ചിരുന്നു.. “താഴേക്ക് പോകാം.. ഉം.. ഇല്ലെങ്കിൽ ഞങ്ങൾ ഇനി ഇങ്ങോട്ട് വരികെ ഇല്ല.. അല്ലേ അമ്മൂ.. ” “വേണം.. വരണം.. ഞാൻ.. താഴേക്ക് വരാം…” അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൾ താഴേക്ക് വന്നു..

നാളുകൾക്ക് ശേഷം.. ഡോക്ടറെ കാണാൻ പോകുമ്പോൾ മാത്രമാണ് അവൾ ആ മുറികളിൽ നിന്ന് ഇറങ്ങാറ്… ഇപ്പോ കുറെ നാളായി അതിനും പോകാറില്ല… സീതയുടെ കണ്ണ് നിറഞ്ഞു.. അവർ നന്ദിയോടെ അമ്മാളൂനേയും അഭിയെയും നോക്കി.. നാളുകൾക്ക് ശേഷം അവൾ ആ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു… എല്ലാർക്കും അത് വലിയ ആശ്വാസം ആയി… “ഞങ്ങൾ ഇറങ്ങട്ടെ എന്നാൽ… ഇനി മുറിയിൽ അടച്ചിരിക്കരുത് കേട്ടോ.. ഞാൻ എന്നും വിളിക്കും.. വീഡിയോ കോളിൽ.. എനിക്ക് എല്ലാരേയും കാട്ടിത്തരണം ..ഉം..” അമ്മാളൂ പറഞ്ഞു.. “തരാം… ” “എങ്കിൽ നമ്പർ തന്നേ… ” “എനിക്ക് അറിയില്ല.. എനിക്ക് ഫോൺ ഇല്ല.. അതെവിടെയോ പോയി.. ” “ഫോൺ എന്റെ കയ്യിൽ ഉണ്ട്..

നമ്പർ ഞാൻ തരാം.. ” മൂർത്തി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. അദ്ദേഹത്തിന്റെ മുഖത്തും ഒരു ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ചിരി കാണാൻ ഉണ്ടായിരുന്നു… “ഇപ്പോ ഓക്കേ ആയില്ലേ.. ഇനി ഇങ്ങനെ കാണിച്ചാൽ ഞങ്ങൾ പിന്നെ വരികയെ ഇല്ല… ആന്റിയോട് ഞാൻ ചോദിക്കും കേട്ടല്ലോ.. നല്ല കുട്ടിയായോ എന്ന്.. അങ്കിൾ ഞാൻ കുറച്ചു നല്ല ബുക്ക്സ് കൊണ്ടു വന്നിട്ടുണ്ട് …എടുത്ത് തരാം.. വായിക്കാൻ പറയണം കേട്ടോ… ” “ശരി…” “സായ്.. താങ്ക്സ് ടാ.. ” അഞ്ജു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “അമ്മാളൂനേം ഭയ്യയെയും കൂട്ടി വന്നില്ലേ അതിന്… ” “നീ എന്നും എന്റെ ബെസ്റ്റ് ബഡ്ഡി അല്ലേ.. നീ സന്തോഷത്തോടെ ഇരുന്നാൽ മതി… ” അവർ പോകുന്നതും നോക്കി അവൾ വരാന്തയിൽ തന്നെ നിന്നു..

ചന്ദ്രു അവളെ തന്നെ നോക്കി കാറിൽ ഇരുന്നു.. ദൂരെ നിന്നെങ്കിലും കണ്ടല്ലോ എന്ന് ഓർത്ത് സന്തോഷിച്ചു… അവന്റെ കയ്യിൽ നിന്നും ബുക്ക്സ് വാങ്ങി അമ്മാളൂ അവളെ ഏൽപ്പിച്ചു… വണ്ടിയിൽ ചന്ദ്രുവിനെ കണ്ട് അവൾ അതുമായി വേഗത്തിൽ അകത്തേക്ക് പോയി… “ചന്ദ്രു നീ വീട്ടിലേക്ക് വാ.. ഞങ്ങൾ നന്ദുനെ വിട്ടോളാം… ” “ശരി ഭയ്യ.. ” തിരിച്ചുള്ള യാത്രയിൽ അവർ സമാധാനത്തിൽ ആയിരുന്നു… “അഭിയേട്ടനെ അറിയും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല… ” നന്ദു പറഞ്ഞു “ഞങ്ങളും ഒട്ടും പ്രതീക്ഷിച്ചില്ല… ഇന്നലെ അമ്മൂ ഡോക്ടർ വാസുദേവിനെ വിളിച്ചിരുന്നു…. അപ്പോഴേ അദ്ദേഹം ഒരു സൂചന തന്നിരുന്നു… അവൾക്ക് എല്ലാം അറിയാം എന്നും ഓർമയുണ്ടെന്നും..

മനപൂർവ്വം ഒരു ഒളിച്ചോട്ടമോ അല്ലെങ്കിൽ അച്ഛനോടും അമ്മയോടും ഉള്ള പ്രതിഷേധമോ ഒക്കെ ആണ് ഇങ്ങനെ കാണിക്കുന്നത് എന്ന് പറഞ്ഞു.. ചന്ദ്രുനെ തിരിച്ചറിയാതെ അല്ല.. മനപൂർവ്വം ഒഴിവാക്കിയതാണ്… അവൾ മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിച്ചാൽ ശരിയാക്കാവുന്നതേ ഉള്ളൂ.. ഡോക്ടർ ആണ് കുറച്ചു ബുക്ക്സ് ഒക്കെ വായിക്കാൻ കൊടുക്കാൻ പറഞ്ഞത്… ” “ഇപ്പോ ഒരു കോണ്ഫിഡൻസ് വന്നു എല്ലാം ശരിയാകും എന്ന്…” അമ്മാളൂ പറഞ്ഞു… “അതേ…. ശരിയാക്കണം.. ” നന്ദുവും പറഞ്ഞു….

നന്ദുനെ ഇറക്കി വീട്ടിലേക്ക് പോകുമ്പോൾ ആണ് ശരത് വിളിക്കുന്നത്….. അഭി കോൾ എടുത്തു… “ശരത്…പറയെടാ…” “എന്തായി പോയിട്ട്.. ” “ഒരു ഫിഫ്റ്റി പേർസെന്റേജ് ഒക്കെ ആയി.. നോക്കാം.. ” “ആഹ്.. നല്ലത്.. പിന്നെ മറ്റേ നമ്പർ നോക്കി.. ടവർ ലൊക്കേഷൻ വച്ച് അത് ഇവിടെ തന്നെയാ ഉണ്ടായത് ഇന്നലെ….. റോഷൻ നാഥ്‌ എന്ന പേര് കൊടുത്തിരിക്കുന്നത്…… അഡ്രസ്സ് നമ്മൾ അന്ന് അമ്മാളൂനെ ഡ്രോപ്പ് ചെയ്തില്ലേ ആ വീട് തന്നെയാ… പ്രൈമറി സംശയിക്കാൻ തക്കതായിട്ട് ഒന്നുല്ല… വേണേൽ ഒന്നൂടെ ഒന്ന് നോക്കാം..” “ഓഹ്.. വേണമെന്നില്ല.. ഇവൾ ഡൗട്ട് പറഞ്ഞത്‌ കൊണ്ട് … ലീവ് ഇറ്റ്…” “ഉം.. ശരി.. ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരാം… ” “എന്തിന്… വേണമെന്നില്ല..

നാളെ ഓഫീസിൽ കാണാം… ” അഭി ചിരി കടിച്ചു പിടിച്ചു പറഞ്ഞു… “പോടാ..പട്ടി…. ഞാൻ വരും.. ബൈ… ” അവൻ കോൾ കട്ട് ആക്കി.. അഭി ചിരിച്ചു കൊണ്ട് അമ്മാളൂനെ നോക്കി കണ്ണിറുക്കി… “എന്തിനാ ആ വായിലിരിക്കുന്നത് കേൾക്കുന്നത്… ശ്രീയെ കാണാൻ ആണെന്ന് അറിഞ്ഞൂടെ…” “ചുമ്മാ ഒരു രസം..” “ശരത്തേട്ടനെ പോലെ ഒരാൾ കൂടെ ഉണ്ടായാൽ ഭാഗ്യം ആണ്… അഭിയേട്ടൻ ലക്കി ആണ്…” “ആണല്ലോ.. എല്ലാം കൊണ്ടും ..നല്ല അച്ഛനും അമ്മയും … നല്ല ഭാര്യ..നല്ല സുഹൃത്തുക്കൾ.. നല്ല സഹോദരങ്ങൾ…ഇനി നല്ല മക്കൾ കൂടി മതി.. ” “ഉം… ഉം.. ചന്ദ്രു കാത്ത് നിൽപ്പുണ്ടാവും.. വേഗം വിട്…”….തുടരും

സിദ്ധാഭിഷേകം : ഭാഗം 55

Share this story