എന്നിട്ടും : ഭാഗം 19 – അവസാനിച്ചു…

എന്നിട്ടും : ഭാഗം 19 – അവസാനിച്ചു…

എഴുത്തുകാരി: നിഹാരിക

ഒരു പച്ചക്കരയുള്ള മുണ്ടും നേര്യേതും ഉടുത്തു പാർവ്വണ, ഒരു കുഞ്ഞി പൊട്ടും കുത്തി, അത്രേം മതിയായിരുന്നു ആ മുഖത്തിന് പക്ഷെ വിടർന്ന ചെന്താമര കണ്ണുകളിൽ മാത്രം വിഷാദം മുറ്റി നിന്നു….. അവ നിറയാതിരിക്കാൻ മുഖത്തൊരു ഗൗരവത്തിൻ്റെ മുഖം മൂടിയും ധരിച്ചു അവൾ, കുഞ്ഞിനേയും ഒരുക്കി ജെനിക്കരികിൽ എത്തി, ” പോകാം” എന്നു പറഞ്ഞ് മുന്നിൽ വന്നവളേ നോക്കി നോവോടെ ജെനി തലയാട്ടി…. അന്നമ്മ ചേടത്തിയേയും കൂട്ടി… രാജൻ ചേട്ടൻ്റെ കാറിൽ അവർ മെല്ലെ നീങ്ങി…… 🦋🦋🦋

പാർവ്വണ ജെനിയുടെ പുറകിലായി ആ വലിയ വീടിൻ്റെ അകത്തേക്ക് കയറി,….. ഗായത്രി വിവാഹ വേഷത്തിൽ നിൽക്കുന്നത് കണ്ടു, നിറപറയിൽ നിറച്ച നെല്ലിൽ കുത്തി നിർത്തിയ തെങ്ങിൻ പൂക്കുലയും അഞ്ച് തിരിയിട്ട നിലവിളക്കും പാർവ്വണ നോക്കി കണ്ടു, നിലവിളക്കിനേക്കാൾ ശോഭയിൽ തെളിയുന്ന ഗായത്രിയുടെ മുഖവും….. ഗൗരിയമ്മ ഓടി വന്ന് കുഞ്ചൂസിനെ വാങ്ങി, എന്തോ പാർവ്വണക്ക് അത് വേണ്ടിയിരുന്നില്ല എന്ന് തോന്നി, കയ്യിലെടുത്തതും കുഞ്ഞിനെ ഉമ്മ കൊണ്ട് മൂടി അവർ, ഓഫീസിലെ ഒരു വിധം സ്റ്റാഫുകൾ എല്ലാം തന്നെ എത്തിയിരുന്നു, എല്ലാവരും ധ്രുവ് സാറിൻ്റെ അമ്മയുടെ ചെയ്തികണ്ട് ചെറുതായി പിറുപിറുത്തു. പാർവ്വണയുടെ കണ്ണുകൾ മെല്ലെ ശ്രീയേട്ടനെ തിരഞ്ഞു, പക്ഷെ ധ്രുവ് മാത്രം അവിടെ ഇല്ലായിരുന്നു , 🦋🦋🦋🦋

“മുഹൂർത്തായി ട്ടോ ” പൂജകൾ ചെയ്ത് കൊണ്ടിരുന്ന പുജാരി കന്നടയിൽ പറഞ്ഞു, വരനോട് വരാനും ” മെല്ലെ സ്റ്റപ്പിറങ്ങി വരുന്നുണ്ടായിരുന്നു ധ്രുവ്, ക്രീം കളർ കുർത്തക്ക് സ്വർണ്ണ കസവുമുണ്ടുടുത്ത് ഒരു രാജാവിനെ പോലെ….. ചുണ്ടിൽ കുസൃതിച്ചിരിയും ആയി……… പാർവ്വണയെ ഇടം കണ്ണിട്ടൊന്ന് നോക്കി….. തല താഴ്ത്തി നിന്നു അവൾ,…. പുറത്ത് നിന്ന് ഹരിയും അമ്മയും എത്തിച്ചേർന്നു… ഇരിക്കാൻ കൈ കൊണ്ട് കാട്ടി, വരൻ ഇരിക്കാനുള്ള ഇരിപ്പിടത്തിൽ വന്നിരുന്നു, താലി പൂജിച്ച് നൽകി ….. വധുവിനെ വിളിക്കാൻ പറഞ്ഞു, :… സാരി ഒന്ന് പിടിച്ച് നേരെയാക്കി പാർവ്വണയുടെ നേരെ നീണ്ട പുച്ഛ ച്ചിരിയോടെ അവൾ ധ്രു വിനടുത്ത് ചെന്ന് ഇരുന്നു, താലിയെടുത്തു കൊടുത്തു പൂജാരി …..

കൂടിയ ഹൃദയമിടിപ്പിൽ ആശ്വാസത്തിനായി കുഞ്ചൂസിനെ നോക്കി, അവൻ ദൂരെ ഗൗരിയമ്മയുടെ കയ്യിലാണ്, ജെനി അന്നമ്മ ചേടത്തിയേയും കൂട്ടി ഹരിയോടുo അമ്മയോടും ഒത്ത് നിൽക്കുന്നു, ആരു മില്ലാതെ ഒറ്റക്കായ പോലെ തോന്നി, പാറുവിന്, ” കെട്ടിക്കോളു” എന്ന് പൂജാരി പറഞ്ഞു, ഗായത്രിയും ധ്രുവും എണീറ്റു…. ഗായത്രിയെ തള്ളി മാറ്റി പാർവ്വണയുടെ കഴുത്തിൽ ധ്രുവ് താലിചാർത്തി…… അപ്രതീക്ഷിതമായത് കൊണ്ട് ചിലരൊഴികെ എല്ലാവരും പകച്ചു നോക്കി…… പെട്ടെന്ന് എന്തോ ഒരു ശബ്ദം ജെനിയുടെ അടുത്ത് നിന്ന് കേട്ട് ഹരി വേഗം അവളെ തോണ്ടി….. “എന്താദ് ??” “കുരവയിട്ടതാ” “പേടിപ്പിച്ചല്ലോ പെണ്ണേ നീ … ആരോ കാലിൽ ചവിട്ടിയെന്നാ ഞാൻ കരുതിയേ ” ഹരിയെ നോക്കി കൊഞ്ഞനം കുത്തി കയ്യിലിരുന്ന പൂവ് എറിഞ്ഞ് വധൂവരൻ മാരെ അനുഗ്രഹിച്ചു അവൾ …… 🦋🦋🦋

പാർവ്വണ സംഭവിച്ചത് എന്താണ് എന്ന് മനസിലാവാതെ ഒരു നിമിഷം നിന്നു, നി ല ത്ത് മിഴികളൂന്നി കപ്പല്ല് ഞെരിക്കുകയായിരുന്നു ഗായത്രി…… ഒരു ഭ്രാന്തിയെ പോലെ അവൾ തലമുടി പിടിച്ച് വലിച്ചു , വീണ്ടും സംയമനം വീണ്ടെടുത്ത് ഓടിച്ചെന്ന് അവൾ ധ്രുവിൻ്റെ കോളറിൽ പിടിച്ചു, “ചതിക്കാരുന്നു ലേ….. നീയെന്നെ ചതിക്കാരുന്നു ലേ ???” കരണം പുകയുന്ന ഒരടിയായിരുന്നു മറുപടി…. വീണു പോയി ഗായത്രി …. അവിടെ നിന്ന് വീണ്ടും അവളെ പൊക്കിയെടുത്തു ധ്രുവ്…. വീണ്ടും അടിച്ചു ….. “അതേടി….. നീ എന്നോടു o എൻ്റെയീ പാവം പെണ്ണിനോടും ചെയ്തതിൻ്റെ ഒരംശം പോലും ആയില്ല!! നിൻ്റെ അച്ഛൻ കാരണം എല്ലാം നഷ്ടപ്പെട്ട് ജയിലിലായി, അറിഞ്ഞിരുന്നില്ലടി, നിനക്കറിയോ എന്റെ അച്ഛൻ എങ്ങനാ മരിച്ചെ ന്ന്….

പാർട്ട്ണറെ മുൻ നിർത്തി ചതിച്ചത് ആത്മാർത്ഥ സുഹൃത്താണെന്നറിഞ്ഞ് ചങ്കുപൊട്ടി,… പുറത്തിറങ്ങി യപ്പോ ആദ്യം തിരക്കിയതും അതാ, ആരാ ൻ്റെ അച്ഛനെ ചതിച്ചതെന്ന്, അവൻ്റെ മകളെ കൂടെ കൂട്ടിയതും ഇതു പോലെ ഒരു നാള് പകരം വീട്ടാൻ തന്നെയാടി, നീ കാരണം തന്നെയാ ഇവളും ഞാനും അകന്നത് എന്ന് മനസിലാക്കിയ നിമിഷം തന്നെ നിന്നെ കൊല്ലാൻ വന്നതാ ഞാൻ, പക്ഷെ എൻ്റെ മോൻ, ഇവൻ്റെ മുഖാ അതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്….. “പോടി :… ഒന്നും ഇല്ലാത്ത നിൻ്റെ ചതിയൻ തന്തയുടെ അടുത്തേക്ക്, ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുന്നുണ്ടാവും, കുറച്ച് മുമ്പ് അയാൾടെ എല്ലാം ആണുങ്ങൾ പിടിച്ചെടുത്ത ടീ …… ”

നിർത്ത്” വല്ലാത്ത ശൗര്യത്തിൽ ഉള്ള ഗായത്രിയുടെ പറച്ചിൽ കേട്ട് എല്ലാരും നിശബ്ദരായി ….. “ഇവൾടെ കൂടെ നീ വാഴാം എന്ന് കരുതണ്ട! വരും ഈ ഗായത്രി … ഓർത്തോ കൊല്ലും ഞാനിവളെ !!” പാർവ്വണയുടെ കഴുത്തിൽ ഗായത്രിയുടെ കൈകൾ അമർന്നു ….. ശ്വാസം കിട്ടാതെ പിടഞ് പോയി അവൾ…. ” മാറടി ” എന്നു പറഞ്ഞ് ഗായത്രിയെ പിടിച്ചു മാറ്റി ധ്രുവ്…. ” ഇനി നീ ഇവളെ തൊടില്ല! ഇവൾ എൻ്റെ പെണ്ണാ, ശ്രീ ധ്രുവ് മാധവിൻ്റെ പെണ്ണ് ….. ഇറങ്ങടി…… അത് കേട്ട്, ചാടിത്തുള്ളി കാറും എടുത്ത് പോകുമ്പോൾ ആരും അറിഞ്ഞിരുന്നില്ല… കാലം അവൾക്കായി വിധിയെ ആക്സിഡൻ്റിൻ്റെ രൂപത്തിൽ പുറത്ത് നിർത്തിയ കാര്യം….. ചെയ്ത് കൂട്ടിയതിൻ്റെ ഫലമോ എന്തോ എതിരെ വന്ന ലോറിയിൽ തട്ടി അവസാനിച്ചു ഗായത്രി എന്ന അധ്യായം …… 🦋🦋🦋

ഹരിയുടെ വീട്ടിൽ ഇരുന്ന് പച്ചമാങ്ങ തിന്നുന്ന ജെനിയുടെ അരികിൽ ഇരുന്ന് ഒരു കഷണം വായിൽ ഇട്ടു പാറു…. “ടീ ആറുമാസായിട്ടും മാങ്ങാ കൊതി നിന്നില്ലേ??” “ഗrഭിണികൾ മാങ്ങ തിന്നും എന്നും പറഞ്ഞ് എന്റെ യാ കിഴങ്ങൻ ഭർത്താവ് കൊണ്ട് തരുന്ന താടി, പിന്നെ ഇതിൻ്റെ പുളി എനിക്കും ഇഷ്ടാ,… അല്ലാ പറഞ്ഞ് പറഞ്ഞ് നീയിത് കുറേ കേറ്റി വിട്ടല്ലോ? കുഞ്ചൂസിന് വല്ല കമ്പനിയും റെഡിയായോ?” “അത്…. അത് ….. കൺഫെമായില്ല…. ന്നാലും ഞങ്ങൾ ഉറപ്പിച്ചു ” “ഹമ്പടി ജിഞ്ചിന്നാക്കടി ” ” ഹരിയേട്ടാ കേട്ടോ കുഞ്ചൂസിന് താഴെ ഒരാളുടെ വരാൻ പോവാ ന്ന് ” “ചെലവ് ഉണ്ട് മോനെ ധ്രുവ് കുട്ടാ ” ഹരി ധ്രുവിൻ്റെ കൈ പിടിച്ച് പറഞ്ഞു, “തീർച്ചയായും, എൻ്റെ ബാംഗ്ലൂർ ഉള്ള എല്ലാം ഞാൻ തന്നെ ഏൽപിക്കാ…..

തിരിച്ച് പോണം എൻ്റെ പെണ്ണിനേo കൊണ്ട് അച്ഛനുറങ്ങുന്ന മണ്ണിലേക്ക്….. അമ്മേടെ മോഹാ അത്…. ഇടക്ക് വരും ട്ടോ…… അന്നമ്മ ചേടത്തി വച്ച ഭക്ഷണം രുചിയോടെ കഴിച്ച് അവരിറങ്ങി, അവിടെ വീട്ടിൽ ഗൗരിയമ്മയും കുഞ്ചൂസും കാത്തിരിക്കുന്നുണ്ടായിരുന്നു …. അവർക്കായി ……. അതിൽ പിന്നെ പാറുവിൻ്റെ മിഴികൾ നിറഞ്ഞ തേ ഇല്ല ….. അവളുടെ ശ്രീയേട്ടൻ അതിനനുവദിച്ചില്ല…… കഥ ഇവിടെ തീരുന്നില്ല …. അവർ പ്രണയിച്ചു കൊണ്ടേ ഇരുന്നു …. ” കാലങ്ങളോളം….അവസാനിച്ചു… പുതിയ കഥ ഉടൻ വരും ഇത് പോലെ സപ്പോർട്ട് തരുമോ? മഹാദേവൻ നാളെ മുതൽ ഇടും…

എന്നിട്ടും : ഭാഗം 18

Share this story