സിദ്ധാഭിഷേകം : ഭാഗം 57

സിദ്ധാഭിഷേകം :  ഭാഗം 57

എഴുത്തുകാരി: രമ്യ രമ്മു

“ആണല്ലോ.. എല്ലാം കൊണ്ടും ..നല്ല അച്ഛനും അമ്മയും … നല്ല ഭാര്യ..നല്ല സുഹൃത്തുക്കൾ.. നല്ല സഹോദരങ്ങൾ…ഇനി നല്ല മക്കൾ കൂടി മതി.. ” “ഉം… ഉം.. ചന്ദ്രു കാത്ത് നിൽപ്പുണ്ടാവും.. വേഗം വിട്…” 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അംബികയുടെ മുറിയിൽ അവരുടെ മുന്നിൽ കയ്യും കെട്ടി നോക്കി നിൽക്കുവാണ് ആദി… “അമ്മയെന്താ ഒന്നും പറയാത്തത്… ” “”ഞാനെന്താ പറയേണ്ടത്.. ” “ഞാൻ പറഞ്ഞ കാര്യത്തിൽ അമ്മയ്ക്ക് പറയാൻ ഒന്നുമില്ലേ… ” “ഇല്ല… ” “അപ്പോ മിത്രയുടെ വീട്ടിൽ ചെന്ന് അവളെ ആചാരപ്രകാരം ചോദിക്കണം… ” “ചോദിച്ചോളൂ.. ” “അമ്മ എന്താ ഇങ്ങനെ… ” അവന് ദേഷ്യം വന്നു… “എങ്ങനെ ആദി… നീ പറയുന്നു നിനക്ക് ഒരു പെണ്ണിനെ ഇഷ്ട്ടമാണ് അവളെയേ വിവാഹം കഴിക്കൂ എന്ന്..

നീ പറയുന്നു അവളെ ചോദിക്കാൻ ചെല്ലണം എന്ന്.. എല്ലാം നീ പറയുന്നു.. എനിക്ക് എന്താ ഇതിൽ റോൾ.. നീ നിന്റെ തീരുമാനം പറഞ്ഞു ..ഞാൻ അത് കേട്ടു… ” അവർ മുന്നിൽ ഉള്ള ഫയൽ ക്ലോസ് ചെയ്ത് റാക്കിൽ കൊണ്ട് വച്ച് അവന്റെ മുന്നിലായി വന്നിരുന്നു… പറഞ്ഞോളൂ എന്ന ഭാവത്തിൽ… “ശരി.. അമ്മയുടെ തീരുമാനം എന്താണ്.. ” “നിന്റെ കാര്യം എല്ലാം നീ തീരുമാനിച്ചില്ലേ.. പിന്നെ ഈ ചോദ്യത്തിന് എന്ത് പ്രസക്തി… ” “അമ്മ ഉണ്ടാവുമോ എന്റെ കൂടെ… ” “ഇല്ല.. എന്നെ ഒന്നിനും പ്രതീക്ഷിക്കണ്ട.. എന്റെ മോൻ വളർന്നു തീരുമാനം എടുക്കാൻ ആയി.. തീരുമാനങ്ങൾ എടുത്തു.. ദാറ്റ്സ് ആൾ.. ” “അമ്മയ്ക്ക് ഈ കല്യാണത്തിന് ഇഷ്ട്ടമല്ലേ..” “അല്ലെങ്കിൽ നീ അവളെ കെട്ടില്ലേ.. ” “മറിച്ചു ചോദിക്കാൻ അല്ല എന്റെ ചോദ്യത്തിന് ഉത്തരം താ… ”

“ഓക്കേ.. എന്റെ ഉത്തരം ഇതാണ്… എനിക്ക് ഇഷ്ട്ടമല്ല..” “വൈ.. ” “ബിക്കോസ് ഈ കുടുംബവും ആയി ചേർന്ന ബന്ധം അല്ല ഇത് .. അതുകൊണ്ട് തന്നെ.. ” “അവൾ പാവപ്പെട്ടവൾ ആയത് കൊണ്ടാണോ.. ” “സീ.. ആദി.. നീ ആദ്യമേ നിന്നോട് തന്നെ കുറെ ചോദ്യങ്ങൾ ചോദിച്ചു.. നീ തന്നെ അതിന് ഉത്തരവും കണ്ടെത്തി.. അതൊക്കെ മനഃപാഠമാക്കി എന്റെ മുന്നിൽ കൊണ്ടു വന്ന് കൊട്ടിയാൽ അതിനനുസരിച്ച് ഞാൻ നിന്ന് തരണം എന്നാണോ… നിന്റെ കല്യാണക്കാര്യം ഒരമ്മ എന്ന നിലയിൽ ഞാൻ ഇവിടെയും ബോംബെയിലുമായി ഒരു ഏജൻസിയെ ഏല്പിച്ചിട്ടുണ്ട്.. നമ്മൾക്ക് ചേർന്ന ബന്ധം വന്നാൽ അവർ നമ്മളെ കൊണ്ടാക്ട് ചെയ്യും… ” “അങ്ങനെ ഉള്ള ബന്ധം നിലനിൽക്കുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടോ.. ”

“ആദിക്ക് പോകാം… ” “ശ്രീയുടെ കാര്യത്തിൽ എന്താ തീരുമാനം.. ” “ചന്ദ്രേട്ടൻ നേരിട്ട് ദാസേട്ടനോട് സംസാരിച്ചു.. ദാസേട്ടൻ എന്നോട് ചോദിച്ചു .. എനിക്ക് എതിർപ്പ് ഒന്നുല്ല എന്ന് ഞാൻ പറഞ്ഞു.. നിനക്ക് വല്ല എതിർപ്പും ഉണ്ടോ… ” അവർ സംസാരിച്ചത് മുഴുവൻ അവന്റെ കണ്ണിലേക്ക് നോക്കിയാണ്.. പലപ്പോഴും അവന് ആ നോട്ടം നേരിടാൻ ആയില്ല.. കള്ളം ചെയ്ത കുട്ടിയെ പോലെ ദൃഷ്ടി പലയിടത്താക്കി ആണ് സംസാരിച്ചതത്രയും…. “ശരത് ബിസിനസ്സ് മാഗ്നേറ്റ് ഒന്നുമല്ലോല്ലോ.. എന്നിട്ടും അമ്മ അതൊന്നും നോക്കുന്നില്ല ആ ബന്ധത്തിൽ… പിന്നെ എന്റെ കാര്യത്തിൽ എന്താണ് പ്രശ്‌നം…. ” “ഹ്.. ഞാൻ സ്റ്റേറ്റസ് ലെവലും ബിസിനസ് ലെവലും നോക്കിയാണ് സമ്മതിച്ചത് ആര് പറഞ്ഞു.. നിന്നോട്..

ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്.. മുൻവിധിയോടെ എന്റെ അടുത്ത് നിന്ന് സംസാരിക്കരുത് എന്ന്… ചന്ദ്രേട്ടനും ശരത്തും സൊസൈറ്റിയിൽ റെപ്യുട്ടഡ് പൊസിഷനിൽ ഉള്ള ആൾക്കാർ ആണ്.. ഈവൻ മധുബാല ആയാലും… ഞാൻ ഒരു കോടീശ്വരന്റെ മോനെക്കാളും പ്രയോറിറ്റി ഈ ബന്ധത്തിന് കൊടുക്കും.. എന്ത് കൊണ്ടും എന്റെ മകൾക്ക് ചേരുന്നവനാണ് ശരത്… എനിക്ക് അവരുടെ ബന്ധം നേരത്തെ അറിയാം.. എതിർക്കണമെങ്കിൽ അപ്പോഴേ ആവാമായിരുന്നു… നീ പറഞ്ഞ പെൺകുട്ടിക്ക് എന്താണ് ഫാമിലി ബാക്ക്ഗ്രൗണ്ട് പറയാൻ ഉള്ളത്.. ” “ഞാൻ അവളെ ആണ് സ്നേഹിച്ചത്.. അല്ലാതെ പണം പദവി അല്ല.. ” അവർ അത് കേട്ട് കുറച്ചുറക്കെ ശബ്ദം ഉണ്ടാക്കി ചിരിച്ചു… “ഏത് സിനിമയിലെ ഡയലോഗ്‌ ആണ്..

” ആദിക്ക് വിറഞ്ഞു കേറി.. കൂടുതൽ സംസാരിക്കാതെ അവൻ പുറത്തിറങ്ങി… ഹാളിൽ എല്ലാവരും അവനെ കാത്ത് ഇരിപ്പാണ്… എല്ലാ മുഖത്തും ആകാംഷ നിറഞ്ഞിരിപ്പുണ്ട്… അവന്റെ മുഖ ഭാവത്തിൽ നിന്നും നല്ലതല്ല നടന്നത് എന്ന് അവർക്ക് മനസിലായി… “സാരില്ല.. ഞാൻ ദാസേട്ടനോട് സംസാരിച്ചിട്ട് അവളെ ഒന്ന് കാണട്ടെ… എല്ലാവരും ചെല്ല്..” ശർമിള ആ ചർച്ച കൂടുതൽ നീട്ടണ്ട എന്ന രീതിയിൽ അവസാനിപ്പിച്ചു… °°°°°°°°°°°°°°°°°°°°°°°°° മേലെ ഹാളിനോട് ചേർന്ന ബാൽക്കണിയിൽ ആണ് .. അഭി ശരത് ആദി ചന്ദ്രു അമ്മാളൂ ശ്രീ…എന്നിവർ “ഭാഭി.. നാളെ അഞ്ജലിയെ കാണാൻ പോകുമോ.. ” “പോണം എന്ന് വിചാരിക്കുന്നു.. ഞാനും മിത്തുവും കൂടി പോകാം… ഞങ്ങൾ ഇനി എന്തായാലും അങ്കിളിന്റെ ഓഫീസിൽ പോകുന്നില്ല.. കുറെ ഗ്യാപ് വന്നു..

ഇനിയും ലീവ് വരും.. അത് അങ്കിളിന് ബുദ്ധിമുട്ടാകും… അതുകൊണ്ട് ആ ടൈം അവളുടെ കൂടെ സ്പെൻഡ് ചെയ്യാം എന്ന് വിചാരിക്കുന്നു.. എന്താ അഭിയേട്ടാ.. അതല്ലേ നല്ലത്… ” “ഗുഡ് ഡിസിഷൻ… അവളെ കുറേശ്ശേ ആയി പുറത്തൊക്കെ കൊണ്ട് പോണം.. പെട്ടെന്ന് അല്ല.. കുറച്ചു കഴിഞ്ഞ്.. അങ്ങനെ ഉള്ള സമയം ഞാനും വരാം.. ” “ഞാനും.. ” ചന്ദ്രു പറഞ്ഞു.. “.. നീ വരണ്ട.. ആ ഭാഗത്ത് വരണ്ട… പറഞ്ഞേക്കാം.. ” “ഭയ്യ.. പ്ലീസ്.. ” “ചന്ദ്രു….നീ ഇത്തിരി ബോർ ആകുന്നുണ്ട് കുറച്ച് നാളായിട്ട്.. പറഞ്ഞേക്കാം… ” ശ്രീ തലയിൽ ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു.. “നീ പോടി.. നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ…” “ഞാൻ കേട്ടതിന് മറുപടി പറഞ്ഞതാ.. ” “ആഹാ.. എന്ന ഇനി മോള് പറയണ്ടാ… ” “ഹാ.

അത് നീയാണോ തീരുമാനിക്കുന്നേ…കാണണം അല്ലോ.. ” “ഓഹ്.. ഫോർ ഗോഡ് സെയ്ക്ക്.. നിർത്തുന്നുണ്ടോ രണ്ടും.. ” ശരത് കൈകൂപ്പി കൊണ്ട് പറഞ്ഞു.. “ഞാനാണോ.. ഇവൻ അല്ലെ സ്റ്റാർട്ട് ചെയ്തത്.. ” “ഞാനോ… നിനക്കല്ലേ… ” രണ്ടു പേരും വീണ്ടും തുടങ്ങാൻ പോകുവാണെന്ന് കണ്ട് ശരത് ശ്രീയുടെ കയ്യും വലിച്ച് നടന്നു.. “ടാ.. ടാ.. സ്വന്തം ആങ്ങളമാരുടെ ഇടയിൽ നിന്നാ…എന്താ ധൈര്യം….ശിവ ശിവ…. ” അഭി വിളിച്ചു പറഞ്ഞു.. “അത് പണ്ട്… ലൈസൻസ് കിട്ടി മോനെ… ” ആദി ഇതിൽ ഒന്നും ശ്രദ്ധിക്കാതെ ഇരിപ്പാണ്.. അഭി അവനെ തൊട്ട് വിളിച്ചു.. “ടാ.. മമ്മ സംസാരിക്കാം എന്ന് പറഞ്ഞല്ലോ.. നമ്മൾ ഇതൊക്കെ പ്രതീക്ഷിച്ചതല്ലേ.. പിന്നെന്താ.. ഉം.. ” “എനിക്ക് എന്തോ ടെൻഷൻ.. അമ്മ സമ്മതിച്ചില്ലെങ്കിൽ നെക്സ്റ്റ് സ്റ്റെപ്പ് എന്താ..”

“സമ്മതിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്യാം.. വൺ മന്ത് ടൈം എടുക്കും എന്ന് തോന്നുന്നു.. അന്വേഷിക്കാം… ” “നിങ്ങൾ എന്തൊക്കെയാ പറയുന്നത് .. രജിസ്റ്റർ മാരേജോ.. എന്നെ പ്രതീക്ഷിക്കണ്ട.. ഇപ്പോഴേ പറഞ്ഞേക്കാം..” അമ്മാളൂ തുറന്ന് പറഞ്ഞു… “അമ്മാളൂ…. ” ആദി അറിയാതെ തന്നെ ശബ്ദം ഉയർന്നു.. “എന്താ.. ആദിയേട്ട.. ഞാൻ എന്റെ സ്റ്റാൻഡ് പറഞ്ഞു.. എല്ലാവരും അംബിയമ്മയോട് സംസാരിക്ക്.. അവർ സമ്മതിക്കും.. സമ്മതിച്ചില്ലെങ്കിൽ സമ്മതം കിട്ടുന്ന വരെ വെയിറ്റ് ചെയ്യ്.. എനിക്ക് എഴുതാൻ ഉണ്ട് ഒരുപാട്.. കാണാം.. ” അമ്മാളൂ അതും പറഞ്ഞ് എണീറ്റ് പോയി.. അവൾ കൂടി പോയപ്പോൾ ആദി ആകെ വാടി… “എനിക്ക് തോന്നുന്നില്ല അമ്മ സമ്മതിച്ചിട്ട് ഇത് നടക്കും എന്ന്.. ” “നീ ടെൻഷൻ ആവാതെ.. എന്തേലും വഴി കാണാം.. ” അഭി അവനെ ആശ്വസിപ്പിച്ച് റൂമിലേക്ക് അയച്ചു… ***

പിറ്റേന്ന് കമ്പനിയിൽ നിന്ന് വന്ന ശേഷം ശർമിള ദാസിനോട് ആദിയുടെ കാര്യം സംസാരിച്ചു.. അവന്റെ ഇഷ്ട്ടം അതാണെങ്കിൽ നടക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്… ആ സമ്മതം കിട്ടിയപ്പോൾ അവർ അംബികയോട് സംസാരിക്കാൻ തീരുമാനിച്ചു.. അംബികയുടെ മുറിയിൽ ചെന്നപ്പോൾ അവർ അമ്മാളൂന് നോട്സ് പറഞ്ഞു കൊടുക്കുന്ന തിരക്കിൽ ആണ്.. ശ്രീയും അടുത്ത് ഉണ്ട്… ശ്രീ ഇടയ്ക്ക് മുറിച്ചു വച്ച ആപ്പിൾ അവൾ കഴിച്ചു കൊണ്ട് അമ്മാളൂന് വായിലേക്ക് വച്ച് കൊടുക്കുന്നുമുണ്ട്…. “ആ..ഏടത്തിയോ.. ഇരിക്ക്… ” അംബിക അവരെ ക്ഷണിച്ചു… “എനിക്ക് അംബികയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.. ” “എന്താ.. ഏടത്തി പറഞ്ഞോളൂ… ആദിയുടെ കാര്യമാണെങ്കിൽ എനിക്ക് അതിനെ പറ്റി കൂടുതൽ പറയാൻ താൽപര്യമില്ല…

എന്റെ ഇഷ്ട്ടം സമ്മതമൊക്കെ നോക്കിയാണെങ്കിൽ ഇത് നടക്കില്ല… അത്രയേ ഉള്ളൂ… ” കൂടുതൽ എന്ത് പറയണം എന്നറിയാതെ അവർ വിഷമിച്ചു… “നിനക്ക് ഒന്നൂടി ഒന്ന് ആലോചിച്ചൂടെ.. അവന്റെ ലൈഫ് അല്ലെ.. അവന് ഇഷ്ട്ടപ്പെട്ട പെണ്കുട്ടിയെ അല്ലേ അവൻ വിവാഹം ചെയ്യേണ്ടത്… ” “ഞങ്ങൾ പിന്നെ വരാം.. നിങ്ങൾ സംസാരിക്ക്.. വാ ശ്രീ.. ആ ബുക്ക്സ് കൂടെ എടുത്തോ..” അമ്മാളൂ അതും പറഞ്ഞു ശ്രീയെയും കൂട്ടി പുറത്തേക്ക് പോയി.. ശ്രീ അവിടെ ഹാളിൽ ഇരിക്കുന്ന അഭിയോടും ആദിയോടും കൈചുരുട്ടി തള്ള വിരൽ മാത്രം നിവർത്തി താഴോട്ട് ആക്കി കാണിച്ചു… ഇത് കണ്ട് അഭി കൂടെ അകത്തേക്ക് കയറി ചെന്നു.. പിന്നാലെ ആദിയും …

“എല്ലാം അവന്റെ ഇഷ്ട്ടത്തിന് ചെയ്യാൻ ആണെങ്കിൽ പിന്നെ അച്ഛൻ അമ്മ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ എന്തിനാ.. ” “അംബികാമ്മയ്ക്ക് എന്താ ഇതിൽ പ്രശ്‌നം.. അവളുടെ ഫാമിലി ആണോ… പണം കുറവ് ആയതാണോ.. നമ്മൾക്ക് ആവശ്യത്തിന് പണം ഉണ്ടല്ലോ.. അത് പോരെ.. അവിടുന്ന് കൊണ്ട് വന്നിട്ട് വേണോ അവന് കഴിയാൻ.. അവന്റെ ഇഷ്ട്ടത്തിന് സമ്മതിച്ചു കൂടെ.. ” “അഭി .. നീ ഒരു പെണ്കുട്ടിയെ കണ്ടു ഇഷ്ട്ടപ്പെട്ടു വിവാഹം കഴിച്ചു.. അങ്ങനെ ആണോ.. എല്ലാരോടും ആലോചിച്ചില്ലേ …. നിങ്ങൾ എല്ലാരും കണ്ട ശേഷം ഒരുമിച്ച് അല്ലേ തീരുമാനം എടുത്തത് പോലും.. ഇവിടെ എന്റെ മോൻ പറയുന്നു എല്ലാം തീരുമാനിച്ചു.. അവളെ പെണ്ണ് ചോദിക്കാൻ ചെല്ലാൻ… എനിക്ക് ഇതിന് താല്പര്യമില്ല..

ഈ വീട്ടിലെ വെറുമൊരു ജോലിക്കാരന്റെ കുടുംബത്തിൽ നിന്ന് ഒരു ബന്ധം ഞാൻ അംഗീകരിക്കില്ല… ഇനി നിങ്ങൾക്ക് എന്താണെന്ന് വച്ചാൽ തീരുമാനിക്കാം… എന്നെ ഓർക്കണ്ട… ഇതും പറഞ്ഞ് ഇനി ആരും വരണം എന്നില്ല… ” അവർ ഉറച്ച ശബ്ദത്തിൽ ആ സംസാരം അവിടെ അവസാനിപ്പിച്ചു… *** *** **** ദിവസങ്ങൾ മുന്നോട്ട് കഴിഞ്ഞു.. അംബികയുടെ നിലപാടിൽ മാറ്റമില്ലാത്തത് അവിടെ മൊത്തത്തിൽ ഒരു മൂകത സൃഷ്ടിച്ചു.. അമ്മാളൂവും മിത്തുവും അഞ്ജലിയെ കാണാൻ മിക്ക ദിവസവും പോകാറുണ്ട്… മിത്തൂന് ഉള്ളിൽ സങ്കടം ഉണ്ടങ്കിലും അവൾ അത് പ്രതീക്ഷിച്ചിരുന്നത് ആയത് കൊണ്ട് പുറമെ കാണിച്ചില്ല… അഞ്ജലി ഇപ്പൊ അവരുടെ കൂടെ നല്ല കൂട്ടായി..

അവർ വന്ന് കഴിഞ്ഞാൽ അവരുടെ കൂടെ ഗാർഡനിൽ ഒക്കെ പോയ്‌ തുടങ്ങി…. വായിച്ച പുസ്തകത്തിലെ കാര്യങ്ങൾ ചർച്ച ചെയ്തു.. കോളേജിലെ വിശേഷങ്ങൾ പങ്ക് വെക്കുമ്പോൾ നല്ലൊരു കേൾവിക്കാരിയായി … ഭക്ഷണം ഒക്കെ കഴിച്ചു തുടങ്ങിയപ്പോൾ ആ മാറ്റം മുഖത്തു കാണാൻ ഉണ്ടായിരുന്നു… തലേന്ന് എന്തോ തിരക്കിൽ പെട്ട് അമ്മാളൂ അഞ്ജലിയെ കാണാൻ ചെന്നില്ല.. അതിനാൽ ഇന്ന് മിത്തൂനേയും കൂട്ടി കുറച്ചു നേരത്തെ ഇറങ്ങി… അവിടെ ചെല്ലുമ്പോൾ പുറത്ത് വില കൂടിയ ഒരു കാർ കിടക്കുന്നത് കണ്ടു.. സംശയത്തോടെ ആണ് കയറി ചെന്നത്… ആരുടെയോ ഉറക്കെ ഉള്ള ശബ്ദങ്ങൾ പുറത്തേക്ക് കേൾക്കാം… അവർ അകത്തേക്ക് കയറാൻ ആദ്യം ഒന്ന് മടിച്ചു… “എന്തായാലും വന്നില്ലേ വാ..കേറി നോക്കാം..” മിത്തൂ പറഞ്ഞത് കേട്ട് അവർ അകത്തേക്ക് കയറി..

അവിടെ ഒരാൾ മൂർത്തി അങ്കിളിന്റെ മുന്നിൽ കൈ ചൂണ്ടി നിന്ന് എന്തൊക്കെയോ പറയുന്നതാണ് കേട്ടത്.. മാന്യമായി വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ.. എക്സിക്യൂട്ടീവ് ലൂക്കിലാണ്.. കാഴ്ച്ചയിൽ സുന്ദരൻ.. മുഖത്തു ദേഷ്യം നന്നായി കാണാം… സീത അഞ്ജലിയെ ചേർത്ത് പിടിച്ച് മൂലയിൽ ഒതുങ്ങി നിൽക്കുന്നു… അപ്പോഴാണ് അവർ എല്ലാരും അമ്മാളൂനേയും മിത്തൂനേയും കണ്ടത്… അവരുടെ മുഖത്തു കൂടുതൽ ഭയം നിറയുന്നത് അമ്മാളൂ ശ്രദ്ധിച്ചു.. “ഓഹ്..വരണം വരണം.. ഇതാണല്ലേ രക്ഷക… ” അയാൾ അമ്മാളൂനെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു… “എന്താ അങ്കിൾ പ്രശ്നം.. എന്താ ഇവിടെ..” “ഇവിടുത്തെ പ്രശ്നം നീ ആണ് സാഗര അഭിഷേക്… ” അവനാണ് മറുപടി കൊടുത്തത്…

“ഞാനോ… മനസിലായില്ല..” “അതേ നീ തന്നെ.. നീ എന്തിന് ഇവിടെ കയറിയിറങ്ങുന്നു.. എന്താ നിന്റെ ഉദ്ദേശം..” “ഇതൊക്കെ ചോദിക്കാൻ താൻ ആരാണ്..” “എന്റെ വീട്ടിൽ കയറി വന്ന് എന്നോട് ഞാൻ ആരാണെന്നോ.. വാട്ട് എ ഫണ്ണി … ” രംഗം നല്ലതല്ലെന്ന് തോന്നി മിത്തൂ അഭിയുടെ ഫോണിലേക്ക് വിളിച്ചു.. ഫോൺ ചെവിയോട് ചേർക്കാതെ താഴ്ത്തി പിടിച്ചു.. കോൾ അറ്റഡൻഡ് ചെയ്ത അഭി അവിടെ നടക്കുന്ന ബഹളം ആണ് കേൾക്കുന്നത്.. അവൻ ഉടൻ തന്നെ പുറപ്പെട്ടു.. “ഇത് മൂർത്തിയങ്കിളിന്റെ വീടാണെന്നാണ് എന്റെ അറിവ്.. ഞാൻ ഇവിടെ വരുമ്പോൾ ഒന്നും അങ്കിൾ എന്നോട് വരണ്ട എന്ന് പറഞ്ഞിട്ടില്ല.. നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല.. ഞാൻ ഇതിന് മുൻപ് നിങ്ങളെ കണ്ടിട്ടില്ല… ” “എങ്കിൽ കേട്ടോ നിന്റെ ഈ മൂർത്തി അങ്കിളിന്റെ മൂത്തമകളുടെ ഭർത്താവ് ആണ് ഞാൻ ..

ഗൗതം … ഡോക്ടർ ഗൗതം സത്യ… ഇവരുടെ കാര്യത്തിൽ മേലാൽ നീ ഇടപെടരുത്… പറഞ്ഞേക്കാം… ” ആളെ അറിഞ്ഞപ്പോൾ അമ്മാളൂന് കൂടുതൽ സംശയം ആയി.. ഇവർ എന്തിന് ഇയാളെ ഭയക്കുന്നു… അവൾ കൈകെട്ടി അവന്റെ നേരെ മുന്നിൽ ചെന്ന് നിന്നു… “ഓഹ്.. അത്രേ ഉള്ളൂ.. ഞാൻ കരുതി ഇവരുടെ ഒക്കെ മേൽ തനിക്ക് വേറെ എന്തോ അധികാരം ഉണ്ടെന്ന്.. മൂത്ത മകളെ കെട്ടിയാൽ അവളിൽ മാത്രമല്ലേ അധികാരം.. അവളുടെ അനിയത്തിയിലും വീട്ടുകാരിലും എന്താ ഇത്ര അധികാരം അത് കൂടി പറഞ്ഞു താ…” “അതൊന്നും നിന്നെ പോലെ വഴിയേ പോകുന്നവരോട് പറയാൻ ഉള്ളതല്ല.. ഇറങ്ങി പോടി.. മേലാൽ ഇവിടെ ചവിട്ടരുത് പറഞ്ഞേക്കാം.. ” അവൾ അവനെ മൈൻഡ് ആക്കാതെ സീതയുടെ അടുത്തേക്ക് ചെന്നു.. “എന്താ ആന്റി പ്രശ്‌നം.. എന്നോട് പറ… ”

അവർ ഭയത്തോടെ അവനെ നോക്കി.. അവൻ അതിരൂക്ഷമായി അവരെയും… അമ്മാളൂ അത് കൃത്യമായി കണ്ടു… അവൻ നിസാരനല്ല എന്ന് അവൾക്ക് തോന്നി.. അഞ്ജലിയുടെ പെരുമാറ്റത്തിൽ നിന്ന് ചെറിയ സംശയങ്ങളും തോന്നി… “ആന്റി ധൈര്യമായിട്ട് പറ.. എന്തായാലും ഞങ്ങൾ ഒപ്പം ഉണ്ട്.. ” “അവന്… അവന്.. ഇവളെയും… ” അവർ പൂർത്തിയക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു… കേട്ടത് വിശ്വസിക്കാൻ ആവാതെ അമ്മാളൂ തറഞ്ഞു നിന്നു… അവരെ ചേർത്ത് പിടിച്ചു… “ടി.. നിന്നോടാണ് ഇറങ്ങി പോകാൻ പറഞ്ഞത്… എന്റെ കൈക്ക് പണിയുണ്ടാക്കരുത്.. ” “ഛി.. നായേ.. എന്റെ നേരെ കുരച്ചാൽ ഉണ്ടല്ലോ… നാണമില്ലേ തനിക്ക്.. സ്വന്തം അനിയത്തിയെ പോലെ കാണേണ്ടവളെ.. ഛേ… അങ്കിൾ നിയമം അറിയുന്ന ആളല്ലേ.. എന്നിട്ടാണോ.. ഇവനെ പോലുള്ള ചെറ്റയെ വീട്ടിൽ വച്ചോണ്ടിരിക്കുന്നത്… ”

“എന്ത് പറഞ്ഞെടി നീ… ” അവൻ അമ്മാളൂന്റെ കവിളിൽ കുത്തി പിടിച്ചു… അവൾ വലത് കൈവീശി ഒരെണ്ണം അവന്റെ കവിളിൽ പൊട്ടിച്ചു… “ടി… അവൻ ദേഷ്യത്തോടെ അവളുടെ മുടികുത്തിന് പിടിച്ച് അവനോട് അടുപ്പിച്ചു… അവളുടെ നേരെ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.. “കൊള്ളാലോടി നീ.. സുഖിച്ചു കേട്ടോ ചേട്ടന്… ” “ഓഹോ… ” അവൾ കാൽമുട്ട് മടക്കി അടിനാഭിക്ക് ഇട്ട് ഒരെണ്ണം കൊടുത്തു… “ഇപ്പോഴോ.. സുഖം കൂടിയോ… ” അവൻ അടിവയറ്റിയിൽ കൈ വച്ച് ഒന്ന് വളഞ്ഞു.. പെട്ടെന്ന് അവന്റെ നെഞ്ചും കൂടിന് ഒരു ചവിട്ട് കൊണ്ട് പിന്നോക്കം മലർന്ന് വീണു… ദേഷ്യം കൊണ്ട് വിറക്കുന്ന അഭിയെ കണ്ട് അവൻ ഒന്ന് ഞെട്ടി… അഭി അവനെ നിലത്ത് നിന്ന് വലിച്ചെടുത്തു… ചെവിയും കവിളുമടക്കം ഒന്ന് പൊട്ടിച്ചു… പിന്നെ അവന്റെ വലത് കൈ പിടിച്ച് തിരിച്ചൊടിച്ചു..

“എന്റെ പെണ്ണിനെ തൊടാൻ ആയോടാ നായേ… ” പറഞ്ഞു കൊണ്ട് അവന്റെ വയറ്റിൽ ആഞ്ഞു ചവുട്ടി.. അവൻ ദൂരേക്ക് തെറിച്ചു വീണു.. “ടി..പിടിച്ചു മാറ്റെടി… അവനെ കൊല്ലും ഇപ്പോ….. ” മിത്തൂ പേടിയോടെ പറഞ്ഞു.. “രണ്ട് കൊള്ളട്ടെ.. വയസ്സായ അങ്കിളിനെ പേടിപ്പിച്ചു നിർത്തുന്ന പോലെ അല്ല ഉശിരുള്ള ആണുങ്ങളോട് കളിച്ചാൽ ഉണ്ടാവുക എന്നറിയട്ടെ… നീ അല്ലെ വിളിച്ചു വരുത്തിയത് ….” അപ്പോൾ അഭി അവനെ ചുമരോട് ചേർത്ത് കഴുത്തിൽ കുത്തിപിടിച്ച് നിർത്തിയിരിക്കുകയാണ്… “അഭിയേട്ടാ… മതി… ” അഭി അവന്റെ മേലുള്ള പിടി വിട്ട് അവന് നേരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു.. “നിന്നെ ഇനി വീടിന്റെ പരിസരത്ത് കണ്ടാൽ… ” അവൻ ഏന്തി വലിഞ്ഞു നടന്നു..

അമ്മളൂന് നേരെ കത്തുന്ന നോട്ടമയച്ചു…വണ്ടിയെടുത്ത് പോയി… “നിനക്ക് ഒന്നും പറ്റിയില്ലല്ലോ… ” അഭി അമ്മാളൂന്റെ അടുത്ത് വന്ന് ചേർത്ത് പിടിച്ചു… കവിളിൽ തലോടി… “ഇല്ല… ഒന്നുല്ല… ” “എന്താ അങ്കിൾ ഇതിന്റെ ഒക്കെ അർത്ഥം.. അവനെന്താ ഇത്ര സ്വതന്ത്രമെടുക്കുന്നത്… അഞ്ജലിയുടെ മേൽ ഇങ്ങനെ നോക്കുന്ന ഒരുത്തനെ എന്തിനാ വീട്ടിൽ കയറ്റുന്നത്… ” അയാൾ ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു…കുറെ നേരം ആരും ഒന്നും മിണ്ടിയില്ല… അപ്പോഴേക്കും പുറത്ത് ഒരു വണ്ടി വന്ന് നിന്നു.. ചന്ദ്രു കിതപ്പോടെ ഓടി കേറി വന്നു.. അവനെ കണ്ട് ഒരുനിമിഷം മൂർത്തി ഒന്ന് നോക്കി….തുടരും

സിദ്ധാഭിഷേകം : ഭാഗം 56

Share this story