ഹരി ചന്ദനം: ഭാഗം 38

ഹരി ചന്ദനം: ഭാഗം 38

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ബോധം വരുമ്പോൾ ആദ്യം കണ്ണിൽ പെട്ടത് മുകളിൽ കറങ്ങുന്ന ഫാൻ ആണ്.മെല്ലെ തലചെരിച്ചു നോക്കിയപ്പോൾ ടീച്ചറമ്മയും ലെച്ചുവും ചാരുവുമെല്ലാം ആധിയോടെ നോക്കുന്നുണ്ട്.അവരുടെ മുഖഭാവങ്ങളിൽ നിന്ന് ഡിവോഴ്സ് നോട്ടീസിന്റെ കാര്യങ്ങളൊക്കെ അവരറിഞ്ഞെന്നു എനിക്ക് മനസ്സിലായിരുന്നു.എന്റെ കണ്ണുകൾ വീണ്ടും നനയാൻ തുടങ്ങിയപ്പോൾ ടീച്ചറമ്മ വന്നെന്നെ ചേർത്തു പിടിച്ചു. “കരയാതെ മോളെ… എല്ലാം ശെരിയാവും. ” “ഇനി എന്ത് ശെരിയാവാനാ ടീച്ചറമ്മേ….

എല്ലാം ഇതോടു കൂടി തീർന്നില്ലേ? ” എന്റെ കരച്ചിലിന്റെ ആക്കം കൂടിയപ്പോൾ ചാരു കൂടി വന്നെന്റെ അടുത്തിരുന്നു.ലച്ചു ഒന്നും മനസ്സിലാവാതെ അന്തം വിട്ട് നിൽപ്പുണ്ടായിരുന്നു.എന്റെ അവസ്ഥ കണ്ട് അവൾ ടീച്ചറമ്മയോടു എന്തോ ചോദിക്കാനായി വന്നതും അത് മനസ്സിലാക്കി ടീച്ചറമ്മ അവളെ ഓടിച്ചു വിട്ടു. “ദേ… നോക്ക് ചന്തു… നീ ഇങ്ങനെ കരഞ്ഞത് കൊണ്ട് ഒന്നിനും പരിഹാരമാവില്ല.നമുക്ക് ആലോചിക്കാം എന്താ വേണ്ടതെന്നു… കിച്ചു വിളിക്കട്ടെ… ” കിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ മുഖത്ത് പുച്ഛമായിരുന്നു. “ഇല്ല ചാരു ഇനി ആരെയും പ്രതീക്ഷിച്ചു വിഡ്ഢിയാവാൻ എനിക്ക് വയ്യ.

അല്ലെങ്കിൽ തന്നെ അവനിനി വിളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.എനിക്ക് പ്രതീക്ഷ തന്ന് അവനെന്നെ വിഡ്ഢിയാക്കുകയായിരുന്നു.ഏട്ടനും അനിയനും കൂടിയുള്ള ഒത്തുകളി എന്തായാലും കേമമായി. ” കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞു തീർക്കുമ്പോൾ എന്റെ സ്വൊരം പലപ്പോഴും ഇടറിപ്പോയിരുന്നു.പെട്ടന്ന് എന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് റൂമിലെ മേശയിലിരുന്ന ഫോണെടുത്തു ചാരു പരിശോധിച്ചത്.കുറച്ചൊരു പ്രതീക്ഷയോടെയാണ് കിച്ചുവാണ് വിളിക്കുന്നതെന്ന് പറഞ്ഞവൾ എനിക്ക് ഫോൺ കൈ മാറിയത്.കാൾ എടുത്ത ഉടനെ അവന്റ ശബ്ദം കേട്ടു. “ഹലോ ഏട്ടത്തി….

സോറി കേട്ടോ…ഞാനെ ഹോസ്പിറ്റലിൽ അല്ല ഉള്ളത്.ഒരു മെഡിക്കൽ ക്യാമ്പിന് വന്നിരിക്കുകയാ.നല്ല തിരക്കായി പോയി.ഏട്ടത്തി എന്താ ഒന്നും പറയാത്തെ? മൂഡ് ഓഫ്‌ ആണോ.പിന്നെ ഉണ്ടല്ലോ ഏട്ടൻ….. ” അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ അപ്പോഴേക്കും ഉച്ചത്തിലവനെ ഞാൻ തടഞ്ഞു. “മതി കിച്ചു…. നിർത്തു.എന്നെ വിഡ്ഢിയാക്കി മതിയായില്ലേ ഏട്ടനും അനിയനും.ഇനിയും ഓരോ കള്ള കഥകൾ മെനഞ്ഞു എങ്ങോട്ട് വിളിക്കണ്ട.നിന്നെ കേൾക്കാൻ ഇവിടെ ആരും ഉണ്ടാവില്ല. ” “ഏട്ടത്തി…. എന്താ ഇങ്ങനെയൊക്കെ പറയുന്നേ? ഞാൻ പറഞ്ഞില്ലേ ഇന്നലെ സത്യമായിട്ടും ക്യാമ്പിൽ ആയിരുന്നു. പിന്നെ…. ” അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ അപ്പോഴേക്കും ഞാൻ കട്ട്‌ ചെയ്തു.

അവന്റെ നമ്പർ എന്റെ ഫോണിൽ ബ്ലോക്ക്‌ ചെയ്യുമ്പോൾ കരച്ചിൽ നിർത്തി വല്ലാത്തൊരു വാശിയായിരുന്നു എനിക്ക്.അടുത്ത് തന്നെ എന്റെ പ്രവർത്തിയിൽ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നിൽക്കുകയായിരുന്നു ചാരുവും ടീച്ചറമ്മയും.ചാരു വന്നെന്റെ തോളിൽ കൈ ചേർത്തപ്പോൾ ആ കയ്യിൽ എന്റെ കൈ ചേർത്ത് ഞാൻ മുറുകെ പിടിച്ചു. “ഇനി… ഇനി എന്ത് ചെയ്യാൻ പോവാ.. നീ? ” “ഇനി ഒന്നും ചെയ്യാനില്ല ചാരു.അവർ ആഗ്രഹിച്ചത് പോലെ ഒരു മ്യുച്ചൽ ഡിവോഴ്സിൽ തന്നെ എല്ലാം അവസാനിക്കട്ടെ. ” “എന്നിട്ട്? ” “എന്നിട്ടെന്താ… ഞാൻ പപ്പേടെ അടുത്തേക്ക് പോവും.ഇവിടെയിനി എനിക്ക് വയ്യ.

പപ്പേടെ നെഞ്ചിൽ കിടന്ന് എല്ലാം തുറന്ന് പറഞ്ഞു എനിക്ക് പൊട്ടി കരയണം.” ചാരു എന്നോടെന്തോ പറയാനാഞ്ഞതും അടുത്തമുറിയിൽ നിന്നും ചാരുവിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.അവൾ കാൾ അറ്റൻഡ് ചെയ്യാൻ പോവുമ്പോൾ വിളിക്കുന്നത്‌ കിച്ചുവായിരിക്കുമെന്നും ചാരു നടന്ന സംഭവങ്ങൾ എല്ലാം അവനോട് വിശദീകരിക്കുമെന്നും എനിക്കുറപ്പായിരുന്നു.ടീച്ചറമ്മയുടെ തലോടലുകൾ ഏറ്റു മുറിയിലെ തുറന്ന ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ കഴിഞ്ഞതൊക്കെ ഒരു ദുസ്വൊപ്നം പോലെ മറക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. *

ഫ്ലാറ്റിൽ തിരിച്ചെത്തിയ ഉടനെ വസ്ത്രം പോലും മാറാതെ H.P യുടെ റൂമിലേക്ക്‌ കയറി ചെല്ലുമ്പോൾ കണ്ണിനു കുറുകെ കൈ മടക്കി വച്ച് കട്ടിലിന്റെ ഹാൻഡ് റെസ്റ്റിൽ തല ചേർത്ത് കണ്ണടച്ചു കിടക്കുകയായിരുന്നു H.P.ഡോർ തുറക്കുന്ന ശബ്ദം കേട്ട് പതിയെ അയാൾ എണീറ്റിരുന്നു. “ഹാ നീ വന്നോ? …. ഒത്തിരി നേരമായോ വന്നിട്ട്? ഞാൻ ഒന്ന് മയങ്ങി പോയി….അത് കൊണ്ട് ഒന്നും അറിഞ്ഞില്ല. ” “ശെരിയാ ഏട്ടാ… നിങ്ങൾക്ക് ഒന്നും അറിയില്ല.അല്ലെങ്കിൽ അറിഞ്ഞിട്ടും ഏട്ടൻ അറിഞ്ഞില്ലെന്നു നടിക്കുവാണ്. ” അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തിയപ്പോൾ കേട്ടു കൊണ്ടിരുന്ന H.P യ്ക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.

“നോക്ക് കിച്ചു എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്ട്രൈറ്റ് ആയിട്ട് പറയണം.അല്ലാതെ ഇങ്ങനെ വളച്ചൊടിച്ചു പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ല.” “അതേ…. ഇനി കാര്യങ്ങൾ സ്ട്രൈറ്റ് ആയി പറയാൻ തന്നെയാണ് എന്റെ തീരുമാനം.എന്തിന്റെ പേരിലാ ഏട്ടൻ ഏട്ടത്തിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചത്.ഏട്ടത്തി പാവമല്ലേ ഏട്ടാ…എന്റെ ഒരൊറ്റയാളിന്റെ വാക്കിന്റെ പുറത്ത് ഏട്ടൻ തിരിച്ചു വിളിക്കുന്നതും കാത്ത് ഇരിക്കയായിരുന്നു ആ പാവം.” “ഓഹോ അപ്പോൾ അതാണ്‌ കാര്യം.അതവിടെ കിട്ടി അല്ലേ? ” “എന്തിനാ… എന്തിനാ….ഇപ്പോൾ ഇങ്ങനൊരു നീക്കം. ” “കാരണം പഴയത് തന്നെയാ..

എനിക്കവളെ തീരെ വിശ്വാസം ഇല്ല. ” “ച്ചേ….എന്റെ ഏട്ടനെപ്പോൾ മുതലാ ഇത്ര ചീപ്പ്‌ ആയി ചിന്തിക്കാൻ തുടങ്ങിയത്.എനിക്കിപ്പോൾ ഏട്ടനെക്കുറിച്ചോർത്തു ആദ്യമായി നാണക്കേട് തോന്നുന്നു.എനിക്ക് പോലും ഏട്ടത്തിയെ നല്ല വിശ്വാസമാണ് അപ്പോഴാണ് സ്വൊന്തം ഭാര്യയെക്കുറിച്ചു ഏട്ടൻ… ച്ചേ. ” “എന്റെ ഭാര്യയെ നിനക്ക് വിശ്വാസമുണ്ടായിട്ടു കാര്യമുണ്ടോ കിച്ചു… എനിക്ക് കൂടി അത് തോന്നണ്ടേ.പിന്നെ നീ പറഞ്ഞത് ശെരിയാ ഞാൻ ചീപ്പ്‌ ആണ്. ഒരുപക്ഷെ നിങ്ങളൊക്കെ വിചാരിക്കുന്നതിനുമപ്പുറം.” അവന്റെ മറുപടിയിൽ രോഷത്തോടെ ഡോർ ലക്ഷ്യമാക്കി നടന്ന കിച്ചുവിനെ അവൻ ഒന്ന് കൂടി വിളിച്ചു “അതേ…

ഈ കാര്യത്തിൽ നീ ഇനി ഇടപെടേണ്ട. നീ നിന്റെ മുറിഞ്ഞു പോയ ബന്ധം കൂട്ടി ചേർക്കാൻ നോക്ക്.അവസാന നിമിഷം അമ്മയും അത് തന്നെയായിരുന്നില്ലേ ആവശ്യപ്പെട്ടത്. ” H.P യുടെ വാക്കുകൾക്കു പുച്ഛത്തോടെ ഒരു ചിരിയായിരുന്നു അവന്റെ മറുപടി. “എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കും നല്ല പോലെ അറിയാം.അതിൽ ഏട്ടനും ഇടപെടേണ്ട.” ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു പോകുന്ന H.P യെ അവൻ മ്ലാനമായ മുഖത്തോടെ നോക്കി നിന്നു. *

“നീ അറിഞ്ഞില്ലേ അലക്സി അവനു അസുഖം ബേദപ്പെട്ടു തുടങ്ങിയെന്നു.ഓഫീസിലേക്ക് ഇതുവരെ ചെന്നിട്ടില്ലെങ്കിലും വീട്ടിലിരുന്നു എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ” “എന്ത് കാര്യത്തിൽ ഇടപെട്ടിട്ടെന്താ ഒന്നും പഴയ പോലെ അവനു തിരിച്ചു കിട്ടാൻ പോകുന്നില്ല.അതിന് വേണ്ട പണികളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.ഇപ്പോൾ ഓഫീസിൽ നിന്ന് ഒളിച്ചോടുന്ന അവൻ നാളെ ഈ ലോകത്ത് നിന്ന് തന്നെ നാണക്കേട് സഹിക്കാതെ ഒളിച്ചോടും. ” “എത്രയൊക്കെ തകർന്നാലും വീണ്ടും ഉദിച്ചുയർന്നു വരുന്ന ജന്മവാ അവന്റെ.ഇപ്പോൾ തന്നെ ഭ്രാന്ത് മാറി തിരിച്ചു വന്നത് കണ്ടില്ലേ ”

“ഇനി അതൊന്നും നടക്കില്ല അൽഫോൺസെ ഭ്രാന്തൻ എന്ന പേര് ഒരിക്കൽ വീണാൽ പിന്നെ എത്ര തേച്ചാലും മായ്ച്ചാലും പോവില്ല.നീങ്ങുന്ന വഴികളിലൊക്കെ അവരെയത് പിൻതുടരും.മുൻപ് ചെയ്തത് പോലെ നമുക്ക് ഇനിയും അവനെ അതിന് സഹായിക്കാം.അവന്റെ വഴികളിലൊക്ക നിഴലുപോലെ കൂടെ നടന്ന് അവനെ ഒന്നിനും കൊള്ളരുതാത്തവൻ ആക്കാം.പോവുന്നിടത്തൊക്കെ അവനെ കണ്ട് ആളുകൾ കാർക്കിച്ചു തുപ്പണം,പുച്ഛത്തോടെ നോക്കണം, അവനെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കണം.അവസാനം വെളിച്ചത്തെ ഭയന്ന് ഇരുട്ടിനെ കൂട്ടുപിടിച്ചു ഭ്രാന്ത് പിടിച്ചു അവൻ അലയണം. ” കത്തുന്ന മിഴികളോടെ അയാൾ പറഞ്ഞു നിർത്തി.

വീടിന്റെ ഗാർഡൻ ഏരിയയിൽ ഇരുന്നു കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം നുണഞ്ഞു കൊണ്ട് അല്ഫോൺസും അയാളുടെ സന്തോഷത്തിൽ പങ്കു ചേർന്നു. “അസുഖം മാറിയ സ്ഥിതിക്ക് ഇനി ആ പെണ്ണ് അവന്റെ അടുത്തേക്ക് തിരിച്ചു വരുമോ? ” “എവിടെ…. ഇനിയിപ്പോ തിരിച്ചു വന്നാൽ തന്നെ അവരെ പിരിക്കാനുള്ള വഴി ഈ അലെക്സിക്കറിയാം.അവന്റെ ഭ്രാന്ത് സഹിക്കവയ്യാതെ അവൾ കളഞ്ഞിട്ട് പൊയ്ക്കൊള്ളും.വേണമെങ്കിൽ അവൾക്കും ചാർത്തിക്കൊടുക്കാം ഭർത്താവിനൊപ്പം ഒരു ഗുഡ് ഇമേജ് സർട്ടിഫിക്കറ്റ്. ” ഗൂഡമായ ചിരിയോടെ അയാൾ പറഞ്ഞു നിർത്തിയതും ഒരു പ്ളേറ്റിൽ അവർക്കു കഴിക്കാനുള്ള സ്നാക്സുമായി ദിയ അങ്ങോട്ട് കടന്നു വന്നു. “ദാ…. പപ്പാ ആനിയമ്മ തന്നു വിട്ടതാ… ” പ്ളേറ്റ് അവർക്കു മുൻപിലുള്ള ടേബിളിലേക്കു വച്ച് കൊടുത്ത് അവൾ തിരിഞ്ഞു നടന്നു.

“അവൾക്കെന്താ…. ഇതൊക്കെ ഇവിടെ കൊണ്ട് വച്ചാൽ കയ്യിലെ വള ഊരിപ്പോകുമോ?മോളെ ബുദ്ധിമുട്ടിക്കാനായിട്ടു.നാല് നേരം മൂക്കുമുട്ടെ തിന്നാനല്ലാതെ ആ ജന്തുവിന് എന്തറിയാം.കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. ” അൽഫോൺസ് രോഷത്തോടെ ചാടി എണീറ്റപ്പോൾ ദിയ അയാളെ തടഞ്ഞു സമാധാനിപ്പിച്ചു. “വേണ്ട ചാച്ചാ….ഞാനാ ആനിയമ്മയോട് നിർബന്ധിച്ചു പറഞ്ഞു ഇതും വാങ്ങിക്കൊണ്ടു വന്നത്. ” “മോള് ഒന്ന് പിടിപ്പിക്കുന്നോ? ” “വേണ്ട ചാച്ചാ…. എനിക്ക് മൂഡ് ഇല്ല.” അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ അവൾ അലെക്സിയുടെ പിൻവിളി കേട്ട് അവിടെ തന്നെ നിന്നു. “മോളൊന്നു അവിടെ നിന്നെ… ” “എന്താ പപ്പാ? ” “പപ്പാ കുറച്ചു ദിവസായി ശ്രദ്ദിക്കുന്നു.

മോൾക്കെന്താ ഈയിടെയായി ഒരു മൂഡ് ഔട്ട്‌?” “ഏയ് ഒന്നുല്ല പപ്പാ… പപ്പയ്ക്ക് തോന്നുന്നതാ. ” “അല്ല കാര്യമായിട്ടെന്തോ എന്റെ കൊച്ചിനെ അലട്ടുന്നുണ്ട് എന്തായാലും പപ്പയോടു പറയെന്നെ.അതോ പപ്പ കൊച്ചിന്റെ ജീവിതത്തിൽ അമിതസ്വാതന്ത്ര്യം കാണിക്കുന്നത് കൊണ്ട് പറയാത്തതാണോ? ” “അയ്യോ പപ്പാ…. അങ്ങനൊന്നും ഇല്ലെന്നേ.എന്റെ ജീവിതത്തിൽ പപ്പായല്ലാതെ മറ്റാര്ക്കാ ഇടപെടാൻ അധികാരം.എന്റെ എക്സാം ഒക്കെ അടുത്തില്ലേ അതിന്റെ ചെറിയൊരു ടെൻഷൻ അത്രേ ഉള്ളൂ. ” “എന്റെ അലക്സി…. കൊച്ചു പറഞ്ഞത് കേട്ടില്ലേ? അത്രേ ഉള്ളൂ കാര്യം…..നമ്മുടെ കൊച്ചിനോന്നും ഇല്ലെന്നേ.അതിനാണോ നീയിങ്ങനെ എഴുതാപ്പുറം വായിക്കുന്നത്…. ”

അൽഫോൺസ് കൂടി എഴുന്നേറ്റു വന്നു അവളെ ചേർത്തു പിടിച്ചു.അവൾ വളരെ യാന്ത്രികമായൊരു ചിരി ഇരുവർക്കും സമ്മാനിച്ചു. “പപ്പയുടെ തീരുമാനങ്ങൾ തെറ്റായി പോയെന്നു മോൾക്ക്‌ തോന്നുന്നുണ്ടോ? ” “എന്റെ പപ്പാ…. ഞാൻ പറഞ്ഞില്ലേ… പഴയതൊന്നും ഞാൻ ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.പപ്പയുടെ തീരുമാനങ്ങളിൽ പപ്പയുടെ ഈ മോള് എന്നും ഹാപ്പിയാണ്. ” പുഞ്ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു തിരിഞ്ഞു നടന്ന അവൾ എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടന്ന് നിന്നു. “ചാച്ചാ….. ക്രിസ്റ്റി എവിടെ പോയതാ? ” “എസ്റ്റേറ്റിലേക്കെന്നു പറഞ്ഞാണ് രാവിലെ ഇറങ്ങിയത്.

അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്.തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും.മോൾക്ക് തന്നെ അറിയാല്ലോ അതൊക്കെ. ” “മ്മ്മ് ” മറുപടി ഒരു മൂളലിൽ ഒതുക്കി തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന ചിരി മാഞ്ഞു തുടങ്ങിയിരുന്നു. “കേട്ടോ അലക്സി കുട്ടികളുടെ കാര്യം ഇനി വച്ചു താമസിപ്പിക്കണ്ടെന്നാ എനിക്ക് തോന്നുന്നത്….ഒരു ഉറപ്പ് പറഞ്ഞു വയ്ക്കുന്നത് നല്ലതാണ്. ” “ശെരിയാ ഞാനും അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ” കയ്യിലെ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി ഒറ്റവലിക്ക് കുടിച്ചു തീർത്ത് ഗൗരവത്തതൊടെ അയാൾ പറഞ്ഞു നിർത്തി. **

എന്റെ വസ്ത്രങ്ങൾ ഒക്കെ ബാഗിലേക്ക് അടുക്കി വയ്ക്കുമ്പോളാണ് ടീച്ചറമ്മ മുറിയിലേക്ക് കയറി വരുന്നത്.ചാരു ആ ആഴ്ച തന്നെ തിരിച്ചു ബാംഗ്ലൂർക്ക് മടങ്ങിയിരുന്നു. “ആഹാ…. ഇപ്പഴേ പാക്കിങ് ഒക്കെ തുടങ്ങിയോ.ഞങ്ങളെയൊക്കെ വിട്ടു പോവാൻ അത്രയ്ക്ക് ധൃതിയായോ ചന്തുമോൾക്ക്‌. “നിങ്ങളെയൊക്കെ വിട്ട് പോണമെന്ന വിഷമം മാത്രേ എനിക്കൊള്ളൂ ടീച്ചറമ്മേ….. പിന്നെ ഇപ്പഴേ കുറച്ചു കുറച്ചായി ചെയ്ത് തുടങ്ങിയെന്നെ ഉള്ളൂ.മാമ പെട്ടന്ന് തന്നെ ടിക്കറ്റ് അറേഞ്ച് ചെയ്യാനുള്ള ഫോര്മാലിറ്റിസ് ഒക്കെ ചെയ്യുന്നുണ്ട്.ഇപ്പഴേ തുടങ്ങിയാൽ അപ്പോൾ ധൃതിപിടിക്കേണ്ടല്ലോ… ” “അപ്പൊ… മോളുടെ പഠിത്തം. ” “അവിടെ പോയിട്ട് ആലോചിക്കണം. ” “പഠിത്തം ഒരു കാരണവശാലും മുടക്കരുത്.

സത്യത്തിൽ ഇവിടെ നിന്ന് കോഴ്സ് കംപ്ലീറ്റ് ചെയ്യണമെന്നാണ് ടീച്ചറമ്മയുടെ അഭിപ്രായം.മറ്റുള്ളവർക്ക് വേണ്ടി നമ്മൾ നമ്മളെ തന്നെ തോൽപ്പിക്കാൻ ശ്രമിക്കരുത്. ” “എനിക്ക്….. എനിക്ക് തീരെ പറ്റാത്തോണ്ടാ ടീച്ചറമ്മേ…. ” “എനിക്കറിയാം മോളെ. ടീച്ചറമ്മ പറഞ്ഞെന്നെ ഉള്ളൂ. ” കണ്ണ് നിറച്ചു ഞാൻ പറയുമ്പോൾ ടീച്ചറമ്മ പതിയെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു. “പപ്പയോടു എപ്പഴാ പറയുന്നത്? ” “അവിടെ ചെന്നിട്ട്.ഞാൻ അങ്ങോട്ട് ചെല്ലുന്നത് പോലും പപ്പാ അറിയില്ല.എല്ലാം സമാദാനത്തോടെ പറഞ്ഞു മനസ്സിലാക്കണം. ” “മ്മ്മ്….. എങ്കിൽ മോള് വാ….ടീച്ചറമ്മ ഭക്ഷണം എടുത്ത് വയ്ക്കാം. ” “ഇത്തിരി കഴിയട്ടെ ടീച്ചറമ്മേ ഇപ്പോൾ എനിക്ക് വിശപ്പില്ല. ”

“ഇതിപ്പോൾ സ്ഥിരം ഏർപ്പാടാണല്ലോ ഈ വിശപ്പില്ലായ്മ.” “സത്യായിട്ടും വിശക്കുന്നില്ല അതോണ്ടല്ലേ… ” “അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇപ്പോൾ തന്നെ നിന്റെ കോലം നോക്ക് ആകെ ക്ഷീണിച്ചു.നീ അങ്ങ് ചെല്ലുമ്പോൾ പപ്പാ വിചാരിക്കും എന്റെ നോട്ടക്കുറവ് കൊണ്ടാണെന്ന്.അത് കൊണ്ട് മറുത്തൊന്നും പറയാൻ നിൽക്കണ്ട.എന്റെ കൂടെ ഇരുന്ന് കഴിച്ചേ പറ്റൂ.എന്നിട്ട് വേണം എനിക്ക് സ്കൂളിൽ പോവാൻ. ” “എങ്കിൽ പിന്നെ ടീച്ചറമ്മ പൊയ്ക്കൊന്നേ.ഞാൻ ഇത്തിരി കൂടി കഴിഞ്ഞ് കഴിച്ചോളാം.ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ? ” “എന്നിട്ട് നിനക്ക് നുള്ളി പെറുക്കിയിരിക്കാനല്ലേ? എന്റെ കയ്യിന്നു നല്ല തല്ല് കിട്ടും നിനക്ക്… വന്നേ ഇങ്ങോട്ട്. ” ടീച്ചറമ്മ കയ്യിൽ പിടിച്ചു വലിക്കുമ്പോൾ കൂടെ ചിണുങ്ങി കൊണ്ട് ഞാൻ ചെന്നു.

സ്കൂളിലേക്ക് പോവാൻ റെഡിയായികൊണ്ടിരിക്കുന്ന ലച്ചു ഈ കാഴ്ച കണ്ട് മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.കൈ കഴുകി കഴിഞ്ഞ് ഊണ് മേശക്കരികിൽ പിടിച്ചിരുത്തി പ്ലേറ്റ് എടുത്ത് വച്ചതും അതിലേക്കു ദോശയും ചമ്മന്തിയും ഒഴിച്ച് തന്നതും ടീച്ചറമ്മയായിരുന്നു.ആദ്യം തന്നെ ഒരു കഷ്ണം മുറിച്ചു ചന്തമ്മന്തിയിൽ കൂട്ടി വായിൽ വച്ചു തന്നു.അത് കണ്ട് ചിണുങ്ങിക്കൊണ്ടു ലച്ചു വായ തുറന്നപ്പോൾ അവൾക്കും കൊടുത്തു ഒരു കുഞ്ഞി കഷ്ണം.പിന്നെ ഞങ്ങളുടെ കൂടെ ടീച്ചറമ്മയും ഇരുന്നു. ” “എനിക്ക് മോളോട് ഒരു കാര്യം കൂടി പറയാനുണ്ട്. “…തുടരും…..

ഹരി ചന്ദനം: ഭാഗം 37

Share this story