സിന്ദൂരരേഖയിൽ: ഭാഗം 4

സിന്ദൂരരേഖയിൽ: ഭാഗം 4

എഴുത്തുകാരി: സിദ്ധവേണി

അമ്മു കുളിച്ചിറങ്ങിയിട്ടും അവളുടെ മനസ്സ് വല്ലാതെ കത്തി നിൽക്കുന്നുണ്ടായിരുന്നു…. കണ്ണാടിയുടെ മുന്നിൽ നിന്ന് അവിടെ ഇരുന്ന സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് അവളുടെ നെറ്റിയിൽ ചാർത്തി… അമ്മു… മ്മ്മ്… എന്താ ഏട്ടാ… അതെ… ഇനി മുതൽ ഞാൻ തന്നെ എന്നും നിന്റെ നെറ്റിയിൽ ഇത് ഇട്ടുതരും… അത്‌ എന്റെ അവകാശം ആണ്… കേട്ടോ… അപ്പൊ എട്ടൻ ഇവിടെ ഇല്ലാതെ ദിവസം ഞാൻ എന്ത് ചെയ്യും… അന്ന് വേണേൽ നീയിട്ടോ… ബാക്കിയുള്ള ദിവസം ഇത് എന്റെ മാത്രം അധികാരം ആണ്… എന്റെ കൈകൊണ്ട് തന്നെ എന്നും നിന്റെ സിന്ദൂര രേഖ ചുമക്കണം…

എന്തെ… ഉഹും… ഞാൻ മരിക്കുന്ന വരെ… ബാക്കി പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വായ പൊതി… എന്തിനാ വിച്ചുവേട്ട… ഇങ്ങനെ ഒക്കെ പറയുന്നേ… ഏട്ടൻ മരിച്ചാൽ എന്ന് ഒന്ന് ഇല്ല… എന്റെ കണ്ണ് അടയും വരെ ഏട്ടൻ എന്റെ കൂടെ ഉണ്ടാകണം… എന്റെ ഒരു ആഗ്രഹം ആണ് ഏട്ടന്റെ ഈ നെഞ്ചിലെ ശബ്ദം കേട്ട് കണ്ണടക്കണം എന്ന്… നീ കണ്ണടക്കുന്നു അവസാന നിമിഷം എന്റെ ഹൃദയത്തിന്റെ താളവും നിലക്കും… ആർക്കാണ് ഹൃദയം ഇല്ലാതെ ജീവിക്കാൻ കഴിയുന്നത്… നീയല്ലേ എന്റെ ഹൃദയം… അവൾ അവനെ വേഗം മുറുകെ കെട്ടിപിടിച്ചു… അവന്റെ നെഞ്ചിൽ ചാരി അവൾ നിന്നു… കണ്ണാടിയിൽ നോക്കി എത്ര നേരം നിന്നു എന്നറിയില്ല…

താഴെ നിന്നും ദേവൂന്റെ കരച്ചിൽ കേട്ടാണ് അമ്മു താഴേക്ക് ചെന്നത്… അവിടെ എത്തിയപ്പോൾ കുഞ്ഞ് തറയിൽ ഇരിക്കുന്നുണ്ടായിരുന്നു… സുമയെ അവിടെ ഒന്നും കണ്ടത്തെ ഇല്ല.. കുഞ്ഞിനേയും എടുത്ത് അടുക്കളയിൽ എത്തിയപ്പോൾ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന സുമയെ ആണ് കണ്ടത്… അമ്മേ.. അ… അല്ല… മോ… മോൾ എപ്പോ വന്നു… കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വന്നതാ… നോക്കിയപ്പോൾ അമ്മയെ കണ്ടില്ല… അതാ… മോ… മോൾ അങ്ങോട്ട് പൊക്കോ… ഞാൻ വരാം… ആരാ…അമ്മേ… ഫോണിൽ? ആ… അത്‌… മ..മനു… ആണ്… ആഹ്ഹ…

അവളുടെ മനസ്സിൽ എന്തൊക്കെയോ പുകഞ്ഞു തുടങ്ങിയിരുന്നു… പക്ഷെ ഒന്നിന്റെയും ഉത്തരം അവൾക്ക് കിട്ടിയില്ല… രാത്രി പതിവിനു വിപരീതം ആയി അവൻ നന്നായി തന്നെ കുടിച്ചിരുന്നു… രാവിലെ അമ്മു പറഞ്ഞ ഓരോ കാര്യങ്ങൾ അവന്റെ തലയിൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു… …….എന്തിനാ വിച്ചുവേട്ടാ… എന്നെയും മോളെയും തനിച്ചാക്കിയിട്ട് പോയത്….. …..നമ്മുടെ കുഞ്ഞാണ്… നമ്മുടെ പ്രണയം… …….എന്റെ കഴുത്തിൽ താലി ചാർത്തിയ ആളെ എനിക്ക് മാറിയതാണ് എന്നോ….. ദേഷ്യത്തോടെ അടുത്തിരുന്ന മദ്യക്കുപ്പി അവൻ എറിഞ്ഞുടച്ചു… ആാാാാ…. നീയെന്റെ ആരും അല്ല… നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയിട്ടില്ല… അത്‌ എന്റെ കുഞ്ഞല്ല…

ഇതുപോലെ കള്ളത്തരം കൊണ്ട് എന്റെ അടുത്ത് വരാൻ ആ പെണ്ണിന് എങ്ങനെ തോന്നി.. അവന്റെ റൂമിൽ നിന്നും ശബ്ദം കേട്ട്… ഒരു പെൺകുട്ടി ഓടി വന്നു… എന്താ… വസുവേട്ട… ഈ കാണിക്കുന്നത്… എന്തിനാ ഇങ്ങനെ ദേഷ്യം പെടാൻ ഉണ്ടായേ… നിമി..ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു… അവളെ എനിക്ക് അറിയില്ല… അതിനിപ്പോ എന്താ ഉണ്ടായത് ഏട്ടാ… ആരെ കുറിച്ചാണ് പറയുന്നത്… അവളെ… ആ പെണ്ണിനെ കുറിച്ച്… ഏത് പെണ്ണ്… അമ്മു… അമ്മുവിനെ കുറിച്ച്… അവളുടെ കുഞ്ഞ് എന്റേത് അല്ല… അ… അമ്മു… അമ്മുവോ… അതേയ്… അവൾ പറയുവാ ഞാൻ അവളെ കഴുത്തിൽ താലി ചാർത്തിയതാണ്…

അവളുടെ ഭർത്താവ് ആണ് എന്നൊക്കെ… എ… ഏട്ടൻ എങ്ങനെയാണു അവളെ കണ്ടത്… നമ്മുടെ ഓഫീസിൽ ഉള്ള ഒരു പെണ്ണാണ്… അത്‌.. ആ കുട്ടി ചുമ്മാ പറഞ്ഞതായിരിക്കും.. അത്‌ ഓർത്ത് എന്റെ ഏട്ടൻ പേടിക്കണ്ട കേട്ടോ… ഏട്ടന് ഞാൻ ഇല്ലേ.. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ പറഞ്ഞാലും ഏട്ടനെ വിട്ട് എനിക്കൊരു ജീവിതം ഉണ്ടാകില്ല കേട്ടോ… അവൾ അവന്റെ നെഞ്ചോട് ചേർന്ന് തല വച്ചു നിന്നു… ഷർട്ട്‌ ഇടാത്തത് കൊണ്ട് അവന്റെ നെഞ്ചിൽ ചെയ്തിരുന്ന ടാറ്റൂ അവൾ പതിയെ തൊട്ടു… നീ എപ്പോഴും എന്തിനാ ഈ ടാറ്റൂവിൽ തൊടുന്നത്.. അത്രക്ക് ഇഷ്ടം ആണോ ഇത്… ഏട്ടാ… എന്നാ ഇനി എന്റെ പേര് ടാറ്റൂ ചെയ്യുന്നത്? എന്റെ നിമി കുട്ടി അത്‌ വേഗം തന്നെ ഉണ്ടാകും കേട്ടോ…

അവൾ അവന്റെ നെഞ്ചിൽ എഴുതിയിരുന്ന പേരിൽ വിരൽ ഓടിച്ചു… ഒരു തരം വല്ലാത്ത അവസ്ഥ അവളെ വന്ന് പൊതിഞ്ഞു… അപ്പോഴേക്കും വസുവിന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു… നിമി… മ്മ്മ്… എന്താ ഏട്ടാ… എന്നേ കുറിച്ച് ഇതുപോലെ ആരെങ്കിലും വന്ന് പറഞ്ഞാൽ നീ എന്നേ വിട്ട് പോകുമോ? ഞെട്ടി അവന്റെ മുഖത്ത് നോക്കി അവൾ ഇല്ല എന്ന് തല കുലുക്കി… പോകുമോ… പറ… ഇല്ല… ഏട്ടാ… ഒരിക്കലും ഇല്ല… ഇനി ശെരിക്കും അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ പോലും നിങ്ങളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല… എനിക്ക് ഏട്ടൻ എന്ന് പറഞ്ഞാൽ അത്രക്കും ജീവനാണ്… പ്ലീസ്… ആരും നമ്മുടെ ഇടയിൽ വേണ്ട… ഞാനും ഏട്ടനും… പിന്നെ നമ്മുടെ കുഞ്ഞും മാത്രം…

അവൾ അത്‌ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വസു അവളുടെ അധരം സ്വന്തമാക്കി കഴിഞ്ഞിരുന്നു… അവളും എതിർത്തില്ല… അവന്റെ പല്ല് അവളുടെ ചുണ്ടിൽ ആഴ്നിറങ്ങിയിട്ടും അവൾ അവനെ തടഞ്ഞില്ല… അവന്റെ അധരം അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി അവളുടെ കഴുത്തിലെ കുഞ്ഞ് മറുകിൽ സ്ഥാനം പിടിച്ചിരുന്നു അപ്പോഴേക്കും… രാത്രി എത്ര കിടന്നിട്ടും അമ്മുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല… കണ്ണടക്കുമ്പോൾ കാണുന്നത് വിച്ചുവിന്റെ മുഖം ആയിരുന്നു… മനസ്സ് അവളെ പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടുപോയി… അമ്മു… ഓ… എന്താണ് ഇന്ന് ഒരു സ്നേഹം…

അല്ലെങ്കിലും എനിക്ക് സ്നേഹം ഉണ്ട്… ആണോ… ആഹ് അതേ.. ഓഹോ… അമ്മു… നീയിങ്ങു വന്ന് കിടന്നേ.. എന്തിനാ ഏട്ടാ… കിടക്ക്… വാ.. അവളെ വലിച്ചു അവന്റെ നെഞ്ചിലോട്ട് ഇട്ടു… ആഹാ… ഈ ചെക്കന്റെ കാര്യം… വിട്ടേ ഞാൻ പോയി കുളിച്ചിട്ട് വരാം… ഇനിയിപ്പോ കുളിക്കണ്ട… നീ ഇവിടെ കിടക്ക്.. എന്താണ് ഒരു കള്ള ലക്ഷണം? അതേയ്… നിനക്ക് ഞാൻ ഒരു കാര്യം കാണിച്ചു തരാം… ഇട്ടിരുന്ന ഷിർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ട് അവൻ പറഞ്ഞു… എന്താണ് എന്നാ സംശയത്തിൽ അവൾ അവന്റെ മുഖത്ത് നോക്കി നിന്നു… മുഖത്ത് അല്ല… നെഞ്ചിലോട്ട് നോക്ക്… അത്‌ കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി… പിന്നെ പതിയെ അവന്റെ നെഞ്ചിൽ അവൾ വിരലോട്ടിച്ചു… എന്തിനാ…

ഇതൊക്കെ ചെയ്തെ… ഒരുപാട് വേദനിച്ചു കാണില്ലേ… വിച്ചുവേട്ട… ഈ വേദനക്കും ഒരു സുഖം ഉണ്ട് പെണ്ണെ… ഇത് എന്തിനാണ് എന്നറിയോ… ഒരിക്കൽ പോലും നിന്നെ മറക്കാതെ ഇരിക്കാൻ.. എങ്ങാനും എന്റെ ഓർമ്മ… അവൾ വന്റെ വായ പൊത്തി… ഇല്ല… എത്ര ഓർമ്മ നശിച്ചാലും… ഏട്ടന്റെ ഈ അമ്മുവിനെ കണ്ടാൽ ഏട്ടന് മനസ്സിലാക്കും… ആണോ… മ്മ്മ്… എന്നാലേ മറക്കാതെ ഇരിക്കാൻ എനിക്ക് ഒരുമ്മ താ… കൊച്ചു കുഞ്ഞുങ്ങളെ പോലെ പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി… അപ്പോഴേക്കും അവളുടെ മുഖം രക്തവർണം ആയി… അത്‌ മനസ്സിലാക്കി വിച്ചു പയ്യെ അവളുടെ അധരത്തെ സ്വന്തം ആക്കി… ചെറുതായിട്ട് എതിർത്തു നോക്കി എങ്കിലും അവന്റെ സ്നേഹത്തിനു മുന്നിൽ ആ എതിർപ്പ് അലിഞ്ഞു ഇല്ലാതെയായി… പെണ്ണെ…

ഞാൻ നാളെ ഒരു സ്ഥലം വരെ പോകും… തിരിച്ചു വരുമ്പോൾ നിനക്ക് വല്യൊരു സർപ്രൈസ് ഉണ്ടാകും… എന്താണ്… ആ സർപ്രൈസ് അതുംകൂടി പറഞ്ഞിട്ട് പോ… അത്‌ സർപ്രൈസ്… നീ എന്നോട് ചോദിച്ച പല ചോദ്യങ്ങളുടെയും ഉത്തരം… ഞാൻ ആരാണ് എന്നുള്ളത് മുതൽ… ഹ്മ്മ്… വിശ്വസിക്കാമോ… എന്തേ… എന്നെ വിശ്വാസം ഇല്ലേ നിനക്ക്… മ്മ്മ്… എന്നാലേ ഞാൻ ഒരു കാര്യം പറയട്ടെ… എന്താണ്? നീ പറഞ്ഞോ… കട്ടിലിൽ അവളുടെ അറ്റത്തായിട്ട് തലയിലും കൈവച്ചു കിടന്ന അവന്റെ അടുത്തേക്ക് അവൾ നീങ്ങി കിടന്നു… പയ്യെ അവന്റെ മറുകൈ എടുത്ത് അവളുടെ വയറ്റിൽ ചേർത്തു…

അവൻ എന്ത് എന്നർത്ഥത്തിൽ അവളുടെ മുഖത്ത് നോക്കുന്നുണ്ട്.. ഒരു 10 മാസം കാത്തിരുന്നാൽ അച്ഛാ എന്ന് വിളിക്കാൻ ഒരു അതിഥി വരും കേട്ടോ… നാണത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു… അമ്മു… സത്യം ആണോ… അതെ എന്ന് തല ആട്ടിയതും അവൻ വേഗം തന്നെ അവളുടെ വയറ്റിൽ അവന്റെ ചുണ്ടുകൾ ചേർത്തിരുന്നു… അവളുടെ വയറ്റിൽ തലയും ചേർത്ത് അവൻ കിടന്നു… എനിക്ക് ഒത്തിരി സന്തോഷമായി കേട്ടോ പെണ്ണെ… പിന്നെ സൂക്ഷിക്കണം… അധികം ഭാരം ഉള്ള ജോലികൾ ഒന്നും ചെയ്യരുത്… സുമമ്മയോട് പറഞ്ഞാൽ മതി…പിന്നെ എപ്പോഴും ചിരിച്ചും സന്തോഷിച്ചും ഇരിക്കണം… ഇല്ലെങ്കിൽ എന്റെ വാവക്കും വിഷമം ആകും കേട്ടോ.. മ്മ്മ്…

നമ്മുടെ മോൾക്ക് ഞാൻ ഒരു പേര് പറയട്ടെ… മ്മ പറ… ദേവയാനി… എങ്ങനെയുണ്ട്? കൊള്ളാല്ലോ… ദേവയാനി വൈദ്യനാഥ്… അത്‌ മതി… പെൺകുട്ടി ആണ് എന്ന് ഇപ്പോഴേ തീരുമാനിച്ചോ? പിന്നെ… നിന്നെപ്പോലെ ഒരു മാലാഖ കുട്ടി.. അത്‌ മതി… വീണ്ടും അവളുടെ വയറിൽ ചുണ്ടുകൾ ചേർത്ത അവൻ ഒരു മുത്തം കൊടുത്തു… എത്ര സുന്ദരമായ ദിവസങ്ങൾ ആയിരുന്നു ഏട്ടാ നിങ്ങൾ എനിക്ക് സമ്മാനിച്ചത്… എന്തിനാ പിന്നെ… എന്നേ ചതിക്കുവായിരുന്നോ… മനഃപൂർവം ഏട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയതാണോ.. എന്നെയും എന്റെ മോളെയും… നിറഞ്ഞുവന്ന കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി… പറ്റില്ല ഏട്ടാ… നിങ്ങൾ ഇല്ലാത്ത ഓരോ നിമിഷവും എനിക്ക് വേദനയാണ്…

എന്തിനാ നമ്മുടെ കുഞ്ഞിന് അവളുടെ അച്ഛന്റെ സ്നേഹം നിഷേധിച്ചത്… എന്തിനാ… തകർന്ന എന്റെ ഹൃദയത്തെ വീണ്ടും മുറിവേല്പിച്ചത്… എന്തിനാ…. ഏട്ടാ… ഏട്ടനെ എങ്ങനെയെങ്കിലും ഞാൻ തിരിച്ചു കൊണ്ടുവരും… എന്ത് പ്രശ്നം ആണെങ്കിലും നമ്മൾക്ക് പറഞ്ഞ് തീർക്കാം… അവൾ കരഞ്ഞു കരഞ്ഞു അന്നത്തെ ദിവസം വെളുപ്പിച്ചു.. രാവിലെ തന്നെ അവൾ ജോലിക്ക് പോയി… പക്ഷെ വിച്ചുവിനെ ഉച്ച ആയിട്ടും കണ്ടതേയില്ല… ഉച്ചക്കുള്ള ലഞ്ചും കഴിച്ചു ക്യാബിനിലേക്ക് വന്നതാണ് അമ്മു… അപ്പോഴേക്കും അവൾക്ക് നേരെ ഒരു പെൺകുട്ടി നടന്നു വന്നു… അർപ്പിത അല്ലെ? അതേയ്… എന്നേ മുന്നേ കണ്ടിട്ടുണ്ടോ? മ്മ്മ്… കേട്ടിട്ടുണ്ട്… വസുവേട്ടൻ പറഞ്ഞ്… പിന്നെ കൂടുതൽ ഒന്നും അവൾ പറഞ്ഞില്ല…

കുറേനേരം രണ്ടുപേരും ഒന്നും പരസ്പരം മിണ്ടിയില്ല… അവസാനം നിമിഷ തന്നെ പറഞ്ഞ് തുടങ്ങി… കുട്ടി ഇനി ദൈവത്തെ ഓർത്ത് ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നം ആയി വരരുത്… എന്റെയും ഏട്ടന്റെയും വിവാഹം ഉറപ്പിച്ചതാണ്… അത്‌ കേൾക്കെ അവളുടെ മിഴികൾ നിറഞ്ഞു വന്നു… കുട്ടി പറയുന്നത്… നിങ്ങൾ തമ്മിൽ… അതേ…അടുത്ത വർഷം കല്യാണം ഉണ്ടാകും… അവന്റെ ജീവിതത്തിൽ താൻ അല്ലാതെ ഒരുപാട് പെൺകുട്ടികൾ ഉണ്ടായിട്ടുണ്ട്… അവരെയൊക്കെ അവൻ തന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് പൈസയും മറ്റുമൊക്കെ കൊടുത്ത്… പക്ഷെ തന്നെ അന്നത്തെ ദിവസത്തിന് ശേഷം അവൻ കണ്ടില്ല അതുകൊണ്ടാണ്…

അല്ലെങ്കിൽ എന്നെയും ഒഴിവാക്കുമായിരുന്നു അല്ലെ… മ്മ… അത്‌ തന്നെ… ഏട്ടനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത് വരെ… പിന്നെ ഞാനും അവനും ആയിട്ട് പണ്ടേ റിലേഷനിൽ ആയിരുന്നു… പണ്ട് എന്ന് പറയുമ്പോൾ കുഞ്ഞിലേ മുതൽ… വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതായിരുന്നു… അവൻ ചെയ്തു കൂടുന്നതും എല്ലാം എനിക്കും അറിയാമായിരുന്നു… പിന്നെ ലൈഫ് ഒക്കെ അല്ലെ…അവൻ ഒരു ആണും പിന്നെ enjoy ചെയ്യട്ടെ എന്ന് ഞാനും കരുതി… ഏട്ടന് enjoy ചെയ്യാൻ വെറും ഒരു പാവ ആയിരുന്നു അല്ലെ ഞാനും.. ഹ്മ്മ്… I think you get it… So… ഞാൻ നേരെ കാര്യത്തിലേക്ക് വരാം.. താൻ ഇനി വിച്ചു എന്നൊക്കെ പറഞ്ഞ് വസുവിന്റെ പിറകെ നടക്കണ്ട…

അവന് തന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടാണ് എന്നോട് തന്നെ വന്നോന്നു കാണാൻ… എല്ലാം സംസാരിക്കാൻ ആവശ്യപെട്ടത്… so… better leave him alone… പിന്നെ പണ്ടത്തെ കാര്യങ്ങളും അതും ഇതും ഒക്കെ പറഞ്ഞ് വെറുതെ അവനെ ദേഷ്യം കേറ്റരുത്‌… പണ്ടത്തെപ്പോലെ അല്ല അവൻ ഒരുപാട് മാറി… ശെരിയാ… ഏട്ടൻ ഒരുപാട് മാറി… പിന്നെ ഞാനും എന്റെ കുഞ്ഞും എന്ത് ചെയ്യണം… അതും കൂടെ ഒന്ന് പറഞ്ഞ് തരുമോ… അത്‌ താൻ അല്ലെ സൂക്ഷിക്കേണ്ടത്… തനിക്ക് എന്ത് അറിയാമായിരുന്നോ വസുവിനെ കുറിച്ച്? എന്നിട്ടും അവന്റെ കൂടെ… ഛെ… എന്നിട്ട് ഇപ്പൊ നിന്ന് കരയുന്നു…

അതെ… ഒന്നും അറിയില്ലായിരുന്നു… തന്റെ വസുവിന്റെ അഭിനയത്തിൽ ഈ അനാഥ പെണ്ണ് വീണുപോയി… ആത്മാർത്ഥ സ്നേഹം ആണ് എന്ന് കരുതിപ്പോയി… അതിന് ജീവിത കാലം അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു… എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ല… ഇനി താൻ അവന്റെയും എന്റെയും ജീവിതത്തിൽ ഒരു കരടായി വരരുത്… ഇല്ല… ഞാനായിട്ട് ആരെയും ജീവിതം നശിപ്പിക്കില്ല.. പക്ഷെ എനിക്ക് ഒന്ന് പറഞ്ഞ് തരുമോ ഞാൻ എന്ത് തെറ്റാണു ചെയ്തത് എന്ന്… ഇത്രക്കും ദ്രോഹം ചെയ്യാൻ… തന്നോട് പറഞ്ഞല്ലോ… എല്ലാം വെറും നേരംപോക്ക് ആയിരുന്നു താൻ വസുവിന്… ഒരു പേപ്പർ അവൾക്ക് നേരെ നീട്ടി നിമിഷ പറഞ്ഞു… അമ്മുവിനും കുഞ്ഞിനും ഇനി ജീവിക്കാനുള്ളത് ഈ ചെക്കിൽ ഉണ്ട്…

ഇനി അവന്റെ ജീവിതത്തിൽ ഒരു കരടായി വന്നേക്കരുത്… ഇതാ വാങ്ങിക്കോ. ഹ്മ്മ്… എന്നെയും മോളെയും ഒഴിവാക്കാൻ ഉള്ള വിലയല്ലേ… വേണ്ട… ഈ കാശ് വാങ്ങിയാൽ ഒരിക്കൽ എന്റെ മോൾ എന്നോട് തന്നെ ചോദിക്കും ഞാൻ എത്ര തരംതാണവൾ ആണ് എന്ന്… താൻ ഇത് വാങ്ങു.. വേണ്ട…. ഇത് വാങ്ങി വേണ്ട എനിക്കും എന്റെ മോൾക്കും ജീവിക്കാൻ… എനിക്ക് ജീവനുള്ള കാലം വരെയും എന്റെ കുഞ്ഞിനും എനിക്കും ജീവിക്കാനുള്ളത് ഞാൻ ജോലി ചെയ്തു ജീവിച്ചോളം… ഈ പണം എനിക്ക് വേണ്ട… പിന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരു ഒഴിയാബാധ ആയി വരില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിൽ വരില്ല… അതിന് താൻ ഈ കാശ് എനിക്ക് തരണം എന്നില്ല…

പിന്നെ ഞാനൊരിക്കലും നിങ്ങളെ ശപികുകയൊന്നും ഇല്ല… തനിക്ക് പോകാം.. എനിക്ക് കുറച്ച് ജോലികളുണ്ട്… കമ്പ്യൂട്ടറിലേക്ക് നോക്കി അമ്മു പറന്നു.. പിന്നെ കൂടുതൽ ഒന്നും നിമിഷ പറയാൻ നിന്നില്ല…അവൾ നേരെ വസുവിന്റെ ക്യാബിനിൽ കേറി പോയി… വിഷമം വന്നു എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അമ്മു കമ്പ്യൂട്ടറിലേക്ക് തന്നെ നോക്കി ഇരുന്നു… നിമിഷ പറഞ്ഞ കാര്യങ്ങൾ ഓർക്കും തോറും അവൾക്ക് അവളോട് തന്നെ വെറുപ്പും അറപ്പും തോന്നി… ഞാൻ കാരണം.. എന്റെ കുഞ്ഞും ഇതൊക്കെ അനുഭവിക്കേണ്ടി വരുമല്ലോ ദൈവമേ… അവളും എന്ത് തെറ്റാണ് ചെയ്തത്… കൃഷ്ണാ… വല്ലാതെ ഒരു മാനസികാവസ്ഥയിൽ ആയിരുന്നു… എത്രയൊക്കെ നോക്കിയിട്ടും ജോലിയിൽ അവൾക്ക് ശ്രെദ്ധിക്കാനേ കഴിഞ്ഞില്ല… അപ്പോഴാണ് അവളുടെ ഫോൺ അടിച്ചത്……. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 3

Share this story