സിദ്ധാഭിഷേകം : ഭാഗം 62

സിദ്ധാഭിഷേകം :  ഭാഗം 62

എഴുത്തുകാരി: രമ്യ രമ്മു

ബൈപ്പാസ് കഴിഞ്ഞ് ഹൈവേയിലേക്ക് കയറിയപ്പോൾ കൂടെ രണ്ട് വണ്ടികൾ കൂടെ ജോയിൻ ചെയ്തു… മറ്റ് രണ്ട് വണ്ടികളുടെയും മുന്നിലും പിന്നിലും ആയി സ്ഥാനം പിടിച്ചു… അവരുടെ ഫ്രണ്ടിലേക്ക് പോകാനോ സ്ലോ ചെയ്യാനോ നിർത്താനോ പറ്റാത്ത വിധം പൂട്ടി… അവൻ അവർക്ക് വിധേയനായി ഡ്രൈവ് ചെയ്തു… അമ്മാളൂന്റെ നെഞ്ചിടിപ്പ് കൂടി…

ഇപ്പോൾ അഞ്ച് വണ്ടികളും നിരനിരയായി ഓടി കൊണ്ടിരിക്കുവാണ്.. ഇരുട്ട് പരന്ന് തുടങ്ങി… ആദ്യം ഫോളോ ചെയ്തത് രണ്ട് ബൊലേറോകൾ ആയിരുന്നു… കൂടെ രണ്ടാമത് കേറിയത് ഒരു സ്‌കോഡ ഒക്ടാവിയ പിന്നൊന്ന് ഒരു BMW… അഭി ബ്ലൂടൂത്ത് ഇയർ പീസ് എടുത്ത് വച്ച് അതിലൂടെ ആർക്കോ നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു… കുറച്ചു ദൂരം പോയപ്പോൾ തിരക്കൊഴിഞ്ഞ റോഡിൽ അഭി റൈറ്റിലേക്ക് കേറി.. പിറകെ ഉണ്ടായിരുന്ന ബൊലേറോ അവന്റെ പിറകെ റൈറ്റിലേക്ക് കേറി…

അതിന്റെ പിന്നിൽ നിന്ന വണ്ടി അതിന്റെ സ്ഥാനത്തേക്ക് കേറി.. എന്നാൽ അഭിയുടെ വണ്ടിക്ക് കേറാൻ പാകത്തിലുള്ള സ്ഥലം ഒഴിച്ചിട്ട് അത് അഭിക്ക് തൊട്ട് പിറകെയുള്ള ബൊലേറോയ്ക്ക് പാരലൽ ആയി ഓടിച്ചു.. അപ്പോൾ തന്നെ അഭിയുടെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ബൊലേറോ റൈറ്റിലേക്ക് കേറി അഭിയുടെ ഓഡിക്ക് മുന്നിൽ ഇട്ടു…. ഇപ്പോൾ ആദ്യം ഉണ്ടായിരുന്ന പോലെ റൈറ്റ് സൈഡിൽ അഭിയുടെ വണ്ടിയുടെ മുന്നിലും പിറകിലും ആയി ആദ്യം കേറിയ രണ്ട് ബൊലേറോകൾ ഒരു ഡിസ്റ്റൻസ് ഇട്ട് ഓടിച്ചു… ബൊലേറോകൾക്ക് പാരലൽ ആയി രണ്ടാമത് കേറിയ വണ്ടികളും… ഫ്രന്റിൽ ഒരു BMW…

പിറകിൽ ഒരു സ്‌കോഡ ഒക്ടാവിയ… അത് വരെ പേടിച്ചിരുന്ന അമ്മാളൂന്റെ മുഖത്തു പതിയെ ഒരു ചിരി തെളിഞ്ഞു… അഭി ആദ്യത്തെ വണ്ടിയെ മാറ്റാൻ ആയി ശ്രമിക്കുന്നത് പോലെ ഹോൺ മുഴക്കി… പെട്ടെന്ന് അവരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അഭി ലെഫ്റ്റ് എടുത്ത് ആദ്യം ഉണ്ടായ സ്ഥാനത്തേക്ക് കേറി.. പക്ഷെ പിറകെ വന്ന ബൊലേറോക്ക് കേറാൻ അവിടെ സ്പേസ് ഇല്ലായിരുന്നു… ഫ്രന്റിൽ ഉള്ളവന് കേറാൻ ഫ്രണ്ടിലും സ്പേസ്സില്ല… ഇപ്പോൾ മൂന്ന് വണ്ടികൾക്ക് പാരലൽ ആയിട്ടാണ് രണ്ട് ബൊലേറോകളും റൈറ്റ് സൈഡിൽ കൂടി പോകുന്നത്.. പിറകിൽ ഉണ്ടായിരുന്നവർ സ്ലോ ആക്കി ലൈഫ്റ്റ് എടുക്കാൻ നോക്കി..

അഭിയുടെ വണ്ടിയുടെ പിറകിലെ സ്‌കോഡ അവരുടെ നീക്കം മുൻ കൂട്ടി കണ്ട് അതിനൊത്ത് നീങ്ങി…ഫ്രണ്ടിലും ഇത് തന്നെ അവസ്‌ഥ… പെട്ടെന്ന് ബൊലേറോകളെ ഞെട്ടിച്ചു കൊണ്ട് ഒരു ബ്ലാക്ക്‌ കളർ ജിപ്സി റൈറ്റ് സൈഡിലൂടെ അവർക്ക് എതിരെ കുതിച്ചു വന്നു….. ബൊലേറോയിൽ ഉള്ളവർ ഒരു നിമിഷം ഞെട്ടി… അവർ നോക്കവേ ജിപ്സി ഡ്രിഫ്റ്റ് ചെയ്ത് നടുറോഡിൽ രണ്ട് വട്ടം തിരിഞ്ഞു റോഡിന് കുറുകെ നിർത്തി….. ബൊലേറോയ്ക്ക് റൈറ്റ് ഒടിച്ച് അടുത്ത് കണ്ട സ്കൂൾ കോമ്പൗണ്ടിലേക്ക് കയറ്റുകയല്ലാതെ വേറെ മാർഗം ഇല്ലാതായി…

ഞൊടിയിടയിൽ ഒന്നിന് പിറകെ മറ്റൊന്നായി അത് ആ സ്കൂളിന്റെ ഗേറ്റ് തകർത്ത് കോമ്പൗണ്ടിലേക്ക് കേറ്റി നിർത്തി… മറ്റ് നാല് വണ്ടികളും അതിന് പിറകെ അവിടേക്ക് ചെന്ന് അതിനെ നടുവിലാക്കി ചുറ്റിനും കറങ്ങി കൊണ്ടിരുന്നു… പൊടിപടലങ്ങൾ അവയുടെ ഹെഡ് ലാംബിന്റെ വെളിച്ചത്തിൽ പൊങ്ങിപ്പറന്നു… സ്ട്രീറ്റ് ലൈറ്റുകൾ തെളിച്ചമില്ലാതെ മിന്നി… ബൊലേറോയിൽ ഉണ്ടായിരുന്നവർ കയ്യിൽ മരകായുധങ്ങളുമായി ചാടി ഇറങ്ങി… തങ്ങൾക്ക് ചുറ്റും കറങ്ങുന്ന വണ്ടികളിലേക്ക് പകച്ചു നോക്കി… അവ ഓരോന്നായി അവിടെ നിരത്തി നിർത്തി….. “അമ്മൂ ഇറങ്ങി അതിലേക്ക് കേറ്…”

“അഭിയേട്ടാ.. ഞാൻ പോവില്ല.. ഒരുമിച്ച് പോകാം.. ” “ഒരുമിച്ചേ പോകൂ.. ബട്ട് ഇപ്പൊ നീ അതിൽ ചെന്ന് കേറൂ.. സമയമില്ല.. ചെല്ല്.. സിദ്ധു ഉണ്ട് അതിൽ.. നീ ഉണ്ടായാൽ എനിക്ക് ശ്രദ്ധിക്കാൻ പറ്റില്ല… ഞാൻ അവനെ വിളിക്കും… അപ്പോ വന്ന മതി…പ്ലീസ്.. നല്ല മോളായിട്ട് പോ… ” “സൂക്ഷിക്കണേ അഭിയേട്ടാ… ” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… “ധൈര്യമായിട്ട് പോ എന്റെ ഝാൻസി റാണി..” അവൾ അതിൽ നിന്ന് ഇറങ്ങി തൊട്ട് മുന്നിലെ വണ്ടിക്ക് അടുത്തേക്ക് പേടിച്ചു പേടിച്ചു നടന്നു… അവളെ കണ്ടതും ബൊലേറോയിൽ നിന്ന് ഇറങ്ങിയവർ അവളുടെ നേരെ കുതിച്ചു..

ഒന്ന് ഭയന്നെങ്കിലും അവൾ ഓടിച്ചെന്ന് വണ്ടിയിലേക്ക് കേറി…. സിദ്ധു അമ്മാളൂനെയും കൊണ്ട് അവിടുന്ന് റോഡിലേക്ക് കേറി.. മുന്നോട്ട് എടുത്തു… “ടാ……. അവരുടെ നേരെ അലറി കൊണ്ട് ജിപ്സിയിൽ നിന്ന് ചന്ദ്രുവും ശരത്തും ഇറങ്ങി.. പിന്നിൽ ഉണ്ടായിരുന്ന സ്‌കോഡയിൽ നിന്ന് ആദിയും ദീപുവും ഇറങ്ങി… ശേഷം അഭിയും ഇറങ്ങി.. അവർ ഒൻപത് പേര് ഉണ്ടായിരുന്നു… എല്ലാത്തിന്റെയും കയ്യിൽ വടിവാളും ഇരുമ്പ് വടിയും… അവർക്കെതിരെ അഞ്ചുപേരും നിരന്ന് നിന്നു…. അവർ ഒരേപോലെ കയ്യിലെ വാച്ച് ഊരി വണ്ടിയിലേക്ക് ഇട്ടു… ഷർട്ടിന്റെ സ്ലീവ് മടക്കി കേറ്റി വച്ചു….

അവന്മാർ അവരുടെ നേരെ ഓടി വന്നു.. ആദ്യം വന്നവന്റെ നെഞ്ചും കൂട് നോക്കി ആദ്യത്തെ ചവിട്ട് കൊടുത്ത് അഭി ഉദ്ഘാടനം നടത്തി.. പൊടുന്നനെ തന്നെ അഭി വീണവന്റെ കയ്യിൽ നിന്നും തെറിച്ച ഇരുമ്പ് വടി കയ്യിലാക്കി അടുത്ത് വന്നവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.. അവൻ ചോര തുപ്പി മറിഞ്ഞു വീണു… അഭി പിന്നെ ആദ്യം നിലത്ത് വീണവന്റെ കാലിന്റെ മുട്ട് നോക്കി മാറി മാറി അടിച്ചു… ഇതേ സമയം ശരത്തിന്റെ നേരെ വന്നവനെ മൂക്കിന് ഇട്ട് പഞ്ച് ചെയ്ത് അവന്റെ തല പിടിച്ചു കുനിച്ച് നിർത്തി മുട്ടുകാൽ കേറ്റി കൂമ്പിനിട്ടിടിച്ചു… അവന്റെ നടുപ്പുറത്ത് പിടിച്ച് അവനെ പൊക്കി എടുത്ത് നിലത്തടിച്ചു…

അവൻ തലയും നടുവും ഒടിഞ്ഞു കുത്തി അവിടെ കിടന്നു… ദീപുവിനെയും ചന്ദ്രുവിനേയും നാല് പേർ ഒരേ സമയം വളഞ്ഞു…. ഒരുത്തൻ കയ്യിലെ വാൾ വീശിയതും ദീപുവും ചന്ദ്രുവും കൈ കോർത്തു പിടിച്ചു.. ദീപുന്റെ വലത് കയ്യിൽ പിടി മുറുക്കി ചന്ദ്രു ഒന്ന് ഉയർന്ന് പൊങ്ങി വലത് കാൽ ഉയർത്തി അവന്റെ മുഖത്തേക്ക് തൊഴിച്ചു… അവനെ കഴിഞ്ഞ് അടുത്തവനെയും തൊഴിച്ചിട്ടു… അവർ രണ്ടു പേരും ഒരുമിച്ച് അവനെ നേരിട്ടു.. ആദ്യം വന്നവൻ വീശിയ ഇരുമ്പ് വടി ചന്ദ്രുന്റെ ഇടത്തെ ഷോൾഡറിൽ കൊണ്ടു… അവൻ അത് പിടിച്ചെടുത്ത് അടിച്ചവന്റെ തല നോക്കി ഒരെണ്ണം കൊടുത്തു..

അടുത്ത് വന്നവന്റെ കവിളിലേക്കും അത് വച്ച് ആഞ്ഞടിച്ചു… ഇതേ സമയം ദീപു ഒഴിഞ്ഞു കിടന്ന ഇടത് കൈ ഒരുത്തന്റെ വയറിലേക്ക് ആഞ്ഞടിച്ചു… അവൻ തെറിച്ചു വീണപ്പോൾ അടുത്തവൻ അവനു നേരെ കുതിച്ചു.. ചന്ദ്രുന്റെ കയ്യിലെ പിടി അയച്ച് വന്നവന്റെ വലത്തെ കൈത്തണ്ടക്ക് പിടിച്ച് ഒടിച്ചു ദീപു… അവന്റെ കൈ പിരിഞ്ഞ് വാൾ നിലത്തേക്ക് കുത്തി ഇറക്കി… അവൻ പിറകിലോട്ട് വില്ല് പോലെ വളഞ്ഞു… വേദന കൊണ്ട് പുളഞ്ഞവന്റെ പുറത്തേക്ക് മുട്ടുകാൽ കൊണ്ടിടിച്ചു.. അവൻ ഒന്ന് പിടഞ്ഞ് താഴെ വീണു.. അപ്പോഴേക്കും ആദ്യം വീണവൻ ചാടി എണീറ്റ് അവനു നേരെ കുതിച്ചു..

അവന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ച് പൊക്കി എടുത്ത് അവന്മാർ വന്ന വണ്ടിയുടെ ഗ്ലാസ്സിലേക്ക് വലിച്ചെറിഞ്ഞു.. ഗ്ലാസ് തകർന്ന് അവൻ വണ്ടിക്ക് അകത്തേക്ക് വീണു… ആദിയുടെ നേരെ രണ്ടു പേർ ഒരുമിച്ചാണ് വന്നത്.. രണ്ടിന്റെയും വലത് കൈയിൽ പിടി മുറുക്കി ഒന്നിച്ചു കറക്കി… ഒരുത്തന്റെ പിറകിൽ നിന്ന് കാലിലേക്ക് ആഞ്ഞു തൊഴിച്ചു… അവൻ മുട്ടുകുത്തി ഇരുന്നപ്പോൾ അടുത്തവന്റെ കയ്യിലേക്ക് അടിച്ച് കയ്യിലെ വാള് നിലത്തു വീണു… നേരത്തെ മുട്ടു കുത്തി കിടന്നവന്റെ തലയിലേക്ക് ഇടത്തെ കയ്യിൽ പിടിച്ചവന്റെ തല പിടിച്ച് ശക്തിയിൽ അടിച്ചു…

നിലത്ത് വീണ് കിടന്നവന്മാരുടെ പുറം ചവുട്ടി കലക്കി.. വലിച്ചെടുത്ത് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു.. ബോഡിയിൽ തട്ടി ഒടിഞ്ഞു കുത്തി വണ്ടി ചാരി അവന്മാർ ഇരുന്നു…. എല്ലാത്തിനെയും പെറുക്കി കൂട്ടി അവന്മാരുടെ വണ്ടിയുടെ ചോട്ടിലേക്ക് വലിച്ചിട്ടു… അഭി സിദ്ധുവിനെ വിളിച്ച് വരാൻ പറഞ്ഞു… (( സ്റ്റണ്ട്… നിങ്ങൾ ഇത് കൊണ്ട് തൃപ്തിപെടണം പ്ലീസ്.. അവരെ കുറെ കൂടി അടിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്… പക്ഷെ നടക്കില്ല.. ഞാൻ ക്ഷീണിച്ചു..😜😜.))))

അത് വരെ സീറ്റിൽ ചാരി കിടന്ന് രണ്ട് കയ്യും നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ചു കിടക്കുകയായിരുന്നു അമ്മാളൂ… സിദ്ധു അവളെ തൊട്ട് വിളിച്ചു… അവൾ കണ്ണ് തുറന്ന് ആശങ്കയോടെ അവനെ നോക്കി.. അവന്റെ ചിരിച്ച മുഖം കണ്ട് അവൾക്ക് ആശ്വാസം തോന്നി.. ഒരു ദീർഘനിശ്വാസം എടുത്തു… “ആരാ സിദ്ധുട്ടാ അവരൊക്കെ…” “ദിനകരന്റെ ഗുണ്ടകളാണ്.. കുറച്ചു നാൾ കൂടെ പണിയെടുത്തതല്ലേ.. തോളിൽ കയ്യിട്ട കൈ കൊണ്ട് തല്ലാൻ ഒരു മടി.. അതാ ഞാൻ മാറിനിന്നത്.. അത് ബിഗ് ബ്രദർസ് ഒതുക്കി… നീ പേടിക്കണ്ട..പോകാം അങ്ങോട്ട്….” “ആഹ്.. അവരെന്തിനാ ഞങ്ങളെ ഉപദ്രവിക്കാൻ..

അല്ല നിങ്ങൾ രണ്ടുപേരും നേരത്തെ അവിടുന്ന് പോന്നതല്ലേ… പിന്നെ എങ്ങനെ ഇടയ്ക്ക് കേറി….” “ഒക്കെ പറയാടി പെണ്ണേ… ഓരോന്നായി.. ആദ്യം അവിടെ എത്തട്ടെ… ” സിദ്ധു അവിടെ എത്തുമ്പോൾ അഭി ജിസ്പിയുടെ ബോണറ്റിൽ കിടപ്പാണ്… ശരത് വണ്ടിക്ക് അകത്ത് ആരോടോ ഫോണിൽ സംസാരിക്കുന്നു… മറ്റുള്ളവർ അവന്മാരോട് ഓരോന്ന് ചോദിക്കുന്നുണ്ട്… സിദ്ധു അവരുടെ അടുത്തേക്ക് ചെന്നു… കൂടെ അമ്മാളൂവും.. ദീപുവിനെ അവരുടെ കൂടെ കണ്ട് അവൾ ഒന്ന് സംശയിച്ചു… “സിദ്ധു……. “

അവന്മാരുടെ മുഖത്ത് അത്ഭുതം ആയിരുന്നു… “അതേടാ.. സുനിലേ… നിന്നെ ഒക്കെ തല്ലാൻ വയ്യത്തോണ്ടാ മാറി നിന്നത്.. നിന്റെയൊക്കെ പണി എന്റെ കൈവെള്ളയിൽ വരച്ചതല്ലേ… അറിയാലോ എങ്ങനെ സ്കെച്ചിടും എന്ന്.. അപ്പോ പറ ആരെ ?? ആര്..??. മുതലാളിക്ക് എന്തൊക്കെയായിരുന്നു ഡിമാൻഡ്… ” “ഫ്ഭ… പറയെടാ… കുറെ നേരായല്ലോ നിന്നോടൊക്കെ ചോദിക്കുന്നു… ” ചന്ദ്രു അടുത്ത് കിടക്കുന്നവനെ ഒന്ന് ചവുട്ടി.. “ഞാൻ … പറയാം.. മുതലാളി അല്ല.. മോളാണ് കൊട്ടേഷൻ ഏൽപ്പിച്ചത്.. വേറെ ഒരു ചെക്കനും ഉണ്ടായിരുന്നു.. ഈ കൊച്ചിന്റെ ഫോട്ടോ കാണിച്ചു..

ചെക്കൻ തട്ടി കൊണ്ടുപോകാനാ പറഞ്ഞത്..പറയുന്ന സ്ഥലത്ത് എത്തിക്കാൻ…. അവൻ പോയ്‌ കഴിഞ്ഞപ്പോൾ മോള് വന്ന് പറഞ്ഞു രണ്ടെണ്ണം പൊട്ടിച്ച്… വേണെങ്കിൽ… അവൻ പൂർത്തിയാക്കാതെ ഒരു പേടിയോടെ സിദ്ധുനെ നോക്കി… ജ്വലിക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി അവന് കുറെ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… എല്ലാരുടെ മുഖവും ഒരു പോലെ വന്യമായി.. അഭി കണ്ണടച്ച് കിടപ്പാണ് അപ്പോഴും… “എന്താടാ ആ &#^@&$&#& പുന്നാര മോള് പറഞ്ഞത്… വേണെങ്കിൽ …. ” സിദ്ധു അലറി… “അത്… വേണെങ്കിൽ…. ഞങ്ങളുടെ ആവശ്യമൊക്കെ കഴിഞ്ഞിട്ട്….

അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവന്റെ വയറിന് ശക്തിയിൽ ചവിട്ട് കൊണ്ട് അവൻ തെറിച്ചു പോയി… അഭി സംഹാര രുദ്രനായി അവന്റെ അടുത്ത് ചെന്ന് അവന്റെ കഴുത്തിലേക്ക് കുത്തി പിടിച്ചു.. അവന്റെ നാക്ക് പുറത്തേക്ക് തള്ളി വന്നു.. അഭി അതിൽ പിടിച്ച്‌ ശക്തിയിൽ വലിച്ചു… അവൻ വേദന കൊണ്ട് പുളഞ്ഞു… “എന്റെ പെണ്ണിനെ പറയാൻ പൊങ്ങുന്നോടാ …നിന്റെ പരട്ട നാക്ക്.. എങ്കിൽ ഇനി നിനക്ക് അത് വേണ്ടാ… ” അവൻ കഴുത്തിലെ പിടി കൂടുതൽ മുറുക്കി… അമ്മാളൂ കണ്ണടച്ച് തിരിഞ്ഞു നിന്നു… ശരത് ഓടി ചെന്ന് അവനെ പിന്നിൽ നിന്ന് പിടിച്ചു വലിച്ചു..

അവന്റെ മേലുള്ള പിടി വിട്ടു പോയി അഭിക്ക് .. പിന്നോട്ട് ശരത്തിന്റെ കൂടെ പോകുമ്പോൾ അവന്റെ നെഞ്ച് കൂട് നോക്കി ഒരു ചവിട്ട് കൂടി കൊടുത്തു… വണ്ടിയിൽ ചെന്ന് മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് കൈ കഴുകി.. സാനിട്ടൈസർ എടുത്ത് കയ്യിൽ തേച്ചു… അമ്മാളൂ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു… അവൾ അവന്റെ നെഞ്ചോട് ചേർന്നു… അവൻ അവളെ പുറത്ത് തട്ടി അശ്വസിപ്പിച്ചു… “പേടിച്ചോടി….. പോട്ടെ.. സാരില്ല…. അവളെ അടർത്തി മാറ്റാൻ നോക്കി… അവളുടെ പിടി കൂടുതൽ മുറുക്കി…

അഭി അവളെയും കൊണ്ട് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറി… അവളുടെ അടുത്തിരുന്ന് അവളെ രണ്ട് കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു.. അവന്റെ ഉള്ളിലെ കനലിൽ ശ്വേതയെ ചുട്ടെരിക്കാൻ ഉള്ള പക നിറഞ്ഞു… “അമ്മൂ…. അമ്മൂ….” “ഉം… ” “വെള്ളം വേണോ… ” “വേണ്ട.. എനിക്ക് പേടി തോന്നുന്നു… അഭിയേട്ടാ… ” “ഞാനില്ലെടി കൂടെ.. നിന്റെ ദേഹത്ത് ഒരു പൊടി വീഴാൻ ഞാൻ സമ്മതിക്കുമോ… നല്ല സ്മാർട്ട് ആയേ.. പഴയ ഝാൻസി റാണി മതി… ഗൗതമിന് കൊടുത്ത പോലെ ഒരെണ്ണം കൊടുക്കുന്നോ…

“അതിന് അവരുടെ ദേഹത്ത് എവിടെയെങ്കിലും സ്ഥലം ബാക്കി ഉണ്ടോ…” “ദിനകരന്റെ പണി ആണെന്നാണ് കരുതിയത്.. പക്ഷെ… ശ്വേത… അവൾക്ക് ഉള്ളത് ഞാൻ വച്ചിട്ടുണ്ട്… വാ..ഇറങ്ങ് അവന്മാരെ ഒന്ന് ഉഷാറാക്കാം… ” അവർ ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.. “ദീപു അവളെ കൈയെത്തി പിടിച്ചു.. മോള് പേടിച്ചോ.. ” “ഉം.. കുറച്ച്… ഏട്ടൻ എങ്ങനെ ഇവരുടെ കൂടെ വന്നു… ” “നിങ്ങൾ അമ്പലത്തിൽ പോയപ്പോൾ സിദ്ധു വിളിച്ച് കാര്യങ്ങൾ പറഞ്ഞു.. അപ്പോ ബൈക്ക് എടുത്ത് നേരെ വിട്ടു… ” “ഉം.. എന്റെ ഏട്ടാ..

ശരത്തേട്ടൻ ഒഴികെ ബാക്കി എല്ലാം കണക്കാ.. ഇവരുടെ കൂടെ കൂടിയേക്കല്ലേ… ” “ആഹാ.. അങ്ങനെ ആണല്ലേ… ടാ.. ദീപു.. ഇതിനെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ.. ഞങ്ങളുടെ കൂടെ ഒന്നും വിടണ്ടാ… പറഞ്ഞേക്കാം.. ” ആദി പറഞ്ഞു… “ഓഹോ.. എങ്കിൽ ഞാൻ മിത്തൂനോട് പറഞ്ഞ് ആദിയേട്ടനെ അസ്സലായി തേക്കും.. നോക്കിക്കോ… ” “ഹി ഹി… മോള് നല്ല മോളല്ലേ.. മോള് അങ്ങനെ ചെയ്യോ.. ബാ.. ഏട്ടൻ ഐസ് ക്രീം മേടിച്ചു തരാം.. . ” “അയ്യടാ… എനിക്കെങ്ങും വേണ്ട… ” അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു പോലീസ് വണ്ടികൾ അങ്ങോട്ട് വന്നു.. അതിൽ നിന്നും ഇറങ്ങി വന്നവർ അവിടെ ആകെ നിരീക്ഷിച്ചു…

അടി കൊണ്ട് കിടക്കുന്നവരെ കണ്ട് അങ്ങോട്ട് പോയി… വണ്ടികളൊക്കെ ഒന്ന് നോക്കി… ഒന്നിരുത്തി മൂളി കൊണ്ട് ഒരാൾ അവർക്കടുത്തേക്ക് വന്നു… “എന്താ ഇവിടെ.. ആരാ.. ഫോൺ ചെയ്ത് ഉടൻ ഇവിടേക്ക് എത്താൻ പറഞ്ഞത്.. ആരാ ഇവരെ ഇങ്ങനെ ആക്രമിച്ചത്… ഉം.. ” അയാൾ ഒന്നിന് പിറകെ ഒന്നായി ചോദിച്ചു… “ഞാനാണ് വിളിച്ചത്… ഞങ്ങൾ ആണ് അടിച്ചതും.. ഇവന്മാരെ തൂക്കി എടുത്ത് വണ്ടിയിലിട്ട് കൊണ്ട് പോകാൻ വിളിച്ചതാണ്.. എന്തേ ബുദ്ധിമുട്ടായോ… ഉം..” ശരത് പറഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് വന്ന് കൈ കെട്ടി നിന്നു…

“താൻ പറയുന്നത് പോലെ അനുസരിക്കാൻ ഞങ്ങളെന്താ തന്റെ വീട്ടിലെ ജോലിക്കാരാണെന്ന് കരുതിയോ… ആദ്യം ഒന്ന് അന്വേഷിക്കട്ടെ കാര്യങ്ങൾ.. എന്നിട്ട് ആലോചിക്കാം ആരെ കൊണ്ടു പോണം എന്ന്… ” അയാൾ ധിക്കാരത്തോടെ അവനോട് പറഞ്ഞു.. ശരത് ഒരു ചിരിയോടെ അവന്റെ മുന്നിൽ കേറി നിന്നു.. നെയിം ബോർഡിലേക്ക് നോക്കി… “ബിനു തോമസ്.. ടൗൺ സ്റ്റേഷൻ SI അല്ലേ… പൊലീസുകാർ അപ്പ് ടൂ ഡേറ്റ് ആയിരിക്കണം കാര്യങ്ങൾ… ഫസ്റ്റ് സല്യൂട്ട് ആൻഡ് ഒബേ മൈ ഓർഡർ… “

അത് കേൾക്കെ അയാളുടെ മുഖം സംശയം കൊണ്ട് നിറഞ്ഞു… സർ… എന്നൊരു ശബ്ദം മാത്രം പുറത്തേക്ക് വന്നു… “ഐ ആം ശരത് ചന്ദ്രൻ IPS .. യുവർ ന്യു ACP… ജോയിൻ ചെയ്തിട്ട് വൺ വീക്ക് ആയി.. ” കേൾക്കേണ്ട താമസം പൊലീസുകാർ എല്ലാരും നിരത്തി സല്യൂട്ട് ചെയ്തു… “സോറി സാർ.. ആളറിയാതെ… പേര് കേട്ടിട്ടുണ്ട്.. കാണാൻ സാധിച്ചില്ല… സോറി…” അവരുടെ കൂടെ ഞെട്ടിയ രണ്ടു പേര് കൂടി ഉണ്ടായിരുന്നു.. ദീപുവും അമ്മാളൂവും.. രണ്ടു പേരും വായും പൊളിച്ച് അവനെ നോക്കി… അഭി അവളുടെ കീഴ്ത്താടിക്ക് ഒരു തട്ട് കൊടുത്തു.. അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി… പിന്നെ ശരത്തിന്റെ മുഖത്തേക്കും…

അവൻ ചിരിച്ചു കൊണ്ട് അവളോട് കണ്ണൂറുക്കി കാണിച്ചു… അവൾ ചുണ്ട് കോട്ടി മുഖം വെട്ടിത്തിരിച്ചു… “സോ.. ഇങ്ങനെ ആണ് നിങ്ങളുടെ കൃത്യ നിർവഹണം അല്ലെ.. ആടിനെ പട്ടിയാക്കാൻ ഉള്ള സമയം കൊടുക്കാൻ ആണോ അന്വേഷണം എന്ന പേര്.. ഉം.. പരാതിക്കാരൻ പറയുന്നതിൽ സത്യമുണ്ടോന്ന് നോക്കാൻ വയ്യ.. പിന്നെ എന്താ ചോദിച്ചത്.. ഞങ്ങളുടെ ജോലിക്കാരൻ ആണോന്ന് അല്ലേ.. അതേടോ.. ഞാൻ അടക്കമുള്ള ഓരോ പോലീസുകാരനും ഇന്നാട്ടിലെ ജനങ്ങളുടെ ജോലിക്കാരൻ തന്നെയാണ്.. അവരുടെ ജീവനും സ്വത്തിനും കാവൽ നിൽക്കുന്ന വെറും ജോലിക്കാരൻ.. “

“സോറി സാർ.. ഞാൻ… ” “മതി… സർവീസിൽ കയറി കുറച്ചു വർഷം കഴിഞ്ഞാൽ തന്റെ കീഴെ കാണുന്നതിനെ ചവുട്ടി മെതിക്കാൻ ഉള്ള ത്വര ഉണ്ടാകും തന്നെ പോലുള്ള ചിലർക്ക്… നല്ല പോലീസുകാർക്ക് പേര് ദോഷം ഉണ്ടാകാൻ… നിന്ന് താളം ചവുട്ടാതെ എടുത്ത് കൊണ്ട് പോടോ…ഞങ്ങൾക്ക് പോകാൻ ഉള്ളതാണ്… FIR ഞാൻ വന്നിട്ട് പറഞ്ഞു തരാം.. അത് പോലെ എഴുതിയാൽ മതി.. കേട്ടല്ലോ… ” “ശരി സാർ..” അവർ ഒരിക്കൽ കൂടി സല്യൂട്ട് ചെയ്ത് അവന്മാരെയും എടുത്ത് സ്ഥലം വിട്ടു… ((((പൊലീസുകാരോ അവരുടെ ഫാമിലിയോ ഉണ്ടെങ്കിൽ എന്നെ പഞ്ഞിക്കിടരുത്…. ഈ പറഞ്ഞതൊക്കെ ശരത്താണ്.. ഞാനല്ല…. പറഞ്ഞത് ബിനു തോമസിനോട് മാത്രവും…… 🙏🙏🙏 I respect all the police officers.. 👮👮🤝)))

“എന്താടി ഉണ്ടക്കണ്ണി… നോക്കി പേടിപ്പിക്കുന്നേ… ” ശരത് അമ്മാളൂന്റെ അടുത്തെത്തി ചോദിച്ചു… “എന്നാലും എന്നോട് പറഞ്ഞില്ലല്ലോ ആരും..” “ചെറിയ സസ്പെൻസ് ഇട്ടതല്ലേ.. ” “എന്തായാലും പൊളിച്ചു.. … കൈകൊട്… Mr. ശരത് ചന്ദ്രൻ IPS… ആൻഡ് കൺഗ്രാജുലാഷൻസ്…. ” അവൻ അവൾ നീട്ടിയ കൈയിലേക്ക് കൈ ചേർത്തു… താങ്ക് യൂ… “എന്താ നെക്സ്റ്റ് പരിപാടി… “അഭി അവനോട് ചോദിച്ചു.. “ഞാൻ സ്റ്റേഷനിലേക്ക് ചെല്ലട്ടെ.. നിങ്ങൾ വീട്ടിലേക്ക് വിട്ടോ… ദീപു ഇവരുടെ കൂടെ പോകുന്നോ അതോ.. ” “ഇല്ല.. എന്റെ ബൈക്ക് വഴിയിലാണ്.. അവിടെ ഡ്രോപ്പ് ചെയ്ത മതി ആരേലും.. ” ശരത് ചോദിച്ചതിന് ദീപു മറുപടി പറഞ്ഞു.. “ഞാൻ വിടാം.. ചന്ദ്രുവും ആദിയേട്ടനും വിട്ടോ… ” സിദ്ധു പറഞ്ഞു…

“ടാ.. ഞാനും അങ്ങോട്ടേക്ക് ആണ്.. ഒരാളെ കാണണം അവിടെ.. എന്നിട്ടേ മടക്കമുള്ളൂ…” അഭി പറഞ്ഞു…. “ഞങ്ങളും ഉണ്ട്.. അതു കൂടി തീർത്തിട്ട് വീട്ടിലേക്ക് പോകാം… ” ആദിയും ചന്ദ്രുവും അവനോട് യോജിച്ചു… ശരത് തലയിൽ അടിച്ചു കൊണ്ട് അങ്ങോട്ട് വന്നു… “ടാ.. വകുപ്പ് മാറും.. പെണ്ണ് കേസ് ആവും.. തൽക്കാലം അടങ്ങ്.. നമ്മുടെ ഫഗ്ഷൻ ഒന്ന് കഴിയട്ടെ… ” “അവളെ കാണാതെയോ.. നീ പോയേ ശരത്‌… ഞാൻ എന്തായാലും അവളെ കണ്ടിട്ടേ ഉളളൂ… ” “എന്ന എന്തേലും ചെയ്യ്.. പറഞ്ഞാ മനസിലാവില്ലെന്ന് വച്ചാൽ.. നാളെ കഴിഞ്ഞാൽ നീ വിളിച്ചു വരുത്തുന്ന കുറെ പെരുണ്ടാവും ആ ഹാളിൽ.. അവരോട് ഫഗ്ഷൻ നടക്കില്ല എന്ന് പറയാൻ നിനക്ക് പറ്റുമെങ്കിൽ ആയിക്കോ… “

“മതി അഭിയേട്ടാ.. എല്ലാം കഴിഞ്ഞ് എനിക്കും കാണണം അവളെ ഒന്ന് വിശദമായി തന്നെ.. അതു വരെ ക്ഷമിക്ക്…” അമ്മാളൂവും അവനെ സമാധാനിപ്പിച്ചു… “അതേയ്… ഇനി ഈ നടന്നതൊക്കെ ഒന്ന് പറഞ്ഞേ.. എന്തായിരുന്നു പ്ലാനിംഗ്..സൂപ്പർ… എന്റെ വണ്ടി.. നീയല്ലേടാ ചന്ദ്രു അവനെ എടുത്തത്.. പൊളിച്ചു കേട്ടോ… ” “യെസ്.. ഇറ്റസ് മീ.. താങ്ക് യൂ ഭാഭി… ” അവൻ കോളർ പൊക്കി കാണിച്ചു… “എങ്കിൽ എല്ലാരും വിട്ടോ.. പോകും വഴി നിന്റെ കെട്ട്യോനോട് ചോദിക്ക് എല്ലാം അവൻ പറഞ്ഞു തരും കേട്ടോ.. ഇനി നിക്കണ്ട.. വിട്ടോ… ” ശരത് പറഞ്ഞു അവർ അവിടെ നിന്നും പിരിഞ്ഞു… അമ്മാളൂ അഭിയുടെ തോളിലേക്ക് ചാഞ്ഞു.. അവൻ വണ്ടി ഓട്ടോ മോഡിലിട്ട് അവളെ ചേർത്ത് പിടിച്ച് ഡ്രൈവ് ചെയ്തു…

“പേടിയൊക്കെ പോയോ…” “ഇങ്ങനെ കുറെ പേര് ചുറ്റും ഉണ്ടാകുമ്പോൾ ഞാൻ എന്തിന് പേടിക്കണം.. ടെൻഷൻ ആയിരുന്നു… നമ്മുടെ വണ്ടികൾ കണ്ടപ്പോൾ ഒരു സമാധാനം തോന്നിയിരിന്നു… സിദ്ധുട്ടനും ആദിയേട്ടനും തിരിച്ച് പോയതല്ലേ.. പിന്നെ എങ്ങനെ ഇടയിൽ വന്നു… ” “രാത്രിയിൽ ചിന്നൻ ആണ് സിദ്ധുനോട് പണി കിട്ടാൻ ചാൻസുണ്ടെന്നും സുനിലും കൂട്ടരും ദിനകരന്റെ വീട്ടിൽ നിന്നും പോകുന്നത് കണ്ടെന്നും പറഞ്ഞത്… അവൻ എന്നെ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ പുറപ്പെട്ടു… നിന്നെ ആവും ടാർഗറ്റ് എന്ന് ഞങ്ങൾക്ക് ഊഹം ഉണ്ടായിരുന്നു…

അവരെ നിങ്ങളുടെ പിന്നാലെ മാളിലും ടെക്‌സ്റ്റൈൽസിലും കണ്ടപ്പോൾ മനസിലായി ഒറ്റയ്ക്ക് കിട്ടാൻ ആണെന്ന്.. അങ്ങനെ ആണ്.. സിദ്ധുവും ആദിയും തിരിച്ചു പോകുന്നതായി കാണിച്ചത്.. അവർ നമ്മൾ എത്താൻ അവിടെ വെയിറ്റ് ചെയ്തതാണ്.. സിദ്ധു അവരുടെ പണി എങ്ങനെ ആവും എന്ന് ഏകദേശം പറഞ്ഞിരുന്നു.. പൂട്ടേണ്ട സ്ഥലവും മറ്റും കൃത്യമായി നമ്മൾ എത്തുമ്പോഴേക്കും അവന്മാർ നോക്കി വച്ചിരുന്നു.. ചുരുക്കത്തിൽ നമ്മളെ അവരല്ല.. അവരെ നമ്മൾ സ്കെച്ചിട്ടു കൊണ്ടുപോയി പെരുമാറി… അയാളുടെ നട്ടെല്ല് ആണ് അവന്മാർ.. അയാൾ ഒന്ന് ഓടിയണം… ഇനി ശ്വേത… ചില കാര്യങ്ങൾ കൂടി നിന്നോട് പറയാൻ ഉണ്ട്..

നീ ടാർഗറ്റ് ചെയ്യപ്പെട്ടേക്കാം ഇനിയും.. അപ്പോൾ നീ ധൈര്യത്തോടെ നിക്കണം…എന്തു വന്നാലും പേടിക്കാതെ നേരിടണം… കുറച്ചു ദിവസം കൂടി നമ്മൾക്ക് ഒതുങ്ങി നിൽക്കാം…” “ശരത്തേട്ടൻ പോലീസിൽ ആണെന്ന് എന്തേ പറഞ്ഞില്ല… ” “അവൻ ഒരു ലോങ്ങ് ലീവിൽ ആയിരുന്നു.. ഇവരുടെ പിന്നാലെ പോകാനും അവനിൽ മറ്റ് ഇടപെടൽ വരാതിരിക്കാനും ആയി എടുത്തത് ആണ്…എനിക്ക് എതിരെ മുബൈയിൽ വച്ച് ഒരു അറ്റാക്ക് ഉണ്ടായിരുന്നു… അന്ന് മുതൽ ആണ് ശരത് ഇതിന് പിന്നാലെ നടന്നതും സിദ്ധുനെ കണ്ടെത്തിയതും മറ്റും… അവന് അന്നേ ഞാൻ എന്ന് വച്ചാൽ ജീവൻ ആണ്…

ഞാനും ശരത്തും ആദിയും.. അതൊരു വല്ലാത്ത കെമിസ്ട്രി ആണ്… ഞങ്ങൾ ഒരുമിച്ചാണ് ഡിഗ്രി കോഴ്സ് ചെയ്തത്.. MBA ചെയ്യാൻ പുറത്തേക്ക് പോകാൻ നിന്നപ്പോൾ ആണ് അവന് തോന്നൽ വന്നത് അങ്കിളിന്റെ പിറകെ ആണ് അവന്റെയും ലൈഫ് അംബിഷൻ എന്ന്.. ഞങ്ങൾ അന്ന് കുറച്ചു നാൾ പിരിഞ്ഞു… അങ്ങനെ അവൻ സിവിൽ സർവീസ് എടുത്തു… കേരളത്തിൽ ആദ്യത്തെ പോസ്റ്റിംഗ് ആണ്.. ഇവിടെ തന്നെ കിട്ടാൻ കുറച്ചു പാട് പെട്ടു… പിന്നെ നിനക്ക് ചെറിയൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വച്ചു പറയാതിരുന്നതാണ്… “

“ഉം..പലപ്പോഴും തോന്നിയിട്ടുണ്ട് ആ ഒരു ഷാർപ്പ്നെസ് …കാര്യങ്ങൾ ചെയ്യാനുള്ള ഒരു ഒരു.. എന്താ പറയാ… അങ്കിളിന്റെ ബുദ്ധി ആവും എന്ന് അപ്പോഴൊക്കെ ഓർത്തു.. എന്തായാലും നല്ല കിടിലൻ എന്ററി ആയിരുന്നു…. സുരേഷ് ഗോപി ഒക്കെ പറയുന്ന പോലെ ഉണ്ടായിരുന്നു….” അത് കേട്ട് അഭി പൊട്ടിച്ചിരിച്ചു……തുടരും

സിദ്ധാഭിഷേകം : ഭാഗം 61

Share this story