സിന്ദൂരരേഖയിൽ: ഭാഗം 6

സിന്ദൂരരേഖയിൽ: ഭാഗം 6

എഴുത്തുകാരി: സിദ്ധവേണി

നല്ല പനി കാരണം ദേവുവിനെ ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ആക്കി… അമ്മു ആണെങ്കിൽ നല്ല വിഷമത്തിൽ ആണ്… പാവം കുഞ്ഞിന്റെ കിടപ്പ് കണ്ടു… ദേവുട്ടിയുടെ കുഞ്ഞി കൈയിൽ ക്യാനുല കുത്തി വച്ചിട്ടുണ്ട്… അതിന്റെ വേദന കാരണം ദേവു നല്ല കരച്ചിൽ തന്നെയാണ്… അവളുടെ കരച്ചിൽ മാറ്റാനുള്ള തത്രപ്പാടിലാണ് അമ്മു… പക്ഷെ വേദന കാരണം നിർത്താതെ കരയുന്നുണ്ട് അവൾ… അവസാനം മനു വന്ന് അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി അവന്റെ നെഞ്ചോട് ചേർത്തു..

അപ്പോഴേക്കും അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി… അമ്മു ആണെങ്കിൽ അത്‌ അത്ഭുതത്തോടെ നോക്കി ഇരിപ്പുണ്ട്.. അവന്റെ നെഞ്ചിൽ ചാരി ഇരുന്ന് മയങ്ങിയ ദേവുവിനെ പതിയെ അവൻ കട്ടിലിലേക്ക് കിടത്തി… അമ്മു… മോൾ വീട്ടിൽ പോയി ഡ്രെസ്സ് ഒക്കെ മാറ്റിയിട്ടു വാ… ഓഫീസിൽ നിന്നും വന്ന അതെ വേഷം അല്ലെ… ഞാൻ നോക്കിക്കോളാം കുഞ്ഞിനെ… ഇവൾ ഉണരും മുൻപ് വന്നാൽ മതി… അത്‌ സാരമില്ല അമ്മേ… ഒന്നും പറയണ്ട… പോയിട്ട് വാ… മനു മോളെ കൊണ്ട് പൊക്കോ… വേഗം എത്തിയേക്കണേ… മ്മ്മ്.. . അവളെ ഒന്ന് നോക്കിയിട്ട് അവൻ താഴേക്ക് നടന്നു… അവന്റെ പിറകെ ആയി അവളും…

തിരിച്ചുള്ള യാത്രയിൽ മനു അവളോട് ഒന്നും മിണ്ടിയില്ല… വീട്ടിൽ എത്തിയ പാടെ കുളിച്ചു കുഞ്ഞിന് വേണ്ടി കുറുക്കും ഒക്കെ ഉണ്ടാക്കി… സുമക്കുള്ള ഭക്ഷണവും ഒക്കെ എടുത്ത് അവൾ നില്കുവായിരുന്നു… അപ്പോഴാണ് ആരോ അവളുടെ അടുത്ത് നിൽക്കുന്ന പോലെ തോന്നിയത്… തിരിഞ്ഞു നോക്കിയപ്പോ അവളെ തന്നെ കൈകെട്ടി നോക്കി നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ അവൾ മിഴിച്ചു നോക്കി… എന്താ മനുവേട്ടാ… കഴിക്കാൻ എന്തെങ്കിലും വേണോ? അവൻ അവളെ നോക്കി നില്കുന്നതല്ലാതെ ഒന്നും മിണ്ടിയില്ല… ഏട്ടാ… എന്തെങ്കിലും പ്രശ്നം…

അവൾ പറഞ്ഞു തീരുന്നതിനു മുന്നേ മനു അവന്റെ കൈകൾ രണ്ടും എടുത്ത് അടുത്തുള്ള സ്ലാബിൽ വച്ചു അവളെ ലോക്ക് ചെയ്തിരുന്നു… എന്താ നിങ്ങൾ ഈ കാണിക്കുന്നേ മാറിയേ…മാറ്… അവൾ അവനെ പിറകിലേക്ക് തള്ളുന്നുണ്ട് പക്ഷെ അവൻ അവളുമായി അടുക്കുന്നതല്ലാതെ ഒരിഞ്ച് പോലും പിറകിലേക്ക് പോകുന്നില്ല… അടങ്ങി നിന്നോ…. ഒച്ചയും ബഹളവും വക്കണ്ട ഇവിടെയിപ്പോൾ നീയും ഞാനും മാത്രമേ ഉള്ളൂ… അത്‌ നീ മറക്കണ്ട.. അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് മനു അത്‌ പറഞ്ഞു… ഇതുവരെ കാണാതെ ഭാവങ്ങൾ അവന്റെ മുഖത്ത് കണ്ടതും അവളൊന്നു പേടിച്ചു പക്ഷെ അവൾ അത്‌ പുറമെ കാണിച്ചേ ഇല്ല….

ഇയാൾ…. എന്താ ഈ കാണിക്കുന്നത്… അവനെ പിറകിലേക്ക് തള്ളിക്കൊണ്ട് അവൾ പറഞ്ഞു.. അപ്രതീക്ഷിതമായ അവളുടെ പ്രവർത്തിയിൽ അവൻ പിറകിലേക്ക് വീണുപോയി… ഇതിനായിരുന്നോ ഇയാൾ ഇത്രയും നാളും കൂടെ നിന്നത്… ഒന്നുമില്ലെങ്കിലും ഇയാളെ പെങ്ങളെ പോലെ അല്ലെ ഞാൻ… അതേടി… ഇതിന് തന്നെയാണ് ഞാൻ കൂടെ നിന്നത്… ഇന്ന് നിന്റെ ഭർത്താവ് പറഞ്ഞത് നീയും കൂടെ കേട്ടതല്ലേ.. എന്റെ മനസ്സിൽ പല ഉദേശങ്ങളും ഉണ്ട്… അതിന് വേണ്ടി തന്നെയാണ് കൂടെ നിന്നതും എല്ലാ കാര്യങ്ങളും ചെയ്തതും… പിന്നെ വെറുതെ ചെയ്യാൻ ആണെങ്കിൽ ഒരു ആശ്രമം അങ്ങ് തുടങ്ങിയാൽ പോരെ…

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് ഉള്ള ആശ്രമം… ഷിർട്ടിന്റെ സ്ലീവ് മുകളിലേക്ക് മടക്കി അവളുടെ അടുത്തേക്ക് ഇതും പറഞ്ഞു മനു വന്നു… പേടി ഉണ്ടെങ്കിലും പുറമെ കാണിക്കാതെ അവൾ ശീല കണക്കെ അവിടെ നിന്നു… അവൻ അടുത്ത് എത്തി അവളെ കൈയിൽ അവൻ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു… വിടടോ… ഛെ… വിടാൻ അല്ലെ പറഞ്ഞത്… അവനിൽ നിന്നും കുതറി മാറാൻ ശ്രേമിച്ചു കൊണ്ട് അവൾ പറഞ്ഞു… ഇല്ല… ഇനി എനിക്ക് പറ്റില്ല… എനിക്ക് തീരേ ക്ഷമയില്ല… അവളെ വലിച്ചു അടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു… മതി നിങ്ങൾ കരുതുന്ന പോലെ ഒരു പെണ്ണല്ല…

തൊടരുത് എന്റെ ദേഹത്ത്… എന്റെ ദേഹത്ത് തൊടാൻ അവകാശം എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ പുരുഷന് മാത്രമേ ഉള്ളൂ… മാറി നിന്നോണം ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്… ഹാ.. നല്ല ആളാണ് ഈ പറയുന്നത്… നിന്റെ ഭർത്താവ് എന്നും കഴുത്തിൽ താലി കെട്ടിയ പുരുഷനെന്നും വാ തോരാതെ പറയുന്നുണ്ടല്ലോ… എന്നിട്ട് നിനക്ക് അവനെ കുറിച്ച് എന്തറിയാം? അവൻ ആരാണ് എന്ന് നിനക്ക് ഇതുവരെ അറിയാമായിരുന്നോ? അവന്റെ അച്ഛൻ ആരാണ് എന്ന് നിനക്ക് അറിയുമോ? പോട്ടെ അവൻ ഏത് നാട്ടിൽ ഉള്ളവൻ ആണ് എന്ന് നീ അവനോട് ചോദിച്ചിട്ടിട്ടുണ്ടോ?

അവന്റെ കൂടെ കിടന്നപ്പോ ഇതൊന്നും ഇല്ലായിരുന്നല്ലോ… എന്നിട്ട് ഒരു പരിശുദ്ധ ആണെന്ന്… പാതിവൃത്ത പോലും… അവസാനം ഒരു കുഞ്ഞിനേയും തന്നിട്ട് അവൻ വേറെ പെണ്ണിനെ അന്വേഷിച്ചു പോയി… എന്നിട്ടും നീ പഠിച്ചില്ല… വീണ്ടും വലിഞ്ഞു കേറി അവന്റെ ജീവിതവും കൂടെ നശിപ്പിക്കാൻ… ഛെ… ഇനിയും നീ നല്ലവൾ ആണ് എന്ന് മാത്ര പറയരുത്… പക്ഷെ ഇപ്രാവശ്യം അവളുടെ കൈ ആണ് പ്രതികരിച്ചത്… അവളുടെ അടി കൊണ്ട് മനു ഒരു നിമിഷം അവളെ നോക്കി…പിന്നെ പതിയെ അവൾ തല്ലിയ അവന്റെ കവിളിൽ ഒന്ന് കൈവച്ചു… പിന്നെ പതിയെ അവളുടെ കൈ വിടുവിച്ചു…

അപ്പൊ നിന്റെ പ്രതികരണ ശേഷിക്ക് ഒരു കുഴപ്പവും ഇല്ല… ഞാൻ കരുതി നീ അത്‌ ആർകെങ്കിലും പണയം വെച്ചു കാണും എന്ന്… അവൻ പറയുന്ന കേട്ട് അവൾ അവനെ മിഴിച്ചു നോക്കികൊണ്ടെ ഇരുന്നു… നോക്കണ്ട… അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ അല്ല ഞാൻ… ഇപ്പൊ കണ്ട പ്രതികരണം ഒന്നും അവൻ നിന്നെ പറഞ്ഞപ്പോൾ ഒന്നും ഞാൻ കണ്ടില്ലല്ലോ… വസു പറയുന്നത് എല്ലാം കേട്ട് നിന്നതല്ലേ ഉള്ളൂ… അത്‌ അവൻ നിന്റെ ഭർത്താവ് ആയതുകൊണ്ടാണോ? എന്തിനാ അമ്മു ഇനിയും താണ് കൊടുക്കുന്നെ എല്ലാരേം മുൻപിൽ… സ്വന്തം അഭിമാനം മറച്ചു വച്ചിട്ട് നീ എന്തിനാ നീയിങ്ങനെ അവന്റെ മുന്നിൽ…

ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ മുൻപ്… പിന്നെ ഇപ്പൊ ഇങ്ങനെ നിൽക്കുന്നത് എന്തിനാണ്? മതി… മതി… ഞാൻ ആരുടെ മുന്നിൽ എങ്ങനെ നിൽക്കണം എന്ന് ഞാൻ തീരുമാനിക്കും… അതിൽ താൻ അന്വേഷിക്കേണ്ട കാര്യമില്ല… കാര്യം ഉണ്ട്… ഇത്രയും നാളും നിന്നെയും കുഞ്ഞിനേയും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഇവിടെ വരെ കൊണ്ട് എത്തിക്കാൻ എന്നേ കൊണ്ട് പറ്റിയെങ്കിൽ… എനിക്ക് ഇനി നിന്റെ ജീവിതത്തിൽ സംഭവിക്കുന്നതും അറിയാനുള്ള അവകാശമുണ്ട്… എന്ത് അവകാശം… എന്റെ ഭർത്താവിനും കുഞ്ഞിനും മാത്രമേ ഇപ്പൊ എന്നിൽ അവകാശം ഉള്ളൂ… വേറെ ആർക്കും ഞാൻ കൊടുത്തിട്ടിലാ…താൻ പറഞ്ഞല്ലോ ഞാൻ ഊരും പേരും അറിയാത്ത ഒരുത്തന്റെ കൂടെ കിടന്നു എന്ന്…

അത്‌ എന്റെ കഴുത്തിൽ താലി കെട്ടിയ അളായിരുന്നു… അല്ലാതെ… നിറഞ്ഞുവന്ന കണ്ണ് തുടച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി… ഒരു അബത്തം പറ്റി ഇല്ലെന്ന് ഞാനും പറയുന്നില്ല… പക്ഷെ അത്‌ തിരുത്തി…ആരാണ് എന്ന് അറിയോ നിങ്ങൾ പറഞ്ഞ ആ ചതിയൻ ഇല്ലേ.. അദ്ദേഹം തന്നെ… എന്നേ ചതിക്കാൻ ആയിരുന്നു എങ്കിൽ അന്നേ ആ മനുഷ്യന് ചതിക്കാമായിരുന്നു… എന്നിട്ടും എന്തിനാ വീണ്ടും താലി കെട്ടി എന്നേ കൂട്ടിയത്… ഒരു കുഞ്ഞിനെ തന്നത് എന്തിനാ… പറ… ഓഹ്…നിനക്ക് ഇപ്പോഴും അവൻ നല്ലവൻ അല്ലെടി… ഇത്രയൊക്കെ ആയാലും നീയൊന്നും പഠിക്കുന്നില്ലല്ലോ…

അവനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും വീണ്ടും നാണംകെടാൻ ആണോ അവന്റെ ജീവിതത്തിലേക്ക് പോകുന്നത്… അതെ… അതിനുവേണ്ടി തന്നെയാണ്.. ഇതുവരെ എന്റെ കൂടെ ഉണ്ടായിരുന്ന സമയം വരെയും വിച്ചുവേട്ടന്റെ സ്നേഹം കള്ളമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല… ഇപ്പോഴും അതിനൊരു മാറ്റവുമില്ല…എന്തെങ്കിലും തക്കതായ കാര്യമില്ലാതെ ഒരിക്കലും ഏട്ടൻ എന്നേ തള്ളിപറയില്ല… എനിക്ക് ഉറപ്പാണ്… എന്നേ തള്ളിപ്പറഞ്ഞാലും ദേവൂനെ ഒരിക്കലും ഏട്ടന് വേണ്ട എന്ന് വെക്കാൻ പറ്റില്ല… ഓഹ്… എങ്കിൽ നീ പൊക്കോ… അവന്റെ അടുത്തേക്ക് തന്നെ പൊക്കോ…. എല്ലാം അറിഞ്ഞിട്ടും വീണ്ടും… പക്ഷെ കുഞ്ഞിനെ കൊണ്ട് പൊക്കാൻ ഞാൻ സമ്മതിക്കില്ല…

നിന്റെ ഭ്രാന്തിൽ നശിക്കേണ്ടത് അല്ല ആ കുഞ്ഞിന്റെ ജീവിതം…. അതേയ്… അവൾ എന്റെ കുഞ്ഞാ എന്റെയും വിച്ചുവട്ടന്റെയും മാത്രം കുഞ്ഞ്… അവളെ കാര്യത്തിൽ ഇടപെടാൻ താനാരാണ്… അമ്മു… അമ്മു… നീ എന്തൊക്കെ ആണ് പറയുന്നത്… എന്റെ കൈയിൽ കിടന്നല്ലേ അവൾ വളർന്നെ… എന്റെ നെഞ്ചിൽ കിടന്നാൽ അല്ലെ അവൾ ഉറങ്ങു… ഇതുവരെ ഒരു അച്ഛന്റെ സ്നേഹമല്ല ഞാൻ കൊടുത്തിട്ടുള്ളത്… അവളെ അച്ഛൻ അല്ലെങ്കിലും… എന്റെ മോള് തന്നെയാണ് അവൾ… അല്ലെന്ന് പറയല്ലേ… അമ്മുവിന്റെ വാക്കുകൾ വല്ലാതെ മനുവിന്റെ ഹൃദയത്തെ കീറി മുറിച്ചു… അമ്മു… പ്ലീസ്…

നിന്നോട് ഞാൻ നേരുത്തേ അങ്ങനെയൊക്കെ കാണിച്ചത് നിന്റെ പ്രതികരണം കാണാൻ വേണ്ടി മാത്രമാണ്… അല്ലാതെ അമ്മയേം പെങ്ങളേം തിരിച്ചറിയാൻ കഴിയാത്തവൻ അല്ല… എല്ലാം ഞാൻ നേരുത്തേ അറിഞ്ഞതാ വസുവിന്റെ കാര്യം എല്ലാം…. പക്ഷെ നിന്നോട് എങ്ങനെ പറയണം എന്ന് എനിക്ക് അറിവില്ലായിരുന്നു… അന്ന് അവന് ആക്സിഡന്റ് ഒന്നും പറ്റിയില്ല…അവനെ അന്വേഷിച്ചു ചെന്നപ്പോ അതൊക്കെ ഞാൻ നേരിട്ട് കണ്ടതാ അവൻ ആ നിമിയുടെ കൂടെ നടക്കുന്നതും എല്ലാം… അവന്റെ ആക്സിഡന്റ് അതൊരു കള്ളം ആയിരുന്നു… നിന്നെ ഒഴിവാക്കാനുള്ള… അതുപോലെ ഞാൻ പറഞ്ഞ ഒരു കള്ളമാണ് അവൻ മരിച്ചു എന്നത്…

അത്‌ കേട്ടതും അവൻ അവനെ നിറഞ്ഞ മിഴിയാലെ നോക്കി… പിന്നെ അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു… എന്താ… എന്തിനാ… എന്തിനാ ഇത്രയും വല്ല്യ കള്ളം നിങ്ങൾ എന്നോട് പറഞ്ഞത്… എന്തിനാ ഏട്ടൻ മരിച്ചു എന്ന് കള്ളം പറഞ്ഞത്… പറ… ഇത്രയും വല്ല്യ കള്ളം പറഞ്ഞ് എന്തിനാ എന്റെ കഴുത്തിൽ നിന്ന് താലി ഊരി മാറ്റിപ്പിച്ചത്… എന്തിനാ നെറ്റിയിലെ സിന്ദൂരം എന്നിൽ നിന്നും… എന്ത് തെറ്റാണ് മനുവേട്ടാ നിങ്ങളോട്‌ ഞാൻ ചെയ്തത്… എന്തിനാ… സത്യം പറയാമായിരുന്നില്ലേ… ഞാൻ അന്വേഷിച്ചു പോകില്ലായിരുന്നാലോ… ഒരിക്കലും വിച്ചുവേട്ടന്റെ കണ്ണിൽ പെടാതെ ജീവികുമായിരുന്നില്ലേ…

എന്നിട്ടും ഇത്രയും വല്ല്യ കള്ളം… ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് എങ്ങനെ പറയാൻ തോന്നി… അവൾ എന്തൊക്കെയോ പറഞ്ഞ് തറയിലേക്ക് ഊർന്നിരുന്നു… അമ്മു… അത്‌… നിന്നോട്… വേണ്ട… ഇതുവരെ ഏട്ടന്റെ ജീവിതത്തിൽ ഒരു കരടായിട്ട് വലിഞ്ഞുകേറി ചെല്ലില്ല എന്നൊരു തീരുമാനം ഞാൻ എടുത്തായിരുന്നു… പക്ഷെ ഇനി അത്‌ ഇല്ല… അറിയണം എനിക്ക് എല്ലാമറിയണം… എന്തിനാണ് എന്നോട്… അവൾ പറഞ്ഞത് കേട്ടപ്പോൾ മനുവിന്റെ മനസ്സിൽ ഒരു പേടി തുടങ്ങി… അത്‌ അവന്റെ മുഖത്ത് നന്നായി തന്നെ പ്രതിഫലിച്ചു… അമ്മു… വേണ്ട… ഇനി നീയൊന്നിനും പോണ്ട…

നിന്നെ വേണ്ടാത്തവരെ എന്തിനാ ഇനിയും നീ സ്നേഹിക്കുന്നത്… ഇല്ല… എനിക്ക് എനിക്ക് അത്‌ അറിഞ്ഞാലേ പറ്റു… എന്തിനാ എന്നേ മറന്ന് വേറെയൊരു പെണ്ണിനെ വിച്ചുവേട്ടൻ സ്നേഹിച്ചത് എന്നെനിക്കറിയണം… ഞാൻ സ്നേഹിച്ചതിനെക്കാളും അവൾക് സ്നേഹിക്കാൻ പറ്റുമോ? അമ്മു… വേണ്ട… മനുവേട്ടൻ ഇനിയൊന്നും പറയണ്ട… ഞാൻ ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്… അവൾ അതും പറഞ്ഞ് നേരെ മുറിയിലേക്ക് കേറിപോയി… ശേ… വേണ്ടിയിരുന്നില്ല…

അവളോട് ഒന്നും പറയണ്ടേയിരുന്നില്ല… ദൈവമേ എല്ലാം അറിഞ്ഞു കഴിഞ്ഞു അവൾ എന്നേ വെറുക്കുമോ… ഇല്ല… അതിന് ഞാൻ അനുവദിക്കില്ല… വേണം എനിക്ക് എന്റെ പാതിയായി ഇവളെ ഈ ജന്മത്തിൽ… അതിന് ആര് തടസം നിന്നാലും ഞാൻ അത്‌ നടത്തിയിരിക്കും… അമ്മുനേം കുഞ്ഞിനേം ആർക്കും… ആർക്കും വിട്ട് കൊടുക്കില്ല… അവന്റെ കണ്ണിൽ എന്തെന്നില്ലാത്ത ദേഷ്യം നിറഞ്ഞു…  ഓഫീസ് റൂമിൽ ഇരുന്ന് എന്തൊക്കെയോ ചെയ്തുകൊണ്ട് ഇരിക്കുവായിരുന്നു വസു.. പക്ഷെ ഒന്നിനും വയ്യ… മനസ്സ് അവനോട് എന്തൊക്കെയോ പറയാൻ ശ്രേമിക്കുന്ന പോലെ…

ഹൃദയത്തിൽ എന്തോ ഒരു ഭാരം പോലെ…. അവന്റെ മനസ്സിൽ എന്തോ പതിവില്ലാതെ അമ്മുവിന്റെ മുഖം തെളിഞ്ഞു വന്നു… ശേ… വേണ്ടിയിരുന്നില്ല ആ കുട്ടിയോട് അങ്ങനെയൊന്നും പറയണ്ടേയിരുന്നില്ല…എന്ത് തരം താഴ്ന്ന രീതിയിലാണ് അയാളോട് ഞാൻ സംസാരിച്ചത്… എന്താ വസു നിനക്ക് സംഭവിക്കുന്നത്… ആൾക്കാരോട് എങ്ങനെ സംസാരിക്കണം എന്നുള്ളത് നീ മറന്നോ.. അതും പറഞ്ഞ് തലമുടിയിൽ വിരൽ കോർത്തു അവൻ വലിച്ചുപിടിച്ചു… പിന്നെ തലയിൽ കൈ വച്ചു എന്തോ ആലോചിച്ചു… നാളെ അവളോട് സോറി പറയണം… ആ കുട്ടിയെ തിരിച്ചു ജോലിക്ക് എടുക്കണം…

അതും മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ കട്ടിലിലേക്ക് വീണു… കണ്ണടച്ചിട്ടും ഉറങ്ങാൻ കഴിയാത്ത പോലെ… രാവിലെ അമ്മുവിനോട് പറഞ്ഞ ഓരോ വാക്കും അവന്റെ തലയിൽ കൂടെ കറങ്ങുന്നുണ്ടായിരുന്നു… ഒരിക്കൽ മാത്രമെ കണ്ടിട്ടുള്ളു എങ്കിലും ദേവുവിന്റെ മുഖമായിരുന്നു അവന്റെ മനസ്സ് നിറയെ… ഒരുപക്ഷെ രാവിലെ അമ്മുവിനെ പറഞ്ഞതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് അവനാണ് എന്ന് അവനിപ്പോൾ തോന്നുന്നുണ്ട്… എന്താ.. ഇതിപ്പോ ഇങ്ങനെയൊക്കെ തോന്നാൻ… അവളെകാളും ഇപ്പൊ വേദന അനുഭവിക്കുന്നത് ഞാനാണല്ലോ..

കണ്ണടക്കുമ്പോൾ ഓടിവരുന്നത് ആ കുരുന്നിന്റെയും അവളുടെയും മുഖം മാത്രമാണ്… ഇനിയിപ്പോൾ അവൾ പറഞ്ഞതിൽ എന്തങ്കിലും… ഏയ്‌… എന്തൊക്കെ ആണ് ആലോചിച്ചു കൂട്ടുന്നത്… അവളെ ഇതിന് മുന്നേ കണ്ടിട്ട് പോലും ഇല്ല ഞാൻ പിന്നെയെങ്ങനെയാണ്… തല ഒന്ന് തടവി കൊണ്ട് അവൻ കട്ടിലിൽ നിന്നും എണീറ്റു… പതിയെ അടുത്തിരുന്ന ഷെൽഫിൽ നിന്നും ഒരു ഗുളിക എടുത്തു… പിന്നെ മടിച്ചു മടിച്ച് ആണെങ്കിലും അവനത് കഴിച്ചു..

ദേവുവിനെ കൈയിൽ എടുത്ത് വച്ചുകൊണ്ട് ഇരിക്കുകയാണ് മനു… രാത്രി ഒരുപാടായിട്ടും അവൾ ഉറങ്ങിയതേ ഇല്ല… അത്‌ കാൺകെ എന്തോ ഒരു അശ്വസ്തത അമ്മുവിന് തോന്നി… അവൾ പതിയെ അടുത്ത് ചെന്ന് ദേവുവിനെ അവന്റെ കൈയിൽ നിന്നും അവളെ വാങ്ങി… അവൾ ഇവിടെ ഇരിക്കട്ടെ അമ്മു… വേണ്ട… എനിക്ക് ഇപ്പോ അത്‌ ഇഷ്ടമല്ല… അവനെ നോക്കാതെ അവൾ കുഞ്ഞിനെ എടുത്ത് അടുത്തിരുന്ന കസേരയിൽ ഇരുന്നു… ഒന്ന് പുറത്ത് നിൽക്കാമോ? ഇവൾക്ക് വിശക്കുന്നുണ്ടാകും.. പറഞ്ഞ് തീരേണ്ട താമസം അവൻ വെളിയിലേക്ക് നടന്നു… ഇതെല്ലം കണ്ട് സുമ അടുത്ത് ഇരിപ്പുണ്ടായിരുന്നു…

അവരും അവന്റെ പിറകെ വെളിയിലേക്ക് ഇറങ്ങി… എന്താടാ… എന്തിനാ അവളിപ്പോ നിന്നോട് ഒരു അകൽച്ച കാട്ടുന്നത്… ഒന്നുമില്ല… ഒന്നും ഇല്ലാതെ ഇരിക്കില്ലെന്ന് എനിക്ക് അറിയാം… എന്താ സംഭവിച്ചത് വീട്ടിൽ വച്ചു…നീ എന്തെങ്കിലും അവളോട് പറഞ്ഞായിരുന്നോ? അമ്മ ഒന്ന് പോയെ… ഞാൻ അവളോട് ഒന്നും പറഞ്ഞില്ല… ചുമ്മാ ഓരോന്ന് ചോദിക്കാൻ… ഓഹ്.. എന്തോ ഒപ്പിച്ചു വെച്ചിട്ട് ഇനി എന്നോട് ദേഷ്യം കാണിച്ചാൽ മതിയല്ലോ… അല്ലെ ഒരു കാര്യം ചോദിക്കാൻ വന്നതാ ഞാൻ…

അവൾ പറഞ്ഞത് ശെരിയാണോ ആ കൊച്ചൻ ഇപ്പൊ ഇവിടെ ഉണ്ടോ? ആരാ? വസു… മ്മ്മ്… ഉണ്ട്… അമ്മ അങ്ങോട്ട് ചെല്ല് എല്ലാം വിശദമായിട്ട് പിന്നെ പറയാം… പക്ഷെ അപ്പോഴും അവളുടെ മനസ്സിൽ വസുവിന്റെ മുഖമായിരുന്നു… എന്തൊക്കെയോ തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ച പോലെ അമ്മു ചാരി കസേരയിലേക്ക് ഒന്ന് ഇരുന്നു… രാത്രി എപ്പോഴോ അവളും കുഞ്ഞിനെ ചേർത്ത് വെച്ചു ഒന്ന് മയങ്ങി….. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 5

Share this story