ദേവാഗ്നി: ഭാഗം 36

ദേവാഗ്നി: ഭാഗം 36

എഴുത്തുകാരൻ: YASH

അടുത്ത ദിവസം ദേവു… അപ്പു ഏട്ടാ നമുക്ക് ഒന്ന് ദേവസാനിഥി യിൽ പോവാ… ആ പോവലോ…ഇപ്പൊ തന്നെ പോയികളയാം… രൂപലി നീയും പോര്… അവർ 3 പേരും അങ്ങോട്ട് പോവാൻ ഇറങ്ങുമ്പോ ജ്യോതി അങ്ങോട്ട് വന്നു…ഞാനും വരുന്നു…നമുക്ക് പുഴയുടെ അടുത്തും പോവന്നേ… എല്ലാവരും ദേവസാനിഥിയിൽ എത്തി… അപ്പുനെ അവിടെ ഉള്ളവരെ ഒക്കെ പരിചയപ്പെട്ടുതി കൊടുത്തു ദേവു… എല്ലാവരോടും കുറെ സമയം അവിടുന്നു സംസാരിച്ചു സമയം ചിലവഴിച്ചു..അതിനു ശേഷം തൊട്ട് പിന്നിൽ ഉള്ള പുഴ വക്കിൽ പോയി അവിടുത്തെ ഭംഗി നോക്കി ഇരുന്നു ..

അച്ഛനെ അമ്മയെയും ഒക്കെ ഓർമ വരുമ്പോ ഇവിടെ ഞാൻ ഇങ്ങനെ വന്നിരിക്കാറുണ്ടായിരുന്നു ചെറുപ്പത്തിൽ…ഇതേ പോലെ ചെറിയ കാറ്റ് അപ്പൊ വീശും അപ്പോയൊക്കെ തോനറുള്ളത് അച്ഛനും അമ്മയും തലോടും പോലെയാ…ദേവു പറഞ്ഞു രൂപലി: ഇവിടെ ഇങ്ങനെ ഇരിക്കുമ്പോ മനസിന് വല്ലാത്ത ഒരു സുഖം തോന്നുന്നു ദേവു… കുറെ സമയം അവിടെ ഇരുന്ന് ഉച്ച അയപ്പോൾ തിരിച്ചു തറവാട്ടിൽ എത്തി… അപ്പോയേക്കും മംഗലത്ത് തറവാട്ടിലെ മുത്തശ്ശനും മുത്തശ്ശി യും കാശി യും ഒഴികെ മറ്റുള്ളവരും അവിടെ എതിയിട്ടുണ്ടായിരുന്നു….തൊട്ട് പിന്നാലെ തന്നെ സിദ്ധാർഥിന്റെ അച്ഛൻ ഗോപി യും അമ്മ സുമ യും എത്തി… എല്ലാവരും കൂടിയപ്പോ ആകെ ബഹളം ആയി…

രൂപലി മാത്രം ആകെ മൂഡ് ഓഫ് ആയി നിൽകുന്നേ കണ്ട് ജ്യോതി ചോദിച്ചു…ഈ ചേച്ചിക്ക് എന്തുപറ്റി…നിങ്ങൾ വരുന്നത് വരെ യാതൊരുവിധ കുഴപ്പവും ഇല്ലായിനല്ലോ… ആതു: അത് ഏടത്തിയുടെ IPS ഞങ്ങളെ കൂടെ വന്നില്ലലോ അതാ….. അഭി: അവന് ഏതോ അത്യാവശ്യം ആയി ഇന്ന് രാത്രി തിരുവനന്തപുരം പോവേണ്ടത് കൊണ്ട് അല്ലെ… പിന്നെ നിനക്ക് അറിയുന്നെ അല്ലെ നിങ്ങളെ ജോലിയുടെ പ്രത്യേകത… നീയും ഇനി ഇപ്പൊ 3,4 ദിവസം കഴിഞ്ഞ join ചെയ്യുന്നേ അല്ലെ…. അങ്ങനെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുമ്പോ ആണ് രാഘവനും കുടുംബവും വരുന്നത്…

അഞ്ചു: ഡീ ജ്യോതി ഇതെന്താടി ഈ പുട്ടി പ്രേതവും ജ്വലറിയും… ജ്യോതി: അതാണ് രാഘവൻ മുത്തശ്ശന്റെ മകൾ ഇന്ദ്രജദേവിയും യും അവരെ മകൾ സ്വാതി ഏച്ചിയും …അവരെ ഭർത്താവും മകനും us ഇൽ എങ്ങാനും ആ… അനു: വിച്ചു ഏട്ടൻ ആളൊരു പാവം ആ… ആ തള്ളയും മോളും വല്ലാത്ത സാധനം ആ….. ആ സ്വാതിയ്ക്ക് ഒടുക്കത്തെ ജാഡയാ… അവൾ ഏതോ കോലോത്തെ തമ്പുരാട്ടി ആണെന്ന ഭാവം… ഞങ്ങളോടൊന്നും കൂട്ടുകൂടില്ല…. അപ്പോഴാണ് ഹാളിൽ നിന്നും അയ്യോ…. അമ്മേ… ഓടിവയോ…. ആ….ആ…. എല്ലാവരും അങ്ങോട്ട് ഓടി..അവിടെ കണ്ട കായ്ച എല്ലാവരെയും കണ്ണ് തള്ളിപോയി… സ്വാതിയെ നിലത്ത് ഇട്ട് ഒരു കൈ കൊണ്ട് അവളെ മുടിക്ക് പിടിച്ചു അവളെ മൂക്കിന് ഇട്ട് ഇടിക്കുന്ന ഇക്രു മോൻ…

അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന അമ്മു അച്ചു… അയ്യോ … ഒന്ന് അതിനെ ആരേലും പിടിച്ചു മാറ്റ് അതും പറഞ്ഞു ജ്യോതി കുറച്ച് പിന്നിലേക്ക് മാറി നിന്നു… രൂപലി ഓടി പോയി ഇക്രു നെ പിടിച്ചു… രൂപലി വിളിച്ചപ്പോ ഒരു കുഴപ്പവും ഉണ്ടാകാതെ അവളെ കൂടെ പോയി… അപ്പോയേക്കും എല്ലാവരും വന്ന് സ്വാതിയെ നോക്കി… നോക്കുമ്പോ അവളെ നെറ്റി പൊട്ടി ചോര വരുന്നുണ്ട്… പെട്ടന്ന് തന്നെ കാറും എടുത്ത് അവളെ കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി… ജ്യോതി നോക്കുമ്പോ ഉണ്ട് രക്ഷയും മീനാക്ഷിയും ഒരു മൂലയിൽ ഇരുന്നു ചിരിച്ചു മറിയുന്നു … എന്നാലും എന്റെ ജ്യോതി നമ്മളെ ഇക്രു മോൻ പോളിയാ ലെ… ഹോ ആ പുട്ടി പ്രേതത്തിന് കണക്കിന് കൊടുത്തിക്ക്… നോക്കേടി…

എന്നും പറഞ്ഞു ഫോൺ എടുത്ത് ജ്യോതിക്ക് കാണിച്ചു കൊടുത്തു… സ്വാതി മുടിയൊക്കെ പറച്ചിട്ട് പോട്ടൊക്കെ മാഞ്ഞു ആകെ ഒരു പേ കോലം ആയിട്ടുള്ള ഫോട്ടോ…അത് കണ്ട് ജ്യോതിയും ചിരി തുടങ്ങി….. എന്താ അമ്മു അച്ചു ഇവിടെ സംഭവിച്ചത്…മുത്തശ്ശൻ ചോദിച്ചു… അമ്മു അച്ചു പറഞ്ഞു തുടങ്ങി… ഇക്രു ഹാളിൽ ഇരുന്ന് കുറെ കളർ ചെയ്തു കുറെ മര കട്ടകൾ കൊണ്ട് എന്തൊക്കെയോ ഉണ്ടാക്കി കളിക്കുക ആയിനും അപ്പോഴാണ് സ്വാതി അങ്ങോട്ട് വന്നത്…ഇക്രുന്റെ കളറിൽ കുളിച്ചു അവിടെ ഇരുന്ന് കളിക്കുന്നെ കാണുന്നത് അവൾ ഡാ വൃത്തികെട്ട ചെക്കാ എണീറ്റ് പോടാ…

ഇവിടെ ഇരുന്ന് ഇങ്ങനത്തെ കളി ഒന്നും കളിക്കാൻ പറ്റില്ല… ഇക്രു മുഖം ഉയർത്തി അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…എന്നിട്ട് വീണ്ടും അവന്റെ പണി തുടങ്ങി… അവൾക്ക് അത് അത്ര പിടിച്ചില്ല… അവൾ വന്നു കാല് കൊണ്ട് മര കട്ട ഒക്കെ തട്ടി തെറിപ്പിച്ചു..ഇക്രുന്റെ തലയ്ക്കിട്ട് ഒരു കൊട്ടും കൊടുത്തു എന്നിട്ട് അവനെ പിടിച്ചു തള്ളി നിലത്തേക്ക് ഇട്ട് അവൾ മുൻപോട്ട് നടന്നു… ഇക്രു എണീറ്റ് അവിടെ കിടന്ന കസേരയിൽ ഒരു ചവിട്ട് അത് സ്വാതി യുടെ മുൻപിലേക്ക് നീങ്ങി നിന്നു അവൾ അതിൽ തടഞ്ഞു വീണു… ഇക്രു നിലത്തു കിടന്ന അത്യാവശ്യം തരക്കേടില്ലാത്ത ഒരു മര കട്ട എടുത്ത് അവളെ തലയ്ക്ക് ഇട്ട് കൊടുത്തു… പിന്നെ ചാടി അവളെ ദേഹത്ത് കയറി ഇരുന്ന് ഇടി യോട് ഇടി ആയിനും…

ഇത് കേട്ട് അഞ്ചു അനു ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി…അത് കണ്ട് രാഘവൻ മുത്തശ്ശനും ചിരിക്കാൻ തുടങ്ങി…രാഘവൻ മുത്തശ്ശൻ പറഞ്ഞു… ആ മോൻ ആള് മിടുക്കൻ ആണല്ലോ… അല്ലേലും സ്വതിയ്ക്ക് 2 കൊള്ളേണ്ടത് അത്യാവശ്യം ആണ്… അവൾക്ക് കുറച്ചു കൂടുതൽ ആണ്… അത് എങ്ങനെയാ അവളെ അമ്മ തന്നെ കൊഞ്ചിച്ചു വഷളാക്കി വച്ചേ അല്ലെ…. പിന്നെ ഇക്രു നെ കൂട്ടി എല്ലാവരും മുകളിലെ ഹാളിൽ പോയി…. എല്ലാവരും ഓരോ കഥ ഒക്കെ പറഞ്ഞു ഇക്രു ആയി അടുക്കാൻ ശ്രമിച്ചു ഇക്രു പതിയെ എല്ലാവരും ആയി അടുക്കാൻ തുടങ്ങി… ജ്യോതി മാത്രം അവന്റെ അടുത്തേക്ക് പോയതെ ഇല്ല….അഞ്ചു പതിയെ ഇക്രു നോട് പറഞ്ഞു…

ജ്യോതി ചേച്ചി പാവം അല്ലെ… മോൻ വന്നപ്പോ അവളെ തല്ലിയത് കൊണ്ട് അവൾ ഇപ്പൊ പിണക്കത്തിലാ… അവളും ആയും നമുക്ക് കൂട്ട് അവണ്ടേ… വേണോ…അവളെ നോട്ടം എനിക്ക് ഇഷ്ടപ്പെട്ടില്ല അതാ അവളെ ഇടിച്ചത്… അതും നിന്റെ ചേച്ചി അല്ലെ… അവളെ പിണക്കം ഒക്കെ മാറ്റി മോൻ അവളും ആയി കൂട്ട് ആവണം… അതിന് അവളോട് പോയി സോറി പറയണം പിന്നെ ചേച്ചി എന്നെ അവളെ ഇനി മോൻ വിളിക്കാവു പിന്നെ കെട്ടി പിടിച്ചു ഒരു ഉമ്മയും കൊടുത്താൽ മതി…അവളെ പിണക്കം ഒക്കെ മാറും…. ശരി എന്ന് തലയും ആട്ടി അവളെ അടുത്തേക്ക് പോയി ജ്യോതി തിരിഞ്ഞു ഇരുന്ന് മീനാക്ഷിയോട് എന്തോ സംസാരിക്കുമ്പോ ആണ് ഇക്രു പിന്നിൽ വന്ന് അവളെ തോണ്ടി വിളിക്കുന്നത്…ജ്യോതി തിരിഞ്ഞു നോക്കി ഇക്രു നെ കണ്ടപ്പോ…

അയ്യോ…. ഇക്രു മോനെ ഇനി എന്നെ ഇടികല്ലേ… ഞാൻ മോന്റെ അടുത്ത് ഒരു പ്രശ്നത്തിനും വരില്ല… അതും പറഞ്ഞു ഒരു മൂലയിലേക്ക് നീങ്ങി ഇരുന്നു ജ്യോതി… സോറി… സോറി ചേച്ചി….അതും പറഞ്ഞു ഇക്രു ജ്യോതിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു… ജ്യോതി ആകെ കിളി പറന്ന് ഇരുന്ന് പോയി….😇😇😇 പിന്നെ ഇക്രു ജ്യോതി ഭയാഗര കൂട്ട് ആയി … അവളെ മടിയിൽ ഇരുന്ന് എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു അവൻ… രാത്രി ഭക്ഷണം ജ്യോതി തന്നെ വാരി കൊടുക്കേണ്ടി വന്നു… എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ മുത്തശ്ശൻ പറഞ്ഞു .. എല്ലാവരും നാളെ രാവിലെ ക്ഷേത്രത്തിൽ പോവണം…

കാണിയരോട് വരാൻ പറഞ്ഞിക്ക് കാവിൽ വിളക്ക് വെയ്ക്കുന്നതിന് എന്തേലും ദോഷം ഉണ്ടോ എന്ന് പ്രശ്നം വച്ചു നോക്കണം ഉണ്ടെങ്കിൽ അതിനുള്ള പരിഹാര കർമവും ചെയ്യണം…. അത് വേണോ ഏട്ടാ… ഏട്ടന് ഓർമ യില്ലേ എന്റെ കമല…. അവളെ അവസ്‌ഥ… കമല …അവൾ ചോദിച്ചു വാങ്ങിയത് അല്ലെ മരണം…എനിക്കും നിനക്കും അവൾക്കും എല്ലാവർക്കും അറിയാവുന്നത് അല്ലെ കാവിൽ വിളക്ക് വെയ്ക്കാൻ കന്യകയ്ക്ക് മാത്രേ അവകാശം ഉള്ളു എന്ന്… അതും അവഗണിച്ചു അങ്ങോട്ട് പോയിട്ട് എന്തായി….നാഗ തറയിൽ കാലെടുത്തു വച്ചപോയേക്കും നാഗങ്ങൾ അവളെ ചുറ്റി വരിഞ്ഞില്ലേ….

ഇത് ഇപ്പൊ കുട്ടികളുടെ ജാതക ദോഷം മാറാൻ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് ആ… വൈകുന്നേരം ആണ് നാഗ പാട്ടും ആട്ടവും അവർ ഉച്ച ആവുമ്പോ എത്തും കൃഷ്ണാ അവരെ കാര്യങ്ങൾ ഒക്കെ നീയും സതീശനും നോക്കി കൊള്ളണം… പിന്നെയും ഓരോ കാര്യങ്ങൾ ചെയ്യാനുള്ള നിർദേശങ്ങൾ കൊടുത്തു… അപ്പോഴാണ് തലയിൽ കേട്ട് ഒക്കെ ആയി 🤕🤕🤕സ്വാതി ഹോസ്പിറ്റലിൽ നിന്നും ആകെ ക്ഷീണിച്ചു അവശയായി അങ്ങോട്ട് വന്നത്….ഇന്ദ്രജ ദേഷ്യത്തോട് ഇക്രു നെ ഒന്ന് നോക്കി അവർ സ്വതിയെയും പിടിച്ചു കൊണ്ട് റൂമിലേക്ക് പോയി…

കുറച്ച് കഴിഞ്ഞു എല്ലാവരോടും പോയി കിടന്നുകൊള്ളാൻ പറഞ്ഞു…എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി രാത്രി ഏതോ യാമത്തിൽ മൃതങ്കം യുടെയും വീണ വായിക്കുനത്തിന്റെയും ശബ്ദം കേട്ട് ആണ് അഞ്ചു എഴുന്നേൽക്കുന്നത്.. അവൾ അറിയാതെ തന്നെ ആ ശബ്ദം കേട്ട് ഇടത്തേക്ക് നടന്നു… അവൾ ചെന്ന് നിന്നത് മുകളിലെ ഹാളിൽ അവിടെ നിന്നും ആണ് ആ സംഗീതം കേൾക്കുന്നത് അവൾ ശബ്ദം കേട്ട് ഭാഗത്തേക്ക് നോക്കി……തുടരും

ദേവാഗ്നി: ഭാഗം 35

Share this story