സിദ്ധാഭിഷേകം : ഭാഗം 63

സിദ്ധാഭിഷേകം :  ഭാഗം 63

എഴുത്തുകാരി: രമ്യ രമ്മു

“ഉം..പലപ്പോഴും തോന്നിയിട്ടുണ്ട് ആ ഒരു ഷാർപ്പ്നെസ് …കാര്യങ്ങൾ ചെയ്യാനുള്ള ഒരു ഒരു.. എന്താ പറയാ… അങ്കിളിന്റെ ബുദ്ധി ആവും എന്ന് അപ്പോഴൊക്കെ ഓർത്തു.. എന്തായാലും നല്ല കിടിലൻ ആയി.. സുരേഷ് ഗോപി ഒക്കെ പറയുന്ന പോലെ ഉണ്ടായിരുന്നു ഇൻഡ്രോ… ” അത് കേട്ട് അഭി പൊട്ടിച്ചിരിച്ചു… ശരത് സ്റ്റേഷനിൽ ചെന്ന് അവന്മാർക്ക് എതിരെ ഉള്ള FIR ഫയൽ ചെയ്തു.. അമ്മാളൂന്റെ പേര് എവിടെയും വരാതെ നോക്കി… അവന്റെ ആവശ്യപ്രകാരം അവരുമായി തനിച്ച് സംസാരിക്കാൻ അവസരം ഒരുക്കി…

സ്ത്രീകൾക്ക് എതിരെ ഉള്ള നടപടിയിൽ കൂടുതൽ ശിക്ഷ ലഭിക്കും എന്ന് അവരെ ബോധിപ്പിച്ചു… അങ്ങനെ അവന്മാരും കൊട്ടേഷൻ അഭിക്ക് എതിരെ ആണെന്ന് സമ്മതിച്ചു… നാളെ തന്നെ ജാമ്യം കിട്ടുന്ന തരത്തിൽ ആണ് കേസ് ചാർജ് ചെയ്തത് എന്നും.. ഇറങ്ങിയാൽ തന്നെ കാണാതെ ദിനകരനെ തേടി ചെല്ലരുത് എന്നും പറഞ്ഞു.. കോണ്ടാക്ട് ചെയ്യാൻ ഒരു നമ്പറും കൊടുത്തു… തന്നെ വന്ന് കാണണം എന്നും പറഞ്ഞു… ഫോണിൽ നേരത്തെ എടുത്ത വീഡിയോ കാണിച്ചു കൊടുത്തു.. അവർ ആർക്കെതിരെ ഉള്ള കൊട്ടേഷൻ ആണെന്ന് പറയുന്നത് ആയിരുന്നു അത്…

“ഇത് അറിയാതെ ഏതിലെങ്കിലും പോസ്റ്റ് ഇട്ടാൽ പോലും ഇവിടത്തേ SI ടെ പണി പോകും നിങ്ങൾക്ക് എട്ടിന്റെ പണിയും കിട്ടും.. നിങ്ങൾ എന്നെ വെട്ടിച്ചു പോകാൻ നോക്കിയാലും ഞാൻ കൃത്യമായി പിടിക്കും… ദിനകരന്റെ കൂടെ അല്ലെങ്കിലും ഇനി അധികം കാലം ഇല്ല… കാര്യം ഇത്രേ ഉള്ളൂ…. കൂടുതൽ ഒന്നും ഇല്ല.. എനിക്ക് ഒരു ചെറിയ ആവശ്യം ഉണ്ട് നിങ്ങളെ കൊണ്ട്….. അത് കഴിഞ്ഞാൽ നിങ്ങളെ വിടാം…. ഈ കേസിന്റെ പുറത്ത് വലിയ ശിക്ഷ വരാതെ ഞാൻ നോക്കിക്കൊള്ളാം… ” “ഞങ്ങൾക്ക് സമ്മതമാണ് സാറേ.. ജീവിക്കാൻ വേണ്ടി ഈ പണിക്ക് ഇറങ്ങി എന്നേ ഉള്ളൂ.. ” “അപ്പോ.. ശരി..പറഞ്ഞപ്പോലെ… നാളെ ഇറങ്ങിയ ഉടനെ വിളിക്കണം.. കേട്ടല്ലോ.. “

അമ്മാളൂവും അഭിയും വീട്ടിലെത്തി ഹാളിലേക്ക് കടക്കുമ്പോൾ എന്തോ ഒന്ന് ഓടി വന്ന് അവളുടെ മേലേക്ക് വീണു.. അവൾ തറയിൽ എത്തുന്നതിന് മുന്നേ അഭി പിറകിൽ നിന്ന് താങ്ങി… പിന്നെ നേരെ നിർത്തി… “ടി… എന്റെ ഭാര്യേ വീഴ്ത്താൻ ആണോ നീ ഇങ്ങോട്ട് വന്നത്.. ” അമ്മാളൂന്റെ കഴുത്തിലൂടെ കയ്യിട്ട് സാന്ദ്ര 32 പല്ലും കാണിച്ചു ചിരിച്ചു… “സോറി ഭാഭി.. കണ്ട ആവേശത്തിൽ ഓടി വന്നതാ.. ഗ്രിപ്പ് കിട്ടിയില്ല…. ” “നീ വരില്ലാന്ന് പറഞ്ഞിട്ട്.. കള്ളി.. ” “പിന്നേ.. എന്റെ ഒരേ ഒരു ഏട്ടന്റെ റിംഗ് എക്സ്ചേഞ്ചിന് വന്നില്ലെങ്കിൽ പിന്നെ ഏതിന് വരാനാ.. അത് ആ തെമ്മാടിയെ പറ്റിക്കാൻ പറഞ്ഞതല്ലേ..

അങ്ങേർക്ക് പഠിപ്പിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്.. ഇങ്ങനെ ഉണ്ടോ ഒരു മുരടൻ… ഹും…” അപ്പോഴേക്കും ബാലയും ചന്ദ്രനും അങ്ങോട്ട് വന്നു… എല്ലാവരും കുശലാന്വേഷണം ഒക്കെ നടത്തി… ശ്രീയും അഞ്ജുവും കൂടെ കൂടിയപ്പോൾ സാന്ദ്ര അവരുടെ കൈയും പിടിച്ച് എല്ലാരേയും കൂട്ടി ശ്രീയുടെ മുറിയിലേക്ക് പോയി… ശർമിളയുടെ അഭിപ്രായത്തിനോട് യോജിച്ച് സിദ്ധുന്റെയും സാന്ദ്രയുടെയും റിംഗ് എക്‌സ്‌ചേഞ്ച് കൂടെ ഇതിന്റെ കൂടെ നടത്താൻ തീരുമാനിച്ചു … കല്ല്യാണം പഠിപ്പ് കഴിഞ്ഞു നടത്താം എന്നും തീരുമാനിച്ചു… പിറ്റേന്ന് തന്നെ അവർക്കുള്ള ഡ്രസ്സും മോതിരവും എടുക്കാം എന്നും തീരുമാനിച്ചു… ശർമിള തന്നെ ദേവനെ വിളിച്ച് സംസാരിച്ചു… അവർക്കും സന്തോഷമായി…..

അമ്മാളൂ അന്ന് നടന്നതൊക്കെ അവരെ പറഞ്ഞു കേൾപ്പിച്ചു… “എന്നാലും നീ പോലും എന്നെ പറ്റിച്ചില്ലേ… ശരത്തേട്ടൻ IPS ആണെന്ന് ഒരു വാക്ക് പറഞ്ഞോ….. ഫ്രണ്ട്‌സ് ആണത്രേ..ഹും.. ബട്ട് അറിഞ്ഞപ്പോൾ ഞാൻ വായും പൊളിച്ചു നിന്ന് പോയി.. മാസ്സ് ഇൻഡ്രോ ആയിരുന്നു മോളെ നിന്റെ IPS കാരൻ… “അത് ചിന്ന സസ്പെൻസ്… എന്നോടും ഇവിടെ ജോയിൻ ചെയ്യുന്നത് ഒന്നും പറഞ്ഞില്ല… പിന്നെ ഒഫിഷ്യൽ ഒന്നും ഞങ്ങൾ സംസാരിക്കാറില്ല…” “അഞ്ജുനും അറിയമായിരുന്നോ… ” അവളുടെ മുഖത്തു പ്രതീക്ഷിച്ച അതിശയം കാണാത്തത് കൊണ്ട് അമ്മാളൂ എടുത്തു ചോദിച്ചു…

“ഏഹ്…..ഏയ്…. ഇല്ല.. എനിക്ക്.. അറിയില്ല… ” എന്തോ ആലോചനയിൽ ആയിരുന്ന അഞ്ജു പെട്ടെന്ന് ഉത്തരം പറഞ്ഞു… “ഉം…എങ്കിൽ ഞാൻ ഫ്രഷ് ആയിട്ട് വന്നിട്ട് നമ്മൾക്ക് കൂടാം.. ബൈ.. ” “ആഹ്….വേഗം വാ… വീ ആർ വെയിറ്റിംഗ്…” ****** മുകളിലെ ഹാളിനോട് ചേർന്ന ബാൽക്കണയിൽ നിൽക്കുകയായിരുന്നു അഞ്ജു… രണ്ടു കൈകൾ ഇടുപ്പിലൂടെ അവളെ ചുറ്റി പിറകിലോട്ട് വലിച്ച് അവന്റെ ദേഹത്തോട് അടുപ്പിച്ചു… “എന്താണ് അല്ലി കൊച്ചേ ഒരു ആലോചന…” “ഒന്നുല്ല… അച്ഛനേം അമ്മെയെയും ഓർത്തപ്പോൾ… “അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.. “കാണണോ.. ഞാൻ കൊണ്ട് പോകാലോ…

തനിക്ക് എന്തെങ്കിലും വേണേൽ എന്നോട് പറഞ്ഞ പോരെ.. ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കണോ… ഉം… ” അവൻ അവളുടെ മേലുള്ള പിടി ഒന്നൂടെ മുറുക്കി.. “വെറുതെ നിന്നതാ… ” അവൾ ഒന്ന് പുഞ്ചിരിച്ചു… “ഉം… ഒറ്റയ്ക്ക് നിന്നുള്ള ആലോചന വേണ്ട കേട്ടോ.. തന്റെ ബുക്‌സും കാര്യങ്ങളും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്… സമയം കിട്ടുമ്പോൾ ഒക്കെ ഒന്ന് കൂടി റെഫർ ചെയ്യ് ഉം.. ” ചന്ദ്രു അവളുമായി അടുത്തുള്ള കുഷ്യനിലേക്ക് ഇരുന്നു… അവളെ മടിയിൽ ഇരുത്തി… അവളുടെ കവിളിൽ അവന്റെ മുഖം അടുപ്പിച്ച് കണ്ണ് പീലി കവിളിൽ ചിമ്മി തുറന്ന് കൊണ്ടിരുന്നു… “യൂവർ ഫേവറിറ്റ് ബട്ടർഫ്‌ളൈ കിസ്സസ്… “

അവൾ അവന്റെ കവിളിലേക്ക് കൈ ചേർത്ത് പിടിച്ചു… കണ്ണ് നിറഞ്ഞു തൂവി… “അല്ലി കരയാണോ… ഇഷ്ട്ടായില്ലേ.. സോറി.. പണ്ട് തനിക്ക്…” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ വായ പൊത്തി.. അവന്റെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് ആ തോളിലേക്ക് ചാഞ്ഞു… “എനിക്ക് ചന്ദ്രുനോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. ചന്ദ്രു അത് വേണ്ട പോലെ കൈകാര്യം ചെയ്യണം… പ്ലീസ്…” “എന്ത് കാര്യം….. പറഞ്ഞോളൂ…. ” ചന്ദ്രു ആകാംഷയോടെ അവളെ നോക്കി… അവൾ പറയുന്നത് കേട്ട് അവന്റെ മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും വന്നില്ല.. അവളെ അത് ഒന്ന് അത്ഭുതപ്പെടുത്തി…

അവന്റെ മുഖത്ത് ഒരു ചെറു ചിരിയുണ്ടായിരുന്നു… “ചന്ദ്രുന് ഇത് അറിയാമായിരുന്നു അല്ലേ… ഞാൻ കരുതി… ” “നീ കരുതി ഒന്നും അറിയാതെ ആണ് നിന്നെ ഞാൻ കല്യാണം കഴിച്ചത് എന്നോ.. എല്ലാം അറിയാം.. എല്ലാർക്കും അറിയാം..അതിൽ ആരും കുറ്റം കാണുന്നില്ല…. എന്റെ തെറ്റാണ്… അത് തിരുത്താൻ തന്നെയാണ് ഈ താലി അണിയിച്ചത്… ഒരു പ്രായശ്ചിത്തം ആയിട്ട് മാത്രല്ല… ശരിക്കും സ്നേഹം ഉണ്ടായിട്ടാണ് … നീ എന്നോട് ക്ഷമിച്ചില്ലേ.. അത് മതി.. ” “താങ്ക്സ് ചന്ദ്രു… എനിക്ക് നീ തിരിച്ചു തന്നത് നല്ലൊരു ഫാമിലിയെ കൂടെ ആണ്.. ഇത്ര ദിവസം ഇവരുടെ ഒക്കെ സ്നേഹം അനുഭവിക്കുമ്പോഴും ഒരു കരട് മനസ്സിൽ ഉണ്ടായിരുന്നു..

അത് ഇപ്പോ പോയി…താങ്ക്സ് എ ലോട്ട്.. ” അവൾ അവന്റെ കവിളിലേക്ക് ചുണ്ടമർത്തി… അവന്റെ കൈകളുടെ മുറുക്കം ഒന്ന് കൂടി.. അവളെ ദേഹത്തോട് അടുപ്പിച്ചു.. “താഴേക്ക് പോകാം… ഇല്ലെങ്കിൽ എല്ലാരുടെ മുന്നിലും വച്ച് കൊടുത്ത വാക്കൊക്കെ കാറ്റിൽ പറന്ന് പോകും… ഉം.. ” “ശരി.. ” അവൾ ചിരിയോടെ എഴുന്നേൽക്കാൻ ആഞ്ഞു… അവൻ വിടാതെ കൂടുതൽ അടുപ്പിച്ചു… “ഒരു കിസ്സ്‌ ഒക്കെ ആവാം…” അവൻ ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞത് കേട്ട് അവൾ നാണിച്ചു…

ഇന്നാണ് ഫഗ്ഷൻ …. ഇവന്റ് മാനേജ്മെന്റിനോട് പറഞ്ഞ പ്രകാരം ഡാർക്ക് ആൻഡ് ലൈറ്റ് യെല്ലോ വിത്ത് വൈറ്റ് കോമ്പിനേഷനിൽ ആയിരുന്നു ഹാളിൽ എല്ലാ അറേഞ്ച്മെന്റസും… ഡാർക്ക് ആൻഡ് ലൈറ്റ് ബ്ലൂ കളറിൽ ആർട്ടിഫിഷ്യൽ ഫ്ലവർസ് ആണ് ഹാൾ ഡെക്കറേഷനായി ചെയ്തത്… അധികം ഉയരത്തിൽ അല്ലാത്ത സ്റ്റേജിൽ നിറയെ മഞ്ഞയോട് ചേർന്ന് കടും ചുവപ്പ് റോസാപ്പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്… സച്ചിയുടെയും ശങ്കറിന്റെയും ചേർന്ന് നിൽക്കുന്ന ഒരു വലിയ പ്രോട്രൈറ്റും സ്റ്റേജിന്റെ ഒത്ത നടുവിൽ വാളിനോട് ചേർത്ത് എല്ലാവർക്കും കാണാതക്ക വിധം സ്ഥാപിച്ചിട്ടുണ്ട് ….

സ്റ്റേജിന്റെ നടുവിലായി മോഡേൺ മഹാരാജ റോയൽ ചെയറും അതിന് ഇരു വശത്തും നാല് പേർക്ക് വീതം ഇരിക്കാവുന്ന തരത്തിൽ റോയൽ ലുക്കിലുള്ള ഓരോ സോഫാ സെറ്റ് വീതവും അറേഞ്ച് ചെയ്തിട്ടുണ്ട്… മൂന്ന് മണിയോട് അടുത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ ഹാളിലേക്ക് വന്ന് കൊണ്ടിരുന്നു… എല്ലാവരും ഓഡിറ്റോറിയത്തിലെ ഡ്രസ്സിങ് റൂമുകളിൽ ഫൈനൽ ടച്ചിൽ ആയിരുന്നു…. പീകോക്ക് കളറിൽ ഡാർക്ക് ബ്ലൂ കൊമ്പിനേഷനിൽ ഉള്ള ഡിസൈനർ സാരിയാണ് അമ്മാളൂ ധരിച്ചത്… ഡാർക്ക് ബ്ലൂ കളർ ബ്ലൗസിന്റെ സ്ലീവ് ബ്ലൂ കളർ നെറ്റിൽ ഗോൾഡൻ കളർ പൂക്കൾ ചേർന്നതായിരുന്നു…

അത് അവളുടെ കൈയിലേക്ക് ചേർന്ന് നിന്ന് അതിമനോഹരമായി എടുത്ത് കാണിച്ചു.. പല്ലു പ്ലീറ്റ് എടുക്കാതെ ഒറ്റ സൈഡ് ആയി അഴിച്ചിട്ടിരുന്നു… മുടി ഗജ്റ സ്റ്റൈലിൽ ഓപ്പൺ ആയി കെട്ടി വച്ചിരുന്നു..അതിന്റെ കഴുത്തിനോട് ചേരുന്ന ഭാഗത്ത്‌ മുല്ലമാല ലൂസായി ചുറ്റി എടുത്ത് താഴേക്ക് ഇട്ടു..മുടിയുടെ അറ്റം ചുരുട്ടി നീളം ഇടുപ്പിനോളം സെറ്റ് ചെയ്തിരുന്നു.. ലൈറ്റ് ഷെയ്ഡിൽ മേക്കപ്പും ചെയ്തിരുന്നു.. കഴുത്തിൽ ഒരു ഡയമണ്ട് സെറ്റും താലിയും മാത്രം…കയ്യിൽ വീതിയുള്ള ഓരോ വള വീതവും.. അവൾ ശ്രീയും സാന്ദ്രയും ഒരുങ്ങുന്ന മുറിയിലേക്ക് ചെന്നു… എല്ലാവർക്കും ലെഹങ്ങ ആയിരുന്നു വേഷം……

ശ്രീ ബേബി പിങ്കിൽ ഓഷ്യൻ ബ്ലൂ കൊമ്പിനേഷനിൽ സ്റ്റോണ് വർക്ക് ചെയ്ത് ഓഷ്യൻ ബ്ലൂ കളർ ദുപ്പട്ട ഇടുപ്പിൽ കുത്തി ചുറ്റി ഇടത്തെ തോളിൽ കൂടി പുറത്തേക്ക് താഴ്ത്തി വിടർത്താതെ സെറ്റ് ചെയ്തിരുന്നു… അതിനോട് ചേർന്ന ബ്രൈഡൽ മേയ്ക്കപ്പ് ആയിരുന്നു ചെയ്തത്.. പിങ്ക് ഷെയിഡ് അവളെ കൂടുതൽ സുന്ദരിയാക്കി… സാന്ദ്ര അതേ പാറ്റേർനിൽ ഉള്ള സ്കൈ ബ്ലൂ കളറിൽ പീച്ച് കോമ്പിനേഷൻ വരുന്ന ലെഹങ്ങയിൽ ആണ്… ശ്രീയുടേത് പോലെ തന്നെ പീച്ച് കളർ ദുപ്പട്ട സെറ്റ് ചെയ്തു.. രണ്ടുപേരും മുടി ഇടത് വശത്തൂടെ മുടി ഫ്രണ്ടിലേക്ക് ഇട്ട് ആർട്ടിഫിഷ്യൽ അകസസ്സ്‌റീസ് സെറ്റ് ചെയ്തിരുന്നു…

അമ്മാളൂ കയ്യിൽ ഉള്ള രണ്ട് ബോക്സ് ഓരോന്ന് രണ്ട് പേരുടെയും കയ്യിലേക്ക് കൊടുത്തു.. അതിൽ അഞ്ജലിക്ക് കൊടുത്ത സെയിം പാറ്റേർണിൽ ഉള്ള ഡയമണ്ട് സെറ്റ് ആയിരുന്നു… അവൾ തന്നെ അവരെ അണിയിച്ചു… “ഇഷ്ട്ടായോ രണ്ടാൾക്കും.. ഭയ്യയുടെ ഗിഫ്റ്റ് ആണ്… ” “ഉം.. സൂപ്പർ… സെലക്ഷൻ ഭാഭി ആയിരിക്കുമല്ലോ… കലക്കി.. ” ശ്രീ പറഞ്ഞു..ശരിയാണെന്ന് സാന്ദ്രയും പറഞ്ഞു… “അടിപൊളി ആയിട്ടുണ്ട്‌ രണ്ടാളും… ഞാൻ അവരെ കൂടെ നോക്കട്ടെ.. ഇത് മിത്തൂന് കൊടുത്തിട്ട് അവരെയും കൂട്ടി വരാം.. എന്നിട്ട് ഫോട്ടോസ് എടുക്കാം.. ഓക്കേ.. ” കയ്യിൽ അവശേഷിക്കുന്ന ബോക്സ് കാണിച്ച് അവൾ പറഞ്ഞു..

“ഭാഭി… യൂ ലുക്ക് ഡ്രോപ്പ് ഡെഡ് ഗോർജ്യസ്സ്.. നമ്മളെ ഒക്കെ ആരേലും മൈൻഡ് ചെയ്യുമോ എന്തോ… ” ശ്രീ അവളെ പിടിച്ചു നിർത്തി ആകെ നോക്കി പറഞ്ഞു.. “പോടി.. കളിയാക്കാതെ… ഞാൻ വേഗം വരാം… ” അവൾ തൊട്ടടുത്ത് തന്നെയുള്ള മുറിയിലേക്ക് ചെന്നു.. അവിടെ മിത്തൂ അവൾ വാങ്ങിച്ചു കൊടുത്ത ഓറഞ്ച് ലെഹങ്ങയിൽ തിളങ്ങി നിന്നു… ഗ്രീൻ കളർ ദുപ്പട്ട അവൾ വലത് വശത്തൂടെ ഫ്രണ്ടിലേക്ക് ചെറുതായി വിടർത്തി ഇട്ടിരുന്നു… അവൾ അമ്മാളൂനെ കണ്ട് കെട്ടിപിടിച്ചു… “ഒന്നൂടി കെട്ടാൻ പ്ലാൻ ഉണ്ടോ നിനക്ക്.. സൂപ്പർ ആയിട്ടുണ്ട്… ” മിത്തൂ പറഞ്ഞത് കേട്ട് അവൾ കയ്യിലേക്ക് അടിച്ചു..

കയ്യിലെ ബോക്സ് തുറന്ന് ഡയമണ്ട് സെറ്റ് എടുത്ത് അവളെ അണിയിച്ചു.. കഴുത്തിൽ രാജീവ് വാങ്ങിച്ചു കൊടുത്ത ഡിസൈനർ മാല കുറച്ച് കൂടി ഇറക്കി സെറ്റ് ചെയ്തു കൊടുത്തു… കയ്യിൽ ഓരോ അധികം വീതിയില്ലാത്ത വളയും ഉണ്ടായിരുന്നു.. “എന്തിനാടി ഇതൊക്കെ… അതും എനിക്ക്…” മിത്തൂന്റെ കണ്ണ് നിറഞ്ഞു… “മിണ്ടരുത്.. കേട്ടല്ലോ… പിന്നെ നിനക്ക് മാത്രല്ല ഇത് എല്ലാർക്കും ഉണ്ട്.. ദേ നോക്കിയേ.. ഭയ്യയുടെ വകയുള്ള ഗിഫ്റ്റ് ആണ്…” അഞ്ജുവിന്റെ കഴുത്തിലേക്ക് ചൂണ്ടി അവൾ പറഞ്ഞു… അഞ്ജു മിത്തൂനെ കണ്ണടച്ചു കാണിച്ചു… അഞ്ജു മെറൂൺ കളറിൽ ഗോൾഡൻ വർക്ക് വരുന്ന ലഹങ്ങയിൽ ആയിരുന്നു..

ഗോൾഡൻ കളർ ദുപ്പട്ട ശ്രീയും സാന്ദ്രയും സെറ്റ് ചെയ്ത പോലെ ആണ് സെറ്റ് ചെയ്തത്… കഴുത്തിൽ അമ്മാളൂ കൊടുത്ത സെറ്റിന്റെ കൂടെ ശർമിള കൊടുത്ത മാലയും ഇട്ടിരുന്നു.. കയ്യിൽ ഓരോ വളയും.. “മിത്തൂ… ദുപ്പട്ട അഞ്ജു ചെയ്ത പോലെ ഇടാം.. എല്ലാരും ഇങ്ങനെ ആണ് ഉള്ളത്.. നീ കംഫർട്ട് ആവില്ലേ… ഉം.. ” “ആഹ്.. ആയിക്കോട്ടെ.. ” അവൾ ബ്യൂട്ടീഷനോട് അതും മാറ്റി സെറ്റ് ചെയ്യാൻ പറഞ്ഞു.. “വാ അപ്പുറത്തേക്ക് പോകാം… അവർ അവിടെ വെയിറ്റ് ചെയ്യുവാ.. ” അവരെല്ലാവരും ശ്രീയും സാന്ദ്രയും ഉള്ള മുറിയിലേക്ക് ചെന്നു… പരസ്പരം സൂപ്പർ എന്ന് കൈ കാണിച്ചു… ഫോണിൽ മാറി മാറി സെൽഫിയും ഫോട്ടോസും എടുത്തു..

അപ്പോഴാണ് ആരോ വാതിലിൽ തട്ടി വിളിച്ചത്.. അമ്മാളൂ ചെന്ന് വാതിൽ തുറന്നു.. അഭി ആയിരുന്നു… അവളുടെ സാരിക്ക് മാച്ച് ആയ കുർത്തയും കസവ് കര മുണ്ടും ആയിരുന്നു വേഷം… അവനെ കണ്ട് അവൾ ആകെ മൊത്തം ഒന്ന് നോക്കി… കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു… അഭി അതൊന്നും അറിഞ്ഞു പോലും ഇല്ല…അവളെ തന്നെ നോക്കി നിന്നുപോയി… “ഭയ്യാ.. ഒന്ന് മയത്തിൽ നോക്ക്… ഞങ്ങൾ ഒക്കെ ഇവിടെ തന്നെ ഉണ്ട്… ഞങ്ങളെ കൂടി ഒന്ന് നോക്കി അഭിപ്രായം പറ.. ” സാന്ദ്ര വിളിച്ചു പറഞ്ഞു.. അഭി ചിരിച്ചു കൊണ്ട് ഒന്നും മിണ്ടാതെ അമ്മാളൂന്റെ കയ്യിൽ പിടിച്ചു നടന്നു…

അടുത്ത മുറിയിലേക്ക് കേറി വാതിലടച്ചു…. കൈ മാറിലേക്ക് പിണച്ചു വച്ച് അവളെ തന്നെ നോക്കി നിന്നു… “അതേയ് …മതീട്ടോ.. എനിക്ക് വല്ലാതാവുന്നു.. വന്നേ.. ” “വരാം… ഞാൻ ശരിക്കും ഒന്ന് കാണട്ടെ… ” അവൻ അവളോട് ചേർന്ന് നിന്നു.. “അഭിയേട്ടാ ഇനിയും ഒരുങ്ങാൻ ടൈം ഇല്ല.. കുളമാക്കല്ലേ പ്ലീസ്… ” അവളുടെ വയറിലൂടെ കയ്യിട്ട് അവനോട് അടുപ്പിച്ചു… കഴുത്തിലേക്ക് മുഖം താഴ്ത്തി ചുംബിച്ചു… അവന്റെ തള്ളവിരൽ നീട്ടി അവളുടെ ചുണ്ടുകൾ തുടച്ചു….. പിന്നെ അതിലേക്ക് ചുണ്ട് ചേർത്ത് ഗാഢമായി നുണഞ്ഞു….കിതപ്പോടെ മാറി നിന്നു…. “സോറി ടി മോളെ.. ഒന്നുടെ ലിപ്സ്റ്റിക് ചെയ്തോ..

ഇത് തന്നില്ലെങ്കിലെ പിടിച്ചു നിൽക്കാൻ പറ്റൂല.. അതു കൊണ്ടാ…. സുന്ദരി ആയിട്ടുണ്ട് എന്റെ പൊന്ന്… ആരേലും കണ്ണ് വെക്കും.. വീട്ടിൽ എത്തിയിട്ട് ഉഴിഞ്ഞിടണം…. നീ പൊയ്ക്കോ… ഇല്ലേൽ ശരിയാവില്ല… ” അവൾ അവന്റെ കവിളിൽ ഉമ്മ വച്ചു…. “എന്റെ ചെക്കനും കൊള്ളാട്ടോ…” അതും പറഞ്ഞ് ചിരിയോടെ മുറിക്ക് പുറത്തേക്ക് പോയി… കുറച്ചു ദൂരെ നിന്നും അവളെ കണ്ട് രണ്ട് കണ്ണുകൾ പ്രണയത്തോടെ വിടർന്നു .. പിന്നാലെ ഇറങ്ങുന്ന അഭിയെ കണ്ടപ്പോൾ അവ ചുവന്നു കലങ്ങി…

അഭി പുരുഷ കേസരികളുടെ മുറിയിലേക്ക് ചെന്നു.. അവിടെ എല്ലാരും സോഫയിൽ ഇരുന്ന് സംസാരത്തിൽ ആയിരുന്നു… അവരവരുടെ ജോടികളുടെ ഡ്രസ്സിന് മാച്ചിങ് ആയ കുർത്ത പൈജാമ വിത്ത് വെയ്സ്റ്റ് കോട്ട് ആയിരുന്നു വേഷം… ചിരിയോടെ കേറി വരുന്ന അഭിയെ ശരത് ചൂഴ്ന്ന് നോക്കി… “എന്താണ് വലിയ സന്തോഷത്തിൽ ആണല്ലോ… ” “പിന്നെ സന്തോഷം ഇല്ലാതിരിക്കുമോ… ഹാപ്പി ഇവന്റ് അല്ലേ… നല്ല സന്തോഷത്തിൽ ആണ്.. ” അഭി അവന്റെ അടുത്തേക്ക് ചെന്നിരുന്ന് കൊണ്ട് പറഞ്ഞു… “ഇത് ആ സന്തോഷം അല്ലല്ലോ… ഉം… ” അഭി ഒന്ന് തുടുത്തു…

പ്രതീക്ഷിക്കാതെ ശരത് അവന്റെ കൈ പിടിച്ചു നിവർത്തി… “ഇപ്പൊ വരാം എന്ന് പറഞ്ഞു പോയപ്പോഴേ തോന്നി അവളെ കാണാൻ ആണെന്ന്… തെണ്ടി.. ബാക്കിയുള്ളവർക്ക് ആകെ മൊത്തം ഒരു വെപ്രാളം.. അവന് റൊമാൻസ്… പോയ്‌ കഴുകി കളയെടാ.. മുണ്ടിൽ ഒക്കെ ആകും… ” കയ്യിൽ പറ്റി പിടിച്ച ലിപ്സ്റ്റിക്ക് കാണിച്ചു കൊണ്ട് പറഞ്ഞു… എല്ലാവരും അത് കേട്ട് അവനെ കളിയാക്കി… “മതിയെടാ… മതി… ഈ കൂട്ടത്തിൽ പാപം ചെയ്യാത്തവർ മാത്രം എന്നെ കല്ലെറിയട്ടെ…. ” അവൻ വെറ്റ് ടിഷ്യൂ എടുത്ത് വിരൽ തുടച്ച്‌ വൃത്തിയാക്കി.. ശരത്തിന്റെ തോളിലൂടെ കൈയ്യിട്ട് അവനെ ഇറുക്കെ ചേർത്ത് പിടിച്ചു…. “എന്തോ ഒരു പേടി..

ഉള്ളിൽ.. കാണാതെ വയ്യെന്ന് തോന്നി… അത് കൊണ്ട് പോയതാ….. ” “ഹേയ്.. ഡോണ്ട് വറി മാൻ.. നമ്മളുടെ ആളുകൾ ഒക്കെ ഉണ്ടല്ലോ…. ” “ഉം… എന്നാലും ഒരു ടെൻഷൻ… അവളെന്റെ ജീവനല്ലേടാ… ” ശരത് അവന്റെ കയ്യിലേക്ക് അമർത്തി പിടിച്ചു.. ” ട്രസ്റ്റ്‌ മീ… ” ഇതിനകത്ത് ആണ് മെയിൻ ആൾക്കാർ ഒരുങ്ങുന്നത്…. ശർമിളയും അംബികയും ബാലയും… ഇവർ മൂന്ന് പേരും തമിഴ് നാട്ടിൽ നിന്നും പ്രത്യേകം പറഞ്ഞ് ചെയ്യിച്ച ഹാൻഡ് മെയിഡ് സാരികൾ ആണ് ഉടുത്തത്… ശർമിള ഒരു വീതിയുള്ള കസവിന്റെ സെറ്റ് മുണ്ടാണ് ധരിച്ചത്… മുടി ബൺ ചെയ്ത് മുല്ല വച്ചിരുന്നു…

കഴുത്തിൽ സിംപിൾ ചെയ്‌നിൽ വലിയ ലക്ഷ്മി ലോക്കറ്റോട് കൂടിയ ഒരു മാലയും അധികം വീതിയില്ലാത്ത കാശ് മാലയും ഉണ്ടായിരുന്നു…കാതിൽ വലിയ സ്റ്റഡും കയ്യിൽ വീതി കുറഞ്ഞ രണ്ട് വളകളും ഉണ്ടായിരുന്നു… അവരുടെ പ്രൗഡി ഒന്ന് കൂടി ആ വേഷത്തിൽ വർദ്ധിച്ചു… അംബിക മജന്ത കളറിൽ ഉള്ള പട്ടു സാരിയും ഒരു നാഗപട മാലയും ഒരു വലിയ താലിമാലയും കഴുത്തോട് ചേർന്ന് ലക്ഷ്മി മാലയും കയ്യിൽ വീതിയുള്ള വളകളും ആണ് അവരുടെ വേഷം…. ബാല അതേ ഡിസൈനിൽ ഉള്ള കരിംപച്ച സാരിയിൽ ആയിരുന്നു.. ഒരു ത്രീ ലെയർ മാലയും താലിമാലയും കയ്യിൽ വീതി കുറഞ്ഞ കുറച്ചു വളകളും ആയിരുന്നു…

ശരത്തും ചന്ദ്രനും അധികം ആഢംബരം കാണിക്കുന്നതിൽ താൽപര്യം ഇല്ലാത്തവർ ആണ്.. അവർക്ക് ഇഷ്ടയപ്പെടുന്ന തരത്തിലെ ബാല ഒരുങ്ങാറുള്ളൂ…. എന്നാൽ സാന്ദ്രയ്ക്ക് അവർ അതിനൊക്കെയുള്ള സ്വതന്ത്ര്യം കൊടുത്തിരുന്നു… അമ്മാളൂന്റെയും മിത്തൂന്റെയും അഞ്ജുവിന്റെയും വീട്ടുകാർ എല്ലാം എത്തിച്ചേർന്നു.. അവരെല്ലാം ഗസ്റ്റ് റൂമിൽ ഇരുന്ന് സംസാരിച്ചു… ദീപുവും നന്ദുവും രാജീവും അഭിയുടെ കൂട്ടരുടെയും അടുത്തേക്ക് ചെന്നു… അഭി അവരെ സ്വീകരിച്ച് ഇരുത്തി…. പരസ്പരം കളി പറഞ്ഞിരിക്കുമ്പോൾ തന്നെ പെൺപടയും അങ്ങോട്ട് വന്നു..

അവരെ കണ്ട് ആങ്ങളമാരുടെ കണ്ണുകൾ സ്നേഹത്താൽ നിറഞ്ഞു… ചെക്കന്മാരുടെ കണ്ണുകൾ പ്രണയത്താൽ വിടർന്നു… അവർക്ക് ആ നോട്ടം കണ്ട് നാണം വന്നു…. “ആഹാ…എല്ലാം ഒരമ്മ പെറ്റ മക്കളെ പോലുണ്ട് അല്ലേ… ” ആദി പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു… “ഇവിടുന്ന് അങ്ങോട്ട് നോക്കുമ്പോഴും അങ്ങനെ തന്നെ… ” സാന്ദ്രയും വിട്ടില്ല.. “സ്റ്റാർട്ട് ചെയ്യാം എന്ന് പറയന്നുണ്ടെന്ന് .. ദാസ് അങ്കിൾ പറഞ്ഞു.. എല്ലാരോടും അങ്ങോട്ട് ചെല്ലാൻ… ” അമ്മാളൂ പറഞ്ഞു.. “എങ്കിൽ വാ പോയേക്കാം… ലേറ്റ് ആക്കണ്ടാ… ” ചന്ദ്രു പറഞ്ഞു..

ഹാളിൽ ലൈവ് ഓർഗസ്ട്ര പ്ലേ ചെയ്തുക്കൊണ്ടിരിക്കുന്നുണ്ട്… എല്ലാം ലൈറ്റ് മ്യൂസിക് ആയിരുന്നു… കാതിനിമ്പമാർന്ന ശബ്ദം കുറഞ്ഞ അളവിൽ അവ ചുറ്റും ഒഴുകി… സ്റ്റേജിന്റെ കീഴെയായി പ്രത്യേകം സെറ്റ് ചെയ്ത സ്ഥലത്താണ് സർഗം ബാൻഡ് അവരുടെ അറേഞ്ചമെന്റ്സ് നടത്തിയത്.. അമ്മാളൂനും മിത്തൂനും പകരം ഫസ്റ്റ് ഇയറിലെ രണ്ട് പേരാണ് ഇന്ന് പാടുന്നത്… ആങ്കറിങ് ചെയ്യുന്ന ഇവന്റ് ഗ്രൂപ്പിലെ രണ്ട് പെൺകുട്ടികൾ ലൈറ്റ് മഞ്ഞ സിംപിൾ ഗൗണിൽ റെഡി ആയി കയ്യിലുള്ള പേപ്പറുകൾ വായിച്ചു നോക്കി കൊണ്ടിരിക്കുന്നു… രണ്ടു സൈഡിൽ ആയി അറേഞ്ച് ചെയ്ത സീറ്റുകളുടെ ഇടയിൽ ചുവന്ന കാർപ്പറ്റ് വിരിച്ചിരുന്നു…

ഫഗ്ഷൻ തുടങ്ങാറായി എന്ന അറിയിപ്പ് ആങ്കേഴ്‌സ് അറിയിച്ചു.. എല്ലാവരും നിശബ്ദരായി… ആദ്യം തന്നെ സദസ്സിനെ വെൽക്കം ചെയ്ത് ചെറിയൊരു ഇൻഡ്രോക്ഷൻ കൊടുത്ത് ശർമിളയെ സ്റ്റേജിലേക്ക് വിളിച്ചു… ശർമിള കാർപ്പറ്റിൽ കൂടി നടന്ന് വന്ന് സ്റ്റേജിലേക്ക് കയറി..അവർ ഒന്ന് കുനിഞ്ഞ് വലം കൈ നെഞ്ചോട് ചേർത്തു….സദസ്സിൽ കയ്യടി ഉയർന്നു… പിന്നാലെ ദാസിനേയും അംബികയെയും ക്ഷണിച്ചു… അവരും ശർമിളയോട് ചേർന്ന് നിന്നു……തുടരും

സിദ്ധാഭിഷേകം : ഭാഗം 62

Share this story