സിന്ദൂരരേഖയിൽ: ഭാഗം 8

സിന്ദൂരരേഖയിൽ: ഭാഗം 8

എഴുത്തുകാരി: സിദ്ധവേണി

ഹലോ… പുതിയ അപ്പോയിന്മെന്റ് ആണല്ലേ? മ്മ്മ്… ഞാൻ ഫെലിക്സ്… ഫെലിക്സ് സേവിയർ… എല്ലാരും സേവിച്ഛൻ എന്ന് വിളിക്കും… അർപ്പിത… ശെടാ… അർപ്പിത എന്നൊക്കെ വലിച്ചുനീട്ടി വിളിക്കാൻ പാടാണെ… എളുപ്പത്തിൽ വിളിക്കാൻ വല്ല പേരോ മറ്റോ ഉണ്ടോ? മ്മ… അമ്മു… അങ്ങനെയാണ് എല്ലാരും വിളിക്കുക… എന്നാ അമ്മു… ആട്ടെ സ്ഥലം എവിടെയാണ്? നെയ്യാറ്റിൻകര കഴിഞ്ഞുപോണം… ആഹാ… അപ്പോ രാവിലെ വീട്ടിൽ നിന്നും ഇറങ്ങണം എന്നർത്ഥം… 😁 അല്ല… ഇവിടെ അടുത്തൊരു ഹോസ്റ്റൽ നോക്കി വച്ചിട്ടുണ്ട്… എന്നാ കുഴപ്പില്ല… പിന്നെ കൊച്ചിന് എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കണ്ട… പിന്നെ ഒരാളുംകൂടെ ഉണ്ട്… അത്‌ ക്യാന്റീനിൽ പോയേക്കുവാ വരുമ്പോ കാണാം…

എന്നാ ഞാൻ അങ്ങോട്ട് പോകുവാ… ശെരി… അവളെ നോക്കി ചിരിച്ചിട്ട് തൊട്ടടുത്തായിട്ടുള്ള കമ്പ്യൂട്ടറിലേക്ക് അവൻ എണീറ്റുപോയി… ഒരു വല്ല്യ ഹാൾ ആണ് അതിൽ മുഴുവനും കമ്പ്യൂട്ടരൊക്കെ നിരത്തി വച്ചിട്ടുണ്ട്.. ഓരോരുത്തർക്കും തന്റേതായ കമ്പ്യൂട്ടർ… അടുത്തുള്ള രണ്ട് കസേരയും കാലിയാണ് അതിന്റെ തൊട്ടപ്പുറത്തായിട്ട് സേവിച്ചൻ ഇരിപ്പുണ്ട്… അത്യാവശ്യം നല്ല ഫ്രണ്ട്‌ലി ടൈപ്പ് ആൾകാർ ആണ്… അമ്മു ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് ഒന്ന് നിവർന്നിരുന്നു… അപ്പോഴേക്കും ആരുടെയോ കൈവന്നു അവളുടെ തോളിൽ അമർന്നു… ഹലോ…എനിക്ക് ഇവിടെയൊരു കൂട്ടുകാരി ഇല്ലാതെ ഇരിക്കുവായിരുന്നു… പുതിയ ആളാണല്ലേ… അവളുടെ തൊട്ടടുത്തായിട്ടുള്ള ചെയറിൽ ഇരുന്നുകൊണ്ട് ഒരു പെൺകുട്ടി കൈ നീട്ടി… എന്താഡൊ പേര്? അർപ്പിത…

അതും പറഞ്ഞാണ് സേവി അങ്ങോട്ടേക്ക് വന്നത്… അല്ല ഇച്ചായൻ പരിചയപ്പെട്ടോ? പിന്നെ… അതൊക്കെ എപ്പോഴേ കഴിഞ്ഞു… എപ്പോഴും ക്യാന്റീനിൽ പോയി കിടന്നാൽ ഇതൊന്നും അറിയാൻ പറ്റില്ല… എന്നാലേ അർപ്പിതാ… ഞാൻ മാളവിക… ദേ ഇവിടെയാണ്‌ ഞാൻ ഇരിക്കുന്നെ… എന്തെകിലും ആവിശ്യം ഉണ്ടേൽ ദൈര്യമായിട്ട് എന്നോട് ചോദിച്ചാൽ മതി… കൂടെ കാണും… ശെരി മാളൂട്ടി.. പിന്നെ അർപ്പിതാ എന്ന് വലിച്ചുനീട്ടി വിളിച്ചു കഷ്ടപെടണ്ട… അമ്മു അങ്ങനെ വിളിച്ചാൽ മതി… ഓക്കേ… എന്നാലേ ഞാൻ വേഗം തന്നെ ജോലി തുടങ്ങട്ടെ… ഇന്ന് ഒരു അത്യാവശ്യം ഫയൽ മാനേജർക്ക് കൊടിക്കാനുള്ളതാ… വിശദമായിട്ട് നമ്മൾക്ക് പരിചയപ്പെടാം എന്തേ… ഓക്കേ… എന്നാ ഞാനും പോകുവാ…

അതും പറഞ്ഞ് സേവി അവന്റെ മേശയിലേക്ക് പോയി… ആദ്യം ആയിട്ട് ചെയ്യുന്നതിന്റെയൊക്കെ ഒരു ടെൻഷനും കാര്യങ്ങളും അമ്മുവിന് ഉണ്ടായിരുന്നു… പിന്നെ സഹായിക്കാൻ രണ്ടുപേരെ കിട്ടിയതുകൊണ്ട് കാര്യങ്ങളൊക്കെ ഏകദേശം ശെരിയായി വരുന്നു… ഓരോ രണ്ട് മണിക്കൂർ വീതം ബ്രേക്ക്‌ ഉണ്ട്… അങ്ങനെ ക്യാന്റീനിലേക്ക് മാളുവിന്റേം സേവിയുടേം കൂടെ നേരെ വച്ചുപിടിച്ചു… ഇച്ചായ… കോഫി മതിയല്ലോ അല്ലെ… ഓഹ് മതി പെണ്ണെ… അമ്മു നിനക്ക് എന്ത് വേണം? എന്തായാലും മതിയേ… എന്നാ ബാലുച്ചേട്ടാ 3 കോഫി മധുരം ലേശം കൂടിയാലും കുഴപ്പമില്ല… ഞങ്ങൾ അവിടെ മേശയിൽ കാണും… ഓക്കേ… കഴിക്കാൻ എന്തെങ്കിലും? വേണ്ട… വിശപ്പില്ല… അത്‌ നിനക്ക്…

വിശന്നിട്ട് എന്റെ വയർ കത്തുവാ… എനിക്ക് എന്തെങ്കിലും കാര്യമായിട്ട് തന്നെ വേണം… അഹ് എന്നാലേ ഏട്ടാ ഇവിടെ ഉള്ളത് എന്തെങ്കിലും കൂടെ എടുത്തോ… ഈ മനുഷ്യന്റെ വയറും കൂടെ നിറക്കാം… ഡി… ഡി… അത്‌ നീ എന്നേ ഇട്ടൊന്ന് തങ്ങിയതാണല്ലോ… 🤨 ഉവ്വോ അങ്ങനെ തോന്നിയോ… ക്യാന്റീനിന്റെ ഒരു അറ്റത് മൂന്നുപേരും പോയി ഇരുന്നു… പിന്നെ പരസ്പരം പരിച്ചയപെടുന്ന തിരക്കിലായിരുന്നു മൂവരും… അല്ല അമ്മു നീ ഏത് ഹോസ്റ്റലിൽ ആണ് സ്റ്റേ? ഒരു വിമൻസ് ഹോസ്റ്റൽ ആണ്.. ഇന്ന് തൊട്ട് അവിടെ താമസിക്കുമോ അതോ already അവിടെ താമസം തുടങ്ങിയോ? ഇല്ലില്ല… രാവിലെ വീട്ടിൽ നിന്നും നേരെ ഇങ്ങ് വന്നു… വൈകുന്നേരം അവിടെ ചെന്ന് എല്ലാം ശെരിയാക്കണം…

അല്ല അമ്മു… ഞാൻ ഇവിടെയൊരു വീട്ടിൽ ആണ് താമസിക്കുന്നത്… ഒറ്റക്കാണ് കഴിഞ്ഞ ആഴ്ച വരെ ഒരു കുട്ടി ഉണ്ടായിരുന്നു… അവളിപ്പോ പോയി… ഞാൻ ആണെങ്കിൽ ഒറ്റക്കാണ്… വരുന്നോ അങ്ങോട്ടേക്ക്? അത്‌ മാളു… നിനക്കൊരു ബുദ്ധിമുട്ട്… ഏയ്യ്… എന്ത് ബുദ്ധിമുട്ട്… ഞാൻ ആണെങ്കിൽ അവിടെ ആരുമില്ലാതെ ബോറടിച്ചു ഇരിക്കുവാണ്… വാ… അവിടെ അധികം റെന്റ് ഒന്നുമില്ല… അപ്പോ വരാം അല്ലെ… പിന്നെ ധൈര്യമായിട്ട് വന്നോ… മാളു ഞാൻ ഇപ്പൊ വരാമേ… നിങ്ങൾ സംസാരിച്ചോ… അതും പറഞ്ഞ് സേവി എണീറ്റുപോയി? എവിടെ പോകുവാ ഇച്ചായാ? ഇപ്പൊ വരാം പെണ്ണെ… അവൻ നേരെ ക്യാന്റീനിന്റെ വെളിയിലേക്ക് ഓടി… എന്താവോ എന്തോ? ഈ മനുഷ്യൻ ഇങ്ങനെ തന്നെ നിന്ന നിപ്പിനാണ് മുങ്ങുന്നേ…

ഇവിടെ വന്ന് പരിചയപ്പെട്ടയാണോ സേവിയെ? ഏയ്യ്… എന്റെ അച്ഛന്റെ ഉറ്റ ചങ്ങാതിയുടെ ഒരേയൊരു പുത്രൻ… ചുരുക്കിപ്പറഞ്ഞാൽ എന്റെ അയൽവാസി ആയ ദരിദ്രവാസി… അത്‌ കേട്ടതും അമ്മു ചിരിച്ചുപോയി.. സത്യം… പലേക്കൽ തറവാട്ടിലെ ഈ തലമുറയിലെ ഒരേയൊരു പുരുഷ കേസരി…കുടുംബത്തിലെ ഭാവി കാർന്നോരാ… അല്ല മാളു നിന്നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? എന്ത് പറയാൻ അച്ഛൻ അമ്മ അനിയത്തി പിന്നെ ഞാൻ അടങ്ങുന്ന ഒരു കൊച്ചു സന്തുഷ്ട കുടുംബം… അമ്മ പാവം ഒരു മലയാളം ടീച്ചർ… അച്ഛൻ നല്ല പോലീസ് ആണ്… കഴിഞ്ഞ മാസം റിട്ടയേർഡ് ആയി… ഇപ്പോ വീട്ടിലാണ് പോലീസ് മുറ…

അനിയത്തി പ്ലസ് ടു ആണ്… അല്ല മാളു… സേവിച്ചൻ കുട്ടിയുടെ ഭാവി കെട്ടിയോനാണ് അല്ലെ… ശെടാ.. നീ ഇത്ര പെട്ടന്ന് കണ്ടുപിടിച്ചോ? ഞാൻ പറയാൻ വരുവായിരുന്നു… പിന്നെ… എനിക്ക് പണ്ടേ പോലീസിന്റെ ബുദ്ധിയാണ് എന്നാ എല്ലാരും പറയുന്നേ… എല്ലാം കണ്ട് പിടിക്കും… ഒരു കണ്ണിറുക്കി മാളുവിനെ നോക്കി അവൾ പറഞ്ഞു… * എടാ…. സേവി… നിന്നെ അന്വേഷിച്ചു നടക്കുവായിരുന്ന്… അളിയാ നീ ഇന്ന് തന്നെ ഇങ്ങോട്ട് കെട്ടിയെടുക്കും എന്നൊരു സൂചന പോലും തന്നില്ലല്ലോ? ഇന്ന് വൈകിട്ട് വീട്ടിലേക്ക് വരാം എന്ന് കരുതിയതാ… എന്ത് പറയാനാണ് ചേട്ടൻ തെണ്ടി പണി തന്നു.. എന്താടാ വസു പറ്റിയെ? ചേട്ടൻ വീണ്ടും കലിപ്പാണോ? ഏയ്യ്… ഇത് അതൊന്നുമല്ല…

അവന് ഞാൻ ഇന്നലെ ഒരു ദിവസം വീട്ടിൽ ഇരിക്കുന്നത് കണ്ടിട്ട് പിടിച്ചില്ല… ഓഫീസിലേക്ക് കേറാൻ അച്ഛനെ കൊണ്ട് പറയിപ്പിച്ചു…😬 ആഹാ അപ്പൊ നീ ആണോ ഇനി md? അത്‌ ഏതായാലും പൊളിച്ചു… കോപ്പ്… എന്നേ കൊണ്ടൊന്നും പറയിപ്പിക്കരുത്… md പോലും… ഞാൻ ഇവിടുത്തെ സ്റ്റാഫ്‌ ആണ്… ഇന്ന് തൊട്ട് ആ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരിക്കണം… പോരാഞ്ഞിട്ട് അച്ഛന് വേണ്ടി ചാര പ്രവർത്തനവും… 😬 അതെന്ത്? 😳 എന്ത് പറയാനാണ്.. കമ്പനി കാര്യം ഞാൻ നോക്കാമെന്നു പറഞ്ഞപ്പോ… അച്ഛന്റെ വക ഒരു വല്ല്യ സാരോപദേശം…. പുള്ളിക്കാരൻ കഷ്ടപ്പെട്ട് തുടങ്ങിയതാണ്… ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇപ്പോഴുള്ള അനന്തം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ആക്കി എടുത്തത്…

ഇനി ഭാവിയിൽ ഇതിന് ഒരു കുഴപ്പവും പറ്റാൻ പാടില്ല… അതുകൊണ്ട് എല്ലാം പഠിക്കാൻ വേണ്ടി സ്റ്റാഫ്‌ മുതൽ ഞാൻ തുടങ്ങണം എന്ന്… അതാകുമ്പോ ഞാൻ എല്ലാം പഠിക്കും എന്ന്… ശെടാ… മോന്റെ നല്ല ഭാവിക്ക് വേണ്ടി ആ മനുഷ്യൻ എന്ത് മാത്രം സഹിക്കുന്നു എന്ന് നോക്കിയെ… കോപ്പ്… എല്ലാം ആ ചേട്ടൻ തെണ്ടിയുടെ ഉപദേശമാണ്… എന്തൊക്കെ വേണ്ടാതത് ഇവിടെ ചെയ്തു വച്ചിട്ടുണ്ട്… അവൻ ആണല്ലോ എല്ലാം നോക്കുന്നത് ഇപ്പോ… അച്ഛൻ അധികം ഒന്നിലും ഇടപെടില്ലല്ലോ…. പിന്നെ ചാര പ്രവർത്തനം ആരും അറിയണ്ട എന്ന് അച്ഛൻ എന്നോട് പറഞ്ഞു…. ചേട്ടൻപോലും… അപ്പോ എന്തോ കാര്യമുണ്ട് എന്ന് എനിക്കും മനസ്സിലായി… അല്ല അങ്കിൾ ഒന്നും കാണാതെ നിന്നെ ഇപ്പോ ഇവിടെ ഇങ്ങനെ ഇരുത്തില്ല…

എന്നെയിവിടെ അധികം ആർക്കും അറിയില്ലല്ലോ… അത്‌ തന്നെ കാര്യം.. പുള്ളിക്കാരന് ഒരു ഇളയമകൻ ഉണ്ട് എന്നേ എല്ലാർക്കും അറിയൂ… ഞാനാണ് എന്ന് അറിയില്ലല്ലോ… ദതാണ്‌ പോയിന്റ്.. അല്ല…നീ ആളാകെ മാറിപ്പോയി കേട്ടോ… ഇപ്പോ കുറച്ചൊക്കെ മെന വന്നിട്ടുണ്ട്… ടാ.. ടാ… അച്ചായാ… എന്നേ നീ ആക്കല്ലേ… നിന്നെ ഇവിടുന്ന് ചവിട്ടി വെളിയിൽ കളയും… ഉവ്വ്… ഉവ്വ്.. ആദ്യം നിന്റെ ചേട്ടൻ നിന്നെ ചവിട്ടി വെളിയിൽ കളയാതെ നോക്ക്… ആഹ്… അതും ശെരിയാ… അല്ല എവിടെടാ നിന്റെ പെണ്ണ്… ഇതുവരെ നേരിട്ട് കണ്ടിട്ടില്ല… ആഹ് വാ അവിടെ ക്യാന്റീനിൽ ഉണ്ട്… ബാ… അവളെ ഒന്ന് കാണട്ടെ… നിന്നെ എങ്ങനെ സഹിക്കുന്നു എന്ന് അറിയാല്ലോ… പിന്നെ നീ അവളോട് എന്നേ കുറിച്ച് അധികം ഒന്നും പറയണ്ട…

ഇവിടെ ചാര പ്രവർത്തനം ആണ് എനിക്ക്… കേട്ടല്ലോ.. ഓഹ്… ശെരിയെ…പിന്നെ എന്റെ പെണ്ണ് അറിഞ്ഞാലും ആരോടും പറയില്ല അവളെ വിശ്വസിക്കാം… മ്മ്മ്… എന്നാലും സേഫ്‌റ്റി മുക്യം… ഉവ്വേ… ഞാനായിട്ട് പറയുന്നില്ല… നിനക്ക് തോന്നുമ്പോ നീ തന്നെ പറഞ്ഞോ അവളോട്… എന്തേ ഈ… ഓക്കേ നേരെ ക്യാന്റീനിലേക്ക് വച്ചു പിടിച്ചു വസുവും സേവിയും… അതിനകത്തേക്ക് കേറിയതും വസുവിന്റെ കണ്ണ് ഉടക്കിയത് ക്യാന്റീനിന്റെ അറ്റത്തായിട്ട് ഇരിക്കുന്ന അമ്മുവിലാണ്… കോഫിയും കുടിച്ചു അടുത്തിരിക്കുന്ന കുട്ടിയോട് എന്തൊക്കെ പറഞ്ഞു ചിരികുന്നുണ്ട്…. എന്തോ അവന് ആദ്യമാത്രയിൽ തന്നെ അവളെ അങ്ങ് ഇഷ്ടപ്പെട്ടു…. പക്ഷെ സേവി ആണെങ്കിൽ അവൾ ഇരിക്കുന്ന സ്ഥലതേക്കാണ് പോകുന്നത്…

എന്തോ ചെറിയൊരു പേടി തോന്നി വസുവിന്… ശെടാ… ഇവൾ എങ്ങാനും ആണോ ഇവന്റെ മാളു… അങ്ങനെയെങ്കിൽ തീർന്ന്… ( ആത്മ ) അവന് അറിയാവുന്ന സകലമാന ദൈവങ്ങളെയും ചുരുങ്ങിയ നിമിഷം കൊണ്ട് വിളിച്ചു…. ദൈവമേ അവൾ ആവല്ലേ മാളു… ഞാൻ ഒരു തേങ്ങ അടിച്ചേക്കാമെ… ( വീണ്ടും ആത്മ 😁) പക്ഷെ സേവി നേരെ ചെന്ന് നിന്നത് അവൾ ഇരുന്ന ടേബിളിൽ ആണ്… അത്‌ കണ്ടപ്പോഴേ.. നേരുത്തേ നേർന്ന തേങ്ങ അവൻ പിൻവലിച്ചു… ദൈവമേ… വല്ലാത്ത ചതിയായി പോയി… എന്റെ തേങ്ങ ഞാൻ തിരിച്ചെടുത്തു… ( ആത്മ ) അഹ്… എത്തിയോ എങ്ങോട്ട് പോയതാ ഇച്ചായ… ദേ ഇവനെ കണ്ടത് കൊണ്ട് പോയതാ… അപ്പോഴാണ് മാളു അവന്റെ അടുത്ത് നിൽക്കുന്ന വസുവിനെ കണ്ടത്… അയ്യോ.. ഇച്ചായാ… ഇയാളെ ഞാൻ എവിടെയോ? 🤔

ആഹ്… എന്റെ ഫോണിൽ ആകും… എന്റെ ഫ്രണ്ട് ആണ്… വസു… ഈ പേരും ഞാൻ എവിടെയോ… എല്ലാം വിശദമായിട്ട് പറയാം… വസു ഇതാ മാളു….. ആഹാ… ഇവൻ പറഞ്ഞ് ആളെ നന്നായി അറിയാം… പക്ഷെ നേരിട്ട് കാണുന്നത് ഇപ്പോഴാണ് എന്നേ ഉള്ളൂ…. അവൻ അമ്മുവിന്റെ അടുത്തയിട്ടുള്ള കസേരയിലേക്ക് കേറി ഇരുന്നു… അല്ല… നമ്മൾ ആരാണ്? വസു അമ്മുവിനെ നോക്കി ഒന്ന് ചോദിച്ചു… ഞാൻ ഇവിടെ പുതിയതായി വന്നതാ… അർപ്പിത… ഞാനും… ഇന്ന് വന്നതേയുള്ളൂ… വസിഷ്ട് വൈദ്യനാഥ്… വസു അത്‌ മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട… 😁😁 ആഹ്… പിന്നെ എല്ലാരും നേരെ അവരുടെ ജോലി നോക്കാൻ പോയി… അപ്പോഴാണ് വീണ്ടും ഒരു ട്വിസ്റ്റ്‌… വസു അമ്മുവിന്റെ തൊട്ടടുത്ത് തന്നെയാണ്… പിന്നെ അവന് അവളോട് മിണ്ടാൻ അത്‌ കുറച്ചുംകൂടെ എളുപ്പമായി…

എന്റെ ദൈവങ്ങളെ… ഇതുവരെ കാര്യങ്ങൾ കൊണ്ട് എത്തിക്കും എന്ന് ഞാൻ അറിഞ്ഞില്ല…ഇത്രയും വല്ല്യ സഹായം ഞാൻ പ്രതീക്ഷിച്ചില്ല…രണ്ട് തേങ്ങ അടിച്ചേക്കാമെ ഇതിന് പകരമായിട്ട്… അങ്ങനെ അധികം താമസിക്കാതെ തന്നെ വസുവും അമ്മുവും കൂട്ടായി… വൈകുംനേരം ആയപ്പോ മാളുവിന്റെ കൂടെ അമ്മു നേരെ വച്ചുപിടിച്ചു… കൂടിപ്പോയാൽ ഒരു 15 മിനിറ്റ് അത്രയേ ഉള്ളൂ കമ്പനിയിൽ നിന്നും വീട്ടിലേക്ക്.. അത്യാവിശം വല്യൊരു വീടാണ്… ഒറ്റ നില… വീടിന് ചുറ്റും പല തരത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്… രണ്ട് മുറിയും ഒരു ഹാളും പിന്നെയൊരു അടുക്കളയും… അത്രയും തന്നെ മതിയായിരുന്നു… കുളിച്ചുവന്ന് ഡ്രെസ്സ് മാറ്റി അച്ഛനെ വിളിച്ചു അന്നത്തെ മുഴുവൻ കാര്യങ്ങളും പറഞ്ഞു… അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത്..

മാളുവാണെങ്കിൽ കുളിക്കാൻവേണ്ടി കേറിയതാ… അതുകൊണ്ട് അമ്മുവാണ് ചെന്ന് കതക് തുറന്നത്… അല്ല.. അവളെവിടെ? സേവിച്ചാ…അവൾ കുളിക്കാൻ കേറിയതാ… ഇതുവരെ ഇറങ്ങിയില്ല… എന്തെങ്കിലും ആവശ്യമുണ്ടോ? വിളിക്കണോ അവളെ? വേണ്ടടി… ഞാൻ ഇതിവിടെ തരാൻ വന്നതാ… ഒരു വല്ല്യ കവർ എന്തൊക്കെ സാധനങ്ങൾ അമ്മുവിന്റെ കൈയിൽ കൊടുത്തിട്ട് അവൻ പോകാനായി തിരിഞ്ഞു… ഇത്? ഇന്ന് രാത്രിയുള്ള ഭക്ഷണമാണ്…ഇന്നിനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട… ഇതാ കഴിച്ചോ… അപ്പോഴേക്കും മാളു ഇറങ്ങി വന്നു.. ഇത്ര പെട്ടന്ന് വന്നോ ഇച്ചായാ…ഞാൻ കരുതി താമസിക്കുമെന്ന്… ഡി… നല്ല തലവേദന ഞാൻ പോട്ടെ ഒന്ന് കിടക്കണം… അപ്പൊ കഴിക്കുന്നില്ല? ഇല്ലെടി… ഞാൻ കഴിച്ചു… പോകുവാണെ… രാവിലെ കാണാം… അല്ല… ഞാൻ വിളിക്കാൻ വരണ്ടല്ലോ? നിങ്ങൾ കാറിൽ വരൂലേ? ഉവ്വ്… കാറിൽ വരാം… എന്നാ ഇച്ചായൻ പൊക്കോ… വയ്യാത്തതല്ലേ… ശെരിയെടി… അതും പറഞ്ഞ് അവൻ അവിടുന്ന് പോയി… ബാക്കി പിന്നെ 😁…. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 7

Share this story