സിന്ദൂരരേഖയിൽ: ഭാഗം 9

സിന്ദൂരരേഖയിൽ: ഭാഗം 9

എഴുത്തുകാരി: സിദ്ധവേണി

ദിവസങ്ങൾ കടന്ന് പോക്കൊണ്ടേ ഇരുന്നു… അതിനിടയിൽ തന്നെ മാളുവും സേവിയും ആയി അവൾക്ക് നല്ലൊരു ആത്മബന്ധം തന്നെ ഉണ്ടായി… അതുപോലെ തന്നെ വസു ആയിട്ടും അവൾ നന്നേ അടുത്തു… വസുവിനെ കുറിച്ച് സേവിക്ക് മാത്രമേ എല്ലാം അറിയാമായിരുന്നൊള്ളു… മാളുവിനോട്‌ പോലും ഒന്നും പറയാൻ സേവിയെ വസു സമ്മതിച്ചില്ല… അങ്ങനെ ഇരിക്കെ നമ്മുടെ അമ്മു അവന്റെ നെഞ്ചിന്റെ അകത്തു താമസമാക്കി… അങ്ങനെ ഒരു ദിവസം വൈകുംനേരം ജോലിയൊക്കെ കഴിഞ്ഞ് സേവിയോടൊപ്പം അവന്റെ വീട്ടിൽ ഇരിക്കുവായിരുന്ന നമ്മുടെ വസു.. എടാ… നമ്മുടെ അമ്മുവില്ലേ? ആഹ്… അമ്മു… ബാക്കി പറയടാ വസു… എടാ…എനിക്ക് അവളെ… ഇഷ്ടമാണ്… എന്റെ പൊന്ന് വസു… നിന്റെ തമാശക്ക് വെറുതെ കളിക്കാനുള്ളതല്ല ആ കൊച്ച്… വെറുതെ വിട്ടേരെ… എടാ…

നീ ഇതെന്താ ഈ പറയുന്നേ? തമാശയോ? പോടാ… I’m damn serious… മ്മ… ഇത് തന്നെയാണ് പണ്ട് നീ 12തിൽ പഠിക്കുമ്പോ നമ്മുടെ അനുവിന്റെ കാര്യത്തിലും പറഞ്ഞത്… എന്നിട്ട് ഒരു സുപ്രഭാത്തിൽ നീയവളെ തേച്ചിട്ട് പോയപ്പോ ആ പെണ്ണിന്റെ അവസ്ഥ എനിക്ക് ഇപ്പോഴും ഓർമയുണ്ട്… അതുകൊണ്ട് അമ്മുവിന്റെ കാര്യം നീ മറന്നേക്ക്… ഇതുപോലെ ടൈംപാസ്സ്‌ പ്രണയത്തിനു നമ്മുടെ ഓഫീസിൽ വേറെ ഒരുപാട് പെൺകുട്ടികൾ ഉണ്ട്…അവരെ ആരെയെങ്കിലും നോക്കുന്നതാണ് നല്ലത്‌… നീ ചുമ്മാ ആവശ്യമില്ലാതെ സംസാരിക്കരുത്… അനു അവളുടെ കാര്യം നിങ്ങൾക്ക് അറിയോ? എന്തിനാ ആ പിശാശിനെ ഞാൻ കളഞ്ഞത് എന്ന് അറിയോ നിങ്ങൾക്ക് ആർകെങ്കിലും.. ഞാൻ തേച്ചു പോലും.. എനിക്കാണ് മുട്ടൻ തേപ്പ് കിട്ടിയത്… എന്റെ ആ യൂണിഫോം ഷിർട്ടാണ് അവൾ തേച്ചു മടക്കി തന്നത്…

തേപ്പ്പെട്ടി… ഓഹ്… അവൾ അവളുടെ കസിൻ ആയിട്ട് സംസാരിക്കുന്നത് നീ കണ്ട്…അതല്ലേ? തേങ്ങ… എടാ അവളും അവനും ആയിട്ട് 10 തൊട്ടേ ഉള്ള പ്രണയമാണ്… ഞാൻ അത്‌ അറിഞ്ഞില്ല… എന്നോട് അവളെ കൂട്ടുകാരി ഇല്ലേ മറ്റേ ദേവി… അവൾ പറഞ്ഞാണ് അറിഞ്ഞത്…അവളോട് ഞാനത് ചോദിച്ചപ്പോ അവൾ പറഞ്ഞത് എന്താണ് എന്ന് അറിയോ? എനിക്ക് ക്ലാസ്സിൽ ഇരുന്ന് bore അടിക്കാതെ ഇരിക്കാൻ വേണ്ടിയാണ് എന്നേ ഇഷ്ടമാണ് എന്ന് പറഞ്ഞത് എന്ന്… പിന്നെ അവൾ കരഞ്ഞത് ഞാൻ പോയത് കൊണ്ടൊന്നും അല്ല… അവളെ കസിൻ ഇല്ലേ അവൻ അവളെ തേച്ചിട്ട് ആണ്.. എന്നേ തേച്ചു ഒട്ടിച്ചതും പോരാൻ ഞാനാണ് തേപ്പ് എന്നാ… ഇമ്മാതിരി വർത്തമാനം പറഞ്ഞാ നിന്റെ കണ്ണിനെ കുത്തി പൊട്ടിക്കും സേവിച്ചാ… ശെടാ… വസു ഇതായിരുന്നോ കാര്യം.. അവൾ നമ്മളോട് ഒക്കെ പറഞ്ഞത് നീ അവളെ കളഞ്ഞത് ആണ്.

പിന്നെ നിനക്ക് സംശയ രോഗം ഉണ്ട് അതാണ്‌ എന്നൊക്കെ… മ്മ… കോപ്പ്… അന്ന് തന്നെ അവളെ സ്നേഹിച്ച എന്റെ മനസ്സിനെ ഞാൻ മണ്ണിട്ട് മൂടി…അതിന് ശേഷം അവളെന്നല്ല ഒരു പെണ്ണിന്റെ പുറകെയും ഞാൻ പോയിട്ടില്ല… പക്ഷെ അമ്മു… ആദ്യമായി അവളെ കണ്ടത് മുതൽ എന്തോ ഒരു ഫീലിംഗ്സ്… അവൾ എനിക്ക് ആരോ ആണ് എന്നൊരു തോന്നൽ… എനിക്ക് അവളെ മതിയെടാ. നിനക്ക് അറിയോ നമ്മുടെ കൂടെ വർക്ക്‌ ചെയ്യുന്ന ഹരി… അവൻ ഇന്നലെ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് അവളോട്… എന്നിട്ട്… അവൾ.. അവൾ എന്താടാ പറഞ്ഞെ 😳 എന്ത് പറയാൻ അവനോട് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞ് പിറകെ നടന്നാൽ മുട്ടുകാൽ തല്ലി ഓടിക്കും എന്ന് പറഞ്ഞ്… ഞഞ്ഞായി. എന്തായാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റമില്ല… ഈ വസിഷ്ട് എന്നാ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത്‌ അർപ്പിത ആയിരിക്കും…

എടാ അവൾ നിന്നെപ്പോലെ അത്ര ഹൈക്ലാസ്സ് ഒന്നുമല്ല… അവളുടെ സാലറി കൊണ്ടാണ് അവളുടെ വീട്‌ കഴിഞ്ഞുപോകുന്നത്… നിനക്ക് അവളെ ശെരിക്കും ഇഷ്ടമാണ് അല്ലേടാ… അല്ലാതെ ചതിക്കാൻ അല്ലല്ലോ.. പിന്നെ നിന്റെ വീട്ടുകാർക്ക് ഒക്കെ അവളെ ഇഷ്ടമായില്ലെങ്കിൽ… ഏയ്‌… ഇല്ലെടാ ആരൊക്കെ എതിർത്താലും എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടെങ്കിൽ അത്‌ അവൾ തന്നെയാകും… എടാ… പക്ഷെ നിന്റെ വീട്ടുക്കാർ… ഏയ്‌ അതിൽ നീ പേടിക്കണ്ട എന്റെ അച്ഛൻ പുള്ളിക്കാരന് മുൻശുണ്ഠി ഇത്തിരി കൂടുതൽ ആണെങ്കിലും എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരും… അമ്മയും അതുപോലെതന്നെയാണ്… എടാ… നിന്റെ ചേട്ടൻ…. പുള്ളിക്കാരൻ കലിപ്പ് ആവില്ലേ? ഏയ്‌… ഇതിൽ അവനെ പേടിക്കേണ്ട കാര്യമില്ല… അവൻ എന്റെ ഈ കാര്യത്തിൽ കൈകടത്താൻ വരില്ല…

എടാ… നിന്റെ മനസ്സിൽ ശെരിക്കും അവളോട് ഇഷ്ടം തന്നെയാണല്ലോ അല്ലെ… എടാ… അതേ… അവളെ ആർക്കും വിട്ട് കൊടുക്കില്ല… പോരെ… ഹ്മ്മ്മ്… പക്ഷെ നീ അവളോട് ഒന്നും പറയരുത്…. ഞാൻ തന്നെ അവളോട് എല്ലാം പറയാം… സമയം ആവട്ടെ… മ്മ്മ്… വസു… അവളെ ചതിക്കല്ലെടാ… എനിക്ക് മനസ്സിലാക്കും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ നിനക്ക് നല്ലൊരു കൂട്ടുകാരി ആയി എന്ന് നിന്റെ ഈ ചോദ്യത്തിൽ തന്നെയുണ്ട്… എന്റെ ജീവൻ പോകുമ്പോൾ മാത്രമേ അവളെ ഞാൻ ഒറ്റക്ക് ആകു… പോരെ… അതേടാ.. നീ പറഞ്ഞെ ശെരിയാ… അവളെ എനിക്ക് ഒരുപാട് ഇഷ്ടമാ.. എന്റെ അന്ന കൊച്ചിനെപ്പോലെയാണ് എനിക്ക് അവൾ… അപ്പൊ ഒരു സഹോദരൻ ആയ എനിക്ക് അവളെ നാശത്തിലേക്ക് തള്ളി വിടാൻ കഴിയില്ലല്ലോ… അറിയാം എന്റെ സേവി…

എന്നാ അളിയോ നിനക്ക് ഞാൻ വാക്ക് തരുന്നു… അവളെ ഒരിക്കലും ചതിക്കില്ല… പോരെ… മ്മ്മ്.. മതിയെടാ… എന്നാലെ ഞാൻ ഇറങ്ങട്ടെ… നേരം വൈകി… ഓഹ്… നാളെ കാണാം… പോയിട്ട് വാ അവനോട് യാത്ര പറഞ്ഞ് വസു നേരെ അവന്റെ വീട്ടിലേക്ക് വിട്ടു… വീട്ടിൽ ചെന്ന് കേറിയപോൾ തന്നെ കണ്ടു കസേരയിൽ എന്തൊക്കെ നോക്കികൊണ്ട് ഇരിക്കുന്ന അനന്തപത്മനാഭനെയും അഗ്നിയേയും.. അകത്തേക്ക് കേറാൻ പോയതും വന്നു വിളി… വസു… ആഹ്… അച്ഛേ… എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കാനുണ്ട്… മുറിയിലേക്ക് വരണം… ഇപ്പൊ വേണോ… ഞാനൊന്ന് കുളിച്ചു ഫ്രഷായിട്ട് പോരെ? മതി… നിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് മുറിയിലേക്ക് വന്നാൽമതി… മ്മ്മ്… എങ്ങനെയുണ്ട് ജോലിയൊക്കെ? കൊള്ളാം അച്ഛേ… പിന്നെ…

അത്‌ പറഞ്ഞ് കഴിഞ്ഞപ്പോളാണ് അടുത്ത് നിൽക്കുന്ന അഗ്നിയെ അവൻ കണ്ടത്… പിന്നെ? ഒന്നുല്ല അച്ഛേ… പിന്നെ ജോലി ഭാരം അതാണ്… അതുപിന്നെ വെറുതെ വീട്ടിൽ ഇരിക്കുന്നപോലെ ആണോ ഓഫീസിൽ… നിനക്ക് മാത്രമല്ലല്ലോ അവിടെയുള്ള എല്ലാർക്കും ജോലിയുള്ളതല്ലേ… അതോ md പുത്രൻ ആയത്കൊണ്ട് നിനക്ക് എന്തെങ്കിലും ഇളവ് വേണമെന്നുണ്ടോ? അങ്ങനെ അല്ല ഏട്ടാ… ഞാൻ പറഞ്ഞത്… മ്മ്മ്.. മടിയാണ് അതങ്ങ് പറഞ്ഞാൽ മതിയല്ലോ വസു… എന്തിനാ ഏട്ടൻ വെറുതെ എഴുതാപ്പുറം വായിക്കുന്ന… ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ… മതി വസു… നിനക്ക് കുളിക്കണം എന്ന് പറഞ്ഞതല്ലേ… പൊക്കോ… അച്ഛേ… പോകാൻ അല്ലെ നിന്നോട് പറഞ്ഞത്…. പിന്നെയവൻ അവിടെ നിന്നില്ല… വേഗം തന്നെ മുറിയിലേക്ക് നടന്നു… അപ്പോഴും അവന്റെ മനസ്സിൽ ഏട്ടൻ ആയിരുന്നു…

പണ്ടൊക്കെ ഇങ്ങനെ അല്ലായിരുന്നു… ഇപ്പോഴാണ് ഏട്ടന് ഇങ്ങനെയൊരു സ്വഭാവം… ഞാൻ എന്ത് പറഞ്ഞാലും അതിലൊരു കുറ്റം കണ്ട് പിടിക്കും… ചുമ്മാ അതിനെ കുറിച്ച് തർക്കിക്കും… എത്രയൊക്കെ ഞാൻ ഒതുങ്ങിയാലും എന്റെ ജീവിതത്തിലേക്ക് ചുമ്മാ ഇടിച്ചുകേറി ഓരോന്ന് പറഞ്ഞോണ്ട് വരും… എന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ കൂടെ അച്ഛൻ അവന്റെ ഒപ്പമാണ്… ഈശ്വര… ഇനി എന്നേ എങ്ങാണ്ട് തവിട് കൊടുത്ത് വാങ്ങിച്ചതാണോ? എല്ലാരും ഇങ്ങനെ എനോട് കാണിക്കുന്നത്… ഏയ്യ്… തവിട് കൊടുത്ത് വാങ്ങാൻ ആണെങ്കിൽ അവർ വേറെ നല്ലതിനെ വല്ലതും എടുക്കില്ലായിരുന്നോ… അതും ശെരിയാണ്…😌 കുളിച്ചു താഴെ വന്നപ്പോഴേ എന്നോട് മുറിയിലേക്ക് പൊക്കോളാൻ അച്ഛൻ പറഞ്ഞു… നീയെങ്ങോട്ടാണ് അഗ്നി? അത്‌… മുറിയിലേക്ക്… നിന്നോട് ഞാൻ സംസാരിക്കണം എന്ന് പറഞ്ഞായിരുന്നോ?

ഇ… ഇല്ല… പിന്നെയെന്തിനാ നീ തള്ളിക്കേറി വരുന്നത്? ആദ്യമായിട്ട് അച്ഛൻ അവനോട് ദേഷ്യപെടുന്നത്… കണ്ടപ്പോൾ തന്നെ വസുവിന്റെ മനസ്സിൽ ഒരു സന്തോഷം തോന്നി… ഏയ്യ്.. എന്നേ തവിട് കൊടുത്ത് വാങ്ങിയതല്ല.. 😆 മനസ്സിൽ പറഞ്ഞ് അവൻ മുറിയിലേക്ക് കേറി… തൊട്ട് പിന്നിലായി വന്ന അനന്തൻ മുറി ലോക്ക് ചെയ്ത് അവന്റെ നേരെ വന്ന് നിന്നു… എന്താ…അച്ഛാ… എന്തെങ്കിലും ദേഷ്യമുണ്ടോ എന്നോട്? ഏയ്യ്… അതൊന്നുമല്ലടാ… എനിക്ക്… ഒരു കാര്യം പറയണം… നമ്മുടെ ഓഫീസിൽ എന്തൊക്കെ നമ്മൾ അറിയാതെ നടക്കുന്നുണ്ട്… എന്തൊക്കെയാണ് അച്ഛൻ പറയുന്നത്… അവിടെ എന്ത് നടക്കാൻ… പലതും നീയും ഞാനും അഗ്നിയും ഒന്നും അറിയാതെ… നമ്മളൊക്കെ അറിയാതെ എന്ത് നടക്കാനാണ്… അതൊന്നും നടക്കുന്ന കാര്യമല്ല അച്ഛേ… അച്ഛന്റെ ഒപ്പില്ലാതെ എന്ത് സംഭവിക്കാനാണ്… മ്മ്മ്…

നീയൊന്ന് അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും കണ്ടുപിടിക്കണം.. അച്ഛൻ ഈ പറയുന്ന കാര്യങ്ങൾ എന്താണ്? എനിക്കൊന്നും മനസ്സിലാകുന്നില്ല… Drugs… black money…. gold… What nonsense? ഇതൊക്കെ അവിടെയെങ്ങനെ? മ്മ… നമ്മൾ അറിയാതെ അവിടെ പലതും നടക്കുന്നുണ്ട്… അപ്പോ… ഏട്ടന് അറിയോ? ഇതേക്കുറിച്ചു? ഇല്ല… എന്നാ തോന്നുന്നേ… തത്കാലം അവനൊന്നും അറിയണ്ട… നമ്മൾക്ക് തന്നെ കണ്ടുപിടിക്കാം… പിന്നെ… പിന്നെ? അവിടെ ആരെയും അധികം വിശ്വസിക്കരുത്… ആരെയും… സ്വന്തം അച്ഛനെ ആയാലും ചേട്ടനെ ആയാലും… ലോകത്തിൽ സ്വന്തം ചോരയെ പോലും വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്… അപ്പോഴാണ് ഇതൊന്നും അല്ലാത്ത ഒരാളെ… അതാരാ… ആ ഒരാൾ? അത്‌ കാലങ്ങൾ കഴിയുമ്പോൾ നിനക്ക് മനസ്സിലാക്കും…

ഇപ്പോ നിന്നോട് പറഞ്ഞത് ആരും അറിയണ്ട.. കേട്ടല്ലോ? മ്മ്മ്… അച്ഛേ… അവിടെ ഇടക്ക് നമ്മൾ അറിയാതെ എന്തൊക്കെ പെട്ടികൾ ഗാരേജിൽ വരും അത്‌ ഞാൻ കണ്ടിട്ടുണ്ട്… പക്ഷെ അത്‌ സൂപ്പർവൈസ് ചെയ്യാൻ നമ്മുടെ മനേജർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്… അപ്പോ പിന്നെ അത്‌ ഇതൊക്കെ ആകുമോ? മ്മ്മ്… ചിലപ്പോൾ ആയിരിക്കാം… ചിലപ്പോൾ ആയിരിക്കില്ല… പക്ഷെ… എന്തിനാ ഇതൊക്കെ അവിടെ കൊണ്ട് വന്നിട്ട്? അറിയില്ല… but നിന്റെയൊരു കണ്ണ് എപ്പോഴും അവിടെ എല്ലാവരിലും ഉണ്ടായിരിക്കണം… എനിക്ക് എപ്പോഴും എല്ലാം നോക്കാൻ പറ്റും എന്ന് കരുതണ്ട… മ്മ്മ്… ശെരി അച്ഛാ… പിന്നെ… നീ പിടിക്കപെടാതെ നോക്കണം… ഇപ്പൊ നീ അവിടെ വെറുമൊരു സ്റ്റാഫാണ്… അല്ലാതെ ceo അനന്തന്റെ മകനല്ല…

നിന്നെ ആർക്ക് വേണമെങ്കിലും കുറ്റക്കാരനാക്കാം… so beware… മ്മ്മ്… എന്നാ പൊക്കോ… എന്തൊക്കെ വസുവിൻറെ മനസ്സിൽ നീറി പുകയുന്നുണ്ടായിരുന്നു… മുറിയിൽ വന്നിരിക്കുമ്പോളും അവന്റെ മനസ്സിൽ മുഴുവൻ അനന്തൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു… എന്നാലും… അച്ഛൻ എന്തിനാ ചേട്ടനെ വരെ മാറ്റി നിർത്തി എന്നോട് ഈ കാര്യം പറഞ്ഞത്? Ah whatever… അല്ല ഇന്ന് അമ്മയെ കണ്ടത്തെ ഇല്ലല്ലോ… അവൻ നേരെ താഴെ ചെന്നു… അപ്പോഴേക്കും അവർ അടുക്കളയിൽ എന്തൊക്കെ കാര്യമായിട്ട് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു… അടുത്തുള്ള സ്ലാബിന്റെ മേളിൽ കേറി ഇരുന്ന് കൊണ്ട് അവൻ അവരെ വിളിച്ചു… അമ്മോ… എന്താടാ… വിശക്കുന്നു… ഇതാ കഴിച്ചോ… ഞാനുണ്ടാക്കിയ പഴംപൊരിയാണ്… അവന്റെ നേരെ ഒരു പ്ലേറ്റ് നീട്ടികൊണ്ട് അവർ പറഞ്ഞു… അല്ല…

ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ? മ്മ്മ്… നിന്റെ ജാതകം ഇന്ന് ഞാൻ നമ്മുടെ ജോൽസ്യനെകൊണ്ട് നോക്കിച്ചു… നിനക്ക് ഒരു രണ്ട് വർഷത്തിനുള്ളിൽ കല്യാണം നടക്കുമെന്ന് പറഞ്ഞു… അതിനാണോ? ഞാൻ കരുതി വേറെ എന്തെങ്കിലും ആയിരിക്കുമെന്ന്… ആഹാ… അവന്റെ കല്യാണം കഴിഞ്ഞു… ഇനി നിന്റെ കല്യാണം ഈ അമ്മക്ക് കാണണം എന്നുണ്ട്… അതുകൊണ്ടാ… അമ്മ ആരെയോ കണ്ടുപിടിച്ച ലക്ഷണമുണ്ടല്ലോ? ഉവ്വ് നമ്മുടെ നിഷയുടെ അനിയത്തി… അവർക്ക് അവരെ ഒരു മകളെ കൂടെ ഇങ്ങോട്ടേക്ക് അയച്ചാൽ കൊള്ളാമെന്നുണ്ട്… അഗ്നിയോട് പറഞ്ഞു വിട്ടിരുന്നു.. പോരാത്തതിന് ആ കുട്ടിയെ അമ്മ കണ്ടതാ… കാണാൻ ഒക്കെ ഭംഗിയുണ്ട്… മോന് നന്നായി ചേരും… എന്റെ പൊന്ന് അമ്മേ… അവളെ എനിക്ക് അറിയാം ഒരു സൈക്കോ ആണ് അവൾ… എനിക്കെങ്ങും വേണ്ട അതിനെ…

അമ്മേടെ മൂത്ത മോനോട് തന്നെ അതിനെ കെട്ടികൊള്ളാൻ പറ… എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ട് പിടിച്ചോളാം… അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് വസു… അവർക്ക് ഞാൻ വാക്ക് കൊടുത്തുപോയി… നിമിഷയുടേം നിന്റെ കല്യാണം നടത്താം എന്ന്… അതും പറഞ്ഞാണ് അഗ്നി അങ്ങോട്ടേക്ക് കേറിവന്നത്… ഏട്ടാ… ഇതുവരെ ഏട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ വള്ളിപുള്ളി തെറ്റാതെ അനുസരിച്ചിട്ടുണ്ട്… ഇത് എന്റെ തലയിൽ കെട്ടി വെക്കാം എന്നു കരുതണ്ട… ഇത് എന്റെ ലൈഫ് ആണ്… ഏത് പെണ്ണിനെ കെട്ടണം എന്ന് ഞാനാണ് തീരുമാനിക്കുന്നത്… ഏട്ടനല്ലേ… മോനെ വസു… മതിയമ്മേ… ഇതിൽ എങ്കിലും എന്റെ ആഗ്രഹം നടക്കണം… അല്ലാതെ ഏട്ടന് തോന്നിയവളെ കെട്ടാൻ നിങ്ങൾ പറയുന്നപോലെ നൂല് വലിക്കുമ്പോൾ അനങ്ങുന്ന പാവയല്ല ഞാൻ…

എനിക്ക് എന്റേതായ ആഗ്രഹങ്ങളും ഇഷ്ടവുമൊക്കെ ഉണ്ട്… ഇനി ഈ കാര്യവും പറഞ്ഞ് ഏട്ടൻ വരണ്ട… ഇതിൽ എന്റെ അഭിപ്രായം ഞാൻ പറഞ്ഞ് കഴിഞ്ഞു… ആദ്യമായി വസു അവന് നേരെ ശബ്ദം ഉയർത്തുന്നത്.. അത്‌ അഗ്നിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… നീ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നുണ്ടെങ്കിൽ അത്‌ നിമിഷയുടെ കഴുത്തിൽ ആയിരിക്കും… അല്ലാതെ ഒരു പെണ്ണിനേയും നിന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ ഞാൻ അനുവദിക്കില്ല… ഇതിപ്പോ എന്റെ വാശിയാണ്… അതും പറഞ്ഞ് അഗ്നി ഇറങ്ങിപ്പോയി… അവന്റെ സംസാരം കേട്ടപ്പോൾ വസുവിനും നല്ല ദേഷ്യം വന്നു… പിന്നെ ഒരു പ്രശനം ഉണ്ടാകേണ്ട എന്നുള്ളതോണ്ട് മിണ്ടാതെ അവൻ നിന്നു… മക്കളെ വഴക്ക് കണ്ട് വസുന്ധരയും ശീല കണക്കെ നിന്നു…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 8

Share this story