ആദിശൈലം: ഭാഗം 3

ആദിശൈലം:  ഭാഗം 3

എഴുത്തുകാരി: നിരഞ്ജന R.N

പെറ്റവയറിന്റെ നിലയ്ക്കാത്ത നിലവിളി കേട്ടാണ് പിറ്റേന്ന് ആ കാട് ഉണർന്നത്………. ദുഷിച്ചആചാരത്തിന്റെയും മനുഷ്യന്റെ കാമവെറിയുടെയും ഇരയായി ആരുമറിയാതെ, ഒരു വാർത്തകളിലും ഇടംനേടാതെ ആ കാട്ടുപെണ്ണ് ജീവൻവെടിഞ്ഞു……. അവളിലെ പെണ്ണിനെമാത്രം അറിഞ്ഞവൻ ആ ആസക്തി വിട്ട്മാറിയപ്പോൾ വലിച്ചുകീറിയ മന്ത്രകോടിയ്ക്കരികിൽ ശരീരമാസകലം മുറിവേറ്റ ആകുട്ടിയെ ഉപേക്ഷിച്ച് രാത്രി തന്നെ പോയിരുന്നു…. പോകും മുൻപേ അവസാനശ്വാസത്തിനായി പാടുപെടുന്ന അവളുടെ മാറിൽ എരിഞ്ഞസിഗററ്റ് കൊണ്ടൊരു മുദ്രയും കൂടി അയാൾ പതിപ്പിച്ചു,………………… തന്റെ രാത്രിയെ സുഖകരമാക്കിയവൾക്കുള്ള അയാളുടെ സമ്മാനം 😡

അവളിൽ നിന്നുമടർന്ന് മാറിയ അയാൾ തന്നെ കാത്ത്നിന്ന കാര്യസ്ഥന്റെ അരികിലേക്ക് നടന്നു….. എന്തായി സാറേ…. വഷളൻ ചിരിയോടെ കാര്യസ്ഥൻ ചോദിച്ചതും, അവളുടെ നഖങ്ങളാൽ മുറിഞ്ഞ കൈത്തണ്ടയിൽ തടവി നെഞ്ചിലെ വിയർപ്പുതുള്ളികൾ തുടച്ചുകഴിഞ്ഞു ആ മാന്യൻ…. ചത്തെന്നാ തോന്നുന്നേ… അതുപിന്നെ, പതിനാലുവയസ്സുള്ള കൊച്ചല്ലേ….. ഹാ, ഇളംമെയ്യുള്ള പെണ്ണ്……….അവളുടെ ശരീരത്തെ ആ കണ്ണുകൾ വീണ്ടും കൊത്തിവലിക്കാൻ തുടങ്ങി…….. സാറേ എന്താ ചെയ്യേണ്ടേ,, ഇതിവിടെഇട്ടിരുന്നാൽ മതിയോ. വല്ല പൊല്ലാപ്പ് ആയാലോ…. എന്ത് ചെയ്യാൻ??

രാത്രി വല്ല ജീവികളും വന്ന് കടിച്ചുവലിച്ചോളും ആ ശരീരം……… ഒരു പൊല്ലാപ്പും ആകില്ല ഇതാദ്യത്തെ ഒന്നുമല്ലല്ലോ.. താൻ വാടോ….. നല്ല ക്ഷീണം……… തന്നെക്കാൾ ക്രൂരത ഒരു മൃഗവും കാണിക്കില്ല എന്നറിയാതെ ആ ക്രൂരമൃഗം കാറിലേക്ക് കയറി തിരികെ കാറിൽ കയറുമ്പോഴും ആാാ നഖങ്ങളിലെ മുറിവ് അയാളെവേദനിപ്പിച്ചു, ഒരുപക്ഷെ അവൾ അനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അയാൾ അറിയട്ടെ എന്നേതോ ശക്തി വിചാരിച്ചതുപോലെ…….. 💫💫വിശ്വേട്ടാ……. വിശ്വേട്ടാ … എന്താ നന്ദിനി.. താൻ എന്തിനാ ഈ രാവിലെ ഇങ്ങനെ തൊണ്ടകീറുന്നെ… മനുഷ്യന് ചെവിതല കേൾക്കേണ്ട ………… ഹോ… നിങ്ങൾക്ക് ഞാൻ എന്തേലും പറയുന്നത് ശല്യമാണല്ലോ…………

ഡോ….. ഉമ്മറത്ത് പത്രം വായനയിൽ മുഴുകിയിരുന്ന വിശ്വനാഥൻ സഹധർമ്മിണിയുടെ തൊണ്ടകീറലിൽ ആ ഏകാഗ്രതനഷ്‍ടപ്പെട്ട് ഹാളിലേക്ക് ചെന്നു………… അപ്പോഴേക്കും കോളേജിലും ഹോസ്പിറ്റലിലും പോകാനായി ആഷിയും നന്ദയും താഴേക്ക് ഇറങ്ങി വന്നു…. ടീച്ചറമ്മ കലിപ്പിലാണല്ലോ അച്ഛേ……. എന്താ കാര്യം…… അച്ഛന്റെ തോളിൽ കൂടി കൈയിട്ട് ആഷി ചോദിച്ചതിന് കൈകൾ മലർത്തി എനിക്കറിഞ്ഞൂടെ………… എന്നൊരു ആംഗ്യം കാണിച്ചു വിശ്വനാഥൻ…. ഹാ നിങ്ങൾക്കൊന്നും അറിയേണ്ടല്ലോ…….. ഇങ്ങെനെ പിള്ളേരുടെ കൂടെ കളിച്ച് നടന്നോ … കുട്ടികൾക്ക് കഴിക്കാനുള്ള ആഹാരവുമായി അപ്പോഴേക്കും നന്ദിനി അവിടേക്ക് വന്നിരുന്നു…

എന്റെ നന്ദിനി, താൻ കാര്യമൊന്ന് തെളിച്ചുപറയ്… അടുക്കളയിലേക്ക് പോകാനൊരുങ്ങിയ ന്നന്ദിനിയുടെ കൈകൾ തടഞ്ഞുകൊണ്ട് വിശ്വനാഥൻ മുന്നിൽ കയറിനിന്നു……….. ഒരുകൊച്ചിന്റെ കല്യാണം ഉറപ്പിച്ചു… നിങ്ങൾക്കതിന്റെ വല്ല കുലുക്കവുമുണ്ടോ??? സാരിത്തുമ്പ് ഇടുപ്പിൽ ചേർത്ത് മറുകൈയ്യാൽ വിശ്വനാഥന്റെ കൈതട്ടി മാറ്റി മുന്നോട്ട് നടക്കാനാഞ്ഞു നന്ദിനി…….. എന്റമ്മേ, അതിന് ഇനി സമയം കിടക്കുവല്ലേ.. അമ്മയുടെ പറച്ചിൽ കേട്ടാൽ തോന്നും നാളെയാ ചേച്ചിയുടെ കല്യാണമെന്ന്… ആഷിയുടെ ഇടയ്ക്ക് കയറിയുള്ള സംസാരം നന്ദിനിയ്ക്ക് ഇഷ്ടപ്പെട്ടില്ല അവളുടെ കൂർപ്പിച്ചുള്ള നോട്ടംതന്നെ തെളിവായിരുന്നു…… ഡോ, താൻ അതിന് ടെൻഷൻ അടിക്കേണ്ട..

എന്റെ മക്കള് ദൈവാധീനമുള്ള കുട്ടികളാ… അവരുടെ ഒരു കാര്യത്തിലും ഒരു മുടക്കവുംഉണ്ടാകില്ല………. വിശ്വനാഥന്റെ പറച്ചിൽകേട്ടതും നന്ദിനി തന്റെ ഉഗ്രരൂപം പുറത്തെടുത്തു…….. മക്കള് പോലും…. എന്നിട്ട് ഒരുത്തി യെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോ……..എവിടെപോയി കിടക്കുവാണോ എന്തോ???? പെൺകൊച്ചാ എന്നൊരു ചിന്ത അവൾക്കില്ല… അവളെ എന്തിനാ പറയുന്നേ, എന്തിനും ഈ തന്തയല്ലേ കൂട്ട്…. നിങ്ങളുടെ സ്വഭാവമാ എന്നുംപറഞ്ഞ് നിങ്ങളെ പോലെ ആക്കിത്തീർക്കുവാ അവളെയും…….. ആാാ ജോലിയിൽ അവളെന്ന് കേറിയോ അന്നുമുതൽ എന്റെ നെഞ്ചില് തീയാ………… ക്രൈം ഇൻവെസ്റ്റിഗേഷനെന്ന് പറഞ്ഞ് പോകുമ്പോൾ ഇവിടെ മനുഷ്യന് ഒരു സ്വസ്ഥതയുമില്ല..

ആ അമ്മയുടെ ആധി അവർക്ക് മനസ്സിലാകുന്നതേയുള്ളൂ.. കുറച്ച് നാളുകൾക്ക്മുൻപ് അങ്ങെനെയൊരു അന്വേഷണനത്തിനിടയ്ക്ക് ആക്‌സിഡന്റ് ആയി ഐസി യുവിൽ ബോധമറ്റ് കിടന്ന മകളുടെ മുഖം ആ അമ്മ പെട്ടെന്ന് മറക്കില്ലല്ലോ……………… നന്ദിനി……… കസേരയിൽ തലയ്ക്ക് കൈയും വെച്ചിരുന്ന നന്ദിനിയ്ക്കരികിലേക്ക് വിശ്വനാഥൻ നീങ്ങിനിന്നു…. എനിക്ക് പേടിയാ ഏട്ടാ… ഇനിയും എന്റെ കുഞ്ഞിന് വല്ലതും പറ്റിയാൽ…… ആ സ്വരം ഇടറി……….. അത് മനസ്സിലാക്കിയെന്നോണം വിശ്വനാഥൻ ആ കൈകളിൽ പിടിച്ചു………… അപ്പോഴേക്കും നന്ദയുടെ ഫോൺ റിങ് ചെയ്തു… പെട്ടെന്നുള്ള ശബ്ദം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി….

സ്‌ക്രീനിൽ തെളിഞ്ഞുവന്ന പേര് കണ്ടതും നന്ദയുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു… അത് കണ്ടപാടെ അവർക്ക് മനസിലായി ആരാ ആളെന്ന്…….. എല്ലാവരെയും ഒന്ന് നോക്കി, ചമ്മിയ മട്ടിൽ അവൾ പുറത്തേക്കിറങ്ങി.. ഫോൺ അറ്റൻഡ് ചയ്തു….. ഹെലോ നന്ദ….. മം മം താനിതുവരെ ഈ മൂളൽ വിട്ടില്ലേ??? മം… ദേ പിന്നെയും…. സോറി, ഹേയ് ഇട്സ് ഓക്കേ…. താൻ ഇന്നലെ എന്റെ കാളിനായി പ്രതീക്ഷിച്ചിരുന്നു അല്ലെ…… പെട്ടെന്ന് അവന്റെ ആ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി… ഹേയ്യ്.. അങ്ങെനെയൊന്നുമില്ല… ചമ്മൽ മറയ്ക്കാൻ നുണയുടെ കൂട്ട് പിടിച്ചതും മാധു അത് കൈയോടെ പൊളിച്ചു…

ഒന്നുമൊളിപ്പിക്കേണ്ട നിനക്ക് മുൻപേ അവിടുത്തെ കാര്യം അറിയിക്കാൻ എനിക്കെന്റെ പെങ്ങളൂട്ടിയുണ്ടവിടെ….. ഹേ??? ഹാ… അവളെന്നെ വിളിച്ചിരുന്നു…… ആഷിയോ…. അല്ലാതെ നിനക്ക് വേറെ അനിയത്തിയില്ലല്ലോ… പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അവൻ എന്താ പറഞ്ഞതെന്നോർക്കുന്നത്.. അപ്പോഴക്കും മറുതലയ്ക്കൽ നിന്ന് ഉത്തരം വന്നിരുന്നു…… ആരുപറഞ്ഞു എനിക്ക് അവൾ അല്ലാതെ വേറെ ആരും അനിയത്തിയായിഇല്ലെന്ന്??? സത്യം പറഞ്ഞാൽ ഇതുവരെ നന്ദയുടെ ശബ്ദം ഇത്രയും ഗാഭീര്യത്തിൽ അവൻ കേട്ടിട്ടില്ല…. ആ കൊച്ചിന്റെ കാര്യം പറയുമ്പോൾ ഇവർക്കുണ്ടാകുന്ന മാറ്റം അവൻ ശ്രദ്ധിച്ചു… ഓഹ് സോറി…..ആ കുട്ടിയെ എനിക്ക് പരിചയമില്ലല്ലോ, അതാ ഞാൻ പെട്ടെന്ന്.. അല്ല, എന്താ അവളുടെ പേര്??

പെട്ടെന്നവൾ ശാന്തമായി……. പുഞ്ചിരിയോടെ ശ്രീ എന്ന് പറയുമ്പോൾ കഴുത്തിലെ ലോക്കറ്റിലേക്ക് അവളുടെ കൈ നീണ്ടു.. ശ്രീയോ… ഹാ…ശ്രീ എന്ന ഞങ്ങളുടെ ശ്രാവണി ….. കൊള്ളാലോ.. നല്ല പേര്… , ഇന്നലെ ആഷിയോട് സംസാരിക്കുമ്പോഴും കക്ഷിയുടെ വിഷയം വന്നതും ആളങ്ങ് മാറി.. എന്നെ കൊന്നില്ലെന്നേയുള്ളു……. അത് പറയുമ്പോൾ അവൻ തലേദിവസത്തെ ആ ഫോൺ കാൾ ഓർത്തു….. അതങ്ങെനെയാ……ഏട്ടാ……. ഡോ….. താൻ എന്നേ ഇപ്പോൾ എന്താ വിളിച്ചേ???? പെട്ടെന്നാണ് അവൾ താൻ വിളിച്ചതോർക്കുന്നത്.. പെട്ടെന്ന് നാക്ക് കടിച്ചുകൊണ്ട് തലയ്ക്ക് പിന്നിൽ അമളിപറ്റിയതോർത്തൊരു അടി കൊടുത്തു…… അത്… അത്.. ഞാൻ.. പെട്ടെന്ന്….. വേണ്ടാ വേണ്ടാ… കിടന്ന് വിക്കേണ്ട…

എനിക്കാവിളി അങ്ങ് ബോധിച്ചു…. ഒന്നൂടെ ഒന്ന് വിളിച്ചേ …. അത്… വിളിയെടി….. അവന്റെ ശബ്ദം കുറച്ചൊന്ന് പരുക്കമായതും അവൾ ഒന്നുകൂടി വിളിച്ചു….. ഏട്ടാ…………. എന്തോ ആ ശബ്ദത്തിൽഅലിഞ്ഞുപോയിരുന്നു അവൻ……. കുറേനേരം സ്വബോധം നഷ്ട്ടപ്പെട്ടു…… ചേട്ടായീ………… പെട്ടന്നുള്ള ഒരു കൂവൽ കേട്ടാണ് പാവം ബോധത്തിൽ വന്നത്… കൂവൽ കേട്ടപ്പോഴേ മനസിലായി, അപ്പുറം ആരാന്ന്….. പെങ്ങളൂട്ടിയെ…… അവനും നീട്ടിവിളിച്ചു…. ചേട്ടായീ.. ഞങ്ങൾക്ക് പോകാൻ സമയമായി ഇനി പിന്നെ സൊള്ളാട്ടോ…… ബായ് ബായ്…… ഓക്കേ ടാ ബായ്…. നന്ദയോട് സംസാരിച്ച് കൊതിതീർന്നില്ലെങ്കിലും മനസ്സില്ലാമനസ്സോടെ അവൻ കാൾ കട്ട്‌ ചെയ്തു…

അപ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി ആയിന്നും പറഞ്ഞുള്ള സുമിത്രയുടെ വിളിയും മാധുവിന് വന്നു………….. ക്ഷേത്രഉത്സവം ഈ പതിനൊന്നിനാ അതായത് മറ്റന്നാൾ…. ശ്രീമോള് ഉണ്ടാകുമല്ലോ അല്ലെ…… കമ്മിറ്റിക്കാരുടെ ചോദ്യം കേട്ടതും മറുപടിയെന്ത് പറയണമെന്നറിയാതെ നന്ദിനി വിശ്വന്റെ മുഖത്തേക്ക് നോക്കി… ആ മുഖം പുഞ്ചിരിയോടെ നിൽക്കുന്നു…… അവളില്ലാതെ ഏതെങ്കിലും ഉത്സവം നടന്നിട്ടുണ്ടോ മേനോനെ……..കഴിഞ്ഞ എട്ട്പത്തു വർഷമായി അവൾ ഭഗവതിയ്ക്കുള്ള നിവേദ്യപൊങ്കാല അർപ്പിച്ചതിന് ശേഷമല്ലേ ഉത്സവം ആരംഭിക്കുന്നെ…. ദേവിയുടെ സ്ഥാനമല്ലേ അന്നെന്റെ കുട്ടിയ്ക്ക്…………….അവൾ ഉണ്ടാകും അന്നവിടെ ….. അയാളുടെ ഉറപ്പിന്മേൽ വന്നവർ തറവാട്ടിൽനിന്നുമിറങ്ങി….

വിശ്വേട്ടാ….. എന്തിനാ അങ്ങെനെയൊക്കെ പറയാൻപോയത്???? ശ്രീ എവിടെയാണെന്ന് പോലും നമുക്കറിയില്ല….. പിന്നെ എങ്ങെനെയാ അവൾ മറ്റന്നാൾ ഉത്സവത്തിന് വരിക? ഡോ ഭാര്യേ.. അവൾ ശ്രാവണിയാണ്…. ഇന്നോളം ആ ദിവസം അവൾ മറക്കില്ല.. ഈ ഭൂമിയിൽ എവിടെയുണ്ടെങ്കിലും അന്നവൾ ഇവിടെയെത്തിരിക്കും അത് എനിക്കുറപ്പാ… നന്ദിനിയുടെ തോളിൽ കൂടി കൈയിട്ട് വിശ്വനാഥൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരിഉദിച്ചു,, തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാൻ ആ മനം വെമ്പുന്നുണ്ടായിരുന്നു…… ഉത്സവത്തിന് ദേവനെയും കുടുംബത്തെയും ഞാൻ ക്ഷണിച്ചിട്ടുണ്ട്…. അവര് വരും..

രാത്രി അത്താഴം കഴിക്കുന്നതിനിടയ്ക്കാണ് വിശ്വനാഥൻ പറഞ്ഞത്… അത് കേട്ടതും കുട്ടികൾക്ക് രണ്ടാൾക്കും സന്തോഷമായി……. മാധുവിനെ കാണാൻ നന്ദ കൊതിക്കുമ്പോൾ ചേട്ടായിയെ അടുത്ത് കിട്ടുന്ന സന്തോഷത്തിലായിരുന്നു ആഷി…… ഇതേ സമയം ഗോവയിലൊരു നൈറ്റ്‌ പാർട്ടി നടക്കുകയാണ്…… കരൺചേത്ര എന്ന ഒരു ഹാഫ് മലയാളിയും പഞ്ചാബിയുമായ കോടീശ്വരപുത്രനാണ് സ്പോൺസർ…. അവന്റെ വഴിപിഴച്ച ജീവിതത്തിന്റെ രസങ്ങളിലൊന്നിൽ ജീവൻ നഷ്ട്ടപ്പെട്ട ഒരു പാവത്തിനെയും അയാളുടെ കുടുംബത്തെയും നശിപ്പിച്ചതിന്റെ കൊലചിരിയുമായി അവൻ വോഡ്കയുടെ ബോട്ടിൽ പൊട്ടിച്ചു………..

മിന്നിത്തിളങ്ങിയ ലൈറ്റുകളും ഡിജെ യും അതിൽ ആടിത്തിമിർക്കുന്ന സുന്ദരികളായ ബാർഡാൻസേഴ്സും അവന്റെ തലച്ചോറിനെ മത്തുപിടിപ്പിച്ചുകൊണ്ടേയിരുന്നു……….. ബോട്ടിൽ തട്ടിതെറിപ്പിച്ച് ഇരിപ്പിടത്തിൽ നിന്നവൻ എണീറ്റു…..നിലത്തുറയ്ക്കാത്ത കാലുകൾ ബോധ്യപ്പെടുത്തി അവന്റെ സിരയിലെ മദ്യത്തിന്റെ ലഹരി….. ആ ലഹരിയുടെ പുറത്ത് തൊട്ടടുത്ത് നിന്ന ഒരു പെണ്ണിന്റെ അധരത്തെ ബലമായി സ്വാന്തമാക്കാൻ നോക്കിയതും എവിടെനിന്നോ ഒരു പ്ലേറ്റ് അവന്റെ നെറ്റിയിൽ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ കടന്നുപോയി………. പെട്ടെന്നവൻ ഞെട്ടി തിരിഞ്ഞു…………………

ഒരിക്കൽക്കൂടി ഒരു പ്ലേറ്റ് അവനെ കടന്നുപോയതും അർമാദിച്ചിരുന്ന ആ പാർട്ടിയിൽ നിശബ്ദത തളംകെട്ടി…………. ലഹരി സിരയിൽനിന്ന് മാറി അവനിൽ ഭീതിജനിക്കാൻ തുടങ്ങി…….. നെറ്റിയിൽനിന്ന് വിയർപ്പ്തുള്ളികൾ വീഴാൻ തുടങ്ങി…. പെട്ടെന്ന് ആാാ ലൈറ്റുകളെല്ലാം ഓഫായി ….. ചുറ്റും ഇരുട്ട്….. !!!!!!!! അഹങ്കാരവും ക്രൂരതയും കൊണ്ട് മറ്റുള്ളവരുടെ ജീവിതം ഇരുട്ടാക്കിയവന് മുൻപിൽ അന്ധകാരം ഒരു പ്രതികാരം പോലെ പരന്നു…………………… ഭീതിയാൽ നാവ് നിശ്ചലമായതാണോ അതോ തലയ്ക്ക് പിടിച്ച മദ്യത്തിന്റെ ഹാങ്ങോവർ ആണോ എന്തോ ഒന്ന് അവനെ ഒന്ന് ചലിക്കാൻ പോലുമാകാതെ അവിടെ നിർത്തി…. ശ്വാസത്തിന്റെ ദ്രുതഗതി അവനിൽ നിന്നുമുതിർന്ന വിയർപ്പുതുള്ളികൾ വ്യക്തമാക്കിയപ്പോൾ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു വെട്ടം അവിടെ പരന്നു……

ആ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു, ജാക്കറ്റ് ധരിച്ച ഒരു രൂപം……….അത് അവന്റെ അടുക്കലേക്ക് നടന്നുവരുംതോറും കരൺ ഓരോ ചുവടും പിന്നോട്ട് വെച്ചു…. ഒടുവിൽ പോകാം ഒരിടമില്ലാതെ എവിടെയോ തട്ടിനിന്നു….. അപ്പോഴേക്കും ആ രൂപം അവന്റെ മുൻപിലെത്തിയിരുന്നു…… ആ കണ്ണുകളിലെ തീക്ഷ്ണത അവനെ ചുട്ടെരിക്കാൻ പാകത്തിൽ ആളിക്കത്തി ….. ആ കൈകൾ അവനിലെ അവസാനശ്വാസത്തെയും സ്വന്തമാക്കാൻ വെമ്പി……………………………. ഹു ആർ യു……… പേടിച്ചരണ്ട ശബ്ദത്തിൽ അവൻ ചോദിച്ചതും ആ രൂപം അവന്റെകാതോരം വന്നു….. ഞാൻ നിന്റെ മരണമാണ് കരൺ….നിന്റെ പ്രവൃത്തിയ്ക്കുള്ള ഫലം…………..

അത് കേട്ട് ഞെട്ടാനുള്ള ഒരവസരം പോലും അവന് കൊടുക്കാതെ ആ രൂപം കൈയ്യിലിരുന്ന സർജിക്കൽബ്ലൈഡ് അവന്റെ കഴുത്തിലൂടെ വരച്ചു………….. പിടഞ്ഞുകൊണ്ട് താഴേക്ക് വീണ അവന്റെ കൈകളിലും കാൽകളിലും അതുകൊണ്ട് വരയുമ്പോൾ ആ മുഖത്തൊരു ഗൂഢമന്ദസ്മിതമുണ്ടായിരുന്നു………. ഒടുവിൽ തന്റെ കർമം കഴിഞ്ഞ് അവിടെനിന്ന് മാഞ്ഞു ആ രൂപം… അപ്പോഴേക്കും ലൈറ്റുകളും വന്നു….. കുറച്ചുദൂരം ചെന്നിട്ട് ആ സ്കോർപിയോ നിന്നു………… ഇനിയെന്താ ഉദ്ദേശ്യം? ഇവിടം സേഫ് അല്ല നീ കുറച്ചു നാളത്തേക്ക് മാറിനിൽക്കണം…….

കൂടെയുള്ള ആളുടെ ഉപദേശം കേട്ടതും വണ്ടിയിൽ നിന്ന് ആ രൂപം പുറത്തിറങ്ങി………. ഐആം ഗോയിംഗ്… ഇനി എന്നെ ആവശ്യമുള്ളത് അവിടെയാണ്, കേരളത്തിന് …… എന്നെ കാത്തിരിക്കുന്നവർക്ക്… മറ്റന്നാൾ എനിക്കവിടെ ചെന്നേപറ്റൂ… നാളെത്തന്നെ എനിക്ക് പോകാനുള്ള സൗകര്യം റെഡിആക്കണം…… ഷുവർ….. മനസ്സിനൊരു സമാധാനം കിട്ടാൻ സ്വന്തം നാടും കുടുംബവുമൊക്കെയാ നല്ലത്.. നീ പോയിട്ട് വാ…………. മം.. പോണമെനിക്ക് അവിടേക്ക്, എന്റെ നാട്ടിലേക്ക്……… തുടരും

ആദിശൈലം: ഭാഗം 2

Share this story